കേരളപാണിനീയം - തദ്ധിതപ്രകരണം

സംസ്കൃതവെയാകരണന്മാരുടെ രീതിയനുസരിച്ചു നാമങ്ങളില്‍ നിന്നും ഭേദകങ്ങളില്‍ നിന്നും വ്യുല്‍പ്പാദിപ്പിക്കുന്ന ശബ്ദങ്ങള്‍ക്കു "തദ്ധിത'മെന്നും കൃതിപ്രകൃതികളായ ധാതുക്കളില്‍നിന്നുവ്യുല്‍പ്പാദിപ്പിക്കുന്നവയ്ക്കു് "കൃത്ത്' എന്നും സംജ്ഞകള്‍ സ്വീകരിച്ചിരിക്കുന്നു. സംസ്കൃതത്തില്‍ കൃത്തദ്ധിതങ്ങള്‍ നാനാവിധങ്ങളായിട്ടുണ്ടു്.

തദ്ധിതങ്ങള്‍

(1) ദശരഥന്റെ പുത്രന്‍ -

ദാശരഥി (2) സ്വര്‍ണ്ണംകൊണ്ടുണ്ടാക്കിയതു് -

സ്വര്‍ണ്ണമയം (3) വര്‍ഷത്തില്‍ ഭവിക്കുന്നതു് -

വാര്‍ഷികം (4) ബുദ്ധിയുള്ളവന്‍ -

ബുദ്ധിമാന്‍ (5) മൃദ്യുവായിരിക്കുന്നതു് -

മൃദുത്വം (6) വ്യാകരണമറിയുന്നവന്‍ -

വെയാകരണന്‍

ഇത്യാദി.

കൃത്തുകള്‍

(1) ദര്‍ശിക്കപ്പെടാവുന്നതു് - ദൃശ്യം (2) ദര്‍ശിക്കുന്നവന്‍ - ദ്രഷ്ടാവ് (3) ഏതുകൊണ്ടു ദര്‍ശിക്കുന്നുവോ അതു് - ദൃഷ്ടി (4) ദര്‍ശിക്കുന്ന ക്രിയ - ദര്‍ശനം (5) ദര്‍ശിക്കുക ശീലമുള്ളവന്‍ - ദര്‍ശി

ഇത്യാദി.

ഭാഷയില്‍ കൃത്തദ്ധിതങ്ങള്‍ വളരെ കുറവാണ്; പോരാത്തതെല്ലാം സംസ്കൃതത്തില്‍ നിന്നും കടംവാങ്ങുകയാണു് പതിവു്. അതിനാല്‍ സംസ്കൃത സമ്പ്രദായംഭാഷയിലും അനുസരിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ പാണിനി തദ്ധിതത്തില്‍ അവസാനംകൂടാതെ അര്‍ത്ഥങ്ങ ളെയും പ്രത്യയങ്ങളെയുംവിധിച്ചു വലിയ കുഴപ്പം ഉണ്ടാക്കിത്തീര്‍ത്തീട്ടുണ്ടു്. ""തദ്ധിതമൂഢാ വെയാകരണാഃ എന്നൊരുവചനംതന്നെ പറയാറുണ്ടു്. കുഴപ്പം തീര്‍പ്പാനായി തദ്ധിതങ്ങളെ ഒരുവിധം തരംതിരിച്ചു പേരുകളും സൃഷ്ടിച്ചു് ഭാഷയില്‍ സംഭവിക്കുന്നിടത്തോളം എണ്ണങ്ങളെ ഇവിടെ എടുത്തിരിക്കുന്നു.

