കേരളപാണിനീയം - കാലപ്രകരണം

പ്രാരംഭം

ധാതുവെന്നാല്‍ ക്രിയയെക്കുറിക്കുന്ന ശബ്ദം അല്ലെങ്കില്‍ പ്രകൃതി എന്നു പ്രസ്താവിച്ചിട്ടുണ്ട്; ക്രിയയുടെ സ്വഭാവവും കാരകാധികാരത്തില്‍ പ്രസംഗവശാല്‍ വിസ്തരിച്ചിട്ടുണ്ട്; ഇനി ധാതുവിന്നു വരുന്ന രൂപഭേദങ്ങളെയാണു് ഇവിടെ ആലോചിക്കേണ്ടതു്. ക്രിയയോടു സദാ ചേര്‍ന്നുനില്‍ക്കുന്ന ഒാരോരോ ഉപാധികളെ കുറിക്കുന്നതിനുവേണ്ടി അതതിന്റെ വാചകമായ ധാതുവില്‍ ഒാരോരോ വികാരങ്ങളെ ചെയ്യുന്നു; ഇൗ വികാരങ്ങളാണു് ധാതുവിന്റെ രൂപങ്ങള്‍. ഉപാധികളെ ആദ്യംപരിഗണനം ചെയ്തിട്ടു് ഒാരോന്നിന്റെയും സ്വഭാവം വിവരിക്കാം. ഉപാധികളാവിത്:

1. പ്രകൃതി, 2. സ്വഭാവം, 3. കാലം, 4. പ്രകാരം, 5. പ്രയോഗം, 6. പുരുഷന്‍, 7. ലിംഗം, 8. വചനം.

പ്രകൃതി

""രാജാവു മന്ത്രിയെക്കൊണ്ടു രാജ്യം ഭരിപ്പിക്കുന്നു എന്നു പറയുന്നിടത്തു് വാസ്തവത്തില്‍ രാജ്യഭാരം എന്നി ക്രിയ ചെയ്യുന്നതു് മന്ത്രിയാണെങ്കിലും അവനു് ഇൗ ക്രിയയിലുള്ള കര്‍ത്തൃത്വം, നാം ഉണ്ണുമ്പോള്‍ നമ്മുടെ കെയ്ക്കു ചോറുവാരി വായിലിടുക എന്ന ക്രിയയില്‍ ഉള്ളതുപോലെ അപ്രധാനമാകുന്നു. രാജാവിന്റെ പ്രരണ ഇല്ലാതിരുന്നെങ്കില്‍ മന്ത്രിക്കു് ഇൗ ക്രിയ ഒരിക്കലും നടത്താന്‍ കഴികയില്ലായിരുന്നു; അതിനാല്‍ പ്രാധാന്യം നോക്കുന്നപക്ഷം രാജാവു് ഇവിടെ കര്‍ത്താവാകുന്നു. ഇൗ ഉദാഹരണത്തിലെ രാജാവിനെപ്പോലെ കര്‍ത്താവിനെ ക്രിയയില്‍ പ്രവര്‍ത്തിപ്പിക്കുന്നവനു് പ്രയോജകകര്‍ത്താവെന്നും, മന്ത്രിയെപ്പോലെ സാക്ഷാല്‍ ആ ക്രിയ ചെയ്യുന്നവനു് പ്രയോജ്യകര്‍ത്താവെന്നും സംജ്ഞകള്‍ ചെയ്യപ്പെട്ടിരിക്കുന്നു. തനിക്കുള്ള സ്വന്തമായ അര്‍ത്ഥം ഒഴിച്ചു് പ്രരണ മുതലായ പ്രയോജകവ്യാപാരം എന്നു് ഒരധികാംശത്തെക്കൂടി കാണിക്കുന്ന ധാതുക്കള്‍ പ്രയോജകപ്രകൃതിയില്‍ എന്നും വ്യവസ്ഥ. ഇങ്ങനെ ധാതുക്കള്‍ പ്രകൃതിഭേദംകൊണ്ടു രണ്ടുവിധം. അതിനാല്‍ "ഭരിക്കുന്നു' എന്നതു കേവലപ്രകൃതിയും, "ഭരിപ്പിക്കുന്നു' എന്നതു പ്രയോജകപ്രകൃതിയും ആകുന്നു.

സ്വഭാവം

പ്രയോജകപ്രകൃതിയുടെ അര്‍ത്ഥം സ്ഫുടമായി കാമാനില്ലെങ്കിലും ചില കേവലധാതുക്കള്‍ക്കു പ്രയോജകപ്രകൃതിയുടെ രൂപം കാണുമാറുണ്ടു്. ഇങ്ങനെയുള്ള ധാതുക്കള്‍ക്കു് ഇൗ വ്യാകരണത്തില്‍ "കാരിതം' എന്നു പേര്‍ ചെയ്തിരിക്കുന്നു; അങ്ങനെ അല്ലാത്തവ "അകാരിതം' എന്നും വ്യവഹരിക്കപ്പെടുന്നു. അതിനാല്‍ കാരിതധാതുവെന്നാല്‍ സ്വാര്‍ത്ഥത്തില്‍ പ്രയോജകരൂപം വരുന്ന ധാതുവെന്നു വന്നുകൂടുന്നു. പാണിനീയവ്യാകരണത്തില്‍ സ്വാര്‍ത്ഥണിജന്തങ്ങള്‍ എന്നു പറയുന്ന ചുരാദിഗണത്തിലെ ധാതുക്കള്‍ ഇവയ്ക്കു സമമായിരിക്കും. കാരിതം എന്നു് ഇവയ്ക്കു ചെയ്തിരിക്കുന്ന പേരും സംസ്കൃതത്തിലെ പ്രാചീനവെയാകരണന്മാരുടെ പ്രയോജകപ്രകൃതിക്കുള്ള സംജ്ഞ ആകുന്നു. ഒരു ധാതു കാരിതമോ അകാരിതമോ എന്നുള്ളതു ധാതുപാഠത്തില്‍നിന്നുതന്നെ അറിയേണ്ടതാകുന്നു. ഇൗ ഭേദം സ്വരത്തിലൊ, ചില്ലിലൊ അവസാനിക്കുന്ന ധാതുക്കള്‍ക്കു മാത്രമേ ഉള്ളൂ എന്നൊരു നിയമമുണ്ടു്. നമ്മുടെ ജര്‍മ്മനീയവെയാകരണന്‍ കാരിതാകാരിതങ്ങള്‍ക്കു "ബലാബലക്രിയകള്‍' എന്നു യഥാക്രമം പേര്‍ കൊടുത്തിരിക്കുന്നു. ടൃേീിഴ ്ലൃയ മെിറ ണലമസ ്ലൃയ എെന്ന വിഭാഗം ഇംഗ്ലീഷു് ഗ്രമേറിയന്മാരാല്‍ത്തന്നെ അനുചിതം എന്നു ഗണിക്കപ്പെട്ടിട്ടുള്ളതാകയാലും, വിഭാഗോപാധി രണ്ടു ഭാഷകളിലും ഭിന്നമാകയാലും, ഇംഗ്ലീഷു് തര്‍ജ്ജമയായ ഈ പേരുകള്‍ ഒട്ടും ഭംഗിയായിട്ടില്ല.

<1. കാലപ്രകരണം

കാലം ഒരു ക്രിയ നടക്കുന്ന സമയത്തെക്കുറിക്കുന്നു. കഴിഞ്ഞതു ഭൂതം; നടക്കുന്നതു വര്‍ത്തമാനം; വരാനുള്ളതു ഭാവി - ഇങ്ങനെ കാലം മൂന്നു്.

കാലത്തിന്നിയുമുന്നു (ഇ, ഉം, ഉന്നു)ക്കള്‍ ഭൂതഭാവി ഭവത്ക്രമാല്‍.

ഭൂതം, ഭാവി, വര്‍ത്തമാനം എന്നു മൂന്നു കാലങ്ങളെ കുറിക്കുന്നതില്‍ ഇ, ഉം, ഉന്നു എന്നു മൂന്നു പ്രത്യയങ്ങള്‍ മുറയ്ക്കു വരും. ഉദാ:

ധാതു ഭൂതം ഭാവി വര്‍ത്തമാനം

ഇളകു് = ചലിക്കുക ഇളകി ഇളകും ഇളകുന്നു മിന്നു് = പ്രകാശിക്കുക മിന്നി മിന്നും മിന്നുന്നു തട്ടു് = ഘട്ടനംചെയ്യുക തട്ടി തട്ടും തട്ടുന്നു ചിന്തു് = ചിതറുക ചിന്തി ചിന്തും ചിന്തുന്നു കമ്മു് = ഒന്നായിക്കടിച്ചുതിന്നുക കമ്മി കമ്മും കമ്മുന്നു ഏശു് = പറ്റുക, ഏല്‍ക്കുകയും ഏശി ഏശും ഏശുന്നു വിലസു് = ശോഭിക്കുക വിലസി വിലസും വിലസുന്നു

ധാത്വന്തം സ്വരമോ ചില്ലോ വന്നാല്‍ ഭൂതം തുകാരമാം

സ്വരാന്തമായോ ചില്ലന്തമായോ ഉള്ള ധാതുവിനു ഭൂതത്തില്‍ "ഇ' പ്രത്യയത്തിനു പകരം "തൂ' പ്രത്യയമാകുന്നു. ഉദാ:

തൊഴു-തൊഴുതു കണ്‍-കണ്‍തു = കണ്ടു (സൂത്രം 20) ഉണ്‍-ഉണ്‍തു = ഉണ്ടു (സൂത്രം 20) തിന്‍-തിന്‍തു = തിന്നു (അതിപ്രസരം)

(സൂത്രം 24) തോല്-തോല്തു = തോറ്റു (വിനാമം)

(സൂത്രം 21) കേള്‍-കേള്‍തു = കേട്ടു (വിനാമം)

(സൂത്രം 21) വേള്‍-വേള്‍തു = വേട്ടു (വിനാമം)

(സൂത്രം 21)

പ്രത്യുദാഹരണം, വ്യഞ്ജനാന്തമായാല്‍: ഇളക്-ഇളകി, പൂശു് - പൂശി.

(1) തു തകാരമിരട്ടിക്കും ധാതു കാരിതമാവുകില്‍ (2)(മ) നകാരം ചേരുമല്ലെങ്കില്‍ (യ) അവ്വിലെക്കാരിതത്തിലും; (3) ധാതു താലവ്യാന്തമായാല്‍ താലവ്യാദേശമോര്‍ണം. അനുനാസികമുള്ളേട- ത്തതിപ്രസരവും തഥാ. (4) തുകാരം ശുദ്ധമായ്ക്കാട്ടു മുകാരാന്തമകാരിതം.

കാരിതധാതുക്കളില്‍ തു പ്രത്യയത്തിന്റെ തകാരമിരട്ടിച്ചു് "ത്തു' എന്നാക്കണം; ധാതു കാരിതമല്ല, അകാരിതമാണെങ്കില്‍ "ന' കാരം ചേര്‍ത്തു് "ന്തു' എന്നാക്കണം. ഒാഷ്ഠ്യമായ അകാരത്തില്‍ അവസാനിക്കുന്ന ധാതു കാരിതമായാലും കൂടെ "ന്തു' എന്നുതന്നെ പ്രത്യയം എന്നൊരു വിശേഷം. ധാതു ഒരു താലവ്യസ്വരത്തില്‍ അവസാനിക്കുന്നെങ്കില്‍ "ത്തു', "ന്തു' എന്നു രണ്ടുവിധമായ തു പ്രത്യയത്തിനും തവര്‍ഗ്ഗോപമര്‍ദ്ദംകൊണ്ടു മുറയ്ക്കു് "ച്ചു', "ഞ്ഞു' എന്ന രൂപം വരും. തവര്‍ഗ്ഗോപമര്‍ദ്ദം അല്ലെങ്കില്‍ താലവ്യാദേശം എന്നും അനുനാസികാതിപ്രസരമെന്നും അവതാരികയില്‍ പറഞ്ഞിട്ടുള്ള രണ്ടു നയങ്ങളും നോക്കുക. ഇങ്ങനെ ഇരട്ടിച്ചും നകാരം ചേര്‍ന്നും താലവ്യാദേശം വന്നും വ്യഞ്ജനാന്തധാതുക്കളില്‍ അതാതു വ്യഞ്ജനത്തോടു നേരെയോ സവര്‍ണ്ണനംകൊണ്ടു് വിധം മാറിയോ ചേര്‍ന്നും "തു' പ്രത്യയത്തിനു പല മാതിരി വികാരം വരുമ്പോള്‍, ഒരു വികാരവുംകൂടാതെ (ഒറ്റയായിട്ട്) ശുദ്ധമായ "തു' പ്രത്യയം ഉകാരാന്തങ്ങളായ അകാരിതങ്ങളില്‍ മാത്രമേ കാണുകയുള്ളൂ. അകാരിതധാതുക്കള്‍ക്കു പൊതുവേ വിധിച്ച നകാരയോഗം ഉകാരാന്തത്തിനു മാത്രമില്ല; യകാരാന്തങ്ങളിലും വികാരംകൂടാതെ കാണും. ഉദാ:

(1) കൊടു-കൊടുത്തു; ഉര-ഉരത്തു; മണ-മണത്തു; ഒാര്‍-ഒാര്‍ത്തു; കേള്‍-കേള്‍ത്തു=കേട്ടു(സവര്‍ണ്ണനം, സൂത്രം 20); ഏല്-ഏത്തു=ഏറ്റു(വിനാമക്രിയ, സൂത്രം 21.) (2) (മ) ചേര്=ചേര്ന്തു=ചേര്‍ന്നു; ഇയല്-ഇയല്ന്തു=ഇയന്നു; കരള്=കരള്ന്തു=കരണ്ടു. (യ) കട - കടന്തു=കടന്നു; നട-നടന്തു=നടന്നു; പര-പരന്തു=പരന്നു. (3) അലി - അലിഞ്ചു-അലിഞ്ഞു; കര-കരഞ്ചു=കരഞ്ഞു; തേ - തേഞ്ചു=തേഞ്ഞു; അടി - അടിച്ചു; കിട - കിടച്ചു; വെ - വെത്തു = (വെച്ചു, വച്ചു). (4) തൊഴു - തൊഴുതു; പിഴു - പിഴുതു; പൊരു - പൊരുതു "തു' പ്രത്യയത്തിനു വേറെയും ഒരു വിശേഷമുള്ളതെന്തെന്നാല്‍,

ഏകമാത്രകമായുള്ള ക റ ടാന്തത്തിനും തുതാന്‍; അന്ത്യവര്‍ണ്ണത്തിലൊട്ടീട്ടു കാട്ടും ദ്വിത്വഫലത്തെയും.

ഏകമാത്രകം, അതായതു് ഒറ്റ ഹ്രസ്വസ്വരം മാത്രമുള്ള ഒരു ധാതു കകാരത്തിലോ റകാരത്തിലോ ടകാരത്തിലോ അവസാനിക്കുന്നതായാല്‍ അതിനും "തു' പ്രത്യയംതന്നെ. ആ "തു' പ്രത്യയകാരം കകാരറകാരടകാരങ്ങളില്‍ ലയിച്ചിട്ടു് അതുകള്‍ ഇരട്ടിച്ചതിന്റെ ഫലം ചെയ്യും എന്നുകൂടി വിശേഷം. ഉദാ:

പുക്+തു = പുക്കു പെറ്+തു = പെറ്റു ഇട്+തു = ഇട്ടു മിക്+തു = മിക്കു അറ്+തു = അറ്റു വിട്+തു = വിട്ടു തക്+തു = തക്കു തറ്+തു = തറ്റു ചുട്+തു = ചുട്ടു.

ഏകമാത്രകമല്ലെങ്കില്‍,

ഇളകു് - ഇളകി; തേക്-തേകി; തേറ്-തേറി; മാറ്-മാറി; ഒാട്-ഒാടി; തേട്-തേടി ഇത്യാദി, മുറയ്ക്കു് ഇ എന്ന പ്രത്യയം തന്നെ.

