കേരളപാണിനീയം - കാരകപ്രകരണം

നാമവും ക്രിയയും തമ്മി- ലുള്ള യോജന കാരകം.

നാമങ്ങള്‍ക്കു ക്രിയയോടുള്ള സംബന്ധമാണു് കാരകം. ഏതെല്ലാംകൂടി ഒരു ക്രിയയെ ജനിപ്പിക്കുന്നുവോ അതെല്ലാം ആ ക്രിയയുടെ കാരകമാകുന്നു. "അച്ഛന്റെ നിയോഗത്താല്‍ പതിന്നാലു വര്‍ഷം രാമന്‍ കാട്ടില്‍ താമസിച്ചു' എന്ന ഉദാഹരണത്തില്‍ "രാമന്‍', "നിയോഗം', "വര്‍ഷം' "കാട്' ഇതൊക്കെയും ഉണ്ടെങ്കിലേ "താമസിച്ചു' എന്ന ഉദാഹരണത്തില്‍ "രാമന്‍', "നിയോഗം', "വര്‍ഷം,' "കാട്' ഇതൊക്കെയും ഉണ്ടെങ്കിലേ "താമസിച്ചു' എന്ന ക്രിയയ്ക്കു പൂര്‍ത്തിവരുന്നുള്ളു. ഇതില്‍ ഒന്നിനു കുറവുവന്നാല്‍ ഉപ്പു-മുളകു-പുളികള്‍ വേണ്ടതായ കാളനു് അതില്‍ ഒരു രസം ഇല്ലാതിരുന്നാല്‍ ഉണ്ടാകുന്നതുപോലെ ഒരു അസ്വരസം ഉണ്ടാകുന്നു. ഇങ്ങനെ ഒരു പദത്തിന്റെ അര്‍ത്ഥത്തിനു് പൂര്‍ത്തിവരുന്നതിനു മറ്റു പദങ്ങളുടെ അപേക്ഷ വരുന്നതിനു് ആകാംക്ഷ എന്നു പേര്‍. അതിനാല്‍ ഒരു ക്രിയയുടെ ആകാംക്ഷയെ പൂരിപ്പിക്കുന്നതുതന്നെ "കാരകം' എന്നു സിദ്ധിക്കുന്നു.

ഫലാനുകൂലം വ്യാപാരം ക്രിയയിന്‍ പൊരുളായത്

ക്രിയ എന്നാല്‍ ഒരു പ്രവൃത്തി; ഏതു പ്രവൃത്തിക്കും ഒരു ഫലവും കാണും; അതുകൊണ്ടു് ഫലാനുകൂലമായ വ്യാപാരം (പ്രവൃത്തി) ക്രിയ എന്നു ക്രിയയ്ക്കു ലക്ഷണം ചെയ്യാം. "പോവുക' എന്ന ക്രിയയില്‍ ചലനം വ്യാപാരവും, ദേശാന്തരസംസര്‍ഗ്ഗം ഫലവും ആകുന്നു. ഉറങ്ങുകയില്‍ കണ്ണടച്ചു മനസ്സിനെ ഇന്ദ്രിയങ്ങളില്‍ നിന്നു പിന്‍വലിക്കുക വ്യാപാരം; അതിനാലുണ്ടാകുന്ന ആത്മവിസ്മരണം ഫലം. ഇൗ വിധം എല്ലാ ക്രിയകളെയും ഫലവ്യാപാരങ്ങളാക്കിപ്പിരിക്കാം. കര്‍ത്തൃകര്‍മ്മങ്ങള്‍ക്കു ലക്ഷണം ചെയ്യുന്നതിനു് ക്രിയയെ ഇൗവിധം പിരിച്ചാല്‍ വളരെ സൗകര്യമുണ്ടു്.

പ്രധാന കാരകം കര്‍ത്താ; വ്യാപാരാശ്രയമാണവന്‍; വ്യാപാരമൊന്നില്‍ മറ്റൊന്നില്‍ ഫലമെന്നിരുഭാഗവും പിരിഞ്ഞീടില്‍ ഫലത്തിന്റെ- യാശ്രയം കര്‍മ്മകാരകം.

മറ്റെല്ലാക്കാരകങ്ങളുടേയും നേതാവായതാണു് കര്‍ത്താവു്. വ്യാപാരമെന്നും ഫലമെന്നും ക്രിയയെ രണ്ടു ഭാഗമായി പിരിച്ചാല്‍ വ്യാപാരാശ്രയം കര്‍ത്താവും ഫലാശ്രയം കര്‍മ്മവുമാകും. ചിലപ്പോള്‍ വ്യാപാരവും ഫലവും ഒരു വസ്തുവില്‍ത്തന്നെയാണെന്നു വരാം; അങ്ങനെയുള്ള ക്രിയകള്‍ക്കു കര്‍മ്മമില്ല. വ്യാപാരം ഒരു വസ്തുവില്‍, ഫലം മറ്റൊന്നില്‍ എന്നു രണ്ടംശവും പിരിഞ്ഞുവരികയാണെങ്കിലേ ക്രിയയ്ക്കു കര്‍മ്മമുള്ളു. "മണിയുടെ തൂശി അഞ്ചു മിന്നിട്ടു നടന്നു' എന്നു നാം വ്യവഹരിക്കാറുണ്ടു്. ഇതില്‍നിന്നു നമുക്കുണ്ടാകുന്ന ബോധം എന്തെന്നാല്‍- കുറച്ചുനേരം മുന്‍പേ 12-ാം വരയില്‍ നിന്ന തൂശി ക്രമേണ നീങ്ങി നീങ്ങി ഇപ്പോള്‍ 1-ാം വരയില്‍ എത്തിയിരിക്കുന്നു എന്നാകുന്നു. അതിനാല്‍ "നട' ധാതുവില്‍ ചലനം (ഇളക്കം) വ്യാപാരവും, ദേശാന്തരസംയോഗം ഫലവും ആകുന്നു. ഇവിടെ ചലനവും ദേശാന്തരസംയോഗവും തൂശി ഒന്നിനെത്തന്നെ ആശ്രയിച്ചു സമാനാധികരണമായിരിക്കുന്നതിനാല്‍ ഇൗ ധാതു അകര്‍മ്മകമാകുന്നു. ""ആശാന്‍ ചൂരല്‍ കൊണ്ടു പിള്ളരെ അടിച്ചു എന്ന വാക്യത്തില്‍ "അടിക്കുക' എന്ന ക്രിയ സകര്‍മ്മകമാകുന്നു. ഇതിലേ വ്യാപാരം ഒരു വസ്തുവിനെ മറ്റൊരു വസ്തുവില്‍ ഘടിപ്പിക്കുകയാകുന്നു. ആ ഘടനജന്യമായ സമ്മര്‍ദ്ദമാകുന്നു ഫലം. ആ സമ്മര്‍ദ്ദരൂപമായ ഫലം പിള്ളരിലും വടിയിലും ഒരു പോലെ വ്യാപിക്കുന്നു. എങ്കിലും കര്‍ത്താവായ ആശാന്റെ ഉദ്ദേശ്യം പിള്ളരില്‍ വേദന എന്നു സാധാരണ സംസാരിക്കുന്ന ആ സമ്മര്‍ദ്ദത്തെ ഉണ്ടാക്കണമെന്നു മാത്രമാകയാല്‍ പിള്ളര്‍ കര്‍മ്മമായിത്തീരുന്നു; വടി കരണമായിട്ടും നില്ക്കുന്നു. ആശാനു് നേരെമറിച്ചു് സമ്മര്‍ദ്ദം വടിയില്‍ ജനിക്കണമെന്നായിരുന്നു വിചാരമെങ്കില്‍ ""ആശാന്‍ പിള്ളരെക്കൊണ്ടു് വടിയെ അടിച്ചു എന്നു പ്രയോഗിക്കേണ്ടി വരും. പക്ഷേ, ഇങ്ങനെയുള്ള അവസരം അധികം നേരിടാത്തതിനാല്‍ ഇൗ മാതിരി പ്രയോഗത്തിനു് അവകാശമില്ലെന്നേ ഉള്ളു. പ്രധാന്യം വിവക്ഷാധീനമാകയാല്‍ കാരകങ്ങളും വിവക്ഷപോലെ വരുമെന്നു മുകളില്‍ സൂത്രവും പറയും. ഫലത്തെ പ്രതിഗ്രഹിക്കുക (സ്വീകരിക്കുക)യാലാണു് ഇൗ വിഭക്തിക്കു് "പ്രതിഗ്രാഹിക' എന്നു പേര്‍ ചെയ്തിരിക്കുന്നതു്.

