യേശുനായകാ വാഴ്ക ജീവദായകാ
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

യേശുനായകാ വാഴ്ക ജീവ ദായകാ - നിരന്തം
യേശുനായകാ വാഴ്ക ജീവ ദായകാ..

ആദി മുതല്‍ പിതാവിന്‍ ശ്രീ തങ്ങിടും മടിയില്‍
വീതാമയമിരുന്ന ചേതോഹരാത്മജനെ

പാപം പരിഹരിപ്പാന്‍ പാരില്‍ ജനിച്ചവനെ
ഭൂവിന്‍ അശുദ്ധി നീക്കി ശാപം തകര്‍ത്തവനെ

അഞ്ചപ്പവും ചെറുമീന്‍ രണ്ടുമെടുത്ത് വാഴ്ത്തി
അയ്യായിരത്തിന്നതി സംതൃപ്തി ഏകിയൊരു

ഓടുന്ന ചോരയോടും വാടും മുഖത്തിനോടും
പാടേറ്റു കൈ വിരിച്ചു ക്രൂശില്‍ കിടന്നവനെ

ഹാസ്യമാം മുള്‍മുടിയും അങ്കിയും ചേര്‍ന്ന മെയ്യില്‍
രാജ സൌഭാഗ്യ മുദ്ര ശീഘ്രം ധരിപ്പവനെ

സലേം പുരം യഥാര്‍ത്ഥ രാജ നിവാസമാക്കാന്‍
കാലേ വരുന്ന യൂദാ രാജശിഖാമണിയെ