ഇൗ പ്രത്യുദാഹരണത്തില്‍ റകാരം ചില്ലാകയാല്‍ അതിനു തുപ്രത്യയമല്ലയോ വേണ്ടതു് എന്നു ശങ്കിക്കേണ്ട. അതിനു സമാധാനം പറയുന്നു:

റാവു ചില്ലല്ല കാലത്തില്‍ യാവു ചെല്ലെന്നുമോര്‍ക്കണം; രാവും ളാവും ചിലേടത്തു ചില്ലല്ലാത്തതുപോലെയാം. പീഠികയില്‍ ചില്ലുകളുടെ സ്വഭാവം വിവരിച്ചിട്ടുണ്ടല്ലോ, അവിടെ യകാരത്തെ ചില്ലായിട്ടു ഗണിക്കേണ്ടുന്ന ആവശ്യം കുറയുമെന്നു പറഞ്ഞിട്ടുണ്ട്: എന്നാല്‍ ഭൂത"തു'കാരത്തെ സംബന്ധിച്ചിടത്തോളം യകാരവും ചില്ലുതന്നെ. അതുപോലെ റകാരം പല ദിക്കിലും ചില്ലുകളുടെ കൂട്ടത്തിലാണെങ്കിലും കാലപ്രത്യയം ചെയ്യേണ്ടുമ്പോള്‍ അതിനെ ചില്ലായിട്ടു ഗണിക്കേണ്ട. ഇപ്പോള്‍ നാം റ എന്നു് എഴുതുകയുംവായിക്കുകയും ചെയ്യുന്ന വര്‍ണ്ണം പണ്ടു് മധ്യമങ്ങളില്‍ പരുഷോച്ചാരണമുള്ള രേഫത്തിന്റെയും, സ്പര്‍ശങ്ങളില്‍ വര്‍ത്സ്യഖരമായ കാരത്തിന്റെയും ഒന്നുപോലെ ചിഹ്നമായി തീര്‍ന്നിരിക്കുന്നുവെന്നു് പീഠികയില്‍ സ്ഥാപിച്ചിട്ടുണ്ടു്. അതില്‍ ഖരമായ റ അതായതു് ചില്ലാവുന്നതല്ല.; രേഫത്തിന്റെ പരുഷരൂപമായ സാക്ഷാല്‍ റ ചില്ലാണുതാനും. ഇതായിരിക്കാം റകാരത്തെ ചില്ലായിട്ടും അല്ലാതെയും ഗണിക്കേണ്ടിവരുന്നതിന്റെ യുക്തി. രേഫളകാരങ്ങളെയും, ഇതുപോലെ കാലപ്രത്യയങ്ങളുടെ ഗതി നോക്കുമ്പോള്‍ ചില്ലാണെന്നും അല്ലെന്നും പറയേണ്ടി വരുന്നു. ചില്ലിനു് "തു' പ്രത്യയവും വ്യഞ്ജനത്തിനു് "ഇ' പ്രത്യയവുമാണല്ലോ വേണ്ടതു്. രേഫളകാരാന്തങ്ങളില്‍ രണ്ടുവിധം രൂപവും കാണുന്നു. വാരി, കോരി എന്നു് "ഇ'; ചേര്‍ന്നു, ചോര്‍ന്നു എന്നു് "തു'; അതുപോലെ, അരുളി എന്നു് "ഇ'; ഉരുണ്ടു എന്നു് "തു'; ഇതിനു റകാരത്തിനു പറഞ്ഞതുപോലെ മതിയായ യുക്തി കാണുന്നില്ലെങ്കിലും, സ്വരാംശം ഉണ്ടെങ്കിലേ ചില്ലു ചില്ലാവുകയുള്ളു എന്നു പ്രതിപാദിച്ചിട്ടുള്ളതുനോക്കുക. വേറെ യുക്തികളും ശബ്ദോല്‍പത്തിപ്രകരണത്തില്‍ ഉപന്യസിക്കപ്പെടും. ഉദാ:

റു് - മാറു് - മാറി യു് - ചെയു് - ചെയ്തു കൂറു് - കൂറി പെയു് - പെയ്തു അമറു് - അമറി നെയു് - നെയ്തു ര്-ചില്ലു് ചേരു് - ചേര്‍ന്നു രു് - വ്യഞ്ജനം വാരു് - വാരി ,, നിവരു് - നിവര്‍ന്നു ,, കോരു് - കോരി ,, കവരു് - കവര്‍ന്നു ,, ഉൗരു് - ഉൗരി ളു് - ചില്ലു് ഉരുളു് - ഉരുണ്ടു ള്- വ്യഞ്ജനം മൂളു് - മൂളി ളു് - ചില്ലു് പുരളു് - പുരണ്ടു ള്- വ്യഞ്ജനം അരുളു് - അരുളി ളു് - ചില്ലു് വരളു് - വരണ്ടു ള്- വ്യഞ്ജനം കാളു് - കാളി

രേഫളകാരാന്തങ്ങളിലാണു് ഇൗ അവ്യവസ്ഥ അധികം കാണുന്നതു് എന്നുവെച്ചു് സൂത്രത്തില്‍ ആ വര്‍ണ്ണങ്ങളെ എടുത്തുകാണിച്ചുവെന്നേ ഉള്ളൂ. ഇൗ മാതിരി ഗണനാഭേദത്താല്‍ ലകാരാന്തങ്ങളില്‍ ചിലതില്‍ ഒരു ധാതുവിനുതന്നെ രണ്ടുവിധരൂപവും ഉണ്ടു്. എങ്ങനെ-വെല്-വെന്നു-(വെല്ലി); ചൊല്-ചൊന്നു-(ചൊല്ലി). ഇതെല്ലാം വ്യത്യസ്തത്തിന്റെ കൂട്ടത്തിലാണെന്നു കല്‍പിക്കയും ആകാം എന്നു പറയുന്നു.

ആയിപോയു് ചത്തുവെന്നല്ലാം വ്യത്യസ്തം പലതുണ്ടിഹ

മേല്‍ മൂന്നുനാലുസൂത്രംകൊണ്ടു് തുപ്രത്യയം ചെയ്യേണ്ട ദിക്കുകളും അതിനു വരുന്ന വികാരങ്ങളും വിവരിച്ചതില്‍ ഒന്നിലും ഉള്‍പ്പെടാതെ ചില വ്യത്യസ്ത രൂപങ്ങളും കാണും. എങ്ങനെ എന്നാല്‍,

ആ - ആയി; പോ - പോയി; ചാ - ചത്തു.

എന്നു് ഏതാനും ലക്ഷ്യങ്ങള്‍ കാണിച്ചിരിക്കുന്നു. ഇതുപോലെ വേറെയും ഉൗഹിക്കുക.

ഇനി വിഭക്തിക്കു പറഞ്ഞതുപോലെ ആഖ്യാതത്തിനും ചില അംഗ സംസ്കാരമുള്ളതു് എടുത്തു കാണിക്കാം.

കാരിതത്തില്‍ ക്കു ചേര്‍ന്നംഗം സ്വരാദിപ്രത്യയങ്ങളില്‍; നിത്യമാം വിധിമാര്‍ഗ്ഗത്തില്‍ നിഷേധത്തില്‍ വികല്‍പവും.

കാരിതധാതുക്കളില്‍ ഏതു പ്രത്യയം ചേര്‍ക്കയാണെങ്കിലും അതു സ്വരാദിയായാല്‍ "ക്ക്' എന്നു് ഇടനില ചേര്‍ത്തു് അംഗത്തെ പരിഷ്ക്കരിക്കണം. ഇതു കാലപ്രത്യയത്തിനു മാത്രമുള്ളതല്ല; സാര്‍വ്വത്രികമായ വിധിയാകുന്നു. ഉദാ:

ഇരി - ഇരിക്കുന്നു ഇരിക്കും ഇരിക്കിന്‍ ഇരിക്കാന്‍ ഇരിക്ക കേള്‍ - കേള്‍ക്കുന്നു കേള്‍ക്കും കേള്‍ക്കിന്‍ കേള്‍ക്കാന്‍ കേള്‍ക്ക നട - നടക്കുന്നു നടക്കും നടക്കിന്‍ നടക്കാന്‍ നടക്ക ഏലു് - ഏല്ക്കുന്നു ഏല്ക്കും ഏല്ക്കിന്‍ ഏല്ക്കാന്‍ ഏല്ക്ക

വാക്യങ്ങളെല്ലാം പൊതുവേ രണ്ടുവിധം "ഉണ്ട്' എന്നു പറയുന്നതു് വിധി മാര്‍ഗ്ഗം; "ഇല്ല' എന്നു പറയുന്നതു് നിഷേധമാര്‍ഗ്ഗം. സംസ്കൃതം മുതലായ ആര്യഭാഷകളില്‍ വിധിയും നിഷേധവും കാണിക്കുന്നതിനു് മാര്‍ഗ്ഗഭേദമില്ല. രണ്ടായാലും വാക്യത്തിന്റെ രചന ഒന്നുപോലെതന്നെ. വിധിവാക്യത്തില്‍ "ന', "മാ' ഇത്യാദി നിഷേധാര്‍ത്ഥകങ്ങളായ നിപാതങ്ങള്‍ ചേര്‍ത്താല്‍ നിഷേധാര്‍ത്ഥമുണ്ടാകുന്നു. ""സത്യം വദതു എന്നു വിധി; ""അസത്യം മാ വദതു എന്നു് നിഷേധം; ""ശ്രയോ ഭവിഷ്യതി എന്നു വിധി; ""ശ്രയോ ന ഭവിഷ്യതി എന്നു നിഷേധം. മലയാളത്തിലാകട്ടെ - ""സത്യം പറയട്ടെ; ""അസത്യം പറയാതിരിക്കട്ടെ; ""ശ്രയസ്സുവരും; ""ശ്രയസ്സുവരാ; എന്നിങ്ങനെ ആഖ്യാതത്തിനുതന്നെ രൂപഭേദം വരുകയാണു്. അതുകൊണ്ടു് വിധിരൂപവും നിഷേധരൂപവും ആഖ്യാതത്തിനു വേറെയുണ്ടു്. അതു നിമിത്തം വാക്യത്തിനു തന്നെ വിധിമാര്‍ഗ്ഗം, നിഷേധമാര്‍ഗ്ഗം എന്നു മാര്‍ഗ്ഗഭേദം എന്നൊരു പുതിയ ഉപാധികൂടി സ്വീകരിക്കേണ്ടിയിരിക്കുന്നു. സംസാരിക്കുന്ന ഭാഷയില്‍ ഇപ്പോള്‍ വരുന്നു, വരുന്നില്ല; വന്നു, വന്നില്ല; വരും, വരുവില്ല, വരില്ല, വരികയില്ല എന്ന മട്ടില്‍ സംസ്കൃതതുല്യമായ സമ്പ്രദായം നടപ്പായിട്ടുണ്ടു്. ഇൗ വക പ്രയോഗങ്ങളില്‍ "ഇല്ല' എന്നതു് സംസ്കൃതത്തിലെ ന എന്ന നിപാതത്തിന്റെ സ്ഥാനം വഹിക്കുന്നു. "വന്നു, വരാഞ്ഞു; വരും, വരാ; വന്നിട്ടു്, വരാതെ' എന്ന മട്ടില്‍ ധാതുരൂപങ്ങള്‍ക്കു മിക്ക ദിക്കിലും വിധിരൂപവും നിഷേധരൂപവും വേറെ വേറെയുണ്ടു്. ഇൗ സംഗതി നിഷേധപ്രകരണത്തില്‍ വിസ്തരിക്കപ്പെടും. നിഷേധരൂപങ്ങളില്‍ "ക്ക്' എന്ന അംഗപ്രത്യയം വികല്പമായിട്ടേ ഉള്ളു.

ഉദാ: കേള്‍ - കേളാഞ്ഞു, കേള്‍ക്കാഞ്ഞു, കേളാതെ, കേള്‍ക്കാതെ നട - നടവാഞ്ഞു, നടക്കാഞ്ഞു, നടവാതെ, നടക്കാതെ

"ക്ക്' എന്ന ഇടനിലയുടെ സംഗതിയില്‍ വേറെ ഒരുവക വികല്പം-

ഭാവ്യര്‍ത്ഥസ്പര്‍ശയോഗത്താ- ലുവാനിാദിയില്‍പ്പുവും; അകാരിതത്തിലിസ്ഥാന- ത്തതുപോലെ വകാരവും അനുനാസികയോഗത്തില്‍ മുമാന്‍മിന്നെന്നു വന്നിടും.

ഭാവികാലത്തിനു് "ഉ' എന്നു മാത്രമായിട്ടും, രൂപമുണ്ടെന്നു് ഇനി പറയും; അതും ആന്‍ എന്ന പിന്‍വിനയെച്ചവും ഇന്‍ എന്ന മദ്ധ്യമബഹുവചനവും മുതലായ ചില രൂപങ്ങളില്‍ "ക്ക്' എന്നതിനുപകരം "പ്പ്' എന്നും ഇടനിലയാകാം. ഇതു ഭാവികാലത്തിന്റെ സ്പര്‍ശമുള്ളിടത്തേ ഉള്ളു; എന്തുകൊണ്ടെന്നാല്‍ വാസ്തവത്തില്‍ "പ്പ്' അംഗപ്രത്യയമല്ല, ഭാവികാലത്തെ ക്കുറിക്കുന്നതാണു്. കാരിതത്തിനു് "പ്പ്' പറഞ്ഞതുപോലെ അകാരിതത്തിനു് വകാരം ഇടനിലയാകാം. അപ്പോള്‍ ധാതു അനുനാസികത്തില്‍ അവസാനിക്കുന്ന പക്ഷം വു, വാന്‍, വിന്‍ എന്നു വകാരമല്ല മു, മാന്‍, മിന്‍ എന്നു മകാരമാണു് എന്നൊരു വിശേഷംകൂടിയുണ്ടു്. മകാരം ഇടനില തമിഴില്‍ കാണാത്തതിനാല്‍ തമിഴിലെ വകാരത്തിനു (വണ്ണാന്‍=മണ്ണാന്‍) മലയാളത്തില്‍ മകാരാദേശം വന്നതായി വിചാരിക്കേണ്ടിയിരിക്കുന്നു. പ, വ, രണ്ടും ഭാവികാലത്തെക്കാണിക്കുന്ന ഇടനിലയായിട്ടു തമിഴു് വെയാകരണന്മാര്‍ വിധിച്ചിട്ടുണ്ടു്. നടവായു്, നടപ്പായു് എന്നെല്ലാം തമിഴില്‍ ഇതുകള്‍ക്കുപയോഗവും ധാരാളമാണു്. മലയാളത്തില്‍ ഗ്രന്ഥഭാഷയില്‍ മാത്രമേ പ്പു്, വു് എന്ന ഇടനിലകള്‍ നടപ്പുള്ളു. അതിനാല്‍ സൗകര്യം നോക്കീട്ടു് ഇൗ ആഗമങ്ങളെ അംഗപ്രത്യയങ്ങളുടെ കൂട്ടത്തില്‍ ചേര്‍ത്തതാകുന്നു. ശരിയായ ഉ എന്ന ഭാവിയില്‍ ഇതിനു് ഉപയോഗം നേരേ ഇല്ലെങ്കിലും പുരുഷപ്രത്യയം ചേര്‍ക്കുമ്പോള്‍ വരുവേന്‍; വരുവാന്‍, -ള്‍, -ര്‍; നടപ്പേന്‍; നടപ്പന്‍, -ള്‍, -ര്‍ എന്നു പ്രയോഗം വരുന്നു.

ഉദാ:

ആന്‍

ഇന്‍ നട-നടപ്പു, നടക്കു;

നടപ്പാന്‍, നടക്കാന്‍

നടപ്പിന്‍, നടക്കിന്‍ ചെയ്-ചെയ്വൂ, ചെയ്യൂ;

ചെയ്വാന്‍, ചെയ്യാന്‍

ചെയ്വിന്‍, ചെയ്യിന്‍ കാണ്‍-കാണ്‍മൂ, കാണൂ;

കാണ്‍മാന്‍, കാണാന്‍

കാണ്‍മിന്‍, കാണിന്‍ ഇരി-ഇരിപ്പൂ, ഇരിക്കൂ;

ഇരിപ്പാന്‍, ഇരിക്കാന്‍

ഇരിപ്പിന്‍, ഇരിക്കിന്‍ പറ-പറവൂ, പറയൂ;

പറവാന്‍, പറയാന്‍

പറവിന്‍, പറയിന്‍ തിന്‍-തിന്മു, തിന്നു;

തിന്മാന്‍, തിന്നാന്‍

തിന്മിന്‍, തിന്നിന്‍

കാണുവാന്‍, കാണുവിന്‍, തിന്നുവാന്‍, തിന്നുവാന്‍ എന്നും രൂപമുള്ളതു് കാണും + ആന്‍ = കാണുവാന്‍; കാണും + ഇന്‍ = കാണുവിന്‍ എന്നു ഭാവിരൂപത്തില്‍ നിന്നു വിനയെച്ച പ്രത്യയവും, മധ്യമബഹുവചനപ്രത്യയവും വന്നിട്ടുള്ളതാണു്. ഇവിടെ അനുസ്വാരത്തിനു വകാരദേശം സന്ധിയില്‍ പറഞ്ഞിട്ടുണ്ടു്.

സാര്‍വ്വകാലികമായിട്ടും ഭാവിതാന്‍ ദ്രാവിഡങ്ങളില്‍ അവധാരകയോഗത്തി- ലുപദേശാദിയിങ്കലും ബിന്ദുകൂടാതുകാരംതാന്‍; അപ്പോള്‍ ദീര്‍ഘവുമൊത്തപോല്‍

ഭൂതം, ഭാവി, വര്‍ത്തമാനം എന്ന വിഭാഗംകൂടാതെ എല്ലാക്കാലത്തിലും പൊതുവായുള്ള ചില സംഗതികളും പറയേണ്ടിവരും. ഇങ്ങനെ സാര്‍വ്വകാലികമായ സംഗതി കാണിക്കുന്നതിനു് ആര്യഭാഷകള്‍ വര്‍ത്തമാനകാലം ഉപയോഗിക്കുന്നു; ദ്രാവിഡങ്ങളാകട്ടെ ഇൗ സ്ഥലത്തു ഭാവിയാണു് ഉപയോഗിക്കുന്നതു്. അതില്‍ ഭാവിക്കു ശീലം (പതിവ്) മുതലായ അര്‍ത്ഥത്തിലും പ്രയോഗം വരും. അതിനാല്‍ ഒന്നുരണ്ടര്‍ത്ഥങ്ങളില്‍ മാത്രം രൂപഭേദവുമുണ്ടു്. അതായതു് "ഉം' എന്നതിലെ ബിന്ദു (അനുസ്വാരം) കളക. അങ്ങനെ ചെയ്യുമ്പോള്‍ പ്രായേണ അനുസാരലോപത്തിനു പ്രതിവിധിയായിട്ടു് സ്വരം ഉൗ എന്നു നീട്ടാറുമുണ്ടു്. ഉൗ എന്ന രൂപം വരുന്നതു് പ്രാധാനേ്യന അവധാരണമര്‍ത്ഥമായ ഏ എന്ന നിപാതത്തിന്റെ യോഗത്തിലും ഉപദേശം അര്‍ത്ഥം വിവക്ഷിക്കുമ്പോഴും ആകുന്നു.

ഉദാ:

രാമനേ രാവണനെക്കൊല്ലൂ ധര്‍മ്മപുത്രര്‍ സത്യമേ പറയൂ സര്‍പ്പം വളഞ്ഞേ നടക്കൂ ദുഷ്ടന്‍ പരനെ ദ്രാഹിക്കയേ ചെയ്യൂ ""ബ്രാഹ്മണര്‍ പ്രദക്ഷിണം ചെയ്തുകൊള്‍വൂ(കേ.ഉ.) ""കൂട്ടേണം കളവൂ പിന്നെ ശേഷം വാങ്ങു ഭവേല്‍ സുഖാല്‍. (പരല്പേറ്)

ശീലാദ്യര്‍ത്ഥങ്ങള്‍ക്ക്:

ഇടവപ്പാതിക്കു മഴ തുടങ്ങും. പാപം ചെയ്യുന്നവര്‍ ദുഃഖിക്കും. വെള്ളത്തേക്കാള്‍ എണ്ണയ്ക്കു കനം കുറയും.