(1) തന്മാത്രപ്രത്യയങ്ങള്‍

അനേകം ധര്‍മ്മങ്ങളുടെ ഇരിപ്പിടമായ ഒരു ധര്‍മ്മി(ദ്രവ്യം)യില്‍നിന്നു് ഒരു ധര്‍മ്മത്തില്‍ ഉള്‍പ്പെട്ട അംശങ്ങളെ തിരഞ്ഞെടുത്തു കൂട്ടത്തില്‍നിന്നു വേര്‍പെടുത്തി തൂത്തുപിടിച്ചു് ഒറ്റയാക്കിക്കാണിക്കുന്നതിനു് "തന്മാത്രം' എന്നു പേര്‍. അതുമാത്രം= തന്മാത്രം എന്ന പേരും അന്വര്‍ത്ഥമാകുന്നു. രാമന്‍ സുന്ദരനാണെന്നിരിക്കട്ടെ; അവനെ സുന്ദരനെന്നു വിളിക്കുന്നതു് അവന്റെ അംഗങ്ങളുടെ കിടപ്പിലുള്ള ചില വിശേഷങ്ങളാലാകുന്നു. ഇൗ വിശേഷങ്ങളുടെ ആകെത്തുക എടുത്താല്‍ അതു സൗന്ദര്യശബ്ദത്തിന്റെ അര്‍ത്ഥംതന്നെ. അപ്പോള്‍ സൗന്ദര്യം എന്നാല്‍ സുന്ദരനാകുന്നതിലേക്കു വേണ്ട സകല എണ്ണങ്ങള്‍ മാത്രമായി ഒരെടത്തും കാണാന്‍ പ്രയാസം. ഒരു ദ്രവ്യത്തില്‍ മറ്റു ധര്‍മ്മങ്ങളോടു ചേര്‍ന്നേ ഇവയ്ക്കു നില്‍പാന്‍ ഗതിയുള്ളു. അതിനാല്‍ സൗന്ദര്യശബ്ദം ചെയ്യുന്നതു് സുന്ദരനിലുള്ള വണ്ണം, നീളം, നിറം, പൊക്കം മുതലായ ഉപാധികളെ ഗൗനിക്കാതെ സുന്ദരശബ്ദത്തിന്റെ പ്രവൃത്തി നിമിത്തമായ ഒരു ധര്‍മ്മത്തെ മാത്രം ചൂണ്ടുകയാകുന്നു. സൗന്ദര്യം ഇങ്ങനെ തന്മാത്രതദ്ധിതമായിത്തീരുന്നു. സുന്ദരന്‍ ധര്‍മ്മി, സൗന്ദര്യം ധര്‍മ്മം; ഇവയെ ഗുണി എന്നും ഗുണമെന്നും വ്യവഹരിക്കാറുണ്ടു്. ഇൗ വക രൂപം സംസ്കൃതത്തില്‍ വളരെ സാധാരണമാണു്. ഒാരോ ധര്‍മ്മിക്കും തന്റെ ധര്‍മ്മവാചകം അല്ലെങ്കില്‍ തന്മാത്രരൂപം ഉണ്ടു്. ഘടത്വം പടത്വം എന്നു മാത്രമല്ല, ഘടത്വത്വം, പടത്വത്വം കൂടി താര്‍ക്കികന്മാര്‍ സ്വീകരിക്കുന്നു. എന്നുവേണ്ട, ഭാഷയില്‍ ധര്‍മ്മിക്കൊത്ത ധര്‍മ്മമോ ധര്‍മ്മത്തിനൊത്ത ധര്‍മ്മിയോ ഇല്ലെന്നു വരുന്നതു് അപൂര്‍വ്വമല്ല. ഉദാ:

പ്രകൃതി

ധര്‍മ്മം

ധര്‍മ്മി പുതു

പുതുമ

പുതിയ -

അഴക്

അഴകിയ -

വടിവ്

-

ഭേദകാര്‍ത്ഥപ്രകൃതിയില്‍ "മ'തന്മാത്രാഖ്യതദ്ധിതം; ശേഷത്തില്‍ ത്തം യഥായോഗം; പിന്നെത്തനതരാദിയും.

