കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ

[തി­രു­ത്തുക]

I: ബൂര്‍­ഷ്വാ­ക­ളും തൊ­ഴി­ലാ­ളി­ക­ളും

നാ­ളി­തു­വ­രെ നി­ല­നി­ന്നി­ട്ടു­ള്ള എല്ലാ സമൂ­ഹ­ങ്ങ­ളു­ടെ­യും ചരി­ത്രം വര്‍­ഗ്ഗ സമര ചരി­ത്ര­മാ­ണ്.

സ്വ­ത­ന്ത്ര­നും അടി­മ­യും, പട്രീ­ഷ്യ­നും പ്ലെ­ബി­യ­നും, ജന്മി­യും അടി­യാ­നും, ഗില്‍­ഡ് മാ­സ്റ്റ­റും വേ­ല­ക്കാ­ര­നും - ചു­രു­ക്കി­പ്പ­റ­ഞ്ഞാല്‍ മര്‍­ദ്ദ­ക­നും മര്‍­ദ്ദി­ത­നും - തീ­രാ­വൈ­രി­ക­ളാ­യി നി­ല­കൊ­ള്ളു­ക­യും ചി­ല­പ്പോള്‍ തെ­ളി­ഞ്ഞും ചി­ല­പ്പോള്‍ ഒളി­ഞ്ഞും ഇട­ത­ട­വി­ല്ലാ­തെ പോ­രാ­ട്ടം നട­ത്തു­ക­യും ചെ­യ്തു. സമൂ­ഹ­ത്തി­ന്റെ­യാ­കെ­യു­ള്ള വി­പ്ല­വ­ക­ര­മായ പു­ന­സ്സം­ഘ­ട­ന­യി­ലോ മത്സ­രി­ക്കു­ന്ന വര്‍­ഗ്ഗ­ങ്ങ­ളു­ടെ പൊ­തു­നാ­ശ­ത്തി­ലോ ആണ് ഈ പോ­രാ­ട്ടം ഓരോ അവ­സ­ര­ത്തി­ലും അവ­സാ­നി­ച്ചി­ട്ടു­ള്ള­ത്.

ചരി­ത്ര­ത്തി­ന്റെ ആദി­കാ­ല­ഘ­ട്ട­ങ്ങ­ളില്‍ വി­വി­ധ­ശ്രേ­ണി­ക­ളി­ലാ­യി, സാ­മൂ­ഹ്യ­പ­ദ­വി­യു­ടെ ഒട്ടേ­റെ ഉച്ച­നീ­ച­ത­ട്ടു­ക­ളാ­യി, തരം­തി­രി­ക്ക­പ്പെ­ട്ട­തും സങ്കീര്‍­ണ്ണ­വു­മായ ഒരു സാ­മൂ­ഹ്യ­സം­വി­ധാ­ന­മാ­ണ് ഏറെ­ക്കു­റെ എവി­ടെ­യും കാ­ണു­ന്ന­ത്. പൗ­രാ­ണി­ക­റോ­മില്‍ പട്രീ­ഷ്യ­ന്മാ­രും (കു­ലീ­നര്‍), നൈ­റ്റു­കള്‍ (യോ­ധ­ന്മാര്‍) പ്ലെ­ബി­യ­ന്മാ­രും (മ്ലേ­ച്ഛ­ന്മാര്‍) അടി­മ­ക­ളും ഉണ്ടാ­യി­രു­ന്നു. മദ്ധ്യ­യു­ഗ­ത്തി­ലാ­ക­ട്ടെ, ഫ്യൂ­ഡല്‍ പ്ര­ഭു­ക്ക­ന്മാ­രും മാ­ട­മ്പി­ക­ളും ഗില്‍­ഡ് മാ­സ്റ്റര്‍­മാ­രും വേ­ല­ക്കാ­രും അപ്ര­ന്റീ­സു­ക­ളും അടി­യാ­ന്മാ­രും ഉണ്ടാ­യി­രു­ന്നു; കൂ­ടാ­തെ മി­ക്ക­വാ­റും ഈ എല്ലാ വര്‍­ഗ്ഗ­ങ്ങ­ളി­ലും പല പല അവാ­ന്തര വി­ഭാ­ഗ­ങ്ങ­ളും ഉണ്ടാ­യി­രു­ന്നു.

