കേരളപാണിനീയം - സന്ധിവിഭാഗം

'സന്ധി' എന്ന പദത്തിനു് സാമാന്യമായ അര്‍ത്ഥം 'ചേര്‍ച്ച' എന്നാണല്ലോ. രസതന്ത്രപ്രപദാര്‍ത്ഥങ്ങളില്‍ ചിലതു് തമ്മില്‍ ചേരുമ്പോള്‍ അവയുടെ വര്‍ണ്ണം മുതലായ ഗുണങ്ങള്‍ മാറിപ്പോകുന്നു. മറ്റുചിലതു് തമ്മില്‍ ചേരുമ്പോള്‍ ഗുണങ്ങള്‍ മാത്രമല്ല, പദാര്‍ത്ഥംതന്നെയും മാറുന്നു. വേറെ ചിലതു് തമ്മില്‍ എത്രതന്നെ ചേര്‍ത്താലും യാതൊരംശത്തിലും മാററം വരാതെ അതാതിന്റെ സ്ഥിതിയില്‍ത്തന്നെ ഇരിക്കുന്നു. ഇതുപോലെ അക്ഷരങ്ങള്‍, അല്ലെങ്കില്‍ വ്യാകരണശാസ്ത്രപ്രകാരമുള്ള വര്‍ണ്ണങ്ങള്‍, തമ്മില്‍ ചേരുമ്പോഴും ഓരോതരം മാറ്റങ്ങള്‍ ഉണ്ടായിട്ടും ഇല്ലാതെയും വരുന്നതാണു്. ആവക സംഗതികളെപ്പറ്റി വിവരിക്കുന്ന ഭാഗത്തിനാണു് വ്യാകരണത്തില്‍ "സന്ധിപ്രകരണം' എന്നു പറയുന്നതു്.

വര്‍ണ്ണങ്ങള്‍ തമ്മിലുള്ള യോഗത്തിന്റെ സ്ഥലഭേദമനുസരിച്ചു് പാണിനി മുതലായ സംസ്കൃതവ്യാകരണകര്‍ത്താക്കന്മാര്‍ വിഭജിച്ചിട്ടുള്ളതുപോലെ, മലയാളത്തിലും സന്ധി സാമാന്യത്തെ പദമദ്ധ്യസന്ധി, പദാന്തസന്ധി, ഉഭയസന്ധി എന്നിങ്ങനെ മൂന്നുതരമായി തിരിക്കാവുന്നതാണു്. പ്രകൃതിപ്രത്യയങ്ങള്‍ ചേര്‍ന്നിട്ടാണല്ലോ പദം ഉണ്ടാകുന്നതു്. അങ്ങനെ ഒരു പദത്തില്‍ അന്തര്‍ഭവിച്ചിട്ടുള്ള ആ രണ്ടംശങ്ങള്‍ ചേരുമ്പോള്‍ മാത്രമുണ്ടാകുന്ന വര്‍ണ്ണവികാരം പദമദ്ധ്യസന്ധിക്കു വിഷയം; രണ്ടു പദങ്ങള്‍ തമ്മില്‍ ചേരുമ്പോള്‍ മാത്രമുണ്ടാകുന്നതു് പദാന്തസന്ധിക്കു വിഷയം; പദമദ്ധ്യസന്ധിയിലും പദാന്തസന്ധിയിലും വരുന്നതു് ഉഭയസന്ധിക്കു വിഷയം. ഉദാഹരണം:


പ്രകൃതി പ്രത്യയം

പദമദ്ധ്യസന്ധി-

മരത്തില്‍ = മരം+ ഇല്‍

പദാന്തസന്ധി-

പൊല്‍പ്പൂ = പൊന്‍+ പൂ

ഉഭയസന്ധി-

മണിയറയില്‍ = മണി+അറ+ ഇല്‍

ഇനി സന്ധിയില്‍ തമ്മില്‍ ചേരുന്ന വര്‍ണ്ണങ്ങളുടെ സ്വരവ്യഞ്ജനഭേദമനുസരിച്ചു്, സ്വരങ്ങള്‍ തമ്മില്‍ ചേരുമ്പോള്‍ ഉള്ളതു് "സ്വരസന്ധി', സ്വരം വ്യഞ്ജനത്തോടു ചേരുമ്പോള്‍ ഉള്ളതു് "സ്വരവ്യഞ്ജനസന്ധി', വ്യഞ്ജനം സ്വരത്തോടു ചേരുമ്പോള്‍ ഉള്ളതു് "വ്യഞ്ജനസ്വരസന്ധി', വ്യഞ്ജനങ്ങള്‍ തമ്മില്‍ ചേരുമ്പോള്‍ ഉള്ളതു് "വ്യഞ്ജനസന്ധി' ഇങ്ങനെ സന്ധിസാമാന്യത്തെ നാലുതരമായിത്തിരിക്കാം:

ഉദാ: സ്വരസന്ധി - മഴ+ അല്ല= മഴയല്ല സ്വരവ്യഞ്ജനസന്ധി- താമര+കുളം= താമരക്കുളം വ്യഞ്ജനസ്വരസന്ധി- ക+ഇല്ല= കണ്ണില്ല വ്യഞ്ജനസന്ധി- നെല്+മണി= നെന്മണി

സന്ധി വരുമ്പോള്‍ വര്‍ണ്ണങ്ങള്‍ക്കു് ഉണ്ടാകാവുന്ന വികാരങ്ങളനുസരിച്ചു നോക്കുന്നതായാല്‍ "ലോപസന്ധി', "ആഗമസന്ധി', "ദ്വിത്വസന്ധി, "ആദേശസന്ധി' ഇങ്ങനെ നാലായിട്ടും സന്ധിസാമാന്യത്തെ തരംതിരിക്കാവുന്നതാണു്. സന്ധിക്കുന്നവര്‍ണ്ണങ്ങളില്‍ ഒന്നു് ഇല്ലാതെയാകുന്നതു് "ലോപം' സന്ധിക്കുമ്പോള്‍ മൂന്നാമതൊന്നുംകൂടി വന്നുചേരുന്നതു് "ആഗമം ', സന്ധിക്കുന്നവയില്‍ ഏതെങ്കിലും ഒന്നു് ഇരട്ടിക്കുന്നതു് "ദ്വിത്വം'; ഒന്നിന്റെ സ്ഥാനത്തില്‍ മറ്റൊന്നായിത്തീരുന്നതു് "ആദേശം'

ഉദാ : ലോപം- അതല്ല= അതു് + അല്ല ആഗമം- മഴുവില്ല= മഴു + ഇല്ല ദ്വിത്വം- അവിടെപ്പോയി = അവിടെ + പോയി ആദേശം- എണ്ണൂറു് = എ + നുറ്

ഇങ്ങനെ ഓരോ ഉപാധിഭേദമനുസരിച്ചു് പലതരം വിഭാഗങ്ങളും ചെയ്യാവുന്നതാണെങ്കിലും ഒടുവില്‍ പറഞ്ഞ വിഭാഗത്തെയാണു് സൗകര്യത്താല്‍ ഇവിടെ സ്വീരകിച്ചിരിക്കുന്നതു്. അതില്‍ "ദ്വിത്വസന്ധി' എന്നതിനു്, സന്ധിക്കുന്ന വര്‍ണ്ണങ്ങളില്‍ ഒന്നുതന്നെയാണു് ആഗമമായി വരുന്നതു് എന്നു മാത്രമേ ആഗമസന്ധിയെക്കാള്‍ ഭേദമുള്ളു. സൂക്ഷ്മത്തില്‍ അതും ആഗമസന്ധിയായിത്തന്നെ വിചാരിക്കാവുന്നതാണു്.

സന്ധിയില്‍ ഉണ്ടായിത്തീരുന്ന സകല വര്‍ണ്ണവികാരങ്ങള്‍ക്കും ഉച്ചാരണസൗകര്യമാണു് അടിസ്ഥാനമെന്നുള്ളതു് ആവക വികാരങ്ങളുടെ സ്വരൂപം നോക്കിയാല്‍ എളുപ്പത്തില്‍ അറിയാം. വ്യഞ്ജനങ്ങള്‍ക്കു് സ്വരസംയോഗത്തോടുകൂടിയല്ലാതെ സ്പഷ്ടമായ ഉച്ചാരണം സംഭവിക്കാത്തതിനാല്‍ രണ്ടു വ്യഞ്ജനങ്ങള്‍ തമ്മില്‍ ചേര്‍ന്നാലും അക്ഷരം ഒന്നു മാത്രമായിട്ടേ വരുകയുള്ളു. ഒരു ഉച്ചാരണത്തില്‍ത്തന്നെയാണു് ആ രണ്ടു വ്യഞ്ജനങ്ങളും അടങ്ങിവരുന്നതു് എന്നര്‍ത്ഥം. സ്വരങ്ങള്‍ക്കെല്ലാം പ്രത്യേകംതന്നെ സ്പഷ്ടമായ ഉച്ചാരണം ഉള്ളതുകൊണ്ടു് സ്വരസംയോഗങ്ങളിലാണു് വര്‍ണ്ണവികാരം അധികമായി ആവശ്യപ്പെടുന്നതു്. ഇൗവക തത്ത്വങ്ങള്‍കൂടി ഇവിടെ ഗ്രഹിക്കേണ്ടതാകുന്നു.

സ്വരത്തിന്‍മുന്‍പു ലോപിക്കും സംവൃതം വ്യര്‍ത്ഥമാകയാല്‍; അതിനെ സ്വരമായിട്ടേ വകവയ്ക്കേണ്ട സന്ധിയില്‍.

