കേരളപാണിനീയം - വര്‍ണ്ണവികാരങ്ങള്‍

ജീവിച്ചിരിക്കുന്ന കാലത്തെല്ലാം പ്രാണികള്‍ക്കു് അവരുടെ ശരീരാംശങ്ങളില്‍ സര്‍വ്വദാ മാററങ്ങല്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ ഭാഷകള്‍ക്കും ജീവദ്ദശയില്‍ അതുകളുടെ ശരീരഭൂതമായ വര്‍ണ്ണങ്ങളില്‍ വികാരങ്ങല്‍ വന്നുകൊണ്ടിരിക്കുന്നു. "ചെയ്കിന്‍റ', "പോകിന്‍റ' എന്നാണു് ഉണ്ണുനീലീസന്ദേശകാരന്‍ ഉച്ചരിക്കുന്നതു്. നാം ഇപ്പോള്‍ "ചെയ്യുന്ന', "പോകുന്ന' (പോവുന്ന) എന്നുച്ചരിക്കുന്നു. വര്‍ണ്ണങ്ങള്‍ക്കു് പല കാരണങ്ങളാല്‍ വികാരം വരാം: (1) അജ്ഞന്മാര്‍ അറിവില്ലായ്കയാല്‍ വര്‍ണ്ണങ്ങളെ ദുഷിപ്പിക്കുന്നു. എന്തിര്= എന്തൊരു; കുത്തൃക്കിണത്= കുത്തിയിരിക്കുന്നതു്. അല്പജ്ഞന്മാര്‍ മിടുക്കിനുവേണ്ടി വര്‍ണ്ണങ്ങളെ മാററും. വിമ്മിഷ്ടം- വിമ്മിഷ്ഠം= വിമ്മിട്ടം; ഇതിനെത്തന്നെ സംസ്കൃതഭ്രമം കലശലായി "ബിംബിഷ്ടം' കൂടിയാക്കിയെന്നും വരാം. വിമ്മിടുക= ശ്വാസംമുട്ടുക എന്ന ധാതുവിന്റെ നാമരൂപം "വിമ്മിട്ടം' എന്നേ ഉള്ളു. ഇൗ കൂട്ടത്തിലാണ്- ഭേഷ്കാര്‍, ഢീപ്പു, ധീവട്ടി മുതലായവ. (2) എല്ലാ ഭാഷകള്‍ക്കും പൊതുവേ യോജിക്കുന്ന ചില വര്‍ണ്ണവികാരങ്ങളുണ്ടു്. ഇൗവക വികാരങ്ങള്‍ അഭിജ്ഞന്മാര്‍ക്കു സമ്മതമാണു്. ഇതുകളുടെ മൂലം പ്രായേണ ഒൗദാസീന്യ ന്യായം എന്നു് ശബ്ദശാസ്ത്രകാരന്മാര്‍ ഘോഷിക്കുന്ന ഒരു സിദ്ധാന്തം ആകുന്നു. ശ്രമപ്പെട്ടു് ഉച്ചരിക്കേണ്ടുന്ന ധ്വനികളെ ക്രമേണ ലഘുപ്പെടുത്തുകയാകുന്നു ഇതിന്റെ സ്വഭാവം. (3) ഇനി വംശപാരമ്പര്യം മുറയ്ക്കു് സിദ്ധിക്കുന്നതായിട്ടും ചില അക്ഷരമാററങ്ങളുണ്ടു്. ഇങ്ങനെ മൂന്നുവക വര്‍ണ്ണവികാരങ്ങളുള്ളതിനാല്‍ ഒന്നാമത്തേതു് സര്‍വ്വസമ്മതമല്ലാത്തതിനാല്‍ അതിനെപ്പററി വിസ്തരിക്കേണ്ടതില്ല. രണ്ടുംമൂന്നും ഇനങ്ങളെ താഴെ വിവരിക്കുന്നു:

അ-ആ- മലയാളത്തില്‍ അ, ഇ, ഉ എന്നു് മൂന്നു കേവലസ്വരങ്ങല്‍ ഉള്ളതില്‍ അകാരത്തെ ഉച്ചരിക്കുന്നതിനാണു് പ്രയാസം അധികം. ഇതില്‍ കുറയും ഉകാരത്തിന്; ഇകാരത്തിനു് അതിലും കുറയും. അതിനാല്‍ അകാരം തീവ്രപ്രയത്നം; ഇകാരം മൃദുപ്രയത്നം; ഉകാരം മദ്ധ്യപ്രയത്നം. എന്നാല്‍ "സംവൃതം' എന്നു പറയുന്ന ഉകാരത്തിനു് ഇകാരത്തെക്കാളും യത്നം കുറയും; സംവൃതഉകാരം ഉച്ചാരണ സൗകര്യത്തിനുവേണ്ടി അന്ത്യവ്യഞ്ജനങ്ങളില്‍ ചേര്‍ക്കുന്ന ഒരു സ്വരച്ഛായ എന്നേ ഉള്ളു. അകാരം തീവ്രപ്രയത്നമാകയാല്‍ അതിന്റെ ഉച്ചാരണം പല വാക്കുകളിലും ദുഷിച്ചിട്ടുണ്ടു്. മലയാളത്തില്‍ അകാരത്തിന്റെ ദുഷിച്ച ധ്വനി എകാരത്തിന്റെ ഒരു ഛായയില്‍ ആണു്. എങ്ങനെ എന്നാല്‍,

ഗന്ധം= ഗെന്ധം ബന്ധു= ബെന്ധു ജനം= ജെനം യശസ്സ്= യെശസ്സ്ു ഡംഭം= ഡെംഭ്ു രവി= രെവി ദയ= ദെയ ലജ്ജ= ലെജ്ജ

ഇൗ ഉദാഹരണങ്ങളില്‍നിന്നും സംസ്കൃത്തിലെ മൃദുക്കളോടും മധ്യമങ്ങളോടും ചേര്‍ന്ന അകാരത്തെ മലയാളികള്‍ എകാരംപോലെ ഉച്ചരിക്കുന്നു എന്നു സ്പഷ്ടമായി. "വരം', "വസു' ഇത്യാദികളില്‍ വകാരത്തിനു് പദാദിയില്‍ വെകാരോച്ചാരണം കാണുന്നില്ലെങ്കിലും "ദേവകള്‍' ഇത്യാദികളില്‍ വെകാരോച്ചാരണം ഉണ്ടു്. മൃദുമധ്യമങ്ങളില്‍നിന്നും പരമായി വരുന്ന അകാരത്തിനു് ഇൗ എകാരോച്ചാരണം ചൊന്നതു് തമിഴു്, തെലുങ്കു്, കര്‍ണ്ണാടകം എന്ന മററു ദ്രാവിഡങ്ങളിലും തുല്യമാണു്. ഇങ്ങനെ ദുഷിച്ചു് എകാരച്ഛായയില്‍ വരുന്ന അകാരത്തിനു് താലവ്യാകാരം എന്നു പേര്‍ ചെയ്യാം. ശരിയായ അകാരം ശുദ്ധം; ദുഷിച്ചതു് താലവ്യം.

സംസ്കൃതത്തില്‍ പദാന്തമായി നില്ക്കുന്ന ആകാരത്തെ കുറുക്കി മലയാളത്തില്‍ താലവ്യമാക്കുന്നു.

ആശാ- ആശ; രേഖാ- രേഖ; കലാ- കല; പ്രഭാ- പ്രഭ

"ആശ വര്‍ദ്ധിച്ചു',"ആശ വെയ്ക്കുന്നു എന്നപോലെ രൂപഭേദം ഒന്നും കൂടാതെ നില്ക്കുമ്പോള്‍ അകാരം താലവ്യമാണെന്നു സ്പഷ്ടമാകുകയില്ല; എന്നാല്‍ "ആശയാല്‍', "ആശയുടെ', "ആശയില്‍' ആശയ്ക്കു് എന്നു് വിഭക്തി പ്രത്യയങ്ങള്‍ ചേര്‍ത്താല്‍ അകാരം താലവ്യംതന്നെ എന്നു ബോധപ്പെടും. താലവ്യത്വം കൊണ്ടുതന്നെയാണു് "ആശ+ആല്‍= ആശയാല്‍' എന്നു സന്ധിയില്‍ യകാരം സഹകാരിയായി വരുന്നതും. ഇൗ അകാരം തമിഴില്‍ എെകാരമായിട്ടും, കര്‍ണ്ണാടകത്തില്‍ എകാരമായിട്ടും മാറുന്നു. സംസ്കൃതം