സാക്ഷിയെന്നാല്‍ ക്രിയയതില്‍ കര്‍ത്താവിന്‍ പ്രതിയോഗിയാം.

ക്രിയയെ നിര്‍വ്വഹിക്കുന്നതില്‍ കര്‍ത്താവു് തനിക്കു് എതിരാളിയായിട്ടു് ആവശ്യപ്പെടുന്ന സഹായി സാക്ഷിയാകുന്നു.

ഉദാ: ശിവന്‍ ശക്തിയോടു ചേരുന്നു.

ഇവിടെ "ചേരുക' എന്ന ക്രിയയെ നിവര്‍ത്തിക്കുന്നതില്‍ കര്‍ത്താവിനു് ഒരു എതിരാളിയുടെ സഹായം ആവശ്യപ്പെടുന്നു. ആയതു് "ശക്തി" ആകയാല്‍ "ശക്തിയോട്' എന്നു് സംയോജിക വന്നിരിക്കുന്നു. കര്‍ത്താവിനു് പ്രതിദ്വന്ദ്വിയാകയാല്‍ സാക്ഷിയെ കര്‍ത്താവുതന്നെ ആക്കുകയും ചെയ്യാം. ""ശിവന്‍ ശക്തിയുമായിച്ചേരുന്നു ശിവന്‍, താനും ശക്തിയും ഒരുമിക്കുന്ന വിധത്തില്‍ ചേരുന്നുവെന്നര്‍ത്ഥം. "ആയി'-എന്ന നിപാതം ഇൗമാതിരി അന്വയത്തെ ദേ്യാതിപ്പിക്കുന്നു. ഇതിന്മണ്ണം, "" ശിവന്‍, താനും ശക്തിയും ഒരുമിക്കുന്നവിധത്തില്‍ ചേരുന്നുവെന്നര്‍ത്ഥം. " ആയി' - എന്ന നിപാതം ഇൗ മാതിരി അന്വയത്തെ ദേ്യാതിപ്പിക്കുന്നു. ഇതിന്മണ്ണം,""മഹര്‍ഷി, ശിഷ്യകളുമായി വന്നു, "അപ്പം, വട, എള്ളുണ്ടയുമായി' "സദ്യകഴിച്ചു' ഇത്യാദികളില്‍ "ശിഷ്യകളോടുകൂടി', ""അപ്പം, വട, എള്ളുണ്ടകളോടുകൂടി' ഇത്യാദി അര്‍ത്ഥം ഉൗഹിച്ചുകൊള്‍ക ഉദാഹരണാന്തരങ്ങള്‍:

""കുന്തം നെഞ്ചോടു് ഇടപെട്ടു രാ-ച. ""കണ്ണോടു കൊള്ളുന്നതു പുരികത്തോടായി. പ -ചൊ. ""കൊല്ലം തുടങ്ങി വേണാട്ടോടു് (ഉള്ള) ഇടയില്‍. കേ- ഉ. ""മുലയോടു മുലയിടയില്‍ (=മുലയോടു മുലയ്ക്കുള്ള ഇടയില്‍)

നോവും. വെ-ശ. ""തിരുമലരടിയോടു തിരുമുടിയോടിട തിരവുടല്‍. ഹ- കീ. ""ഇവ്വണ്ണമെന്നോടു നിന്നോടു ചൊല്ലുവാന്‍ അവര്‍ പറഞ്ഞയച്ചു. ന-ച. ""അവരോടു് കഥയെ ധരിപ്പിച്ചു. ന-ച. ""പോത്തോടു വേദമോതി. പ- ചൊ. ""മൂവടിയെ മാബലിയോടിരന്നു. രാ-ച. ""സൗമിത്രിയോടു വില്ലു വാങ്ങി. സീ- വി. ""അവനോടു നാടു പിടിച്ചടക്കി. കേ-ഉ. ""ശാസ്ത്രമവനോടു പഠിച്ചു. മ- ഭാ. ""നിങ്ങളോടൊരു ദോഷം ചെയ്തു. ന-ച. ""ചാപല്യമെന്നോടു കാട്ടുന്നു. ശി- പു. ""ഞങ്ങളോടിങ്ങനെ തീച്ചൊരിഞ്ഞാലും. കൃ-ഗാ. ""എന്നോടു കാരുണ്യമില്ല കേ- രാ. ""നിങ്ങള്‍ ദേവകളോടു യോജിക്കുകയില്ല. മ-ഭാ. ""അകല്‍ച്ച മൗര്യനോടു ചാണക്യനുണ്ടു്.ചാണ.