ആര്യഭാഷകളെ അനുകരിച്ചു് ഇൗയിടെ സാര്‍വ്വകാലികത്തിനു വര്‍ത്തമാനകാലവും ഉപയോഗിക്കാറുണ്ട്:

പത്തുമണിക്കു തപാല്‍ വരുന്നു.

മീനം 15-ാം തീയതിക്കു പള്ളിക്കൂടം അടയ്ക്കുന്നു. ("അടയ്ക്കപ്പെടുന്നു' എന്നായാല്‍ ഒന്നുകൂടി പരിഷ്കാരമാവും.)

ശീലമര്‍ത്ഥത്തില്‍ പ്രയോഗമധികം ഉം എന്ന രൂപത്തിനാകയാല്‍ അതിനു "ശീലഭാവി' എന്നും മറ്റതിനു് "അവധാരകഭാവി' എന്നും സംജ്ഞകള്‍ ചെയ്യാം.

കാലാദികളെ സംബന്ധിച്ച പൊതുനിയമങ്ങള്‍

കാലപ്രത്യയങ്ങളെ വിധിക്കയും അതുകള്‍ക്കുള്ള രൂപഭേദങ്ങളെയും പ്രധാനങ്ങളായ അര്‍ത്ഥഭേദങ്ങളെയും വിവരിക്കയും ചെയ്തല്ലോ. ഇനി കാലം, പുരുഷന്‍, ലിംഗവചനങ്ങള്‍ തുടങ്ങിയുള്ള ഉപാധികളെപ്പറ്റിയുള്ള സിദ്ധാന്തങ്ങളെ വിമര്‍ശിക്കാം:

കാലവാചിപ്രത്യയാന്തം തനിയേ വിനയെച്ചമാം; പുരുഷപ്രത്യയം മീതേ ചേര്‍ത്താലാഖ്യാതമായ്വരും. ഇതത്ര രൂപനിഷ്പത്തി നയം ദ്രാവിഡഭാഷയില്‍

"ക്രിയാവാചകമായ ശബ്ദം' എന്നര്‍ത്ഥത്തില്‍ "കൃതി' എന്നു നാം ഇവിടെ പേരിട്ടിരിക്കുന്ന ശബ്ദവിഭാഗത്തിനു് "വിന' എന്നാണു് തമിഴിലെ പേര്‍. വിനയ്ക്കു(കൃതിക്കു) രൂപനിഷ്പത്തിക്രമം രണ്ടുതരമായി പിരിയുന്നു. (1) മുറ്റുവിന (2) പറ്റുവിന. മുറ്റിയ (പരിപൂര്‍ണ്ണമായ=പ്രധാനമായി-വിശേഷ്യമായി നില്ക്കുന്ന) വിന-മുറ്റുവിന; നേരേമറിച്ചു് പറ്റുന്ന (അര്‍ത്ഥപൂര്‍ത്തിക്കു മറ്റൊന്നിനെ ആശ്രയിക്കയാല്‍ അപൂര്‍ണ്ണമായ=അപ്രധാന മായി-വിശേഷണമായി നില്ക്കുന്ന)വിന-പറ്റുവിന. തമിഴിലെ പേരുകള്‍ക്കു പകരം സംസ്കൃതസംജ്ഞകള്‍ വേണമെന്നു വിചാരിക്കുന്നപക്ഷം മുറ്റുവിനയ്ക്കു് അംഗിക്രിയ (അല്ലെങ്കില്‍ പൂര്‍ണ്ണക്രിയ) എന്നും പറ്റുവിനയ്ക്കു് അംഗക്രിയ (അല്ലെങ്കില്‍ അപൂര്‍ണ്ണക്രിയ) എന്നും നാമകരണം ചെയ്യാം. പറ്റുവിന പറ്റുന്നതു് അല്ലെങ്കില്‍ അംഗമായി അന്വയിക്കുന്നതു് ഒരു നാമത്തില്‍ (പേരില്‍) അല്ലെങ്കില്‍ കൃതിയില്‍ (വിനയില്‍) ആയിരിക്കും; അതു കൊണ്ടു പറ്റുവിനയ്ക്കു് (അംഗക്രിയയ്ക്ക്) "പേരെച്ചം' അല്ലെങ്കില്‍ "നാമാംഗം' എന്നും, "വിനയെച്ചം' അല്ലെങ്കില്‍ "ക്രിയാംഗം' എന്നു രണ്ടു പിരിവുകള്‍. ""അവന്‍ പറഞ്ഞ വാക്കുകേട്ടു് എല്ലാവരും വിസ്മയിച്ചു എന്ന വാക്യത്തില്‍ "വിസ്മയിച്ചു' മുറ്റുവിന, അംഗിക്രിയ അല്ലെങ്കില്‍ ആഖ്യാതം. "കേട്ട്' പറ്റുവിന - അതില്‍ വിനയെച്ചം അല്ലെങ്കില്‍ ക്രിയാംഗം. "പറഞ്ഞ' പറ്റുവിനയിലെ പേരെച്ചം അല്ലെങ്കില്‍ നാമാംഗം. ഒാരോ പേരുകള്‍ക്കും പര്യായം പലതും ഉള്ളതിനാല്‍ അതെല്ലാം താഴെ പട്ടികയില്‍ ചേര്‍ത്തു കാണിച്ചിരിക്കുന്നു: മുറ്റുവിന - എശിശശേലേ ഢലൃയ, ആഖ്യാതം, അംഗിക്രിയ, പൂര്‍ണ്ണക്രിയ, കരോതി

പറ്റുവിന - ജമൃശേരശുഹല, ആഖ്യാതകം, അംഗക്രിയ, അപൂര്‍ണ്ണക്രിയ, കുര്‍വത്തു്.

വിനയെച്ചം - ഢലൃയമഹ ീൃ അറ്ലൃയശമഹ ജമൃശേരശുഹല, ക്രിയാംഗം.

പേരെച്ചം - ഞലഹമശേ്ല ീൃ അറഷലരശേ്മഹ ജമൃശേരശുഹല, നാമാംഗം.

ഇവയില്‍ ശരിയായ തമിഴ്പേരുകള്‍ക്കു പുറമേ ആഖ്യാതം, അംഗിക്രിയ, അംഗക്രിയ, ക്രിയാംഗം, നാമാംഗം എന്ന സംജ്ഞകളെയും ഇൗ ഗ്രന്ഥത്തില്‍ ഉപയോഗിച്ചുകാണും.

കാരിതാകാരിതഭേദപ്രകാരം അംഗപ്രത്യയം ചേര്‍ത്തോ ചേര്‍ക്കാതെയോ ശരിപ്പെടുത്തീട്ടുള്ള ധാതുവില്‍ കാലപ്രത്യയം യോജിപ്പിച്ചാല്‍ ഉണ്ടാകുന്ന രൂപം വിനയെച്ചമായിരിക്കും. അതു കാലപരിച്ഛേദത്തോടുകൂടിയ ക്രിയയെ കുറിക്കുന്നു. ഇതോടുകൂടി വാക്യത്തിനു് അന്വയപൂര്‍ത്തി വരുന്നു എന്നു കല്പിക്കുന്നപക്ഷം ഇതിനു് ആഖ്യാതമായി നില്ക്കുന്നതിനു സ്വരൂപയോഗ്യത വേണ്ടുവോളം ഉണ്ട്; പൂര്‍ണ്ണതയ്ക്കു പ്രതേ്യകം ചിഹ്നമൊന്നും ചെയ്തിട്ടില്ലെന്നേ ഉള്ളു. പുരുഷപ്രത്യയമാണു് അന്വയ പൂര്‍ത്തിക്കുള്ള പ്രതേ്യകചിഹ്നം; അതിനാല്‍ കാലപ്രത്യയാന്തത്തില്‍ അതുകൂടിചേര്‍ത്താല്‍ "ആഖ്യാതം' എന്നു പറയുന്ന പൂര്‍ണ്ണക്രിയ ഉളവാകും. ആഖ്യാതത്തിലെ പുരുഷപ്രത്യയം കര്‍ത്താവായ പുരുഷന്‍തന്നെ ആകയാല്‍ പൊരുത്തം കൊണ്ടുരണ്ടും ഒന്നുതന്നെ എന്നുള്ള എെക്യബോധംവഴിയായി വാക്യത്തിനു് അന്വയപൂര്‍ത്തി വരുമെന്നാണു് യുക്തി. ഞാന്‍ ചെന്നേന്‍; അവന്‍ ചെന്നാന്‍; അവര്‍ ചെന്നാര്‍, ഇത്യാദി ലക്ഷ്യങ്ങളില്‍ ഞാന്‍ - ഏന്‍; ആന്‍ - അവന്‍; ആര്‍ - അവര്‍ എന്നു് ആഖ്യയും ആഖ്യാതവും തമ്മില്‍ ചേര്‍ന്നന്വയിച്ചു വാക്യം പുര്‍ണ്ണമാകുന്നു. "ചെന്നു' എന്നു മാത്രമായാല്‍ കര്‍ത്താവിനെപ്പറ്റി ഒരറിവും അതില്‍ നിന്നുണ്ടാകാത്തതിനാല്‍ ആകാംക്ഷ എങ്ങനെ നിലയ്ക്കും? "ഞാന്‍ ചെന്നു കാര്യം സാധിച്ചേന്‍' എന്നും മറ്റും വേറൊരു ക്രിയയില്‍ അന്വയിക്കാന്‍ മാത്രമേ അതിനു ശക്തിയുള്ളു. അതുകൊണ്ടു് "ചെന്നു' എന്ന രൂപം വിനയെച്ചവും "ചെന്നേന്‍' ഇത്യാദികള്‍ മുറ്റുവിനയായ ആഖ്യാതവും ആകുന്നു. ഇതാണു് പുരുഷപ്രത്യയം ഉപയോഗിക്കുന്നതില്‍ ദ്രാവിഡ ഭാഷകള്‍ക്കുള്ള നയം.

മലയാളത്തിലാകട്ടെ പുരുഷാപേക്ഷയെന്നിയേ വിനയെച്ചമുറപ്പിച്ചാ- ലാഖ്യാതമതുതന്നെയാം.

മലയാളമാകട്ടെ, പുരുഷപ്രത്യയങ്ങളുടെ സഹായംകൂടാതെതന്നെ ആഖ്യാതങ്ങളെ ഉണ്ടാക്കുന്നു. അതിനു യുക്തിയാവിത്: വിനയെച്ചരൂപത്തിനുതന്നെ കാലപരിച്ഛേദമുള്ളതിനാല്‍ പൂര്‍ണ്ണക്രിയയായിട്ടു നില്ക്കാമല്ലോ; അതു മറ്റൊന്നിനു് അംഗമാണെന്നു കല്പിക്കുന്നതെന്തിന്? അപ്പുറത്തു മറ്റൊരു ക്രിയയും ചേര്‍ക്കാതെ വിനയെച്ചംകൊണ്ടുതന്നെ വാക്യം അവസാനിപ്പിച്ചാല്‍ അതുതന്നെ ആഖ്യാതം. കര്‍ത്താവിലും ക്രിയാപദത്തിലും ഒരേ പുരുഷനെ കാണിച്ചു് പൊരുത്തം മൂലമായിട്ടേ ആകാംക്ഷാപൂര്‍ത്തി വരാവൂ എന്നില്ലല്ലോ. ഇങ്ങനെ ചെയ്യുമ്പോള്‍ വിനയെച്ചം വിശേഷണവും മുറ്റുവിന വിശേഷ്യവും എന്നുള്ള അംഗാഗിഭാവം എങ്ങനെ സാധിക്കും എന്നൊരു ദോഷം വരും. അതിന്റെ പരിഹാരത്തിനു വിനയെച്ചരൂപം ഉറപ്പിച്ചാല്‍ ആഖ്യാതം, ഉറപ്പിക്കാഞ്ഞാല്‍ കേവലം വിനയെച്ചം തന്നെ, എന്നൊരേര്‍പ്പാടുചെയ്താല്‍ മതി. ഉറപ്പിക്കുമ്പോള്‍ പ്രാധാന്യത്താല്‍ അന്വയം അവസാനിച്ചു് ക്രിയയ്ക്കു് പൂര്‍ത്തി വന്നുകൊള്ളും. ദുര്‍ബ്ബലമായിത്തന്നെ വിട്ടേച്ചാല്‍ പ്രാധാന്യമില്ലായ്കയാല്‍ അപ്പുറം വരുന്ന മറ്റൊരു ക്രിയയില്‍ അന്വയിച്ചു് അതിന്റെ അംഗമായി നിന്നു സാക്ഷാല്‍ വിനയെച്ചമായിട്ടു് കലാശിച്ചുകൊള്ളും. ഉറപ്പിക്കാനുള്ള ഉപായം എന്ത്?

വിവൃതം ദീര്‍ഘയോഗൃത്വം പ്രാധാന്യത്തിനു ലക്ഷണം; സംവൃതം ദ്വിത്വഹേതുത്വ- മപ്രധാനത്വബോധകം.

സ്വരത്തെ വിവൃതമായിട്ടുച്ചരിക്കയും, അര്‍ത്ഥത്തിന്റെ ദാര്‍ഢ്യത്തിനും ബലത്തിനും മറ്റുംവേണ്ടി ഉചിതംപോലെ നീട്ടാവുന്ന നിലയില്‍വെയ്ക്കയും ചെയ്താല്‍ പ്രാധാന്യത്തിനു പ്രതീതിയുണ്ടാകും. ഇതിനു വിപരീതമായിട്ടു സ്വരത്തെ സംവൃതമായിട്ടുച്ചരിക്കയും, വാക്യത്തില്‍ അടുത്തു പരമായി വരുന്ന ദൃഢാക്ഷരത്തെ ഇരട്ടിക്കുന്നതിനു പ്രകൃതസ്വരം നിമിത്തമായി വരികയുംചെയ്താല്‍ അപ്രാധാന്യത്തിനു പ്രതീതിയുണ്ടാകും. ഉദാഹരണത്തിനു് ഭൂതകാലപ്രത്യയങ്ങളെ എടുത്തുനോക്കാം. "തു' എന്നും "ഇ' എന്നും ആണല്ലോ ആ പ്രത്യയങ്ങള്‍. അതില്‍ തുകാരത്തില്‍ ഉള്ളതുകൊണ്ടു് അതിനെ വിവൃതമായുച്ചരിച്ചാല്‍ കാലപ്രത്യയാന്തം ആഖ്യാതം; സംവൃതമാക്കിയാല്‍ വിനയെച്ചം. ഇ എന്നതിനെ അവസാനത്തിലായാല്‍ നീട്ടാം. വാക്യമദ്ധ്യത്തിലായാല്‍ അപ്പുറം വരുന്ന ദൃഢത്തിനു ദ്വിത്വംചെയ്യാം.

ഉദാ: 1) അവന്‍ ഇവിടെ വന്നു പത്തുനാള്‍ താമസിച്ചു. 2) അവന്‍ അവിടെ പോയിക്കാര്യം നടത്തി

1-ല്‍ വന്നു് എന്നു സംവൃതം കാണുന്നതു വിനയെച്ചം; താമസിച്ചു എന്നവസാനിക്കുന്നതു് ആഖ്യാതം; 2-ല്‍ "കാര്യം' എന്നതിലെ കകാര ദ്വിത്വത്തിനാല്‍ പോയി വിനയെച്ചമെന്നും, നടത്തി അവസാനത്തിലാകയാല്‍ ആഖ്യാതമെന്നും സ്പഷ്ടമാകുന്നു.

""വന്നു ശരത്സമയമംബുദമൊന്നകന്നൂ. ""പനിമതി മറവായീ ശംഖനാദം മുഴങ്ങീ.

ഇത്യാദികള്‍ ദീര്‍ഘയോഗ്യതയ്ക്കുദാഹരണം. "മറവായിശ്ശംഖനാദം' എന്നു പരദ്വിത്വം കണ്ടാല്‍ വിനയെച്ചമെന്നും ദീര്‍ഘം കണ്ടാല്‍ ആഖ്യാതമെന്നും എളുപ്പത്തില്‍ ഗ്രഹിക്കാം.

പ്രകൃതനയം മുറ്റുവിനയെയും വിനയെച്ചത്തെയും മാത്രമല്ല, പൊതുവേ പറ്റുന്ന ഒരു സിദ്ധാന്തമാകുന്നു. സന്ധിയില്‍ വിധിച്ചിട്ടുള്ള ദ്വിത്വത്തിനൊക്കെയും ഇൗ നയംതന്നെയാണു് അടിസ്ഥാനം. ഒാരോ ലക്ഷണത്തിലും ഇൗ നയം പ്രചരിപ്പിച്ചുനോക്കുക. വിശേഷണമായ ശബ്ദമേ പരമായ ദൃഢത്തിന്റെ ദ്വിത്വത്തിനു നിമിത്തമായിട്ടു കാണുകയുള്ളു. സംവൃതം മാത്രം ഒരിടത്തും ദ്വിത്വനിമിത്തമാകയില്ല. പ്രസംഗവശാല്‍ പ്രകൃതനയത്തോടു് ഏറെക്കുറെ യോജിക്കുന്ന മറ്റൊരു നയത്തെക്കൂടി ഇവിടെത്തന്നെ പ്രസ്താവിക്കാം.

അനുനാസികസംസര്‍ഗ്ഗം സ്വാര്‍ത്ഥവിശ്രാന്തിസൂചകം ഖരാദേശമിരട്ടിപ്പും പരസംക്രാന്തിചിഹ്നമാം.