തമിഴ്

കര്‍ണ്ണാടകം

മലയാളം,തെലുങ്ക് ആശാ-

ആശെ-

ആശെ-

ആശ രേഖാ-

രേകെ-

രേഖെ-

രേഖ കലാ-

കലെ-

കലെ-

കല പ്രഭാ-

പിരപെ-

പ്രഭെ-

പ്രഭ

വിഭക്തിരൂപങ്ങളുടെ ഗതി നോക്കുമ്പോള്‍ നാമങ്ങളുടെ ഒടുവില്‍ വരുന്ന അകാരമെല്ലാം താലവ്യമാണ്: തന്ത, തള്ള, കുട, തഴ, ഇല, വില, കുതിര, തിര, പുക, വക ഇത്യാദി നാമങ്ങള്‍ നോക്കുക. "തന്തയും തള്ളയും' എന്നെഴുതിയാലും നാം വായിക്കുന്നതു് "തന്തെയും തള്ളെയും' എന്നപോലെ ആണു്. കൃതികളിലും പാതിയിലധികം എണ്ണത്തിന്റെ അന്ത്യമായ അകാരം താലവ്യം തന്നെ: അണയുക, പറയുക, തിരയുക, വലയുക, കടയുക, വളയുക, തഴയ്ക്കുക, വിറയ്ക്കുക, കഴയ്ക്കുക, അറയ്ക്കുക, ചിലയ്ക്കുക ഇത്യാദി. തുരക്കുക, തുറക്കുക, മറക്കുക (ഒാര്‍മ്മവിടുക), കിടക്കുക (ശയിക്കുക) ഇത്യാദി ചില കാരിതധാതുക്കളില്‍ മാത്രമേ അകാരം താലവ്യമായി ദുഷിക്കാതെയുള്ളു. മുന്‍ ചൊന്ന "തവര്‍ഗ്ഗോപമര്‍ദ്ദം' അല്ലെങ്കില്‍ "താലവ്യാദേശം' എന്ന നയപ്രകാരം താലവ്യാന്തങ്ങള്‍ക്കു് അണഞ്ഞു, പറഞ്ഞു, തഴച്ചു, വിറച്ചു എന്നു ഭൂതരൂപങ്ങള്‍ വരുന്നു. ശുദ്ധാകാരാന്തങ്ങള്‍ക്കാകട്ടെ തുരന്നു, മറന്നു ഇത്യാദി താലവ്യാദേശംകൂടാത്ത രൂപങ്ങല്‍ തന്നെ ആകുന്നു എന്നു കാക. അകാരത്തിന്റെ സ്വഭാവമനുസരിച്ചു് ചിലപ്പോള്‍ ധാതുവിനു് അര്‍ത്ഥഭേദവും വരാറുണ്ടു്.

ശുദ്ധം താലവ്യം മറക്കുക= ഒാര്‍മ്മവിടുക മറയ്ക്കുക= കാണാന്‍പാടില്ലാതെ ആക്കുക കിടക്കുക= ശയിക്കുക കിടയ്ക്കുക= ലഭിക്കുക

മേല്‍ക്കാണിച്ച എല്ലാവക ഉദാഹരണങ്ങളിലും അകാരത്തെ താലവ്യമായിത്തന്നെയാണു് ഉച്ചരിക്കുക പതിവു്. എന്നാല്‍ എഴുത്തില്‍ ശുദ്ധമായ അകാരത്തെക്കാള്‍ താലവ്യത്തിനു് യാതൊരു ഭേദവും ചെയ്യാറില്ല. ശരിയായി ഉച്ചരിക്കേണ്ടതു് ശുദ്ധമായ അകാരംതന്നെ ആണ്; താലവ്യധ്വനി കേള്‍ക്കുന്നതാകട്ടെ, ഉദാസീനതനിമിത്തമുണ്ടാകുന്ന ഒരു ഉച്ചാരണ വെകല്യം എന്നാണു് ഭാവന. എന്നാല്‍ വാസ്തവം അങ്ങനെയല്ല; ഉച്ചാരണത്തില്‍ താലവ്യത്വം കാണുന്നിടത്തെല്ലാം മറ്റു് ഇകാരാദികളായ താലവ്യസ്വരങ്ങളുടെ സംസര്‍ഗ്ഗത്തില്‍ ഉണ്ടാകുന്ന രൂപവികാരങ്ങളെല്ലാം ഇൗ അകാരത്തിന്റെ സംസര്‍ഗ്ഗത്തിലും ഉണ്ടാകുന്നുവെന്നു നാം കണ്ടുവല്ലോ. അതിനാല്‍ വ്യാകരണത്തെക്കൂടി സ്പര്‍ശിക്കുന്ന ഇൗ വര്‍ണ്ണവികാരം തുച്ഛമെന്നു തള്ളിക്കളയത്തക്കതല്ല; താലവ്യമായ അകാരത്തില്‍ അവസാനിക്കുന്ന നാമങ്ങളിലും കൃതികളിലും സ്വരമോ ഇരട്ടിച്ച പ്രത്യയാദ്യകകാരമോ ചേരുമ്പോള്‍ യകാരാഗമം വരും.

രേഖ

രേഖയുടെ

രേഖയ്ക്ക് ലത

ലതയുടെ

ലതയ്ക്ക് ചമ

ചമയുടെ

ചമയ്ക്കുക അണ

അണയുക

അണയ്ക്കുക

ഇൗ സംഗതിയില്‍ തലശ്ശേരി മുതലായ വടക്കന്‍പ്രദേശങ്ങളില്‍ ഒരു പക്ഷഭേദം കാണുന്നു. ആ നാട്ടുകാര്‍ എഴുതുന്നതും വായിക്കുന്നതും രേഖെക്കു്, ലതെക്കു്, ചമെയ്ക്കുക, അണെയ്ക്കുക എന്നു് ശരിയായ എകാരം കൊണ്ടുതന്നെയാണു് മംഗലാപുരത്തു് അച്ചടിച്ച ഗുണ്ടര്‍ട്ടിന്റെ മലയാള നിഘണ്ടുവില്‍ത്തന്നെ "ചമയുക' "അണയുക' എന്നു് കേവലധാതുരൂപവും "ചമെക്കുക' "അണെക്കുക' എന്നു് പ്രയോജകരൂപവും അച്ചടിച്ചു കാണുന്നു. ഇടക്കാലംവരെ തൃശ്ശൂരില്‍ അച്ചടിച്ച പുസ്തകങ്ങളിലുംകൂടി ഇൗ ഒരു വിശേഷവിധി കണ്ടുകൊണ്ടിരുന്നു. എന്നാല്‍ തൃശ്ശൂര്‍ക്കാരുടെ ഉച്ചാരണത്തില്‍ എകാരധ്വനിയെക്കാള്‍ "അയ്' എന്ന യകാരധ്വനിതന്നെയാണു് അധികം ശ്രവിക്കുന്നതു്. താലവ്യസ്വരങ്ങളില്‍ യകാരം ചേര്‍ക്കുക സ്വരം പരമായാല്‍ മാത്രം മതി; പ്രത്യയകകാരം പരമായാല്‍ വേണ്ടാ എന്നു കല്പിക്കുകയാണെങ്കില്‍ അതിനു സമാധാനം ഉണ്ട്; പ്രത്യയകകാരത്തിനു മുന്‍പുമാത്രം താലവ്യത്വം സ്ഫുടമാക്കി എകാരം എഴുതണം എന്നു പറയുന്നതിനു് ഒരു യുക്തിയും കാണുന്നില്ല. തലശ്ശേരി മുതലായ ദിക്കുകളില്‍ കര്‍ണ്ണാടകസംസര്‍ഗ്ഗത്താലുണ്ടായ ഒരു ദേശ്യവിശേഷമാണു് ഇതു് എന്നു സമാധാനപ്പെടാനേ ന്യായം കാണുന്നുള്ളു. കര്‍ണ്ണാടകര്‍ മലയാളത്തിലെ താലവ്യ-അകാരത്തെ എകാരമാക്കിയാണു് എഴുതുകയും ഉച്ചരിക്കുകയും ചെയ്യുന്നതെന്നു് മുന്‍പുതന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലോ.

തമിഴിലെ അകാരത്തെത്തന്നെ എകാരമായിട്ടും ചിലെടത്തു് ഇകാരമായിട്ടും മാററിയിട്ടുണ്ടു്.

