"കുതിരയോടി' എന്നു പറയുന്നിടത്തു് "ഒാടി' എന്ന ക്രിയ കഴിഞ്ഞതാണെങ്കിലും അതു നടക്കുന്ന മട്ടിലാണു് നമുക്കു ബുദ്ധിയില്‍ പെടുന്നതു്. "ഒാടി' എന്നു കേള്‍ക്കുമ്പോള്‍ കുതിര വേഗത്തില്‍ കാലുകള്‍ നീട്ടിവച്ചതും ക്രമേണ ദേശം പകര്‍ന്നുപകര്‍ന്നു മുന്നിന്നിരുന്നിടത്തുനിന്നു ദൂരത്തു ചെന്നുചേര്‍ന്നതും എല്ലാം സാധ്യദശയിലാണു് നാം ഗ്രഹിക്കുന്നതു്. ഭൂതപ്രത്യയം ചെയ്യുന്ന പ്രവൃത്തി, നാം ചൊല്ലുന്ന സംഗതി മുന്‍പൊരിക്കല്‍ നടന്നതാണെന്നു് ഒാര്മ്മിപ്പിക്കമാത്രമേ ഉള്ളു. ഇങ്ങനെയുള്ള ക്രിയയ്ക്കു "സാധ്യക്രിയ' എന്നുപേര് ഇനി "ഞാന്‍ കുതിരയുടെ ഒാട്ടം കണ്ടു' എന്നാണു പറയുന്നതെങ്കില്‍ "ഒാടുക' ധാതുവിന്റെ രൂപത്തില്‍ നിന്നുണ്ടാകുന്ന ബോധത്തിനു വളരെ ഭേദമുണ്ടു്. ഇതിലെ ഒാടുക ഒരു നടന്ന സംഗതിയാണു്. നാം അതിനെ സിദ്ധവല്ക്കരിച്ചുകൊണ്ടു് (നടന്നതുതന്നെ എന്നു് ഒപ്പു കൊണ്ടും കൊണ്ട്) അതിനെപ്പറ്റി ഉപരിവിചാരണകള് ചെയ്വാന് തുടങ്ങുന്നു. ഏവം ച, ഇതു്, "കണ്ടു' എന്നു മറ്റൊരു ക്രിയയുടെ കര്‍മ്മമായിത്തീരുന്നു. ഇങ്ങനെയുള്ള ക്രിയ സിദ്ധക്രിയ. ഒരു ക്രിയ സിദ്ധമായിത്തീര്ന്നാല് പിന്നെ അതിനെ ക്രിയയെന്നു വിളിക്കുകതന്നെ ശരിയല്ലെന്നു സ്ഥാപിച്ചിട്ടുള്ളതു നോക്കുക. അതിനാല്‍ സിദ്ധക്രിയ എന്നാല്‍ ക്രിയയില്‍നിന്നു ജനിച്ച നാമമെന്നു വന്നുകൂടുന്നു. സിദ്ധക്രിയയെ കുറിക്കുന്ന രൂപങ്ങള്‍ക്കു "കൃത്തുകള്‍' എന്നുപേര്.
സാധ്യക്രിയ "അംഗി' എന്നും "അംഗം' രണ്ടുവിധം. വിശേഷ്യമായും പ്രധാനമായും നില്ക്കുന്നതു് അംഗി; വിശേഷണമായും അപ്രധാനമായും നില്ക്കുന്നതു് അംഗം. ""ബ്രഹ്മാവു് കുംഭകര്ണ്ണനു വരം കൊടുത്തു: അതു് ഉറക്കവുമായിരുന്നു ഇവിടെ കൊടുത്തു എന്ന ക്രിയ മറ്റൊന്നിന്റെയും വിശേഷണമാകാതെ സ്വയം പ്രധാനമായി നില്ക്കുന്നതിനാല് ഇൗ സാധ്യക്രിയ അംഗിതന്നെ. ഇനി "ബ്രഹ്മാവു് കുംഭകര്ണ്ണനു വരം കൊടുത്ത വരം ഉറക്കമായിരുന്നു' എന്നാണു് വാക്യമെങ്കില്‍ ഇതിലെ "കൊടുത്ത' വരത്തിനു വിശേഷണമായിത്തീര്ന്നു് അപ്രധാനമായി നില്ക്കുന്നു. ബ്രഹ്മാവു് കൊടുത്തു വരം' എന്നതു് വാസ്തവത്തില്‍ ബ്രഹ്മാവു് ഏതിനെ കൊടുത്തു ആ വരം എന്നതിനു സമാനമാകയാല്‍ "കൊടുക്കുക' ഇവിടെ സാധ്യക്രിയതന്നെ. പക്ഷേ, അതു് "വരം' എന്ന നാമത്തിനു കീഴ്പെട്ടുപോയി. ക്രിയയ്ക്കു പൂര്ത്തിവരുന്നതു് അംഗിസാദ്ധ്യക്രിയയിലാകയാല് ആയതിനെകുറിക്കുന്ന ധാതുരൂപത്തിനു് "കരോതി' എന്നു സംജ്ഞ ചെയ്തിരിക്കുന്നു; അംഗസാധ്യക്രിയയെ കുറിക്കുന്നവയെ "കൂര്വ്വത്തുകള്' എന്നു വിളിക്കുന്നു. ക്രിയയുടെ വിഭാഗങ്ങളും തദനുസാരേണ ഒരു ക്രിയയെ താഴെ ചേര്‍ക്കുന്ന പട്ടികകളില്‍ വിവരിച്ചിരിക്കുന്നു.
ക്രിയ 1. സാദ്ധ്യം 1. അംഗി 2. സിദ്ധം 2. അംഗം ധാതുരൂപം 1. സാദ്ധ്യപരം = ക്രിയാപദം 1. ആഖ്യാതം
1. വ്രര്ത്തമാനം (നടു മുറ്റുവിന) അല്ലെങ്കില്‍ 2. ഭൂതം (മുന്‍ മുറ്റുവിന) കരോതി 3. ഭാവി (പിന് മുറ്റുവിന ) (മുറ്റുവിന)
1. സാദ്ധ്യപരം = ക്രിയാപദം 2. ആഖ്യാതകം 1. നാമാംഗം
വ്രര്ത്തമാനം അല്ലെങ്കില്‍ (പേരെച്ചം) ഭൂതം കുര്വ്വത്തു് ഭാവി (പറ്റുവിന) 2. ക്രിയാംഗം 1. പൗര്വ്വകാലികം (മുന്വിന) (വിനയെച്ചം) 2. അനവച്ഛേദകം (നടുവിന) 3. താദര്ത്ഥികം (പിന്‍വിന) 2. സിദ്ധപരം = കൃത്തു്
1. ക്രാരകകൃത്തു് 2. കൃതികൃത്തു്
ഇതില്‍ സാധ്യക്രിയയുടെ അംഗിപക്ഷത്തെ കുറിക്കുന്ന ക്രിയാപദങ്ങളെപ്പറ്റിയായിരുന്നു ഇതേവരെ പ്രസ്താവിച്ചുവന്നതു്. ഇനി അതിന്റെ തന്നെ അംഗപക്ഷത്തെ കുറിക്കുന്ന കുര്വ്വത്തുകളെ എടുക്കുന്നു. ക്രിയ അംഗമായതു് ക്രിയാംഗം അല്ലെങ്കില്‍ വിനയെച്ചം.
പേരിന്നു കീഴടങ്ങുന്ന വിന പേരെച്ചമായത്; വിനയ്ക്കു കിഴ്ടങ്ങുന്ന വിനതാന് വിനയെച്ചമാം.
നാം ഇവിടെ "നാമാംഗം' എന്നു പേരിട്ടതിനെ പേരെച്ചമെന്നും, ക്രിയാഗം എന്നുപേരിട്ടതിനെ വിനയെച്ചമെന്നുമാണു് അഗസ്ത്യമുനി വിളിക്കുന്നതു്. പാണിനിമഹര്ഷി ചെയ്തിട്ടുള്ള സംജ്ഞകളില്‍- "നിഷ്ഠാ, സതു്, ക്വസു'കളും "ക്ത്വാ ല്യപു് തുമുന്നു'കളുമാണു്. ഇവയോടു് എതിരായു് വരുന്നതു്. ഗാര്ത്തെ്വറ്റു് സാഹിബ്ബു് നാമാംഗത്തിനു് "ശബ്ദന്യുന'മെന്നും ക്രിയാംഗത്തിനു് "ക്രിയന്യൂനം' എന്നും പേര് ഏര്‍പ്പെടുത്തിയിരിക്കുന്നു. നന്നൂല്പേരുകളുടെ ഒരു വക തര്‍ജ്ജമ എങ്കിലും സായ്പവര്‍കളുടെ സംജ്ഞകള്‍ അത്ര ചേര്ച്ചയുള്ളവല്ലെന്നു തോന്നുകയാല്‍ അവയ്ക്കു് പുതിയ പേരുകള്‍ സൃഷ്ടിക്കേണ്ടിവന്നു. ദ്രാവിഡവംശത്തില് ജനിച്ചിരിക്കുന്ന മലയാളത്തിന്റെ വ്യാകരണത്തില്‍ നന്നൂല്പ്രകാരമുള്ള സംജ്ഞകളെയും പരിഭാഷകളെയുമാണു് കഴിയുന്നിടത്തോളവും ഉപയോഗിക്കേണ്ടതെന്നതു് നിര്വ്വിവാദംതന്നെ; എന്നാല്‍ മണിപ്രവാളകവിത നടപ്പായ നാള്‍മുതല്‍ മലയാളികള്‍ക്കു തമിഴിന്റെ നേരെ കഠിനമായ ഒരു വെറുപ്പും സംസ്കൃതത്തില്‍ അകാരണമായ പക്ഷപാതവും ഉളവായി നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വന്നിരിക്കുന്നതിനാല്‍ ഇൗ ഘട്ടത്തില്‍ തമിഴ്പദങ്ങളെ ധാരാളമായി ഉപയോഗിപ്പാന്‍ പുറപ്പെട്ടാല്‍ മിക്കപേര്‍ക്കും അസ്വരസത്തിനിടവരും. "അടിക്കുന്ന വഴിയേ പോകാഞ്ഞാല്‍ പോകുന്ന വഴി അടിച്ചു കൊള്ളുക' എന്ന സമാധാനത്തിന്പേരില് വ്യാകരണത്തിനാവശ്യപ്പെട്ട ശാസ്ത്രീയശബ്ദങ്ങളെ നിര്‍മ്മിക്കുന്നതില്‍ ഇതേവരെ സംസ്കൃതത്തെത്തന്നെ ഏകശരണമാക്കിവച്ചും കൊണ്ടു വന്നു എങ്കിലും, വിനയെച്ചങ്ങളും പേരെച്ചങ്ങളും ദ്രാവിഡത്തിലെ വിലക്ഷണരൂപങ്ങളാകയാല് ആ വസ്തുതയെ ഒാര്മ്മിപ്പിക്കുന്നതിനുവേണ്ടി ഇൗ തമിഴ്പേരുകളെത്തന്നെയാണു് അധികം ഉപയോഗിച്ചിരിക്കുന്നതു്. അത്രമാത്രവുമല്ല, നടുവിനയെച്ചം, മുന്‍വിനയെച്ചം, പിന്‍വിനയെച്ചം എന്നുള്ള വിനയെച്ചങ്ങളുടെ ഹൃദയംഗമമായ വിഭാഗത്തെ ഉപേക്ഷിച്ചിട്ടു് അനവച്ഛേദകം പൗര്വ്വകാലികം, താദര്ത്ഥികം എന്നു് യാഥാക്രമം പുതുതായി പേരുകള്‍ സൃഷ്ടിക്കുന്നതു കേവലം പണ്ഡിതമാനിതയുടെ വിലാസംതന്നെ എന്നുകൂടി മഹത്തുക്കള്‍ക്കു തോന്നിയേക്കും.
കുര്വ്വത്തുകളുടെ വെലക്ഷ്യമാകട്ടെ, "അ' എന്ന സര്‍വ്വനാമത്തെ പ്രത്യയംപോലെ ചേര്‍ത്താല്‍ എല്ലാ ക്രിയാപദങ്ങളും പേരെച്ചങ്ങളായിത്തീര്ന്നു് നാമങ്ങളെ വിശേഷിപ്പിക്കുന്നു എന്നുള്ളതാണു്. എങ്ങനെ എന്നാല്‍,
ക്രിയാപദം- പേരെച്ചം- വകഭേദം - കാണുന്നു കാണുന്ന വര്‍ത്തമാനം }
കണ്ടു കണ്ട ഭൂതം നിര്‍ദ്ദേശകം കാണും കാണുമ, കാണും ഭാവി
കാണാം കാണാമ ഭാവി }
കാണാവുന്നു കാണാം വര്‍ത്തമാനം അനുജ്ഞായകം കാണായി കാണായ ഭൂതം
കാണണം കാണേണ്ടും ഭാവി }
കാണേണ്ടുന്നു കാണേണ്ടുന്ന വര്‍ത്തമാനം വിധായകം (കാണേണ്ടി) കാണേണ്ടിയ ഭൂതം
ഇതിനു് ഒത്ത സംസ്കൃതം
ഇൗക്ഷതേ ഇൗക്ഷമാണ വര്‍ത്തമാനം എെക്ഷിഷ്ട ഇൗക്ഷിതവതു് ഭൂതം നിര്‍ദ്ദേശകം ഇൗക്ഷിഷ്യതേ ഇൗക്ഷിഷ്യമാണ ഭാവി ഇൗക്ഷേത ഇൗക്ഷിതവ്യ ത്രകാലികം- വിധായകം.
1. സംസ്കൃതത്തില്‍ പേരെച്ചങ്ങളെ വിഭക്തിചേര്ത്തേ പ്രയോഗിച്ചു കൂടു. ഭാഷയില്‍ നാമത്വം വിവക്ഷിക്കുമ്പൊഴേ ഇവയില്‍ ലിംഗവും വിഭക്തിയും ചേരുന്നുള്ളു.
2. സംസ്കൃതത്തില്‍ ഇവയ്ക്കു കര്‍ത്താവിലോ കര്‍മ്മത്തിലോ മാത്രമേ പ്രയോഗം വരൂ. ഭാഷയില്‍ ഇവയെ എല്ലാക്കാരകങ്ങളിലും ഇച്ഛപോലെ പ്രയോഗിക്കാം. സംസ്കൃതത്തിലെപ്പോലെ പ്രയോഗഭേദത്തിനനുസരിച്ചു് രൂപഭേദമില്ലതാനും. എങ്ങനെ: സംസ്കൃതം മലയാളം
ഇൗക്ഷമാണഃ- കര്‍ത്തരിപ്രയോഗം കടിക്കുന്ന പട്ടി - കര്‍ത്താ ഇൗക്ഷ്യമാണഃ- കര്‍മ്മണിപ്രയോഗം ഉണ്ണുന്ന ചോറു് - കര്‍മ്മം ഞാന്‍ എഴുതുന്ന പേന - കരണം ഞാന്‍ വഴിചോദിച്ച പയ്യന് - സാക്ഷി ഞാന്‍ കടം കൊടുത്ത പുള്ളി - സ്വാമി നാം ഇരിക്കുന്ന വീടു് - അധികരണം നെയ്യു് എടുത്ത തയിര് - അപാദാനം
3. ഭാഷയില്‍ പേരെച്ചം ഒരു വിശേഷണവാക്യത്തിന്റെ ക്രിയാപദം തന്നെയാണ്; സംസ്കൃതത്തില്‍ ഇതൊരു ധാതുജമായ നാമവിശേഷണമെന്നേ ഉള്ളു. എങ്ങനെ:
ഭാഷ- വെശമ്പായനന്‍ ജനമേജയനോടു പറഞ്ഞ കഥ. സംസ്കൃതം- വെശമ്പായനേന ജനമേജയായ പ്രാക്താ കഥാ.
