ബാലകൃഷ്ണസ്തോത്രം
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

ചാഞ്ചാടും പൈതല്‍ കളിച്ചീടും നല്ല-
പൂഞ്ചായലാടുമാറാടീടും - കൃഷ്‌ണ

കഞ്ജമലരൊടു നേരിടും തിരു-
ക്കണ്ണുമഴറ്റിക്കൊണ്ടാടീടും - കൃഷ്‌ണ

ഓമല്‍ക്കഴുത്തില്പ്പുലിനഖം തങ്ക-
മോതിരം കെട്ടിക്കൊണ്ടാടീടും - കൃഷ്‌ണ

പൊന്മയ കിങ്ങിണിയൊച്ചയും അയ്യോ-
പൊങ്ങുമാറുണ്ണി നിന്നാടീടും - കൃഷ്‌ണ

മിന്നീടും പൊന്നും തള കിലുംകിലു -
മെന്നുമാറുണ്ണി നിന്നാടീടും - കൃഷ്‌ണ

ഈവണ്ണം വഴ്ത്തുന്നോര്‍ക്കെല്ലാര്‍ക്കും മുമ്പില്‍ -
തൃക്കലും വെച്ചുകൊണ്ടാടീടും - കൃഷ്‌ണ