ഫ്യൂ­ഡല്‍ സമൂ­ഹ­ത്തി­ന്റെ നഷ്ടാ­വ­ശി­ഷ്ട­ങ്ങ­ളില്‍ നി­ന്നും മു­ള­യെ­ടു­ത്ത ഇന്ന­ത്തെ ബൂര്‍­ഷ്വാ സമൂഹം വര്‍­ഗ്ഗ­വൈ­ര­ങ്ങ­ളെ ഇല്ലാ­യ്മ ചെ­യ്തി­ട്ടി­ല്ല. പഴ­യ­വ­യു­ടെ സ്ഥാ­ന­ത്ത് പുതിയ വര്‍­ഗ്ഗ­ങ്ങ­ളെ­യും പുതിയ മര്‍­ദ്ദ­ന­സാ­ഹ­ച­ര്യ­ങ്ങ­ളെ­യും പുതിയ സമ­ര­രൂ­പ­ങ്ങ­ളെ­യും പ്ര­തി­ഷ്ഠി­ക്കുക മാ­ത്ര­മാ­ണ് ചെ­യ്തി­ട്ടു­ള്ള­ത്.

എന്നാല്‍ നമ്മു­ടെ കാ­ല­ഘ­ട്ട­ത്തി­ന് - ബൂര്‍­ഷ്വാ­സി­യു­ടെ കാ­ല­ഘ­ട്ട­ത്തി­ന് - ഈയൊരു സവി­ശേഷ സ്വ­ഭാ­വ­മു­ണ്ട് : അത് വര്‍­ഗ്ഗ­വൈ­ര­ങ്ങ­ളെ കൂ­ടു­തല്‍ ലളി­ത­മാ­ക്കി­യി­രി­ക്കു­ന്നു. സമൂ­ഹ­മാ­കെ­ത്ത­ന്നെ രണ്ട് ഗം­ഭീ­ര­പാ­ള­യ­ങ്ങ­ളാ­യി, പര­സ്പ­രം അഭി­മു­ഖ­മാ­യി നില്‍­ക്കു­ന്ന രണ്ട് വലിയ വര്‍­ഗ്ഗ­ങ്ങ­ളാ­യി, കൂ­ടു­തല്‍ കൂ­ടു­തല്‍ ​പി­ളര്‍­ന്നു­കൊ­ണ്ടി­രി­ക്കു­ക­യാ­ണ് : ബൂര്‍­ഷ്വാ­സി­യും തൊ­ഴി­ലാ­ളി­വര്‍­ഗ്ഗ­വു­മാ­ണ് അവ.

മദ്ധ്യ­യു­ഗ­ത്തി­ലെ അടി­യാ­ള­രില്‍ നി­ന്ന് ആദ്യ­ത്തെ നഗ­ര­ങ്ങ­ളി­ലെ സ്വ­ത­ന്ത്ര­രായ നഗ­ര­വാ­സി­കള്‍ ഉയര്‍­ന്നു­വ­ന്നു. ഈ നഗ­ര­വാ­സി­ക­ളില്‍ നി­ന്നാ­ണ് ബൂര്‍­ഷ്വാ­സി­ക­ളു­ടെ ആദ്യ ഘട­ക­ങ്ങള്‍ വളര്‍­ന്നു­വി­ക­സി­ച്ച­ത്.

അമേ­രി­ക്കന്‍ വന്‍­കര കണ്ടു­പി­ടി­ച്ച­തും ആഫ്രി­ക്കന്‍ മു­ന­മ്പ് ചു­റ്റാന്‍ കഴി­ഞ്ഞ­തും ഉയര്‍­ന്നു­വ­ന്ന ബൂര്‍­ഷ്വാ­സി­ക്ക് പുതിയ തു­റ­കള്‍ തു­റ­ന്നു കൊ­ടു­ത്തു. ഇന്ത്യ­യി­ലെ­യും ചൈ­ന­യി­ലേ­യും കമ്പോ­ള­ങ്ങള്‍, അമേ­രി­ക്ക­യി­ലേ­ക്കു­ള്ള കു­ടി­യേ­റ്റം, കോ­ള­നി­ക­ളു­മാ­യി­ട്ടു­ള്ള കച്ച­വ­ടം, വി­നി­മ­യോ­പാ­ധി­ക­ളി­ലും വി­ല്പ­ന­ച്ച­ര­ക്കു­ക­ളി­ലും പൊ­തു­വി­ലു­ണ്ടാ­യി­രു­ന്ന വര്‍­ദ്ധന - ഇതെ­ല്ലാം വ്യാ­പാ­ര­ത്തി­നും, കപ്പല്‍ ഗതാ­ഗ­ത­ത്തി­നും വ്യ­വ­സാ­യ­ത്തി­നും മു­മ്പൊ­രി­ക്ക­ലും ഉണ്ടാ­യി­ട്ടി­ല്ലാ­ത്ത­വി­ധം പ്ര­ചോ­ദ­നം നല്‍­കി. അത് അടി­ത­കര്‍­ന്ന് ആടി­യു­ല­യു­ന്ന ഫ്യൂ­ഡല്‍ സമൂ­ഹ­ത്തി­ന­ക­ത്തു­ള്ള വി­പ്ല­വ­ശ­ക്തി­ക­ളു­ടെ സത്വ­ര­മായ വി­ക­സ­ന­ത്തി­നും കാ­ര­ണ­മാ­യി­ത്തീര്‍­ന്നു.