ഭാഷ-
ക്രാണുന്നതു }
നിന്നെ കണ്ടതു കൊണ്ടു ഞാന്‍ സന്തോഷിക്കുന്നു. കാണുവതു
സംസ്കൃതം- തവ ദര്ശനാതു് സന്തുഷ്യാമി.
4. ഭാഷയില്‍ നടുവിനയെച്ചം ക്രിയാപദംപോലെയും, നാമംപോലെയും, ക്രിയാംഗം പോലെയും നില്ക്കും; സംസ്കൃതത്തില്‍ ല്യുഡന്തം ഭാവകൃത്തായ ഒരു നാമം എന്നേ ഉള്ളു. എങ്ങനെ:
ഭാഷ സംസ്കൃതം ആരേ്യ! വേഷം ധരിച്ചു കഴിഞ്ഞാല്‍ ആരേ്യ! യദി നേപഥ്യവിധാന- ഇങ്ങോട്ടു വരികതന്നെ- ഭാ.ശാ. മവസിതം തര്ഹീതസ്താവദാഗമൃതാം. (ക്രിയാപദം) കള്ളം പറക ശരിയല്ല - (നാമം) അസത്യസ്യ ഭാഷണം ന യുക്തം കേള്‍ക്കത്തക്ക സംഗതി - ശ്രാതുമര്ഹോ Æ’ ര്‍ത്ഥഃ. (ക്രിയാംഗം അല്ലെങ്കില്‍ വിനയെച്ചം)
5. മുന്‍വിനയെച്ചം സംസ്കൃതത്തില്‍ സമാനകര്ത്തൃകമായിരിക്കണം. ഭാഷയില്‍ ആ നിയമമില്ല. എങ്ങനെ:
ഭാഷ സംസ്കൃതം ഭാരതം ജനമേജയന് ചോദിച്ചിട്ടു് ഭാരതം ജനമേജയേന പൃഷ്ടേന വെശമ്പായനന്‍ അരുളിച്ചെയ്ത വെശമ്പായനേന പ്രാക്താ കഥയാകുന്നു. കഥാ ഭവതി.
ഇത്യാദി യഥാസംഭവമൂഹിക്കുക. ഇൗ കുര്വ്വത്തുകളില്നിന്നു ഭാഷയ്ക്കു് അനേകം സൗകര്യങ്ങള്‍ സിദ്ധിച്ചിട്ടുള്ളവയെ മറ്റൊരിടത്തു വിസ്തരിക്കാം.
1. പേരെച്ചം
അ എന്നു മുറ്റുവിനയില്‍ ചേര്‍ത്താല്‍ പേരെച്ചമാമതു.
പേരെച്ചമുണ്ടാക്കുന്നതിനു് ആഖ്യാതത്തില് അ എന്നു പ്രത്യയം ചേര്‍ക്കണം. അ ചേര്‍ക്കുമ്പോള്‍ ഉന്നു, തു എന്ന കാലപ്രത്യയങ്ങളിലെ അന്ത്യ ഉകാരം ലോപിച്ചു പോകുന്നു. അതുകളിലേ ഉകാരം ആഗമത്തില്‍ സംവൃതമായിരിക്കണമെന്നു് മുന്‍ ചെയ്തിട്ടുള്ള ഉൗഹത്തെ ഇൗ ലോപം സ്ഥിരപ്പെടുത്തുന്നു. "ഇ' എന്ന ഭൂതപ്രത്യയം ലോപിക്കുന്നില്ല; അതു് സന്ധീകാര്യമായ യകാരമോ നകാരമോ ചേര്‍ന്നു് ഇയ, ഇനി രൂപം പ്രാപിക്കുന്നു. ഉദാ:
ചെയ്യുന്നു- ചെയ്യുന്ന; ചെയ്തു- ചെയ്ത, നല്കി -നല്കിയ; നല്കിന.
കുറികൂടാതെതാന് ശീല- ഭാവി പേരെച്ചമായു് വരും
ശീലഭാവിക്കു് അ എന്ന പ്രത്യയമാവശ്യമില്ല; യാഥാസ്ഥിതമായ രൂപം തന്നെ പേരെച്ചമായിട്ടും ഉപയോഗിക്കാം.
ഉദാ: മുറ്റുവിന - കാലം വരും; പേരെച്ചം- വരുംകാലം ഭാവിപേരെച്ചങ്ങള് സംഭാഷണഭാഷയില്‍ ഏറെ നടപ്പില്ല.
ഒരുവെന്നുള്ളതും കൊള്ളാം പേരെച്ചപ്രത്യയത്തിന് അ ആണല്ലോ പേരെച്ചത്തിനു് പ്രത്യയം പറഞ്ഞതു്. അതുതന്നെയാണു് പ്രധാന ദ്രാവിഡങ്ങളിലെല്ലാം കാണുന്നതും; എന്നാല്‍ മലയാളത്തില്‍ ഒരു എന്നതും പേരെച്ച പ്രത്യയസ്ഥാനം വഹിച്ചു കാണുന്നുണ്ടു്. ഇതു് കവിതകളില്‍ മാത്രം ഏര്‍പ്പെട്ടിട്ടുള്ള ഒരു വിശേഷവും ആകുന്നു. പേരെച്ചത്തിന്റ ചിഹ്നമായ അ ആഗമം നോക്കുമ്പോള്‍ സംബന്ധികാവിഭക്തിയാണെന്നു സ്ഥാപിക്കാന്‍ റവറന്റു് കാല്‍ഡെ്വല്‍ വളരെ പ്രയാസപ്പെടുന്നു. ഇതിലേക്കുവേണ്ടി അദ്ദേഹം സിഥിയന്‍ ഭാഷാശാഖകളില്‍ ഒാരോന്നിലും ഉള്ള പേരെച്ചരൂപനിഷ്പത്തിയെ കൂലങ്കഷമായി വിമര്‍ശിച്ചിട്ടുണ്ടു്. ഡാക്ടര് ഗുണ്ടര്‍ട്ടു് ഇൗ അ പ്രത്യയം ചുട്ടെഴുത്തുതന്നെയാണെന്നു ബലമായിട്ടഭിപ്രായപ്പെട്ടിട്ടുള്ളതും നിരസിച്ചിട്ടു് ഇതിനെ സംബന്ധികാപ്രത്യയത്തോടു ഘടിപ്പിക്കണമെന്നു കാല്‍ഡെ്വല്‍ ശാഠ്യം പിടിക്കുന്നതിന്റെ താല്പര്യം സ്പഷ്ടമായി മനസ്സിലാകുന്നുന്നില്ല. ആ എന്ന നിഷേധ പ്രത്യയത്തെപ്പോലും ചുട്ടെഴുത്തില്നിന്നുണ്ടായതാക്കിത്തീര്ക്കാന് ശ്രമിക്കുന്ന റവറന്റിനു് അര്ത്ഥാനുരൂപ്യം നോക്കുമ്പോള്‍ പേരെച്ചത്തില്‍ ഏറ്റവും സ്പഷ്ടമായിക്കാണുന്ന ചുട്ടെഴുത്തില്‍ നിന്നുള്ള ഉല്‍പ്പത്തിയെ അപലപിക്കണമെന്നു തോന്നിയതു് ആശ്ചര്യംതന്നെ. പേരെച്ചത്തിന്റെ അ ചുട്ടെഴുത്താണോ എന്നു് ഒരു ദ്രാവിഡവെയാകരണന് സന്ദേഹിക്കപോലും ചെയ്യുമെന്നു് ഇൗ ഗ്രന്ഥകാരന് വിചാരിച്ചിരുന്നില്ല. അതിനാല്‍ കേരള പാണിനീയത്തിന്റെ ആദ്യത്തെ പതിപ്പില്‍ സൂത്രം തന്നെ ""നാമത്തിനു കീഴടങ്ങും വാക്യത്തിന് ക്രിയാപദത്തില്‍ ചുട്ടെഴുത്തു ചേരും പ്രത്യയംപോലതു പേരെച്ചമത്ര എന്നു സ്വാഭിപ്രായം വിളിച്ചുപറഞ്ഞാണു് ചെയ്തിരുന്നതു്. മലയാളത്തിന്റെ വ്യാകരണഗതി പ്രതേ്യകം സൂക്ഷിച്ചു നോക്കുമ്പോള്‍ ഇൗ അഭിപ്രായം ബലപ്പെടാതിരിപ്പാനും നിര്‍വ്വാഹമില്ല. അ എന്ന ചുട്ടെഴുത്തിനു പകരം ഒരു എന്നു തത്തുല്യമായ മറ്റൊരു സര്‍വ്വ നാമവും കവികള്‍ പ്രയോഗിക്കുന്നു. അവധാരകഭാവിയില് ഒരു മാത്രമേ ഉപയോഗിക്കാറുള്ളു. ഉദാ:
ഇരിപ്പു+ ഒരു = ഇരിപ്പൊരു; ഒരുവിനെ ഒാരുവും ആക്കാറുണ്ട്: ഇരിപ്പോരു'.
അര്ത്ഥയോജനയും സ്പഷ്ടമാണു്. ""നീ പുസ്കതം വായിച്ചോ? എന്നു ചോദ്യം; അതില്‍ ഏതു പുസ്തകം എന്നു തിട്ടപ്പെടുത്താന്വേണ്ടി, ""ഞാന്‍ തന്നു എന്നൊരു വാക്യംകൂടി പുസ്തകത്തെ വിശേഷിപ്പിക്കാന്‍ (കുറിപ്പെടുത്താന്) വേണ്ടി പ്രയോഗിക്കുന്നു. അപ്പോള്‍ വാക്യം -"ഞാന്‍ തന്നു; ആ പുസ്തകം നീ വായിച്ചോ' എന്നു രണ്ടു സ്വതന്ത്രവാക്യങ്ങള് ചേര്‍ന്നു് ഒരു മഹാവാക്യമായിത്തീരുന്നു. വാക്യം രണ്ടും ഇപ്പോള്‍ വ്യാകരണദൃഷ്ട്യാ സ്വതന്ത്രമായി നില്ക്കുന്നെങ്കിലും അര്ത്ഥദൃഷ്ട്യാ "ഞാന്‍ തന്നു' എന്ന വാക്യം പുസ്തകത്തെ വിശേഷിപ്പിക്കയാണു ചെയ്യുന്നതു്. ആ വിശേഷണവിശേഷ്യഭാവം പ്രത്യക്ഷപ്പെടുത്താനായിട്ടു് "അ' എന്ന ചുട്ടെഴുത്തിനെ "തന്നു' എന്ന ക്രിയയില്ത്തന്നെ ചേര്‍ക്കുന്നു. അപ്പോള്‍, "ഞാന്‍ തന്ന പുസ്തകം നീ വായിച്ചോ? എന്നു മഹാവാക്യം സങ്കീര്ണ്ണവാക്യമായിച്ചമയുന്നു. ഇതില്‍ തന്ന വിശേഷണവാക്യത്തിലെ മുറ്റുവിന തന്നെ; അതു പ്രധാനവാക്യത്തിലെ പുസ്തകത്തെ വിശേഷിപ്പിക്കയും ചെയ്യുന്നു. ഇൗ അന്വയക്രമം ഇംഗ്ലീഷില്‍ ഉശറ ്യീൗ ൃലമറ വേല യീീസ ക ഴമ്ല ്യീൗ എന്നു ഞലഹമശേ്ല ുൃീിീൗി കൂടാതുള്ള പ്രയോഗത്തെക്കാള്‍ ഒട്ടും അസ്പഷ്ടമല്ല. കാല്‍ഡെ്വല്‍ സംബന്ധികയുടെ അര്‍ത്ഥം പേരെച്ചത്തില്‍ ഘടിപ്പിക്കാന്വേണ്ടി കാട്ടിക്കൂട്ടുന്ന ഗോഷ്ടികള്‍ ഒന്നും ഇവിടെ ആവശ്യമില്ല.
പേരെച്ചം ആഖ്യാതത്തില്നിന്നുണ്ടാകുന്നതാകയാല് ആഖ്യാതത്തിനുള്ള ഭേദങ്ങളെല്ലാം പേരെച്ചത്തിനും വരും. എങ്ങനെ:
നിര്‍ദ്ദേശകം വിധായകം
പറയുന്നു - പറയുന്ന -വര്‍ത്ത പറയേണ്ടുന്നു - പറയേണ്ടുന്ന -വര്‍ത്ത. പറഞ്ഞു - പറഞ്ഞ - ഭൂതം പറയേണ്ടി - പറയേണ്ടിയ - ഭൂതം പറയും - പറയുമ - ഭാവി പറയണം - പറയേണ്ടും - ഭാവി
നിഷേധകവിധായകം അനുജ്ഞായകം
പറയേണ്ടാത്തു - പറയേണ്ടാത്ത - വര്‍ത്ത പറയാവുന്നു-പറയാവുന്ന -വര്‍ത്ത പറയേണ്ടാഞ്ഞു - പറയേണ്ടാഞ്ഞ - ഭൂതം പറയായി - പറയായ- - ഭൂതം പറയേണ്ടാ - പറയണ്ടാ - ഭാവി പറയാം - പറയാമ -ഭാവി
പറയാത്തു - പറയാത്ത - വര്‍ത്ത } നിഷേധകനിര്ദ്ദേശകം പറയാഞ്ഞു - പറയാഞ്ഞ- ഭൂതം പറയാ- പറയാ- ഭാവി
പറയുന്നില്ല- പറയുന്നില്ലാത്ത- വര്‍ത്ത- നിഷേധകനിര്ദ്ദേശകം പറയരുത്- പറയരുതാത്ത -നിഷേധകവിധായകം പറയവഹിയാ -(തു)- പറയവഹിയാത്ത- നിഷേധകാനുജ്ഞായകം പറയൊലാ(തു)- പറയൊലാത്ത -നിഷേധകവിധായകം
പേരെച്ചം ഒരു വാക്യത്തിന്റെ ക്രിയാപദമായ നാമവിശേഷണമാകയാല് അതു് സകല സംബന്ധങ്ങളേയും കുറിക്കുന്നു. എങ്ങനെ:
കടിക്കുന്ന പട്ടി - കര്‍ത്താ ഞാന്‍ കടംകൊടുത്ത പുള്ളി - സ്വാമി ഉണ്ണുന്ന ചോറു് - കര്‍മ്മം ഇരിക്കുന്ന വീടു് - അധികരണം എഴുതുന്ന പേന - കരണം ദ്വാദശി നോറ്റ ഫലം - ഹേതു
ഹേതു മത്ഭാവസംബന്ധം ഞാന്‍ വഴിചോദിച്ച പയ്യന്- സാക്ഷി അടികൊണ്ട വേദന -ടി
സംസ്കൃതത്തില്‍ "യത്' എന്നും ഇംഗ്ലീഷില്‍ ""ംവീ, ംവശരവ എന്നും ഉള്ള വ്യപേക്ഷക സര്‍വ്വനാമം ചെയ്യുന്ന പ്രവൃത്തി ഭാഷയില്‍ പേരെച്ചങ്ങളെക്കൊണ്ടു നിര്‍വ്വഹിക്കാം. എങ്ങനെ,
ഭാഷ- ദേവിതന്ചൊല്ലെല്ലാം നെഞ്ചകംപൂകിന കഞ്ചന്‍ - കൃ- ഗാ. സംസ്കൃതം- കംസോ യസ്യ ഹൃദയം ദേവ്യാഃ സര്വാ വാചഃ പ്രാവിക്ഷന്
ഇംഗ്ലീഷു് - ഗമിരവമ ശിീേ ംവീലെ വലമൃ വേല ൂൗലലി' ംെീൃറ വെമറ ലിലേൃലറ.
