വ്യാകരണം ഭാഷയുടെ ഉപയോഗത്തെ വ്യവസ്ഥപ്പെടുത്തുന്ന ശാസ്ത്രമാണല്ലോ.ഭാഷ എന്നാല്‍ മനോവൃത്തികളെ വെളിപ്പെടുത്തുവാനുള്ള ഉപായം. മനോവൃത്തികള്‍ പ്രപഞ്ചത്തെക്കുറിച്ചു പ്രവര്‍ത്തിക്കുന്നു. പ്രപഞ്ചം ദ്രവ്യം, ക്രിയ., ഗുണം - ഇൗ മൂന്നു തത്ത്വങ്ങളെക്കൊണ്ടു ചമച്ചതെന്നു സമര്‍ത്ഥിക്കാം.
ഏതെങ്കിലും ഒരു ചിത്തവൃത്തിയെ ഒറ്റതിരിച്ചു കാണിക്കുന്നതു് ഒരു വാക്യം. ഒരു വാക്യത്തെ കെടുതല്‍ വരാത്ത വിധത്തില്‍ അഴിച്ചാല്‍ (അപോദ്ധരിച്ചാല്) കയറില്നിന്നു് ചകിരിനാരെന്നപോലെ പദങ്ങള്‍ കിട്ടുന്നു. അതിനാല്‍ ഭാഷയുടെ നാരായവേര് പദമാക്കുന്നു.
പ്രപഞ്ചം ദ്രവ്യക്രിയാഗുണാത്മകമെന്നു് മുന്പറഞ്ഞുവച്ചതിനെ കൂട്ടിച്ചേര്‍ത്തു് ആലോചിക്കുമ്പോള്‍ പദത്തിന്റെ പൊരുളാകേണ്ടതു് ഇൗ ദ്രവൃക്രിയാഗുണങ്ങള് മൂന്നില്‍ ഒന്നാണെന്നു ബോധപ്പെടും. എന്നാല്‍ മുന്‍കാണിച്ച ദൃഷ്ടാന്തത്തിലെ ചകിരിനാരിനെ വേദാന്തികള്‍ പഞ്ചഭൂതാത്മകമെന്നും, രസതന്ത്രക്കാര്‍ ചില ലോഹങ്ങളുടെയും അലോഹങ്ങളുടെയും പരിണാമമെന്നും വിഭജിക്കുംപോലെ നെരുക്തന്മാര്, ബാലന്മാര്‍ക്കു് ശബ്ദസ്വഭാവത്തില് വ്യുല്‍പ്പത്തി വരുത്താന്‍വേണ്ടി, പദങ്ങള്‍ക്കും മൂലമായി പ്രകൃതി എന്നൊന്നിനെ കല്പിക്കുന്നു. ദ്രവ്യക്രിയാഗുണങ്ങള് എന്ന അര്‍ത്ഥങ്ങളെയും ഇൗ പ്രകൃതികളിലാണു് സമര്‍പ്പിക്കുന്നതു്. അതിനാല്‍ ദ്രവ്യം, ക്രിയ, ഗുണം, എന്ന മൂന്നു തത്ത്വങ്ങള്‍ക്കെതിരായി ഭാഷയില്‍ ക്രമേണ സത്ത്വം, ധാതു, ധര്‍മ്മി എന്നു മൂന്നു പ്രകൃതികള്‍ ഉളവാക്കുന്നു. ഇൗ പ്രകൃതികളില്നിന്നു് പീന്നിടു മുറയ്ക്കു നാമം, കൃതി, ഭേദകം എന്ന പദങ്ങള്‍ ജനിക്കുന്നു. അതിനാല്‍ നാമാദിപദങ്ങളുടെ ഉല്‍പ്പത്തി താഴെ വിവരിക്കുന്ന വംശാവലിപ്രകാരം ആകുന്നു.
പദാര്‍ത്ഥങ്ങള്‍ക്കും പദപ്രകൃതികള്ക്കും ഇങ്ങനെ പ്രതേ്യകം പേരേര്പ്പെടുത്തിയതു് വായനക്കാര്‍ക്കു് ഭ്രമത്തിനു് ഇടകൊടുക്കാതിരിക്കാന്വേണ്ടിയാകുന്നു. ഗ്രന്ഥാരംഭത്തില്‍ ചെയ്തിട്ടുള്ള പദവിഭാഗത്തില്‍ നിപാതം എന്നൊരിനംകൂടി സ്വീകരിച്ചിട്ടുള്ളതിനെ നിരുക്തദൃഷ്ട്യാ നോക്കുമ്പോള്‍ വകവയ്ക്കേണ്ടതില്ല. ഇവ തനിയെ നിന്നാല്‍ ഒരര്‍ത്ഥത്തെയും കുറിപ്പാന് അശക്തങ്ങളാകയാല് അവയെ പ്രത്യയങ്ങളുടെ ശേഖരത്തില്‍ ഗണിപ്പാനുള്ളതേ ഉള്ളു. പ്രത്യയം പ്രകൃതിയില്‍ ചേരുന്നു; നിപാതം വികൃതിയില്‍ (പദത്തില്‍) ചേരുന്നു എന്നു മാത്രം ഭേദം. ഇതിനാല്ത്തന്നെയാണു് ഇവയ്ക്കു് ദേ്യാതകം എന്നും, നാമാദികള്ക്കു് വാചകം എന്നും പേര് ലഭിച്ചതു്. സര്‍വ്വനാമം നാമത്തിന്റെ വകഭേദം എന്നേ ഉള്ളു. അവ്യയമോ നാമാദികളില്നിന്നു് ഉളവാകുന്നതെന്നു പ്രത്യക്ഷമാകുന്നു. അതിനാല്‍ പദപ്രകൃതികള് സത്ത്വ-ധാതു-ധര്‍മ്മികളെന്നു സ്ഥാപിച്ചതു് ശരിതന്നെ എന്നു് എളുപ്പത്തില്‍ ബോധപ്പെടും. സ്വല്പം ബലാല്ക്കാരംചെയ്താല് ഇവയിലും ധര്‍മ്മി