ഏതെങ്കിലും ഒരു സ്വരം പരമായി വന്നാല്‍ സംവൃതോകാരം ലോപിക്കും. വ്യഞ്ജനം മാത്രമായിട്ടുച്ചരിച്ചു നിറുത്തിയാല്‍ സ്പഷ്ടോച്ചാരണം സംഭവിക്കാത്തതിനാല്‍ "കാടു്', "നാടു്' മുതലായ പദങ്ങളില്‍ അവസാനത്തില്‍ കാണുന്ന സംവൃതം ടകാരത്തിന്റെ ഉച്ചാരണം സ്പഷ്ടമാക്കാന്‍മാത്രം ഉച്ചരിക്കുന്നതാണു്. ആ സ്ഥിതിക്കു് ആ വക സംവൃതത്തിനുമേല്‍ ഒരു സ്വരം വരുന്നതായാല്‍ ആ സ്വരത്തോടു ചേര്‍ത്തുംകൊണ്ടു് ഉച്ചരിച്ചാലും ടകാരത്തിനു സ്പഷ്ടതയുണ്ടാകുമെന്നിരിക്കെ സംവൃതത്തെ അപ്പോള്‍ ചേര്‍ക്കേണ്ട ആവശ്യം വരുന്നില്ല. അതിനാല്‍ സ്വരം പരമാകുന്നിടത്തെല്ലാം സംവൃതം ഉള്ളതായിത്തന്നെ വിചാരിക്കേണ്ടതുമില്ല.

ഉദാ: തണുപ്പു് + ഉണ്ടു് = തണുപ്പുണ്ടു്. കാററു് + അടിക്കുന്നു = കാററടിക്കുന്നു.

ചെയ്തു ചെയ്യുന്നു എന്നുള്ളൊ- രാഖ്യാതാന്ത്യമുകാരവും ലോപിക്കും സദൃശംപോലെ സംവൃതോപജ്ഞമാകയാല്‍.

ചെയ്തു, ചെയ്യുന്നു മുതലായ കൃതികളുടെ അവസാനത്തിലുള്ള ഉകാരവും സ്വരംപരമായി വരുമ്പോള്‍ ലോപിക്കും. കൃതികളുടെ അവസാനത്തില്‍ കാണുന്ന ഈ ഉകാരത്തിന്റെയും ആദ്യത്തെ സ്വരൂപം വ്യഞ്ജനങ്ങളുടെ ഉച്ചാരണസ്പഷ്ടതയ്ക്കുവേണ്ടി ചേര്‍ക്കുന്ന സംവൃതമായിട്ടുതന്നെയാണു് കൃതികളെല്ലാം വാക്യാവസാനത്തില്‍ വരുന്നതുകൊണ്ടു് വാക്യത്തിന്റെ ബലപുഷ്ടിക്കുവേണ്ടി ആ സംവൃതത്തെ വിവൃതമാക്കി ഉച്ചരിക്കുകയാണു് ചെയ്തുവരുന്നതു്. കൃത്യംശത്തില്‍ അസാധാരണമായ ബലം കാണിക്കേണ്ടിവരുമ്പോള്‍ ഈ മാതിരി വിവൃതോച്ചാരണംകൊണ്ടുപോലും മതിയാകാതെ അതിനെ ദീര്‍ഘമാക്കി ഉച്ചരിക്കുകകൂടി പതിവുണ്ടു്. "വന്നു ശരത്സമയം' എന്നും മററുമുള്ള പ്രയോഗം നോക്കുക. ഏതെല്ലാം സ്ഥലങ്ങളില്‍ കൃതികള്‍ക്കുശേഷം അര്‍ത്ഥവിശേഷം കാണിപ്പാന്‍ ചേര്‍ക്കുന്ന ഖിലധാതുരൂപങ്ങളോ പുരുഷപ്രത്യയങ്ങളോ ഉണ്ടായിവരുന്നുവോ ആവക സ്ഥലങ്ങളില്‍ ഈ സംവൃതം വാക്യാവസാനത്തിലല്ലായ്കയാല്‍ വാക്യബലത്തിനുവേണ്ടി അതിനെ വിവൃതമാക്കി ഉച്ചരിക്കേണ്ട ആവശ്യം വരുന്നില്ല. അങ്ങനെയുള്ള സ്ഥലങ്ങളില്‍ ലോപവും വരും. ഇതാണു് "സദൃശംപോലെ' എന്നു പറഞ്ഞിട്ടുള്ളതു്. ഖിലധാതുരൂപങ്ങളോ പുരുഷപ്രത്യയങ്ങളോ പരമാകുമ്പോള്‍ ഈ ലോപം നിത്യമായിട്ടും നിപാതങ്ങള്‍ പരങ്ങളായാല്‍ വികല്പമായിട്ടും ആണു് വരുന്നതു്. ഉദാ: നിത്യം: കണ്ടു+ ഇല്ല = കണ്ടില്ല; കാണുന്നു+ ഉണ്ടു് = കാണുന്നുണ്ട് കണ്ടു+ ആന്‍ = കണ്ടാന്‍; കാണുന്നു+ ഏന്‍ = കാണുന്നേന്‍. വികല്പം: കണ്ടു+ഓ = കണ്ടുവോ, കണ്ടോ

ഗദ്യത്തിലെല്ലാം കൃതികള്‍ വാക്യാവസാനത്തില്‍ വരുന്നതിനാല്‍ മേല്‍പറഞ്ഞ തരം ശബ്ദങ്ങളല്ലാതെ മററു ശബ്ദങ്ങള്‍ കൃതികള്‍ക്കുശേഷം വരുന്നില്ല. അതിനാല്‍ അവിടെ സന്ധിതന്നെ ആവശ്യപ്പെടുന്നില്ല. പദ്യത്തിലാകട്ടെ, "ഇതു' എന്ന നപുംസകരൂപത്തോടുകൂടി "ചെയ്യുന്നിതീവീരന്‍' എന്ന മാതിരിയില്‍ പ്രയോഗിക്കുകയാണു വേണ്ടതു്. "ഹന്ത നീന്തുന്ന്വഹോ! എന്നും ചില പ്രയോഗങ്ങള്‍ കാണുന്നുണ്ട്

അല്ല- ഇല്ലയ്ക്കന്ത്യലോപ- മായി- പോയിക്കുമൊത്തപോല്‍.

അല്ല, ഇല്ല ഈ ശബ്ദങ്ങളുടെ അന്ത്യമായ അകാരവും, ആയി, പോയി ഇവയുടെ അന്ത്യമായ ഇകാരവും സ്വരം പരമാകുമ്പോള്‍ സദൃശംപോലെ ലോപിക്കും.

ഉദാ: അല്ല+ എന്ന്= അല്ലെന്ന്; ഇല്ല+ എന്ന്= ഇല്ലെന്ന് ആയി+ എന്ന്= ആയെന്ന്; പോയി+എന്ന്= പോയെന്ന്

പേരെച്ചങ്ങളുടെ അവസാനത്തിലുള്ള അകാരം ലോപിച്ചു് "പൂണുന്നിക്കൃതി' എന്നും മററും പ്രയോഗിക്കുന്നതു ശരിയല്ല. ആവക സ്ഥലങ്ങളില്‍ "പുണുന്നൊരിക്കൃതി എന്നു വേണ്ടതാണു്. അതിലെ "ഒരു' എന്നതു് "അ' എന്നുള്ള പേരെച്ചപ്രത്യയത്തിനു പകരം വരുന്നതുമാണു്.

പ്രാര്‍ത്ഥനാര്‍ത്ഥക്രിയാംഗത്തി- ന്നന്ത്യാകാരവുമിങ്ങനെ.

ക്രിയാംഗം എന്നാല്‍ വിനയെച്ചം. അതിന്റെ വകഭേദങ്ങളില്‍ ഒന്നായ നടുവിനയെച്ചത്തിനു സബഹുമാനമായ പ്രരണയും അര്‍ത്ഥമുണ്ടു്. അതിന്റെ ഒടുവിലത്തെ അകാരവും ലോപിക്കും.

ഉദാ: അറിക+ അമരേശ്വര!= അറികമരേശ്വര! വരിക+ എടോ= വരികെടോ

അകാരം ലുപ്തമായ്ക്കാണും വേറിട്ടും പലെടങ്ങളില്‍.

വേറെ പല സ്ഥലങ്ങളിലും സന്ധിയില്‍ അകാരം ലോപിച്ചുകാണും.

ഉദാ: പല+ എടങ്ങളില്‍ = പലെടങ്ങളില്‍.

അട്ടെ, ആതെ, ഉടെ, ഊടെ, ഇവയന്ത്യം കളഞ്ഞുമാം; ഹ്രസ്വം നീട്ടാം ബലത്തിന്നായ്; തള്ളാം പ്രാധാന്യഹാനിയില്‍.

നിയോജകപ്രത്യയമായ "അട്ടെ' എന്നതിന്റെയും മറുവിനയെച്ചമായ "ആതെ' എന്നതിന്റെയും സംബന്ധികാപ്രത്യയമായ "ഉടെ" എന്നതിന്റെയും ഗതിയായ "ഊടെ' എന്നതിന്റെയും അന്ത്യമായ എകാരം സ്വരംപരമാകുമ്പോള്‍ വികല്പേന ലോപിക്കും.

ഉദാ: പോട്ടെ+ അവന്‍= പോട്ടവന്‍, പോട്ടെയവന്‍ വരാതെ+ ഇരുന്നു= വരാതിരുന്നു, വരാതെയിരുന്നു ശാമിയുടെ+ അച്ഛന്‍= ശാമിയുടച്ഛന്‍, ശാമിയുടെയച്ഛന്‍ വാതിലിലൂടെ+ ഇറങ്ങുന്നു= വാതിലിലൂടിറങ്ങുന്നു, വാതിലിലൂടെയിറങ്ങുന്നു ഇവയുടെ ഹ്രസ്വമായ എകാരവും മുന്‍പറഞ്ഞപോലെ ബലപ്പെടുത്തേണ്ട സ്ഥലങ്ങളില്‍ ദീര്‍ഘമാക്കി ഉച്ചരിക്കുകയും പ്രാധാന്യമില്ലാതെവരുന്ന സ്ഥലങ്ങളില്‍ തീരെ ഉച്ചരിക്കാതിരിക്കുകയും ചെയ്യാവുന്നതാണു്. അതിനാല്‍ ഇവ ലോപിക്കുന്നതിനുള്ള യുക്തിയും മുന്‍പറഞ്ഞതുതന്നെ ആകുന്നു.