ഏവന്നു കര്‍മ്മമുതകു- മവന്‍താന്‍ സ്വാമിയായതു്.

കര്‍ത്താവു് തന്റെ വ്യാപരത്തില്‍ നിന്നു സാക്ഷാല്‍ ഉണ്ടാകുന്ന ഫലത്തെ കര്‍മ്മത്തില്‍ ചേര്‍ക്കുന്നതു് ആ കര്‍മ്മം ഏവന്നു് ഉപകാരത്തിനായിത്തീരണമെന്നു വിചാരിച്ചാകുന്നുവോ അവന്‍ സ്വാമിയാകുന്നു. സൂത്രത്തില്‍ "ഏവന്നു്, "അവന്‍,' എന്ന പുല്ലിംഗം അവിവക്ഷിതം. ഉദാ:

ധാര്‍മ്മികന്‍ ബ്രാഹ്മണനു് പശുവിനെ കൊടുക്കുന്നു. വെയ്പുകാരന്‍ കറിക്കു് ഉപ്പു ചേര്‍ക്കുന്നു. കല്ലന്‍ ഭിത്തിക്കു വെള്ള തേക്കുന്നു. വേലക്കാരന്‍ ആലിനു തടമെടുക്കുന്നു. രോഗി തലയ്ക്കു് എണ്ണ തേക്കുന്നു. തോട്ടക്കാരന്‍ കൃഷിക്കു വളമിടുന്നു.

അസമാനാധികരണ- വിധിക്കുദ്ദേശ്യമായതും.

നാം ഏതിനെപ്പറ്റി സംസാരിക്കുന്നുവോ അതു് ഉദ്ദേശ്യം; അതിനു് എന്തുണ്ടാകുന്നു എന്നു് പറയുന്നുവോ അതു വിധേയം. ഇതാകുന്നു ഉദ്ദേശ്യവിധേയഭാവം.

"കാക്ക കറുത്തതാകുന്നു' എന്നു പറയുമ്പോള്‍ നാം കാക്കയെപ്പറ്റിയാണു സംസാരിക്കുന്നതു്. അതിനാല്‍ കാക്ക ഉദ്ദേശ്യം; അതിന്മണ്ണംതന്നെ കാക്കയെപ്പറ്റി പറയുന്ന "കറുത്തതാകുന്നു' എന്നതു വിധേയം. ഇൗ വാക്യത്തില്‍ ഉദ്ദേശ്യമായ കാക്കയും വിധേയമായ കറുത്തതും ഒരേ വിഭക്തി (നിര്‍ദ്ദേശിക)യിലാകയാല്‍ ഇതു് സമാനാധികരണമായ ഒരു വിധിയാകുന്നു. ഇങ്ങനെയല്ലാതെ "കാക്കയ്ക്കു കറുപ്പുണ്ട്', എന്നു പറയുന്നതു് വ്യധികരണവിധി. അതില്‍ ഉദ്ദേശ്യമായി നില്ക്കുന്ന കാരകം സ്വാമിയാകുന്നു. ഉദാ:

രാമനു പുത്രനുണ്ടായി; പുരയ്ക്കു് തീപിടിക്കുന്നു; പഴത്തിനു പാകംവരുന്നു.

ക്രിയോപകരണം തന്നെ കരണം; ഹേതു കാരണം.

ഒരു ക്രിയ നടത്തുന്നതില്‍ കര്‍ത്താവിനു് ഉപകരണമായിട്ടുതകുന്ന കാരകംകരണം. തര്‍ക്കശാസ്ത്രപ്രസിദ്ധമായ ഹേതുതന്നെ കാരണം. കരണവും കാരണവും പ്രയോജികയുടെ അര്‍ത്ഥമാകുന്നു. ഉദാ:

വടിയാല്‍ അടിക്കുന്നു കരണാര്‍ത്ഥം. കത്തി നാവിനാല്‍ നക്കി. (കേ- രാ.)

കരണാര്‍ത്ഥം. ഭോജ്യങ്ങളാല്‍ ഭിക്ഷ നല്കി (മ- ഭാ.)

കരണാര്‍ത്ഥം. ദൂതന്റെ ചൊല്ലാലേ പോയി. (കൃ-ഗാ.)

കാരണാര്‍ത്ഥം രാഘവനാല്‍ ഇവനു മുടിവുണ്ടു്. (രാ-ച)

കാരണാര്‍ത്ഥം ഇവരാലുണ്ടുപദ്രവം നാട്ടില്‍. (കേ-രാ.)

കാരണാര്‍ത്ഥം അതിനാലുണ്ടുപദ്രവം നാട്ടില്‍. -

കാരണാര്‍ത്ഥം

"കൊണ്ട്' എന്ന നിപാതവും ഇൗ അര്‍ത്ഥങ്ങളില്‍ത്തന്നെ പ്രയോഗിക്കപ്പെടുന്നു. സൂക്ഷ്മത്തില്‍ "ആല്‍' പ്രത്യയത്തിനു ഹേതുവും, "കൊണ്ട്' എന്ന ഗതിക്കു കരണവും ആണു് സ്വന്തമായ അര്‍ത്ഥം എന്നു തോന്നുന്നു. അതിനാല്‍ കാരണമെന്ന അര്‍ത്ഥത്തില്‍ ആലിനെ മാത്രവും കരണാര്‍ത്ഥത്തില്‍ കൊണ്ടിനെ മാത്രവും ഉപയോഗിക്കുക എന്നൊരു ഏര്‍പ്പാടു ചെയ്താല്‍ നന്നായിരിക്കും.