തമിഴു് മലയാളം പരുമാററം പെരുമാററം കട്ടുകിറാന്‍ കെട്ടുന്നു പടുകിറതു പെടുന്നു കനാവു കിനാവ് പലാവു് പിലാവ്

കനാവു് ആദ്യം കിനാവായി മാറിയിട്ടു പിന്നീടു് ഇകാരവും ലോപിച്ചു് ക്നാവായിട്ടു ചുരുങ്ങുന്നു. ഇൗ വിധമാണു് ഒൗദാസീന്യന്യായത്തിന്റെ വിലാസം. താലവ്യമായിട്ടു് ദുഷിക്കുന്നതുപോലെ അകാരം ഒാഷ്ഠ്യമായിട്ടും ദുഷിക്കാറുണ്ടു്. എന്നാല്‍ അതു് അപൂര്‍വ്വവും, വ്യാകരണത്തെ സ്പര്‍ശിക്കാത്ത ഒരു ഉച്ചാരണവെകല്യം മാത്രവും ആകുന്നു. ഒാഷ്ഠ്യമായ അകാരം ഒകാരച്ഛായയില്‍ ഇരിക്കും. പ്രായേണ ഇതു് ഒാഷ്ഠ്യവര്‍ണ്ണസംസര്‍ഗ്ഗത്തിലും അനുസ്വാരം എന്നു പറയുന്ന മകാരത്തിനും മുന്‍പും ആണു് കാണുന്നതു്.

ഇടവം ഇടവൊം കുംഭം കുംഭൊം കഫം കഫൊം നമ്മള്‍ നുമ്മള്‍ നാം നോം

മലയാളത്തില്‍ ദീര്‍ഘാന്തശബ്ദങ്ങള്‍ ചുരുങ്ങും. എല്ലാവാക്കുകളും ഹ്രസ്വത്തില്‍ അവസാനിക്കണമെന്നാണു് ഭാഷയുടെ ഏര്‍പ്പാടു്. അതിനാലത്ര മററുഭാഷകളില്‍ നിന്നെടുക്കുന്ന ദീര്‍ഘാന്തപദങ്ങളെ മലയാളത്തില്‍ കുറുക്കുന്നതു്. ദീര്‍ഘത്തില്‍ത്തന്നെ ഒരു പദം അവസാനിക്കണമെന്നാവശ്യപ്പെടുന്നതായാല്‍ പൊരുത്തം നോക്കി അതില്‍ യകാരമോ വകാരമോ ഒരുന്നായിട്ടു ചേര്‍ക്കും. സ്വരം താലവ്യമാണെങ്കില്‍ യകാരം; ഒാഷ്ഠ്യമാണെങ്കില്‍ വകാരം എന്നു പൊരുത്തം. അകാരം താലവ്യമായിട്ടും ഒാഷ്ഠ്യമായിട്ടും വരുമെന്നു പറഞ്ഞതിനാല്‍ മലയാളത്തിലെ സ്വരങ്ങള്‍ താലവ്യം, ഒാഷ്ഠ്യം എന്നു രണ്ടായിപ്പിരിയുകയും ചെയ്യുന്നു:

അ, ഇ, എ, എെ - താലവ്യം അ, ഉ, ഒ, ഒൗ - ഒാഷ്ഠ്യം

ദീര്‍ഘങ്ങള്‍ക്കു് അവലംബമായിട്ടാണല്ലോ യകാരവകാരങ്ങള്‍ വരുന്നതു്. ""ടീകാ ടൂകാമപേക്ഷതേ എന്നു പറയുമ്പോലെ ഇൗ അവലംബങ്ങള്‍ക്കു വേറെ അവലംബം വേണ്ടിവരുന്നു. എന്തുകൊണ്ടെന്നാല്‍ വ്യഞ്ജനം ഒരു സ്വരസഹായം കൂടാതെ ശബ്ദാന്തത്തില്‍ തനിയേ നില്ക്കുകയില്ല; അതിലേക്കായിട്ടു് യകാരവകാരങ്ങളില്‍ സംവൃത-ഉകാരം ചേര്‍ക്കേണ്ടിവരുന്നു. അപ്പോള്‍ ദീര്‍ഘാന്തശബ്ദങ്ങള്‍,

ആയ്ു ഇൗയ്ു ഏയ്ു എെയ്ു ആവ്ു ഉൗവ്ു ഒാവ്ു ഒൗവ്ു

എന്നാണു് അവസാനിക്കുക.

കാ= കായ്ു പിലാ= പിലാവ്ു നീ= നീയ്ു പൂ= പൂവ്ു പേ= പേയ്ു ഗോ= ഗോവ്ു കെ= കെയ്ു നൗ= നൗവ്ു

വ്യഞ്ജനങ്ങളെ ഉച്ചരിച്ചു നിറുത്തുമ്പോഴുണ്ടാകുന്ന അസൗകര്യം പരിഹരിക്കാന്‍വേണ്ടി ചേര്‍ക്കുന്ന സംവൃത-ഉകാരം സ്വയമേ അത്യന്തം ലഘു പ്രയത്നമാണു്. അതിനെ പിന്നെ സ്വരത്തിനും വ്യഞ്ജനത്തിനും ഇടയ്ക്കു നില്ക്കുകയാല്‍ "മദ്ധ്യമം' എന്നു പറയുന്ന യകാരവകാരങ്ങളില്‍ ചേര്‍ക്കുമ്പോള്‍ അതിന്റെ പ്രയത്നം വളരെ വളരെ നേര്‍ത്തുപോകുന്നു. "കാട്ു, മാട്ു ഇത്യാദികളിലെ സംവൃതം അരയുകാരമാണെങ്കില്‍ "രാജാവ്', "പൂവ്', "കായ്',"കെയ്' ഇത്യാദികളിലേതു് കാല്‍ ഉകാരമാണെന്നു വേണം പറയുവാന്‍. ഇത്രയും ദുര്‍ബലമാകുക നിമിത്തം ഇൗ സ്വരത്തിനു പലവിധം മാററങ്ങല്‍ സംഭവിച്ചിട്ടുണ്ടു്. ചില ദിക്കുകാര്‍ സംവൃതത്തെ ബലപ്പെടുത്തി ഇകാരവും അകാരവും ആക്കുന്നു; മററുചിലര്‍ സംവൃതത്തെ ഒന്നുകൂടി ദുര്‍ബലപ്പെടുത്തി ലോപിക്കുന്നു. അതിനാല്‍

കാ കായു് കായ്ു കായി കായ പാ പായു് പായ്ു പായി പായ കെ കെയു് കെയ്ു കയ്യു് - പൂ പൂവു് പൂവ്ു - -

എന്നു് ഒാരോ പതനത്തിലും ഉള്ള രൂപങ്ങല്‍ ദേശഭേദന നടപ്പില്‍ വന്നിട്ടുണ്ടു്. യകാരാഗമത്തിനു വരുന്നിടത്തോളം മാററങ്ങള്‍ വകാരാഗമത്തിനു വരാറില്ലെന്നു കാണ്‍ക.

ഇ, ഇൗ: പദാദിയില്‍ കേവലമായോ വ്യഞ്ജനാല്‍ പരമായോ നില്ക്കുന്ന ഇകാരം എകാരമായിട്ടു് ഉച്ചരിക്കപ്പെടുന്നു. ഇതും ഒരു ഉച്ചാരണദോഷം മാത്രമാകയാല്‍ എഴുത്തില്‍ ഇകാരം തന്നെ നടപ്പു്.

ഇല- എല വില- വെല പിട- പെട ഇട- എട വിറക്- വെറകു് നിലം- നെലം

ശുദ്ധമായ അകാരത്തേയും ശുദ്ധമായ ഇകാരത്തേയും ഉച്ചരിക്കുന്നതില്‍ അധികം സൗകര്യം അകാരവും ഇകാരവും കലര്‍ന്ന എകാരം ഉച്ചരിക്കുന്നതില്‍ ഉണ്ടു്. അതിനാലാണു് രണ്ടിനും എകാരശ്രുതി വരുന്നതു്. നേരേമറിച്ചു് ചിലപ്പോള്‍ എകാരം വേണ്ടിടത്തു് ഇകാരം ഉച്ചരിക്കാറുമുണ്ട്: എനിക്ക്- ഇനിക്ക്; ചെലവ്ു- ചിലവ്ു. ഇതു് കേവലം ഭ്രമമൂലകമാകുന്നു. പിരളുക എന്നതിനു് പുരളുക എന്നും, പിറകേ എന്നതിനു് പുറകേ എന്നും എഴുതാറുള്ളതുപോലെ ഇകാരസ്ഥാനത്തു് ചില വാക്കുകളില്‍ ഉകാരം ഉപയോഗിക്കാറുണ്ടു്. ഉച്ചരിച്ചു നിറുത്തുമ്പോള്‍ ഇൗകാരത്തില്‍ യകാരം ചേരും. ഇൗ സംഗതിയെപ്പററി മുമ്പുതന്നെ പ്രസ്താവിച്ചുകഴിഞ്ഞു.

