അല്‍, തല്‍, പ്പു, വു, ച, തി, ത്തു, ത്തം, അ, ഇ, അം, മ, വി, ഇല്, പടി, തല, മാനം, ടു, മ്പു, വാരം ഇത്യാദി കൃതികൃത്തുകള്‍.
കൃതികൃത്തിനെക്കുറിക്കുന്നതിനു് അല്‍, തല്‍, പ്പു്, വു്, ച, തി, ത്തു്, ത്തം ഇത്യാദി ഇരുപതു പ്രത്യയങ്ങളുണ്ടു്. ഇവയെ ചേര്‍ച്ചപോലെ ധാതുക്കളില്‍ ചേര്‍ക്കേണ്ടതാകുന്നു. വ്യത്യസ്തങ്ങള്‍ അധികപ്പെടുകയാല്‍ ഇന്ന ധാതുവിനു് ഇന്ന പ്രത്യയം എന്നു വ്യവസ്ഥചെയ്യുന്നതു സ്വല്പം പ്രയാസവും, ഉത്സര്ഗ്ഗത്തിനു് അപവാദം, അപവാദത്തിനുപരി അപവാദം, തിരിയെ പ്രതിപ്രസവം ഇത്യാദി നാനാപ്രകാരമുള്ള വളച്ചുകെട്ടുകള്‍ കൂടാതെ അസാദ്ധ്യവുമാകയാല് ഇൗ വിധത്തില്‍ പ്രത്യയങ്ങള്‍ക്കു പരിഗണനം ചെയ്യേണ്ടിവന്നുവെന്നറിക. എങ്കിലും പ്രായികങ്ങളായ ചില നിയമങ്ങളെ താഴെ പ്രസ്താവിക്കാം:
1.
അല്‍; തുപ്പ്- തുപ്പല്; ചെയ്-ചെയ്യല്‍. 2.
തല്‍: കെടു- കെടുതല്‍; പാ- പാച്ചല്= (താലവ്യാദേശം); തൂറ്- തൂറ്റല്, മറി- മറിച്ചല്‍. 3.
പ്പ്: തേ- തേപ്പ്; കിട- കിടപ്പ്; പാര്- പാര്‍പ്പു്. 4.
വ്: അറി- അറിവ്; നോ- നോവ്; നിന- നിനവ്; അള- അളവു്. 5
ച: ചേര്- ചേര്‍ച്ച; വീഴ്- വീഴ്ച; അകല്- അകല്ച: അരുള്‍- അരുള്ച. 6.
തി: അറു- അറുതി; പൊറു- പൊറുതി. 7.
ത്ത്: നെയ്യ്- നെയ്ത്ത്; കൊയ്യ്- കൊയ്ത്ത്; ഉൗത്- ഉൗത്ത്;
ഒാത്- ഒാത്ത്; പൂശ്- പൂച്ച്; (താലവ്യാദേശം);
പാട്- പാട്ടു് (സന്ധികാര്യം); കൂട്- കൂട്ട്; മാറ്- മാറ്റു്. 8.
ത്തം: പിടി- പിടിത്തം, വെളി- വെളിച്ചം, വെട്ടം; പാട്- പാട്ടം; കോട്- കോട്ടം; ഏറ്- ഏറ്റം. 9.
അ: കൊടു- കൊട; നില്- നില; പടു- പട. 10.
ഇ: കേള്- കേളി; തോല്- തോലി. 11.
അം: നീള്- നീളം; ആഴ്- ആഴം; കള്‍- കള്ളം; എണ്- എണ്ണം. 12.
മ: ഒാര്- ഒാര്‍മ്മ; കൂര്- കൂര്‍മ്മ; താഴ്- താഴ്മ. 13.
വി: മറ- മറവി; പിറ- പിറവി; തോല്- തോല്‍വി. 14.
ഇല്: വേവ്- വെയില്; തു- തുയില്‍ (തുയര്). 15.
പടി: നട- നടപടി. 16.
തല: നടു- നടുതല; മറു- മറുതല. 17.
മാനം: തേ- തേമാനം; വരു- വരുമാനം; തീര്- തീരുമാനം. 18.
ട്: ചുമ- ചുമടു്. 19.
മ്പ്: കെടു- കെടുമ്പ് 20.
വാരം: (അരം- അലം)- തങ്- തങ്ങാരം; നൊ- നൊമ്പലം(രം.)