എന്ന മൂന്നാമിനത്തെ ധാതു എന്ന രണ്ടാമിനത്തിന്റെ ഉള്ളില്‍ തള്ളിക്കയറ്റാം. ഭേദകങ്ങള്ക്കു് സ്വതന്ത്രപ്രയോഗം ചുരുങ്ങിപ്പോയതും ധാതുക്കളെപ്പോലെ ഉള്ള രൂപനിഷ്പത്തിയും (ഉദാ:നലു്, നല്ല) ആണു് ഇൗ സാഹസത്തില്‍ നമ്മെ സഹായിക്കുന്നതു്. സംസ്കൃതനിരുക്തകാരന്മാരാകട്ടെ, ഒരുപടികൂടെ മുന്‍പോട്ടു കടന്നു് നാമത്തെക്കൂടി ധാതുക്കളില്‍നിന്നു ജനിച്ചവയെന്നു വാദിച്ചു് ധാതുവെന്ന ഇനത്തെത്തന്നെ സംസ്കൃതത്തിലെ സകല ശബ്ദങ്ങള്‍ക്കും മൂലപ്രകൃതിയെന്നു ശാഠ്യംപിടിക്കുന്നു. എന്നാല്‍ ശാകടായനാദികളുടെ ഇൗ ശാഠ്യം ഭ്രമമൂലകമെന്നു് ശാകപൂര്ണ്ണി മുതല്പേര് അന്നുതന്നെ എതിര്‍വാദവും ബലമായി പുറപ്പെടുവിച്ചിട്ടുണ്ടു്. ലൗകികവിഷയങ്ങളില്‍ ഇൗ വിധം അദെ്വതസിദ്ധാന്തം സ്ഥാപിപ്പാന് പുറപ്പെടുന്നതു് മഹാക്ലേശവും മുറട്ടുവാദവും ആകുന്നുവെന്നു യാസ്കനിരുക്തം, ഉണാദിസൂത്രം മുതലായ ഗ്രന്ഥങ്ങളില്‍നിന്നു് നമുക്കു് സ്പഷ്ടമാക്കുന്നു. മഹാനായ പാണിനിക്കു് ഇൗ ദുര്‍വ്വാദം അഭിമതല്ലായിരുന്നു എന്നതിലേക്കു് "ഉണാദയോ ബഹുലം' എന്ന സൂത്രം മുതലായി അനേകം ലക്ഷ്യങ്ങളുണ്ടു്. ഇൗ അപ്രകൃതം ഇങ്ങനെ ഇവിടെ നില്ക്കട്ടെ.
പ്രകൃതത്തില്‍ മലയാളത്തിലെ പദങ്ങള്‍ ഒട്ടുക്കു സത്ത്വം, ധാതു, ധര്‍മ്മി എന്ന ഇൗ മൂന്നു വേരുകളില്‍നിന്നു മുളച്ചുണ്ടായവയെന്നു പ്രതിപാദിച്ചുവല്ലോ. ഇവയില്‍ ഭേദകങ്ങളുടെ വേരായ ധര്‍മ്മി എന്ന പ്രകൃതി വളരെ ചുരുങ്ങും. സത്ത്വം അതില്‍ കൂടും. ധാതുക്കളാണു് എണ്ണത്തില്‍ അധികം. ധാതുക്കളുടെ സ്വഭാവം കാണിക്കാന്‍വേണ്ടി അതുകളില്‍ പ്രധാനങ്ങളായ ഏതാനും എണ്ണങ്ങളെ പരിശിഷ്ടത്തില്‍ ചേര്‍ത്തിട്ടുണ്ടു്. സത്ത്വങ്ങള്ക്കു് ഇവയെപ്പോലെ പ്രകൃതിഭേദംകൊണ്ടു് രൂപഭേദം ഇല്ല. ധാതുപാഠം ഇങ്ങനെ ക്രിയാപദങ്ങളുടെ നിഷ്പത്തിക്കു് ഉപപത്തിയുണ്ടാക്കണം എന്നുള്ള ഉദ്ദേശ്യത്തിന്പേരില് ചമച്ചിട്ടുള്ളതാകയാല് അതില്‍ എല്ലാ ധാതുക്കളുടെയും സ്വുരൂപംതന്നെ നിരുക്തദൃഷ്ട്യാ അത്ര ശരിയായിരിക്കുമെന്നു് ഞാന്‍ ഉറപ്പുപറയുന്നില്ല. എന്നാല്‍ പാണിനിയുടെ മഹാപ്രസിദ്ധമായ ധാതുപാഠവും ഇൗ ദോഷത്താല്‍ അസ്പൃഷ്ടമല്ലെന്നു് സൂക്ഷ്മങ്ങളായ ശബ്ദാനുശാസനരഹസ്യങ്ങള് ഗ്രഹിച്ചിട്ടുള്ളവര്‍ സമ്മതിക്കുകതന്നെ ചെയ്യും.
എണ്ണത്തില്‍ ചുരുങ്ങുന്നതും ധാതുവില്‍ ഉള്പ്പെടുത്താവുന്നതും ആയ ധര്‍മ്മി എന്ന ഇനത്തെ വകവയ്ക്കാതെ നോക്കുന്നപക്ഷം പ്രകൃതികള്‍ സത്ത്വം എന്നും, ധാതു എന്നും രണ്ടേ ഉള്ളല്ലോ. ചിലേടത്തു് ഒരു പ്രകൃതി സത്ത്വമോ ധാതുവോ എന്നു നിശ്ചയിപ്പാന്‍ കഴിയുന്നതല്ലെന്നു വരും. എങ്ങനെ:
1. ചൊല്: സത്ത്വം - ചൊല്ലിന്റെ പൊരുള്‍, പഴഞ്ചൊല്ലു്. ധാതു - ചൊല്ലുന്നു. 2. നട: സത്ത്വം - നടയുടെ വേഗം, അന്നത്തിന്റെ നട. ധാതു - നടക്കുന്നു. 3. കളി: സത്ത്വം - കളിയുടെ രസം, പലകളികള്‍ ധാതു - കളിക്കുന്നു.