ഉ, ഉൗ: ഇകാരത്തിനു് എകാരോച്ചാരണം വരുന്നതിനു കാണിച്ച നിമിത്തങ്ങളിലെല്ലാം ഉകാരത്തിനു് ഒകാരോച്ചാരണം വരും. പുക- പൊക, കുട- കൊട ഇത്യാദി. അതുപോലെതന്നെ "കൊല' (വധം) എന്നു വേണ്ടതിനെ തെററിച്ചു് "കുല" ആക്കാറും ഉണ്ടു്. അവസാനത്തില്‍ ഉൗകാരത്തില്‍ വകാരം ചേരുന്നതും ഇൗകാരത്തില്‍ യകാരം ചേരുന്ന മുറയ്ക്കുതന്നെ.

ഹ്രസ്വമായ ഉകാരത്തിനു പരുറമെ ഹ്രസ്വതരമായ ഒരു ഉകാരം ഉണ്ട്; ഇതിനു് സംവൃതം എന്നു പേരും, ഉു് എന്നു് ഉപരി അര്‍ദ്ധചന്ദ്രചിഹ്നം അടയാളവും ചെയ്തിരിക്കുന്നു. ഗുണ്ടര്‍ട്ടുസായ്പു് ഇതിനു കൊടുത്തിട്ടുള്ള പേര്‍ അരയുകാരം എന്നാണു്. എന്നാല്‍ വൃത്തശാസ്ത്രത്തില്‍ ഇതിനും മററു ഹ്രസ്വങ്ങള്‍ക്കൊപ്പം ഒരു മാത്രതന്നെ കല്പിച്ചിരിക്കുകയാല്‍ ആ പേര്‍ ഉപേക്ഷിക്കേണ്ടിവരുന്നു:

""നാട്ു വിട്ട്ു നടന്നിട്ട്ു കാട്ു പുക്ക്ു വസിച്ചത്

എന്ന ശ്ലോകാര്‍ദ്ധത്തില്‍ എല്ലാപ്പദങ്ങളും സംവൃതത്തില്‍ അവസാനിക്കുന്നുവെങ്കിലും അതുകള്‍ക്കു മററു ഹ്രസ്വങ്ങളെക്കാള്‍ ഒരു വിശേഷവും കാണുന്നില്ല. മാത്രാവൃത്തങ്ങളില്‍ അരയുകാരത്തിനു് അര മാത്രയേ ഉള്ളു എന്നു് ഭ്രമത്തിനിടകൊടുക്കാതെയും ഇരിക്കണമല്ലോ. സംവൃതഉകാരം എല്ലാ ദ്രാവിഡഭാഷകള്‍ക്കും ഉള്ളതാണ്; മലയാളത്തില്‍ അതു് രൂപനിഷ്പത്തിക്കു് ഉതകുന്ന ഒരു വ്യാകരണകാര്യമായിത്തീരുകയാല്‍ അതിനു് അധികം പ്രാധാന്യമുണ്ടെന്നേ ഉള്ളു. മലയാളത്തില്‍ ഭൂതകാലത്തെക്കുറിക്കുന്ന പ്രത്യയത്തിന്റെ ഉകാരത്തിനുള്ള സംവൃതവിവൃതഭേദമാണു് അതു മുററുവിനയോ വിനയെച്ചമോ എന്നു തീരുമാനിക്കുന്നത്:

മുററുവിന - പറഞ്ഞു, ചെയ്തു വിനയെച്ചം - പറഞ്ഞ്ു, ചെയ്തു

തമിഴിലെ വിവൃതസംവൃതഭേദം സംസ്കൃതത്തിലെ അകാരത്തില്‍ ഉള്ളതുപോലെ ഒരു വ്യാകരണസംബന്ധവുമില്ലാത്ത കേവലം ഉച്ചാരണഭേദം ആകുന്നു. മലയാളത്തിലാകട്ടെ, സംവൃതഉകാരത്തെ വ്യാകരണകാര്യങ്ങള്‍ സംബന്ധിച്ചിടത്തോളം ഒരു സ്വരമായിട്ടുതന്നെ ഗണിച്ചിട്ടില്ല.

തമിഴ്- പററുച്ചീട്ടു, ആററുപ്പാശി മലയാളം- പറ്റുചീട്ട്ു, ആററുപായല്‍

ഇവിടെ ഉത്തരപദാദിയില്‍ സ്വരചില്ലുകളില്‍നിന്നും പരമായ ഖരം ഇരട്ടിക്കും എന്ന സന്ധിസൂത്രം കൊണ്ടു് തമിഴില്‍ ചകാരപകാരങ്ങള്‍ക്കു് ദ്വിത്വംവരുന്നതുപോലെ മലയാളത്തില്‍ വരുന്നില്ല. അതു് സംവൃതത്തെ ഒരു സ്വരമായി വകവെയ്ക്കായ്കയാലാകുന്നു.

വ്യഞ്ജനം സ്വയം ഉച്ചാരണക്ഷമം അല്ല; അപ്പോള്‍ ഒരു പദം വ്യഞ്ജനത്തില്‍ അവസാനിക്കുകയാണെങ്കില്‍ അതിന്റെ അന്ത്യവര്‍ണ്ണം ഉച്ചാരണത്തില്‍ തെളിയാതെപോകും. സംസ്കൃതം മുതലായ ആര്യഭാഷകളില്‍ അന്ത്യവ്യഞ്ജനം പരപദാദിയില്‍ ചേര്‍ന്നിട്ടേ ശ്രവിക്കുകയുള്ളു; അവസാനത്തിലായാല്‍ തെളിയാതെതന്നെ നില്ക്കും. ഒന്നിലധികം വ്യഞ്ജനങ്ങളില്‍ ഒരു പദം അവസാനിക്കുകയാണെങ്കില്‍ അന്ത്യവ്യഞ്ജനത്തെ ലോപിപ്പിക്കണമെന്നുതന്നെ പാണിനി വിധിക്കുന്നു. ""സംയോഗാന്തസ്യ ലോപഃ (പാ. 8-2-23). ഇംഗ്ലീഷു്, ജര്‍മ്മന്‍ മുതലായ സംയോഗാന്തലോപമില്ലാത്ത ഭാഷകളില്‍ അന്ത്യവ്യഞ്ജനത്തിനു് അസ്ഫുടോച്ചാരണം അനുഭവപ്രത്യക്ഷമാണു്. ദ്രാവിഡങ്ങളിലാകട്ടെ, അന്ത്യവര്‍ണ്ണം വ്യഞ്ജനമായാലും അതിനെ സ്ഫുടമായിത്തന്നെ ഉച്ചരിക്കണമെന്നാണു് നിയമം. അപ്പോള്‍ കേവലവ്യഞ്ജനത്തെ ഉച്ചരിച്ചു നിറുത്തേണ്ടിവരുന്നു; അങ്ങനെ ചെയ്യുമ്പോള്‍ അതില്‍ ഒരു സ്വരാംശം ഉൗറിവരാതെ കഴിയുകയില്ല. ഇൗ ഉൗറല്‍സ്വരമാണു് സംവൃതം. ദ്രാവിഡര്‍ സ്വഭാഷാപരിചയത്താല്‍ ആര്യഭാഷാപദങ്ങളോടുകൂടി സംവൃതം ചേര്‍ത്തു് സ്വരാന്തങ്ങളാക്കുന്നു. വാകു് - വാക്കു് ഞലരീൃറ- - റിക്കാര്‍ട്ട് മനസു് - മനസ്സു് ഇവലാശ- -േ കെമിസ്ററ്

വ്യഞ്ജനാന്തപദങ്ങളിലെല്ലാം സംവൃതം ചേര്‍ക്കണമെന്ന നിര്‍ബന്ധം തെലുങ്കിലാണു് അധികം. തെലുങ്കില്‍,

ഭാഗ്യവശാല്‍ എന്നതിനെ ഭാഗ്യവശാതു എന്നും, ധനം എന്നതിനെ ധനമു എന്നും ഉച്ചരിക്കുന്നു.

