സ്വതേ ഉള്ള ധാതുക്കള്കൂടാതെ മറ്റു ശബ്ദങ്ങളില്‍നിന്നും ധാതുക്കളെ സൃഷ്ടിക്കാറുമുണ്ടു്. ഇൗവക ധാതുക്കളില്‍ മിക്കവയും നാമജങ്ങളാകയാല് ഇവയ്ക്കു് "നാമധാതു' എന്നു പേര് ചെയ്തിരിക്കുന്നു. ഉദാ:
കല്ലുപോലാകുന്നു = കല്ലിക്കുന്നു. മുറുമുറു എന്നു ശബ്ദിക്കുന്നു= മുറുമുറുക്കുന്നു.
നാമധാതുക്കള്ക്കു് അര്‍ത്ഥം കല്പിക്കുന്നതു് "ആ നാമത്തെ ചെയ്ക', "അതുപോലെ ആവുക' മുതലായ ഒരു സാമാന്യധാതുവിന്റെ കര്‍ത്താവോ കര്‍മ്മമോ ചേര്‍ച്ചപോലെ ആക്കീട്ടു വേണ്ടതാകുന്നു.
ഇ- പ്രത്യയത്താല്‍ കൃതിയായ് ചമയും മിക്ക നാമവും
മിക്ക നാമങ്ങളെയും ധാതുക്കളാക്കുന്നതിനു് ഇ എന്നു പ്രതൃയം ചേര്‍ത്താല്‍ മതിയാകും. ഉദാ:
നാമം ധാതു രൂപം
വമ്പു് വമ്പി വമ്പിക്കുന്നു ഒന്നു് ഒന്നി ഒന്നിക്കുന്നു കഴമ്പു് കഴമ്പി കഴമ്പിക്കുന്നു കെടുമ്പു് കെടുമ്പി കെടുമ്പിക്കുന്നു
നാമം സ്വരാന്തമാണെങ്കില് കാരിതീകരണം മതി.
സ്വരത്തില്‍ അറുന്ന നാമങ്ങള്‍ക്കു് പ്രയോജകത്തിനു പറഞ്ഞതുപോലെ ഇ എന്നു പ്രത്യയം ചേര്‍ത്താല്‍ മതിയാകും. ഉദാ:
തടി-തടിക്കുന്ന, ചുമ -ചുമയ്ക്കുന്നു, ബല - ബലക്കുന്നു, മര - നരയ്ക്കുന്നു.
മധുരം എന്നതിനു മധുരിക്കുന്നു എന്ന രൂപം വരുന്നതില്‍ അകാരലോപവും ഇ പ്രതൃയവും വ്യത്യസ്തം. ഇതുപോലെ വേറെയും കാണും.
വികാരമെന്നിയേ നാമം ധാതുവാകുമപൂര്വ്വമായു്.
അപൂര്‍വ്വം ചില ധാതുക്കള്‍ വികാരമൊന്നും കൂടാതെ യഥാസ്ഥിതമായ നിലയില്‍ത്തന്നെ ധാതുവാകുന്നതുമുണ്ടു്. ഉദാ:
തൊലി- തൊലിയുന്നു, കരി - കരിയുന്നു, പുക - പുകയുന്നു.
നാമധാതുക്കളുടെ രൂപനിഷ്പത്തിയും പ്രയോജകപ്രകൃതിക്കു കാണിച്ച യുക്തിയനുസരിച്ചു തന്നെ എന്നു് ഇൗ സൂത്രങ്ങളുടെ സ്വഭാവം കൊണ്ടു സ്പഷ്ടമാകുന്നു. വേറെ വിധത്തിലും നാമധാതുവുണ്ടാക്കാന് വഴി കാണിക്കുന്നു:
കൊള്ളാംപെടുകയെന്നുള്ള ധാതുവോടു സമാസവും;
"പെട്' എന്ന ധാതുവിനോടു സമാസം ചെയ്തും നാമധാതുവിനെ ഉണ്ടാക്കാം ഉദാ:
പണി - പണിപ്പെടുന്നു, കീഴു് - കീഴ്പ്പെടുന്നു, ഭയ - ഭയപ്പെടുന്നു, സുഖ - സുഖപ്പെടുന്നു, ഗുണ - ഗുണപ്പെടുന്നു, ദോഷ - ദോഷപ്പെടുന്നു, അക - അകപ്പെടുന്നു, അടി - അടിപെടുന്നു (ദ്വിത്വാഭാവം വ്യത്യസ്തം)
ഇനി സംസ്കൃതത്തില്‍ നിന്നെടുക്കുന്ന ധാതുക്കളെ മലയാളമാക്കാനുള്ള മാര്‍ഗ്ഗം പറയുന്നു:
ഗുണം പ്രസ്കതിയുണ്ടെങ്കില് ചെയ്തിട്ടി പ്രത്യയത്തൊടേ പ്രയോഗിപ്പു സംസ്കൃതത്തില്‍ നിന്നു ധാതുവെടുക്കുകില് രുപമെല്ലാമികാരാന്ത- കാരിതത്തിനു തുല്യമാം.
സംസ്കൃതത്തില്‍നിന്നു ധാതുക്കളെ ഭാഷയില്‍ എടുക്കുമ്പോള്‍ അവയ്ക്കു് സംസ്കൃത പ്രസിദ്ധമായ "ഗുണം' എന്ന സ്വരവികാരം നിമിത്തമുള്ളിടത്തെല്ലാം ചെയ്തിട്ടു് പ്രയോജകത്തിന്നു പറഞ്ഞ ഇ എന്ന പ്രത്യയം ചേര്‍ക്കണം. അപ്പോള്‍ അതു് ഇകാരാന്ത കാരിതധാതുപോലെ ആയിത്തീരുന്നതിനാല്‍ രൂപങ്ങളെല്ലാം അതിനു ചേര്‍ന്നു വരും. ഉദാ:
സംസ്കൃതം മലയാളം സംസ്കൃതം മലയാളം
നമു് - നമി - നമിക്കുന്നു ഭാഷു് - ഭാഷി - ഭാഷിക്കുന്നു വദു് - വദി - വദിക്കുന്നു ചിന്തു് - ചിന്തി - ചിന്തിക്കുന്നു
"ഗുണം' എന്നു പറയുന്നതു് ഇകാരം ഏകാരമായിട്ടും, ഉകാരം ഒാകാരമായിട്ടും ഋകാരം അരു് എന്നായിട്ടും മാറുകയാകുന്നു. ഇ= ഏ ഉ= ഒാ എന്നും ഉള്ള മാറ്റം വന്നതിനുമേല് ഏ = അയു് എന്നും, ഒാ= അവു് എന്നും ഒാ= അവു് എന്നുകൂടി സ്വരംപരമായാല് മാറ്റമുണ്ടാകും. ഉദാ:
വിദു് - വേദിക്കുന്നു. നുദു് - നോദിക്കുന്നു,
ദൃശു് - ദര്‍ശിക്കുന്നു, ഭു - ഭവിക്കുന്നു, നീ- നയിക്കുന്നു,
ഹൃ - ഹരിക്കുന്നു
ഭാഗിക്കുന്നു, വാദിക്കുന്നു, സ്തുതിക്കുന്നു, സൃഷ്ടിക്കുന്നു ഇത്യാദികള്‍ ഭാഗം, വാദം, സ്തുതി, സൃഷ്ടി എന്നു നാമത്തില്നിന്നുണ്ടാക്കീട്ടുള്ള ധാതുക്കളാകുന്നു.