ശബ്ദാന്തവ്യഞ്ജനത്തില്‍അനുനാസികം ചേര്‍ത്താല്‍ ആ ശബ്ദത്തിന്റെ അര്‍ത്ഥം അതില്‍ത്തന്നെ ലയിക്കുന്നതല്ലാതെ മറ്റൊരു ശബ്ദത്തിലേക്കു വ്യാപിക്കുന്നില്ലെന്നു കാണിക്കും; നേരെമറിച്ചു്, ശബ്ദാന്തത്തിലേ വര്‍ണ്ണത്തെ ഇരട്ടിക്കയും അതു് അനുനാസികമായിരുന്നാല്‍ ഖരാദേശംചെയ്തു് ഇരട്ടിക്കയും ചെയ്യുന്നതു് ആ ശബ്ദത്തിന്റെ അര്‍ത്ഥം സ്വാത്മപര്യാപ്തമാകാതെ മറ്റൊരു ശബ്ദത്തിലേക്കു വ്യാപിക്കുന്നു എന്നു സൂചിപ്പിക്കും. ഇതില്‍ ആദ്യത്തെ നയത്തിനു് അനുനാസികസംസര്‍ഗ്ഗം എന്നും, രണ്ടാമത്തേതിനു് ദ്വിത്വം മാത്രമാണെങ്കില്‍ "ദ്വിത്വനയം' അല്ലെങ്കില്‍ "ഖരാദേശനയം' എന്നും വ്യവഹാരസൗകര്യത്തിനുവേണ്ടി സംജ്ഞാകരണമിരിക്കട്ടെ. ഒരു ശബ്ദത്തിന്റെ അര്‍ത്ഥം സ്വാത്മവിശ്രാന്തമാകുമ്പോള്‍ അതിനു പരാപേക്ഷയില്ലാത്തതിനാല്‍ അതിനു വിശേഷ്യത സിദ്ധിക്കുന്നു. അതിനാല്‍ അനുനാസികസംസര്‍ഗ്ഗം ഭേദകങ്ങളെയും കൃതികളെയും നാമമാക്കാന്‍ ഉപയോഗിക്കാം. ദ്വിത്വഖരാദേശങ്ങള്‍, മറിച്ചു്, നാമങ്ങളില്‍നിന്നു ഭേദകങ്ങളുണ്ടാക്കാന്‍ കൊള്ളാം. നാമത്തെ കൃതിയാക്കുന്നതിനു് ഇതത്ര യോജിക്കുന്നതല്ല; അതിനു മാര്‍ഗ്ഗം വേറെ ഉണ്ടുതാനും. എന്നാല്‍ കര്‍മ്മമില്ലാത്ത കൃതികളെ സകര്‍മ്മകങ്ങളാക്കാന്‍ ദ്വിത്വഖരാദേശങ്ങള്‍ ഉതകും. ക്രിയ അകര്‍മ്മകമായിരിക്കുമ്പോള്‍ അതിന്റെ അര്‍ത്ഥമായ ഫലവ്യാപാരങ്ങള്‍ കര്‍ത്താവില്‍ത്തന്നെ പര്യാപ്തമായി നില്ക്കുന്നു; സകര്‍മ്മകമാകുമ്പോള്‍ ഫലാംശം കര്‍മ്മത്തിലേക്കു സംക്രമിക്കുന്നു. അതുകൊണ്ടു സകര്‍മ്മകക്രിയയ്ക്കു പരസംക്രാന്തിയുണ്ടു്. നാമങ്ങളും കര്‍ത്താവായിട്ടു നിര്‍ദ്ദേശികാവിഭക്തിയിലിരിക്കുമ്പോള്‍ സ്വാര്‍ത്ഥവിശ്രാന്തങ്ങളാകും; കര്‍മ്മാദി കാരകാര്‍ത്ഥം കുറിക്കുന്നതിനു പ്രതിഗ്രാഹികാദി വിഭക്തികളില്‍ വരുമ്പോള്‍ ആകട്ടെ സ്വാര്‍ത്ഥത്തെ മറ്റൊരു പദത്തിലേക്കു സംക്രമിപ്പിക്കുന്നു. ""ടാവും റാവുമിരട്ടിപ്പൂ നാമാന്തത്തില്‍ യഥോചിതം(സൂ.58) എന്ന വിധിയുടെ യുക്തി ഇതാണെന്നു് ഇപ്പോള്‍ മനസ്സിലാകുന്നു, ആറ്റുവെള്ളം, ആയിരത്താണ്ടു് ഇത്യാദി സമാസങ്ങളില്‍ കാണുന്ന ദിത്വവും ഇൗ നയം കൊണ്ടുതന്നെ വ്യാഖ്യാതമായി. വേറെയും ഉദാഹരണങ്ങള്‍ താഴെ ചേര്‍ക്കുന്നു.

1) ഒരു - ഭേദകം. അനുനാസികസംസര്‍ഗ്ഗത്തില്‍ "ഒന്‍രു-ഒന്‍റു' എന്നു തമിഴ്; അനുനാസികാതിപ്രസരംകൊണ്ടു മലയാളത്തില്‍ ഒന്നു എന്നു നാമമുണ്ടായി; പിന്നീടു പേരെച്ചക്കുറിയായ അകാരം ചേര്‍ത്തു നാമത്തെ തിരിയെ ഭേദകമാക്കുമ്പോള്‍ ഖരാദേശത്താല്‍ ഒറ്റ.

2) കുറുകുന്നു, കുറുകി എന്നുള്ള കൃതിയിലെ ധാതു "കുറു' എന്നു്. അതില്‍ അനുനാസികസംസര്‍ഗ്ഗംചെയ്യുമ്പോള്‍ "കുന്‍റു' എന്നു നാമം., കുറുകിയ മലയാണു് കുന്‍റ്; അതു മലയാളത്തില്‍ അനുനാസികാതിപ്രസരംകൊണ്ടു് കുന്നു്.

3) ഇളകുക - അകര്‍മ്മകം: ഇളക്കുക എന്നു ദ്വിത്വത്തില്‍ സകര്‍മ്മകം.

4) പൊങ്ങുക- പൊക്കുക എന്നു ഖരാദേശദ്വിത്വങ്ങളില്‍ സകര്‍മ്മകം.

5) കാണുക-സകര്‍മ്മകം: കാട്ടുക എന്നു ഖരാദേശദ്വിത്വങ്ങളില്‍ ദ്വികര്‍മ്മകം.

6) ആണ്ട്-നാമം: ആട്ടവെലി എന്നു ഖരാദേശദ്വിത്വങ്ങളില്‍ ഭേദകം.

7) ചെമ്പു് - ചെപ്പുക്കുടം എന്നു ഖരാദേശദ്വിത്വങ്ങളില്‍ ഭേദകം.

വലിയപ്രയോജനം ഉദ്ദേശിക്കാതെ അഴകിനുവേണ്ടീട്ടും തമിഴ്മലയാളങ്ങളില്‍ അനുനാസികസംസര്‍ഗ്ഗം ചെയ്തുകാണാറുണ്ടു്. തെലുങ്കില്‍ "മൂഡു' എന്നും, കര്‍ണ്ണാടകത്തില്‍ "മുരു' എന്നും ഉള്ള ത്രിസംഖ്യാവാചകശബ്ദം തമിഴില്‍ മുന്‍റു എന്നും മലയാളത്തില്‍ ആ മുറപ്രകാരം മൂന്നു എന്നും അനുനാസികം വന്നിരിക്കുന്നതു നോക്കുക.

സിദ്ധാന്തവിചാരം നിറുത്തീട്ടു് ഇനി പ്രകൃതമനുസരിക്കാം. ധാതുവില്‍ കാലപ്രത്യയം ചേര്‍ത്താല്‍ അതു വിനയെച്ചമാകും; വിനയെച്ചത്തില്‍ പുരുഷപ്രത്യയംചേര്‍ത്തു ദ്രാവിഡഭാഷകള്‍ മുറ്റുവിന ഉണ്ടാക്കുന്നു. മലയാളത്തില്‍ മാത്രം പുരുഷപ്രത്യയയോജനം വേണ്ട, വിനയെച്ചത്തിനുതന്നെ ഉക്തനയപ്രകാരം ഉറപ്പു കൊടുത്താല്‍മതി എന്നാണല്ലോ ഇവിടെ ഉപന്യസിച്ചതു്. എന്നാല്‍ ഭൂതകാലത്തെ സംബന്ധിച്ചിടത്തോളമേ ഇതു ശരിയായിട്ടു് അനുഭവപ്പെടുന്നുള്ളു. മലയാളത്തില്‍ ഭാവികാലം പേരെച്ചരൂപമായിട്ടാണു്, വിനയെച്ചരൂപമായിട്ടല്ല ഇരിക്കുന്നതു്. വര്‍ത്തമാനത്തിലാകട്ടെ ശരിയായ ഒരു വിനയെച്ചരൂപംതന്നെ കാണുന്നില്ല. വരും എന്നു ഭാവികാലത്തിലെ ആഖ്യാതം; വരുംകാലം ഇത്യാദികളില്‍ വരും പേരെച്ചമാണു്. വരുന്നു എന്നു വര്‍ത്തമാനാഖ്യാതം; വര എന്നാണു നടുവിനയെച്ചം എന്നു പറയുന്ന വര്‍ത്തമാനകാലത്തിന്റെ വിനയെച്ചം. ഭാവികാലത്തിനു പറഞ്ഞതുപോലെ പിന്നെയും വേണമെങ്കില്‍ വരുന്ന എന്ന പേരെച്ചരൂപത്തോടാണു് ആഖ്യാതത്തിനു് അടുപ്പമുണ്ടെന്നു വിചാരിക്കാവുന്നതു്. ഇൗ അവസ്ഥകള്‍ക്കു് സമാധാനമെന്ത്? വിനയെച്ചംതന്നെയാണു് ആഖ്യാതമായിത്തീരുന്നതു് എന്ന നയത്തിന്റെ ദൂഷ്യമല്ല ഇതു്. മലയാളത്തില്‍ ചില വ്യത്യസ്തങ്ങള്‍ സംഭവിച്ചിട്ടുള്ളതാണു് ഇൗ വ്യാകുലതയ്ക്കെല്ലാം കാരണം.

ഭാവികാലത്തിലെ ആഖ്യാതത്തിന്റെ അര്‍ത്ഥവും രൂപവും ദ്രാവിഡഭാഷകളില്‍ പൊതുവേതന്നെ ഇന്നവിധം എന്നു ഖണ്ഡിതമായി പരിച്ഛേദിക്കത്തക്കവിധത്തിലല്ല കാണുന്നതു്. ഭാവിക്കു ശീലം, ഉപദേശം, തത്ത്വകഥനം മുതലായ അര്‍ത്ഥങ്ങളും ഉണ്ടെന്നു കാണിച്ചുവല്ലോ. അപ്പോള്‍ വിശേഷാര്‍ത്ഥവിവക്ഷയൊന്നുമില്ലെങ്കില്‍ ഭാവിരൂപം ഭാവികാലത്തെ കുറിക്കുമെന്നേയുള്ളു. രൂപവും മലയാളത്തില്‍ ഉം, ഉ എന്നു രണ്ടുവിധമുണ്ടു്. രണ്ടു പ്രത്യയങ്ങള്‍ക്കും അര്‍ത്ഥത്തിലും പ്രയോഗത്തിലും ചില ഭേദങ്ങളുള്ളതിനാല്‍ അതുകള്‍ പര്യായങ്ങളല്ല. എന്നാല്‍ ഇന്ന അര്‍ത്ഥവിശേഷത്തില്‍ ഇന്ന രൂപം; മറ്റുള്ളിടത്തു മറ്റതു് എന്നൊരു നിയമംചെയ്യുന്നതു സുസാദ്ധ്യവുമല്ല.

ഉം എന്ന മലയാളത്തിലെ പ്രത്യയംതന്നെ പഴയ കര്‍ണ്ണാടകത്തില്‍ ഭാവിപ്രത്യയമായിട്ടു് (അല്ലെങ്കില്‍ കണിശമായിപ്പറയുന്നതായാല്‍ ശീല ഭാവിപ്രത്യയമായിട്ട്) കാണുന്നുണ്ടു്. അതിനു മലയാളത്തിലെപ്പോലെതന്നെ പുരുഷഭേദവും ഇല്ല. അവന്‍, അവള്‍, അതു, അവര്‍ കേയുകും(=ചെയ്യും) എന്നു പ്രയോഗിക്കാം. തമിഴിലും "ചെയ്കു' എന്നനുസ്വാരമില്ലാതെ ഉത്തമെകവചനത്തിലും "ചെയ്കും' എന്നനുസ്വാരത്തോടു കൂടിത്തന്നെ ഉത്തമ ബഹുവചനത്തിലും രൂപം കാണുന്നുണ്ട്: നാന്‍ ചെയ്കു=ഞാന്‍ ചെയ്യും; നാങ്കള്‍ ചെയ്കും=ഞങ്ങള്‍ ചെയ്യും. ചെയ്കും വന്തോം=ചെയ്യാന്‍ വന്നോം എന്നു് ഉം പ്രത്യയാന്തംതന്നെ വിനയെച്ചമായിട്ടും പുരാതനമായ ചെന്തമിഴില്‍ അപൂര്‍വ്വമായി പ്രയോഗിച്ചുകാണുന്നുണ്ടു്. അതിനാല്‍ ഒരു കാലത്തു് ഉം എന്നതു് തമിഴില്‍ ഭാവ്യാഖ്യാതത്തിന്റെയും ഭാവിവിനയെച്ചത്തിന്റെയും പ്രത്യയമായിരുന്നിട്ടുണ്ടെന്നു തെളിയുന്നു. ഇത്രയുംകൊണ്ടു് തമിഴിനെ സംബന്ധിച്ചിടത്തോളം നമ്മുടെ നയത്തിനു തെറ്റില്ലെന്നായി. മലയാളത്തിലെപ്പോലെതന്നെ പുരുഷവിഭാഗം ഗണിക്കപ്പെട്ടിട്ടില്ലായിരുന്നു എന്നൊരു അനുകൂലംകൂടി കിട്ടുകയും ചെയ്തു. കര്‍ണ്ണാടകത്തിലും തെലുങ്കിലും ഭാവിക്കു വിനയെച്ചമേ ഇല്ല. അതുകൊണ്ടു് ആ ഭാഷകള്‍ രണ്ടിനെയുംപറ്റി ആലോചിക്കേണ്ടതില്ല.

ഉ എന്ന അനുസ്വാരമില്ലാത്ത ഭാവിപ്രത്യയം പുരുഷഭേദംകൂടാതെ മലയാളത്തിനു പുറമേ ചെന്തമിഴിലും തെലുങ്കിലും കാണുന്നുണ്ടു്. ഉം, ഉ രണ്ടും ശീലഭാവിയാണു്. ഇതിനു പുറമേ തമിഴില്‍,


ഏ.വ.

ബ.വ.

ഏ.വ.

ബ.വ. ഉ.പു. ചെയ്വേന്‍ ചെയ്വോം നടപ്പേന്‍ നടപ്പോം മ.പു. ചെയ്വായു് ചെയ്വീര്‍ നടപ്പായു് നടപ്പീര്‍ പ്ര പു.പും ചെയ്വന്‍ } ചെയ്വര്‍ നടപ്പന്‍ } നടപ്പര്‍ പ്ര പു.സ്ത്രീ ചെയ്വള്‍ നടപ്പള്‍ പ്ര പു.ന.