മൂലപ്രകൃതിയില്‍ സാരം ബീജമക്ഷരമൊന്നുതാന്; വിവര്ത്തനപ്രക്രിയയാ- ലതു പിന്നൂതിവീര്ത്തിടും.
മൂലഭൂതമായ പ്രകൃതി സത്ത്വമായാലും ധാതുവയാലും ആദ്യത്തില്‍ ഏകാക്ഷരമായിരിക്കണം എന്നാണു് ഉൗഹം. എന്നാല്‍ ഇപ്പോള്‍ പ്രകൃതിയായി കാണുന്ന സത്ത്വങ്ങളും ധാതുക്കളും ഉൗതിവീര്ത്തു് അനേകാക്ഷരങ്ങളായിത്തീര്ന്നിട്ടുണ്ടു്. വീര്‍ക്കാനുള്ള കാരണം വിവര്ത്തനപ്രക്രിയയാകുന്നു. അതിന്റെ സ്വഭാവം അടുത്തു തന്നെ വിവരിക്കാം. ഉദാ:
സത്ത്വം: കെ, തീ, കാല്, കല്, നെല്‍, മ, ഉള്, നേര് ധാതു: ആ, ചീ, തൂ, തേ, പോ, അറു്, വിടു്, പുകു്, ഉണു്.
ഇൗ ഉൗഹത്തിനുള്ള അടിസ്ഥാനമെന്തെന്നു ചുരുക്കത്തിലെങ്കിലും പ്രസ്താവിക്കണമല്ലോ.
ഒന്നാമതു് - പണ്ടുണ്ടായിരുന്ന ഏകമാത്രകധാതുക്കളില് മിക്കതും ഇപ്പോള്‍ ഖിലങ്ങളായിത്തീര്ന്നിരിക്കുന്നു. എന്‍, ഉള്, ഇല്, അല്‍, വേ, തകു്, മികു് ഇത്യാദികള്‍ നോക്കുക. എന്‍-എന്നു, എന്ന; ഉള്-ഉണ്ടു്, ഉള്ളു; ഇല്-ഇല്ല; അല്‍-അല്ല; വേ-വേണ്ടും, വേണ്ടി; തക്-തക്ക; മിക്-മിക്ക ഇങ്ങനെ ഏതാനും രൂപങ്ങള്‍ മാത്രമേ ഇതുകള്‍ക്കു നടപ്പുള്ളു. ഇതില്‍ എന്‍ മുതലായ ചില ധാതുക്കള്‍ അവ്യയങ്ങളായിപ്പോയി; ചിലതിനു് അനുപ്രയോഗമായിട്ടേ പ്രചാരമുള്ളു; തകു്, മികു് മുതലായവയ്ക്കു മുറ്റുവിനയില്‍ പ്രയോഗമേ ഇല്ല. ഖിലമാകാതെ നടപ്പില്ത്തന്നെ ഇരിപ്പുള്ളവയില് മിക്കതും മാത്രയോ വര്‍ണ്ണമോ അക്ഷരമോ ചേര്‍ന്നു നീണ്ടിരിക്കുന്നു. പുക്-പുക്കു്. ഇതിപ്പോള്‍ സ്വരം ദീര്‍ഘിച്ചു പൂകു് എന്നായിട്ടു് പൂകുന്നു. പൂകി, പൂകും, എന്ന മട്ടില്‍ എല്ലാ രൂപങ്ങളിലും നടക്കുന്നു. മീതു, മീതേ, മീത്തു, മീത്തല്‍ എന്ന പദങ്ങളില്‍ മാത്രം ശേഷിച്ചിരിക്കുന്നതും ഉപരി എന്നര്‍ത്ഥമുള്ളതുമായ മീ എന്ന പ്രകൃതിക്കു് ഇപ്പോള്‍ മികക്കുന്നു, മികത്തു, മികക്കും എന്നോ, മികയ്ക്കുന്നു, മികച്ചു, മികയ്ക്കും എന്നോ നീണ്ടിട്ടുള്ള വേഷത്തിലാണു പ്രചാരം. "മിഞ്ചുക' എന്ന രൂപവും ഇതിന്റെതന്നെ വേഷഭേദമായിരിക്കണമെന്നു തോന്നുന്നു. കുഴി, കുഴല്‍, കുഴങ്ങുക, കുളം, കുളി, കുണ്ടന്‍ ഇത്യാദി പദങ്ങളെ സൂക്ഷിച്ചുനോക്കുമ്പോള്‍ കുള്‍ എന്നോ കു എന്നോ ഒരു പ്രകൃതി ഉണ്ടായിരിക്കണം എന്നും അതിന്റെ വകഭേദങ്ങളാണിതെല്ലാം എന്നും സ്പഷ്ടമാകുന്നു. ഒടുങ്ങുക എന്നതിന്റെ ക്രിയാനാമം ആയിട്ടു് നാം "ഒടുവ്' എന്നു പ്രയോഗിക്കാറുണ്ടു്. ഇതില്‍ ങകാരം കാണായ്കയാല്‍ ആദ്യത്തില്‍ ധാതു ഒടു് എന്നു മാത്രമായിരുന്നിരിക്കണം എന്നു പറയേണ്ടിവരുന്നു.