നിയോജകപ്രകാരത്തില്നിന്നുമാത്രം പേരെച്ചം ജനിക്കുന്നില്ല. ഇൗ പ്രകാരത്തിനു വേറെയും വെലക്ഷണ്യങ്ങളുണ്ടു്. അനുജ്ഞായകവിധായകങ്ങളിലെപ്പോലെ ഇതില്‍ അനുപ്രയോഗം സ്പഷ്ടമല്ല. ഇതില്‍ പുരുഷവചനവിഭാഗം പ്രത്യയങ്ങളില്ത്തന്നെ കാണുന്നു. കാലഭേദം ഇതിനു വരുന്നില്ല. നിയോജകപ്രകാരത്തിന്റെ ഇൗ വക വെലക്ഷണ്യങ്ങള് നിമിത്തമാണു് വാസ്തവത്തില്‍ പ്രകാരം എന്നൊരുപാധിതന്നെ സ്വീകരിക്കേണ്ടി വന്നതു്. അല്ലെങ്കില്‍ അനുജ്ഞായകവിധായകങ്ങളെ അനുപ്രയോഗങ്ങളില്‍ ചേര്ത്തുകൊണ്ടാല് പ്രകാരം എന്ന ഇനത്തിനു് അവകാശമേ വരുന്നതല്ല.
വെറും ഭേദകമായിട്ടും പേരെച്ചം ചിലെടങ്ങളില്‍.
പേരെച്ചം വിശേഷണവാക്യത്തിലേ ആഖ്യാതമാകയാല് അതിനു് ഒരു കര്‍ത്താവും യഥാസംഭവം മറ്റുകാരകങ്ങളും ഒാരോന്നിനും പരിച്ഛദങ്ങളും വേണം. എന്നാല്‍ ചിലെടത്തു് ഇൗ വക വാക്യപരിവാരങ്ങളൊന്നും കൂടാതെ ഒരു വെറും ഭേദകത്തിന്റെ നിലയിലും പേരെച്ചം കാണും. ഉദാ:
വെളുത്ത പശു, നീണ്ട വടി, പെരുങ്കായം.
ഇവിടെ ഏതു വെളുത്തുവോ ആ പശു, ഏതു നീണ്ടുവോ ആ വടി, ഏതു പെരുകുമോ (വലുതാകുമോ) ആ കായം എന്നു വാക്യങ്ങളുള്ളതിനെ എടുത്തു കാണിച്ചിട്ടില്ല എന്നേ ഉള്ളു എന്നു യുക്തി പറഞ്ഞു നില്ക്കാം. വാസ്തവത്തില്‍ ഭേദകപ്രകൃതികള്ക്കും രൂപസിദ്ധി കൃതിപ്രകൃതികളായ ധാതുക്കള്ക്കൊപ്പമാകയാല് പേരെച്ചരൂപം വെളുത്ത, നീണ്ട(ഭൂതം), പെരും (പെരുകുകയുടെ ശീലഭാവി) എന്നു വന്നതേ ഉള്ളു. വെളുത്ത, നീണ്ട എന്നിവയില്‍ വെളുക്കുന്നു- വെളുത്തു- വെളുത്ത; നീളുന്ന- നീണ്ടു - നീണ്ട എന്ന ഭൂതാര്ത്ഥവും വിവക്ഷിതമല്ല. വെളുപ്പുള്ള, നീളമുള്ള എന്ന അര്‍ത്ഥമേ നാം ഗ്രഹിക്കുന്നുള്ളു. ഇൗ വക ഭേദകങ്ങള്‍ നാമാംഗം എന്നുകൂടി പേര് കൊടുത്തിട്ടുള്ള പേരെച്ചമായിട്ടു ജനിക്കയാല് അതുകള്‍ക്കു "നാമാംഗജം' എന്നു വിശേഷസംജ്ഞ ചെയ്തിട്ടുണ്ടു്, പെര്- പെരിയ- പെരും; ചെറ്- ചെറിയ; നറ്- നറും; ചെം- ചെവന്ന; കുറു- കുറും; വന്‍(ല്‍)- വലിയ; കൊടു- കൊടിയ, കൊടും ഇത്യാദി പല ഭേദകങ്ങളും ഇൗവിധം ഉണ്ടായവയാണു്. പേരാലു്, ചെറുപുന്ന,നറുനണ്ടി, ചെമ്പരുത്തി, കുറുമൊഴി, വന്തേന്, കൊടുവേലി എന്ന മട്ടില്‍ പ്രകൃതികളെത്തന്നെ ഉപയോഗിപ്പാനും വിരോധമില്ല. എങ്കിലും പ്രകൃതികള്‍ നാമങ്ങളോടു ചേര്‍ന്നു സമാസിച്ചേ നില്ക്കയുള്ളു; പേരെച്ചപ്രത്യയം ചേര്‍ത്താല്‍ സ്വതന്ത്രപദങ്ങളാക്കാമെന്നു സൗകര്യം കൂടും.
പേരെച്ചം ലിംഗയോഗത്താല് വരുമാഖ്യാതനാമമായു്. പേരെച്ചം നാമത്തെ വിശേഷിപ്പിക്കയാല് അതു് ഭേദകത്തിന്റെ സ്ഥാനമാണല്ലോ വഹിക്കുന്നതു്. അതിനാല്‍ പേരെച്ചത്തില്‍ ലിംഗപ്രത്യയം ചേര്‍ത്താല്‍ അതു മറ്റു ഭേദകംപോലെ നാമമായ്ച്ചമയും. അങ്ങനെ ഉണ്ടാകുന്ന നാമത്തിനു് "ആഖ്യാതനാമം' എന്നുപേര്. പേരെച്ചനാമമെന്നോ ക്രിയാംഗനാമമെന്നോ പേര് ചെയ്യാനും വിരോധമില്ല: ഒരാഖ്യാതം നാമമായിച്ചമയുന്നതും അതില്‍ സാധാരണനാമങ്ങളിലെപ്പോലെ വിഭക്തികള്‍ ചേരുന്നതും ആര്യഭാഷകളില്‍ ഒരിക്കലും സംഭവിക്കുന്നതല്ല. "അവന് പറഞ്ഞതു ഞാന്‍ കേട്ടു; അവന് പറഞ്ഞതിനാല്‍ ഞാന്‍ അക്കാര്യം സമ്മതിച്ചു. അവന് പറഞ്ഞതില്‍ വാസ്തവമുണ്ട്'- ഇത്യാദി പ്രയോഗങ്ങള്‍ ദ്രാവിഡങ്ങളില്‍ സാധാരണമാകുന്നു; ആര്യഭാഷകളിലാകട്ടെ ഇതെല്ലാം യതു്, തതു് എന്ന വ്യപേക്ഷകസര്വ്വനാമങ്ങളുടെ സഹായം കൂടാതെ സാധിക്കുന്നതല്ല. "സയദവോചത്തദഹമശ്രൗഷം; സ യദവോചത്തേനാഹം തമര്ത്ഥമംഗ്യകാര്ഷം; സ യദവോചത്തത്രാസ്തി വാസ്തവം. അല്ലാത്തക്ഷം കര്‍മ്മണിപ്രയോഗം സ്വീകരിച്ചു് "തേനോക്തമഹാമശ്രൗഷം; തേനോക്തത്വാത്തമര്ത്ഥമംഗ്യകാര്ഷം; തേനോക്തേ "സ്തി വാസ്തവം' എന്നു പറയണം. ഒരു വാക്യത്തിന്റെ ആഖ്യാതമായി നിന്നു കര്ത്തൃകര്മ്മാദികാരങ്ങളോടന്വയിക്കാനും നാമമാകയാല്‍ എല്ലാ വിഭക്തികളിലും പ്രയോഗം വരാനും കഴിയും എന്നുള്ള സംഗതി ഒാര്‍മ്മിക്കാന്‍ വേണ്ടിയാണു് "ആഖ്യാതനാമം' എന്നുപേര് കൊടുത്തതു്. അന്, അള്, അര്, തു എന്ന ലിംഗപ്രത്യയങ്ങളെ മുന്‍പുതന്നെ വിവരിച്ചിട്ടുണ്ടല്ലോ. സന്ധിയില്‍ വകാരാഗമം ചേര്‍ന്നു പേരെച്ചപ്രത്യയമായ അ അവന്, അവള്, അവര്‍, അതു് എന്നായിച്ചമയുന്നു. അവന്, അവള്, അവര്‍ എന്നിവയെ ഒാന്, ഒാള്, ഒാര് എന്നു സംക്ഷേപിക്കാറുമുണ്ടു്.
ഉദാഹരണം:
അറിയുന്നവന് - അറിയുന്നോന് } ഭൂതം അറിഞ്ഞവന് - അറിഞ്ഞോന് } വര്‍ത്ത. അറിയുന്നവള്‍ - അറിയുന്നോള്‍ അറിഞ്ഞവള്‍ - അറിഞ്ഞോള് അറിയുന്നതു് - അറിഞ്ഞതു് -
അറിയുവവാന് (ഉം) അറിയുവോന് (ലുപ്തം) അറിവവന്, അറിവോന്‍ } ഭാവി അറിയുവവള്, അറിയുവോള്, അറിവോള് അറിയുവതു് അറിവൂത്
അനുജ്ഞായകവര്ത്തമാനം വിധായകവര്ത്തമാനം
അറിയാവുന്നവന് - വുന്നോന്. അറിയേണ്ടുന്നവന്, - ന്നോന്‍ അറിയാവുന്നവള്‍, -വുന്നോള്. അറിയേണ്ടുന്നവള്, - ന്നോള്‍ അറിയാവുന്നതു് അറിയേണ്ടുന്നതു് അറിയാത്തവന്, അറിയാത്തവള്‍, അറിയാത്തതു് - വര്‍ത്ത } നിഷേധകം അറിയാഞ്ഞവന്, അറിയാഞ്ഞവള്, അറിയാഞ്ഞതു - ഭൂതം അറിയായവന്, അറിയായവള്, അറിയായതു - ഭാവി
പേരെച്ചത്തില്‍ "അറിയും" എന്നു ഭാവിരൂപം തന്നെയല്ലാതെ "അറിയുമ' എന്നു ശരിയായിവേണ്ട രൂപം കാണുന്നില്ലെങ്കിലും അറിയുവവന് അറിയുവോന് എന്നു നാമാവസ്ഥയില് രൂപനിഷ്പത്തി കാണുന്നതിനാല്‍ പേരെച്ചരൂപത്തില് അ എന്നു പ്രത്യയസ്ഥാനം വഹിക്കുന്ന ചുട്ടെഴുത്തു ലോപിച്ചു പോയതാണെന്നുള്ളതു തെളിയുന്നു.
കര്‍ത്താവു് വക്താവിനു് അജ്ഞാതനോ, അപരിചിതനോ ആയിട്ടുള്ള ദിക്കില്‍ പുംസ്ത്രീഭേദവിവക്ഷയില്ലാത്തതിനാല് കേവലകര്ത്ത്രര്ത്ഥത്തില് നപുംസക പേരെച്ചനാമങ്ങളെ ഉപയോഗിക്കാറുണ്ടു്, എങ്ങനെ:
വന്നതു ഭര്ത്താവെന്നറിഞ്ഞു- വന്നതു് = വന്നതിന്റെ കര്‍ത്താ = വന്നയാള്‍
ചിലെടത്തു് പേരെച്ചനാമത്തിനു് ആഖ്യാതവും ചുട്ടെഴുത്തുമായി മുറിച്ചതിന്റെ ശേഷമേ അന്വയബോധമുണ്ടാകുന്നുള്ളു.
അങ്ങാടിയില്‍ തോറ്റതിനമ്മയോട്- തോറ്റു- അതിനു്.
ഇംഗ്ലീഷില്‍ ണവമ എേന്ന സര്‍വ്വനാമത്തിന്റെ ഉപയോഗം ഇൗ മട്ടിലാണു്. ചിലെടത്തു് പേരെച്ചങ്ങളെ തത്കാലവിശേഷണങ്ങളാക്കി ഉപയോഗിച്ചു കാണും:
വീരനെ വരുന്ന കണ്ടു = വീരനെ വരുന്നവനായിട്ടു കണ്ടു.
ഇവ്വണ്ണം ദഹിക്കുന്ന കണ്ടു - ശി. പു. (ദഹിക്കുന്നതായിട്ടു കണ്ടു)
എന്നാല്‍- വീരനെ വന്നതു കണ്ടു - നാഥനെ പോകുന്നതു കണ്ടില്ലല്ലോ എന്ന കൃഷ്ണഗാഥാപ്രയോഗത്തിനു സാധുത്വം സമ്പാദിക്കുന്നതു് പ്രയാസം തന്നെ. ഒരുത്തനെ പോകക്കണ്ടു (കേ.രാ.) ഇത്യാദി പ്രയോഗം തമിഴിന്റെ അനുകരണം കൊണ്ടു വന്നതാണു്.
ഒരു വസ്തു മേടിച്ചതു നായിനെത്തന്നെ ആയിരിക്കും.
എന്നുള്ളതു "നായു് തന്നെ' എന്നു വേണ്ടതാണു്. അതൊരു ശെലീവിശേഷമെന്നു സമാധാനപ്പെടണം. വാങ്ങിയതു "നായു് തന്നെ' എന്നായാല്‍ "വന്നതു ഭര്ത്താവെന്നറിഞ്ഞു' എന്ന, മുന്‍കാണിച്ച ഉദാഹരണത്തിലെപ്പോലെ "വാങ്ങിച്ച ആള് നായായിരുന്നു' എന്നര്‍ത്ഥം തോന്നിപ്പോകും. അതു കൂടാതിരിക്കാന്നവേണ്ടിയാണു് "നായിനെ' എന്നു കര്മ്മമാക്കുന്നതു്. കര്‍മ്മണി പ്രയോഗം ഉണ്ടായിരുന്നെങ്കില്‍ വാങ്ങപ്പെട്ടതു് "നായായിരിക്കും' എന്നു പ്രയോഗിച്ചു ശരിപ്പെടുത്താമായിരുന്നു. കര്മ്മണിരൂപമില്ലാത്തതിനാന് കര്മവിഭക്തി തന്നെ വിധേയമായിട്ടുപയോഗിക്കേണ്ടി വരുന്നു.
"കണ്ടിതു കുമാരന്മാര്' എന്നും മറ്റും ഇതു് -ന്റെ നിരര്ത്ഥപ്രയോഗം പാദപൂരണത്തിനെന്നു പറയാം. നാമങ്ങളിലും ഇൗ മാതിരി പ്രയോഗം മുന്‍ പറഞ്ഞിട്ടുണ്ടു്.