ബഹുലം പ്രക്രിയാകാര്യം ഖരാദേശാദി ചൊന്നതു്.
ഇച്ചൊന്ന ഇരുപതു കൃതികൃത്പ്രത്യയങ്ങളെ ധാതുവില്‍ ചേര്‍ക്കുമ്പോള്‍ പലക്രിയാകാര്യങ്ങളും വേണ്ടിവരും; അതിനു വ്യവസ്ഥചെയ്യുന്നതു് ദുഷ്കരമാകുന്നു. പൂര്‍വ്വസവര്‍ണ്ണം, താലവ്യാദേശം, കാരിതങ്ങളുടെ ക-പാദ്യാഗമം മുതലായ പ്രക്രിയാകാര്യങ്ങള് ഇവിടെ പ്രായേണ തരംപോലെ ചെയ്യേണ്ടതാണു്. വിധിച്ചിട്ടില്ലാത്ത ചില വിശേഷകാര്യങ്ങളും ചിലെടത്തു കണ്ടേക്കും. മുഴങ്+ അം = മുഴക്കം (ഖരാദേശവും ദ്വിതവും) കോ+ അം = കോട്ടം (ഖരാദേശവും ദ്വിതവും) കാ+ അല്‍ = കാവല്‍ (സന്ധികാര്യം വാഗമം) കര+ തല്‍ = കരച്ചല് (ദ്വിത്വവും താലവ്യാദേശവും)
156. (എ) മ നിഷേധപ്രകൃതിയില്; (ബി) അല്‍ കൊള്ളാം മിക്ക ദിക്കിലും; (സി) പ്പു് ചേരും കാരിതങ്ങള്ക്ക്; (ഡി) ച രേഫ ല ള ഴ ങ്ങളില്‍.
ഇരുപതു പ്രത്യയങ്ങളെ പരിഗണിച്ചല്ലാതെ ഇന്ന ധാതുവിനു് ഇന്ന പ്രത്യയം എന്നു പറഞ്ഞില്ല; അതത്ര സുകരവുമല്ല. എങ്കിലും മാര്ഗ്ഗപ്രദര്ശനത്തിനായി ഏതാനും നിയമങ്ങളെ ഇൗ സൂത്രത്തില്‍ കൊടുത്തിരിക്കുന്നു: നിഷേധപ്രകൃതിയില് നിന്നു മ പ്രത്യയം വരും; ഏതു ധാതുവിനും ആ ചേര്‍ത്തു് നിഷേധപ്രകൃതിയുണ്ടാക്കീട്ടു് നേരെ അതിന്മേല് മ ചേര്‍ത്താല്‍ കൃതികൃത്തിലെ രൂപമാകും. അല്പ്രത്യയം മിക്ക ധാതുവിലും ചേര്‍ക്കാം; വേറെ ഒന്നും യോജിക്കാഞ്ഞാല് ഏതു ധാതുവിലും ഇതു ചെയ്യാം. തമിഴിലും പ്രധാനമായ കൃതികൃത്പ്രത്യയം ഇതുതന്നെ. കാരിതങ്ങളിലാണു് പ്പു് എന്നതിനു് അധികമുപയോഗം. ഉു് എന്നു സംവൃതമാണു് പ്രത്യയം; അതു പരമാകുമ്പോള്‍ കാരിതങ്ങള്ക്കു് പ്പു് ഇടനില വരുന്നു എന്നു് ഇവിടെ പ്രക്രിയ പറയാം. അംഗരൂപം തന്നെ കൃതികൃത്തായിരിക്കുന്നു എന്നും യുക്തി കല്പിക്കാം. ഇതുപോലെ മറ്റുള്ളിടത്തും യഥാസംഭവം പ്രക്രിയ ഉൗഹിക്കുക. ച പ്രത്യയം വരുന്നതു പ്രായേണ ര, ല, ള, ഴ എന്ന വര്ണ്ണങ്ങളിലവസാനിക്കുന്ന ധാതുക്കള്ക്കാണു്.