ചെയ്വതു ചെയ്വ നടപ്പതു നടപ്പ ചെയ്യും ചെയ്യും നടക്കും നടക്കും

എന്നു പുരുഷപ്രത്യയങ്ങളോടുകൂടെ ശുദ്ധഭാവിയും ഉണ്ടു്. ഇതില്‍ നപുംസകത്തില്‍ മാത്രം പുരുഷവചനഭേദംകൂടാതെ ചെയ്യും, നടക്കും എന്ന ശീലഭാവിരൂപംതന്നെ കവികളും പ്രയോഗിക്കാറുണ്ടു്. അപ്പോള്‍ ശുദ്ധഭാവി, ശീലഭാവി എന്ന ഭേദം പുംസ്ത്രീലിംഗങ്ങളിലേ വകവയ്ക്കാറുള്ളു, നപുംസകത്തിലില്ല എന്നു വരുന്നു. മേല്‍ കാണിച്ച ഉദാഹരണത്തില്‍ ചെയു് അകാരിതവും നട കാരിതവും ആകുന്നു. അതില്‍ ധാതുവും പുരുഷപ്രത്യയവും കഴിച്ചാല്‍ കാണുന്ന ഭാഗം മുറയ്ക്കു് വു്, പ്പു്, എന്നു മാത്രമാണു്. അതിനാല്‍ ശുദ്ധഭാവിയുടെ പ്രത്യയം അകാരിതങ്ങളില്‍ വു് എന്നും കാരിതങ്ങളില്‍ പ്പു് എന്നുമാണെന്നു നിശ്ചയിക്കാം, പ, വ രണ്ടും എതിര്‍കാലത്തെ (ഭാവിയെ) കുറിക്കുന്ന ഇടനിലകളാണെന്നു നന്നൂലിലും പറഞ്ഞിട്ടുണ്ടു്. എന്നാല്‍ വകാരപകാരങ്ങള്‍ മുറയ്ക്കു് അകാരിതത്തിനും കാരിതത്തിനും വരുന്നവയാകയാല്‍ അതുകള്‍ "ക്ക്' പോലെ അംഗപ്രത്യയങ്ങളാണെന്നു കല്പിക്കുന്നതിനാലാണു് അധികം ന്യായം. കാല്‍ഡെ്വല്ലും അങ്ങനെതന്നെ അഭിപ്രായപ്പെട്ടിട്ടുണ്ടു്. എന്നാല്‍ അദ്ദേഹം ഒരുപടികൂടി കടന്നു് "അറിവ്', "പഠിപ്പ്' ഇത്യാദി കൃതികൃത്തുകളില്‍ത്തന്നെ പുരുഷപ്രത്യയം ചേര്‍ത്തു് ഉണ്ടാക്കുന്നതേയുള്ളു ശുദ്ധഭാവിരൂപങ്ങള്‍, (അറിവു് + ഏന്‍ = അറിവേന്‍; പഠിപ്പു് + അര്‍ = പഠിപ്പര്‍) എന്നു സിദ്ധാന്തിക്കുന്നു. ഇതിന്നു വേണ്ടുന്ന യുക്തികളുമുണ്ടു്. ഇൗ ശുദ്ധഭാവിക്കു് എതിരായിട്ടു് ഒരു പേരെച്ചമില്ല. ഉം എന്ന ശീലഭാവിരൂപം തന്നെയാണു പേരെച്ചത്തിന്; ഉദാ: വരുംകാലം. ഭാവിയുടെ രൂപത്തിലും അര്‍ത്ഥത്തിലും അനിശ്ചയങ്ങളും അവ്യവസ്ഥകളും വരാനുള്ള കാരണവും ഇൗ ഉത്ഭവസ്വാഭാവംതന്നെ ആയിരിക്കണം. ക്രിയാനാമത്തെ പിടിച്ചു് ആഖ്യാതമാക്കിയാല്‍ അതിനു് അര്‍ത്ഥത്തില്‍ എങ്ങനെ നിശ്ചയവും ഖണ്ഡിതത്വവും വരും? കാലം പരിച്ഛേദിപ്പാന്‍ ഒരു പ്രത്യയമില്ലല്ലോ. ഇങ്ങനെ ഒക്കെ ആയിരിക്കാം സായ്പിന്റെ മനോഭാവം. അദ്ദേഹം ചെയ്ത തീരുമാനത്തില്‍ എനിക്കു വളരെ ഭക്തിബഹുമാനങ്ങളുണ്ടെങ്കിലും ഇൗ സംഗതിയില്‍ അദ്ദേഹത്തോടു യോജിക്കാന്‍ മനസ്സുവരുന്നില്ല. ഒന്നാമതു്, ക്രിയാനാമങ്ങളുടെ രൂപം പലവിധമാകയാല്‍ കാല്‍ഡെ്വല്‍ വിചാരിക്കുന്നിടത്തോളം ലഘുവല്ല രൂപനിഷ്പത്തി. രണ്ടാമതു് അംഗപ്രത്യയമാണെങ്കില്‍ കാരിതത്തിനു് "ക്ക്' അല്ലയോ പതിവു്. "പ്പ്' എന്തിന്? അതുപോലെ അകാരിതങ്ങള്‍ക്കു് അംഗസംസ്ക്കാരം താലവ്യത്തിനു യകാരവും ഒാഷ്ഠ്യത്തിനു വകാരവും ആണല്ലോ പതിവു്. സര്‍വ്വത്ര വകാരം ഭേദംകൂടാതെ വരുന്നതിനു ന്യായമുണ്ടോ? മൂന്നാമതു്, ശീലഭാവിക്കായിരുന്നു ഇൗവിധം രൂപനിഷ്പത്തി എങ്കില്‍ അര്‍ത്ഥം അനിര്‍ണ്ണീതമായിരിക്കുന്നതു യോജിക്കുമായിരുന്നു; ശുദ്ധഭാവിക്കു് അര്‍ത്ഥം ഖണ്ഡിതമാണെല്ലോ. നാലാമതു്, ഒടുവില്‍ ശുദ്ധഭാവിക്കു് എതിരായ പേരെച്ചം ഇല്ലെന്നും പറഞ്ഞുകൂടാ; "ചെയ്വ, നടപ്പ' എന്നു പേരെച്ചം ചെന്തമിഴില്‍ അപൂര്‍വ്വമായിട്ടെങ്കിലും ഉണ്ടു്. അറിവോന്‍, ഇരിപ്പോന്‍ എന്നു പേരെച്ചനാമങ്ങള്‍ നടപ്പില്ലയോ? മലയാളത്തില്‍ പ്രതേ്യകിച്ചു് "സര്‍വ്വജ്ഞനായിരിപ്പോരു ശങ്കരാചാര്യര്‍' ഇത്യാദികളില്‍ "ഇരിപ്പോരു'(ഇരിപ്പ+ഒരു) എന്നതു ശരിയായ പേരെച്ചംതന്നെയാണു്. അതിനാല്‍ എന്റെ താഴ്മയായ അഭിപ്രായത്തില്‍ ചെയ്വു, നടപ്പു എന്നു് അനുസ്വാരമില്ലാത്ത അവധാരകഭാവിയില്‍ മുറയ്ക്കു് പുരുഷപ്രത്യയം ചേര്‍ത്തിട്ടുള്ളവതന്നെയാണു് ചെയ്വേന്‍, ചെയ്വായു് മുതലായ ശുദ്ധഭാവിരൂപങ്ങള്‍ എന്നു കല്പിക്കുന്നതിനാണു് അധികം ന്യായവും സംഭാവ്യതയും. വരൂ, ഇരിപ്പൂ എന്നു മലയാളത്തില്‍ നീട്ടാറുള്ള ഉകാരം വെറും സംവൃതംപോലെ ലോപിക്കുന്നതു ശരിയല്ലെന്നും വിചാരിപ്പാനില്ല. ഭൂത"തു'കാരത്തിന്റെ സ്ഥിതിയും എന്നാല്‍ ഒന്നുപോലെയാണല്ലോ. തൊഴുതു+ഏന്‍=തൊഴുതേന്‍ എന്ന പോലെതന്നെ ഇരിപ്പു+ഏന്‍=ഇരിപ്പേന്‍ എന്നും. രണ്ടിലെ ഉകാരത്തെയും മലയാളത്തില്‍ ഉറപ്പിനുവേണ്ടി നീട്ടാറുണ്ടെന്നേ ഉള്ളു.

ഇൗ വിമര്‍ശംകൊണ്ടു സിദ്ധിച്ചതെന്തെന്നാല്‍ - (1)(വു, പ്പു എന്ന്) ഉ, (2) ഉം എന്നു രണ്ടെണ്ണംതന്നെയാണു തമിഴിലും ഭാവിപ്രത്യയം. പുരുഷപ്രത്യയം ചേര്‍ക്കുമ്പോള്‍ ഉകാരം ലോപിച്ചുപോകുന്നതിനാല്‍ തമിഴ്വെയാകരണന്മാര്‍ വകാരപകാരങ്ങളെ മാത്രം ഭാവിചിഹ്നങ്ങളായിട്ടു ഗണിച്ചു. നാമാകട്ടെ ഉ എന്ന സ്വരത്തെ പ്രത്യയമാക്കീട്ടു് വകാരപകാരങ്ങളെ ഭാവിക്കു പ്രതേ്യകമായുള്ള ഇടനിലകള്‍ എന്നു കല്പിച്ചു എന്നേ ഭേദമുള്ളു. "ഉം' തമിഴില്‍ നപുംസകത്തിനു മാത്രമേ ഉള്ളു; അതിനു വചനഭേദം വേണ്ടതാനും. ലിംഗപുരുഷവചനഭേദത്തില്‍ വെരസ്യമുള്ള മലയാളം വചനഭേദമില്ലാത്ത ഇൗ ഉംപ്രത്യയത്തെ പ്രധാനമായ ഭാവിപ്രത്യയമായിട്ടു സ്വീകരിച്ചു; ചില അര്‍ത്ഥവിശേഷങ്ങളില്‍ ഉ പ്രത്യയത്തേയും പുരുഷഭേദം കൂടാതെ ഉപയോഗിക്കാറുണ്ട്; പുരുഷഭേദം വിവക്ഷിക്കയാണെങ്കില്‍ തമിഴിലെപ്പോലെ ആവക പ്രത്യയങ്ങളെ ഉപ്രത്യയാന്തത്തില്‍ത്തന്നെ ചേര്‍ക്കണം. അറിവു+ഏന്‍=അറിവേന്‍; നടപ്പു+ആര്‍=നടപ്പര്‍, അറിയും+ഏന്‍=അറിയുവേന്‍, നടക്കും+ആര്‍=നടക്കുവര്‍ എന്നു് ഉം പ്രത്യയാന്തത്തിന്മേല്‍ പുരുഷയോഗം ആദ്യകാലത്തുണ്ടായിരുന്നതായി കാണുന്നില്ല. ഇപ്പോള്‍ ആ മാതിരിയിലും പ്രയോഗം നടപ്പായിട്ടുണ്ടു്. വിനയെച്ചമുണ്ടാക്കുന്നതാകട്ടെ ആഖ്യാതരൂപം രണ്ടാലൊന്നില്‍ "ആന്‍' എന്നു ചേര്‍ത്തിട്ടാണു്. അറിവു+ആന്‍=അറിവാന്‍; അറിയും+ആന്‍=അറിയുവാന്‍. വെറും ധാതുവില്‍നിന്നു് അറി+ആന്‍=അറിയാന്‍ എന്നുംകൂടി ഇപ്പോള്‍ രൂപമേര്‍പ്പെട്ടിട്ടുണ്ടു്. നടപ്പു+ആന്‍=നടപ്പാന്‍; നടക്കും+ആന്‍=നടക്കുവാന്‍; നട+ആന്‍(ക്കു് ഇടനിലചേര്‍ന്ന്) =നടക്കാന്‍ ഇങ്ങനെ രൂപനിഷ്പത്തി വന്നിരിക്കുന്ന നില നോക്കുമ്പോള്‍ ഭൂതത്തിനു വിപരീതമായിട്ടു ഭാവിയില്‍ ആഖ്യാതത്തില്‍ നിന്നാണു വിനയെച്ചത്തിന്റെ ഉല്‍പ്പത്തിയെന്നു സമ്മതിക്കേണ്ടിവരുന്നു.

ഇൗ "ആന്‍' എന്നതിന്റെ ആഗമം എന്തായിരിക്കും? ഭവനന്ദി ഇതിനെ "വാന്‍-പാന്‍' എന്നു വിനയെച്ചപ്രത്യയമായി ഗണിച്ചിട്ടുണ്ടു്. കാല്‍ഡെ്വല്ലിന്റെ അഭിപ്രായത്തില്‍ ഇതു പലന്‍, കടന്‍ ഇത്യാദികളില്‍ അം എന്നും അതു എന്നും ഉള്ള നപുംസകെകവചനപ്രത്യയത്തിന്റെ സ്ഥാനത്തു കാണുന്ന അന്‍ നീട്ടിയതാണെന്നാകുന്നു. അതുതന്നെ ആന്‍ എന്നു നീളാമെന്നതിലേക്കു് അദ്ദേഹം ഇരുപതു=എട്ടു=ഇരുപത്തെട്ടു എന്നതിനു പകരം "ഇരുപാനെട്ടു' എന്നു തമിഴ്കവികള്‍ ചെയ്യുന്ന പ്രയോഗത്തെയും ലക്ഷ്യം കാണിക്കുന്നു.

വര്‍ത്തമാനകാലത്തില്‍ വിനയെച്ചം തെലുങ്കിലും കര്‍ണ്ണാടകത്തിലും മാത്രമേ ഉള്ളു. ആ ഭാഷകളില്‍ വിനയെച്ചരൂപത്തില്‍നിന്നുതന്നെയാണു് ആഖ്യാതം ഉണ്ടാകുന്നതു്. എങ്ങനെ എന്നാല്‍,

ഭാഷ വിനയെച്ചം മുറ്റുവിന തെലുങ്കു് ചേസ്തു ചേസ്താനു കര്‍ണ്ണാടകം മാഡുത്ത മാഡുത്തേനേ(ആധുനികം)

ഭൂതഭാവികളിലേപ്പോലെ ഇൗ വര്‍ത്തമാനകാലത്തിലെ വിനയെച്ചത്തെ ഇൗ ഭാഷകള്‍ രണ്ടും ധാരാളമായി ഉപയോഗിക്കാറുമുണ്ടു്. ഉദാ:

1. തെലുങ്കു് : ആയന ഭോജനമു ചേസ്തു ആ സംഗതിനി ഗുരിംചി നാതോ മാട്ളാഡിനാഡു. 2. കര്‍ണ്ണാടകം: അവനു ഭോജന മാഡുത്ത ആ സംഗതിയന്നു കുറിഞ്ഞു നന്ന പുത്തിര മാതാഡിദനു. 3. മലയാളം: അവന്‍ ഭോജനംചെയ്തുകൊണ്ടു് (ഇരിക്കവേ) ആ സംഗതിയെക്കുറിച്ചു് എന്നോടു സംസാരിച്ചു. 4. സംസ്കൃതം: സ ഭോജനം കൂര്‍വന്‍ കമര്‍ത്ഥമധികൃത്യ മാമഭാഷിഷ്ട.

ഇതില്‍ വര്‍ത്തമാനവിനയെച്ചത്തിന്റെ പ്രയോഗം ശരിയാണെന്നു സംസ്കൃതതര്‍ജ്ജമ നോക്കിയാല്‍ സ്പഷ്ടമാകും. മലയാളത്തില്‍ ഇൗ വിനയെച്ചമില്ലാത്തതിനാല്‍ വിവക്ഷിതാര്‍ത്ഥം വരുത്താന്‍ "കൊള്‍' എന്ന മറ്റൊരു ധാതുവിന്റെ അനുപ്രയോഗത്തുകൂടെ മുന്‍വിനയെച്ചംതന്നെ ഉപയോഗിക്കേണ്ടിവന്നിരിക്കുന്നു. തമിഴിലും ഇതുതന്നെ ഗതി.

തമിഴിലും മലയാളത്തിലും വര്‍ത്തമാനകാലത്തിനു വിനയെച്ചം ഇല്ലാതെ പോയതെന്തുകൊണ്ട്? വിശേഷ്യക്രിയയ്ക്കു മുന്‍പു നടന്ന ക്രിയയെ മുന്‍വിനയെച്ചവും, പിന്‍പു വരാന്‍പോകുന്നതിനെ പിന്‍വിനയെച്ചവും കാണിക്കുന്നു. നടുവിനയെച്ചം (വര്‍ത്തമാനവിനയെച്ചം) അപ്പോള്‍ വിശേഷ്യക്രിയയോടു സമകാലമായ ക്രിയയെ വേണം കാണിപ്പാന്‍. ഏകകാലത്തില്‍ രണ്ടുക്രിയകള്‍ നടക്കുക അപൂര്‍വ്വമാണു്. സംസ്കൃതത്തിലെ സ്ഥിതിയും ഇതുപോലെതന്നെയാണു്. മുന്‍വിനയെച്ചത്തിന്റെ സ്ഥാനത്തു് "ക്ത്വാ'വും പിന്‍വിനയെച്ചത്തിന്റെ സ്ഥാനത്തു "തുമു' ന്നും ഉണ്ട്; നടുവിനയെച്ചത്തിന്റെ സ്ഥാനത്തൊന്നുമില്ല. ലാദേശങ്ങളായ ശതൃശാനച്ചുകള്‍ക്കാകട്ടെ ദ്രാവിഡത്തിലെ പേരെച്ചത്തിന്റെ നിലതന്നെ. "ഭോജനം കുര്‍വന്‍' എന്നു മുന്‍ കാണിച്ച ഉദാഹരണത്തില്‍ ശതൃപ്രത്യാന്തം തല്‍ക്കാല വിശേഷണമായിട്ടുപയോഗിച്ച പേരെച്ചമെന്നേ ഉള്ളു. ദ്രാവിഡങ്ങളില്‍ വിനയെച്ചം വിനയ്ക്കും പേരെച്ചം പേരിനുംതന്നെ വിശേഷണമാകണം; മറിച്ചു പാടില്ല. ഇൗ വിധമായിരിക്കാം തമിഴ്മലയാളങ്ങളില്‍ ശരിയായ നടുവിനയെച്ചം ഇല്ലാതെപോയതു്.

എന്നാല്‍ തമിഴിലും മലയാളത്തിലും വര്‍ത്തമാനാര്‍ത്ഥകമായ ഒരു വിനയെച്ചമില്ലെന്നു ഖണ്ഡിച്ചു പറവാന്‍ എനിക്കു സമ്മതം വരുന്നില്ല.

ഇൗ ഗ്രന്ഥം മേല്‍ പോകപ്പോക ലളിതമാണു്. സുകുമാരം ഇരിക്കയിരിക്ക ഗുണം കൂടുന്ന ഒരു ഘൃതമാണു്. "വരവര മാമനാര്‍ കഴുതപോലെ.'

ഇൗ ഉദാഹരണങ്ങളില്‍ കാണുന്ന വിനയെച്ചം മുറ്റുവിനയ്ക്കു സമകാലമായ ക്രിയയെ കുറിക്കുന്നില്ലയോ? ഇതു തമിഴു് വ്യാകരണപ്രകാരം നടുവിനയെച്ചരൂപവുമാണു്. എന്നാല്‍ ഇതിനെതിരായിട്ടും ഇതില്‍നിന്നുത്ഭവിച്ചതായിട്ടും ഒരു മുറ്റുവിന കാണുന്നില്ല. അപ്പോള്‍ ഒരുവിധം വിനയെച്ചമുണ്ടെന്നു സമ്മതിച്ചാലും അതിനെതിരായ മുറ്റുവിന ഇല്ലാത്തതിനെന്തുചെയ്യാം? അതും ഉണ്ടെന്നുതന്നെ ഞാന്‍ പറയുന്നു.

എണ്ണാ...! ക്ഷേമം താനാ? ഇരുക്കേന്‍. ഏന്‍! തേമേന്‍ ഇരുക്കായ്? ഇല്ലെ; കാര്യമിരുക്കു്.

തമിഴിലെ ഇൗ സംഭാഷണം നോക്കുക. ഇതില്‍ ഇരുക്കേന്‍, ഇരുക്കായു്, ഇരുക്കു് എന്ന രൂപങ്ങള്‍ ഏതുകാലത്തിലുള്ളവയാണ്? ഇതുകളുടെ കാലം ഭുതവുമല്ല, ഭാവിയുമല്ല, വര്‍ത്തമാനവുമല്ല. കാലത്രയത്തിനു പൊതുവേ ഉള്ളതോ അല്ലെങ്കില്‍ കാലോപാധിയില്ലാത്തതോ ആയ ഒരു മുറ്റുവിനയാണിതു്. ഇൗ മുറ്റുവിനയുടെ വിനയെച്ചമാണു് വര, പോക, ഇരിക്ക എന്നു മുന്‍കാണിച്ച രൂപങ്ങള്‍, അപ്പോള്‍ ഇരുക്ക+ഏന്‍=ഇരുക്കേന്‍ എന്നു വിനയെച്ചത്തിലേ അകാരം ലോപിപ്പിച്ചു് പുരുഷപ്രത്യയം ചേര്‍ത്താല്‍ മുറ്റുവിനയുണ്ടാകുന്നു. ഇൗ മാതിരി മുറ്റുവിനകള്‍ പുംസ്ത്രീലിംഗങ്ങളില്‍ വളരെ അപൂര്‍വ്വമാണെങ്കിലും നപുംസകത്തില്‍ ചിലപ്പോള്‍ ഗൃഹ്യഭാഷയില്‍ ഉപയോഗിക്കാറുണ്ടു്. ഇതിനു് "അകാലികാഖൃാതം' എന്നോ "അഖണ്ഡിത കാലാഖൃാതം' എന്നോ തമിഴില്‍ "നടുമുറ്റുവിന' എന്നോ നാമകരണംചെയ്യാം. ഇൗ യുക്തിപ്രകാരം നടുവിനയെച്ചത്തിനെതിരായി ഒരു നടുമുറ്റുവിനയും കിട്ടി. വര്‍ത്തമാനകാലം അല്ലെങ്കില്‍ നികള്‍കാലം എന്നുള്ളതിനാണു് വിനയെച്ചം ഇല്ലാത്തതു്.