2. വിനയെച്ചം
വിനയെച്ചങ്ങളഞ്ചത്ര; മുന്‍, പിന്, തന്, നടു, പാക്ഷികം.
മുന്‍വിനയെച്ചം, പിന്‍വിനയെച്ചം, തന്‍വിനയെച്ചം, നടുവിനയെച്ചം, പാക്ഷികവിനയെച്ചം എന്നു വിനയെച്ചം അഞ്ചുവിധം. ഇതില്‍ മുന്‍വിനയെച്ചം ഭൂതകാലത്തിലുള്ള ക്രിയാവിശേഷണക്രിയയെയും പിന്‍വിനയെച്ചം ഭാവികാലത്തിലുള്ള ക്രിയാവിശേഷണക്രിയയെയും പിന്‍വിനയെച്ചം ഭാവികാലത്തിലുള്ളതിനെയും കാണിക്കുന്നു. ഇൗ മുറയ്ക്കു നടുവിനയെച്ചം ഭൂതഭാവികള്ക്കു നടുക്കമുള്ള വര്‍ത്തമാനകാലത്തെ കുറിക്കേണ്ടതാണു ന്യായം. എന്നാല്‍ അല്പം വിശേഷമുണ്ടു്. ദ്രാവിഡങ്ങളില്‍ ശരിയായ വര്‍ത്തമാനകാലത്തിന്റെ ഗ്രഹം തന്നെ ആദികാലത്തില്‍ ഉദിച്ചിട്ടില്ലായിരുന്നു എന്നാണു് ഉൗഹമെന്നു മുമ്പു സ്ഥാപിച്ചിട്ടുണ്ടല്ലോ. കാലത്രയത്തിനും ഒന്നുപോലെ ചേരുന്നതാണു നടുവിനയെച്ചം, അതായതു് കാലപ്രതീതിയില്ലാത്തതു്. നടുവിനയെച്ചത്തിനു വേറെയും ചില വെലക്ഷണ്യങ്ങളുള്ളതു് ഉപരി സ്പഷ്ടമാകും. പാക്ഷികവിനയെച്ചം "ഒരുവിധം സംഭവിക്കുന്ന പക്ഷം' എന്നുള്ള സംഭാവനയെ കാണിക്കുന്നു. തനിയേ നില്ക്കാവുന്ന നടുവിനയെച്ചംതന്നെ തന്വിനയെച്ചമെന്നതു്. ഇനി ഒാരോന്നിന്റെയും രൂപസിദ്ധി:
ദുര്‍ബലം ഭൂതരൂപം താന്‍ സ്വയം മുന്വിനയെച്ചമാം.
ഭൂതാഖ്യാതത്തിന്റെ രൂപംതന്നെ ദുര്ബ്ബലപ്പെട്ടതാണു മുന്‍വിനയെച്ചം. ദുര്‍ബ്ബലപ്പെടുത്താനും പ്രബലപ്പെടുത്താനുമുള്ള മാര്‍ഗ്ഗം മുമ്പു് പ്രസ്താവിച്ചിട്ടുണ്ടു്. ഭൂതപ്രത്യയം ചേര്‍ന്ന ധാതുതന്നെ മുന്‍വിനയെച്ചം. അതിനെ ഉറപ്പിച്ചാല്‍ മുറ്റുവിനയായ ആഖ്യാതം; ഉറപ്പിക്കാഞ്ഞാല് പറ്റുവിനയായ വിനയെച്ചം.ഉദാ:
ഞങ്ങള്‍ ഇവിടെ വന്നു് ചേര്‍ന്നു } സംവൃതീകരണം ദുര്‍ബ്ബലപ്പെട്ട രൂപം ഞങ്ങള്‍ ഇവിടെ ചേര്‍ന്നു് വന്നു പറ്റുവിന; വിവൃതീകരണം കൊണ്ടുറപ്പിച്ചതു് മുറ്റുവിന.
അവന് മതിലില്‍ ചാടിക്കേറി } പരദ്വിത്വംകൊണ്ടു് ദുര്ബ്ബലപ്പെട്ടതു് പറ്റുവിന; അവന് മതിലില്‍ കേറിച്ചാടി അന്ത്യത്തില്‍ ബലപ്പെടുത്താവുന്ന രൂപം മുറ്റുവിന. പറന്നുചെന്നങ്ങു കരേറികൂട്ടില് - ഇതില്‍ "കരേറി' മുറ്റുവിനയാകയാല് "കരേറിക്കൂട്ടില്' എന്നു പരദ്വിത്വമില്ല.
ചേര്‍പ്പൂ പിന്വിനയെച്ചത്തി- ന്നാന്‍ നേരെ, ഭാവിയിങ്കലോ.
പിന്വിനയെച്ചമുണ്ടാക്കുന്നതിനു്, നേരെ ധാതുവില്ത്തന്നെയോ ഭാവികാല രൂപത്തിലോ ആന്‍ എന്നു പ്രത്യയം ചേര്‍ക്കണം.
ഉദാ: പോക്- പോകാന്‍, പോകുവാന്‍ ഇരി - ഇരിക്കാന്‍, ഇരിപ്പാന്‍, ഇരിക്കുവാന് ഉണ് - ഉണ്ണാന്‍, ഉമാന്‍, ഉണ്ണുവാന്‍ വരു് - വരാന്‍, വരുവാന്‍
ഉണ്ണാന്‍ പോയി; കളിക്കാന്‍ വന്നു; കാണാന്‍ ചെന്നു
തമിഴില്‍ ആന്‍ പ്രത്യയം അപൂര്‍വ്വമാണു്. "കുളിക്കും വന്തോം' എന്നു ഭാവി മുറ്റുവിന തന്നെ ചെന്തമിഴില്‍ വിനയെച്ചമായിട്ടുപയോഗിക്കാം നാടോടിബ്ഭാഷയില്‍ "കുളിക്കു വന്താന്‍' എന്നു് നടുവിനയെച്ചമാണുപയോഗിക്ക നടപ്പു്. എന്നാല്‍ "വാന്‍, പാന്‍, പാക്കു് എന്നു നന്നൂലില്‍ പിന്വിനയെച്ചപ്രത്യയങ്ങളെ പരിഗണിച്ചിട്ടുള്ളതിനാല്‍ ആദികാലത്തില്‍ തമിഴിലും ഇവയ്ക്കു പ്രചാരമുണ്ടായിരുന്നു എന്നു സിദ്ധിക്കുന്നു.
അനുപാധിക്രിയ നടു- വിനയെച്ചമുരപ്പതു; അകാരംതാന്, കകാരംതാന് ഉക താനായതിന് കുറി
കാലം, പ്രകാരം, പുരുഷന് ഇത്യാദികളായ ഉപാധികളൊന്നുമില്ലാതെ കേവലമായ ക്രിയയെ ആണു് നടുവിനയെച്ചം കുറിക്കുന്നതു്. അതിനു് അ, ക, ഉക എന്ന ഇൗ മൂന്നില്‍ ഒന്നു പ്രത്യയമാകും. ചെയ്തേന് എന്നു പറയുമ്പോള്‍ ക്രിയയില്‍ ഞാന്‍ എന്നു പുരുഷവചനങ്ങളും, ഭൂതകാലവുംകൂടി ഉള്‍പ്പെടുന്നു. ചെയ്യണം എന്നതില്‍ ശാസന എന്നൊരംശം അധികമായിട്ടുണ്ടു്. ചെയ്ക എന്ന നടുവിനയെച്ചത്തില്‍ ഇൗവക ഉപാധിയൊന്നുമില്ല. ചെയ്യുന്ന ആള് ഏതെന്നോ, എപ്പോള്‍ ചെയ്തുവെന്നോ, ഒരുവക അവച്ഛേദകോപാധിക്കും പ്രതീതിയുണ്ടാകുന്നില്ല. പരബ്രഹ്മത്തെപ്പോലെ അതു് നിരുപാധിയായ കേവലക്രിയയെ കുറിക്കുന്നതേയുള്ളു. അതുകൊണ്ടു് അതിനെ ആഖ്യാതമായിട്ടും ആഖ്യ (കര്‍ത്താവ്) ആയിട്ടും ഉപയോഗിക്കാം. "വ്യാജം പറക ശരിയല്ല' എന്നിടത്തു് "പറക' നാമംപോലെ കര്‍ത്താവായി നില്ക്കുന്നു; "സുഖമായു് വാഴ്ക' എന്നിടത്തു് ആഖ്യാത(ആശംസകപ്രകാരം)ത്തിന്റെ സ്ഥാനംവഹിക്കുന്നു. നടുവിനയെച്ചത്തിന്റെ ഇതുമാതിരി ഉപയോഗങ്ങള്‍ നോക്കുമ്പോള്‍ അതിനെ വിനയെച്ചത്തിന്റെ കൂട്ടത്തില്‍ ഉള്പ്പെടുത്തുന്നതേ ശരിയല്ല. എന്നാല്‍ നാമമായിട്ടും മുറ്റുവിനയായിട്ടും ഉള്ള ഉപയോഗം ഇതിനു് കാലക്രമത്തില്‍ ഏര്പ്പെട്ടതായിരിക്കണം. വാഴൂ, വാഴാം, വാഴണം, വാഴട്ടേ - എന്ന രൂപങ്ങളില്‍ അതാതു കാലപ്രകാരങ്ങളുടെ അര്‍ത്ഥപ്രതീതി വരും; അതൊന്നും കൂടാതെ കേവലക്രിയാമാത്രമായ "വാഴ്ക' എന്ന രൂപം ക്രിയാ സ്ഥാനത്തുപയോഗിക്കുമ്പോള് ആദരം, ആശംസ മുതലായ അര്‍ത്ഥങ്ങള്‍ വൃംഗ്യമായിട്ടു പ്രകാശിക്കും എന്നല്ലാതെ ശബ്ദവാച്യമായിട്ടു വരുന്നില്ല. അപ്രകാരംതന്നെ "കോനേന്‍'= ഞാന്‍ രാജാവാകുന്നു; "അടിയേന്‍'= ഞാന്‍ ദാസനാകുന്നു ഇത്യാദി പ്രയോഗങ്ങളില്‍ (തമിള്‍, വിനപ്പേര്) നാമങ്ങള്‍ പുരുഷപ്രത്യയയോഗത്താല് നേരെ ആഖ്യാതങ്ങളായിത്തീരുംപോലെ "വാഴ്കയാല്‍' ഇത്യാദികള്‍ വിനയെച്ചം നേരെതന്നെ നാമമായു് ചമയുന്നതാണു്. എന്നു മാത്രമല്ല, ചെയ്യുന്നതു്, ചെയ്യുന്നതിനെ, ചെയ്യുന്നതിനാല്‍, ചെയ്യുന്നതിനു, ചെയ്യുന്നതിന്റെ, ചെയ്യുന്നതില്‍ എന്നു് ആഖ്യാതനാമങ്ങളെപ്പോലെ നടുവിനയെച്ചരൂപത്തെ എല്ലാ വിഭക്തികളിലും പ്രയോഗിക്കാറില്ല. ചെയ്ക, ചെയ്കയാല്‍, ചെയ്കയില്‍ എന്നു മൂന്നു വിഭക്തികളില്‍ മാത്രമേ ഇതിനുപയോഗം നടപ്പുള്ളു; ചെയ്കയ്ക്കു് എന്നോ ചെയ്കയുടെ എന്നോ ആരും പ്രയോഗിക്കയില്ല. ചെയ്യ വേണം, ചെയ്യ ആം, ചെയ്യപ്പെടുക, ചെയ്യത്തക്ക ഇത്യാദി പ്രാക്പ്രയോഗങ്ങളിലാണു് നടുവിനയെച്ചത്തിന്റെ ശരിയായ പ്രയോഗം. ഇതുകളില്‍ അതിനു ക്രിയാവിശേഷണത്വം സ്പഷ്ടമായി കാണുന്നുമുണ്ടു്. നന്നൂല്കാരനും ഇൗ രൂപത്തെ വര്‍ത്തമാനകാലത്തിലെ വിനയെച്ചമായി ഗണിച്ചിരിക്കുന്നു; വര്‍ത്തമാനകാലത്തിന്റെ പ്രതീതി ഒരിടത്തുതന്നെ സ്പഷ്ടമായി കാണായ്കയാല്‍ നടുവിനയെച്ചം എന്നുപേര് ഭേദപ്പെടുത്തി. ഭൂതഭാവികാലങ്ങള്ക്കു മദ്ധേ്യയുള്ളതെന്നും കൃതിയുടെയും നാമത്തിന്റെയും ഇടയ്ക്കുള്ളതെന്നും സംജ്ഞയ്ക്കു് അന്വര്ത്ഥതയും വൃാഖ്യാനിക്കാം. ഇൗവക അസ്വാരസ്യവും മറ്റും പരിഹരിപ്പാന്‍വേണ്ടി ഇതിനു് അനവച്ഛേദകം എന്നും സംജ്ഞചെയ്തിട്ടുണ്ടു്. അ, ക, ഉക എന്ന മൂന്നു പ്രത്യയം പറഞ്ഞതില്‍ അ ആണു് പ്രാചീനവും പ്രാക്പ്രയോഗങ്ങളില് കാണുന്നതും. ക, ഉക രണ്ടും അതിനെ നീട്ടി ഉണ്ടാക്കിയതും ഇടക്കാലത്തു നടപ്പില്വന്നതുമാണു്.
ഉദാ: ചെയ്- ചെയ്യ, ചെയ്ക, ചെയ്യുക. കേള്-കേള്‍ക്ക, കേള്‍ക്കുക അറി - അറിയ, അറിക, അറിയുക. ഒാടു് - ഒാട, ഒാടുക
പൂര്ണ്ണവ്യഞ്ജനാന്തങ്ങളില് ക പ്രത്യയം യോജിക്കാത്തതിനാല്‍ ഉക മാത്രമേ ഉള്ളു.
ഇല് കില്ലുകില് പ്രത്യയങ്ങള്‍ പൂര്‍വ്വവല്‍ പാക്ഷികത്തിന്
നടുവിനയെച്ചത്തിനു് അ, ക, ഉക, പറഞ്ഞതുപോലെ പാക്ഷിക വിനയെച്ചത്തിനു് ഇല്, കില്‍, ഉകില്‍, എന്നു യഥായോഗം പ്രത്യയങ്ങള്‍.