മലയാളത്തില്‍ സംവൃതത്തെ ഒരു സ്വരമായി ഗണിക്കണമോ? ഗണിക്കുകയാണെങ്കില്‍ അതു് ഒരു പുതിയ സ്വരമോ അതോ മറ്റൊന്നിന്റെ വകഭേദമോ? വകഭേദമാണെങ്കില്‍ ഏതിന്റെ? ഇത്യാദി പലേ തര്‍ക്കങ്ങളും ഉണ്ടായിട്ടുണ്ടു്. വിദ്യാവിനോദിനി, രസികരഞ്ജിനി മുതലായ മാസികകളില്‍ ഇതിനെപ്പറ്റി പല വാദപ്രതിവാദങ്ങള്‍ നടന്നിട്ടുണ്ടു്. വട്ടെഴുത്തു് നടപ്പായിരുന്നിടത്തോളം കാലം തമിഴുരീതി അനുസരിച്ചു് സംവൃതത്തിനു് ഉകാരംതന്നെ എഴുതിവന്നു. അതുവിട്ടു് ആര്യഎഴുത്തു സ്വീകരിച്ചപ്പോള്‍ ലിപിവിന്യാസത്തില്‍ ഉണ്ടായ കുഴപ്പങ്ങളില്‍ ഒന്നാണു് സംവൃതത്തിനു് ഒരു ചിഹ്നവും കൂടാതെ "ഉലക', "നാട', എന്നൊക്കെ വെറും അകാരംതന്നെ എഴുതിത്തുടങ്ങിയതു്. "ഉലകു, "നാടു' എന്നു് വിവൃത ഉകാരംതന്നെ എഴുതുന്നതു് പാതിരി മലയാളമാണെന്നു് വടക്കര്‍ക്കു വലിയ ആക്ഷേപമുണ്ടു്. ഉകാരം സംവൃതമാണെന്നു കാണിക്കുന്നതിനു് "ഉലക്ു', "നാട്ു' എന്നു് ചന്ദ്രക്കലാചിഹ്നം ഇടുന്നതും വടക്കര്‍ക്കു രസിച്ചിട്ടില്ല. "ഉലക്', "നാട്' എന്നു് ഉകാരംകൂടാതെ വേണമെങ്കില്‍ എഴുതിയേക്കാം എന്നു് അവര്‍ക്കു് സമ്മതമുണ്ടെന്നു തോന്നുന്നു. എന്നാല്‍ "ഉലകുകള്‍', "നാടുതോറും' എന്നിടത്തും മററും ഉകാരം തന്നെ എഴുതുവാന്‍ വടക്കര്‍ക്കും മടിയില്ല. അതിനാല്‍ ബഹുവചനത്തിലുള്ള രൂപംതന്നെ ഏകവചനത്തിലും വേണ്ടതെന്നു് അവരും സമ്മതിച്ചാല്‍ ലിപിവിന്യാസത്തിനു് എെകരൂപ്യം വരുമായിരുന്നു. അകാരം, സംവൃതഉകാരം, വിവൃതഉകാരം ഇൗ മൂന്നും മലയാളത്തില്‍ ക്രിയാപദങ്ങളുടെ രൂപഭേദങ്ങളെ വ്യവസ്ഥപ്പെടുത്തുന്ന വ്യാകരണകാര്യങ്ങളാകുകയാല്‍ ഇൗ മൂന്നു് അക്ഷരങ്ങള്‍ക്കും വ്യത്യാസം ലിപിവിന്യാസത്തില്‍ അവശ്യം കാണിക്കേണ്ടതാണു്. ചെയ്തു (മുററുവിന), ചെയ്ത്(വിനയെച്ചം), ചെയ്ത(പേരെച്ചം). ഉകാരത്തിന്റെ മേല്‍ അല്ലാതെ അകാരത്തിന്റെ മേല്‍ത്തന്നെ ചന്ദ്രക്കലയിട്ടു് "ചെയ്ത്' എന്നു സംവൃതം കുറിക്കുന്നതില്‍ രണ്ടാക്ഷേപമുണ്ട്; ഒന്നാമതു്, സംവൃതം അകാരത്തിന്റെ വകഭേദമാണെന്നു വിചാരിച്ചു പോകും; രണ്ടാമതു്.

""മുന്നിടമഭ്യുന്നതമായ് പിന്നിടമോ ശ്രാണിഭാരസന്നതമായ്

ഇത്യാദികളില്‍ സ്വരം ചേരാത്ത വെറും വ്യഞ്ജനത്തിനും ചന്ദ്രക്കലാചിഹ്നംതന്നെ ഉപയോഗിക്കുന്നതു് ഭ്രമത്തിനു കാരണമായിത്തീരും. സംവൃതം ഒരു സ്വരമേ അല്ലെന്നുള്ള പക്ഷക്കാരായിരിക്കണം ഉകാരചിഹ്നം എഴുതിമുകളില്‍ ചന്ദ്രക്കലയിടാന്‍ കഴിയുകയില്ലെന്നു ശഠിക്കുന്നത്; എന്നാല്‍ അവര്‍ ഒരു സംഗതി ഒാര്‍ക്കണം. അപ്പോള്‍,

""നാട്ു വിട്ട്ു നടന്നിട്ട്ു കാട്ു പുക്ക്ു വസിച്ചത്ു

എന്നു് മുന്‍കാണിച്ച അനുഷ്ടുപ്ശ്ലോകാര്‍ദ്ധത്തില്‍ പത്തു് അക്ഷരമേ ഉള്ളു എന്നു വരും.

സ്ഫുടോച്ചാരണത്തില്‍ വ്യഞ്ജനങ്ങള്‍ക്കു് അവലംബമായി വരുന്ന സ്വരമാണല്ലോ സംവൃതം. എന്നാല്‍ എല്ലാ വ്യഞ്ജനത്തിനും ഒന്നുപോലെ അവലംബാപേക്ഷയില്ല; മിക്ക മധ്യമങ്ങളും ചില അനുനാസികങ്ങളും ഇക്കൂട്ടത്തിലാണു്. എങ്ങനെ എന്നാല്‍:

നായു് കരളു് കണ് തേരു് കീഴു് തേ പാലു് വയറു് മരമ്

ഇതില്‍ യകാരം അപൂര്‍വ്വമായിട്ടേ പദാന്തത്തില്‍ വരൂ; ദീര്‍ഘങ്ങളില്‍ ചേരുന്നയകാരഗമമായിരിക്കും മിക്ക ദിക്കിലും പദാന്തയകാരം. പദാന്തത്തില്‍ വരുന്ന രേഫത്തെ വ്യഞ്ജനങ്ങള്‍ക്കു മുന്‍പു് ബലപ്പെടുത്തി റകാരമാക്കണം; അതിനാല്‍ രേഫകാരങ്ങളെ പദാന്തത്തില്‍ രണ്ടായിഗ്ഗണിക്കാനില്ല.

ഉദാ: തേര്+തട്ട്ു= തേര്‍ത്തട്ട്ു മലര്+പൊടി= മലര്‍പ്പൊടി - ഇത്യാദി

സ്വരം പരമായാല്‍ രേഫശ്രുതിതന്നെ കേള്‍ക്കും:

തേര്+ഒാട്ടം= തേരോട്ടം മലര്+അമ്പന്‍-= മലരമ്പന്‍

ളകാരഴകാരങ്ങളുടേയും സ്ഥിതി ഏകദേശം ഇതുപോലെയാണു്. "അപ്പോഴ്' എന്ന ഴകാരത്തിനും, "അന്നാള്' എന്ന ളകാരത്തിനും വാസ്തവത്തിലുള്ള ധ്വനിഭേദത്തെ വകവെയ്ക്കാതെ രണ്ടും ഒന്നുപോലെ ളകാരമായിട്ടാണു് ഉച്ചരിക്കുക നടപ്പു്. സ്വരം പരമാകുമ്പോള്‍പോലും "അപ്പോഴാണ്' എന്നല്ല "അപ്പോളാണ്' എന്നുതന്നെ എഴുതുകയും വായിക്കുകയും ചെയ്യുന്നു. പദാന്തത്തില്‍ സംവൃതംകൂടാതെ നില്ക്കാവുന്ന ഇൗ വ്യഞ്ജനങ്ങള്‍ക്കു് "ചില്ലുകള്‍' എന്നു പേര്‍ ചെയ്തിരിക്കുന്നു; അവയ്ക്കു പ്രതേ്യകം ലിപികളും ഏര്‍പ്പെട്ടിട്ടുണ്ട്:

ര്

}

= ര്‍;

ള് } = ള്‍; ണു് = ; = ന്‍ മു് = ം; ലു് = ല്‍ റ്

ഴ്


മകാരത്തിലും ലകാരത്തിലും ഉള്ള ചിഹ്നങ്ങള്‍ സംസ്കൃതാക്ഷരമാല സ്വീകരിച്ചപ്പോള്‍ ഉണ്ടായ വിശേഷവിധികളാണു്. സംസ്കൃതത്തില്‍ പദാന്തമകാരത്തിനുള്ള വികാരമാണു് "അനുസ്വാരം' എന്നു പറയുന്ന ചെറിയവട്ടം. സംസ്കൃതത്തിലെ തകാരത്തെ സ്വരംപരമാകാതെ ഇരിക്കുമ്പോള്‍ ലകാരമായിട്ടാണു് ഭാഷയില്‍ ഉച്ചരിക്കുക പതിവ്; അതിനാലാണു് ലകാരചില്ലിന്റെ ചിഹ്നം തകാരത്തില്‍നിന്നും ഉണ്ടായതായിട്ടു കാണുന്നതു്. ഇതുപോലെ "ള്‍' എന്ന ളകാരചില്ലിന്റെയും ഉത്ഭവം സംസ്കൃതലേഖനത്തില്‍നിന്നുതന്നെ ആയിരിക്കണം. "സമ്രാട്' എന്നിടത്തെ ടകാരത്തെ (ഡകാരത്തെ= ആദ്യത്തില്‍ ളകാരത്തെ) മലയാളികള്‍ "സമ്രാള്' എന്നു് ഉച്ചരിക്കുന്നു. > > > ള്‍ നടുവില്‍ക്കൂടി കുറുകേ മുകളിലേക്കുള്ള വര ചില്ലിന്റെ ചിഹ്നമാകുന്നു.