ഫ്യൂ­ഡ­ലി­സ­ത്തിന്‍ കീ­ഴില്‍ വ്യാ­വ­സാ­യി­കോല്‍­പ്പാ­ദ­നം, അന്യര്‍­ക്ക് പ്ര­വേ­ശ­ന­മി­ല്ലാ­ത്ത ഗില്‍­ഡു­ക­ളു­ടെ കു­ത്ത­ക­യാ­യി­രു­ന്നു. പുതിയ കമ്പോ­ള­ങ്ങ­ളു­ടെ വര്‍­ദ്ധി­ച്ചു വരു­ന്ന ആവ­ശ്യ­ങ്ങള്‍ നി­റ­വേ­റ്റാന്‍ ഈ സമ്പ്ര­ദാ­യം ഇപ്പോള്‍ അപ­ര്യാ­പ്ത­മാ­യി. ഇതി­ന്റെ സ്ഥാ­ന­ത്ത് ഫാ­ക്ട­റി തൊ­ഴില്‍ സമ്പ്ര­ദാ­യം വന്നു. ഫാ­ക്ട­റി­ത്തൊ­ഴി­ലില്‍ ഏര്‍­പ്പെ­ട്ട ഇട­ത്ത­ര­ക്കാര്‍ ഗില്‍­ഡു­മാ­സ്റ്റര്‍­മാ­രെ ഒരു ഭാ­ഗ­ത്തേ­ക്കു തള്ളി നീ­ക്കി. ഓരോ തൊ­ഴില്‍­ശാ­ല­ക്ക­ക­ത്തു­മു­ള്ള തൊ­ഴില്‍ വി­ഭ­ജ­ന­ത്തി­ന്റെ മു­ന്നില്‍ വ്യ­ത്യ­സ്ത സം­ഘ­ടിത ഗില്‍­ഡു­കള്‍ തമ്മി­ലു­ള്ള തൊ­ഴില്‍ വി­ഭ­ജ­നം അപ്ര­ത്യ­ക്ഷ­മാ­യി.

അതേ­സ­മ­യം ഇതി­നി­ട­യില്‍ കമ്പോ­ള­ങ്ങള്‍ വളര്‍­ന്നു­കൊ­ണ്ടേ­യി­രു­ന്നു. ആവ­ശ്യ­ങ്ങള്‍ അനു­സ്യൂ­തം വര്‍­ദ്ധി­ച്ചു­കൊ­ണ്ടേ­യി­രു­ന്നു. നിര്‍­മ്മാ­ണ­ത്തൊ­ഴില്‍ സമ്പ്ര­ദാ­യം പോലും അപ­ര്യാ­പ്ത­മാ­യി. അപ്പോ­ഴാ­ണ് ആവി­ശ­ക്തി­യും യന്ത്രോ­പ­ക­ര­ണ­ങ്ങ­ളും വ്യാ­വ­സാ­യി­കോ­ല്പാ­ദ­ന­ത്തില്‍ വി­പ്ല­വ­ക­ര­മായ മാ­റ്റം വരു­ത്തി­യ­ത്. അതോ­ടു­കൂ­ടി ഇന്ന­ത്തെ പടു­കൂ­റ്റന്‍ വ്യ­വ­സാ­യ­ങ്ങള്‍ നിര്‍­മ്മാ­ണ­ത്തൊ­ഴി­ലി­ന്റെ സ്ഥാ­നം പി­ടി­ച്ചു; കോ­ടീ­ശ്വ­ര­ന്മാ­രായ വ്യ­വ­സായ മേ­ധാ­വി­കള്‍, വ്യ­വ­സാ­യ­പ്പ­ട­ക­ളു­ടെ­യാ­കെ നേ­താ­ക്ക­ന്മാര്‍, ആധു­നിക ബൂര്‍­ഷ്വാ വ്യ­വ­സാ­യി­ക­ളായ ഇട­ത്ത­ര­ക്കാ­രു­ടെ സ്ഥാ­നം കര­സ്ഥ­മാ­ക്കി.

