ദൈവമേ സ്തോത്രം
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

അ മുതല്‍ ഔ വരെയുള്ള സ്വരാക്ഷരങ്ങള്‍ പാദാരംഭത്തില്‍ യഥാക്രമം നിബന്ധിച്ചുകൊണ്ട് പൂന്താനം നമ്പൂതിരി എഴുതിയ പ്രസിദ്ധമായ സ്തോത്രമാണിത്

അടിയങ്ങളിതാ വിടകൊള്ളുന്നതേ
ആകാശം പോലെ നിറഞ്ഞ ദൈവമേ.
ഇന്ദുശേഖരന്‍ തൊഴുത ദൈവമേ
ഈരേഴുലോകമുടയ ദൈവമേ

ഉമ്പര്‍നാഥനുമുടയ ദൈവമേ
ഊടെ നിന്നുടല്‍ തെളിക ദൈവമേ
എളിയ നല്‍വഴി തരിക ദൈവമേ
ഏകരൂപനായി വിളങ്ങും ദൈവമേ

ഐഹികങ്ങളെ (2) വിടുര്‍ക്ക ദൈവമേ
ഒരുപോലെ ഭക്തി തരിക ദൈവമേ
ഓത്തിലര്‍ത്ഥമായി വിളങ്ങും ദൈവമേ
ഔവഴിയുള്ളില്‍ നിനയ്)ക്ക ദൈവമേ

അടിമലരോടു ചേര്‍ക്ക ദൈവമേ
വാമഗേഹേശ! മുകുന്ദ! ഗോവിന്ദ!
അടിയങ്ങളിതാ വിടകൊള്ളുന്നുതേ.