ഇനി വര്‍ത്തമാനാഖ്യാതത്തിന്റെ ചരിത്രം ഒന്നാരാഞ്ഞുനോക്കുക തന്നെ. പോകിറാന്‍ - പോകിന്‍റാന്‍; നടക്കിറാന്‍-നടക്കിന്‍റാന്‍ എന്നു തമിഴില്‍ ഇപ്പോള്‍ കാണുന്ന വര്‍ത്തമാനരൂപം ചെന്തമിഴ്പാട്ടുകളില്‍ വളരെ അപൂര്‍വ്വമാണെന്നും, ശിലാലിഖിതങ്ങളിലും ചെമ്പുപട്ടയങ്ങളിലും ഒരിടത്തും കണ്ടിട്ടില്ലെന്നും കാല്‍ഡെ്വല്‍ പറയുന്നു. നാടോടിബ്ഭാഷയില്‍ "കിറു' ചേര്‍ന്നുള്ള രൂപങ്ങള്‍ ധാരാളമാണു്. എങ്കിലും അതു കൂടാതെ "വേവുകിറത്' എന്നു പറയേണ്ടതിനു പകരം "വേകുതു' എന്നാണു് സാധാരണക്കാര്‍ ഉപയോഗിക്ക പതിവ്; അതുകൊണ്ടു "കിറു' ചേര്‍ന്ന രൂപം തമിഴില്‍ ഇനിയും ഗാഢമായി വേരൂന്നിക്കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ഉൗഹിക്കുന്നു. കിന്‍റു-ഇന്റെ ഉത്ഭവത്തെപ്പറ്റിയുള്ള വിചാരണയില്‍ ഡാക്ടര്‍ കാല്‍ഡെ്വയില്‍ സ്വന്തമായിട്ടൊരു കല്‍പനചെയ്യാതെ ഗ്രാല്‍, ഗുണ്ടര്‍ട്ടു് എന്ന രണ്ടു ഡാക്ടറന്മാരുടെ അഭിപ്രായത്തില്‍ യോജിക്കുന്നു. അവരുടെ അഭിപ്രായം കാല്‍ഡെ്വല്‍ അനുവദിച്ചു പറഞ്ഞിട്ടുള്ളതുതന്നെ (ഉൃമ്ശറശമി ഏൃമാാമൃ 2ിറ ഋറി, ു 385) താഴെ തര്‍ജ്ജമ ചെയ്തു ചേര്‍ക്കാം: ""തമിഴിനു മൂലസ്വത്തായിട്ടു് ഒരു വര്‍ത്തമാനകാലരൂപം ഇല്ലായിരുന്നു എന്നും, തമിഴില്‍ അതു പുതുതായി ഉണ്ടായ ഒരു അപ്രധാനരൂപമാണെന്നും, അതിന്റെ നിഷ്പത്തി ഭാവിയില്‍ ഒരു വര്‍ത്തമാന ചിഹ്നം ചേര്‍ത്തതാണെന്നും, ആണു് ഡാക്ടര്‍ ഗ്രാലിന്റെ ആശയം എന്നു തോന്നുന്നു. കിന്‍റു=ക്+ഇന്‍റു ("ക്' പുരാതനമായ ചെന്തമിഴിലെ ഭാവിചിഹ്നമാണ്; ഇന്‍റു-ഇന്നു=ഇൗ ദിവസം). ഇൗ അഭിപ്രായംതന്നെ ഗുണ്ടര്‍ട്ടും സ്വീകരിക്കയോ സ്വതന്ത്രമായി താന്‍ ചെയ്ത വിചാരണകളുടെ പരിണാമമായി ഉപന്യസിക്കയോ ചെയ്തതായി തോന്നുന്നു. അപ്പോള്‍ യൂറോപ്യന്‍ ദ്രാവിഡഭാഷാവിജ്ഞാനികളുടെ അഭിപ്രായം സംസ്കൃതത്തില്‍ പുരാ ഭവതി (-പണ്ടു ഭവിക്കുന്നു)-ഭവിഷ്യതി-(ഭവിക്കും) എന്നു വര്‍ത്തമാനകാലത്തെ ഭാവിയാക്കുന്ന മട്ടില്‍ തമിഴു് മലയാളങ്ങള്‍ ഭാവിയില്‍ വര്‍ത്തമാനാര്‍ത്ഥകമായ അവ്യയംചേര്‍ത്തു വര്‍ത്തമാനകാലമുണ്ടാക്കുന്നു എന്നാണു്. തമിഴിലെ ഇന്‍റു മലയാളത്തില്‍ ഉന്നു ആകുന്നതിനെപ്പറ്റി ഒരു സംശയത്തിനും വകയില്ല. "പന്‍റി', "പന്നി' യാകുംപോലെ അനുനാസികാതിപ്രസരത്തില്‍ "ഇന്‍റു' "ഇന്നു' ആകുന്നു. ഇകാര ഉകാരങ്ങള്‍ക്കു വ്യത്യയം ധാരാളമാകയാല്‍ ഇന്നു എളുപ്പത്തില്‍ ഉന്നു എന്നു മാറുകയും ചെയ്യും. ദ്രാവിഡഭാഷകള്‍ക്കു സഹജമായിട്ടുള്ള (ഒമൃാീിശര ലെൂൗലിരല ീള ്ീംലഹ) സെ്വരാനു സംവാദനയത്തിനു മലയാളത്തില്‍ അധികം പ്രചാരമില്ലെങ്കിലും അതും ഇവിടെ സഹായിച്ചു എന്നു വരാം. എന്നല്ല, ലീലാതിലകം മുതലായ പഴയ മലയാളഗ്രന്ഥങ്ങളില്‍ "പോകിന്‍റതു' എന്നും മറ്റും ഇകാരമാണു കാണുന്നതു്, ഉകാരമല്ല; "വരായിന്നു' എന്നു നിഷേധരൂപത്തില്‍ "ഇന്നു' അല്ലാതെ "ഉന്നു' എപ്പോഴെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ എന്നു സംശയമാണു്. അതുകൊണ്ടു തമിഴിലെ ഇന്‍റു-വിന്റെ ഉത്ഭവമേതോ അതുതന്നെ മലയാളത്തിലെ ഉന്നുവിനും എന്നു തീര്‍ച്ചതന്നെ.

തമിഴിലെ "കിന്‍റു'വിനെപ്പറ്റി യൂറോപ്യന്മാര്‍ ചെയ്തിരിക്കുന്ന സിദ്ധാന്തം ഹൃദയംഗമമാണെന്നതിലേക്കു സംശയമില്ല. എങ്കിലും ഇവരോടു പൂര്‍ണ്ണമായി യോജിക്കുന്നതിനു് ഇൗ ഗ്രന്ഥകാരന്‍ മടിക്കുന്നു. പോകിന്‍റാന്‍ എന്നും പോകിറാന്‍ എന്നും തമിഴില്‍ രണ്ടുരൂപമുണ്ട്; അതില്‍ പോകിറാന്‍ എന്ന നിരനുനാസിക രൂപമാണു് വായ്മൊഴിയില്‍ നടപ്പു്. അപ്പോള്‍ കിന്‍റു ...കാരലോപത്താല്‍ കിറു ആയി എന്നു സ്വീകരിക്കണം. എന്നാല്‍ അനുനാസികത്തിന്റെ സംസര്‍ഗ്ഗമാണു്, പരിത്യാഗമല്ല, തമിഴില്‍ പതിവു്. അതുകൊണ്ടു് കിറു കിന്‍റു ആയിച്ചമയുന്നതിനാണു ന്യായം. കുറു കുന്‍റു ആയതാണെന്നും മൂരു മൂന്‍റു ആയതാണെന്നും എല്ലാവരും സമ്മതിക്കുന്നു. ഇൗ സംശയം കാല്‍ഡെ്വല്ലിനും ഉണ്ടാകാതിരുന്നില്ല. പക്ഷേ, അദ്ദേഹം ഗ്രാലിനോടു യോജിക്കാന്‍വേണ്ടി പ്രകൃതത്തില്‍ അനുനാസികത്യാഗംതന്നെ ആയിരിക്കാമെന്നു സമ്മതിച്ചുകളയുന്നു. ഇന്‍റു (ഇന്നു) എന്ന നാമാവ്യയത്തിനു് പ്രത്യയത്തിന്റെ പദവി കൊടുക്കുന്നതിലും എന്തോ ഒരു വെരസ്യം തോന്നുന്നു. പേരെങ്കില്‍ അതിനെ കു് എന്നു ശരിയായ ഭാവിപ്രത്യയത്തിന്റെമേല്‍ പിടിച്ചുവെയ്ക്കയും വേണം. അതിനുമേല്‍ പിന്നീടു് ഏന്‍, ആന്‍ മുതലായ പുരുഷപ്രത്യയങ്ങള്‍ ചേര്‍ക്കുമ്പോള്‍ എന്തുകോമാളിരൂപമാണു് കിട്ടുന്നതു്. ധാതുവും പുരുഷപ്രത്യയവും തമ്മില്‍ ഒരു ബന്ധവുമില്ല; പോകേന്‍ ഇന്‍റു എന്നു സ്ഥാനവ്യത്യയംചെയ്താല്‍ ശരിയാകുമായിരുന്നു. അതുകൊണ്ടു് "കിറു'വിന്റെ ഉത്ഭവത്തിനു വേറെ വഴി വല്ലതും ഉണ്ടാകുമോ എന്നു നോക്കാം.

തമിഴില്‍ ഇറ എന്നൊരു ധാതുവുണ്ട്; അതിനു കാലത്തിന്റെ പോക്കു് എന്നാണര്‍ത്ഥം. ഠീ ുമ ശോല, ീേ ുൃീരലലറ എന്നു തമിള്‍-ഇംഗ്ലീഷു് കോശത്തില്‍ അതിനു് അര്‍ത്ഥം കൊടുത്തിരിക്കുന്നു. സംസ്കൃതത്തിലെ "വൃത്' എന്ന ധാതുവിന്റെ അര്‍ത്ഥമാണു് ഇതിനു്. സംസ്കൃതക്കാര്‍ ഭവത്കാലത്തിനു് "വര്‍ത്തമാനം' എന്നു സംജ്ഞ ചെയ്തതുപോലെ തമിഴര്‍ ഭൂതകാലത്തിനു് "ഇറന്തകാലം' എന്നുപേര്‍ കൊടുത്തിരിക്കുന്നു. ഇറന്തതു ഭൂതമാണെങ്കില്‍ ഇറകിന്‍റതു വര്‍ത്തമാനമാകണമല്ലോ! അഃുകൊണ്ടു് തമിഴില്‍ വര്‍ത്തമാനകാലം കുറിക്കുന്നതിനു് വര്‍ത്തമാനകാലാര്‍ത്ഥകമായ ഇറ ധാതുവിന്റെ അനുപ്രയോഗമാണു്. "ക്' എന്നോ "ക്ക്' എന്നോ ഉള്ളഭാഗം ഒരു ഇടനിലയേ ഉള്ളു. കിറു=ക്+ഇറു ആണെന്നു യൂറോപ്യന്മാരും സമ്മതിച്ചിട്ടുണ്ടല്ലൊ. ഡാക്ടര്‍ ഗ്രാല്‍ ഭാവിചിഹ്നമാണു്, "ക്' എന്നു പറയുന്നു. നാം അതിനെ ഇടനില അല്ലെങ്കില്‍ അംഗപ്രത്യയമാക്കുന്നു എന്നേ ഭേദമുള്ളു. കാല്‍ഡെ്വല്ലും പോകും-പോക്കും എന്ന ഭാവിയിലും, പോക-പോക്ക എന്ന നടുവിനയെച്ചത്തിലും കു്, ക്കു് മുറയ്ക്കു് അകര്‍മ്മകസകര്‍മ്മകഭേദം കുറിക്കാനുള്ള അംഗപ്രത്യയങ്ങളാണെന്നു സ്വീകരിച്ചിട്ടുണ്ടു്. ഇനി ഉദാഹരിക്കാം:

ചെയ്-ചെയ്+ക്+ഇറ+ഏന്‍ = (അകാരം ലോപിച്ച്) ചെയ്കിറേന്‍. പോ-പോ+ക്+ഇറ+ആന്‍ = ,, പോകിറേന്‍. നട-നട+ക്ക്+ഇറ+ആയു് = ,, നടക്കിറായു്.

ഇൗമാതിരി ക്രിയാസമാസം അല്ലെങ്കില്‍ മിശ്രക്രിയ ഒരപൂര്‍വ്വസമ്പ്രദായമാണെന്നു ശങ്കിപ്പാനുമില്ല. ചെയ്തിലേന്‍ എന്ന നിഷേധരൂപം ഇങ്ങനെ ഉണ്ടാക്കുന്നതാണല്ലൊ. ചെയ്യവേണ്ടും, ചെയ്യപ്പടും ഇത്യാദികളില്‍ പ്രാക്പ്രയോഗം വിനയെച്ചരൂപമാണെന്നേ ഭേദമുള്ളു. ഇവിടെയും ചെയ്ക, പോക എന്ന വിനയെച്ചത്തില്‍നിന്നാണു് ഇറ ചേര്‍ക്കുന്നതെന്നു കല്‍പിക്കുന്നതിനു വിരോധമില്ല. ഇറ സ്വരാദിയായതിനാല്‍ വിനയെച്ചത്തിന്റെ അകാരം ലോപിക്കുന്നു; വേണ്ടും ശിഥിലവ്യജ്ഞനാദിയാകയാല്‍ വികാരമൊന്നും വരുന്നില്ല; പടുക ഖരാദിയാകയാല്‍ ആ ഖരം ഇരട്ടിക്കുന്നു. ഇതെല്ലാം ദ്രാവിഡഭാഷകളുടെ വര്‍ണ്ണവികാരത്തിനു യോജിച്ചതാണു്.

ഇത്രയും ശരിപ്പെട്ടുകഴിഞ്ഞാല്‍ ശേഷമെല്ലാമെളുതാണു്. അനുനാസികസംസര്‍ഗ്ഗം കൊണ്ടു് ഇള, ഇന്‍റ ആയിത്തീരുന്നു. മലയാളത്തില്‍ ഇന്‍റു(ഇന്നു) എന്നു് ഉകാരം വരുന്നതിനുമാത്രം മാര്‍ഗ്ഗമുണ്ടാക്കണം. അതിലേക്കു് അവധാരകഭാവിയായ ഉ പ്രത്യയത്തിന്റെ സഹായം മതിയാകും. അവധാരകഭാവിക്കു് ഭാവികാലത്തിന്റെ സ്പര്‍ശമേ ഇല്ലല്ലൊ; അതുകൊണ്ടു് അതു് ഇറയുടെ മേല്‍ നല്ലവണ്ണം യോജിക്കും. ഉണ്ടു് എന്നു് ഉള്‍ധാതുവിന്റെ വര്‍ത്തമാനകാലത്തില്‍ കാണുന്ന ഉ ഇൗ അവധാരകഭാവിയാണെന്നു് ഗുണ്ടര്‍ട്ടു് മുതല്‍പേരും സമ്മതിച്ചിട്ടുണ്ടു്. മൂലഭാഷയായ തമിഴില്‍ത്തന്നെ ഇറ ധാതുവിനെ അവധാരകഭാവിപ്രത്യയം ചേര്‍ത്തു് ഇറു എന്നാക്കീട്ടാണു് അനുപ്രയോഗിക്കുന്നതെന്നു കല്‍പിക്കുന്നതിലും വിരോധമില്ല. ചെയ്വെന്‍, ചെയ്വന്‍ ഇത്യാദി ശുദ്ധഭാവിരൂപങ്ങളും ചെയ്വു+ഏന്‍=ചെയ്വേന്‍, ചെയ്വു+അന്‍=ചെയ്വന്‍ എന്നു് അവധാരകഭാവിപ്രത്യയം ചേര്‍ന്നുണ്ടായതായിരിക്കണമെന്നു് ഇതിനുമുമ്പു് നാം ചെയ്തിട്ടുള്ള വിമര്‍ശനത്തിനു് ഇതു് അനുകൂലിക്കുന്നു. തെലുങ്കിന്റെ മട്ടും നോക്കുക - ആ ഭാഷയില്‍ അവധാരകഭാവിരൂപം തന്നെയാണു് വര്‍ത്തമാനകാലം കുറിക്കാനും ഉപയോഗിക്കുന്നതു്. ഉദാ:

മീരു പ്രതിരോജു എന്നി ഗണ്ഡലക ഭോജനമു ചേസ്താരു? വര്‍ത്തമാനം നിങ്ങള്‍ പ്രതിദിവസം എത്ര മണിക്കു ഭോജനം ചെയ്യും? ,,

മീരു രേവി മാ ഇൗടു് ലോ ഭോജനമു ചേസ്താരാ? ഭാവി നിങ്ങള്‍ നാളെ ഞങ്ങളുടെ ഇല്ലത്തില്‍ ഭോജനം ചെയ്യുമോ? ,,

"ചേസ്തുന്നാരു' എന്നൊരു വര്‍ത്തമാനരൂപമുള്ളതു് അനുബന്ധിവര്‍ത്തമാനമാണു്.

ഇതെല്ലാം തമിഴു് മലയാളങ്ങളിലെ വര്‍ത്തമാനചിഹ്നം ഇറ എന്ന ധാതുവാണെന്നു പറയുന്നതിനു മതിയായ തെളിവുകളാണു്. ഇനി വേറെ ഒരു വര്‍ത്തമാനരൂപം ഇൗ ഭാഷകള്‍ രണ്ടിലും ഉള്ളതിന്റെ സ്ഥിതി എങ്ങനെ എന്നു നോക്കുക:

തമിള്‍-ചെയ്യാനിന്‍റാന്‍, നടക്കാനിന്‍റാന്‍.

മലയാളം-ചെയ്യാനിന്നു, നടക്കാനിന്നു.