ആധു­നിക വ്യ­വ­സാ­യം ലോ­ക­ക­മ്പോ­ളം സ്ഥാ­പി­ച്ചി­രി­ക്കു­ന്നു. അമേ­രി­ക്ക കണ്ടു­പി­ടി­ക്ക­പ്പെ­ട്ട­താ­ണ് അതിന് വഴി­തെ­ളി­യി­ച്ച­ത്. ഈ കമ്പോ­ളം വ്യാ­പാ­ര­ത്തി­നും കടല്‍­മാര്‍­ഗ്ഗേ­ണ­യും കര­മാര്‍­ഗ്ഗേ­ണ­യു­മു­ള്ള ഗതാ­ഗ­ത­ത്തി­നും വമ്പി­ച്ച വി­ക­സ­നം നല്‍­കി. ഈ വി­കാ­സ­മാ­ക­ട്ടെ വ്യ­വ­സാ­യ­ത്തി­ന്റെ വി­പു­ലീ­ക­ര­ണ­ത്തെ സഹാ­യി­ച്ചു. മാ­ത്ര­മ­ല്ല, വ്യ­വ­സാ­യ­വും വ്യാ­പാ­ര­വും കപ്പല്‍­ഗ­താ­ഗ­ത­വു റെ­യില്‍­വേ­ക­ളും വളര്‍­ന്ന­തോ­തില്‍ തന്നെ ബൂര്‍­ഷ്വാ­സി­യും വളര്‍­ന്നു: അതി­ന്റെ മൂ­ല­ധ­നം പെ­രു­കി ; മദ്ധ്യ­യു­ഗ­ത്തി­ന്റെ സന്ത­തി­ക­ളായ എല്ലാ വര്‍­ഗ്ഗ­ങ്ങ­ളെ­യ­യും അത് പി­ന്നോ­ക്കം തള്ളി നീ­ക്കി.

അപ്പോള്‍, ഇന്ന­ത്തെ ബൂര്‍­ഷ്വാ­സി­ത­ന്നെ ദീര്‍­ഘ­കാ­ല­ത്തെ വി­കാ­സ­ത്തി­ന്റെ, ഉത്പാ­ദ­ന­വി­നി­മ­യ­രീ­തി­ക­ളി­ലു­ണ്ടായ വി­പ്ല­വ­പ­ര­മ്പ­ര­ക­ളു­ടെ, സന്താ­ന­മാ­ണെ­ന്നു നാം കാ­ണു­ന്നു.