ഗുണവാചകങ്ങളായ ശബ്ദങ്ങളാണല്ലോ ഭേദകങ്ങള്‍. അങ്ങനെയുള്ള പ്രകൃതികളില്‍ തന്മാത്രം എന്ന അര്‍ത്ഥം കുറിക്കുന്നതിനു് "മ' എന്നു പ്രത്യയം ചേര്‍ക്കാം. ഭേദകങ്ങളില്‍ ശുദ്ധം എന്നു പേരിട്ട ഇനം പ്രകൃതിരൂപങ്ങളാകയാല്‍ അതുകളിലെല്ലാത്തിലും "മ' പ്രത്യയം വരും. അതിനുപുറമേ നാമങ്ങളിലും ധാതുക്കളിലും ചിലതിനെ ഗുണപ്രധാനമായി വിവക്ഷിച്ചു് "മ' ചേര്‍ക്കാറുണ്ടു്. ഇൗ താല്‍പര്യം വരാനാണു് സൂത്രത്തില്‍ "ഭേദകാര്‍ത്ഥപ്രകൃതി' എന്നു പറഞ്ഞതു്. ശേഷം ഭേദകങ്ങള്‍ക്കു് "ത്തം' എന്നു പ്രത്യയം. ഇതു സംസ്കൃതത്തിലെന "ത്വ' പ്രത്യയത്തിന്റെ തത്ഭവമാകുന്നു. അതിനെ "ത്വം' എന്നു തത്സമമായിട്ടു ഭാഷാശബ്ദങ്ങളില്‍ ഉപയോഗിക്കുക ശരിയല്ല. മറുഭാഷകളില്‍ നിന്നു പ്രകൃതിയെ അല്ലാതെ പ്രത്യയത്തെ കടംവാങ്ങുക സാധാരണയില്‍ പതിവില്ല. മലയാളത്തില്‍ "ത്വ' പ്രത്യയം കടം വാങ്ങേണ്ടി വന്നതു് തന്മാത്രപ്രത്യയങ്ങളുടെ ദുര്‍ഭിക്ഷത്താലും മലയാളികളുടെ സംസ്കൃതഭ്രമത്തിന്റെ ആധിക്യത്താലുമാണു്. തമിഴര്‍ ഇതു കൂടാതെ കാര്യം സാധിക്കുന്നില്ലയോ? കടം വാങ്ങാന്‍ പുറപ്പെടുന്നവനും പണമായിട്ടു വാങ്ങി തന്റെ ആവശ്യങ്ങള്‍ നടത്തുകയല്ലേ അഭിമാനം? അതുകൊണ്ടു് തത്സമത്തേക്കാള്‍ തത്ഭവത്തിനാണു് യോഗ്യത. എന്നു മാത്രമല്ല, "മമണ്ടിരേ', "പൊത്തയിത്വാ', "മാടമ്പീനാം' എന്ന മട്ടില്‍ ഭാഷാപ്രകൃതികള്‍ക്കു സംസ്കൃത രൂപനിഷാപാദനം പാടില്ലെന്നത്ര ഇപ്പോഴത്തെ ഏര്‍പ്പാടു്. അതിനാല്‍ "വിഡ്ഢിത്വം', "ഭോഷത്വം' എന്നെഴുതുന്നതു് "വിഡ്ഢിത്തവും', "ഭോഷത്തവും' തന്നെ എന്നു വരും. പ്രത്യയദാരിദ്ര്യത്താല്‍ "തരം', തനം' എന്ന പദങ്ങളെ സമാസമായിച്ചേര്‍ത്തും തന്മാത്രതദ്ധിതത്തിന്റെ പ്രയോജനം സാധിക്കാം. തമിഴിന്റെ മട്ടാണിതു്. ഉദാ:

പുതു- പുതുമ, വെള്‍- വെണ്മ, നേര്‍- നേര്‍മ്മ, ചെറു- ചെറുമ, ആ- ആമ. പഴ- പഴമ, തെളി- തെളിമ, വന്‍- വന്മ, അടി- അടിമ, കോന്‍- കോന്മ.

മടയന്‍- മടയത്തം മണ്ടന്‍- മണ്ടത്തം കള്ളന്‍- കള്ളത്തന വേണ്ടാ- വേണ്ടാതനം ചണ്ടി- ചണ്ടിത്തം പൊണ്ണന്‍- പൊണ്ണത്തം മുട്ടാളന്‍- മുട്ടാളത്തരം തണ്ടുതപ്പി- തണ്ടുതപ്പിത്തരം

സംസ്കൃതശബ്ദങ്ങളില്‍ സംസ്കൃതരൂപത്തെത്തന്നെ ഉപയോഗിക്കാം:

മൃദു- മൃദുത്വം, മാര്‍ദ്ദവം, മൃദുത, മ്രദിമ. സുന്ദര- സൗന്ദര്യം, സുന്ദരത്വം.

രമണീയം- രാമണീയകം, രമണീയത. വിദ്വാന്‍- വെദുഷ്യം, വിദ്വത്ത്വം.