ഇതിനുംപുറമേ ഏകമാത്രകധാതുക്കള്ക്കാണു് 99-ാം സൂത്രത്തില്‍ വ്യത്യസ്തം പറഞ്ഞിട്ടുള്ളതു്. സൂത്രത്തില്‍ കറടാന്തങ്ങളെ മാത്രമേ എടുത്തിട്ടുള്ളു. അതിലും അടുത്ത സൂത്രത്തിതും യുക്തിപറഞ്ഞകൂട്ടത്തില് കകാരാന്തത്തിനു വ്യത്യസ്തംവരാന് ഒരു സമാധാനവുമുണ്ടായില്ല. പച്-പച്ച; മിച്-മിച്ചം ഇത്യാദികള്‍ നോക്കുമ്പോള്‍ കറടാന്തങ്ങള് മാത്രമല്ല, ചകാരാന്താദികളും ഇൗ വിധത്തില്‍ ഉണ്ടായിരുന്നിരിക്കാം. ഇൗ വ്യത്യസ്തങ്ങളുടെ കൂട്ടത്തില്‍ ടകാരറകാരാന്തങ്ങള് മാത്രം ഖിലങ്ങളാകാതെ നില്ക്കുന്നുണ്ടു്. വിടു് - വിടുന്നു, വിടും; പെറ്-പെറുന്നു, പെറ്റു, പെറും ഇത്യാദി. ഇതുകള്‍ക്കു വിശഷവിധികൂടാതെതന്നെ സന്ധികാര്യംകൊണ്ടു് വിട്+തു= വിട്ടു, പെറ്+തു=പെ.ു് തു= പെറ്റു എന്നു സാധാരണരൂപം വരാവുന്നതുമാണു്. അതിനാല്‍ വ്യത്യസ്തത്തില് ഉള്‍പ്പെടാത്തതുകൊണ്ടുതന്നെ ആയിരിക്കണം അതുകള്‍ ഖിലങ്ങളായിപ്പോകാത്തതു് എന്നു കല്പിക്കാന് മാര്‍ഗ്ഗം കിട്ടുന്നു.
ഇൗവക തെളിവുകള്‍ എന്തൂഹത്തിലേക്കാണു നമ്മെ നയിക്കുന്നത്? പണ്ടു് ധാതുക്കള്‍ ഏകമാത്രങ്ങളായിരുന്നു; ഇപ്പോള്‍ അവ വ്യത്യസ്തങ്ങളുടെ കൂട്ടത്തില്‍ ആയിപ്പോയി.സന്ധിപ്രകരണത്തില്‍ 18-ാം സൂത്രത്തില്‍ "പദമില്ലൊറ്റമാത്രയില്' എന്നു സ്ഥാപിച്ചിട്ടുണ്ടല്ലോ. ആ യുക്തിതന്നെ കാതക്രമത്തില് പ്രകൃതികളിലുംകൂടി പ്രവര്‍ത്തിപ്പിച്ചിരിക്കണം.
രണ്ടാമതു് - ശുദ്ധഭേദകങ്ങളെല്ലാം പ്രകൃതിരൂപങ്ങളാണല്ലോ. അതുകളെ സമാസമായിട്ടേ ഉപയോഗിക്കാറുള്ളൂ; പിരിച്ചു പ്രയോഗിക്കയാണെങ്കില് അതുകള്‍ക്കു് പേരെച്ചത്തിനുള്ള രൂപം വേണം. ഇതില്‍നിന്നു് ഒരു സാമാന്യവിധി ഉൗഹിക്കരുതോ? ഏതുജാതി പദമായാലും സ്വതന്ത്രമായി പ്രയോഗിക്കുമ്പോള്‍ പ്രസ്തുതമായ പ്രകൃതി നാമമോ കൃതിയോ ഭേദകമോ ആയി പരിണമിച്ചിരിക്കുന്നു എന്നു കാണിക്കാനായിട്ടു് അതില്‍ പ്രക്രിയാവിശേഷണം ചെയ്യണം. ആ പ്രക്രിയ ആയിരിക്കാം വിവര്‍ത്തനപ്രക്രിയ. മൂലഭൂതമായ പ്രകൃതി അവ്യാകൃതമാണ്; അതു നാമമോ കൃതിയോ ഭേഗകമോ ആയി പരിണമിക്കണമെങ്കില് അതില്‍ ചില വികാരങ്ങള്‍ വരണം. ""നാമാദിയാം വിഭാഗത്തിന്നെല്ലാമര്ത്ഥം നിയാമകം(സൂത്രം 33) എന്നു ശബ്ദവിഭാഗത്തില് പറഞ്ഞിട്ടുള്ളതു നോക്കുക. തമിഴിലെ ശബ്ദവിഭാഗത്തില് ചെമ്മ, ചെറുമ എന്നു മ ചേര്‍ന്നിട്ടുള്ള രൂപംതന്നെയാണു് ഉരിച്ചൊല്‍ (ഭേദകം) എന്നു കല്പിക്കപ്പെട്ടിരിക്കുന്നതു്. ചെങ്കനല്‍, ചെറുപയറു് എന്ന സമാസത്തിലാകട്ടെ മ ലോപിച്ചു എന്നു പറയുന്നതുപോലും ശരിയല്ല; അതു തനിയേ നീങ്ങിപ്പോയിരിക്കുന്നു എന്നുവേണം പറവാന്‍. ഇങ്ങനെയാണു് ഭവനന്ദിയുടെ അഭിപ്രായം. ഇൗ മാതിരിക്കല്പനചെയ്യാനുള്ള യുക്തിയും നമ്മുടെ സിദ്ധാന്തത്തിനനുഗുണമായിരിക്കുന്നു.