ഉദാ: ചെയു് - ചെയ്യില്, ചെയ്കില്‍, ചെയ്യുകില്‍ അറി - അറിയില്, അറികില്‍, അറിയുകില്‍ കേള് - - കേള്‍ക്കില്‍, കേള്‍ക്കുകില്‍ ഒാടു് - ഒാടില്, ഒാടുകില്, -
"എന്‍' എന്ന ഖിലധാതുവിന്റെയും "ആവുക'യുടെയും പാക്ഷികവിനയെച്ചങ്ങളായ "എന്കില്', "ആകില്‍' എന്ന രൂപങ്ങള്‍ നിപാതങ്ങളായിത്തീര്ന്നീട്ടുണ്ടു്. ഇവയെ ആഖ്യാതത്തില് ചേര്‍ത്താലും സംഭാവനയര്ത്ഥമുണ്ടാകും. എങ്ങനെ:
വരു് - വരില്‍, വരുകില്‍, വന്നെങ്കില്‍, വരുന്നുവെങ്കില്‍, വന്നെങ്കില്‍, വന്നുവെങ്കില്‍, വരുമെങ്കില്‍, വരാമെങ്കില്‍, വരട്ടെ എങ്കില്‍, വരണമെങ്കില്‍, വരാ എങ്കില്‍, വരാഞ്ഞെങ്കില്, വരാഞ്ഞുവെങ്കില്
വരുന്നാകില്‍, വരുമാകില്‍, വന്നാകില്‍ - ഇത്യാദി
ഭൂതകാലത്തിലാല് ചേര്‍ന്നു- മുണ്ടാം പാക്ഷികമെന്നതു്. ഭൂതകാലരൂപത്തില്‍ ആല് എന്നു പ്രത്യയം ചേര്‍ത്തിട്ടും പാക്ഷികവിനയെച്ചമുണ്ടാക്കാം. ചെയ്-ചെയ്താല്‍; അറി-അറിഞ്ഞാല്‍; കേള്-കേട്ടാല്‍; ഒാട്-ഒാടിയാല്‍. ഇൗ ആല്പ്രത്യയം സംസ്കൃതത്തിലേ "കാല' ശബ്ദം തന്നെ ആയിരിക്കാം. തമിഴില്‍ ഇൗ രൂപം"ചെയ്താക്കാല്' എന്നു കകാരം ചേര്‍ന്നാണു്. അതുകൊണ്ടു് മലയാളത്തിലും ഭൂതപേരെച്ചത്തില്നിന്നാകുന്നു പ്രത്യയം വരുന്നതു്. പേരെച്ചപ്രത്യയമായ അകാരവും പാക്ഷികപ്രത്യയത്തിന്റെ ആദിവര്ണ്ണമായ കകാരവും ലോപിക്കുന്നു എന്നേ ഉള്ളു. ഇൗ രണ്ടു വര്‍ണ്ണങ്ങള്‍ മറ്റു പലെടത്തും ലോപിക്കുമാറുണ്ടു്. അര്ത്ഥയോജനയും നല്ലവണ്ണമുണ്ടു്. വന്നകാലം= വന്നപക്ഷം. തമിഴില്‍ ഒരുക്കാല്‍ = ഒരുപക്ഷേ എന്നു വേറെ സ്ഥലങ്ങളിലും കാലശബ്ദത്തിനു സംഭാവനാര്ത്ഥത്തില് പ്രയോഗം കാണുന്നുണ്ടു്. ആധാരികാപ്രത്യയമായ കല്(കല്)ക കാരലോപത്തിനു പ്രതിവിധിയായ പൂര്വ്വസ്വരത്തിനുള്ള ദീര്‍ഘം വിടാതെ ആല് എന്നായു് ചമഞ്ഞു എന്നും വരാം. കാല് എന്ന ആധാരികാപ്രത്യയത്തിനു സ്ഥലം എന്നാണര്‍ത്ഥം. അതിനും സംഭാവനയര്ത്ഥം എളുപ്പത്തില്‍ യോജിക്കും.
ഏതാനവേതാന് തന്‍വിന- യെച്ചത്തിന് കുറിയായതു്.
ഏ എന്നോ, നീട്ടീട്ടു് അവേ എന്നോ ധാതുവില്‍ പ്രത്യയസ്ഥാനത്തു ചേര്‍ത്താല്‍ തന്വിനയെച്ചമുണ്ടാകും. എ, അവെ എന്നു ഹ്രസ്വമായിട്ടുമാവാം. ഉദാ:
ചെയ്-ചെയ്യെ, ചെയ്യവേ, കേള്‍ക്കെ, കേള്‍ക്കവേ.
""ജേ്യഷ്ഠനിരിക്കെക്കുരുവംശത്തില് ശ്രഷ്ഠന്‍ ഞാനെന്നവനുടെ ഭാവം.
മറ്റുള്ള വിനയെച്ചങ്ങളെപ്പോലെ ഇതും ക്രിയയെ വിശേഷിപ്പിക്കുന്നു എങ്കിലും വിശേഷണത്വംകൊണ്ടുള്ള ന്യഗ്ഭാവ(കീഴ്ടങ്ങല്)ത്തിനു കുറവുള്ളതിനാല്‍ സ്വാതന്ത്ര്യത്തിനു കൂടുതലുണ്ടെന്നുള്ള താല്പര്യത്തിലാണു് തന്‍വിനയെച്ചം എന്നുപേര് ചെയ്തതു്. തനിയേ നില്ക്കത്തക്ക സ്വാതന്ത്ര്യമുള്ളതു് തന്‍വിനയെച്ചം. തേച്ചുകുളി, വരാന്‍പോകുന്ന കാര്യം ഇത്യാദികളില്‍ "തേച്ച്', വരാന്‍' എന്ന മുന്‍-പിന് വിനയെച്ചങ്ങള്‍ എത്രത്തോളം സ്വവിശേഷ്യങ്ങള്ക്കു കീഴടങ്ങുന്നുവോ അത്രത്തോളം "ജേ്യഷ്ഠനിരിക്കെ...' എന്നതിലെ ഇരിക്കെ, എന്നാണു് ഭാവം' എന്ന വിശേഷ്യത്തിനു കീടങ്ങുന്നില്ല എന്നതു് അനുഭവസിദ്ധമാണല്ലോ. രൂപസിദ്ധി നോക്കുമ്പോള്‍ നടുവിനയെച്ചത്തില്‍ എ ചേര്‍ത്തതേ ഉള്ളു തന്‍വിനയെച്ചം എന്നു പറയുന്നതു് എന്നു സ്പഷ്ടമാണു്. തമിഴില്‍ തന്വിനയെച്ചത്തിന്റെ സ്ഥാനത്തു നടുവിനയെച്ചംതന്നെയാണു് ഉപയോഗിക്കുന്നതും. "ചെയ്യവേണ്ടും' എന്നു് അനുപ്രയോഗം ചേര്‍ന്ന തമിഴ്രൂപം മലയാളത്തില്‍ "ചെയ്യണം' എന്നു വിധായകപ്രകാരം എന്നൊരു പുതിയ ഇനമായതുപോലെതന്നെയാണു് നടുവിനയെച്ചം എ എന്ന നിപാതം ചേര്‍ന്നു തന്‍വിനയെച്ചം എന്നു പ്രതേ്യകം ഒരു വിനയെച്ചമായിത്തീര്ന്നതു്.
ആഗമം ഒന്നുകൂടി സൂക്ഷിച്ചുനോക്കുമ്പോള്‍ പാക്ഷികവിനയെച്ചവും തന്‍വിനയെച്ചം പോലെ നടുവിനയെച്ചത്തിന്റെ വിഭക്തിരൂപംതന്നെ ആയിപിക്കണമെന്നു തോന്നുന്നു. നടുവിനയെച്ചത്തില്‍ നാമങ്ങളെപ്പോലെ പ്രായേണ മിക്ക വിഭക്തികളും ചേര്‍ക്കാവുന്ന വിവരം മുന്‍പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. അതിനാല്‍ പാക്ഷികം ആരംഭകാലത്തില്‍ വരുക+ഇല്= വരുകയില് = വരുകില്‍ (അകാരലോപത്താല്)= വരുന്ന സ്ഥിതിയില്‍ =വരുന്നപക്ഷം, ഇങ്ങനെ ആധാരികയിലെ രൂപവും, അതിന്മണ്ണം തന്‍വിനയെച്ചം ഏ എന്ന വിഭക്ത്യാഭാസത്തിലെ രൂപവും ആയിരുന്നിരിക്കണം.
ഇനി വിനയെച്ചങ്ങളുടെ പ്രയോഗവിശേഷങ്ങളെപ്പറ്റി സ്വല്പം വിചാരണ ചെയ്യാം- മുന്‍-പിന്- നടു വിനയെച്ചങ്ങള്‍ അതതു പേരിനനുരൂപമായിട്ടു വിശേഷ്യക്രിയയുടെ മുന്‍പിലും പിന്പിലും അതോടു സമകാലമായുള്ള ക്രിയകളെക്കുറിക്കുന്നു. മുന്‍പും പിന്‍പും വളരെ അടുത്തോ ദൂരയോ ആവാം. "മനുഷ്യര്‍ ജനിച്ചു വളര്‍ന്നു മരിക്കുന്നു' എന്ന ഉദാഹരണത്തില്‍ ജനനം, വളര്‍ച്ച, മരണം ഇവയ്ക്കുതമ്മില്‍ മഹത്തായ അന്തരം ഇരിക്കാം; നേരെമറിച്ചു്, "കൊണ്ടുവരുക' പറഞ്ഞയയ്ക്കുക' ഇത്യാദികളില്‍ കൊള്ളുകയും വരുകയും; പറയുകയും അയയ്ക്കുകയും അല്പകാലം കൊണ്ടേ അന്തരിതമാകുന്നുള്ളു. പ്രാക്പ്രയോഗമായി വരുന്ന മുന്വിനയെച്ചങ്ങളില് ഒക്കെയും ഇൗ സാമീപ്യം കാണും. "കൃഷ്ണന് പൂതനയെയും ശിശുപാലനെയും കൊല്ലാന്‍ അവതരിച്ചു' എന്നതില്‍ രണ്ടുപേരെയും കൊല്ലുന്നതു തമ്മില്‍ വളരെ കാലവ്യവധാനമുണ്ടു്. "ഇടുക'യുടെ അനുപ്രയോഗം മുന്വിനയെച്ചത്തെയും "ആയിട്ടു' എന്ന നിപാതത്തിന്റെ യോഗം പിന്വിനയെച്ചത്തെയും ഒന്നു തേച്ചുമിനുക്കിയാലെന്നപോലെ പ്രകാശിപ്പിക്കും. ഇൗ ഉപായംകൊണ്ടു് പ്രധാന്യത്തെയും കാലതാരമ്യത്തെയും മറ്റും പ്രത്യക്ഷപ്പെടുത്താന്‍ സൗകര്യമുണ്ടു്. എങ്ങനെ:
പ്രാധാന്യം കാലതാരതമ്യം 1 ര്രാമസ്വാമി ഇവിടെ താമസിച്ചു പഠിച്ചു 1
ര്രാമസ്വാമി വന്നു് കുളിച്ചു് ഉണ്ടു രാമസ്വാമി ഇവിടെ താമസിച്ചിട്ടു പഠിച്ചു രാമസ്വാമി വന്നു കുളിച്ചിട്ടു് ഉണ്ടു
2
ര്രാമസ്വാമി ഉണ്ണാന്‍ പോയി 2
ര്രാമസ്വാമി പഠിക്കാന്‍ വരാന്‍ ഭാവമുണ്ടു്. രാമസ്വാമി ഉണ്ണാനായിട്ടുപോയി രാമസ്വാമി പഠിക്കാനായിട്ടുവരാന് ഭാവമുണ്ടു്.
പ്രാക്പ്രയോഗവിവേചനം
രാമസ്വാമി പോയിരിക്കുന്നു. രാമസ്വാമി പോയിട്ടിരിക്കുന്നു രാമസ്വാമിക്കു പറയാന്‍തക്ക കാര്യമില്ല രാമസ്വാമിക്കു പറയാനായിട്ടു തക്ക കാര്യമില്ല
എന്നാല്‍- പറയത്തക്ക കാരണം, പറയാന്‍തക്ക കാരണം, ഇത്യാദി വിനയെച്ചങ്ങള്ക്കുതന്നെ വച്ചുമാറ്റം ചെയ്യുന്ന സ്ഥലങ്ങളില്‍ സൂക്ഷ്മമായ അര്ത്ഥതാരതമ്യം സാധാരണയില്‍ ഗൗനിക്കുമാറില്ല. അപൂര്‍വ്വം ചില സ്ഥലങ്ങളില്‍ നടുവിനയെച്ചത്തിനു പകരം പിന്‍വിനയെച്ചം പ്രയോഗിച്ചു കാണുന്നു. എങ്ങനെ:
""മനുഷ്യരായാലിവ രണ്ടിലൊന്നു നിനച്ചുവേണം സമയം കഴിപ്പാന്‍.
ഇവിടെ കഴിപ്പാന്‍ "വേണം' എന്നതിന്റെ കര്‍ത്താവാകുന്നു. സമയം കഴിപ്പതു് ഇവ രണ്ടിലൊന്നു നിനച്ചിട്ടു വേണം.
മിക്ക സ്ഥലങ്ങളിലും പ്രയോഗവും വ്യുല്‍പ്പത്തിയും അനുസരിച്ചു മുന്വിനയെച്ചത്തിനു പൂര്വ്വകാലക്രിയയും പിന്വിനയെച്ചത്തിനു ക്രിയാര്ത്ഥക്രിയയുമാകുന്നു അര്‍ത്ഥം. അവയില്‍നിന്നു മുന്വിനയെച്ചത്തിനു് "അതിന്റെ ശേഷം' എന്നും മറ്റേതിനു് "അതുദ്ദേശിച്ചിട്ട്' എന്നും അര്‍ത്ഥം ധാരാളം ഉളവായി. എങ്ങനെ:
യുദ്ധം കഴിഞ്ഞു പുരംപ്രവേശിച്ചു (ശി. പു) = കഴിഞ്ഞതിന്റെ ശേഷം രാമന് ജനിച്ചിട്ടു് ഏഴു വര്‍ഷമായി = ജനിച്ചതിന്റെ ശേഷം രാമനു പുത്രനുണ്ടാകാന്‍ അനുഗ്രഹിക്കുന്നു = ഉണ്ടാകണമെന്നുദ്ദേശിച്ചിട്ട്
ഇൗ മാതിരി സ്ഥലങ്ങളിലാണു് രണ്ടു വിനയെച്ചങ്ങളും ഭിന്നകര്ത്തൃകങ്ങളായിച്ചമയുന്നതും എങ്ങനെ:
മുനിമാര്‍ ചോദിച്ചിട്ടു് സൂതന്‍ പറഞ്ഞ കഥ രാമസ്വാമി ഉണ്ടാകാന്‍ അയാളുടെ അച്ഛന് നേര്‍ന്ന വഴിപാടു്.