(1) ഒട്ടും+ഏ= ഒട്ടേ, അട്ടേ (2) ആതു+ ഏ= ആതേ (3) ഉടയ= ഉടെ (4) ഊടു് = (ഉള്ള്)+ ഏ= ഊടേ

ഇതില്‍ (3) ഒഴികെ എല്ലാത്തിലും "ഏ' നിപാതമാകുന്നു. അതിനാല്‍ ഇതുകള്‍ക്കു് അന്ത്യലോപം വരുമ്പോള്‍ "ഏ' നിപാതം ചേര്‍ക്കാത്ത ഫലം വരുന്നതേ ഉള്ളു. "ഉടയ' ചുരുങ്ങി "ഉടെ' ആയതിനുമേല്‍ എകാരവുംകൂടി ലോപിപ്പിക്കുമ്പോള്‍ മൂലശബ്ദത്തിനു വളരെ വെരൂപ്യം വന്നുപോകുന്നു ഉടേ എന്നു ദീര്‍ഘം ചെയ്യുന്നതിനും ന്യായം പോരാ.

ആഗമസന്ധി

വര്‍ജ്ജിപ്പൂ സ്വരസംയോഗം യ വ ചേര്‍ത്തു യഥാവലേ; പൂര്‍വ്വം താലവ്യമാണെങ്കില്‍ യകാരമതിലേയ്ക്കണം; പൂര്‍വ്വമോഷ്ഠ്യസ്വരം വന്നാല്‍ വകാരം ചേര്‍ത്തുകൊള്ളുക.

സ്വരങ്ങള്‍ക്കു് സ്വതന്ത്രമായ ഉച്ചാരണം ഉള്ളതിനാല്‍ രണ്ടു സ്വരങ്ങള്‍ ചേര്‍ത്തുച്ചരിക്കുന്നതില്‍ സൗകര്യക്കുറവുണ്ടു്. അതിനാല്‍ ഉച്ചാരണത്തില്‍ സ്വരസംയോഗം വര്‍ജ്ജ്യമാകുന്നു. രണ്ടു സ്വരങ്ങള്‍ അടുത്തടുത്തു വന്നാല്‍ മധ്യത്തില്‍ യകാരമോ വകാരമോ യുക്തംപോലെ ചേര്‍ത്തു് ഉച്ചരിച്ചു കൊള്ളണം. മുന്‍പിലത്തെ സ്വരം താലവ്യമാണെങ്കില്‍ മധ്യത്തില്‍ യകാരം ചേര്‍ക്കുന്നതു് യുക്തം. മുന്‍പിലത്തേതു് ഓഷ്ഠ്യസ്വരമായി വരുന്നിടത്തു് മധ്യത്തില്‍ വകാരം യുക്തം. താലവ്യങ്ങളായ അ, ആ, ഇ, ഈ, എ, ഏ, എെ ഇവയ്ക്കു് സ്വരം പരമാകുമ്പോള്‍ രണ്ടിന്റെയും മധ്യത്തില്‍ ആഗമമായി യകാരവും, ഓഷ്ഠ്യങ്ങളായ അ, ആ, ഉ, ഊ, ഒ, ഓ, ഔ ഇവയ്ക്കു് സ്വരം പരമാകുമ്പോള്‍ മധ്യത്തില്‍ ആഗമമായി വകാരവും വന്നുചേരുമെന്നര്‍ത്ഥം.

ഉദാ: താലവ്യങ്ങള്‍ക്കു് ഓഷ്ഠ്യങ്ങള്‍ക്ക് കര+ ഉള്ള= കരയുള്ള തട+ ഉന്നു= തടവുന്നു പോരാ+ ഇത്= പോരായിതു് ചാ+ ഉന്നു= ചാവുന്നു വഴി+ ആകും= വഴിയാകും തിരു+ ഓണം= തിരുവോണം തീ+ ആട്ട്= തീയാട്ടു് പൂ+ അമ്പ്= പൂവമ്പ് തന്നെ+ അവന്‍= തന്നെയവന്‍ പോ+ ഉന്നു= പോവുന്നു ചേര്‍ന്നേ+ ഉള്ളു= ചേര്‍ന്നേയുള്ളു കെ+ ഉണ്ട്= കെയുണ്ടു്

ഹ്രസ്വമായ ഒകാരത്തിലും ഒൗകാരത്തിലും അവസാനിക്കുന്ന പദങ്ങളോ പ്രകൃതിപോലുമോ മലയാളഭാഷയില്‍ അതിദുര്‍ല്ലഭമാണു്. സൗകര്യം കൊണ്ടുമാത്രം ആ രണ്ടു സ്വരങ്ങളെയും കൂടി ഇവിടെ ഉള്‍പ്പെടുത്തി ഓഷ്ഠ്യസ്വരങ്ങള്‍ എന്നു വിധിയില്‍ പറഞ്ഞിരിക്കുന്നുവെന്നേ ഉള്ളു.

യാവിന്നുാവും വാവിന്നു കാവും കൃതിയില്‍ വന്നിടാം ശ്രുതിമാധുര്യാര്‍ത്ഥമായും ാഗമം ചിലെടങ്ങളില്‍

കൃതികളില്‍ താലവ്യസ്വരത്തിനു സ്വരം പരമാകുമ്പോള്‍ യകാരം പോലെ കാരവും ആഗമമായി വരുന്നതാണു്. അപ്രകാരംതന്നെ ഓഷ്ഠ്യസ്വരത്തിനു സ്വരം പരമായാല്‍ വകാരംപോലെ കകാരവും ആഗമമായി വരും.

ഉദാ: കാട്ടി+ ഏന്‍= കാട്ടിനേന്‍, കാട്ടിയേന്‍ വിലസി+ ആന്‍= വിലസിനാന്‍, വിലസിയാന്‍ പോ+ ഉന്നു= പോകുന്നു, പോവുന്നു തട+ ഉന്നു= തടകുന്നു, തടവുന്നു. ഇതില്‍ താലവ്യങ്ങള്‍ക്കു പറഞ്ഞ കാരാഗമം ആഖ്യാതങ്ങളിലെന്നപോലെ പേരെച്ചങ്ങളിലും വരും.

ഉദാ: വിലസി+ അ= വിലസിന, വിലസിയ കരുതി+ അ= കരുതിന, കരുതിയ

അനുനാസികപ്രിയന്മാരായ മലയാളികള്‍ ചില സ്ഥലങ്ങളില്‍ കര്‍ണ്ണസുഖത്തിനുവേണ്ടിയും കാരം ആഗമമായി ചേര്‍ക്കാറുണ്ടു്.

ഉദാ: കരി+ പുലി= കരിമ്പുലി പുളി+ കുരു= പുളിങ്കുരു

ഇൗ ഉദാഹരണങ്ങളില്‍ "കരിമ്പുലി' എന്നതില്‍ മകാരവും "പുളിങ്കുരു' എന്നതില്‍ ങകാരവും ആണു് കാണുന്നതെങ്കിലും അതു രണ്ടും കാരത്തിനു് ആദേശമായി വരുന്നതാണെന്നു മേലില്‍ സ്പഷ്ടമാകും.

വകാരരാഗമമേ ചേരു ചുട്ടെഴുത്തുകള്‍ മൂന്നിലും; അറിവാനറിവേനെന്ന വകാരം ഭാവിചിഹ്നമാം

താലവ്യസ്വരങ്ങള്‍ക്കു സ്വരം പരമായാല്‍ മധ്യത്തില്‍ യകാരമാണു് ആഗമം എന്നുള്ള വിധിക്കു ദോഷം ശങ്കിച്ചു് ആ ദോഷം വരുന്നതല്ലെന്നു് പരിഹരിക്കയാണു് ഇൗ സൂത്രത്തിന്റെ പൂര്‍വ്വാര്‍ദ്ധംകൊണ്ടു ചെയ്തിരിക്കുന്നതു്. അ, ഇ, എ എന്ന വിവേചകസര്‍വ്വനാമങ്ങള്‍ക്കു "ചുട്ടെഴുത്ത്' എന്നു തമിഴര്‍ പേര്‍ ചെയ്തിരിക്കുന്നു. ഇതു മൂന്നും താലവ്യസ്വരമാണെങ്കിലും ഇതിനു സ്വരം പരമാകുമ്പോള്‍ വകാരാഗമാണു്, യകാരാഗമമല്ലെന്നു് അപവാദം.

ഉദാ: അ+ അന്‍= അവന്‍, ഇ+ അന്‍= ഇവന്‍, എ+ അന്‍= എവന്‍

ഇൗ സര്‍വ്വനാമങ്ങളെത്തന്നെ ഭേദകങ്ങളാക്കി ഉപയോഗിക്കുമ്പോഴും വകാരാഗമം തന്നെ.

ഉദാ: അ+ ഇടം= അവിടം, ഇ+ ഇടം= ഇവിടം, എ+ ഇടം= എവിടം

പേരെച്ചപ്രത്യയമായ അകാരവും ചുട്ടെഴുത്തുതന്നെ ആകയാല്‍ അതിലും വകാരാഗമംതന്നെ വേണം.