സംവൃതത്തിന്റെ സഹായംകൂടാതെ ശബ്ദാന്തത്തില്‍ തനിയേ നില്ക്കാവുന്ന വ്യഞ്ജനങ്ങള്‍ "ചില്ലുകള്‍' എന്നു ചില്ലിനു ലക്ഷണം ചെയ്യാം. യ, ര, റ, ല, ള, ഴ, ണ, , മ എന്നീ ഒന്‍പതു വ്യഞ്ജനങ്ങളേ ചില്ലുകളായു് വരൂ. യകാരം ചില്ലായു് വരുന്നതു് ദീര്‍ഘസ്വരങ്ങളില്‍ ആഗമമായിട്ടോ, അല്ലെങ്കില്‍ "ആയി' "പോയി' എന്ന ഭൂതരൂപഭേദങ്ങളുടെ ഇകാരം ലോപിച്ചിട്ടോ മാത്രമാകുന്നു; അതിനാല്‍ അതിനെ ഗണിക്കുവാന്‍ ഇല്ല. ര റ- കള്‍ക്കും, ള ഴ- കള്‍ക്കും ധ്വനി ഒന്നുതന്നെ. അതുകൊണ്ടു്, ര്‍, ള്‍, ല്‍, , ന്‍ എന്നു് അഞ്ചെണ്ണമാണു് പ്രാധാനേ്യന ചില്ലുകള്‍ അനുസ്വാരവും ചില്ലുതന്നെ.

ചില്ലായി വരുന്ന വ്യഞ്ജനങ്ങള്‍ക്കു ചില്ലായി നില്ക്കുമ്പോള്‍ ഉച്ചാരണത്തില്‍ വിശേഷം ഉണ്ടു്. താഴെ കൊടുത്തിരിക്കുന്ന ഉദാഹരണങ്ങള്‍ നോക്കുക:

നീര്‍മരുതു് - നര്‍മ്മദ അവള്‍ യാചിച്ചു - ധാവള്യം വില്‍വലി - വില്വം കണ്ടവിലാസം - കണ്വന്‍ സംയോഗം - സാമ്യം ചില്ലുകളില്‍ ഒരു സ്വരചെതന്യം ലീനമായിട്ടുണ്ടു്. അതിനാലാണു് അതുകള്‍ സ്വയം ഉച്ചാരണക്ഷമങ്ങള്‍ ആകുന്നതു്. അതിനാല്‍ത്തന്നെ ചില്ലുകള്‍ അടുത്തുവരുന്ന വ്യഞ്ജനത്തില്‍ സാധാരണ കൂട്ടക്ഷരംപോലെ അരഞ്ഞു ചേരാതെ വേര്‍വിട്ടു നില്ക്കുന്നു. സംവൃതം വളരെ നേര്‍ത്ത ഒരു സ്വരം ആകുന്നു. ചില്ലുകളാകട്ടെ സ്വരീകരിച്ച വ്യഞ്ജനം തന്നെ ആണു്. സംസ്കൃതത്തില്‍ രേഫലകാരങ്ങളെ സ്വരീകരിക്കുന്നതാണല്ലോ ഋകാര കാരങ്ങള്‍. അതുപോലെ ഭാഷയില്‍ വേറെ വ്യഞ്ജനങ്ങളെയും സ്വീകരിക്കുന്നു എന്നേ ഉള്ളു, ര്‍, ല്‍, ള്‍ എന്ന മധ്യമങ്ങളുടെ ചില്ലുകള്‍ക്കു ഭാഷയിലും ഏകദേശം ഋകാര കാരങ്ങളുടെ ധ്വനിതന്നെ വരും. ഋകാരം ചില വാക്കുകളില്‍ എഴുതുകകൂടി ചെയ്യാറുണ്ടു്.

ര്‍


ര്

എതിര്‍വശം

എതൃവശം

തിര്‍= തൃ ര്

പുണര്‍തം

പുതം

ണര്‍= ര്

നേര്‍വഴി

വഴി

നേര്‍= റ്

കാര്‍മേഘം

മേഘം

കാര്‍=

ല്‍


ല്

മുകില്‍മാല

മമാല

കില്‍= ല്

അതില്‍നിന്ന്

അനിന്ന്

തില്‍= ല്

പാല്‍മുതക്ക്

മുതക്ക്

പാല്‍=

ള്‍


ഴ്

പുകള്‍പൊങ്ങിന

പുപൊങ്ങിന

കള്‍= ള്

തേള്‍വിഷം

വിഷം

തേള്‍=

ഇൗ ഉദാഹരണങ്ങളില്‍ ചില്ലിനും അതിന്റെ പൂര്‍വ്വസ്വരത്തിനുംകൂടി അതാതു സ്വരത്തിന്റെ മാത്ര (ഹ്രസ്വമാണെങ്കില്‍ ഒന്നു് ദിര്‍ഘമെങ്കില്‍ രണ്ട്) അല്ലാതെ പ്രതേ്യകിച്ചു മാത്ര ഒന്നും ഇല്ല. അതിനാല്‍ പൂര്‍വ്വസ്വരം ഋകാരമോ കാരമോ ആയാലുള്ള ഫലമേ മാത്രസംബന്ധിച്ചിടത്തോളം ഉള്ളു. ചില്ലിന്റെ മാത്ര പൂര്‍വ്വസ്വരത്തില്‍ ലയിച്ചുപോകുന്നതിനാല്‍ ഇവിടെ അതിനുള്ള ധ്വനിക്കു് "ലീനധ്വനി' എന്നുപേര്‍; മറ്റൊന്നില്‍ ലയിച്ചുപോകാതെ ചില്ലുകള്‍ക്കു സ്വയം ഉള്ള മാത്ര ശ്രവിക്കത്തക്കവിധത്തിലും ഉച്ചാരണം ഇണ്ടു്. ആമാതിരി ഉച്ചാരണത്തിനു "പ്രകടധ്വനി' എന്നുപേര്‍. അതെങ്ങനെ എന്നാല്‍:

നല്‍കുന്നു

നല്‍ല്‍കുന്നു പുല്‍കുന്നു

പുല്‍ല്‍കുന്നു മാര്‍കഴി

മാര്‍ര്‍കഴി വാള്‍ക

വാള്‍ള്‍ക കൊള്‍ക

കൊള്‍ള്‍ക

ഇവിടെ പൂര്‍വ്വസ്വരം ഹ്രസ്വമായാലും ചില്ലിനു മാത്രയുള്ളതിനാല്‍ ആ സ്വരത്തിനു ഗുരുത്വം ലഭിക്കുന്നു. കൂട്ടക്ഷരത്തിനു മുന്‍പു് ഇരിക്കുന്ന സ്വരം ഗുരുവാകുന്നതു് ആ കൂട്ടക്ഷരത്തിന്റെ ഇരട്ടിച്ചു ബലമായിട്ടുള്ള ഉച്ചാരണം ഉണ്ടെങ്കിലേ ഉള്ളു. ലീനധ്വനിയായ ചില്ലു് അടുത്ത വ്യഞ്ജനത്തില്‍ കൂടിച്ചേരായ്കയാല്‍ അതുകളുടെ യോഗം കൂട്ടക്ഷരമേ ആകുന്നില്ലെന്നു വിചാരിക്കാം. സംവൃത്തില്‍നിന്നും പരമായി വരുന്ന കൂട്ടക്ഷരത്തിനും ഇതുതന്നെ ഗതി. സംവൃതം സന്ധികാര്യവിഷയത്തില്‍ ഒരു സ്വരമായി ഗണിക്കപ്പെടാത്തതിനാല്‍ അതിനു് അപ്പുറം വരുന്ന കൂട്ടക്ഷരത്തിന്റെ ആദ്യവ്യഞ്ജനത്തിനു ദ്വിത്വം ഇല്ല. അതിനാല്‍ സംവൃതം ഒരിക്കലും ഗുരുവാകുന്നതല്ല. ""പാദാന്തസ്ഥം വികല്പേന എന്ന ലക്ഷണപ്രകാരം ഗുരുത്വം ചില കവികള്‍ സംവൃതത്തിനും കല്പിക്കാറില്ലെന്നില്ല; എന്നാല്‍ അതു് ഒട്ടും ഭംഗിയല്ല.