"കൃതികൃത്ത്' എന്നു പറയുന്ന ഭാവാര്‍ത്ഥകകൃത്പ്രത്യയവും തന്മാത്രപ്രത്യയത്തിനു് അര്‍ത്ഥം കൊണ്ടു തുല്യമായി നടക്കും:

വെളു- വെളുക്കുന്നു, വെളുപ്പു്. കറു- കറുക്കുന്നു, കറുപ്പു്. വലു് - - വലുപ്പം. പൊങ്- പൊങ്ങുന്നു, പൊക്കം.

നീളു് - നീളുന്നു, നീളം.

കൃതികൃത്തു് ക്രിയാപ്രധാനവും, തന്മാത്രതദ്ധിതം ഗുണപ്രധാനവുമാകയാല്‍ വാസ്തവത്തില്‍ ഇവയ്ക്കു സ്വല്‍പം അര്‍ത്ഥഭേദം പറയണം; എങ്കിലും ഭാഷയിലെ ധാതു ക്രിയാവാചിയായിരിക്കണമെന്നു നിര്‍ബ്ബന്ധമില്ലാത്തതിനാല്‍ പല സ്ഥലങ്ങളിലും ഇവയ്ക്കു് അര്‍ത്ഥസാമ്യം വരുന്നു. സംസ്കൃതത്തിലും ദെര്‍ഘ്യം, ആയാമം എന്ന ശബ്ദങ്ങളിലെപ്പോലെ ചിലെടത്തു കൃത്തദ്ധിതങ്ങള്‍ക്കു പര്യായത കാണുന്നുണ്ടു്. ഒരേ അര്‍ത്ഥത്തില്‍ രണ്ടു ശബ്ദമിരുന്നാല്‍ അവയ്ക്കു പ്രയോഗത്തില്‍ വിഷയവിവേചനം ചെയ്യുന്നതു് ഒരു ഭാഷാധര്‍മ്മമാകയാല്‍ താഴെ കാണിച്ചിരിക്കുന്ന കൂട്ടങ്ങളില്‍ അര്‍ത്ഥതാരതമ്യം ഉൗഹിക്കുക:

വന്മ 1. നല്‍ -

നന്മ

}

2.

വെള്‍

-

വെണ്മ

}

3.

വല്

- വലുപ്പം നലം വെളുപ്പു് വന്‍പ് ചെമ്മ

ചെപ്പു് ഇളമ } പഴമ 4. ചെം - ചെമപ്പു് 5. ഇള - ഇളപ്പം 6. പഴ - പഴക്കം ചെമ്പു്

അതുള്ളതിത്യാദ്യര്‍ത്ഥത്തില്‍ അന്‍ തദ്വത്തെന്ന തദ്ധിതം.

അതുള്ളതു്, അതിലുള്ളതു്, അവിടെനിന്നു വരുന്നതു്, അവിടെ ജനിച്ചതു് ഇത്യാദ്യര്‍ത്ഥങ്ങള്‍ക്കു പൊതുവേ "തദ്വത്തദ്ധിതം' എന്നു പേര്‍. അതിനെക്കുറിക്കുന്നതിനു് "അന്‍' എന്നു പ്രത്യയം. ഉദാ:

മൂപ്പു് (ഉള്ളവന്‍) = മൂപ്പന്‍ നര (ഉള്ളവന്‍) = നരയന്‍ കൂനു് (ഉള്ളവന്‍) = കൂനന്‍ പുല (ഉള്ളവന്‍) = പുലയന്‍ മടി (ഉള്ളവന്‍) = മടിയന്‍ തെറി (ഉള്ളവന്‍) = തെറിയന്‍

ഇൗ "അന്‍' ലിംഗപ്രത്യയംതന്നെ ആയിരിക്കണം. തമിഴില്‍ "ആന്‍' എന്നതും ഇൗ സ്ഥാനത്തു കാണുന്നുണ്ട്- ഉത്രാടത്തില്‍ ജനിച്ചവന്‍= ഉത്തരാടത്താന്‍. ആതിരയില്‍ ജനിച്ചവന്‍= ആതിരയാന്‍. സ്ത്രീലിംഗത്തില്‍ ഇവയ്ക്ക്- കൂനി, മടിച്ചി, മൂപ്പത്തി, പുലച്ചി എന്നു സ്ത്രീലിംഗരൂപങ്ങള്‍തന്നെ; എന്നാല്‍ നപുംസകത്തില്‍ രൂപഭേദം ഇല്ല; പുല്ലിംഗരൂപം തന്നെ.