ഉദാ: ചെയ്ത+ അന്‍= ചെയ്തവന്‍ ചൊല്ലാര്‍ന്ന+ അയോദ്ധ്യ= ചൊല്ലാര്‍ന്നവയോദ്ധ്യ

എന്നാല്‍ ആധുനികമലയാളത്തില്‍ "ചൊല്ലാര്‍ന്നയയോദ്ധ്യ' എന്നു് ഉത്സര്‍ഗ്ഗ വിധിപ്രകാരംതന്നെ പ്രയോഗം വന്നിരിക്കുന്നു. ഇപ്പോള്‍ പദമദ്ധ്യസന്ധിയിലും, "അവിടം' "ഇവിടം' മുതലായ സമാസപ്രായങ്ങളായ പദപ്രയോഗങ്ങളിലും മാത്രമേ വകാരാഗമം ഉപയോഗിക്കാറുള്ളു.

ഇനി വേറെ ഒരു വ്യത്യസ്തത്തിനു സമാധാനംകൂടി കാണിക്കുന്നു:

അറി+ ആന്‍ എന്ന പ്രകൃതിപ്രത്യയങ്ങളുടെയും, അതുപോലെ അറി+ ഏന്‍ എന്ന പ്രകൃതിപ്രത്യയങ്ങളുടെയും സന്ധ്യയില്‍ മദ്ധ്യത്തില്‍ വകാരാഗമം, വന്നു് "അറിവാന്‍' എന്നും "അറിവേന്‍" എന്നും ആയിട്ടാണു കാണുന്നതു്. അല്ലാതെ താലവ്യസ്വരത്തിനു പറഞ്ഞ യകാരാഗമം വന്നു് "അറിയാന്‍' എന്നും "അറിയേന്‍" എന്നും ആയിട്ടല്ല. അതിനാല്‍ മേല്ക്കാണിച്ച യകാരാഗമം താലവ്യസ്വരങ്ങളില്‍ നിത്യമല്ല എന്നു ശങ്ക. ആ പദങ്ങളില്‍ കാണുന്ന വകാരം സ്വരസന്ധിപ്രകാരം ആഗമമായി വരുന്നതല്ല, ഭാവിപ്രത്യയചിഹ്നമായ വകാരമാണു്. അതുകൊണ്ടു മേല്പറഞ്ഞ വിധി നിത്യംതന്നെയാണു് എന്നു പരിഹാരം. അറിവാന്‍ എന്നതു പിന്‍വിനയെച്ചമാണ്; അതു ഭാവികാലത്തെ കുറിക്കയും ചെയ്യുന്നു. അറിയും+ ആന്‍= അറിയുവാന്‍ എന്നു ഭാവിരൂപത്തില്‍നിന്നുതന്നെ അതിനെ ഉണ്ടാക്കയും ആകാം. "ഉ' എന്ന ഭാവിപ്രത്യയം ചേര്‍ക്കാത്തപ്പോഴും ഭാവികാലസൂചനയ്ക്കാണു് വകാരാഗമം. ഭാവ്യംശം എല്ലാം വിടുന്നപക്ഷം അറി+ ആന്‍= അറിയാന്‍ എന്ന ഉത്സര്‍ഗ്ഗരൂപവും ആകാം. നാടോടിബ്ഭാഷയില്‍ ഇതുതന്നെയാണു നടപ്പും. "അറിവേന്‍' എന്നതിനെ "അറിയേന്‍ എന്നാക്കുക ഒരിക്കലും പതിവില്ല; അതിനുകാരണം അതു ഗ്രന്ഥഭാഷയില്‍ മാത്രം ഉപയോഗിക്കുന്ന രൂപമായിപ്പോയതും, "അറിയേന്‍' എന്നതു നിഷേധരൂപഭ്രമം ഉണ്ടാക്കുന്നതും ആകുന്നു.

യവാഗമം നിപാതത്തിന്‍- സ്വരത്തിങ്കലസുന്ദരം.

"നിപാതങ്ങള്‍' എന്ന ഇനത്തില്‍പ്പെട്ട പദങ്ങളുടെ അവാനത്തില്‍ വരുന്ന സ്വരങ്ങള്‍ക്കു സ്വരം പരമായാലും മധ്യത്തില്‍ യകാരമോ വകാരമോ ആഗമമായി ചേര്‍ത്തുച്ചരിക്കുന്നതു നന്നായിരിക്കയില്ല. സംസ്കൃതവെയാകരണന്മാര്‍ "പ്രഗൃഹ്യം' എന്നു പേരിട്ടിട്ടുള്ള ശബ്ദങ്ങള്‍ ഉച്ചരിക്കുന്നതുപോലെ യാതൊരു സന്ധികാര്യവും കൂടെതെതന്നെ ഉച്ചരിക്കുന്നതാണു നന്നായിരിക്കുക.

ഉദാ: എന്തോ + അവന്‍= എന്തോ അവന്‍; ഏതോ + ഒന്നു് = ഏതോ ഒന്ന്; അതാ+ ഒരുവന്‍ = അതാ ഒരുവന്‍.

ഇങ്ങനെ അല്ലാതെ, എന്തോവവന്‍, ഏതോവൊന്നു്, അതായൊരുവന്‍ എന്നെല്ലാം ഉച്ചരിക്കുന്നതു ഭാഷയുടെ സ്വഭാവത്തിനു യോജിക്കുന്നതല്ല.

ദീര്‍ഘത്തിന്നവസാനത്തില്‍ ബാഹുലേ്യന യവാഗമം.

ആ, ഇൗ, ഉൗ, എെ, ഒാ എന്നുള്ള ദീര്‍ഘസ്വരങ്ങള്‍ അവസാനത്തിലുള്ള ശബ്ദങ്ങള്‍ക്കു് അതാതിന്റെ യുക്തംപോലെ ആ ദീര്‍ഘസ്വരത്തിനുശേഷം യകാരമോ വകാരമോ അന്താഗമമായി വരും. എന്നാല്‍ ഇൗ യവാഗമങ്ങള്‍ ചില ശബ്ദങ്ങളിലേ ഉണ്ടാകയുള്ളു. ഇന്ന ഇന്ന ശബ്ദങ്ങളിലാണു് ഉണ്ടാകുന്നതെന്നു വ്യാകരണശാസ്ത്രത്താല്‍ നിയമിക്കാവുന്ന ഒരു വ്യവസ്ഥയും ഇല്ലതാനും. അതുകൊണ്ടാണു് "ബാഹുലേ്യന' എന്നു പറഞ്ഞിരിക്കുന്നതു്.

ഉദാ: കാ= കായ്; പാ= പായു്, നാ= നായു്, നാവ്; രാ= രായ്; രാവ് തീ= തീയ്; നീ= നീയു്, പൂ= പൂവു്, ഗോ= ഗോവ്; കെ= കെയു്.

ബഹുലമാകയാല്‍ തീ, പൂ, കെ, എന്നു് ആഗമംകൂടാതെയും ഗുരുവു്, പരുവു് ഇത്യാദി ഹ്രസ്വങ്ങളില്‍ ആഗമം ചേര്‍ത്തും പ്രയോഗം കാണും.

പ്രത്യയാദിക്കകാരത്തിന്‍- മുന്‍പും താലവ്യയാഗമം.

ഒരു പ്രത്യയത്തിന്റെ ആദിയിലിരിക്കുന്ന ഇരട്ടിച്ച കകാരത്തിനു മുന്‍പിലുള്ള താലവ്യസ്വരങ്ങള്‍ക്കു ശേഷവും യകാരം ആഗമമായി വരും.

ഉദാ: തല+ ക്ക്= തലയ്ക്ക്; വല+ ക്കുന്നു= വലയ്ക്കുന്നു തല+ ക്കല്‍= തലയ്ക്കല്‍; ചിരി+ ക്കുന്നു= ചിരിയ്ക്കുന്നു; ഹരി+ ക്കുന്നു= ഹരിയ്ക്കുന്നു

പ്രത്യയാദിയല്ലെങ്കില്‍, ചാടി+ കടക്കുന്നു= ചാടിക്കടക്കുന്നു. തടി+ കഷണം= തടിക്കഷണം അര+ കല്‍= അരക്കല്‍ (കല്ലിന്റെ പകുതി)

ഇവയിലെ കകാരം പ്രത്യയാദിയല്ല. മുമ്പു നില്ക്കുന്നതു താലവ്യമല്ലെങ്കില്‍, കറു+ ക്കുന്നു= കറുക്കുന്നു വെറു+ ക്കുന്നു= വെറുക്കുന്നു

ഇവിടെ മുന്‍സ്വരം ഒാഷ്ഠ്യമാകയാല്‍ പ്രത്യയാദിക്കകാരമാണെങ്കിലും യകാരാഗമം ഇല്ല.

ദ്വിത്വസന്ധി

ഖരാതിഖരമൂഷ്മാവും
മൃദുഘോഷങ്ങളും ദൃഢം;
പഞ്ചമം മദ്ധ്യമം ഹാവും
ശിഥിലാഭിധമായു് വരും.
വിശേഷണവിശേഷ്യങ്ങള്‍
പൂര്‍വ്വോത്തരപദങ്ങളായ്
സമാസിച്ചാലിരട്ടിപ്പു
ദൃഢം പരപദാദിഗം.