മധ്യമചില്ലുകള്‍ക്കു മാത്രമേ ലീനധ്വനിയുള്ളു; അനുനാസികംചില്ലുകള്‍ക്കു സര്‍വ്വത്ര പ്രകടധ്വനിതന്നെയാണു്. മധ്യമചില്ലുകള്‍ക്കു് അടുത്തു പിന്‍വരുന്ന വ്യഞ്ജനം ദ്വിത്വം ഉള്ളതാണെങ്കില്‍ ധ്വനി "പ്രകടം'; അല്ലെങ്കില്‍ "ലീനം' എന്നാണു് നിയമം.

പ്രകടം - മലര്‍പ്പൊടി അതില്‍ക്കൂടെ കവിള്‍ത്തടം ലീനം - മലര്‍മാല അതില്‍നിന്നു് കവിള്‍വാര്‍പ്പ്

ഏകാക്ഷരപദങ്ങളിലെ ചില്ലുകള്‍ക്കു പ്രകടധ്വനി എല്ലായിടത്തും വേണം. ഒററ മാത്രമായിട്ടു് ഒരു പദവും ഇരുന്നുകൂടെന്നാണു് മലയാളത്തിലെ നിയമം; അതിനാല്‍ ഏകാക്ഷരപദങ്ങളിലെ ചില്ലുകള്‍ക്കു ലീനധ്വനി ചെയ്യാന്‍ നിര്‍വ്വാഹമില്ലാത്തതാകുന്നു ഇതിനു കാരണം.

മററുള്ള വ്യഞ്ജനങ്ങളെപ്പോലെ ചില്ലുകളിലും സംവൃതം ചേര്‍ക്കുന്നതിനു യാതൊരു വിരോധവും ഇല്ല; ഇതുകളെ സംവൃതം ചേര്‍ക്കാതെയും ഉച്ചരിക്കാം എന്നു മാത്രമേ ഉള്ളു:

യ്

കായ്ു

കായ് ര്

തേര്ു

തേര്‍ റ്

ചോറ്ു

ചോര്‍ ല്

പാല്ു

പാല്‍ ള്

നാള്ു

നാള്‍ ഴ്

താഴ്ു

താള്‍

മാ്

മാന്‍ ണ്

കണ്‍

മകാരചില്ലിനുമാത്രം മരം (മരമ്) എന്നല്ലാതെ "മരമു' എന്ന സംവൃതം ചേര്‍ത്ത രൂപം ഇല്ല. തെലുങ്കില്‍ "മരമു' എന്നുതന്നെ രൂപം ഉണ്ടു്. സംവൃതം ചേര്‍ക്കുകയാണെങ്കില്‍ അപ്പോള്‍ അതിനു് "ത്ത്' എന്നാദേശം വരും.

നേരം- നേര്; ഇടം- ഇട്

ഋ, സ്വരം സംസ്കൃതപദങ്ങളിലേ ഉള്ളു. തത്ഭവങ്ങളില്‍ ഋകാരത്തിനു പകരം അകാരവും ഇകാരവും ഉപയോഗിച്ചുകാണുന്നു:

കൃഷ്ണന്‍= കണ്ണന്‍; വൃഷഭം= ഇടവം

സംസ്കൃതജ്ഞാനമില്ലാത്തവര്‍ തത്സമങ്ങളില്‍ ഋകാരത്തെ "അര്‍' എന്നു് ആക്കുമാറുണ്ട്; പ്രവൃത്തി- പ്രവര്‍ത്തി.

എ, ഏ, എെ- ഒ, ഒാ, ഒൗ: ഇതുകളെപ്പററി അധികമൊന്നും പറയേണ്ടതില്ല. എെകാരത്തെ എഴുത്തില്‍ "അയ്' എന്നു മാറ്റാറുണ്ടു്. കെയില്‍= കയ്യില്‍ വെയാകരണന്‍= വയ്യാകരണന്‍

ഒൗകാരം ശുദ്ധദ്രാവിഡപദങ്ങളില്‍ ഇല്ല. എെകാരത്തെ "അയ്' ആക്കുന്നതിനു വിപരീതമായിട്ടു് "അവ്' എന്നതിനെ ഒൗകാരം ആക്കാറുണ്ടു്. അവ്വണ്ണം= ഒൗവണ്ണം.

കവര്‍ഗ്ഗം: വര്‍ഗ്ഗങ്ങളില്‍ ആദ്യന്തങ്ങള്‍ മാത്രമേ ദ്രാവിഡത്തില്‍ ഉള്ളു. ശേഷം മൂന്നും സംസ്കൃത്തില്‍നിന്നും എടുത്തിട്ടുള്ളവയാകയാല്‍ അവയ്ക്കു് വികാരത്തിനൊന്നും വകയില്ല; സന്ധിയില്‍ ഒാഷ്ഠ്യസ്വരങ്ങള്‍ക്കു് അന്താഗമമായി വരുന്ന വകാരത്തിനു പകരം ധാതുക്കളില്‍ കകാരം ഉപയോഗിക്കുമാറുണ്ടു്.

തട-

തടവുന്നു

തടകുന്നു ചാ-

ചാവുന്നു

ചാകുന്നു കൂ-

കൂവുന്നു

കൂകുന്നു തൊഴു-

തൊഴുവുന്നു

തൊഴുകുന്നു പോ-

പോവുന്നു

പോകുന്നു

തമിഴിലെ കകാരത്തിന്റെ സ്ഥാനത്തു് തെലുങ്കില്‍ പലയിടത്തും വകാരം കാണാറുണ്ടു്. അതിനാല്‍ തെലുങ്കിനെ അനുകരിച്ചു വന്നതായിരിക്കണം മലയാളത്തിലെ ഇൗ നടപ്പു്. എന്നാല്‍ അതു് സന്ധിവികാരത്തെമാത്രം സ്പര്‍ശിച്ചതിനു് ഒരു കാരണവും സ്പഷ്ടമാകുന്നില്ല.


ചില വ്യഞ്ജനങ്ങള്‍ എളുപ്പത്തില്‍ ലോപിച്ചുപോകും; ലോപത്തിനു് പ്രതിവിധി ആയിട്ടു് അപ്പോള്‍ അടുത്ത സ്വരം ദീര്‍ഘിക്കുകയും ചെയ്യും. ഇക്കൂട്ടത്തിലാണു് കകാരം.

ചെയ്തുകൊള്ളുന്നു ചെയ്തോളുന്നു പകുതി പാതി എത്രകണ്ടു് എത്രണ്ട്

ങകാരം ഇരട്ടിച്ചോ സ്വവര്‍ഗ്ഗഖരമായ കകാരത്തിനു മുന്‍പിലോ മാത്രമേ നില്ക്കുകയുള്ളു. അതിനു് അനുനാസികാതിപ്രസരനയപ്രകാരം ദ്വിത്വം വരുമ്പോള്‍ ചിലയിടത്തു് മുന്‍സ്വരം താലവ്യം ആണെങ്കില്‍ ഒരു താലവ്യച്ഛായകൂടി ഉണ്ടാകും:

വഴുതനങ്ങാ- വഴുതനയ്ങ്ങാ; ഉതളങ്ങാ- ഉതളയ്ങ്ങാ

ചവര്‍ഗ്ഗം: മലയാളത്തില്‍ ചകാരത്തിനു് സംസ്കൃതത്തിലെ ചകാരത്തിനുള്ള ഉച്ചാരണം തന്നെയാണ്; തമിഴിലുള്ള ശകാരത്തിനു തുല്യമായ ധ്വനി ഇല്ല. തമിഴിലെ നകാരത്തിനു് പലേ ശബ്ദങ്ങളിലും മലയാളത്തില്‍ ഞകാരം കാണും:

നണ്ട്= ഞണ്ട്; നരുക്കം= ഞെരുക്കം; നാന്‍= ഞാന്‍; ന്യായം= ഞായം

ടവര്‍ഗ്ഗം: ടവര്‍ഗ്ഗാക്ഷരമൊന്നും പദാദിയില്‍ വരുകയില്ല. ടീക, ഡിണ്ഡിമം, ഢക്ക ഇത്യാദികള്‍ സംസ്കൃതതത്സമങ്ങളാകുന്നു. സംസ്കൃതത്തിലെ തവര്‍ഗ്ഗസ്ഥാനത്തു് ചിലപ്പോള്‍ മലയാളത്തില്‍ ടവര്‍ഗ്ഗം കാണും.