"കര്‍മ്മണി പ്രയോഗത്തില്‍ കര്‍ത്താവിനു പ്രയോജിക വരും' എന്നു പറയാറുണ്ട്; എന്നാല്‍ വാസ്തവത്തില്‍ അവിടെയും കാരണമെന്ന അര്‍ത്ഥത്തില്‍ത്തന്നെയാണു മലയാള വ്യാകരണപ്രകാരം പ്രയോജിക വരുന്നതു്. ഭാഷയ്ക്കു സ്വന്തമായി കര്‍മ്മണിപ്രയോഗമില്ല. ഇപ്പോള്‍ ഉപയോഗിച്ചു വരുന്നതു സംസ്കൃതത്തിന്റെ ശരിത്തര്‍ജ്ജിമയ്ക്കുവേണ്ടി ഇടക്കാലത്തില്‍ കൃത്രിമമായി ഏര്‍പ്പെടുത്തിയ ഒരു സമ്പ്രദായമാകുന്നു. ഇതിലേക്കു ലക്ഷ്യം ഒന്നാമതു്, സംസ്കൃതത്തിന്റെ ശരിത്തര്‍ജ്ജിമയ്ക്കുവേണ്ടി ഇടക്കാലത്തില്‍ കൃതിമമായി ഏര്‍പ്പെടുത്തിയ ഒരു സമ്പ്രദായമാകുന്നു. ഇതിലേക്കു ലക്ഷ്യം: ഒന്നാമതു്, സംസ്കൃതാനഭിജ്ഞന്മാര്‍ കര്‍മ്മണിപ്രയോഗത്തെ ഒരിക്കലും ആദരിക്കുന്നില്ല. സംസാരിക്കുന്ന ഭാഷയില്‍ കര്‍ത്തരി പ്രയോഗമേ കേള്‍ക്കുമാറുള്ളു. പ്രാചീനഗ്രന്ഥങ്ങളില്‍ എന്നു മാത്രമല്ല, എഴുത്തച്ഛന്‍ മുതല്‍ പേരുടെ കൃതികളിലും സംസ്കൃതബന്ധമില്ലാത്തിടത്തു കര്‍മ്മണിപ്രയോഗം ഇല്ലെന്നുതന്നെ എന്റെ അനുഭവം. "രഘുവംശം കാളിദാസനാല്‍ ഉണ്ടാക്കപ്പെട്ടതാണ്' എന്നതിനുപകരം "രഘുവംശം കാളിദാസനുണ്ടാക്കിയതാണ്' എന്നു പറഞ്ഞാല്‍ ഒട്ടും പോരായ്കയില്ലെന്നു മാത്രമല്ല, ഇൗ രീതിതന്നെയാണ്' എന്നു പറഞ്ഞാല്‍ ഒട്ടും പോരായ്കയില്ലെന്നു മാത്രമല്ല, ഇൗ രീതിതന്നെയാണു് ഭാഷയ്ക്കു സ്വതസ്സിദ്ധമായുള്ളതു് എന്നുംകൂടി തോന്നുന്നു. രണ്ടാമതു്, സംസ്കൃതാദികളിലെപ്പോലെ ഭാഷയില്‍ ഒരു ധാതുവിനെ കര്‍മ്മണിപ്രയോഗത്തില്‍ ആക്കുന്നതിനു ചില പ്രത്യയഭേദങ്ങളോ രൂപനിയമങ്ങളോ ഇല്ല. പെടുകയെച്ചേര്‍ക്കുക എന്നുള്ളതു ഭാഷയില്‍ നാമങ്ങളില്‍നിന്നും ക്രിയകളെ ഉണ്ടാക്കുന്നതിനുള്ള ഒരു ഉപായമെന്നേ ഉള്ളു. "അകപ്പെടുക, വെളിപ്പെടുക, ഉള്‍പ്പെടുക, തീര്‍ച്ചപ്പെടുക, പണിപ്പെടുക' മുതലായ ധാതുക്കള്‍ ഇതിലേക്കു ദൃഷ്ടാന്തങ്ങളാകുന്നു. അതിനാല്‍ "കിരാതേന മൃഗോ ഹന്യതേ' എന്നതിനു ശരിയായ" കിരാതനാല്‍ മൃഗം കൊല്ലപ്പെടുന്നു' എന്നുള്ള ഭാഷാപ്രയോഗത്തില്‍ നിന്നു വാസ്തവത്തില്‍ ജനിക്കുന്ന ബോധം ഇപ്രകാരമാണ്: ""കിരാതനാല്‍(= കിരാതന്‍ ഹേതുവായിട്ട്) മൃഗം(കര്‍ത്താവ്) കൊല്ലപ്പെടുന്നു(= കൊല്ലലിനെ പെടുന്നു, സഹിക്കുന്നു) "അകപ്പെടുക' എന്നതിനു് "അകത്തുപെടുക' എന്നും, "പിടിപെടുക' എന്നതിനു "പിടിയില്‍പെടുക' എന്നും, അര്‍ത്ഥം വരുന്നതുപോലെ "പറയപ്പെടുക' എന്നതിനു "പറകയില്‍(= പറച്ചിലില്‍) പെടുക' എന്നേ അര്‍ത്ഥമുള്ളു. ഇൗ വിധം ശാസ്ത്രീയമായി നിഷ്കര്‍ഷത്തോടുകൂടി ആലോചിച്ചാല്‍ ഭാഷയ്ക്കു കര്‍മ്മണിപ്രയോഗം അകൃത്രിമമായ വിധത്തിലില്ലെന്നു് എളുപ്പത്തില്‍ ബോധപ്പെടുന്നതാകുന്നു. വാസ്തവത്തില്‍ അതുകൊണ്ടു്, "എന്റെ വാക്കാല്‍ അവന്‍ ഭയപ്പെട്ടു' എന്ന അകര്‍മ്മകവാക്യത്തില്‍ "വാക്കാല്‍' എന്നു് ഹേതുവര്‍ത്ഥത്തില്‍ പ്രയോജിക വരുന്നതു പോലെതന്നെ, "എന്നാല്‍ ഇൗ വാക്കു ചൊല്ലപ്പെട്ടു' (= ഞാന്‍ നിമിത്തം ഇൗ വാക്കു ചൊല്ലിലില്‍പ്പെട്ടു= പതിച്ചു) എന്ന സകര്‍മ്മകവാക്യത്തിലും വരുന്നുവെന്നു സ്പഷ്ടമാകുന്നു.

"നദിയാല്‍ ശോഭിതം', "പറമ്പിനാല്‍ ദഷ്ടം' ഇത്യാദി സംസകൃതപ്രയോഗങ്ങളില്‍ കര്‍ത്താവിനു സംസ്കൃതരീതിയനുസരിച്ചു് പ്രയോജികതന്നെ.