(എ)
മ- ഇല്ലാ; ഇല്ലായ്മ; വല്ലാ- വല്ലായ്മ; അരുത്- അരുതായ്മ; വരാ- വരായ്മ; കൊള്- കൊള്ളാം- കൊള്ളായ്മ. (ബി)
അല്‍: തോന്ന്- തോന്നല്‍; പോറ്- പോറല്‍. (സി)
പ്പ്: ഇരി- ഇരിപ്പ്; തേ-തേപ്പു്, നില്- നില്‍പ്പു്. (ഡി)
ച: തളര്- തളര്‍ച്ച; കവര്‍- കവര്‍ച്ച; ഉണര്- ഉണര്‍ച്ച; വളര്-വളര്‍ച്ച; അകല്-അകല്‍ച്ച; നികല്-നികല്ച്ച; അനല്‍- അനല്‍ച്ച; വിരള്- വിരള്ച്ച, ഉരുള്‍- ഉരുള്‍ച്ച (ഉരുളിച്ച); താഴ്- താഴ്ച; വേള്- വേഴ്ച്ച, കാ- കാഴ്ച; വീഴ്- വീഴ്ച.
ദ്വിത്വം ഖരത്വവും ചേര്ന്നി- ട്ടും പറ്റും ങാന്തധാതുവില്.
ദ്വിത്വഖരാദേശങ്ങളോടുകൂടെ അം പ്രത്യയം ങകാരാന്തധാതുക്കള്ക്കു കൊള്ളാം.
ഉദാ: പിണങ്- പിണക്കം. ഇണങ്ങ്- ഇണക്കം. അടങ്- അടക്കം. ഉറങ്- ഉറക്കം.
ധാതു രൂപം ചിലേടത്തു പോരും കൃത്തുകള്‍ രണ്ടിലും.
കൃതികൃത്തെന്നും, കാരകൃത്തെന്നും രണ്ടു വകയായിട്ടുള്ള കൃത്തുകള്ക്കും ചിലപ്പോള്‍ ധാതുരൂപംതന്നെ മതിയാകും; പ്രത്യയത്തിന്റെ ആവശ്യമില്ല. കൃതികൃത്തിനു് ഉദാഹരണം: കളി, കുളി, വിത, പൊടി, നോവു്, വേവു്, പണി, വിളമ്പു്.
കാരകത്തിനു് ഉദാഹരണം: വള, പിടി, ഉരുള്‍, ചുരുള്‍, ഉരുക്കു്.
ചിലേടത്തുപധാദീര്ഘം, വിശേഷപ്രത്യയങ്ങളും.
മറ്റു ചിലേടത്തു് ഉപധാദീര്ഘം കാണും. "ഉപധ' എന്നാല്‍ ഉപാന്ത്യം= ഒടുവിലത്തേതിനു മുമ്പുള്ള വര്‍ണ്ണം. വേറെ ചില ദിക്കില്‍ മുന്പരിഗണിച്ച 20 പ്രത്യയങ്ങള്‍ക്കു പുറമേ വിശേഷാല്‍ പ്രത്യയങ്ങള്‍ കാണും. ഉദാ:
ഉപധാദീര്ഘത്തിനു് പട്- പേടു്- പടു്- പാട്ു; തിന്- തീനു്. ഉണ്- ഉൗണ്; ചുട്ു-ചൂട്ു; കെട്ു. എറ്- ഏറ്; പൊരു- പോര്; നടു-നാട്ു.
വിശേഷപ്രത്യയങ്ങള്ക്ക്: പുതു- പുത്തന്‍; ഒടുങ്- ഒടുവ്; മിക്- മിക്ു- മിച്ചം.
രൂപത്തിനൊത്തു പൊരുളു- മല്പാല്പം മാറിവന്നിടും.
കൃതികൃത്തുകളില് സൂക്ഷ്മം നോക്കുമ്പോള്‍ അര്‍ത്ഥം ഒന്നുതന്നെ എന്നിരിക്കിലും ഒാരോ പ്രത്യയത്തിനും ഒാരോ വിശേഷമായ ഉപയോഗം വന്നിട്ടുള്ളതിനാല്‍ രൂപഭേദത്തിനനുരൂപമായി അര്‍ത്ഥഭേദവും കാണും. ഒരേ ധാതുവില്തന്നെ പ്രത്യയങ്ങളില്‍ ഒാരോന്നു മാറിമാറി ചേര്‍ത്താല്‍ അര്‍ത്ഥവും മാറുമെന്നു താല്‍പ്പര്യം. ഉദാ:
തീര്= തീര്‍ച്ച, തീര്വ, തീരുവ, തീര്‍പ്പു്, തീരുമാനം, തീര്വു്. പകര്= പകര്‍പ്പു്, പകര്‍ച്ച, പകരം, വേള്= വേള്‍ച്ച, വേളി.