മൂന്നാമതു് - സംസ്കൃതത്തില്‍ ധാതുക്കളെല്ലാം ഏകാക്ഷരങ്ങളാണു്. അതുകളെ ദ്രാവിഡത്തില്‍ എടുക്കുമ്പോള്‍ അന്ത്യവ്യഞ്ജനത്തില് ഇകാരം ചേര്‍ത്തു് ദ്വ്യക്ഷരങ്ങളാക്കാറുണ്ടു്. വദ്= വദു; ഹസ്= ഹസി; പച്= പചി. സ്വന്തശബ്ദങ്ങളിലും നാമത്തെ ധാതുവാക്കുന്നതിനും, ധാതുക്കളില്ത്തന്നെ കേവലത്തെ പ്രയോജകമാക്കുന്നതിനും ഇൗ ഇകാരത്തെത്തന്നെ പ്രത്യയമാക്കിച്ചേര്ക്കുന്നു. കല്= കല്ലിക്കുന്നു; ഒന്ന്= ഒന്നിക്കുന്നു; വിട്= വിടുവിക്കുന്നു; ക= കാണിക്കുന്നു. തെലുങ്കിലും കര്‍ണ്ണാടകത്തിലും ധാതുക്കളെല്ലാം സ്വരത്തിലവസാനിക്കണം എന്നു നിര്ബ്ബന്ധമായിത്തീര്ന്നിരിക്കുന്നു. സ്വരാന്തമായാല് ധാതുവിനു രൂപനിഷ്പത്തിയില് സൗകര്യമുണ്ടാകും. അതിനാല്‍ ഇപ്പോള്‍ അനേകാക്ഷരങ്ങളായിക്കാണുന്ന ധാതുക്കളിലെ അന്ത്യസ്വരം ചിലെടത്തു് ഒാരോ ഭാഷയിലും ഒാരോന്നായി കാണുന്നതു് നമ്മുടെ ഉൗഹത്തിനു് ഉപഷ്ടംഭകവുമാണു്. തമിഴ്മലയാളം - നട; പ്രാചീനകര്ണ്ണാടകം - നടി; നവീനകര്ണ്ണാടകം - നടെ; തെലുങ്കു - നടു; സഞ്ചാരാര്ത്ഥകമായ നടക്കുക എന്നതിന്റെ വേഷഭേദമാണിതെല്ലാം. ഇതില്‍ അന്ത്യസ്വരം വേഷവും, നടു് എന്ന ഏകാക്ഷരം ശരീരവും എന്നു തെളിയുന്നു. നാലാമതു് - നല്ലൂ, നല്ല, നലം എന്നു പലജാതിപ്പദങ്ങളിലും നല് എന്ന അംശം തുല്യമായിക്കാണുകയാല് ആവകപ്പദങ്ങള്ക്കെല്ലാം അതു പ്രകൃതിയാണെന്നു നാം കല്പിക്കുന്നു. അതുപോലെ (1) വിടുക, വിടിരുക, വെടിയുക, വെട്ടുക, വിള്ളുക, വെടിക്ക; (2) തിരുകുക, തിരിയുക, തിരിക്കുക, തിരുമ്പുക, തെരിയുക, തിരുന്തുക; (3) വറ്റുക, വറുക്കുക, വറളുക; (4) ചൂഴുക, ചുഴിയുക, ചുഴലുക; (5) വഴുക, വഴുതുക, വഴുകുക എന്നിങ്ങനെ ഒരേ ജാതി (ധാതു)പ്പദങ്ങളില്ത്തന്നെ അല്പാല്പമായ അര്ത്ഥവ്യത്യാസത്തോടുകൂടെ അനേകം സംഘങ്ങള്‍ കാണുന്നുണ്ടു്. ഇവയുടെ അര്‍ത്ഥത്തില്‍ സാമാന്യവിശേഷഭാവം സ്പഷ്ടമാണ്ു്. ഇവ മുറയ്ക്കു് (1) വിശ്ലേഷം, (2) പ്രതിനിവര്ത്തനം, (3) ജലാംശത്യാഗം, (4) ഭ്രമണം, (5) സ്ഖലനം എന്നീ സാമാന്യക്രിയകളുടെ വിശേഷണങ്ങളാകുന്നു. ഇൗ സാമാന്യാര്‍ത്ഥം കുറിക്കുന്നഭാഗം (1) വിടു്, (2) തിരു്, (3) വറു്, (4) ചുഴു്, (5) വഴു് എന്നു് ഏകാക്ഷര പ്രകൃതികളുമാണു്. അതിനാല്‍ സാമാന്യമായ അര്‍ത്ഥത്തെ വിശേഷീകരിക്കാന്വേണ്ടിയും ധാതുക്കളെ നീട്ടാറുണ്ടെന്നുവരുന്നു.
രൂപനിഷ്പാദത്തിനുള്ള സൗകര്യത്തിനോ പൊതുവായി നില്ക്കുന്ന അര്‍ത്ഥത്തെ വിശേഷപ്പെടുത്താനോവേണ്ടി ഏകാക്ഷരാത്മകമായ മൂലപ്രകൃതിയില്‍ ചെയ്യുന്ന വികാരങ്ങള്ക്കാണു് വിവര്‍ത്തനപ്രക്രിയ എന്നുപേര്ചെയ്തതു്. അതിന്റെ സ്വരൂപം എന്തെന്നാല്‍,
ദ്വിതം, ദെര്‍ഘ്യം, പ്രത്യയത്തിന് യോഗവുംതാന് വിവര്‍ത്തനം.
മൂലപ്രകൃതി വ്യഞ്ജനാന്തമാണെങ്കില് അതിനെ ഇരട്ടിക്ക, അതിലുള്ള ഹ്രസ്വസ്വരത്തെ നീട്ടുക, പലമാതിരി പ്രത്യയങ്ങളെ ചേര്‍ക്കുക ഇതാകുന്നു വിവര്‍ത്തനം. പ്രത്യയം എന്തെല്ലാമെന്നുവെച്ചാല്,
പ്രത്യയം സ്വരമോ ചില്ലോ ഖരമോ ചേര്ച്ചപോലെയാം; ഹ്രസ്വംതാന് സ്വരവര്ഗ്ഗത്തില്; ചില്ലോ രേഫലളങ്ങളാം; ഖരങ്ങള്‍ തനിയെ നില്ക്കാം സാനുനാസികമായുമാം.