ആധാരമാം കാരകംതാ- നിഹാധികരണാഭിധം. കര്‍ത്താവു് ക്രിയയ്തക്കാധാരമായി കല്പിക്കുന്ന കാരകം അധികരണമാകുന്നു. ആധാരം മൂന്നുവിധമുണ്ട്: "ഒൗപശ്ശേഷികം', "അഭിവ്യാപകം', വെഷയികം എന്നു്. ആധാരാധേയങ്ങള്‍ ഏതാന്‍ഭാഗത്തില്‍മാത്രം ഉപശ്ലേഷിച്ചു് (സ്പര്‍ശിച്ച്) ഇരിക്കുന്നിടത്തു് "ഒൗപശ്ശേഷികം'; ആധാരത്തില്‍ സര്‍വ്വത്ര ആധേയം വ്യാപിച്ചിരിക്കുന്നിടത്തു് "അഭിവ്യാപകം' അമൂര്‍ത്തങ്ങളായ വസ്തുക്കള്‍ക്കുംമറ്റും ബുദ്ധികൊണ്ടു് ആധാരാധേയഭാവം കല്പിക്കുന്നിടത്തു "വെഷയികം'. ഉദാ:

പായിലിരിക്കുന്നു-ഒൗപശ്ശേഷികം. എള്ളില്‍ എണ്ണ ഇരിക്കുന്നു- അഭിവ്യാപകം സുഖത്തില്‍ ഇച്ഛിക്കുന്നു- വെഷയികം കഴുത്തില്‍ കരേറി - ഒൗപ. - കൃ- ഗാ. രണ്ടും ഇടന്തോളില്‍ വച്ചു കൊണ്ടുപോയി -ഒൗപ. - കേ-രാ. പ്രയുതന്മാരില്‍ ചുമന്നിട്ടുള്ള പൊന്നു് - ഒൗപ. - മ-ഭാ. നെറുകയില്‍ ചുംബിച്ചു - ഒൗപ. - തു-രാ തീയ്ക്കല്‍ വച്ച പാല്‍- ഒൗപ. - കൃ-ഗാ സത്യത്തില്‍ പിഴച്ചു. } വെഷ. - മ-ഭ ധര്‍മ്മത്തില്‍ പിഴയായ്വാന്‍ നാഥങ്കല്‍ അടുത്തു. } ഒൗപ. - കേ-രാ. കതവിങ്കല്‍ നില്ക്കുന്നു. വൃക്ഷമൊന്നില്‍ മറഞ്ഞുനിന്നെയ്യു-ഒൗപ. - കേ- രാ. നീതിശാസ്ത്രത്തില്‍ മറുകര കണ്ടവന്‍ - വെഷ. - പ-ത. തേനിലരച്ചു പാലില്‍ പുഴുങ്ങി - അഭി. മോരില്‍ കുടിപ്പിച്ചു- അഭി. ചങ്ങാതിക്കെയില്‍ തന്‍കെയും ചേര്‍ത്തു- ഒൗപ - കൃ-ഗാ.

നാമങ്ങള്‍ക്കു തങ്ങളിലുള്ള സംബന്ധമാണു് സംബന്ധികയുടെ അര്‍ത്ഥം. അതു സ്വസ്വാമിഭാവം, ഗുരുശിഷ്യഭാവം, ജന്യജനകഭാവം എന്നിത്യാദി പല വിധത്തില്‍ വരാം. ഉദാ:

രാജാവിന്റെ ആള്‍ നീലകണ്ഠന്റെ ഭക്തന്‍ ഇതിന്റെ കാരണം മരത്തിന്റെ കായ് വസിഷ്ഠന്റെ ശിഷ്യന്‍ സൂര്യന്റെ വംശം നിന്നുടെ വര്‍ത്തമാനം മഹാമേരുവിന്റെ തെക്കേഭാഗം ദശരഥന്റെ പുത്രന്‍

എന്നിത്യാദി. ഒരു ധാരണതന്നെയും ഭാവപ്രത്യയം ചേര്‍ന്നു നാമമായിത്തീര്‍ന്നു കഴിഞ്ഞാല്‍ അതിന്റെ കര്‍ത്താ, കര്‍മ്മം മുതലായ കാരകങ്ങള്‍ക്കും സംബന്ധികയേ വരൂ. ഉദാ:

രാജാവിന്റെ എഴുന്നള്ളത്തു് = രാജാവെഴുന്നള്ളുക. കര്‍ത്താ. പാണ്ഡവന്മാരുടെ നഗരപ്രവേശനം = പാണ്ഡവര്‍ നഗരത്തില്‍ പ്രവേശിക്കുക കര്‍ത്താ. സഖികളുടെ കൂട്ടം = സഖികള്‍ കൂടുക. കര്‍ത്താ. രാവണന്റെ വധം = രാവണനെ വധിക്കുക കര്‍മ്മം നിന്നുടെ വിയോഗം = നിന്നെ വിയോജിപ്പിച്ചിരിക്കുക കര്‍മ്മം

ഭൂതമോ ഭാവിയോ വര്‍ത്തമാനമോ ഏതു വിധമായാലും ഒരു പ്രവൃത്തി ഏതുവരെ ഒന്നു കഴിഞ്ഞൊന്നു് എന്ന രീതിയില്‍ അനേകവ്യാപാരങ്ങളുടെ വീചീതരംഗന്യായേന (ഡിറൗഹമീേൃ്യ ാീശേീി) ഉള്ള പ്രവാഹമായിട്ടു നടന്നു വരുന്നതായി നമ്മുടെ ബുദ്ധിയില്‍ തോന്നുന്നുവോ അതുവരെയേ അതിനെ ക്രിയയെന്നു വെയാകരണന്മാര്‍ വ്യവഹരിക്കുമാറുള്ളു. ക്രിയ സിദ്ധമായാല്‍ നാമംതന്നെ; സാദ്ധ്യാവസ്ഥയില്‍ മാത്രമേ ക്രിയാത്വമുള്ള. നാമത്തിനു (നമന്തി= പ്രാതിപാദികാര്‍ത്ഥാന്‍പ്രതി പ്രഹ്വീഭവന്തി) "നമിക്കുന്നത്=വിഭക്ത്യാദ്യര്‍ത്ഥങ്ങളുടെ നേരെ വഴകുന്നത്' എന്നാണു വെയാകരണന്മാര്‍ വ്യുല്‍പത്തി കല്പിക്കുന്നതു്. ഇവിടെ ഒരു സംഗ്രഹകാരിക:


സിദ്ധം താനങ്ങസിദ്ധംതാന്‍ സാദ്ധ്യമാകുമെതേവരെ, അതേവരെ ക്രമാത്മാവാം ക്രിയ; പിന്നീടു നാമമാം.

അകര്‍മ്മകക്രിയകളി- ലതാതിന്‍ കൃതികൃത്തുകള്‍ കര്‍മ്മസ്ഥാനം വഹിച്ചീടും ചാട്ടം ചാടുകയെന്നപോല്‍.

കര്‍മ്മമില്ലാത്ത ധാതുവിനും ആ ധാതുവിന്റെ ക്രിയാനാമം (ഭാവരൂപം) എന്നും മറ്റും പറയാറുള്ള കൃതികൃത്തിലെ രൂപം) കര്‍മ്മസ്ഥാനത്തു വരാം:

ചാട്ടം ചാടുക; ഒാട്ടം ഒാടുക; വീഴ്ച വീഴുക ഇത്യാദ്യുദാഹരണങ്ങള്‍.