കോട്ടാറന്‍ - ചരക്കു് ആലങ്ങാടന്‍ - ശര്‍ക്കര നാലകാതന്‍ - ചരക്കു് പരുന്തുവാലന്‍- ഒാടി (വള്ളം) കിഴക്കന്‍ - കാറ്റു് തെക്കന്‍ - ഭാഷ കരയന്‍ - മുണ്ടു് ആനക്കൊമ്പന്‍ - അരി

ധനി, ധനവാന്‍, ധനികന്‍ ഇത്യാദി, സംസ്കൃതത്തിലെ തദ്വത്തുകള്‍, അല്പീയസു്, അല്പിഷ്ഠം, മൃദുതരം, മൃദുതമം എന്ന അതിശായനതദ്ധിതം ഭാഷയിലില്ല; അടുത്തു പറയുന്ന "നാമനിര്‍മ്മായി' എന്നതു് സംസ്കൃതത്തിലുമില്ല.

അനള്‍തുവെന്ന ലിംഗംതാന്‍ നാമനിര്‍മ്മായിതദ്ധിതം, നാമാംഗാധാരികാഭാസ സംബന്ധികകള്‍ മൂന്നിലും.

അന്‍, അള്‍, തു എന്ന ലിംഗപ്രത്യയങ്ങള്‍തന്നെ പേരെച്ചം, ആധാരികാഭാസം, സംബന്ധികാവിഭക്തി ഇതുകളില്‍ ചേര്‍ന്നു് അവയെ നാമങ്ങളാക്കിത്തീര്‍ക്കും. ഇൗ തദ്ധിതത്തിനു് "നാമനിര്‍മ്മായി' എന്നു പേര്‍. പേരെച്ചങ്ങളില്‍ അ + അന്‍ = അവന്‍, അ + അള്‍ = അവള്‍ എന്ന രൂപങ്ങളെ മിക്ക ദിക്കിലും, "ഒാന്‍', "ഒാള്‍' എന്നു സങ്കോചിപ്പിക്കാറുണ്ടു്. ഉദാ:


കണ്ടവന്‍ - കണ്ടോന്‍ കണ്ടവള്‍ - കണ്ടോള്‍ ഭൂതപേരെച്ചം - കണ്ട കണ്ടതു - കണ്ടോര്‍ കണ്ടതു - - -


കാണ്‍മവന്‍ - കാണ്‍മോന്‍ ഭാവിപേരെച്ചം - കാണ്‍മൂ കാണ്‍മവള്‍ - കാണ്‍മോള്‍ കാണ്‍മവര്‍ - കാണ്‍മോര്‍ കാണ്‍മതു - - -


ഇരിപ്പവന്‍ - ഇരിപ്പോന്‍ ഭാവിപേതെച്ചം - ഇരിപ്പൂ ഇരിപ്പവള്‍ - ഇരിപ്പോള്‍ ഇരിപ്പവര്‍ - ഇരിപ്പോര്‍ ഇരിപ്പതു - - -


ചൊല്ലുവവന്‍ - ചൊല്ലുവോന്‍ ഭാവിപേരെച്ചം - ചൊല്ലും ചൊല്ലുവവള്‍ - ചൊല്ലുവോള്‍ ചൊല്ലുവവര്‍ - ചൊല്ലുവോര്‍ ചൊല്ലുവതു - - -


കാണുന്നവന്‍ - കാണുന്നോന്‍ വര്‍ത്തമാനപേരെച്ചം - കാണുന്ന കാണുന്നവള്‍ - കാണുന്നോള്‍ കാണുന്നവര്‍ - കാണുന്നോര്‍ കാണുന്നതു - - -


പുതിയവന്‍ - പുതിയോന്‍ സ്വാര്‍ത്ഥം - പുതിയ പുതിയവള്‍ - പുതിയോള്‍ പുതിയവര്‍ - പുതിയോര്‍ പുതിയതു - - -

സംബന്ധിക - എന്റെ എന്റേവന്‍, ---- വള്‍, ---- ത് ആധാരികാഭാസം - ഇന്നത്തെ ഇന്നത്തേവന്‍, -- വള്‍, ----ത്

സംഖ്യാനാമത്തിലാമെന്നു വരും പൂരണിതദ്ധിതം.