സ്വരം, ചില്ലു്, ഖരം ഇൗ വര്‍ണ്ണങ്ങളാണു് വിവര്ത്തനപ്രത്യയങ്ങളായി വരുന്നതു്. അതില്‍ സ്വരങ്ങളില്‍ അ, ഇ, ഉ എന്ന ഹ്രസ്വങ്ങള്‍ മാത്രമേ കാണൂ. ചില്ലുകളില്‍ ര-ല-ള എന്നും മൂന്നെണ്ണം പ്രധാനം; എന്നാല്‍ അതുകള്‍ നേരേ പ്രകൃതിയില്‍ ചേരാത്തതിനാല്‍ ആദിയില്‍ സ്വരം ചേര്‍ത്തു് അരു്, അല്‍, അള് എന്ന മട്ടില്‍ വേണം. ഖരങ്ങള്‍ കുു്, ചുു്, ടുു്, തുു്, പുു്, റുു് എന്നു കേവലമായിട്ടോ ങ്കുു്, ഞ്ചുു്, ണ്ടുു്, ന്തുു്, മ്പുു്, ന്റുു് (=ന്ന്) എന്നു് അനുനാസികം ചേര്‍ന്നോ ആകാം. ഉദാ:
ദ്വിത്വത്തിനു് : വറു് - വറ്റുന്നു; തളു് - തള്ളുന്നു; പൊടു് - പൊട്ടുന്നു. ദീര്ഘത്തിനു് : മറു് - മാറുന്നു; നറു് - നാറുന്നു; പുകു് - പൂകുന്നു; തങു് - താങ്ങുന്നു. സ്വരത്തിനു്, അ: പറു് - പറക്കുന്നു; നടു് - നടക്കുന്നു; ചെം - ചെമക്കുന്നു. സ്വരത്തിനു്, ഇ: പടു് - പടിയുന്നു; തുറു് - തുറിക്കുന്നു. സ്വരത്തിനു്, ഉ: കറു് - കറുക്കുന്നു; വെളു് - വെളുക്കുന്നു. ഖരത്തിനു്, കു്: പെരു് - പെരുകുന്നു; പഴു് - പഴകുന്നു. ഖരത്തിനു്, ചു്: വീ - വീശുന്നു (?); മി - മിച്ചം. ഖരത്തിനു്, ടു്: പിശ - പിശടുന്നു: ഞെരി - ഞെരിടുന്നു ഖരത്തിനു്, തു്: പൊരു് - പൊരുതുന്നു; എഴു് - എഴുതുന്നു. ഖരത്തിനു്, പു്: അന് - അന്പുന്നു. ഖരത്തിനു്, റു്: വിത - വിതറുന്നു; ചിത - ചിതറുന്നു; സാനുനാസികഖരത്തിനു്, ങ്കു്: ഒടു - ഒടുങ്ങുന്നു; മുട - മുടങ്ങുന്നു. സാനുനാസികഖരത്തിനു്, ഞ്ചു്: ഉറി - ഉറിഞ്ചുന്നു സാനുനാസികഖരത്തിനു്, ണ്ട്: ചുര - ചുരണ്ടുന്നു; പര - പരണ്ടുന്നു; സാനുനാസികഖരത്തിനു്, ന്ത്(ന്ന്): മുട - മുടന്തുന്നു; പൊരു - പൊരുന്തു(ന്നു). സാനുനാസികഖരത്തിനു്, മ്പു് - തുളു: തുളുമ്പുന്നു; തേ - തേമ്പുന്നു; കെടു - കെടുമ്പുന്നു.
മേല്‍ക്കാണിച്ച ഉദാഹരണങ്ങളെല്ലാം ധാതുക്കള്‍ നീളുന്നതിനുള്ളതാകുന്നു; നാമഭേദകങ്ങളുടെ പ്രകൃതികള്‍ നീളുന്നതിനും പ്രക്രിയ ഇതുതന്നെ. നാമാദികളായിപ്പിരിയുന്നതു് കേവലം അര്‍ത്ഥത്തെ ആശ്രയിച്ചുമാത്രമേ ഉള്ളുവെന്നു ശബ്ദവിഭാഗത്തില്ത്തന്നെ ഉപന്യസിച്ചിട്ടുണ്ടു്.പ്രകൃതികളില്‍ എണ്ണമധികം കൃതിജാതിയില് ഉള്പ്പെട്ടവയാണെന്നുമാത്രമേ വിശേഷമുള്ളു.എന്നാല്‍ ചിലേടത്തു രൂപനിഷ്പത്തിക്കു മുന്‍പു് ഒരു പ്രകൃതി ഏതുജാതിയില്‍ ചേര്‍ന്നതെന്നു തീര്ച്ചപ്പെടുത്തുന്നതിനുതന്നെ മാര്‍ഗ്ഗമില്ല. അതിനാല്‍ വിവര്ത്തനപ്രക്രിയയ്ക്കു മുന്‍പു് പ്രകൃതിക്കു ജാതിഭേദം ആലോചിച്ചിട്ടേ ആവശ്യമില്ല. മുട്ട വിരിഞ്ഞു് പൂട മുളച്ചു കുട്ടി കൂവിത്തുടങ്ങിയതിനു മേലേ കാക്കയോ കുയിലോ എന്നു തിട്ടപ്പെടൂ. എങ്കിലും നാമഭേദകങ്ങളുടെ പ്രകൃതി നീളുന്നതിനും ഏതാനും ഉദാഹരണങ്ങള്‍ കാണിക്കാം.