കര്‍ത്താ, കര്‍മ്മം മുതലായ പരിച്ഛദ (മൃേശയൗലേ) ങ്ങെളൊക്കെയും പ്രതേ്യകമുള്ളതിനാല് ഒന്നിനു മറ്റൊന്നിലുള്ള അംഗഭാവത്തിനു ഹാനി വരുന്നുവെന്നു ശങ്കിപ്പാനില്ല. ഇവിടെയും സാമന്തരാജാവു് ചക്രവര്‍ത്തി മഹാരാജാവിനു കീഴടങ്ങുംവണ്ണം അംഗത്തിനു് പര്യവസാനത്തില്‍ അംഗിയുടെ നേരെ ചായ്വുകൂടാതിരിക്കുന്നില്ല. ഇങ്ങനെ പൗര്വ്വാപര്യമര്ത്ഥം സ്ഥിരപ്പെട്ടതോടുകൂടി മുന്വിനയെച്ചത്തിനു് ആ സംബന്ധത്തിന്റെ സ്പര്‍ശമുള്ള കാര്യകാരണഭാവം, നിമിത്തനെമിത്തികഭാവം മുതലായ എല്ലാ അര്‍ത്ഥങ്ങളിലും നടപ്പുവന്നു. ഉദാ:
അവന്നാഭരണം വിറ്റിട്ടൊരു ലാഭം വേണമോ? - ചാണ മന്നവനയച്ചിങ്ങു വരുന്ന ഞങ്ങള്‍ - കേ.രാ. ഭീമന്റെ തല്ലു തുടമേല്‍കൊണ്ടു ചാക - ഭാര പറഞ്ഞേ സുഖം വരൂ - നള കൊന്നുതന്നേ ശമംവരൂ - പ.ത
പിന്വിനയെച്ചത്തിനു് ഇച്ഛാ-ശക്തി-സാമര്‍ത്ഥ്യ- പര്യാപ്തുദ്യമാദ്യര്ത്ഥകധാതുയോഗത്തിലാണു് ധാരാളമായ പ്രയോഗം. ഇവതന്നെ ഉദ്ദേശികാവിഭക്തിക്കും അര്ത്ഥമാകായാല് പേരെച്ചനാമങ്ങളുടെ ഉദ്ദേശികയും പിന്‍വിനയെച്ചവും പര്യായമായിവരുന്നു. ഉദാ:
കുളിപ്പാന്‍ പോകുന്നു = കുളിക്കുന്നതിനു പോകുന്നു കുളിപ്പാന്‍ ഇച്ഛിക്കുന്നു = കുളിക്കുന്നതിനു് ഇച്ഛിക്കുന്നു പറവാന്‍ കഴിയും = പറയുന്നതിനു കഴിയും പറവാന്‍ ഭാവിക്കുന്നു = പറയുന്നതിനു ഭാവിക്കുന്നു
മുന്‍വിനയെച്ചവും പിന്‍വിനയെച്ചവും ഗമ്യമാനക്രിയയെക്കുറിച്ചും പ്രവര്‍ത്തിക്കും. എങ്ങനെ:
അവനോടു് പറഞ്ഞിട്ടെന്തു കാര്യം. ഉണ്ണാന്നേരത്തു് ഉറങ്ങരുതു്.
ഇടത്തോടുകള്‍ വല്ല കാരണവശാലും കുറച്ചുകാലം ജനസഞ്ചാരമില്ലാതെ കിടന്നുപോയാല്‍ ഇരുപുറവുമുള്ള കുടിയാനവന്മാര് തങ്ങളുടെ പുരയിടങ്ങളുടെ അതിര്‍ത്തി നീക്കിനീക്കി അതിനെ വളരെ ഇടുക്കിക്കളയുന്നതുപോലെ മുന്നിലും പിന്നിലുമുള്ള വിനയെച്ചങ്ങള്‍ നടുവിലത്തേതിന്റെ മിക്ക വിഷയങ്ങളെയും ക്രമേണ ആക്രമിച്ചിരിക്കുന്നു. നടുവിനയെച്ചത്തിന്റെ അധികാരം പ്രകൃതൃാ വിശേഷ്യക്രിയയും വിശേഷണക്രിയയും സമകാലങ്ങളായിവരുന്ന സ്ഥലങ്ങളിലാണല്ലോ. ഒട്ടും ഏറ്റക്കുറവുകള്‍ കൂടാതെ രണ്ടു ക്രിയകള്‍ ഒരേ കാലത്തില്‍ നടക്കുന്നതു് അപൂര്‍വ്വമാകുന്നു. അതിനാല്‍ "ചൊല്ലത്തുടങ്ങിനാന്' എന്നു തമിഴിനെ അനുസരിച്ചുള്ള പ്രാചീനപ്രയോഗത്തിന്റെ സ്ഥാനത്തില്‍ അര്വ്വാചീനന്മാര് "ചൊല്ലാന്‍ തുടങ്ങിനാന്‍' എന്നോ "ചൊല്ലിത്തുടങ്ങിനാന്‍' എന്നോ വ്യവഹരിക്കും. "ഗുരുവരുളിക്കേട്ട കഥ' എന്ന പ്രയോഗത്തില്‍ അര്‍ത്ഥം "ഗുരുവരുളിയ രൂപത്തില്‍ കേട്ട കഥ' എന്നാകയാല്‍ അരുളിയതും കേട്ടതും ഒരേ കാലത്തേ സംഭവിക്കൂ. എങ്കിലും അരുളലിനും കേള്‍വിക്കും സഹജമായുള്ള ഹേതുഹേതുമത്ഭാവം പ്രമാണിച്ചു് തദ്ഗതപൗര്വ്വാപര്യദ്വാരാ അരുളലിനു കേള്‍വിയെക്കാള്‍ പൂര്വ്വത്വം കല്പിച്ചു് അതിനെ മുന്വിനയെച്ചമാക്കിയിരിക്കുന്നു. ഇപ്രകാരം തന്നെ മറ്റു സ്ഥലങ്ങളിലും സമാധാനം സൂക്ഷ്മദൃഷ്ടികള്‍ ഉൗഹിച്ചുകൊള്ളട്ടെ. നടുവിനയെച്ചത്തിനു് ഇങ്ങനെ ഒരു വഴിയേപ്രകാരം കുറഞ്ഞതിനോടുകൂടി വഴിയേപ്രചാരം വര്ദ്ധിച്ചിട്ടുമുണ്ടു്. നാം വാസ്തവത്തില്‍ തോര്‍ന്നതിന്റെ ശേഷമേ നനയ്ക്കുന്നുള്ളു. എങ്കിലും "തോരത്തോരെ നനയ്ക്കുന്നു' എന്നു ധാരാളം പ്രയോഗിക്കുമാറുണ്ടു്. "തോര' എന്ന നടുവിനയെച്ചത്തില്‍ നിന്നുശാബ്ദമായുളവാകുന്ന ബോധപ്രകാരം തോരുന്നതും നനയ്ക്കുന്നതും ഒരേകാലത്തു വേണ്ടിവരും. അതു് അസംഭാവ്യവുമാണു്. ഇൗ പ്രകൃതത്തില്‍ നിന്നു ശബ്ദാനുശാസനശാസ്ത്രത്തിലെ രണ്ടു സിദ്ധാന്തങ്ങള്‍ നമുക്കു വെളിപ്പെടുന്നു. (1) ഒൗദാസീന്യന്യായം (2) സ്ഥുടപ്രത്യായനന്യായം. ഒന്നാമത്തേതു "ചൊല്ലത്തുടങ്ങി, ചൊല്ലാന്തുടങ്ങി' എന്നപോലുള്ള സ്ഥലങ്ങളില്‍ സ്ഥിതമായ ഭേദത്തെ അലസതമൂലം ഗൗനിക്കാതിരിക്കുന്നു. രണ്ടാമത്തേതിന്റെ സ്വഭാവം "തോരെ തോരെ നനയ്ക്കുന്നു' ഇത്യാദികളിലെപ്പോലെ വിവക്ഷിതത്തെ കഴിയുന്നതും സ്ഫുടമാക്കണമെന്നുള്ള ഉദ്ദേശ്യത്തിന് പേരില്‍ ഇല്ലാത്തതിനെ ഉണ്ടാക്കുകയാകുന്നു. ഇൗ രണ്ടു പരസ്പരവിരുദ്ധങ്ങളായ ന്യായങ്ങളുടെയും, ഇവയിലും പ്രബലമായ ഒൗപമ്യന്യായം അല്ലെങ്കില്‍ ഉപചാരന്യായം എന്നതിന്റെയും വിലാസംകൊണ്ടു് ശബ്ദങ്ങള്‍ക്കു രൂപത്തിലും അര്‍ത്ഥത്തിലും നാള്‍ക്കുനാള്‍ ജനിച്ചുകൊണ്ടുവരുന്ന ഭേദങ്ങളെ ആസകലം വ്യാഖ്യാനിക്കാം; എങ്കിലും ഇൗ പ്രകൃതാനുപ്രകൃതമായ ശാസ്ത്രീയസിദ്ധാന്തവിചാരം ഇവിടെ നില്ക്കട്ടെ.
ഇൗവിധം വിഷയസങ്കോചംവന്നതിനാല് നടുവിനയെച്ചം എ എന്ന നിപാതത്തിന്റെ സഹായത്തോടുകൂടി ക്രിയാനുബന്ധം, ക്രിയാലക്ഷണം ഇത്യാദി അര്‍ത്ഥമുള്ളതായ തന്‍വിനയെച്ചം എന്നൊരു പുതിയ ഇനമായിത്തീര്‍ന്നു. പാക്ഷികവിനയെച്ചം നടുവിനയെച്ചത്തിന്റെ ഒരു വകഭേദമേ ആകുന്നുള്ളു. എന്നു മുനപില്ത്തന്നെ പ്രതിപാദിച്ചിട്ടുണ്ടല്ലൊ. അതിനാല്‍ പ്രധാനമായി വിനയെച്ചം മൂന്നേ ഉള്ളു എന്നും പറയാം.
നിരുപാധികമായ ക്രിയയെ കുറിക്കുന്ന നടുവിനയെച്ചത്തിനു സ്വതസ്സിദ്ധമായ അംഗഭാവത്തെ ഗൗനിക്കായ്കയാല് പ്രധാന ക്രിയാസ്ഥാനത്തിലും ക്രിയാത്വത്തില് അനാസ്ഥമൂലം നാമത്തിന്റെ നിലയിലും പ്രയോഗം നടപ്പായി വന്നു. ബഹുമാനം, ഭക്തി, വിനയം മുതലായവയുടെ വിവക്ഷയില്‍ ആജ്ഞ, അനുജ്ഞ, വിധി തുടങ്ങിയുള്ള വിശേഷാര്ത്ഥങ്ങളുടെ സ്പര്‍ശമുള്ള നിയോജകാദിപ്രകാരങ്ങള്ക്കു് അനൗചിത്യം ശങ്കിച്ചു പരിശുദ്ധക്രിയാവാചകമായ നടുവിനയെച്ചത്തെ ആഖ്യാതമാക്കി പ്രയോഗിച്ചു തുടങ്ങി. എങ്ങനെ:
ആരേ്യ! വേഷം ധരിച്ചുകഴിഞ്ഞാല്‍ ഇങ്ങോട്ടു വരികതന്നെ - ഭാ. ശാ വൃത്താന്തമെന്തന്നുരചെയ്ക - നള. നരപതി വേട്ടയ്ക്കു വരികയോ -കേ.രാ
നാമപദങ്ങളെപ്പോലെ ഒരു വാക്യംതന്നെ ഒരു ക്രിയയ്ക്കു കര്‍ത്താവോ കര്‍മ്മമോ മറ്റു കാരകമോ ആയിവരുന്ന സ്ഥലങ്ങളില്‍ ആ വാക്യത്തിന്റെ ക്രിയാപദത്തെ നടുവിയെച്ചമാക്കീട്ടു് അതില്‍ നാമങ്ങളിലെപ്പോലെ ലക്ഷ്യം കൂടതെ വിഭക്തികളെ ചേര്‍ക്കുന്നു. എങ്ങനെ:
ദൂതരെക്കൊലചെയ്ക ശാസ്ത്രത്തില്‍ വിധിയല്ല (നിര്ദ്ദേ)
- കേ.രാ നീ തുണയാകയാല് ജയം വരുന്നു (പ്രയോ)
- ഭാര. അവനു കേള്‍ക്കയില്‍ ആഗ്രഹമുണ്ടു് (ആധാ)
- ഭാര. ത്യജിക്കയെക്കാട്ടില് നല്ലതു (പ്രതി)
- നള.
കാലാദ്യുപാധികളെക്കൂടി വിവക്ഷിപ്പാന് മടിയില്ലാത്ത പക്ഷം "ദൂതരെക്കൊല ചെയ്യുന്നതു, ചെയ്തതു, ചെയ്യുവതു (ചെയ്വതെന്നോ) വിധിയല്ല,' എന്നും പ്രയോഗിക്കാം.
"ആതെ' എന്നുള്ള മറവിനയെച്ചത്തിലെ വിശേഷരൂപം എല്ലാവിനയെച്ചംപോലെയും പ്രയോഗിക്കുമാറുണ്ടു്. എങ്ങനെ:
അറിഞ്ഞുമറിയാതെയും ചെയ്ത തെറ്റുകള്‍ -(മുന്‍) ഉരുണ്ടുപോകാതെ (പോകായ്വരാന്) പിടിച്ചു -(പിന്) ശീലമറിയാതെ (അറിയാഞ്ഞാല്‍) കളിക്കരുതു് -(പാക്ഷിക)
ധാതുവില്‍ കാലപ്രത്യയം ചേര്‍ത്താല്‍ കിട്ടുന്ന രൂപം വിനയെച്ചമാണ്; അതിന്മേല് പുരുഷപ്രത്യയം ചേര്‍ത്താല്‍ മുറ്റുവിനയാകും എന്നാണു് ദ്രാവിഡങ്ങളില്‍ പൊതുവേ ഏര്‍പ്പാടു് എന്നു (സൂത്രം 105) കാലപ്രകരണത്തില് പറഞ്ഞല്ലൊ. അവിടെത്തന്നെ അതിനെപ്പറ്റി വിചാരണകളും ചെയ്തു; എങ്കിലും അവിടെ ചെയ്ത വിമര്‍ശം പല സംഗതികളും തീരുമാനിക്കാനുണ്ടായിരുന്നതിനാല് വളരെ ദീര്‍ഘവും കുറെ വ്യാകുലവും ആയിപ്പോയിട്ടുണ്ടു്. അതിനാല്‍ വിനയെച്ചങ്ങളെപ്പറ്റിയുള്ള ഇൗ പ്രകരണം നിറുത്തും മുന്‍പു് ആ സംഗതിയെക്കുറിച്ചു് രണ്ടു വാക്കുകൂടി പ്രസ്താവിക്ക വിഹിതമായിരിക്കും. മുന്വിനയെച്ചംതന്നെയാണു് ഭൂതാഖ്യാതം എന്നുള്ളതില്‍ സന്ദേഹത്തിനൊന്നും വകയില്ല. ശരിയായ വര്‍ത്തമാനകാലം ആദ്യത്തിലില്ലായിരുന്നു; അതുകൊണ്ടാണു് ഇപ്പോഴത്തെ വര്‍ത്തമാനകാലത്തിലുള്ള ആഖ്യാതത്തിനു് എതിരായിട്ടു് ഒരു വിനയെച്ചം തമിള്‍-മലയാളങ്ങളില്‍ കാണാത്തതു്. വര്‍ത്തമാനത്തിന്റെ സ്ഥാനത്തുള്ള നടുവിനയെച്ചത്തിനു് എതിരായിട്ടു് ആഖ്യാതം നന്നൂലില്‍ പറഞ്ഞിട്ടില്ലെങ്കിലും വായ്മൊഴിയില്‍ അതു് അപൂര്‍വ്വമായി ഉപയോഗിക്കാറുണ്ടു്. അതിനാല്‍ പിന്‍വിനയെച്ചത്തിന്റെ സംഗതിയിലാണു് സംശയങ്ങള്‍ തീരാത്തതു്. (1) പിന്‍വിനയെച്ചം, "ചെയ്വാന്', "നടപ്പാന്‍' എന്നു് ആന്‍ പ്രത്യയാന്തമാണു്. ഇതില്‍ പുരുഷപ്രത്യയം ചേര്‍ന്നിട്ടു് ഒരു ഭാവിരൂപം ഉണ്ടാകുന്നില്ല. (2) ഭാവികാലപ്രത്യയം ഉ എന്നോ, ഉം എന്നോ ആണു്, അതിനു യോജിച്ച ഒരു വിനയെച്ചവും കാണുന്നില്ല. ഇങ്ങനെ രണ്ടു പോയിന്റു തീര്‍ച്ചപ്പെടണം. കാലപ്രകരണത്തിലാകട്ടെ ഭാവികാലത്തിന്റെ അര്‍ത്ഥവും രൂപവും ഇന്നവിധമെന്നു ഖണ്ഡിതമായി തീര്ച്ചപ്പെട്ടിട്ടില്ലെന്നും, "ചെയ്കും വന്തോം' ഇത്യാദികളായ ചില വ്യത്യസ്തപ്രയോഗങ്ങളില്‍ ഉക്തനയപ്രകാരം ആവശ്യപ്പെട്ട രൂപം കാണുന്നുണ്ടെന്നും മാത്രം സമാധാനം പറഞ്ഞു് സംഗതി തള്ളിക്കളഞ്ഞതേ ഉള്ളു. അതിനാല്‍ ഇവിടെ ആ കേസു് പുനര്വ്വിചാരണയ്ക്കു് എടുക്കേണ്ടിയിരിക്കുന്നു.