സ്വരങ്ങള്‍ സ്വതന്ത്രാച്ചാരണക്ഷമങ്ങളാകകൊണ്ടും അതുകളുടെ ധ്വനി വിവൃതമാകകൊണ്ടും അതുകളെ ഉച്ചരിക്കുമ്പോള്‍ കണ്ഠാദിസ്ഥാനങ്ങളില്‍ നാക്കു് (സ്പര്‍ശിച്ച്) തട്ടി നിന്നുപോകാത്തതുകൊണ്ടും അവ വ്യഞ്ജനങ്ങളെപ്പോലെ കൂടിച്ചേര്‍ന്നു് കൂട്ടക്ഷരം ഉണ്ടാകുന്നില്ല. സ്വരയോഗം ഉണ്ടായാലും വ്യഞ്ജനയോഗംപോലെ വ്യക്തമല്ല. വ്യഞ്ജനങ്ങളുടെ ദ്വിത്വസ്ഥാനത്തു സ്വരങ്ങള്‍ക്കു ദീര്‍ഘമാണ്; കൂട്ടക്ഷരസ്ഥാനത്തു സന്ധ്യക്ഷരവും. അതിനാല്‍ ദ്വിത്വവിധിയുടെ വിഷയമെല്ലാം വ്യഞ്ജനം മാത്രമാകുന്നു. അതിലും മലയാളത്തിന്റെ ഏര്‍പ്പാടില്‍ തീക്ഷ്ണധ്വനിയുള്ള വര്‍ണ്ണങ്ങള്‍ക്കു ദ്വിത്വം ധാരാളം കാണും; കോമളധ്വനിയുള്ളവയ്ക്കു കുറയും. അതിനാല്‍ ദ്വിത്വത്തിന്റെ ആവശ്യത്തിലേക്കുവേണ്ടി വ്യഞ്ജനങ്ങളെ രണ്ടുതരമായി പിരിക്കുന്നു- ഖരങ്ങള്‍ 6; അതിഖരങ്ങള്‍ 5; മൃദുക്കള്‍ 5; ഘോഷങ്ങള്‍ 5; ഉൗഷ്മാക്കള്‍ 3; ഇങ്ങനെ 24 വ്യഞ്ജനങ്ങള്‍ ദൃഢങ്ങള്‍, പഞ്ചമങ്ങള്‍ 6; മദ്ധ്യമങ്ങള്‍ 6; ഹ; ഇങ്ങനെ 13 വ്യഞ്ജനങ്ങള്‍ ശിഥിലങ്ങള്‍. ഇനി സന്ധികാര്യം വിവരിക്കാം.

വിശേഷവാചകമായിട്ടുള്ളതു പൂര്‍വ്വപദവും വിശേഷ്യവാചകം പരപദവുമായി സമാസിക്കുമ്പോള്‍ പരപദത്തിന്റെ ആദ്യത്തിലുള്ള ദൃഢവ്യഞ്ജനങ്ങള്‍ ഇരട്ടിക്കും.

ഉദാ: തല+ കെട്ട്= തലക്കെട്ടു് പശു+ ദാനം= പശുദ്ദാനം താമര+ കുളം= താമരക്കുളം പൂ+ തട്ടം= പൂത്തട്ടം ഉത്സവ+ ധിറുതി= ഉത്സവദ്ധിറുതി മാതൃ+ കല്ല്= മാതൃക്കല്ല് തേങ്ങാ+ കൂട്= തേങ്ങാക്കൂടു് കെ+ തൊഴില്‍= കെത്തൊഴില്‍ മാങ്ങാ+ പുര= മാങ്ങാപ്പുര മയില്‍+ കുട്ടി= മയില്‍ക്കുട്ടി മടി+ ശീല= മടിശ്ശീല കവിള്‍+ തടം= കവിള്‍ത്തടം പണി+ പുര= പണിപ്പുര തിങ്കള്‍+ കിടാവ്= തിങ്കള്‍ക്കിടാവ് തീ+ കനല്‍= തീക്കനല്‍ മലര്‍+ പൊടി= മലര്‍പ്പൊടി പുഴു+ കേട്= പുഴുക്കേടു് തളിര്‍+ കൂട്ടം= തളിര്‍ക്കൂട്ടം

ഇവ തത്പുരുഷസമാസത്തില്‍ വരുന്നതിനു് ഉദാഹരണങ്ങള്‍. കര്‍മ്മധാരയത്തില്‍:

അരം+ പണി= അരപ്പണി തള്ള+ ചക്കി= തള്ളച്ചക്കി പാതി+ കുമ്പളങ്ങ= പാതിക്കുമ്പളങ്ങ പേ+ പട്ടി= പേപ്പട്ടി പുതു+ കലം= പുതുക്കലം തൃ+ കെ= തൃക്കെ

ബഹുവ്രീഹിയില്‍: താമരക്കണ്ണന്‍, മെക്കണ്ണി, ചേനത്തലയന്‍, നെററിപ്പാണ്ടന്‍.

ദ്വന്ദ്വസമാസം വിശേഷണവിശേഷ്യങ്ങള്‍ ചേര്‍ന്നു സമാസിക്കുന്നതല്ലായ്കയാല്‍ ഇൗ ദ്വിത്വം അതില്‍ വരുകയില്ല.

ഉദാ: കെ+ കാല്‍= കെകാല്‍; ആന+ കുതിരകള്‍= ആനകുതിരകള്‍; ഇൗട്ടി+ കുന്തങ്ങള്‍= ഇൗട്ടികുന്തങ്ങള്‍; രാമ+ കൃഷ്ണന്മാര്‍= രാമകൃഷ്ണന്മാര്‍.

ഘോഷങ്ങള്‍ക്കും അതിഖരങ്ങള്‍ക്കും ദ്വിത്വം വരുമ്പോള്‍ പൂര്‍വ്വത്തിനു് മുറയ്ക്കു് മൃദുവും ഖരവും ആദേശംകൂടി വരുന്നതാണു്.

ഉദാ: ആന+ ഭ്രാന്ത്= ആനബ്ഭ്രാന്ത്; പാതി+ ഫലം= പാതിപ്ഫലം.

രണ്ടും വിശേഷ്യമാകയാല്‍ "അലര്‍ശരന്‍' എന്നിടത്തു് ദ്വിത്വമില്ല.

അലുപ്താഖ്യസമാസത്തില്‍ ധാതുപൂര്‍വത്തിലും വരാം.

പൂര്‍വ്വപദത്തിലുള്ള ലിംഗവചനപ്രത്യയങ്ങള്‍ക്കു ലോപമില്ലാത്ത സമാസത്തിനു് അലുപ്തസമാസമെന്നു പേര്‍. അതിലും, കേവലധാതുതന്നെ പൂര്‍വ്വപദമായുള്ള സമാസത്തിലും ഇച്ചൊന്ന ഉത്തരപദാദിയിലെ ദൃഢത്തിനുള്ള ദ്വിത്വം വരുകയില്ല.

ഉദാ:

അണ്ടര്‍ + കോന്‍= അണ്ടര്‍കോന്‍ (അര്‍ വചനപ്രത്യയം ലോപിച്ചിട്ടില്ല) മലമകള്‍ + ചരണം= മലമകള്‍ചരണം (അള്‍ ലിംഗപ്രത്യയം ലോപിച്ചിട്ടില്ല) എരി + തീ= എരിതീ (എരി കേവലധാതു) കട + കോല്‍= കടകോല്‍ (കട കേവലധാതു)

അലുപ്തസമാസം അപൂര്‍വ്വമാണ്; കവിതയിലേ കാണുകയുള്ളു.

വിനയെച്ചങ്ങള്‍ മൂന്നെണ്ണം മുന്‍ തന്‍ പാക്ഷികസംജ്ഞിതം, ആധാരികാഭാസമാം ഏ ആലില്‍കലെ വിഭക്തികള്‍ ഇവയ്ക്കു പിന്‍ ദൃഢത്തിന്നു ദ്വിത്വം വാക്യത്തിലും വരും.

മുന്‍വിനയെച്ചം, തന്‍വിനയെച്ചം, പാക്ഷികവിനയെച്ചം ഇവയുടെയും, ആധികാരികാര്‍ത്ഥവിഭക്ത്യാഭാസപ്രത്യയമായ ഏ എന്നതിന്റെയും, ആല്‍, ഇല്‍, കല്‍, എ എന്ന വിഭക്തി പ്രത്യയങ്ങളുടെയും പിന്‍പു വരുന്ന ദൃഢങ്ങള്‍ സമാസമില്ലാത്ത സ്ഥലങ്ങളിലും ഇരട്ടിക്കും. ഉദാ:

മുന്‍വിനയെച്ചം - ചാടി+ പുറപ്പെട്ടു= ചാടിപ്പുറപ്പെട്ടു ടി പോയി+ പറഞ്ഞു= പോയിപ്പറഞ്ഞു തന്‍വിനയെച്ചം - ഇരിക്കെ+ കണ്ടു= ഇരിക്കെക്കണ്ടു ടി കൂടെ+ പോന്നു= കൂടെപ്പോന്നു ടി മുറുകെ+ പിടിച്ചു= മുറുകെപ്പിടിച്ചു പാക്ഷികവിനയെച്ചം - കാണുകില്‍+ ചൊല്ലാം= കാണുകില്‍ച്ചൊല്ലാം ടി കണ്ടാല്‍+ തല്ലാം= കണ്ടാല്‍ത്തല്ലാം ആധികാരികാഭാസം - ജലത്തിലേ+ പോളകള്‍= ജലത്തിലേപ്പോളകള്‍ ടി നെററിയിലേ+ കണ്ണ്= നെററിയിലേക്കണ്ണ് ആല്‍ (വിഭക്തി) - മനസ്സാല്‍+ കൊടുത്തു= മനസ്സാല്‍ക്കൊടുത്തു ടി വടിയാല്‍+ തടുത്തു= വടിയാല്‍ത്തടുത്തു ഇല്‍ (വിഭക്തി) - അതില്‍+ തന്നെ= അതില്‍ത്തന്നെ ടി കണ്ണില്‍+ കൊണ്ടു= കണ്ണില്‍ക്കൊണ്ടു കല്‍ (വിഭക്തി) - തലയ്ക്കല്‍+ പിടിച്ചു= തലയ്ക്കല്‍പ്പിടിച്ചു ടി പടിയ്ക്കല്‍+ ചെന്നു= പടിയ്ക്കല്‍ച്ചെന്നു എ (വിഭക്തി)

- നിന്നെ+ കണ്ടു= നിന്നെക്കണ്ടു ടി ബാലനെ+ പിടിച്ചു= ബാലനെപ്പിടിച്ചു

നിരങ്കുശത്വംനിമിത്തം കവികള്‍ ചിലപ്പോള്‍ ദ്വിത്വംകൂടാതെയും പ്രയോഗിച്ചുകാണുന്നുണ്ടു്. ഉദാ:

""കാമിക്കാത്തവളെ ബലേന തൊട്ടുകൂടാ -മന്നാടിയാര്‍ ""നാലഞ്ചുപേര്‍ കൂടി ജവേന ചെന്നാര്‍ -നമ്പിയാര്‍

ഇങ്ങനെ ദ്വിത്വം ചെയ്യാതിരിക്കുന്നതു് മൃദുക്കള്‍ക്കു മാത്രമേ ഉള്ളൂ; അതിനു യുക്തിയും ഉണ്ടു്. ദൃഢങ്ങളില്‍ മൃദുക്കള്‍ക്കു മററുള്ളവയെ അപേക്ഷിച്ചു് തീക്ഷ്ണത കുറയും. അതുകൊണ്ടു് അവയെ കോമളധ്വനികളായ ശിഥിലങ്ങളുടെ കൂട്ടത്തില്‍ തള്ളിക്കളയുവാന്‍ ന്യായം ഉണ്ടു്.