രണ്ടു കര്‍മ്മം ചിലേടത്തു വിശിഷ്ട്രക്രിയ മൂലമായ്

ചില ക്രിയകള്‍ക്കു രണ്ടു കര്‍മ്മം വരാറുണ്ട്; അതു വിശിഷ്ട്രക്രിയയെ ഒറ്റക്രിയയെപ്പോലെ ഗണിക്കയാലാണു്. പറക എന്ന ക്രിയ്ക്കു് കുറ്റം എന്നു കര്‍മ്മം ചേരുന്നു. അതിനുശേഷം കുറ്റം പറക എന്ന കര്‍മ്മത്താല്‍ വിശേഷിപ്പിക്കപ്പെട്ട ക്രിയയെ "പഴിക്ക' എന്ന ഒറ്റക്രിയയെപ്പോലെ വിചാരിക്കുന്ന പക്ഷം, ആരെ പഴിക്കുന്നു എന്നു വേറെ ഒരു കര്‍മ്മം കൂടി ആവശ്യപ്പെടും. അപ്പോള്‍ "ഭാര്യയെ കുറ്റം പറയുന്നു' എന്നു കര്‍മ്മം രണ്ടായി. എന്നാല്‍ കുറ്റം പറക എന്ന വിശിഷ്ടക്രിയ സമാസമാണെന്നും കല്പിക്കാന്‍ പാടില്ല. "ഭാര്യയെ കുറ്റമല്ലാതെ പറകയില്ല" എന്നു പിരിച്ചും പ്രയോഗിക്കാറുണ്ടു്. വേറെ ആവശ്യങ്ങള്‍ക്കുവേണ്ടി "ശിഥില സമാസം' എന്നൊരുവക സമാസം സ്വീകരിക്കുന്നപക്ഷം ഇൗ വക പ്രയോഗങ്ങളെക്കൂടി അതിലുള്‍പ്പെടുത്താന്‍ വിരോധമില്ല. ഉദാ:

"എന്നെച്ചില ദുര്‍വ്വചനങ്ങള്‍ ചൊന്നാല്‍' മ -ഭാ. "ഏഴമ്പു സുതനെ എയ്താന്‍' ഉ-രാ.

സംസ്കൃതശെലി അനുകരിച്ചും കവികള്‍ ചില ദ്വികര്‍മ്മകപ്രയോഗങ്ങള്‍ ചെയ്തിരുന്നു.

""അഭിമതങ്ങളെ വസിഷ്ഠനെ പ്രാര്‍ത്ഥിച്ചു കേ- രാ.

ഇതു വസിഷ്ഠനോടു് എന്നു വേണ്ടതാണു്.

കേവലക്രിയയില്‍ കര്‍ത്താ കര്‍മ്മമാകും പ്രയോജകേ ഫലോപഭോക്താവല്ലെങ്കില്‍ കരണംതാന്‍ സകര്‍മ്മകേ.

ഒരുവന്‍ ക്രിയചെയ്യുന്നു; അവനെ മറ്റൊരുവന്‍ അതിനു പ്രരിപ്പിക്കുന്നു; ഇങ്ങനെ പ്രയോജകപ്രകൃതിയിലെ ക്രിയയ്ക്കു രണ്ടു കര്‍ത്താവു വന്നു ചേരുന്നു. കേവല പ്രകൃതിയിലിരിക്കുന്ന ധാതു കുറിക്കുന്ന ക്രിയയുടെ കര്‍ത്താവായ സാക്ഷാല്‍ കര്‍ത്താവിനു പ്രയോജ്യകര്‍ത്താവെന്നും പ്രരണ ചെയ്യുന്നവനു പ്രയോജക കര്‍ത്താവെന്നും പേരുകള്‍ ചെയ്യാറുണ്ടു്.

കേവലക്രിയയിലെ കര്‍ത്താവു് (പ്രയോജ്യകര്‍ത്താവ്) പ്രയോജക പ്രകൃതിയില്‍ കര്‍മ്മമായിച്ചമയും; എന്നാല്‍ ക്രിയ സ്വയമേ കര്‍മ്മമുള്ളതാണെങ്കില്‍ കരണമായിട്ടും വരാം. കര്‍മ്മമോ കരണമോ എന്നു തീര്‍ച്ചപ്പെടുത്തുന്നതു് ക്രിയോപഭോഗം നോക്കീട്ടു വേണം. ക്രിയയുടെ ലൗകികമായ ഫലം- അതായതു ക്രിയകൊണ്ടുള്ള പ്രയോജനം- പ്രയോജ്യനുതന്നെയാണെങ്കില്‍ അവന്‍ കര്‍മ്മം; അല്ല പ്രയോജകന്നാണെങ്കില്‍ കരണം. ഇതു കര്‍മ്മകരണങ്ങളുടെ ലക്ഷണംകൊണ്ടുതന്നെ സ്പഷ്ടമാണു്. വടികൊണ്ടടിക്കുന്നു എന്നിടത്തു് വടിക്കു് അടിക്കുക എന്ന ക്രിയയുടെ നടത്തിപ്പില്‍ എത്രത്തോളം പ്രവൃത്തിയുണ്ടോ അത്രത്തോളമേ പ്രയോജ്യനു ക്രിയാസിദ്ധിയില്‍ പ്രയോജകന്‍ അനുവദിക്കുന്നുള്ളു എങ്കില്‍ ആ പ്രയോജ്യന്‍ കരണമായിട്ടു നില്‍ക്കും; ക്രിയാപ്രയോജനം പ്രയോജ്യനു വരണമെന്നാണു് പ്രയോജകന്റെ വിവക്ഷയെങ്കില്‍ അപ്പോള്‍ അവന്‍ (പ്രയോജ്യന്‍) കര്‍മ്മമായിത്തന്നെ വരും. "ആശാന്‍ ശിഷ്യരെ പുസ്തകം വായിപ്പിക്കുന്നു' എന്നു ശിഷ്യരെ കര്‍മ്മമാക്കിയാല്‍ ആശാനു പുസ്തകവായനയുടെ പ്രയോജനം വായിപ്പിക്കുന്നു' എന്നായാല്‍ ആശാന്‍ സ്വയമേ വായിക്കേണ്ടതിനു പകരം ആ വേല ശിഷ്യരോടു ചെയ്യാന്‍ ആജ്ഞാപിച്ചു എന്നു മാത്രമേ ഉള്ളു. വായനകൊണ്ടുള്ള പ്രയോജനം തനിക്കാണു്. ഉദാ:

കര്‍മ്മമാകുന്നതിന്:

കുതിരക്കാരന്‍ കുതിരയെ ഒാടിക്കുന്നു അകര്‍മ്മകം വണ്ടിക്കാരന്‍ വണ്ടി നിറുത്തുന്നു അകര്‍മ്മകം പിതാവു പുത്രനെ ഉത്ഭവം കാണിക്കുന്നു സകര്‍മ്മകം രജനെമുണ്ടു തൊടുവിക്കുന്നു സകര്‍മ്മകം ദേവകളെ വിഷ്ണു അമൃതം കുടിപ്പിച്ചു സകര്‍മ്മകം ദുഷ്ഷന്തനെ ശകുന്തള മോതിരസ്സംഗതി ഒാര്‍മ്മിപ്പിച്ചു സകര്‍മ്മകം ബാലനെ കാമിനീവേഷം ചമയിച്ചു ശി-പു സകര്‍മ്മകം സുതന്മാരെ കൃഷ്ണനെ ഭരമേല്‍പിച്ചു മ-ഭാ. സകര്‍മ്മകം

ഒടുവിലത്തെ ഉദാഹരണം ത്രികര്‍മ്മകംപോലെ തോന്നും; എന്നാല്‍ ഇവിടെ ഭരമേല്‍പിക്ക എന്നതു് വിശിഷ്ടക്രിയയാണു്.

പ്രയോജ്യന്‍ കരമാകുന്നതിനുദാഹരണം:

വക്കീലിനെക്കൊണ്ടു വ്യവഹരിപ്പിക്കുന്നു. കൂലിക്കാരെക്കൊണ്ടു ചുമടെടുപ്പിക്കുന്നു. അവരെക്കൊണ്ടു് തണ്ടെടുപ്പിച്ചു. ഭാഗ. അവനെ പാമ്പിമാല്‍ കടിപെടുത്തു. മ-ഭാ.

കര്‍ത്ത്യവ്യാപാരമെനേ്യതാന്‍ സ്വയം ക്രിയ നടക്കുകില്‍ നിഗീര്‍ണ്ണകര്‍ത്തൃകം ധാതു വേണ്‍ കിട്ടുകയുമെന്നപോല്‍; അതിന്റെ കര്‍ത്തൃസ്ഥാനത്തെ- യുദ്ദേശിക വഹിച്ചിടും.

ഒരു ക്രിയയെപ്പറ്റിപ്പറയുമ്പോള്‍ അതു നടത്തുന്ന ഒരു കര്‍ത്താവിന്റെ പ്രതീതി നമുക്കു സാധാരണയില്‍ ഉണ്ടാകും. അതിനാലാണു് ക്രിയയെ ഫലവ്യാപാരങ്ങള്‍ എന്നു രണ്ടംഗമായി പിരിച്ചു് കര്‍ത്തൃകര്‍മ്മങ്ങള്‍ക്കു ലക്ഷണം ചെയ്തതു്. എന്നാല്‍ അപൂര്‍വ്വം ചില ക്രിയകളില്‍ കര്‍ത്താവിന്റെ യത്നം ഒന്നും ആവശ്യപ്പെടുന്നില്ല; ക്രിയ വഴിയേ വന്നുകയറി നടന്നുകൊള്ളും; അങ്ങനെയുള്ള ക്രിയയ്ക്കു നിഗീര്‍ണ്ണകര്‍ത്തൃകം എന്ന പേര്‍. കര്‍ത്താവിനെയോ അല്ലെങ്കില്‍ കര്‍ത്തൃവ്യാപാരത്തെയോ നിഗിരണം ചെയ്യുന്ന (ഉള്ളടക്കം ചെയ്യുന്ന) ക്രിയ എന്നര്‍ത്ഥം. വേ, കിട്ടുക എന്ന രണ്ടും ഉദാഹരണങ്ങള്‍. ഇങ്ങനെ കര്‍ത്താവില്ലാതെ വരുന്ന ക്രിയകളുടെ കര്‍ത്തൃസ്ഥാനത്തു് ഉദ്ദേശികാവിഭക്തിയെ പ്രയോഗിക്കണം. ഇൗവക ക്രിയകളുടെ പ്രയോഗം വ്യധികരണവിധിക്കു തുല്യമാകയാല്‍ അതുകളുടെ ഉദാസീനനായ കര്‍ത്താവു് സ്വാമികാരമായിത്തീരുന്നതിനാല്‍ ഉദ്ദേശികയാണു് അതിനു വരേണ്ടതു്. ഉദാ:

എനിക്കു് ഒരു ശിഷ്യനെ കിട്ടീട്ടുണ്ടു്. അവനു് ഉണ്ടാലുറങ്ങണം. ഉറങ്ങിയാലുണ്ണണം.

ഇവിടെ ശിഷ്യനെ സമ്പാദിക്കാന്‍ കര്‍ത്താവായ ഞാന്‍ ഒരു പ്രവൃത്തിയും ചെയ്യുന്നില്ല; ശിഷ്യന്‍ സ്വയമേ ഇങ്ങോട്ടു വന്നുകൂടിയതാണു്. അതുകൊണ്ടു് ക്രിയ നിഗീര്‍ണ്ണ കര്‍ത്തൃകം; കര്‍ത്തൃസ്ഥാനത്തില്‍ "എനിക്ക്' എന്നുദ്ദേശിക വന്നിരിക്കുന്നു. ഉണ്ണണം, ഉറങ്ങണം എന്ന ക്രിയകളില്‍ ഉണ്ണുക, ഉറങ്ങുക എന്ന കര്‍ത്താവന്തര്‍ഭവിച്ചിട്ടുണ്ടു് എന്നെങ്കിലും പറയാം. "കിട്ടീട്ടുണ്ട്' എന്നതില്‍ അതുപോലുമില്ല.

അവനു് ഒരു ഭാര്യയെ വേണം. നിനക്കു വേദനിച്ചോ? കുട്ടികള്‍ക്കു വിശക്കുന്നു. എനിക്കു മുഷിയുന്നു.

ഇത്യാദികള്‍ വേറെ ഉദാഹരണങ്ങള്‍. ഉദ്ദേശികാര്‍ത്ഥം ദിഗ്ദേശ- കാലസംഖ്യാവ്യവസ്ഥകള്‍, കാലദേശപരിച്ഛേദം, താദര്‍ത്ഥ്യാദികളും തഥാ.