നാമം ഭേദകം തൊട്ടി - തൊട്ടില് തുരു - തുരുമ്പു് നാല് - നാങ്കു് തൊള് - തൊണ്ട് നാര് - നരമ്പു് തരി - തരിമ്പു് ചെം - ചെമ്പു് കരു് - കരി, കാര്‍ പെ - പെട കുഴ - കുഴി, കുഴല്‍ നല് - നന്റി = നന്നി (നന്ദി) മൂ - മൂന്റു്, മൂന്നു
ഇനി ശബ്ദവ്യുല്പ്പത്തി ഉൗഹിക്കുന്നതിനുള്ള മാര്‍ഗ്ഗം കാട്ടുന്നതിനായി വിവര്‍ത്തനപ്രക്രിയ ഉളളിടത്തു് അതു ചെയ്തു മുറ്റുവിനയായിട്ടുപയോഗിക്കത്തക്ക നിലയില്‍ വന്നിട്ടുളള ധാതുക്കളില്നിന്നുത്ഭവിച്ചിട്ടുളള ഏതാനും നാമങ്ങളെ ഉദാഹരിച്ചു കാണിക്കുന്നു:
ധാതു: നാമം: അര്‍ത്ഥം:
1 വിരി വിരല്‍ വിരിയുന്നത്
2 പകു പകല്‍ ദിവസത്തെ പകുക്കൂന്നത്
3 കട കടല്‍ കടക്കാന്‍ വയ്യാത്തത്
4 കുട കുടല് കുടയുന്നത്
5 ഉരുള്‍ ഉരള് ഉരുളുന്നത്
6 നിലു് നിലം നില്‍ക്കുന്നത്
7 നടു നാടു് നടുന്നതു് (കൃഷിയുള്ള)
8 വിള് വിണ് വിള്ളുന്നത്
9 മിന് മീന്‍ മിന്നുന്നതു് (നക്ഷത്രം)
10 വെള് വെള്ളി വെളുത്തത്
11 കുതി കുതിര കുതിക്കുന്നത്
12 കാണ് കണ്ണു് കാണുന്നത്
13 നക്കു് നാക്കു് നക്കുന്നത്
14 ചെയു് കെയു് ചെയ്യുന്നത്
15 ഇറു ഇറുമ്പു് ഇറുക്കുന്നത്
16 കൊയു് കൊമ്പു് കൊയ്യുന്നത്
17 പായു് പാമ്പു് പായുന്നത്
18 കോതു് കൊതുമ്പു് കോതുന്നത്
19 കൊള് കൊളമ്പു് കൊള്ളുന്നത്
20 ഇരി ഇരിമ്പു് ഇരിക്കുന്നത്
21 കൊഴു കൊഴമ്പു് കൊഴുക്കുന്നത്
22 വിള് വിളുമ്പു് വിള്ളുന്നത്
23 കിഴു് കിഴങ്ങു് കിഴിയുന്നത്
24 തണു തണുങ്ങു് തണുക്കുന്നത്
25 തള് തണ്ടു് തള്ളുന്നത്
26 ചുള് ചുണ്ടു് ചുള്ളുന്നത്
27 മരു് മരുന്നു് മരുവുന്നത്
28 കൊഴു് കൊഴുന്തു് കൊഴുക്കുന്നത്
29 ഉഴു് ഉൗഴി ഉഴുന്നത്
30 ആഴു് ആഴി ആഴമുള്ളത്
31 കരു് കരി കറുത്തത്
32 ചൂഴു് ചുഴലി ചൂഴുന്നത്
33 ചുടു് ചുടലി ചുടുന്നത്
34 പൊലി പലിശ പൊലിയുന്നത്
35 തള് തളിര് തള്ളുന്നത്
36 കുള്‍ കുളിര് കുളുര്മ്മയുള്ളത്
നാമത്തില്‍നിന്നു ധാതുവുണ്ടാക്കാനുള്ള സമ്പ്രദായം നാമധാതു പ്രകരണത്തില്‍ വിവരിച്ചിട്ടുള്ളതു മതിയാകും.
ബാഹ്യാഭ്യന്തരഭേദത്താല്
ശബ്ദം രണ്ടുവിധം വരും.
ശബ്ദങ്ങളെ ആഗമം പ്രമാണിച്ചു വിഭജിക്കുന്നപക്ഷം അവ ആഭ്യന്തരമെന്നും ബാഹ്യമെന്നും രണ്ടുവിധമുണ്ടു്. മലയാളം ദ്രാവിഡകുടുംബത്തില്‍ ജനിച്ച ഒരു ഭാഷയാകുന്നു; മലയാളമൊഴികെ ആ കുടുംബത്തില്‍ തമിഴു്, തെലുങ്കു്, കര്‍ണ്ണാടകം, തുളു എന്നു നാലു പ്രധാന താവഴികള് ഉണ്ടു്. ഇവയില്‍നിന്നു് എടുക്കുന്നവയായോ ഇവയ്ക്കു സമമായി തനിക്കു ലഭിച്ചിട്ടുള്ള കുടുംബസ്വത്തായോ ഉള്ള ശബ്ദങ്ങള്‍ ആഭ്യന്തരങ്ങള്‍; ദ്രാവിഡകുടുംബത്തിനു പുറമെ ഉള്ള സംസ്കൃതം. ഇംഗ്ലീഷു്, ഹിന്ദുസ്ഥാനി, പോര്ട്ടുഗീസു്, പരന്തിരീസു്, പറങ്കി മുതലായ ഭാഷകളില്‍നിന്നു ലഭിച്ചിട്ടുള്ളവ ബാഹ്യങ്ങള്‍.
സ്വന്തം സാധാരണം ദേശ്യ-
മെന്നിഹാഭ്യന്തരം ത്രിധാ.
ആഭ്യന്തരം എന്ന വിഭാഗത്തിനു് സ്വന്തം, സാധാരണം, ദേശ്യം എന്നു പിന്നീടും മൂന്നു് ഉള്‍പ്പിരിവുകള്‍. ഇവയില്‍ മറ്റു ദ്രാവിഡങ്ങളില്‍ കാണാതെ മലയാളത്തില്‍ മാത്രം നടപ്പുള്ള ശബ്ദങ്ങള്‍ സ്വന്തം; കുടുംബസ്വത്തായി എല്ലാറ്റിനും തുല്യമായുള്ളവ സാധാരണം; മലയാളത്തില്‍ത്തന്നെ ചില ദേശങ്ങളില്‍ മാത്രം നടപ്പുള്ളവ ദേശ്യം.
ബാഹ്യം തത്ഭവമായിട്ടു
വരാം തത്സമമായുമാം.