കൂട്ടക്ഷരമിരട്ടിക്ക പദമധ്യത്തിലാവുകില്‍

ഒരു പദത്തിന്റെ ഇടയില്‍ ഇരിക്കുന്ന കൂട്ടക്ഷരത്തില്‍ ആദ്യത്തേതു് ഇരട്ടിക്കും.

ഉദാ: ലക്ഷ്മി= ലക്ഷ്മി, ഭസ്സ്മം

എഴുതുമ്പോള്‍ ലക്ഷ്മി, ഭസ്മം എന്നെല്ലാമേ എഴുതുക പതിവുള്ളു. എങ്കിലും ഉച്ചരിക്കുമ്പോള്‍ ഇരട്ടിപ്പോടുകൂടിത്തന്നെ വേണം. പദമദ്ധ്യത്തിലല്ലെങ്കില്‍ ഇൗ ദ്വിത്വം വേണ്ട.

ഉദാ: പറഞ്ഞ+ പ്രകാരം= പറഞ്ഞപ്രകാരം ഭാര്യ+ പ്രസവിച്ചു= ഭാര്യ പ്രസവിച്ചു മേനി+ ക്ഷീണിച്ചു= മേനി ക്ഷീണിച്ചു ഗുരു+ ഭ്രമിച്ചു= ഗുരു ഭ്രമിച്ചു

""നല്ലതു ക്ഷമയെന്നോര്‍ത്തു വസിപ്പിന്‍ ""നാരീമണിമാര്‍ക്കെന്നു പ്രസിദ്ധം ""പൂര്‍വ്വപാപംകൊണ്ടു വ്യാധിയും ദാരിദ്ര്യവും

സംസ്കൃതത്തില്‍ "അനചി ച' എന്ന സൂത്രംകൊണ്ടു് സ്വരത്തില്‍നിന്നു പരമായ സംയോഗത്തിനൊക്കെയും ദ്വിത്വം വരും; അതിനാല്‍ ഭാഷയിലും മുന്നുംപിന്നും ഉള്ള പദങ്ങള്‍ സംസ്കൃതമായിരുന്നാല്‍ ദ്വിത്വം ചെയ്യണം.

ഉദാ: ""ജാതിശ്ശ്രഷ്ഠതയുള്ള ജനത്തെ ""ഉത്ക്ഷപ്പ്രകാരങ്ങളാംനയനയോരര്‍ത്ഥഗ്ഗ്രഹത്തെ.

എന്നാല്‍,

""മൂന്നാം മാരീചനെക്ക്രൂരന്‍ ""മെല്ലെസ്സ്വപ്നേ വരുന്നുണ്ടരികില്‍

ഇത്യാദികളില്‍ ഭാഷയിലും ദ്വിത്വം കാണുന്നതു് 15-ാം സൂത്രത്താല്‍ സിദ്ധിച്ചതാകുന്നു. എങ്കിലും പദ്യങ്ങളിലും മററു സംയോഗത്തിനു് ദ്വിത്വം വരുത്താതെ,

""കഴലിണപണിയുന്ന പ്രാണികള്‍ക്ക- ങ്ങഴകൊടു പേടി ക്ഷണേന ഭഗ്നമാക്കി ഗിരിസുതയൊടു പ്രമമാര്‍ന്നുവാഴും ഹരനുടെ ശ്രീചരണങ്ങള്‍ കുമ്പിടുന്നേന്‍

എന്നും മററും പ്രയോഗിച്ചാല്‍ ആയതു് സംസ്കൃതപണ്ഡിതന്മാര്‍ക്കു കര്‍ണ്ണാരുന്തുദമായിത്തോന്നും. എന്നാല്‍ "പണിയുന്നപ്പ്രാണികള്‍', "പേടിക്ക്ഷണേന' ഇത്യാദി ദ്വിത്വം ചെയ്യുന്നതു് ഒരു മലയാളിയും സഹിക്കുന്നതുമല്ല. ഇൗ സ്ഥിതിക്കു് ഇങ്ങനെയുള്ള ദുര്‍ഘടപ്രയോഗങ്ങള്‍ക്കു് ഇടമേ കൊടുക്കാതെ,

""കഴലിണപണിയും ജനത്തിനെല്ലാ- മഴകൊടു പേടി ജവേന ഭഗ്നമാക്കി ഗിരിസുതയൊടു രാഗമാര്‍ന്നു വാഴും ഹരനുടെ തൃച്ചരണങ്ങള്‍ കുമ്പിടുന്നേന്‍ ഇത്യാദി രീതിയില്‍ സര്‍വ്വസമ്മതമായ മട്ടില്‍ പ്രയോഗിച്ചുകൊണ്ടാല്‍ മതി എന്നു് ഉപദേശിക്കാമെന്നുവച്ചാല്‍ അതു് ശാസ്ത്രകാരനു് ഗൗരവക്കുറവിന്നു വകയാകുന്നു. അതിനാല്‍ എല്ലാംകൂടി നോക്കുമ്പോള്‍ സംസ്കൃതശാസ്ത്രിമാരുടെ ആക്ഷേപങ്ങളെ വകവെക്കാതെ ഭാഷാരീതിയനുസരിച്ചു ദ്വിത്വം കൂടാതെ ആദ്യം കാണിച്ചപ്രകാരം ശ്ലോകങ്ങള്‍ ചെയ്യുന്നതിനു യാതൊരു സങ്കോചവും വിചാരിപ്പാനില്ലെന്നുള്ള എന്റെ അഭിപ്രായത്തില്‍ മഹാജനങ്ങളും യോജിക്കുമെന്നു വിശ്വസിക്കുന്നു. അത്രതന്നെയുമല്ല, മഹര്‍ഷിമാരും പൗരാണികന്മാരും ധാരാളമായും,

""ദ്വിതീയം ഹേമപ്രാകാരം കുര്‍വദ്ഭിരിവ വാനരെഃ ""ഝടിതി പ്രവിശ ഗേഹം മാ ബഹിസ്തിഷ്ഠ ബാലേ!

ഇത്യാദിപോലെ മഹാകവികള്‍ അപൂര്‍വ്വമായും, സംസ്കൃതത്തില്‍ത്തന്നെ ഇൗ ദ്വിത്വത്തെ ഉപേക്ഷിക്കാറുണ്ടെന്നും, മഹാരാഷ്ട്രി, ശൗരസേനി മുതലായ പ്രാകൃതങ്ങള്‍ ഇതിനെ ഗണിച്ചിട്ടില്ലെന്നും, "അമചി ച' എന്ന സൂത്രത്തെ ഭട്ടോജിപ്രഭൃതി നവീനന്മാര്‍ "വാ' ശബ്ദത്തെ അനുവര്‍ത്തിച്ചു് വികല്പിക്കുന്നണ്ടെന്നും, അചോ രഹാഭ്യാം ദേ്വ', "അനചി ച', "നാദിന്യാക്രാശേപുത്രസ്യ', "ശരോÆ’ചി', "ത്രിപ്രഭൃതിഷുശാകടായനസ്യ', സര്‍വ്വത്ര ശാകല്യസ്യ', ദീര്‍ഘാദാചാര്യാണാം' ഇൗ ഏഴു സൂത്രങ്ങളെക്കൊണ്ടു് പാണിനിതന്നെ ദ്വിത്വവിധിയില്‍ മതഭേദാദികളാല്‍ എത്രയോ കുഴപ്പങ്ങളുണ്ടാക്കിത്തീര്‍ക്കുന്നുണ്ടെന്നും അവര്‍ നല്ലവണ്ണം ആലോചിപ്പാനുള്ളതാകുന്നു.

ചുട്ടെഴുത്തിനു പിന്‍ വന്നാല്‍ മെയ്യേതും ദ്വിത്വമാര്‍ന്നിടും; പരം ശിഥിലമാണെങ്കി- ലിതേ ദീര്‍ഘിക്കിലും മതി.

സര്‍വ്വനാമങ്ങളായ അ, ഇ, എ, ഇവയ്ക്കു് "ചുട്ടെഴുത്ത്' എന്നുപേര്‍. ചൂണ്ടിക്കാണിച്ചുപറയുന്ന വാക്കുകളായ അവന്‍, ഇവന്‍, എവന്‍ എന്നിവയുടെ പ്രകൃതിക്കു് ചുട്ടെഴുത്തെന്ന പേര്‍ അന്വര്‍ത്ഥമാണല്ലോ. ആ വക ചുട്ടെഴുത്തുകള്‍ക്കു് പരമായി വരുന്ന എല്ലാ വ്യഞ്ജനങ്ങളും ഇരട്ടിക്കും. ഉദാ:

അ+ കാലം= അക്കാലം എ+ നരകം= എന്നരകം അ+ ദ്വാരം= അദ്ദ്വാരം എ+ മാതിരി= എമ്മാതിരി ഇ+ കണ്ട= ഇക്കണ്ട ഇ+ നീ= ഇന്നീ ഇ+ ദിക്കില്‍= ഇദ്ദിക്കില്‍ ഇ+ വണ്ണം= ഇവ്വണ്ണം എ+ കാര്യ= എക്കാര്യം അ+ തരം= അത്തരം എ+ ദേവന്‍= എദ്ദേവന്‍ അ+പടി= അപ്പടി

പരമായി വരുന്നതു് ശിഥിലാക്ഷരമാണെങ്കില്‍ ആവക ചുട്ടെഴുത്തുകള്‍തന്നെ ദീര്‍ഘമാക്കിയാലും മതി.