"കാലവാചിപ്രത്യയാന്തം തനിയേ (നിന്നാല്‍) വിനയെച്ചമാകും' എന്നു മാത്രമേ സൂത്രത്തില്‍ പറഞ്ഞിട്ടുള്ളു. ആന്‍ ഒരു കാലപ്രത്യയമല്ല; അതുകൊണ്ടുതന്നെയാണു് അതിന്നെതിരായിട്ടു് ഒരാഖ്യാതമില്ലാത്തതു്. ഇത്രയുംകൊണ്ടു് ഒന്നാംപോയിന്റു തള്ളിപ്പോയി. എന്നാല്‍ ഇൗ ആന്‍ എവിടുന്നു ചാടിവീണു എന്നുകൂടി ജിജ്ഞാസ വരുന്നു. അ എന്ന നടുവിനയെച്ചത്തെ നീട്ടിയുണ്ടാക്കിയതേ ഉള്ളു ആന്‍. കര്‍ണ്ണാടകത്തില്‍ ഇതു് "അല്‍' എന്നാണ്; ഒടുവില്‍ ഉകാരം ചേര്‍ത്തു് "അല്ലു' എന്നും ആക്കാറുണ്ടു്. എന്നാല്‍ അ എന്നു മാത്രമായിട്ടുള്ള രൂപവും ധാരാളം നടപ്പുണ്ടു്. കേശവന് എന്ന കര്ണ്ണാടകവെയാകരണന് ഇവിടെ ലകാരലോപമാണു് വിധിക്കുന്നതെങ്കിലും ശേഷം ദ്രാവിഡങ്ങളോടു താരമ്യപ്പെടുത്തി നോക്കുമ്പോള്‍ അ നീട്ടിയതാണു് അലു്, അല്ലാതെ അ എന്നതില്‍ ലകാരലോപമല്ലെന്നു തെളിയും. തെലുങ്കിലെ പിന്‍വിനയെച്ചവും പ്രധാനമായിട്ടു് അ തന്നെ. സ്വരം പരമായാല്‍ അതു് ന് ചേര്‍ന്നു് അന് എന്നാകും. ഉദാ:
കര്‍ണ്ണാടകം - അവനു ആ കെലസ മാഡലാരംഭിസിദിനു തെലുങ്കു് - അദഡു ആ പനി ചേയനാരംഭിചിവാഡു മലയാളം - അവന് ആ പണി ചെയ്യാനാരംഭിച്ചാന്
തെലുങ്കില്‍ മലയാളത്തിലെപ്പോലെതന്നെ അയ= ആയി(ട്ട്) എന്ന അവ്യയം കൂടിചേര്‍ത്തു ബലപ്പെടുത്തുകയും നടപ്പുണ്ടു്.
തെലുങ്കു് - വാഡു ആ പനി ചേയനയ ഉന്നാഡു. മലയാളം - അവന് ആ പണി ചെയ്യാനായിട്ടു തയ്യാറായാന്‍.
ആനി- ന്റെ ഉത്ഭവം ഇൗ വിധം ആയിരിക്കണം എന്നു തോന്നുന്നു. സിന്ധികാര്യമാത്രമാകയാല് നിരര്‍ത്ഥകമായ ഇതു കാലക്രമത്തില്‍ താദര്ത്ഥ്യം അര്‍ത്ഥമുള്ള ഒരു പ്രത്യയമായിച്ചമഞ്ഞു. തെലുങ്കരും കര്‍ണ്ണാടകരും ഇതിനെ ഉല്പ്പത്തിയനുസരിച്ചു നടുവിനയെച്ചത്തിന്റെ ഒരു നീട്ടിലായിട്ടു മാത്രമേ ഉപയോഗിച്ചതുമുള്ളു. തമിഴര്‍ ഇതിനെ ഭാവികാലവിനയെച്ചമായ പിന്വിനയെച്ചത്തില് പ്രവേശിപ്പിച്ചു. അതിലേക്കു ലക്ഷ്യമാണു് നന്നൂല്കാരന് വാന്‍, പാന്‍ എന്ന ആകൃതിയില്‍ പിന്വിനയെച്ചപ്രത്യയങ്ങളെ പറഞ്ഞതു്. വാന്‍= വ്+ ആന്‍; പാന്‍= പ്+ആന്‍; പകാരവകാരങ്ങള് കാരിതാകാരിങ്ങള്ക്കു മുറയ്ക്കുള്ള ഭാവിചിഹ്നനങ്ങളാകുന്നു. ഉ എന്നിരുന്ന ഭാവിപ്രത്യയം വകാരപകാരങ്ങളായിപ്പരിണമിക്കാനുള്ള കാരണം അടുത്തുതന്നെ പ്രസ്താവിക്കും. മലയാളികള്‍ക്കാകട്ടെ ആന്‍ വളരെ രസിച്ചു; അവര്‍ അതിനെ നാമമായിട്ടുപയോഗിക്കുന്ന (അനവച്ഛേദകം എന്നു പേരിട്ടിട്ടുള്ള) നടുവിനയെച്ചത്തില്ക്കൂടി കുത്തിച്ചെലുത്തി. ""മനുഷ്യ ....സമയം കഴിപ്പാന്‍ (265-ാം പുറം) മുന്‍കാണിച്ച ഉദാഹരണം നോക്കുക. ആന്‍ ഇങ്ങനെ വിളിക്കാതെ വന്നുകയറിയ വിരുന്നുകാരനാണു്. അവനെ ആട്ടിപ്പുറത്തിറക്കിയാല് ഭാവികാലപ്രത്യയാന്തംതന്നെ പിന്വിനയെച്ചമായിട്ടു തെളിഞ്ഞു കാണും.
ഒന്നാംപോയിന്റു തീര്ച്ചപ്പെട്ടതോടുകൂടി രണ്ടാമത്തേതും തീര്‍ച്ചപ്പെട്ടു. കാര്യത്തില്‍ പോയിന്റു രണ്ടും ഒരു സംഗതിതന്നെ തിരിച്ചും മറിച്ചും ഇട്ടതേ ഉള്ളല്ലോ. കുടുക്കപ്പായാല് നീക്കിക്കളഞ്ഞു നോക്കിയപ്പോള്‍ കുളം കുളംതന്നെ എന്നു ബോധപ്പെട്ടു; അത്രയേയുള്ളു. ഭാവികാലപ്രത്യയാന്തമായ "വരു' "ഇരിക്കു' തന്നെ പിന്യെച്ചം; "വരുവാന്‍' "ഇരിക്കുവാന്' എന്ന ആന്‍ പായലിന്റെ മട്ടില്‍ യദൃച്ഛയാ വന്നുകൂടിയതു്. ഭജനം മൂത്തു് ഉൗരാമ തുടങ്ങുകയാല്‍ ആന്‍ ഉടമസ്ഥനായ ഉ പ്രത്യയത്തെ നീക്കിക്കളഞ്ഞിട്ടു് ഇപ്പോള്‍ സ്വതന്ത്രമായിത്തീര്ന്നിരിക്കുന്നു. ഇപ്പോഴത്തെ മലയാളത്തില്‍ രൂപം "വരാന്‍' "ഇരിക്കാന്‍' എന്നു മാത്രമായാല്‍ ധാരാളം മതി. തമിഴില്‍ ആനിന്റെ അധികാരം ഇത്രത്തോളം മുഴുത്തില്ല; അതില്‍ വാന്‍, പാന്‍ എന്നു വകാരപകാരങ്ങള് ചേര്‍ന്നേ നില്ക്കൂ. എന്നു മത്രമല്ല, തമിഴില്‍ ഇൗ രൂപങ്ങള്‍തന്നെ വ്യത്യസ്തശേഖരത്തില് ചേര്‍ന്നുപോയി. അതുകൊണ്ടു് "വരുവാന്‍' എന്നതാണു് ശരിയായ രൂപം; "വരാന്‍' എന്നതു് അതില്‍നിന്നു സങ്കോചിപ്പിച്ചുണ്ടാക്കിയതേ ഉള്ളു. എന്നാല്‍ "വരുക' "ഇരിക്കുക' എന്ന രൂപങ്ങളുടെ സംഗതിയില്‍ കാര്യം നേരെ മറിച്ചാണുതാനും. വര, ഇരിക്ക നീട്ടിയതാണു് ആ രൂപങ്ങള്‍.
അ, ക, ഉക എന്നു മൂന്നു പ്രത്യയം പറഞ്ഞതില്‍ ഏതാണു് ശരിയായ നടുവിനയെച്ചം എന്നു പര്യാലോചിക്കാം. വരുവാന്‍ (= വരു+ആന്‍), വരുവിന്‍ (വരു+ഇന്‍) എന്നു മറ്റു രൂപങ്ങളില്‍ കാണുന്നതുപോലെ ഇതിലും ഉകാരം ഭാവിചിഹ്നമാണോ എന്നാണു് സംശയം തോന്നുക. ഇൗ സംശയം തീര്ക്കുന്നതിലേക്കുവേണ്ടി ആദ്യമായിട്ടു് ഭാവിപ്രത്യയംതന്നെ ഉ എന്നോ ഉം എന്നോ എന്നു നിര്‍ണ്ണയിക്കേണ്ടിയിരിക്കുന്നു. അതിനാല്‍ ആദ്യം ആ സംഗതി വിചാരണയ്ക്കെടുക്കാം.
പഴയ തമിഴില്‍ ഭൂതകാലത്തിന്റെ ഏകവചനത്തിനു മൂന്നു പുരുഷനിലും ഒന്നുപോലെ ചെയ്തു എന്നും, ബഹുവചനത്തിനു ചെയ്തും എന്നും രൂപങ്ങളുണ്ടായിരുന്നു. അതുപോലെ ഭാവിയിലും ഉത്തമപുരുഷനില്‍ മാത്രം ചെയ്കു എന്നു് ഏകവചനവും ചെയ്കും എന്നു ബഹുവചനവും ഉണ്ടായിരുന്നു. "നമ്മള്", "തമ്മള്‍', "മാര്‍' ഇത്യാദി നാമരൂപങ്ങളില്‍ മകാരം ബഹുവചനചിഹ്നമായിട്ടു കാണുന്നുമുണ്ടു്. അതിനാല്‍ ഇൗ ക്രിയാരൂപങ്ങളിലും മകാരം ബഹുവചനക്കുറിയായിത്തന്നെ ഇരിക്കണം. കാല്‍ഡെ്വല്‍ ചെയ്തും, ചെയ്കും എന്ന രൂപങ്ങള്‍ ഉം എന്ന സമുച്ചയരൂപം ചേര്‍ന്നുണ്ടായതാണെന്നു പറയുന്നതു് ഗണിക്കാനില്ല. അദ്ദേഹം വേണ്ടാത്തതെല്ലാം ആ സാധുവായ നിപാതത്തിന്റെ തലയില്‍ കെട്ടിവയ്ക്കാറുള്ള കൂട്ടത്തിലായിരിക്കാം ഇതും. അപ്പോള്‍ ഉ തന്നെയാണു് ഭാവി പ്രത്യയം. ആദികാലത്തു് മുറ്റുവിനകള്‍ക്കു് ഇപ്പോഴത്തെ മലയാളത്തിലെപ്പോലെ ലിംഗപുരുഷ വചനഭേദമില്ലായിരുന്നു എന്നു മുമ്പുതന്നെ സ്ഥാപിച്ചിട്ടുണ്ടല്ലോ. ആദ്യമായി രൂപഭേദം ആരംഭിച്ചതു് വചനം എന്ന ഉപാധിയില്‍ ആയിരിക്കാം എന്നുവേണം ഇതില്നിന്നൂഹിപ്പാന്. ക്രമേണ പുരുഷഭേദംകൂടി ഏര്‍പ്പെട്ടപ്പോള്‍ അതിലേക്കുള്ള പ്രത്യയത്തില്ത്തന്നെ വചനം കൂടി ഉള്പ്പെട്ടുപോകയാല് ഉം എന്നു മകാരം ചേര്‍ന്ന രൂപം ആവശ്യമില്ലാതായി. എന്നാല്‍ ഒരിക്കല്‍ നടപ്പില്‍വന്നു പോയ രൂപം ഉടനെ നശിച്ചുപോവുക എന്നതു് എളുപ്പമല്ല. അതുകൊണ്ടു് അതിനെ വ്യക്തിവിവക്ഷ അത്യാവശ്യമല്ലാത്തതിനാല്‍ വചനവിഷയത്തില് ദുര്‍ബ്ബലമായ നപുംസകലിംഗത്തില്‍ രണ്ടു വചനത്തിലും ഭേദംകൂടാതെ ഉപയോഗിക്കാന്‍ ആരംഭിച്ചിരിക്കണം. ഇങ്ങനെയാണു് ഉ എന്നും ഉം എന്നും രണ്ടു ഭാവിപ്രത്യയം ഉണ്ടായിത്തീര്‍ന്നതു്.
ഉ പ്രത്യയത്തില് പുരുഷപ്രത്യയങ്ങള്‍ ചേരുമ്പോള്‍ ഉണ്ടാകുന്ന രൂപഗതിയും കാണിക്കാം. പാടു+ ഏന് = പാടുവേന്‍, തൂങു+ഏന്= തുങ്ങുവേന് എന്നിത്യാദി കാരിതാകാരിഭേദമില്ലാത്ത വ്യഞ്ജനാന്തങ്ങളില് സന്ധികാര്യം കൊണ്ടുതന്നെ രൂപം ശരിപ്പെടുന്നു. അറി+ ഉ+ ഏന്= അറിയുവേന് എന്നു വരേണ്ടതിനു പകരം "അറിവേന്‍' എന്നും, "നട+ ഉ+ ഏന്=നടക്കുവേന് എന്നതിനുപകരം "നടപ്പേന്‍' എന്നും രൂപങ്ങള്‍ വന്നതെങ്ങനെ? ഇവിടെ ഉ ലോപിച്ചു പോകുന്നതാണു്. ഉകാരം മിക്ക ദിക്കിലും ലോപിക്കുന്ന സ്വരവുമാണല്ലൊ. എന്നാല്‍ മുറയ്ക്കുള്ള ലോപം എന്നിടത്തോളം വകവയ്ക്കേണ്ടതില്ല; "അറിയുവേന്' എന്നതിനെ "അറിവേന്‍' എന്നു സങ്കോചിപ്പിക്കുന്നു എന്നു ഗണിച്ചാല്‍ മതി. അപ്പോള്‍ ധാതു താലവ്യാന്തമായാലും സന്ധിയില്‍ അതിനു് യകാരാഗമത്തിനു പകരം വകാരാഗമം വന്ന ഫലമായി. അകാരിതത്തിനു് സന്ധികാര്യമായ ഇടനില വകാരമാണെങ്കില് കാരിതത്തിനു് അതിന്റെ ഇരട്ടിച്ച ഖരമായ പ്പ ആണു വേണ്ടതു്. ഇങ്ങനെ "നടപ്പേന്‍' എന്ന രൂപവും സിദ്ധിച്ചു. വ, പ രണ്ടും ഭാവിയെക്കുറിക്കുന്ന ഇടനിലകളാണെന്നു നന്നൂല്കാരന് പറഞ്ഞതിന്റെ യുക്തിയും ഇതുതന്നെ ആയിരിക്കണം. ഭാവികാലത്തിലെ വിനയെച്ചമായിട്ടും അദ്ദേഹം വാന്‍, പാന്‍ എന്നു് എടുത്തു വകാരപകാരങ്ങളെച്ചേര്ത്തു നിര്‍ദ്ദേശിച്ചതും പ്രതേ്യകം നമ്മുടെ ശ്രദ്ധയെ അര്‍ഹിക്കുന്നു. ഭാവിയില്‍ രൂപസിദ്ധിക്കുള്ള കുഴപ്പമെല്ലാം ഇപ്പോള്‍ തീര്‍ന്നു.