ബാഹ്യം എന്ന വിഭാഗത്തിനും ഉള്‍പ്പിരിവുകള്‍ ഉണ്ടു്. 1. തത്ഭവം, 2. തത്സമം എന്നു്. ഒരു കുടുംബത്തില്‍ ജനിച്ച ആള് മറ്റു കുടുംബത്തിലേക്കു പോകുന്നതു് രണ്ടുവിധം വരാം. ഒന്നാമതു ദത്തായിട്ട്; രണ്ടാമതു സഖ്യവും മറ്റുംകൊണ്ടു്. ഇവയില്‍ ഒന്നാമതുപോലുള്ള വിജാതീയശബ്ദങ്ങളാണു് തത്ഭവങ്ങള്‍; ദത്തുപുത്രന്റെ ഗോത്രം എങ്ങനെ പൗരാണികര്‍ മാത്രമേ അറിയുവോ അങ്ങനെ തത്ഭവത്തിന്റെ ഉല്‍പ്പത്തി നിരുക്തകാരനേ സ്പഷ്ടമായിരിക്കൂ. അതില്‍ നിന്നു ഭവിച്ചതുതത്ഭവം, അതിനോടു സമം തത്സമം എന്നു് സംജ്ഞകളും അന്വര്‍ത്ഥങ്ങളാകുന്നു. അതിനാല്‍ തത്ഭവങ്ങള്ക്കു പല കാരണങ്ങളാല്‍ വളരെ വ്യത്യാസം വന്നിരിക്കും. തത്സമം രണ്ടു ഭാഷകളിലും തുല്യരൂപമായിത്തന്നെ ഇരിക്കും. ഇൗ ഭേദം സംസ്കൃത്തില്നിന്നു് എടുക്കുന്ന ശബ്ദങ്ങളിലാണു് അധികംകാണുന്നതു്. ഗാര്ത്തുവെറ്റുസായിപ്പു് ഇൗ തത്ഭവതത്സമശബ്ദങ്ങളെ ഉപയോഗിക്കുന്നതു് ഇവിടെ വിവരിച്ച താല്പര്യത്തില്ത്തന്നെ ആണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഏതായാലും നാം ഇൗ ശബ്ദങ്ങള്‍ക്കു കൊടുത്തിട്ടുള്ള അര്‍ത്ഥം തെലുങ്കുവെയാകരണന്മാരുടെ അനുവാദപ്രകാരവും, ഇവയെ സൃഷ്ടിച്ച കാവ്യാദര്ശകര്ത്താവായ ദണ്ഡിയെ അനുസരിച്ചും ശബ്ദവ്യുല്പ്പത്തിയെ അവലംബിച്ചും ആകുന്നു.
ശബ്ദം
1. സ്ര്വന്തം
1. ത്രത്സമം 1.ആഭ്യന്തരം 2. സാധാരണം 2.ബാഹ്യം 3. ദേശ്യം 2. തത്ഭവം
ആഭ്യന്തരം
ഉദാ: സ്വന്തം: പനി (=ജ്വരം); മുണ്ടു് (=വസ്ത്രം); അണ്ടി, പോറ്റി, വേള (=കഴുത്ത്)
സാധാരണം: മഴ, മാടം, വടി; പണം (തമിഴു്, കര്‍ണ്ണാടകം) ഗഡു (ക.തു.തെ) കവടി (ത., ക., തു.) ചിപ്പി (ത, ക, തെ) ദേശ്യം: അപ്പ, താപ്പ, തൊഴുത്തു്, പൊറ്റ, കരിക്കുറ, കരിങ്കണ്ണി, കരിങ്കന്നല്.
തത്ഭവമായിട്ടോ തത്സമനായിട്ടോ സംസ്കൃതത്തില്‍ നിന്നു നാമങ്ങളെ എടുക്കുമ്പോള്‍ അതു് കേവലപ്രാതിപദികരൂപത്തിലോ വിഭക്ത്യന്തപദരൂപത്തിലോ വേണ്ടതെന്നു് സംശയം വരാം. അതില്‍ തീര്ച്ചചെയ്യുന്നു:
സംസ്കൃതപ്രഥമാരൂപം
നാമപ്രകൃതി ഭാഷയില്‍.
ദീര്‍ഘാന്തം ഹ്രസ്വമാക്കേണ-
മനേകാക്ഷരമാവുകില്
സംസ്കൃതത്തില്‍ പ്രഥമെകവചനത്തിലെ രൂപമാണു് മലയാളത്തില്‍ പ്രകൃതിസ്ഥാനം വഹിക്കുന്നതു്. ഭാഷയില്‍ പ്രകൃതിസ്വരൂപംതന്നെയാണു് പ്രഥമ; അതിനു പ്രതേകിച്ചു് പ്രത്യയവുംമറ്റും ആവശ്യമില്ല. സംസ്കൃതത്തില്‍ പ്രാതിപദികരൂപവും പദവും വെവ്വേറെ ആണെങ്കില്‍ അതു നമുക്കുനോക്കീട്ടു കാര്യമില്ല. ഭാഷയിലെ നടപ്പനുസരിച്ചു് പ്രഥമെകവചനരൂപത്തെ പ്രകൃതിയായി സ്വീകരിക്കണം. ദീര്ഘാന്തശബ്ദങ്ങള് ഭാഷയില്‍ ഏറെ നടപ്പില്ലാത്തതുകൊണ്ടു് അതുകളെ കുറുക്കണം. എന്നാല്‍ ഏകമാത്രകശബ്ദം അനിഷ്ടമാകയാല് ഏകാക്ഷരപദങ്ങളെ ഹ്രസ്വമാക്കയും അരുതു്. ദീര്‍ഘം അത്യാവശ്യമെന്നു വരുന്നപക്ഷം ഭാഷാനിയമമനുസരിച്ചു് യകാരവകാരങ്ങളെ ഒടുവില്‍ ചേര്‍ത്തുകൊള്ളുക. ഉദാ:
പിതൃ: പിതാ = പിതാവു്, പിതാവിനെ മധുലിഹ്: മധുലിടു് = മധുലിട്ടു്, മധുലിട്ടിനെ ഗിര്‍: ഗീഃ = ഗീരു്, ഗീരിനെ രാജന്: രാജാ = രാജാവു്, രാജാവിനെ ശശിന്‍: ശശീ = ശശി, ശശിയെ കര്‍മ്മന്‍: കര്‍മ്മ = കര്‍മ്മം, കര്‍മ്മത്തിനെ സംസദ്: സംസതു് = സംസത്തു്, സംസത്തിനെ മഹത്: മഹാന് = മഹാന്, മഹാനെ വാച്: വാകു് = വാക്കു്, വാക്കിനെ ദിശ്: ദികു് = ദിക്കു്, ദിക്കിനെ ദ്വിഷ്: ദ്വിടു് = ദ്വിട്ടു്, ദ്വിട്ടിനെ വേധസ്: വേധാഃ = വേധാവു്, വേധാവിനെ വിദ്വസ്: വിദ്വാന് = വിദ്വാന്, വിദ്വാനെ.