ഉദാ: അ+ മാതിരി= അമ്മാതിരി; ആമാതിരി ഇ+ ആള്‍= ഇ+ യാള്‍= അ+ വിധം= ആവിധം ഇയ്യാള്‍; ഇൗയാള്‍ ഇ+ വണ്ണം= ഇവ്വണ്ണം; ഇൗവണ്ണം ഇയാള്‍ (വ്യത്യസ്തം)

മലയാളഭാഷയില്‍ ഒരു മാത്ര മാത്രമായിട്ടുള്ള പദങ്ങള്‍ വരുന്നതല്ല. അതാണു് ചുട്ടെഴുത്തുകള്‍ ദീര്‍ഘിക്കുകയോ ഇരട്ടിക്കുകയോ ചെയ്യുമെന്നുള്ളതിന്റെ തത്ത്വം. ഇതുതന്നെ കാരികയില്‍ വ്യക്തമാക്കുന്നു.

ഏകമാത്രപ്രകൃത്യന്തേ നാസോത്ഥം യളലങ്ങളും ഇരട്ടിച്ചിട്ടുതാന്‍ നില്ക്കും; പദമില്ലൊററമാത്രയില്‍.

ഏകമാത്രകമായ ശബ്ദത്തിന്റെ അവസാനത്തില്‍ വരുന്ന അനുനാസികങ്ങളും യ ള ല എന്നിവയും ഇരട്ടിച്ചേ നില്ക്കുകയുള്ളു. ഒരുമാത്ര മാത്രമായിട്ടുള്ള പദങ്ങള്‍ മലയാളഭാഷയില്‍ ഇല്ല.

ഉദാ: തങ്+ ഇ= തങ്ങി നമ്+ എ= നമ്മെ പൊങ്+ ഇ= പൊങ്ങി കമ്+ ഉന്നു= കമ്മുന്നു നെഞ്+ ഉ്= നെഞ്ഞു് ചെയ്+ ഉന്നു= ചെയ്യുന്നു പെ+ ഇന്റെ= പെണ്ണിന്റെ നെയ്+ ആറ്= നെയ്യാറ് എ+ ആയിരം= എണ്ണായിരം തല്+ ഉന്നു= തല്ലുന്നു എന്+ എ= എന്നെ കല്‍+ ഉ്= കല്ലു്, കല്‍ പൊന്‍+ ഉണ്ട= പൊന്നുണ്ട മുള്+ ഉ്= മുള്ളു്, മുള്‍ എള്+ ഉ്= എള്ളു്, എള്‍

പദാന്തേ വ്യഞ്ജനം വന്നാല്‍ സംവൃതം ചേര്‍ത്തു ചൊല്ലുക; ചില്ലുമാത്രം സംവൃതത്തിന്‍- സാഹ്യംകൂടാതെയും വരും.

ഒരു പദം വ്യഞ്ജനത്തില്‍ അവസാനിക്കുന്നതാണെങ്കില്‍ ആ വ്യഞ്ജനത്തിനുശേഷം സംവൃതസ്വരം ചേര്‍ക്കണം. എന്നാല്‍ ചില്ലുകളില്‍ മാത്രം സംവൃതം ചേര്‍ക്കണമെന്നു നിര്‍ബന്ധമില്ല.

വയസ്= വയ, കാശ്= കാ, വാക്= വാ, ഉലക്= ഉല

ചില്ലാണെങ്കില്‍

ക= കണ്‍, ക പാല്‍= പാല്‍, പാ തേന്‍= തേന്‍, തേ തോള്‍= തോള്‍, തോ നീര്‍= നീര്‍, നീ കീള്‍= കീള്‍, കീ

ആദേശസന്ധി

""തവര്‍ഗ്ഗത്തിന്നടുത്തുള്ള ടവര്‍ഗ്ഗേണ സവര്‍ണ്ണനം, ചവര്‍ഗ്ഗത്തോടുമവ്വണ്ണം വര്‍ഗ്ഗത്തോടുമങ്ങനെ.

തവര്‍ഗ്ഗം ടവര്‍ഗ്ഗത്തോടു കൂടിച്ചേരുമ്പോള്‍ ടവര്‍ഗ്ഗമായിട്ടും, ചവര്‍ഗ്ഗത്തോടു ചേരുമ്പോള്‍ ചവര്‍ഗ്ഗമായിട്ടും വര്‍ഗ്ഗത്തോടു ചേരുമ്പോള്‍ വര്‍ഗ്ഗമായിട്ടും മാറും. ഉദാ:

വിണ്‍+ തലം= വിണ്ടലം നിന്‍+ തു= നിന്‍ (നിന്നു) ത+ താര്‍= തണ്ടാര്‍ വലഞ്+ തു= വലഞ്ചു (വലഞ്ഞു) എ+ നൂറ്= എണ്ണൂറു് പൊരിഞ്+ തു= പൊരിഞ്ചു (പൊരിഞ്ഞു) എന്‍+ തു= എന്‍(എന്നു)

എ, നി ഇൗവക ശബ്ദങ്ങള്‍ "എന്നു' "നിന്നു' എന്ന രൂപത്തില്‍ ആക്കിയതു് പിന്നീടാണു്. അതുപോലെതന്നെ വലഞ്ചു, പൊരിഞ്ചു ഇത്യാദികള്‍ വലഞ്ഞു, പൊരിഞ്ഞു എന്നെല്ലാമായതും പില്ക്കാലത്തുണ്ടായ അനുനാസികാതിപ്രസരം വഴിയാകുന്നു.

ലകാരം വര്‍ത്സ്യമായ്ത്തീരും തവര്‍ഗ്ഗം പരമാവുകില്‍; ളകാരമെങ്കില്‍ മൂര്‍ദ്ധന്യം; വിനാമക്രിയയാണിതു്.

ലകാരത്തിനു് തവര്‍ഗ്ഗാക്ഷരങ്ങള്‍ പരമാകുമ്പോള്‍ വര്‍ത്സ്യം എന്ന വര്‍ഗ്ഗം ആദേശമായു് വരും; അതുപോലെ ളകാരത്തിനു് തവര്‍ഗ്ഗാക്ഷരങ്ങള്‍ പരങ്ങളാകുമ്പോള്‍ മൂര്‍ദ്ധന്യമായ ടവര്‍ഗ്ഗവും ആദേശമായു് വരും. ഇൗ മാറ്റത്തിനു് "വിനാമം' എന്നു പേരിടാം. "സ്ഥാനം താഴുക' എന്നു് അതിന്റെ അര്‍ത്ഥം. ഉദാ:

അകല്‍+തുന്നു = അക+തുന്നു = (അകററുന്നു) വില്‍+തു = വി+തു = (വിററു) വേള്‍+തു = വേട്+തു = (വേട്ടു) കേള്‍+തു = കേട്+തു = (കേട്ടു) നല്‍+നൂല്‍ = നന്‍+നൂല്‍ = (നന്നൂല്‍) തൊള്‍+നൂറു് = തൊ+നൂറു് = (തൊണ്ണൂറ്)

"അകതുന്നു' എന്നിരിക്കുന്നതു് പിന്നെ "അകററുന്നു' എന്നാക്കുന്നതു് മുന്‍കാരികയില്‍ വിവരിച്ച നിയമപ്രകാരമാണെന്നറിഞ്ഞുകൊള്‍ക.

വിനാമം ലളകള്‍ക്കോതാം വര്‍ഗ്ഗ്യമേതിന്റെ മുന്‍പിലും; എങ്കിലും മലയാളത്തില്‍ പ്രത്യയാദിതകാരമോ, നാസോത്ഥമോ പരം വേണം വിനാമക്രിയചെയ്തിടാന്‍.

ല ത ന -ദന്ത്യം, ള -വര്‍ത്സ്യം; ര ട ണ- മൂര്‍ദ്ധന്യം മേല്‍സ്ഥാനത്തുള്ള വര്‍ണ്ണം കീഴ്സ്ഥാനത്തിലെ വര്‍ണ്ണമായി മാറുകയാണു് വിനാമം. അപ്പോള്‍ വിനാമംകൊണ്ടു് ലകാരം -കളിലൊന്നായിട്ടും, ളകാരം ട-ണകളിലൊന്നായിട്ടും മാറും. --കളിലും ട-ണകളിലും ഇന്നതെന്നു തീര്‍ച്ചപ്പെടുത്തേണ്ടതു പൊരുത്തംകൊണ്ടുവേണം. പരമായ വര്‍ഗ്ഗ്യം ഖരമെങ്കില്‍ -ടകള്‍; അനുനാസികമെങ്കില്‍ -ണകള്‍. ലകാരളകാരങ്ങള്‍ക്കു വര്‍ഗ്ഗ്യാക്ഷരങ്ങളില്‍ ഏതു പരമായാലും മുറയ്ക്കു -കളും ട-ണകളും ആദേശം വേണമെന്നാണു് ദ്രാവിഡവ്യാകരണത്തിലെ ഏര്‍പ്പാടു്. അതിന്‍പ്രകാരം തമിഴില്‍,

വില്‍ക്കുക= വിര്‍ക്കുക വില്‍പ്പാന്‍= വിര്‍പ്പാന്‍ തല്‍ക്കാലം= തര്‍ക്കാലം കേറിക്കിറാന്‍= കേട്ക്കിറാന്‍

എന്നു വിനാമം വരുന്നുമുണ്ടു്. എന്നാല്‍ മലയാളത്തില്‍ ആകട്ടെ, പ്രത്യയതകാരമോ അനുനാസികമോ പരം വന്നാലേ വിനാമം ചെയ്യാറുള്ളു.