ഉദ്ദേശികയ്ക്കു "സ്വാമി' എന്ന കാരകം അര്‍ത്ഥമാണെന്നു പറഞ്ഞിട്ടുണ്ടല്ലോ. അതിനു പുറമേ വേറെ ചിലയര്‍ത്ഥങ്ങളും അതിനുള്ളതിനെ ഇൗ സൂത്രത്തില്‍ പരിഗണിച്ചിരിക്കുന്നു. ദിക്കു് ദേശം, കാലം, സംഖ്യ ഇതുകളുടെ വ്യവസ്ഥ (അവധി) ക്ലപ്തപ്പെടുത്തുക; ഇന്ന കാലം ദേശം എന്നു പരിച്ഛേദിച്ചു പറക; ഒന്നിനുവേണ്ടി എന്നുള്ള അര്‍ത്ഥം. ആദിശബ്ദം കൊണ്ടു വേറെയും, ചേര്‍ച്ച, ശേഷി, മിടുക്കു് ഇത്യാദ്യര്‍ത്ഥങ്ങളുള്ള പദങ്ങളോടു യോഗം ഗ്രഹിക്കണം.

ഉദാ:

ഹിമവാനു് തെക്കു് വിന്ധ്യനു വടക്കു് - ദിഗ്വ്യവസ്ഥ കള്ളനെ കഴുത്തിനു പിടിക്കുന്നു - ദേശ പത്തുദിവസത്തിനകം - കാലം ബ്രഹ്മാവിനു മുപ്പത്തേഴാമന്‍ ദശരഥന്‍ - സംഖ്യാ പത്തുമണിക്കു തപാല്‍ വരുന്നു - കാല പരിച്ഛേദം മുണ്ടു മുഴത്തിനു വെച്ചു മുറിക്കുന്നു - ദേശ പരിച്ഛേദം ഉൗണിനു കാത്തിരിക്കുന്നു - താദര്‍ത്ഥ്യം സീത രാമനു ചേര്‍ന്നവള്‍ ആകുന്നു - യോഗ്യാര്‍ത്ഥപദയോഗം രാമന്‍ യുദ്ധത്തിനു ശക്തന്‍ - ശക്തൃര്‍ത്ഥ പിത്തത്തിനു നല്ലതു് - ഇത്യാദി.

പ്രയോജികാധാരികകള്‍ കൊള്ളാം നിര്‍ദ്ധാരണത്തിനു്.

നിര്‍ദ്ധാരണം ഒരു കൂട്ടമായ ഇനത്തില്‍നിന്നും ഏതാന്‍ഭാഗത്തെ വേര്‍തിരിക്കുക; ആ അര്‍ത്ഥത്തില്‍ പ്രയോജികയും ആധാരികയും വരും.

ഉദാ:

തൂവലാലൊന്നു പറിച്ചു- മ. ഭാ. തൂവലിലൊന്നു പറിച്ചു. ബ്രഹ്മസ്വത്താലൊരോഹരി-ഉ.ഉ. ബ്രഹ്മസ്വത്തിലൊരോഹരി. രണ്ടാലൊന്നു്. രണ്ടിലൊന്നു്.

ആധാരികയ്ക്കര്‍ത്ഥമാകും താരതമ്യവിവേകവും.

താരതമ്യമര്‍ത്ഥത്തിലും ആധാരിക വരും. ഉദാ:

അതില്‍ ശതഗുണം നന്നു് ശി- പു. കൃഷ്ണനില്‍ മൂന്നുമാസം മൂത്തതു ബലഭദ്രന്‍ മ-ഭാ. എന്നിലും പ്രിയം ഭൂമിയോ വല്ലഭ! കേ-രാ.

കാരകങ്ങളുടെ അര്‍ത്ഥങ്ങളെ വിവരിച്ചുകഴിഞ്ഞു; അതുകളില്‍ ഉള്‍പ്പെടാത്ത ചില വിഭക്ത്യര്‍ത്ഥങ്ങളെയും മാതൃകയ്ക്കായിട്ടു് എടുത്തു കാണിച്ചു. ഇതിലധികം ഇൗ പ്രകൃതത്തെ വിസ്മരിക്കാന്‍ വിചാരിക്കുന്നില്ല. വിഭക്ത്യര്‍ത്ഥങ്ങളെ എല്ലാം പ്രതേ്യകിച്ചെടുത്തുകാണിക്ക എന്നതു് അസാദ്ധ്യമാണു്. മിക്ക സംബന്ധങ്ങളും കാരകങ്ങളില്‍ അന്തര്‍ഭിക്കും; ശേഷമുള്ള പ്രയോഗവിശേഷങ്ങള്‍ പരിചയംകൊണ്ടു് നോക്കി അറിയേണ്ടതുകളാണു്. ഇനി ഇൗ പ്രകരണം ഉപസംഹരിക്കുന്നതിനായി കാരകങ്ങളെത്തന്നെ നിര്‍ണ്ണയിക്കേണ്ടതെങ്ങനെ എന്നു പറയുന്നു.

വിവക്ഷപോല്‍ മാറിമാറി വരും കാരകജാതികള്‍

രക്തസംബന്ധം മുതലായ ലൗകികസംബന്ധങ്ങളെപ്പോലെ കാരകം മുതലായ വ്യാകരണസംബന്ധങ്ങളും വിവക്ഷാധീനങ്ങളാണു്. നാം നിന്നു നോക്കുന്ന നിലയുടെ പോക്കുപോലിരിക്കും സംബന്ധത്തിന്റെ പോക്കും. ഒരു നിലയില്‍നിന്നു നോക്കുമ്പോള്‍ ഒരു വിധമായിത്തോന്നുന്ന സംബന്ധം വേറെയൊരു നിലയില്‍ നിന്നു നോക്കുമ്പോള്‍ വിധം മാറിത്തോന്നും. (1) കെ(യിനെ) അടിച്ചു; (2) കെയില്‍ അടിച്ചു; (3) കെയ്ക്കടിച്ചു എന്നു മൂന്നുവിധം പ്രയോഗം വരാം. (1)- ല്‍ അടിയുടെ ഫലമായ വേദന സഹിക്കുന്നതു് എന്ന വിവക്ഷണയാല്‍ കെ കര്‍മ്മം; (2)-ല്‍ അടി ഇന്ന സ്ഥലത്താണു പെട്ടതു് എന്നു കാണിക്കുന്നതില്‍ ശ്രദ്ധപതിക്കയാല്‍ അധികരണം; (3)-ല്‍ അടി കൊണ്ട ആളിന്റെ ശരീരഭാഗത്തെ ചൂണ്ടിക്കാണിക്കുന്നതിനായിട്ടു് ഉദ്ദേശികയെ ഉപയോഗിക്കുന്നു.