അ മാത്രമേ നടുവിനയെച്ചമായിട്ടുള്ളു. വിനയെച്ചം ക്രിയാംഗമാകയാല് അതു് ഒരു ക്രിയയുടെ വിശേഷണമായിരിക്കണം. ക്രിയാവിശേഷണമായിട്ടുള്ള പ്രയോഗങ്ങളിലെല്ലാം അ മാത്രമേ കാണുന്നുള്ളു.
ചൊല്ലിത്തുടങ്ങിനാന്‍; പറയത്തക്ക, നടത്തവേണ്ടും; ചെയ്യപ്പെട്ട; വര; ഇരിക്ക (= വരെ, ഇരിക്കേ- തന് വിനയെച്ചം.)
വിയംകോള് എന്നു തമിഴര്‍ പറയുന്ന ആശാസകപ്രകാരമായിട്ടും, നാമമായിട്ടും ഉള്ള ഉപയോഗത്തില്‍ ആണു് ക, ഉക ചേര്‍ന്നു കാണുന്നതു്. ആദ്യത്തേതു് മുറ്റുവിനയായ കൃതിരൂപവും രണ്ടാമത്തേതു് നാമവും ആയിപ്പോകുന്നതിനാല്‍ അതു് വിനയെച്ചമേ അല്ലെന്നു് അര്‍ത്ഥംകൊണ്ടു വിശദമാകുന്നു. എന്നാല്‍ ഇതിനെ രണ്ടിനെയും എന്തിനു് നടുവിനയെച്ചത്തില്‍ ഉള്‍പ്പെടുത്തി എന്നാണു് പിന്നത്തെ ചോദ്യം. അതിനു സമാധാനം പറയാം. വിനയെച്ചങ്ങളുടെ കൂട്ടത്തിലല്ലെങ്കില് ഇതിനെ ചേര്ക്കാവുന്നതു് കാല്‍ഡെ്വല്‍ ചെയ്തപോലെ കൃതികൃത്തെന്നു പറയുന്ന ക്രിയാനാമങ്ങളുടെ ശേഖരത്തിലാണു്. കൃതികൃത്തു് നാമമായിപ്പോകുന്നതിനാല് അതിന്റെ കര്‍ത്താവും കര്‍മ്മവും കുറിക്കുന്നതിനു് സംബന്ധികാവിഭക്തിയല്ലാതെ മുറയ്ക്കുളള നിര്‍ദ്ദേശികയും പ്രയോജികയും വരികയില്ല. കൃതികൃത്താകുമ്പോള് "തട്ടാന്റെ പണി', "മോതിരത്തിന്റെ കെട്ട്' എന്നാണു് പ്രയോഗം. ഉക പ്രത്യയാന്തമാകയാല് "തട്ടാന്‍ പണിയുക' "മോതിരം'(ത്തെ) കെട്ടുക എന്നു കര്ത്തൃകര്മ്മങ്ങളെ മുറപ്രകാരം കാണിക്കാം. ക്രിയാധര്മ്മം പോകാത്തതിനാല്‍ ഇതു് ക്രിയാനാമമല്ല; മറ്റൊന്നിന്റെ വിശേഷണമല്ലാത്തതിനാല് പറ്റുവിനകളുടെ കൂട്ടത്തില്‍ ഇതിനു സ്ഥാനം കൊടുത്തുകൂടാ; സ്വയം പൂര്‍ണ്ണക്രിയ അല്ലാത്തതിനാല്‍ മുറ്റുവിനയിലും ചേരുകയില്ല. കാലാദ്യുപാധിയൊന്നും ഇല്ലാത്തതിനാല്‍ പരബ്രഹ്മതുല്യമാണിതു് എന്നു് മുന്‍പുതന്നെ ഉപന്യസിച്ചതു് ഇപ്പോള്‍ സ്പഷ്ടമായി. സംസ്കൃതത്തില്‍ ഇതിനെതിരായിട്ടു് ഒരു രൂപമില്ല. ഇംഗ്ലീഷില്‍ ശിളശിശശേ്ല എന്നതിന്റെ സ്ഥാനമാണിതിനു്, ഇംഗ്ലീഷുവെയാകരമന്മാര് അതിനെ ങീീറ എന്നു പറയുന്ന "പ്രകാരം' എന്ന ഇനത്തില്‍ ചേര്‍ത്തു. എന്നാല്‍ പ്രകാരങ്ങള്‍ (ാീീറ) എെല്ലാം പൂര്ണ്ണക്രിയകള് (ളശിശലേ ്ലൃയ)ആെണ്; ഇതു് അപൂര്‍ണ്ണവുമാണു്. (ഒീം രമി ശിളശിശശേ്ല യല ളശിശലേ?) അതുകൊണ്ടു് പ്രകാരത്തില്‍ ഉള്‍പ്പെടുത്തുന്നതിനും ന്യായം പോരാ. വിയങ്കോളായിട്ടുള്ള ഉപയോഗത്തില്‍ ഇതു് മുറ്റുവിനയായിത്തീരുന്നതിനാല് പ്രകാരത്തിന്റെ കൂട്ടത്തില്‍ ആശാസകപ്രകാരം എന്നു് ഇതിനു സ്ഥാനം കൊടുക്കുകയും ചെയ്തു. പോരാത്തതിനു് ദ്രാവിഡങ്ങള്ക്കു ശരിയായ പ്രകാരങ്ങളേ ഇല്ല; ഉള്ളതു മിക്കതും അനുപ്രയോഗസിദ്ധവുമാണു്. അതിനാല്‍ ആ ഇനത്തില്‍ ഇതിനു് സ്ഥാനം ഒരിക്കലും അനുവദിക്കാന്‍ പാടില്ല. ഇൗ ദുര്‍ഘടത്തില്‍ ആര്‍ക്കും വേണ്ടാത്തതിനും വല്ലെടത്തും ഒരു സ്ഥലം കൊടുക്കണമല്ലോ എന്നുവച്ചു് ഇതിനെ നടുവിനയെച്ചത്തിന്റെ കൂട്ടത്തില്‍ തള്ളിവിട്ടതേ ഉള്ളു. ഇതെല്ലാം കരുതീട്ടാണു് മുറ്റുവിനയ്ക്കും പറ്റുവിനയ്ക്കും നടുക്കുള്ളതു് "നടുവിനയെച്ചം' എന്നൊരു വ്യാഖ്യാനംകൂടി മുമ്പുതന്നെ ചെയ്തുവച്ചതും "അനവച്ഛേദകം' എന്നൊരു പുതിയ പേര് സൃഷ്ടിച്ചതും.
അനവച്ഛേദകത്തിനു പ്രത്യയം ക എന്നു മതി. വ്യഞ്ജനാന്തധാതുക്കളില് അതു് സംവൃതം ചേര്‍ന്നു് ഉക എന്നായിക്കൊള്ളും. ഇരിക്കുക, ചേര്‍ക്കുക എന്നു സ്വരാന്തങ്ങളിലും ചില്ലന്തങ്ങളിലുംകൂടി ഉ ചേര്‍ക്കുന്നതു് അനാവശ്യകമാണ്; ഇൗയിടെ തുടങ്ങിയ ഒരു നീട്ടലേ ഉള്ളു അതു്. പോകുവാന്‍, പോകുവിന്‍ എന്ന രൂപങ്ങളിലെപ്പോലെ ഭാവിപ്രത്യയത്തിനു് ഇതില്‍ അര്‍ത്ഥച്ചേര്‍ച്ച ലേശംപോലുമില്ല. ആ രൂപങ്ങളെ അനുകരിച്ചു് ഇതിലും വെറുതെ നീട്ടല്‍ ആരംഭിച്ചതായിരിക്കണം. പാക്ഷികവിനയെച്ചത്തിന്റെ ഉല്‍പ്പത്തി ഇൗ അനവച്ഛേദകത്തില്നിന്നാണു്. അതില്‍ ഭാവിസ്പര്ശത്തിനു് അര്‍ഹതയുള്ളതിനാല്‍ "ഇരിക്കുകില്‍' എന്നു നീട്ടിയാലും അസ്വാരസ്യമില്ല. തമിഴില്‍ വര്ത്തമാനാഖ്യാതം ഇറ എന്ന ധാതുവിന്റെ അനുപ്രയോഗം കൊണ്ടാണുണ്ടാകുന്നതെന്നു സ്ഥാപിച്ചല്ലോ. അവിടെ പ്രാക്പ്രയോഗം ഇൗ അനവച്ഛേദകമാണു്. അതിന്റെ കുറിയായ ക പ്രത്യയത്തിലെ അകാരം ലോപിച്ചു് ഇറയോടു ചേര്‍ന്നു് കിറ ഉണ്ടാകുന്നു. അതാണു് ചെയ്കിറാന്, വരുകിറാന്‍ എന്നു കകാരം കേള്‍ക്കുന്നതു്. അതു് മലയാളത്തില്‍ വിധായകപ്രകാരത്തിന്റെ അനുപ്രയോഗമായ വേണ്ടും അണം ആയതുപോലെ ഉന്നു എന്നു പ്രത്യയമായിത്തീര്ന്നതിനാല് കകാരംകൂടി കേള്‍ക്കാതെ "ചെയ്യുന്നു', "വരുന്നു' എന്നു രൂപം ധരിക്കുന്നു. പ്രത്യയസ്ഥാനം ലഭിക്കയാല്‍ കാരിതങ്ങളില്‍ ക്കു് ഇടനിലചേരുമ്പോള് "ഇരിക്കുന്നു' "കേള്‍ക്കുന്നു' എന്നു കകാര സഹിതങ്ങളായ രൂപങ്ങളും ഉണ്ടാകുന്നു.
മേല്‍പ്രസ്താവിച്ച സിദ്ധാന്തപ്രകാരം വിനയെച്ചങ്ങളുടെ വിഭാഗം താഴെ ചേര്‍ത്തിരിക്കുന്ന പട്ടികപ്രകാരമാകുന്നു.
പേര് പ്രത്യയം ഉദാഹരണം
മുന്‍വിനയെച്ചം തു, ഇ(ശിഥിലീകൃതഭൂതപ്രത്യയങ്ങള്) ചെയ്തു്, ഒാടിപ്പോയി പിന്‍വിനയെച്ചം ഉ (ഭാവിപ്രത്യയം, അതിന്മേല് ആന്‍) ചെയ്യുവാന്‍, ചെയ്വാന്
കേവലം അ ചെയ്യ (വേണം) നടുവിനയെച്ചം തന്‍വിനയെച്ചം എ, അവെ ചെയ്യെ, ചെയ്യവെ അനവിച്ഛേദകം ക (ഉക) ചെയ്ക, ചെയ്യുക പാക്ഷികം ഇല് (കില്‍, ഉകില്‍) ചെയ്യില്, ചെയ്കില്‍, ചെയ്യുകില്‍
പാക്ഷിക വിനയെച്ചത്തില്‍ ഉം എന്ന സമുച്ചയനിപാതം ചേര്‍ത്താല്‍ അംഗീകാരം അര്‍ത്ഥം ഉണ്ടാകും.
"രണ്ടുപ്രകാരം നിരുപിച്ചാലും തണ്ടാര്മിഴിയെ നമുക്കിഹ വേണ്ടാ' ഇത്യാദ്യുദാഹരണങ്ങള്‍. രൂപത്തെ ഒരുവിധവും സ്പര്‍ശിക്കാത്ത ഒരര്ത്ഥ വിശേഷമാണിതു്. അതിനാല്‍ വ്യാകരണത്തില്‍ ഇതിനെ ഗണിക്കേണ്ടതില്ല. ഡാക്ടര് ഗുണ്ടര്‍ട്ടു് ഇതിനു് "അനുവാദകം' എന്നു പേരിട്ടു് വിനയെച്ചങ്ങളുടെ ഉള്‍പ്പിരിവില്‍ ചേര്‍ത്തതു് ഇംഗ്ലീഷില്‍ ഇതു 'yet' എേന്ന ഘടകനിപാതത്തിന്റെ സ്ഥാനം വഹിക്കുന്നതിനാലായിരിക്കണം.
കൃത്തുകള്‍
അംഗയായും അംഗമായും ഉള്ള സാദ്ധ്യക്രിയയെ വിവരിച്ചതിന്റെ ശേഷം ഇനി ബാക്കിയുള്ള സിദ്ധക്രിയയെ എടുക്കുന്നു. ഇൗ മാതിരി ക്രിയയെ കുറിക്കുന്ന പ്രത്യയങ്ങള്ക്കു് "കൃത്ത്' എന്നുപേര് മുമ്പില്‍ത്തന്നെ പറഞ്ഞിട്ടുണ്ടല്ലോ. വാസ്തവത്തില്‍ സാദ്ധ്യദശയില് ഇരിക്കുന്ന ക്രിയയേ ക്രിയയാവുകയുള്ളു എന്നുസ്ഥാപിച്ചിട്ടുള്ളതിനാല് സിദ്ധക്രിയകളൊക്കെയും ക്രിയയില്‍നിന്നു ജനിച്ച നാമങ്ങളാകുന്നു. നാമത്തില്നിന്നുളവാകുന്ന നാമപ്രത്യയങ്ങള്ക്കു് തദ്ധിതമെന്നു പേര് ചെയ്തുപോലെ ക്രിയയില്നിന്നുത്ഭവിക്കുന്ന നാമപ്രതൃയങ്ങള്ക്കു് കൃതു് പ്രത്യയമെന്നു സംജ്ഞ കൊടുത്തിരിക്കുന്നു. "കൃതികൃത്ത്', "കാരകകൃത്ത്' എന്നു കൃത്തു് രണ്ടുവിധം; ഒന്നാത്തേതു് കേവലമായ ക്രിയാസ്വരൂപത്തെക്കുറിക്കുന്നു; രണ്ടാമത്തേതില്‍ ക്രിയയെ നടത്തുന്ന കാരകങ്ങളില്‍ ഒന്നു് പ്രത്യയത്തിന്റെ വാച്യമായി നില്ക്കുന്നു.