ഉദാ: വില്+തു= വിതു= വിററു അകല്+തുന്നു= അകററുന്നു നെല്+മണി= നെന്മണി ഉള്+മ= ഉണ്‍മ കല്+മദം= കന്മദം നല്+നൂല്‍= നന്നൂല്‍

ഖരത്തിന്‍മുന്‍പുലാദേശം മുന്‍പിന്‍പൊന്നെന്നാവിനു്.

മുന്‍, പിന്‍, പൊന്‍ ഇൗ പദങ്ങളിലെ അന്ത്യമായ കാരം ഖരം പരമാകുമ്പോള്‍ ലകാരമായി മാറും.

ഉദാ: തിരുമുന്‍+കാഴ്ച= തിരുമുല്ക്കാഴ്ച പിന്‍+പാട്= പില്പാട് പൊന്‍+കുടം= പൊല്ക്കുടം. ഇതു് വിനാമത്തിനു വിപരീതമായ ഉന്നാമംപോലെ തോന്നുന്നു; എന്നാല്‍ തമിഴില്‍ ഇവിടെയും വിനാമംതന്നെയാണ്: പിര്‍പ്പാടു, പൊര്‍ക്കുടം എന്നാണു് തമിഴിലെ രൂപം.

അനുനാസികമാദേശം പിന്‍പ്രത്യയഖരത്തിന് കല്‍ടാവുകള്‍ക്കി,ല്ലിതത്ര അതിപ്രസരമെന്നതു്.

ഒരു പ്രത്യയത്തിന്റെ ആദിയില്‍ വരുന്ന ഖരത്തിനു് അനുനാസികം ആദേശമായി വരും. ആ പ്രത്യയം "കല്‍' എന്നുള്ളതാണെങ്കിലും, പ്രത്യയാദിയായ ഖരം ടകാരമാണെങ്കിലും ഇൗ അനുനാസികാദേശമില്ല. ഇൗ നിയമപ്രകാരം വരുന്ന അനുനാസികാദേശമാണു് "അനുനാസികാതിപ്രസരം' എന്നു പേരിട്ട നയം.

ഉദാ: പറഞ്ചു= പറഞ്ഞു തിന്തു= തിന്നു വലഞ്ചു= വലഞ്ഞു കുഞ്ഞുങ്കള്‍= കുഞ്ഞുങ്ങള്‍

"കല്‍' പ്രത്യയമാണെങ്കില്‍:

തന്‍+കല്‍= തന്‍കല്‍(തങ്ങല്‍ അല്ല) രാമന്‍+കല്‍= രാമങ്കല്‍ (രാമങ്ങലാവുകയില്ല);

പ്രത്യയം ടകാരാദിയാണെങ്കില്‍:

കണ്‍+ടു = കണ്ടു (കണ്ണുവല്ല); ഉണ്‍+ടു = ഉണ്ടു(ഉണ്ണുവല്ല).

25 (മ) മകാരംതാനനുസ്വാരം, സ്വരം ചേര്‍ന്നാല്‍ തെളിഞ്ഞിടും.

(1) വര്‍ഗ്ഗ്യങ്ങള്‍ പരമായു് വന്നാല്‍ അതാതില്‍ പഞ്ചമം വരാം

(2) സമുച്ചയനിപാതത്തില്‍ ചേരുന്നേരം വകാരമാം; ഭാവിപ്രത്യയമാവിന്നും വകാരംപ്രത്യയേ പരേ;

(3) പ്രത്യയസ്വരമേല്ക്കുമ്പോ ളിരട്ടിച്ച തകാരമാം;

(4) ത്താദേശത്തെ വികല്പിക്കാ- മോടെന്നുള്ള വിഭക്തിയില്‍.

അനുസ്വാരം എന്നു പറയുന്നതു് പദാവസാനത്തില്‍ വരുന്ന മകാരം തന്നെയാണു്. അതിനോടു് ഏതെങ്കിലും സ്വരം ചേര്‍ത്തുച്ചരിച്ചുനോക്കിയാല്‍ മരാരമാണെന്നു് സ്പഷ്ടമാകും. മരം+അല്ല, മരം+ഇല്ല എന്നുള്ളതെല്ലാം മരമല്ല, മരമില്ല എന്നൊക്കെയാക്കുന്നതു് അനുഭവസിദ്ധമാണല്ലൊ.

(1) ഇൗ മകാരരൂപമായ അനുസ്വാരത്തിനു് വര്‍ഗ്ഗാക്ഷരങ്ങള്‍ പരങ്ങളാകുമ്പോള്‍ പരം ഏതു വര്‍ഗ്ഗത്തില്‍ ചേര്‍ന്നതോ ആ വര്‍ഗ്ഗത്തിലെ അഞ്ചാമക്ഷരം ആദേശമായി വരും.

ഉദാ: വരും+കാലം= വരുങ്കാലം ചന്തം+ ചേര്‍ന്ന= ചന്തഞ്ചേര്‍ന്ന പോകും+ തോറും= പോകുന്തോറും പെരും+ പറ= പെരുമ്പറ

ഇതു് നിര്‍ബന്ധമായിട്ടെഴുതിക്കാണിക്കുക പതിവില്ല.

(2) ഇൗ അനുസ്വാരം സമുച്ചയനിപാതമായ "ഉം' എന്നതു് പരമാകുമ്പോള്‍ വകാരമായി മാറും. അതുപോലെ "ഉം' എന്ന ഭാവിപ്രത്യയത്തിലെ അനുസ്വാരവും മറെറാരുപ്രത്യയം പരമാകുമ്പോള്‍ വകാരമാകും. ഉദാ: ധനം+ ഉം= ധനവും കുലം+ ഉം= കുലവും എല്ലാം+ ഉം= എല്ലാവും വാരം+ ഉം= വാരവും

ഇതു് മലയാളത്തിനുള്ള ഒരു വിശേഷമാണു്. തമിഴില്‍ തനമും കുലമും, എല്ലാമും എന്നുതന്നെ രൂപം.

ഭാവിപ്രത്യയത്തിനു് ഉദാഹരണം:

വരും+ അന്‍= വരുവന്‍ വരും+ എന്‍= വരുവെന്‍ വരും+ അള്‍= വരുവള്‍ വരും+ ഇന്‍= വരുവിന്‍ വരും+ അര്‍= വരുവര്‍ വരും + ആന്‍ = വരുവാന്‍ വരും+ ഒാര്‍= വരുവോര്‍

(3) പ്രത്യയസ്വരം ഏതെങ്കിലും പരമാകുമ്പോള്‍ ഇൗ അനുസ്വാരം ഇരട്ടിച്ച തകാരമായി മാറും; എന്നുവെച്ചാല്‍ "ത്ത്' എന്നായി മാറും.

(4) ഒാടു് എന്ന വിഭക്തിപ്രത്യയം പരമാകുമ്പോള്‍ ഇൗ "ത്ത്' എന്ന ആദേശം വികല്പമായിട്ടേ വരികയുള്ളു.

ഉദാ: തുലാം+ ഇന്റെ= തുലാത്തിന്റെ ധനം+എ= ധനത്തെ ധനം + ആല്‍ = ധനത്താല്‍ ധനം + ഇല്‍ = ധനത്തില്‍ ധനം+ ഒാട്= ധനത്തോട്(ധനമോട്)

ഇൗ ത്താദേശം വേറെ ചിലേടത്തും വരുന്നതാണു്.

ഉദാ: കപികുലം+ അരചന്‍= കപികുലത്തരചന്‍ ആയിരം+ ആണ്ട്= ആയിരത്താണ്ട്

(യ) കള്‍പ്രത്യയത്തിന്നുമുന്‍പു മങ്ങള്‍ക്കു സവര്‍ണ്ണനം

"കള്‍' എന്ന ബഹുവചനപ്രത്യയം പരമാകുമ്പോള്‍ മുന്‍പു നില്ക്കുന്ന മകാര കാരങ്ങള്‍ക്കു് സവര്‍ണ്ണനം കൊണ്ടു് ങകാരം വരും.

ഉദാ: മരം+ കള്‍= മരങ്കള്‍(മരങ്ങള്‍); നിന്‍+ കള്‍= നിങ്കള്‍(നിങ്ങള്‍)

കുളം+കര= കുളങ്ങര എന്ന പോലെ വേറേ ചിലെടത്തും ഇൗ സവര്‍ണ്ണനം കാണും. സവര്‍ണ്ണനം എന്നാല്‍ അടുത്തിരിക്കുന്ന വര്‍ണ്ണങ്ങളില്‍ ഒന്നിനു് സ്ഥാനപ്രയത്നങ്ങളുടെ സാമ്യംകൊണ്ടു് മറേറതിനു പൊരുത്തമുള്ള വര്‍ണ്ണം ആദേശമാക്കിച്ചെയ്ക. അതില്‍ പൂര്‍വ്വത്തിനു് പരത്തിന്റെ സവര്‍ണ്ണം വരികയാണെങ്കില്‍ പരസവര്‍ണ്ണം; മറിച്ചു് പരത്തിനു് പൂര്‍വ്വത്തിന്റെ സവര്‍ണ്ണം വരികയാണെങ്കില്‍ അതു് പൂര്‍വ്വസവര്‍ണ്ണം. പ്രകൃതത്തില്‍ മ- ങ്ങള്‍ക്കു് പരമായ കകാരത്തിന്റെ സവര്‍ണ്ണമാദേശമാകയാല്‍ ഇതു് പരസവര്‍ണ്ണം.