സംഖ്യാവാചികളായ നാമങ്ങളില്‍ ""അതിനെ പൂരിപ്പിക്കുന്ന എന്ന അര്‍ത്ഥത്തില്‍ "ആം' പ്രത്യയം വരും; ഇതിനു "പൂരണി' എന്നു പേര്‍.

ഉദാ: ഒന്ന്- ഒന്നാം, രണ്ട്- രണ്ടാം, നൂറ്- നൂറാം.

ഇൗ "ആം', "ആകും' എന്ന ഭാവിപേരെച്ചത്തിന്റെ സങ്കോചിതരുപംതന്നെ എന്നു സ്പഷ്ടമാകുന്നു. പുല്ലിംഗവിവക്ഷയില്‍ ഇതില്‍ "അന്‍' ചേര്‍ത്തു് ഒന്നാമന്‍, രണ്ടാമന്‍, എന്നു രൂപങ്ങള്‍ ചെയ്യാം; എന്നാല്‍ സ്ത്രീലിംഗത്തില്‍ ഒന്നാമി, രണ്ടാമി എന്നുപറയാറില്ല. അത്തു+ എ എന്നു വിഭക്ത്യാഭാസം ചേര്‍ത്തു് "ഒന്നാമത്തെ' എന്നു രൂപം സമ്പാദിച്ചതിനുമേല്‍ അതില്‍ അടുത്തു മുന്‍കാണിച്ച നാമനിര്‍മ്മായിതദ്ധിതം കൊണ്ടു് "ഒന്നാമത്തേവന്‍, -- വള്‍, --- തു' എന്നു വളച്ചുകെട്ടിയുണ്ടാക്കുന്ന രുപം മാത്രമേ സ്ത്രീലിംഗത്തില്‍ ഉപയോഗിക്കാറുള്ളു.

ഇനി ചുട്ടെഴുത്തുകള്‍ക്കു പ്രതേ്യകമുള്ള ചില തദ്ധിതരൂപങ്ങളെ കാണിക്കുന്നു:

ദേശകാലപ്രമാണാര്‍ത്ഥം കാട്ടാന- ഇ- എ മൂന്നിലും വരും തദ്ധിതരൂപങ്ങള്‍ അങ്ങന്നത്ര കണക്കിനു്.

അ, ഇ, എ എന്ന സര്‍വ്വനാമങ്ങള്‍ക്കു ദേശമര്‍ത്ഥത്തില്‍ "ങ്ങ്' എന്നും, കാലമര്‍ത്ഥത്തില്‍ "ന്ന്' എന്നും, പ്രമാണം(അളവ്) അര്‍ത്ഥത്തില്‍ "ത്ര' എന്നും തദ്ധിതങ്ങള്‍.

അങ്ങു്, അന്നു്, അത്ര, ഇങ്ങു്, ഇന്നു്, ഇത്ര, എങ്ങു്, എന്നു്, എത്ര.

"കു' പ്രത്യത്തില്‍ അനുനാസികം ചേര്‍ന്നു് അങ്കു= അങ്ങു എന്നും, "റു' പ്രത്യയത്തില്‍ അനുനാസികം ചേര്‍ന്നു് അന്റു= അന്നു എന്നും, തിര(=മാത്ര)എന്ന ശബ്ദം ദുഷിച്ചു് "അത്ര' എന്നും രൂപം ഉണ്ടാകുന്നു. പഴയ മലയാളത്തില്‍ അത്തിര, ഇത്തിര, എത്തിര എന്നു പൂര്‍ണ്ണരൂപംതന്നെ നടപ്പായിരുന്നു.

ങനം (=പ്രകാരം) എന്ന തമിഴു് ശബ്ദത്തില്‍ "എ' എന്ന നിപാതം ചേര്‍ത്തു് അങ്ങനെ, ഇങ്ങനെ, എങ്ങനെ എന്ന രൂപങ്ങള്‍ ഉണ്ടായി. പൊഴുതു(=കാലം) എന്ന ശബ്ദത്തിലെ "തു' ലോപിപ്പിക്കുമ്പോള്‍ അപ്പോള്‍, ഇപ്പോള്‍, എപ്പോള്‍, എന്നു രൂപങ്ങള്‍ സിദ്ധിക്കുന്നു.