പത്തനം= പട്ടണം വെദൂര്യം= വെഡൂര്യം ദാഡിമം= ഡാഡിമം ശാദ്വലം= ശാഡ്വലം

സംസ്കൃതഡകാരത്തെ മലയാളത്തില്‍ ഴകാരവും ളകാരവും ആക്കാറുണ്ടു്.

നാഡിക= നാഴിക; സമ്രാഡ്= സമ്രാള്‍

തമിഴിലെ ണകാരം തെലുങ്കുമുറയനുസരിച്ചു് പലയിടത്തും കാരമായിപ്പോകും.

തമിഴ്

തെലുങ്ക്

മലയാളം തുണികിറേന്‍

തുതുന്നാനു

തുിയുന്നേന്‍ കണ്ണു

കണ്‍-കണ്ണ്

എന്നാല്‍ വിപരീതമായിട്ടു് "നിക്ക്' എന്നതിനെ "നിണക്ക്' എന്നു മാറ്റുകയും അപൂര്‍വ്വമായിട്ടുണ്ടു്. വര്‍ഗ്ഗം: കാരം ഒറ്റയായി നില്ക്കാത്തതുകൊണ്ടും ഇരട്ടിക്കുമ്പോള്‍ അതിനു് രേഫം ഇരട്ടിച്ചതിനോടു് ധ്വനിസാമ്യം വരുന്നതുകൊണ്ടും ആ വര്‍ണ്ണം ലുപ്തമായിപ്പോയി എന്നും അതിന്റെ സ്ഥാനം ഇപ്പോള്‍ റകാരം ആക്രമിച്ചിരിക്കുന്നു എന്നും മുന്‍പു പ്രസ്താവിച്ചുകഴിഞ്ഞു. കാരമാകട്ടെ, തമിഴിലും മലയാളത്തിലും ഇന്നും നിലനില്‍ക്കുന്നുണ്ടെങ്കിലും അതിന്റെ ഉച്ചാരണം തമിഴില്‍ നകാരോച്ചാരണത്തോടു തുല്യമായിപ്പോയി. മലയാളത്തില്‍ ഉച്ചാരണഭേദം സ്ഫുടമായി ചെയ്തുവരാറുണ്ട്; എന്നാല്‍ ലിപിയില്‍ ഭേദം അനുഷ്ഠിക്കാറില്ല. ഇരട്ടിച്ച കാരസ്താനത്തു് ഇരട്ടിച്ച തകാരവും നേരേമറിച്ചും ചിലയിടത്തു കാണുന്നുണ്ട്:

വില്തു= വിറ്റു; എല്ലാത്തിലും എല്ലാറ്റിലും

കാരം ഖരങ്ങള്‍ക്കുമുമ്പു് ലകാരമായി മാറും: പൊന്‍+കുടം= പൊല്‍ക്കുടം

തവര്‍ഗ്ഗം: സ്വരമോ മധ്യമമോ പരമായാല്‍ മാത്രമേ തകാരത്തിനു് മലയാളത്തില്‍ സ്വന്തം ധ്വനിയുള്ളു; തനിയേ നില്ക്കുകയോ പൂര്‍ണ്ണവ്യഞ്ജനം പരമാകുകയോ ചെയ്താല്‍ ലകാരധ്വനിയാണ്:

വശാത്= വശാല്; ഉത്സവം= ഉല്സവം

തവര്‍ഗ്ഗം താലവ്യാദേശംകൊണ്ടു് പൊരുത്തപ്രകാരം ചവര്‍ഗ്ഗമായി പോകുന്നതു് മുന്‍പുതന്നെ പ്രസ്താവിച്ചിട്ടുണ്ടു്.

പവര്‍ഗ്ഗം: കാരിതധാതുക്കളിലെ കകാരാഗമത്തിനു പകരം പകാരം വെകല്പികമായിക്കാണും.

കേള്‍- കേള്‍ക്കാന്‍, കേള്‍പ്പാന്‍; കേള്‍ക്കൂ, കേള്‍പ്പൂ സന്ധിയില്‍ തമിഴിലെ മകാരം മലയാളത്തില്‍ വകാരമാകും. പ്രകൃതികളില്‍ വിപരീതവും ആണ്:

ധനമ്+ഉം= ധനവും ചൊല്ലുമ്+ആന്‍= ചൊല്ലുവാന്‍ വണ്ണാന്‍= മണ്ണാന്‍ വിഴുങ്ങുക= മിഴുങ്ങുക

മധ്യമങ്ങള്‍:

(എ) യകാരത്തിനു പകരം നകാരം പലയിടത്തും ഉപയോഗിക്കാറുണ്ടു് "ഇ' എന്ന ഭൂതപ്രത്യയത്തിനപ്പുറം വരുന്ന "അ' എന്ന പേരെച്ച പ്രത്യയത്തോടുള്ള സന്ധിയിലാണു് ഇതു് അധികം കാണുന്നത്:

ആയ- ആന; ചൊല്ലിയ- ചൊല്ലിന; വിലസിയ- വിലസിന

യാന്‍-നാന്‍- ഞാന്‍; യുഗം- നുകം; യമന്‍- നമന്‍

ശകാരത്തിനു് ബലംകുറച്ചാല്‍ അതു് യകാരവും നേരേമറിച്ചു് യകാരത്തിനു് ബലംകൂട്ടിയാല്‍ അതു ശകാരവും ആയിത്തീരും: പശു-പയു- പെ; കശപ്പ്-കയപ്പ്- കെപ്പ്; കശം- കയം; പെശര്‍-പെയര്‍- പേര്‍; വിയര്‍പ്പ്- വിശര്‍പ്പ്; വായല്‍-വാശല്‍- വാതല്‍.

(ബി) അന്ത്യരേഫം പലയിടത്തും റകാരമായി മാറും; (താരില്‍ത്തന്വി- താര്‍ത്തേന്‍മൊഴി) താര്= താര്‍; തേര്= തേര്‍; അവര്= അവര്‍; ചിരിക്ക= ചിറിക്ക.

(സി) ഴകാരത്തെ ചിലയിടത്തു് ളകാരമാക്കാറുണ്ട്: അപ്പോഴ്= അപ്പോള്‍ (പൊഴുത്).

(ഡി) ലകാരളകാരങ്ങള്‍ക്കു് അനുനാസികയോഗത്തില്‍ പൊരുത്തമൊപ്പിച്ചു മുറയ്ക്കു് നകാരണകാരങ്ങള്‍ ആദേശമായി കാണും:

നെല്+മണി= നെന്മണി നല്+നൂല്‍= നന്നൂല്‍ വെള്+മ= വെണ്മ വെള്+നീര്‍= വെണ്+നീര്‍= വെണ്ണീര്‍

രേഫവും ലകാരവും പദാദിയില്‍ വന്നുകൂടെന്നാണു് തമിഴിലെ ഏര്‍പ്പാടു്. ഭാഷാന്തരങ്ങളില്‍ നിന്നെടുക്കുന്ന പദങ്ങള്‍ ഇൗ അക്ഷരങ്ങള്‍കൊണ്ടു് ആരംഭിക്കുകയാണെങ്കില്‍ ആ, ഇ, ഉ എന്ന മൂലസ്വരങ്ങളിലൊന്നു് ആദ്യം ചേര്‍ത്തുകൊള്‍ക; ഇങ്ങനെ ഉണ്ടായിട്ടുള്ള തത്ഭവങ്ങള്‍ ധാരാളമുണ്ട്:

(രാജന്‍) രാജാവ്= അരചന്‍ രൂപം= ഉരുവം ലവങ്ഗം= ഇലവര്‍ങം ലാക്ഷാ= അരക്ക് ലോകം= ഉലകു് ലക്ഷ്യം= ഇലാക്ക്

ഉൗഷ്മഹകാരങ്ങള്‍: ദ്രാവിഡത്തില്‍ ഇല്ലാത്ത ഇൗ വര്‍ണ്ണങ്ങളെ പ്രായേണ പദാദിയില്‍ ഉപേക്ഷിക്കുകയും, പദമദ്ധ്യത്തില്‍ പൊരുത്തപ്രകാരം ച, ട, ത, ക എന്ന ഖരങ്ങളെ ഉപയോഗിക്കുകയും ചെയ്തുവരുന്നു:

ശ്രാവണം

=

ഒാണം ശുഷ്കം

=

ചുക്ക് സന്ധ്യാ

=

അന്തി ഹിതം

=

ഇതം ശ്രവിഷ്ഠാ

=

അവിട്ടം കൃഷ്ണന്‍

=

കണ്ണന്‍ മാസം

=

മാതം ഹിരണ്യം

=

ഇരണ്യം ഈശ്വരന്‍

=

ഈച്ചരന്‍ സാക്ഷി

=

ചാട്ച്ചി മനസ്

=

മനത് മോഹം

=

മോകം