ഇതില്‍ നിന്‍റാന്‍-നിന്നു നില്‍ക്കുക എന്ന ധാതുവിന്റെ ഭുതകാലമാണെന്നതിനു സംശയമില്ല. സുറിയന്‍ക്രിസ്ത്യന്മാരുടെ കെവശത്തിലുള്ള താമ്രശാസനത്തിലും മറ്റും "ആയിനിന്‍റ' എന്ന രൂപം കാണുന്നതിനാല്‍ ആ എന്ന ഭാഗം "ആവുക' എന്ന സംപത്തിക്രിയയുടെ ഭൂതരൂപമാണെന്നും തെളിയുന്നു. "ആയിനില്‍ക്കുക' എന്നതിനു് "ഒരേ മട്ടില്‍ത്തന്നെ ഇരിക്കുക' എന്ന അര്‍ത്ഥംവഴിക്കു് ക്രിയാനുബന്ധമായ വര്‍ത്തമാനകാലത്തിന്റെ പ്രതീതിയുണ്ടാകുന്നു. ഇൗ രൂപം, അപ്പോള്‍, "ആവുക', "നില്‍ക്കുക' എന്നു രണ്ടു ക്രിയകളുടെ അനുപ്രയോഗംകൊണ്ടു് സമ്പാദിക്കുന്നതാണു്. ഇതിനു് മറ്റേതിനെക്കാള്‍ വളച്ചുകെട്ടും വെരൂപ്യവും ഉള്ളതിനാല്‍ പ്രചാരം ക്രമേണ കുറഞ്ഞുപോയി. ഇങ്ങനെ തുല്യന്യായവും പ്രകൃതമായ ഉൗഹത്തെ സ്ഥിരപ്പെടുത്തുകതന്നെ ചെയ്യുന്നു. അതുകൊണ്ടു് തമിഴു് മലയാളങ്ങളില്‍ വര്‍ത്തമാനരൂപം അനുപ്രയോഗനിഷ്പന്നമാണെന്നു് ഒരു സിദ്ധാന്തം അവതരിപ്പിക്കുന്നതിനു ഞാന്‍ മടിക്കുന്നില്ല. ഇൗ സിദ്ധാന്തപ്രകാരം ദ്രാവിഡങ്ങളിലെ കാലവിഭാഗം താഴെ കാണിക്കുന്ന യുക്തിപ്രകാരമായിരിക്കണം-ഭൂതം ഭാവി കാലം രണ്ടേ ഉള്ളു. ഇതു രണ്ടിനും മദ്ധേ്യ നില്‍ക്കുന്ന വര്‍ത്തമാനം വെറും കല്‍പന മാത്രമാണ്; അതിനു ക്ഷേത്രഗണിതത്തിലെ ബിന്ദുവിനെന്നപോലെ ബുദ്ധിഗ്രാഹ്യമായ ഒരു നില മാത്രമേ ഉള്ളു. ഭൂതഭാവികളെ വേര്‍തിരിക്കുന്ന അതിരാണു് വര്‍ത്തമാനം. ലോകവ്യവഹാരത്തില്‍, ""ഇതു് എന്റെ നിലം; അതു് അവന്റെ നിലം; നടുക്കുള്ള വരമ്പോ? ആരുടേതുമല്ല, അല്ലെങ്കില്‍ രണ്ടുപേരുടേതുംകൂടെ. അതുപോലെ വ്യാകരണത്തിലും ഭൂതഭാവികള്‍ വേര്‍തിരിഞ്ഞു നില്‍ക്കുന്നുണ്ട്; വേര്‍തിരിക്കുന്ന സീമരേഖയായ വര്‍ത്തമാനം വകയില്ല. നിലംരണ്ടിലും കൃഷിയിറക്കുമ്പോലെ ഭൂതഭാവികളില്‍ രൂപമാലയുണ്ടാക്കണം; വരമ്പു് രണ്ടുനിലങ്ങളിലേക്കും ഇറങ്ങാന്‍ ഉതകുംപോലെ ആവശ്യപ്പെടുമ്പോള്‍ മാത്രം വര്‍ത്തമാനത്തിലും രൂപങ്ങള്‍ വേണം.

ഇരുന്നേന്‍, ഇരുക്കേന്‍, ഇരുപ്പേന്‍

എന്നു മൂന്നിനും രൂപങ്ങള്‍ ഉള്ളതില്‍ നടുക്കുള്ള സീമരേഖാസ്ഥാനീയമായ വര്‍ത്തമാനം ആവശ്യക്കുറവിനാല്‍ സംസാരിക്കുന്ന ഭാഷയില്‍മാത്രം അപൂര്‍വ്വമായി നിലനിന്നുകാണുന്നു; കവിതകളില്‍ പ്രസക്തി കുറയുന്നതിനാല്‍ കാണുന്നില്ല. എന്നാല്‍ മനുഷ്യന്റെ ജീവിതകാലം, ആണ്ടുതോറും ആവര്‍ത്തിക്കുന്ന ഋതുക്കള്‍, ഒരുകാലത്തും ഭേദപ്പെടാത്ത പ്രകൃതി തത്ത്വങ്ങള്‍ ഇതുകളെയെല്ലാംപറ്റി പറയുന്നതിനു് ഒരു മാര്‍ഗ്ഗം ആവശ്യപ്പെടുമല്ലോ എന്നുവെച്ചാല്‍ അതിനു് ദ്രാവിഡര്‍ ഭാവിരൂപങ്ങളെ ഉപയോഗിച്ചുവന്നു. അതാണു് ഇപ്പോള്‍ കാണുന്ന ശീലഭാവി. അതുകൊണ്ടു് ഭൂതംമാത്രമേ ദ്രാവിഡങ്ങളില്‍ ശുദ്ധമായ കാലമുള്ളു. ഇതു യുക്തിക്കു ചേര്‍ന്നതാണ്; രൂപനിഷ്പത്തിയില്‍ കാണുന്ന വ്യവസ്ഥകളെ ഇതുകൊണ്ടു വ്യാഖ്യാനിക്കയുമാകാം. പിന്നീടു് സംസ്കൃതഭാഷികളായ ആര്യരുടെ സംസര്‍ഗ്ഗമുണ്ടായപ്പോള്‍ ആയിരിക്കണം ആര്യഭാഷകളില്‍ കാണുന്ന ക്ഷണികമല്ലാതെ അനുബന്ധിയായ ഒരു വര്‍ത്തമാനകാലത്തിന്റെ ആവശ്യകത ദ്രാവിഡര്‍ക്കു ബോധപ്പെട്ടതു്. അപ്പോള്‍ അവര്‍ കര്‍മ്മണിപ്രയോഗവും മറ്റുംപോലെ അനുപ്രയോഗം കൊണ്ടു് വര്‍ത്തമാനകാലവും ഉണ്ടാക്കാന്‍ തുടങ്ങി. കൃത്രിമസൃഷ്ടിയാകയാലാണു് രണ്ടു രൂപം കാണുന്നതു്. അതിലൊന്നു് വളച്ചുകെട്ടധികമാകയാല്‍ ക്ഷയിച്ചുപോയി; മറ്റതു നിലനില്‍ക്കുന്നു.

ശാഖാചംക്രമണത്താല്‍ ചാഞ്ഞും ചരിഞ്ഞും പോയിട്ടുള്ള ഇൗ വിചാരണയെ, അതില്‍നിന്നു സിദ്ധിക്കുന്ന തത്ത്വത്തെ സംക്ഷേപിച്ചുകൊണ്ടു് ഉപസംഹരിക്കാം. (അ) ദ്രാവിഡങ്ങളില്‍ ഒാരോ ഉപാധിയെയും കുറിക്കുന്നതിനു് വേറെ വേറെ പ്രത്യയമാണല്ലൊ. അതില്‍ കൃതികളുടെ വിഷയത്തില്‍ അതിന്റെ പ്രകൃതിയായ ധാതുവില്‍ കാലം കുറിക്കാനുള്ള ചിഹ്നം ചേര്‍ത്താല്‍ പ്രായേണ ഉളവാകുന്നതു് വിനയെച്ചം, അതായതു വേറൊരു ക്രിയയില്‍ അന്വയിച്ചു് ആകാംക്ഷാപൂര്‍ത്തി വരേണ്ടുന്ന ഒരു കൃതിരൂപം ആണു്. (ആ) പൂര്‍ണ്ണത്വരൂപമായ പ്രാധാന്യം കാണിക്കുന്നതിനു് മലയാളമൊഴികെയുള്ള ദ്രാവിഡങ്ങളെല്ലാം പുരുഷപ്രത്യയം ചേര്‍ക്കുന്നു; മലയാളം മാത്രം ദീര്‍ഘിപ്പിച്ചു്, വിവൃതോച്ചാരണം, പരദ്വിത്വംചെയ്യാതിരിക്ക എന്ന ഉപായങ്ങളെക്കൊണ്ടു് പ്രാധാന്യപ്രതീതി സമ്പാദിച്ചിട്ടു് പുരുഷപ്രത്യയങ്ങളെ ഉപേക്ഷിക്കുന്നു. ഇത്രയും സംഗതിയാണു് ഇതില്‍നിന്നു ഫലിച്ചതു്.

മലയാളം പുരുഷപ്രത്യയങ്ങളെ സര്‍വ്വഥാ നിരസിച്ചിട്ടില്ല; അതുകളെ കവികള്‍ ധാരാളം ഉപയോഗിച്ചിട്ടുമുണ്ടു്. ചിലരെങ്കിലും ഇന്നും ഉപയോഗിക്കുന്നുമുണ്ടു്. അതിനാല്‍ ആ പ്രത്യയങ്ങളെ എടുത്തുകാണിക്കേണ്ടതാവശ്യമാണു്.

ആനാള്‍തുവായേനേകത്തി- ലാരീരോം ബഹുവിങ്കലും ആഖ്യാതത്തിനു പുരുഷ- പ്രത്യയങ്ങള്‍ മുറയ്ക്കിവ.

പ്രഥമപുരുഷന്‍ മധ്യമപുരുഷന്‍ ഉത്തമപുരുഷന്‍ ഏകവചനം: ആന്‍-പും. ആള്‍-സ്തീ. }

തു-നപും. ആയു് ഏന്‍ ബഹുവചനം: ആരു് ഇൗരു് ഒാം

എന്നാണു് പ്രഥമാദിപുരുഷന്മാരില്‍ ഏകവചനബഹുവചനപ്രത്യയങ്ങള്‍. ലിംഗഭേദം പ്രഥമപുരുഷനില്‍മാത്രമേ ഉള്ളു. തമിഴില്‍ പലവകയായിട്ടു്,

പ്രഥമപുരുഷന്‍ മധ്യമപുരുഷന്‍ ഉത്തമപുരുഷന്‍ ഏക ബഹു ഏക ബഹു ഏക ബഹു വചനം വചനം വചനം വചനം വചനം വചനം പും. അന്‍, ആന്‍ അര്‍ എെ ഇര്‍ കു, ടു, തു കും, ടും, തും സ്ത്രീ. അള്‍, ആള്‍ ആര്‍ ആയു് ഇൗര്‍ റു, അല്‍ റും, അം, ആം നപും. തു, റു, ടു അ, ആ ഇന്‍ മിന്‍, ഉം എന്‍, ഏന്‍ എം, ഏം, ഒാം

എന്നിത്രയും പ്രത്യയങ്ങളുള്ളതില്‍ പ്രധാനപ്പെട്ടവയും മലയാളഭാഷയില്‍ ഉപയോഗിക്കുന്നവയും ആണു് മേല്‍ക്കാണിച്ച പുരുഷചിഹ്നങ്ങള്‍. ഉദാ:

മധുരശരീരമവന്‍ ധരിച്ചുനിന്നാന്‍ കൃ.ച. ധരണിഭഗവതീ വിരിഞ്ചലോകേ ,, വിരവൊടു ചെന്നു വണങ്ങിനിന്നു ചൊന്നാള്‍ ,, കണ്ടായോ കനിവൊടു ചൂതവൃക്ഷമേ നീ ,, മുരരിപുചരിതം സ്തുതിച്ചു ചൊന്നാര്‍ ,, കൊണ്ടീരോ, - ഇരുന്നോം, - പുക്കോം രാ.ച.

പുരുഷപ്രത്യയങ്ങള്‍ക്കു പ്രചാരക്കുറവു വന്നതോടുകൂടി അവയുടെ ഉപയോഗത്തിലും അര്‍ത്ഥത്തിലും പല അവ്യവസ്ഥകളും സംഭവിക്കുന്നതിനു് ഇടയായി. ചിലെടത്തു് മധ്യമോത്തമബഹുവചനങ്ങളുടെ സ്ഥാനത്തില്‍ പ്രഥമബഹുവചനം പ്രയോഗിച്ചുകാണുന്നു. മറ്റിടങ്ങളില്‍ ഭാവിയില്‍ കാലംകൂടാതെ ഉത്തമപ്രത്യയം മാത്രം ചേര്‍ത്തു പ്രയോഗിക്കുന്നു. മധ്യമന്‍ സര്‍വ്വഥാ ക്ഷയിച്ചു എന്നുതന്നെ പറയാം. ഭൂതഭാവികളില്‍ പ്രഥമങ്ങളും, ഉത്തമെകവചനവും മാത്രമേ സാധാരണ ഗ്രന്ഥങ്ങളില്‍ ഉപയോഗിക്കുമാറുള്ളു. ചിലര്‍ "ഭാവിച്ചോര്‍' എന്നും മറ്റുമുള്ള പേരെച്ചനാമങ്ങളുമായുള്ള ഭേദം മനസ്സിലാക്കാതെ മാറി പ്രയോഗിക്കുന്നു. ഉദാ:

നീ ചെയ്താന്‍-മ.ഭാ.; നീ ചൊന്നാന്‍-രാ.ച. ഞാന്‍ അംഗീകരിച്ചീടിനാന്‍-കേ.രാ. ഞാന്‍ കേട്ടീടിനാന്‍-നള. ച; നാം വാണാന്‍-ചാണ.

ഇൗ പ്രകരണം ഉപസംഹരിക്കുംമുമ്പു് മലയാളത്തില്‍ പുരുഷപ്രത്യയങ്ങള്‍ സംസാരിക്കുന്ന ഭാഷയില്‍ കാണാത്തതു് ഒരിക്കലും ഉപയോഗമില്ലാഞ്ഞിട്ടോ, അതോ ഒരു കാലത്തു് ഉപയോഗിച്ചിരുന്നതു് കാലാന്തരത്തില്‍ ഉപേക്ഷിച്ചിട്ടോ എന്നുകൂടി വിചാരണചെയ്യുന്നതു് വിഹിതമായിരിക്കും. ലിംഗവചനചിഹ്നങ്ങള്‍ പുരുഷപ്രത്യയത്തിനുള്ള മാറ്റങ്ങള്‍ മാത്രമാകയാലാണു് അതുകളെ പ്രതേ്യകിച്ചു് എടുത്തുപറയാത്തതു്. അതുകൊണ്ടു് ഇവിടെ പുരുഷപ്രത്യയം എന്നു ലിംഗവചനങ്ങളെക്കൂടി അന്തര്‍ഭവിപ്പിക്കുന്നുണ്ടു്. ഉണ്ടായിരുന്നു, നശിച്ചുപോയതു് എന്ന രണ്ടാംപക്ഷക്കാരാണു് കാല്‍ഡെ്വല്‍ മുതല്‍പേര്‍. ഡാക്ടര്‍ ഗ്രാല്‍ മാത്രം മറ്റേപ്പക്ഷത്തില്‍ ചേരുന്നു. അദ്ദേഹം തന്റെ തമിഴു് വ്യാകരണത്തില്‍ ("ഛൗഹേശില ീെള ഠമാശഹ ഏൃമാാമൃ" ു.42 മ ൂൌീലേറ യ്യ ഞലു്. ഇമഹറംലഹഹ) ഇങ്ങനെ പറഞ്ഞിരിക്കുന്നു.

""തു എന്നവസാനിക്കുന്ന ധാതുരൂപം (ഉദാ: ചെയ്തു-ചെയ്-അതു, ചെയു് ധാതുവിന്റെ വാക്യാര്‍ത്ഥം ചേര്‍ന്ന ഒരു വസ്തു, എന്നുവെച്ചാല്‍ ക്രിയ ചെയ്യുന്ന ഒരു വസ്തു) മുറ്റുവിനയുടെ എല്ലാ ഏകവചനരൂപങ്ങള്‍ക്കും ആദികാലത്തു് ഉപയോഗിക്കപ്പെട്ടിരുന്നതായി തോന്നുന്നു. (നാന്‍ ചെയ്തു, ഞാന്‍ ചെയ്ക; നീ ചെയ്തു, നീ ചെയ്ക-ഇത്യാദി.) "ചെയ്യും-ഉം) എന്നതു് (നാം ചെയ്തും, നീങ്കള്‍ ചെയ്തും - ഇത്യാദി. "ചെയ്തേന്‍' എന്ന അര്‍ത്ഥത്തില്‍ "ചെയ്തു' എന്നും, "ചെയ്തോം' എന്ന അര്‍ത്ഥത്തില്‍ "ചെയ്യും' എന്നും പ്രയോഗങ്ങള്‍ പഴയ തമിഴില്‍ ഇപ്പോഴും കാണുന്നുണ്ടു്.) ബഹുവചനത്തിലും ഉപയോഗിക്കപ്പെട്ടിരുന്നതായിത്തോന്നുന്നു. പുരുഷപ്രത്യയങ്ങള്‍ ഇടക്കാലത്തു ചേര്‍ത്തതായിരിക്കണം. ചെയ്തു+ഏന്‍=ചെയ്തേന്‍=ഞാന്‍ ചെയ്തു ഇത്യാദി. മലയാളത്തില്‍ പുരുഷപ്രത്യയങ്ങള്‍ ഗദ്യഭാഷയില്‍ ഇനിയും ഉപയോഗത്തില്‍ വന്നിട്ടില്ല.

