ഗുരുസ്തുതി
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

അജ്ഞാനമുള്ളവയൊക്കെക്കളയണം
വിജ്ഞാനമെന്നുള്ളില്‍ വര്‍ദ്ധിക്കേണം
അജ്ഞാപിച്ചീടേണം നല്ല വഴിക്കെന്നെ
നിത്യം ഗുരുനാഥാ കുമ്പിടുന്നേന്‍.

ആനന്ദം നല്‍കുന്ന പാദരേണുക്കളാല്‍
മാനസമായൊരു ദര്‍പ്പണത്തില്‍
മാലിന്യം പോക്കീട്ടു നന്മ വരുത്തേണം
നിത്യം ഗുരുനാഥാ കുമ്പിടുന്നേന്‍.

"http://ml.wikisource.org/wiki/%E0%B4%97%E0%B5%81%E0%B4%B0%E0%B5%81%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%81%E0%B4%A4%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്