സ്വന്തസിദ്ധാന്തം കാണിക്കുന്നതിനു് ഗ്രാല്‍ എടുത്തുകാണിക്കുന്ന രൂപങ്ങള്‍ തമിഴില്‍ വ്യത്യസ്തവര്‍ഗ്ഗത്തില്‍ ഉള്‍പ്പെട്ടവയാണെന്നുള്ളതു നിര്‍വ്വിവാദമത്ര. ഇതുകളുടെ ഉല്‍പത്തി ഇന്നവിധം എന്നു് ഇതേവരെ സര്‍വ്വസമ്മതമായ തീര്‍ച്ച ഒന്നും വന്നിട്ടുമില്ല. എങ്കിലും ഇൗ പ്രകരണത്തിന്റെ ആരംഭത്തില്‍ നാം സ്ഥാപിക്കാന്‍ ശ്രമിച്ചിട്ടുള്ള നയത്തിന്റെ സ്വാരസ്യവും ഗ്രാലിന്റെ സിദ്ധാന്തത്തെ പിന്‍താങ്ങുന്നു. വേറെ പ്രകരണങ്ങളിലും ഇൗ ഗ്രന്ഥത്തില്‍ പ്രസംഗവശാല്‍ ഇൗ സംഗതിയെപ്പറ്റി വിചാരണചെയ്തിട്ടുള്ളതും കൂട്ടിച്ചേര്‍ത്തു നോക്കുക.

പുരുഷവിഭാഗം ദ്രാവിഡഭാഷകളില്‍ ഇടയ്ക്കുണ്ടായതേ ഉള്ളു എന്ന പക്ഷം കാല്‍ഡെ്വല്ലിനും സമ്മതംതന്നെയാണു്. (1) തെലുങ്കില്‍ ഭൂതകാലത്തിലെ പ്രഥമപുരുഷനു ലിംഗപുരുഷവചനപ്രത്യയങ്ങള്‍ മാത്രമല്ല, കാലവാചകപ്രത്യയം പോലുമില്ല: ഭാവിയിലും അതുപോലെതന്നെ, വെറും കാലപ്രത്യയം മാത്രമേ ഉള്ളു. (2) തെലുങ്കിലെ സമ്പ്രദായം ചെന്തമിഴിലും കാണാറുണ്ട്; വിശേഷിച്ചും നിഷേധരൂപങ്ങളില്‍. വചനഭേദം നപുംസകത്തില്‍ അപൂര്‍വ്വമാണു്. (3) പ്രാചീന കര്‍ണ്ണാടകത്തില്‍ കും എന്ന ഭാവിരൂപം മൂന്നു പുരുഷന്മാര്‍ക്കും തുല്യമായിട്ടു് ഉപയോഗിക്കാറുണ്ടു്. ഇൗ കാരണങ്ങളാല്‍ ദ്രാവിഡങ്ങളിലെ ആഖ്യാതങ്ങള്‍ക്കു് ആരംഭകാലത്തു് രൂപഭേദം ഇല്ലായിരുന്നു എന്നു തെളിയുന്നു. ഇൗ സംഗതികള്‍ പുരുഷഭേദത്തെ ശ്രമംകൂടാതെ ഉപേക്ഷിക്കുന്നതിനു മലയാളത്തെ ധാരാളം സഹായിച്ചിരിക്കണം. ഇങ്ങനെയാണു് കാല്‍ഡെ്വല്‍ പറയുന്നതു്. ദ്രാവിഡത്തില്‍ പുരുഷഭേദമില്ലാതിരുന്ന കാലം അതു് തമിഴു്, മലയാളം, തെലുങ്കു്, കര്‍ണ്ണാടകം മുതലായ സ്വതന്ത്രഭാഷകളായിപ്പിരിയുന്നതിനു് വളരെ മുന്‍പായിരിക്കണം എന്നഭിപ്രായപ്പെടുക നിമിത്തം അദ്ദേഹത്തിനു മലയാളത്തിലും പുരുഷഭേദം ഉണ്ടായിരുന്നതു് ലോപിച്ചുപോയതാണെന്നു് സ്വീകരിക്കേണ്ടിവന്നു എന്നേ ഉള്ളു. അതിപ്രാചീനങ്ങളായ രൂപങ്ങളും ധ്വനികളും മലയാളത്തില്‍ സുരക്ഷിതങ്ങളായി നിലനിന്നുകാണുന്നതുകൊണ്ടു് പുരുഷഭേദം ഉത്ഭവിക്കുംമുമ്പുതന്നെ അതു് തമിഴില്‍നിന്നു വേര്‍പിരിഞ്ഞു എന്നു കല്പിക്കുന്നതില്‍ എന്തു് അസ്വാരസ്യമാണു് അദ്ദേഹത്തിനു് ഉണ്ടായിരുന്നതു് എന്നറിയുന്നില്ല.

കാലപ്രത്യയങ്ങളുടെ ആഗമം

രൂപനിഷ്പത്തിയുടെയും അര്‍ത്ഥത്തിന്റെയും വ്യവസ്ഥിതത്വം നോക്കുമ്പോള്‍ ഭൂതകാലത്തിനു ലഭിച്ചിട്ടുള്ള പ്രതിഷ്ഠ മറ്റു രണ്ടുകാലങ്ങള്‍ക്കും ദ്രാവിഡങ്ങളില്‍ കാണുന്നില്ലെന്നു് പ്രതിപാദിച്ചുവല്ലോ. ഇ, തു എന്നു് രണ്ടു പ്രത്യയങ്ങളാണു് എല്ലാ പ്രധാന ദ്രാവിഡങ്ങളിലും ഭൂതകാലം കുറിക്കുന്നത്:

തമിഴു് മലയാളം തെലുങ്കു് കര്‍ണ്ണാടകം ചെയ്- ചെയ്തേന്‍ ചെയ്തേന്‍ ചേസിതിനി ചെയ്തേം

ഇവയില്‍ ഏന്‍, ഏന്‍, ഇനി, ഏം എന്ന ഉത്തമപുരുഷെകവചനപ്രത്യയം കഴിച്ചാല്‍ തു എന്ന ഭൂതകാലക്കുറി സ്പഷ്ടമായിക്കാണുന്നു.

ആട്-ആടിനേന്‍, ആടിനേന്‍, ആടിതിനി, ആടിതെനു (ആടി+ന്‍+ഏന്‍) (ആടി+ന്‍+ഏന്‍) (ആടി+തി+നി) (ആടി+ത്+എനു)

ഇതുകള്‍ ഇ പ്രത്യയത്തിനു് ഉദാഹരണങ്ങളാകും. ഇ, തു എന്ന രണ്ടു പ്രത്യയങ്ങളുടെ വിനിയോഗത്തെപ്പറ്റിയുള്ള വ്യവസ്ഥയും ഏറെക്കുറെ നാലുഭാഷകളിലും തുല്യംതന്നെ. സ്വരാന്തങ്ങള്‍ക്കും ചില്ലന്തങ്ങള്‍ക്കും "തു'; പൂര്‍ണ്ണവ്യജ്ഞനാന്തങ്ങള്‍ക്കു് "ഇ' എന്നു് മലയാളത്തിനു പറഞ്ഞ നിയമം തന്നെ തമിഴിലും കര്‍ണ്ണാടകത്തിലും അല്‍പാല്‍പവ്യത്യാസങ്ങളോടുകൂടിക്കാണും. തെലുങ്കില്‍മാത്രം വിശേഷമുണ്ടു്. ആ ഭാഷയില്‍ പ്രായേണ ഇകാരംതന്നെ എല്ലാ ധാതുക്കളിലും ഭൂതകാലപ്രത്യയം എന്നാണു് പ്രഥമദൃഷ്ടിയില്‍ തോന്നുക; എന്നാല്‍ "ചേസിതിനി' എന്നു് മേല്‍ക്കാണിച്ചതുപോലുള്ള പല രൂപങ്ങളിലും ഉത്തമമധ്യമങ്ങളില്‍ തി എന്നു വേഷമാറ്റത്തോടെ തുകാരം വെളിപ്പെടുന്നുണ്ടു്.

ഇകാരവും തുകാരവും ഇപ്പോള്‍ സ്വതന്ത്രപ്രത്യയങ്ങളായിട്ടാണു നടക്കുന്നതു്. എന്നാല്‍ തെലുങ്കിലും കര്‍ണ്ണാടകത്തിലും ഉള്ള രൂപങ്ങള്‍ നോക്കുമ്പോള്‍ ഇ ചേര്‍ക്കുന്നിടത്തും തു-ന്റെ ജീര്‍ണ്ണാവശേഷം കിടക്കുന്നില്ലയോ എന്നു തോന്നിപ്പോകുന്നു. "ആടിതിനി', "ആടിതെനു' എന്നിവിടെക്കാണിച്ച ഉദാഹരണങ്ങളുടെ ഘടന "ആട്+ഇതു+ഇനി', "ആട്+ഇതു+എനു' എന്നാണെന്നു വരരുതോ? തമിഴുമലയാളങ്ങളിലും, അതുപോലെതന്നെ "ആടിനേന്‍' എന്ന രൂപം "ആട്'+ഇന്+ഏന്‍' എന്നു് ഇനു് ചേര്‍ന്നുണ്ടായി എന്നു വരാമല്ലോ. അപ്പോള്‍ തകാരസ്ഥാനത്തു് അതിന്റെ അനുനാസികമായ നകാരമായിപ്പോയി എന്നു മാത്രമേ ഭേദമുള്ളു. അനുനാസികഭ്രമം തമിഴര്‍ക്കും മലയാളികള്‍ക്കും സഹജമാകയാല്‍ ഇതിനു നല്ല സമാധാനവും ഉണ്ടു്. ഇൗ വക യുക്തികള്‍ നോക്കുമ്പോള്‍ ദ്രാവിഡങ്ങളിലെ ഭൂതപ്രത്യയസ്ഥാനം വഹിക്കുന്നതു് "ഇതു' എന്ന ചുട്ടെഴുത്തിന്റെ നപുംസകെകവചനരൂപം ആയിരിക്കാമെന്നൂഹിപ്പാന്‍ ധാരാളം വകയുണ്ടു്. ഇവിടെക്കാണിച്ചതും ഇതിലധികവും തെളിവുകള്‍ എല്ലാം ശേഖരിച്ചു് സവിസ്തരം ഇൗ കേസുവിചാരണചെയ്തതിന്റെ ശേഷം റവറന്റു് കാല്‍ഡെ്വല്‍സായ്പവര്‍കള്‍ ഒരു സാരമില്ലാത്ത പോയിന്റിന്മേല്‍ വിരോധമായിട്ടു വിധിച്ചുകളഞ്ഞു.

ഇൗ വിധി അപ്പീല്‍ചെയ്താല്‍ അഴിയുമോ എന്നു നമുക്കു ശ്രമിച്ചു നോക്കുകതന്നെ. ആ, ഇ, ഉ എന്ന ചുട്ടെഴുത്തുകളെ കാലചിഹ്നമാക്കുന്നതിനു നല്ല ന്യായവും രസികത്വവും ഉണ്ടു്. എന്നാല്‍ അങ്ങനെ ചെയ്കയാണെങ്കില്‍ "ഇതു' എന്ന സന്നിഹിതവാചിയായ സര്‍വ്വനാമം വര്‍ത്തമാനത്തെയും "അതു' എന്ന പരോക്ഷവാചി ഭൂതത്തെയും, "ഉതു' എന്ന അനതി ദൂരസന്നിഹിതവാചി ഭാവിയെയും കാണിക്കയാണു വേണ്ടതു്. ഇൗ ന്യായത്തിനു വിപരീതമായിട്ടു് "ഇതു' ഭൂതചിഹ്നമായിട്ടാണു് നമ്മുടെ വിചാരണയില്‍ കണ്ടതു്. അതിനാല്‍ ഇൗ വാദം ചെല്ലുന്നതല്ലെന്നു് ജഡ്ജി കേസു തള്ളിക്കളഞ്ഞു. ഭൂതകാലക്കുറികളില്‍ എവിടെ എങ്കിലും ഇകാരത്തിന്റെ സ്ഥാനത്തു് അകാരം കണ്ടുകിട്ടിയിരുന്നെങ്കില്‍ അനുകൂലമായിട്ടു വിധി പറയാമായിരുന്നു എന്നു് അദ്ദേഹം അനുശോചിക്കുകകൂടി ചെയ്യുന്നുണ്ടു്. ഇത്രയും അനുകമ്പയുള്ള ജഡ്ജിയുടെ തീര്‍പ്പു് നമുക്കു് അനുകൂലമാക്കുന്നതു് വളരെ ലഘുവാണു്.

ദ്രാവിഡര്‍ വര്‍ത്തമാനത്തെ ഒരു പരിച്ഛിന്നമായ കാലമായിട്ടു് ഗണിച്ചിരുന്നില്ല. ആര്യഭാഷകളില്‍ വര്‍ത്തമാനകാലമുപയോഗിക്കുന്നിടത്തു് ദ്രാവിഡഭാഷകള്‍ ഭാവിയെ ഉപയോഗിക്കുന്നു. ശരിയായ വര്‍ത്തമാനാഖ്യാതം ദ്രാവിഡങ്ങളില്‍ ഇടക്കാലത്തുണ്ടായ താണു്. ഇപ്പോള്‍ കാണുന്ന വര്‍ത്തമാനരൂപവും കുവര്‍ന്നസ്മി, ക മാ റീശിഴ എന്ന മട്ടില്‍ അനുബന്ധിയായ വര്‍ത്തമാനത്തെയാണു് കുറിക്കുന്നതു്. ഇൗ അനുബന്ധിവര്‍ത്തമാനാര്‍ത്ഥം തമിഴു് മലയാളങ്ങളില്‍ ഇറധാതുവിന്റെയും, തെലുങ്കില്‍ ഉത്ധാതുവിന്റെയും അനുപ്രയോഗംകൊണ്ടു സാധിക്കുന്നു. ചെയ്കിറാന്‍. ചെയ്യുന്നു, ചേസ്തുന്നാനു എന്നുദാഹരണങ്ങള്‍. കര്‍ണ്ണാടകത്തില്‍ കെയ്ദപേം എന്നതിലെ "ദപ'-യ്ക്കുമാത്രമേ വ്യഖ്യാനം കിട്ടാതെയുള്ളു. അതിനും കിറ്റല്‍ ഒരുവിധം ഉപപത്തി ഉത്ഭാവനം ചെയ്തിട്ടുണ്ടു്. അതിനാല്‍ വര്‍ത്തമാനകാലം ഇല്ലാഞ്ഞിട്ടാണു് സന്നികൃഷ്ടവാചിയായ സര്‍വ്വനാമത്തെ ആ കാലം കുറിക്കുന്നതിനു് ഉപയോഗിക്കാഞ്ഞതു്. ദ്രാവിഡരുടെ ദൃഷ്ടിയില്‍ ഭൂതകാലമൊന്നു മാത്രമേ സിദ്ധവും, പരിച്ഛിന്നവും, പ്രത്യക്ഷാനുഭവഗോചരവും ആയിട്ടുള്ളു. അതുകൊണ്ടു് അവര്‍ ആ കാലത്തെ "ഇതു' എന്നു വ്യവഹരിച്ചു ദൂരസന്നിഹിതമായ ഭാവിയെ "ഉതു'കൊണ്ടു് പരാമര്‍ശിച്ചു. സീമരേഖയായ വര്‍ത്തമാനത്തെ "അതു' എന്ന പരോക്ഷസര്‍വ്വനാമത്തിനു വാച്യമാക്കിത്തള്ളി. "ഉ' എന്ന ചുട്ടെഴുത്തു് തമിഴു് മലയാളങ്ങളിലെ ഭാവിയില്‍ "ഉ' "ഉം' എന്ന രൂപങ്ങളില്‍ കാണുന്നു. തെലുങ്കില്‍ ചേയുതുനു(ചേസ്തുനു) എന്നു് "ഉതു' തന്നെയുണ്ടു്. കേയുകും മാഡുത്തേനെ മുതലായ കര്‍ണ്ണാടക രൂപങ്ങളില്‍ "ഉ' പല വേഷത്തില്‍ തെളിയുന്നുണ്ടു്. കെയ്വേം എന്ന സാധാരണ കര്‍ണ്ണാടകരൂപം തന്നെ കെയ്യുവെം എന്നതില്‍നിന്നു സങ്കോചിച്ചതാണു് എന്നു വരാം. ചെയ്യ(=ചെയ്+അ) എന്നു നാലുഭാഷകളിലും ഒന്നുപോലെ കാണുന്ന നടുവിനയെച്ചപ്രത്യയം എന്ന "അ' പരോക്ഷസര്‍വ്വനാമമാകുന്നു. നടുവിനയെച്ചത്തില്‍ നിന്നു് ആഖ്യാതം ഉണ്ടാകുന്നില്ല എന്നുതന്നെ ഇരിക്കട്ടെ. എന്നാല്‍ ആ വിനയെച്ചത്തെ അര്‍ത്ഥത്തിനു് യാതൊരു അവച്ഛേദവും ഇല്ലാത്തതിനാല്‍ സ്വയമേ ആഖ്യാതമായുപയോഗിക്കാമെന്നു മാത്രമല്ല, നാമമാക്കീട്ടു് അതിന്മേല്‍ വിഭക്തികള്‍ കൂട്ടിച്ചേര്‍ക്കാം. നടുവിനയെച്ചത്തിന്റെ ഇൗവക വെലക്ഷണ്യങ്ങളെല്ലാം വിനയെച്ചപ്രകരണത്തില്‍ വിസ്തരിച്ചു കൊള്ളാം.

കാലപ്രത്യയങ്ങളുടെ ഉല്‍പത്തി മേല്‍ക്കാണിച്ചപ്രകാരംതന്നെ ആയിരിക്കാം എന്നു സ്വീകരിക്കുന്നപക്ഷം തമിഴിലും പ്രാചീനകര്‍ണ്ണാടകത്തിലും കാണുന്ന വ്യത്യസ്ത രൂപങ്ങള്‍ക്കു് ശരിയായ ഉപപത്തി ഉണ്ടാകും. ചെന്തമിഴില്‍ ചെയ്തു-ചെയ്തും എന്നുള്ള ഭാവിരൂപം ചെയുതു-ചെയുതും എന്നു് ഉകാരം ലോപിച്ചുണ്ടായതെന്നു സമാധാനപ്പെടാം. കര്‍ണ്ണാടകത്തിലെ "കും' വ്യത്യസ്തമല്ല, ശരിയായ പ്രാചീനരൂപത്തിന്റെ നഷ്ടശിഷ്ടമാണു് എന്നു സംഗ്രഹം.