ബൂര്‍­ഷ്വാ­സി­യു­ടെ വി­കാ­സ­ത്തി­ലെ ഓരോ കാല്‍­വ­യ്പോ­ടും കൂടി ആ വര്‍­ഗ്ഗം അതി­ന­നു­സ­രി­ച്ച് രാ­ഷ്ട്രീ­യ­മാ­യും മു­ന്നേ­റി. ഫ്യൂ­ഡല്‍ പ്ര­ഭു­ക്ക­ന്മാ­രു­ടെ വാ­ഴ്ച­യിന്‍­കീ­ഴില്‍ ഒരു മര്‍­ദ്ദി­ത­വ­ര്ഗ്ഗ­മാ­യും, മദ്ധ്യ­കാല കമ്മ്യൂ­ണു­ക­ളില്‍ ആയു­ധ­മേ­ന്തി­യ­തും സ്വ­യം­ഭ­ര­ണാ­വ­കാ­ശ­മു­ള്ള­തു­മായ ഒരു സമാ­ജ­മാ­യും, ചി­ലേ­ട­ത്ത് (ഉദാ: ഇറ്റ­ലി, ജര്‍­മ്മ­നി )സ്വ­ത­ന്ത്ര­മായ നഗ­ര­റി­പ്പ­ബ്ളി­ക്കു­ക­ളാ­യും, മറ്റു ചി­ലേ­ട­ത്ത് (ഉദാ: ഫ്രാന്‍­സില്‍) രാ­ജ­വാ­ഴ്ച­യിന്‍ കീ­ഴില്‍ കരം­കൊ­ടു­ക്കു­ന്ന "മൂ­ന്നാം ശ്രേ­ണി­യാ­യും" പി­ന്നീ­ട് ശരി­യായ നിര്‍­മ്മ­ണ­ത്തൊ­ഴി­ലി­ന്റെ കാ­ല­ഘ­ട്ട­ത്തില്‍ പ്രാ­ദേ­ശിക പ്ര­ഭു­ക്കള്‍­ക്കെ­തി­രായ ഒരു മറു­മ­രു­ന്നെ­ന്നോ­ണം അര്‍­ദ്ധ­ഫ്യൂ­ഡ­ലോ സ്വേ­ച്ഛാ­ധി­പ­ത്യ­പ­ര­മോ ആയ രാ­ജ­വാ­ഴ്ച­യെ സേ­വി­ച്ചും, വാ­സ്ത­വ­ത്തില്‍ സാ­മാ­ന്യ­മാ­യി പടു­കൂ­റ്റന്‍ രാ­ജ­വാ­ഴ്ച­ക­ളു­ടെ നെ­ടും­തൂ­ണാ­യി നി­ന്നും ബുര്‍­ഷ്വാ­സി അവ­സാ­നം - ആധു­നിക വ്യ­വ­സാ­യ­ത്തി­ന്റെ­യും ലോ­ക­ക­മ്പോ­ള­ത്തി­ന്റെ­യും സ്ഥാ­പ­ന­ത്തെ തു­ടര്‍­ന്ന് - രാ­ഷ്ട്രീ­യാ­ധി­കാ­രം മു­ഴു­വ­നും ആധു­നിക ജന­പ്ര­തി­നി­ധി ഭര­ണ­കൂ­ട­ത്തി­ന്റെ രൂ­പ­ത്തില്‍ സ്വാ­യ­ത്ത­മാ­ക്കി. മൊ­ത്ത­ത്തില്‍ ബൂര്‍­ഷ്വാ­സി­യു­ടെ പൊ­തു­ക്കാ­ര്യ­ങ്ങള്‍ നട­ത്തു­ന്ന ഒരു കമ്മ­റ്റി മാ­ത്ര­മാ­ണ് ആധു­നിക ഭര­ണ­കൂ­ടം.

ചരി­ത്ര­പ­ര­മാ­യി നോ­ക്കു­മ്പോള്‍ ബൂര്‍­ഷ്വാ­സി ഏറ്റ­വും വി­പ്ല­വ­ക­ര­മായ ഒരു പങ്ക് വഹി­ച്ചി­ട്ടു­ണ്ട്.

ബൂര്‍­ഷ്വാ­സി അതിന് പ്രാ­ബ­ല്യം ലഭി­ച്ച പ്ര­ദേ­ശ­ങ്ങ­ളി­ലെ­ല്ലാം തന്നെ, എല്ലാ ഫ്യൂ­ഡല്‍, പി­തൃ­ത­ന്ത്രാ­ത്മക, അകൃ­ത്രിമ ഗ്രാ­മീ­ണ­ബ­ന്ധ­ങ്ങള്‍­ക്കും അറു­തി­വ­രു­ത്തി. മനു­ഷ്യ­നെ അവ­ന്റെ "സ്വാ­ഭാ­വിക മേ­ലാ­ള­ന്മാ­രു­മാ­യി" കൂ­ട്ടി­ക്കെ­ട്ടി­യി­രു­ന്ന നാ­ടു­വാ­ഴി­ത്ത­ച്ച­ര­ടു­ക­ളു­ടെ നൂ­ലാ­മാ­ല­യെ അത് നി­ഷ്ക­രു­ണം കീ­റി­പ്പ­റി­ച്ചു. മനു­ഷ്യ­നും മനു­ഷ്യ­നും തമ്മില്‍, നഗ്ന­മായ സ്വര്‍­ത്ഥ­മൊ­ഴി­കെ, ഹൃ­ദ­യ­ശൂ­ന്യ­മായ "രൊ­ക്കം പൈസ" ഒഴികെ, മറ്റൊ­രു ബന്ധ­വും അത് ബാ­ക്കി­വെ­ച്ചി­ല്ല. മത­ത്തി­ന്റെ പേ­രി­ലു­ള്ള ആവേ­ശ­ത്തി­ന്റെ­യും നി­സ്വാര്‍­ത്ഥ­മായ വീ­ര­ശൂ­ര­പ­രാ­ക്ര­മ­ങ്ങ­ളു­ടെ­യും, ഫി­ലി­സ്റ്റൈ­നു­ക­ളു­ടെ വി­കാ­ര­പ­ര­ത­യു­ടെ­യും ഏറ്റ­വും ദി­വ്യ­മായ ആന­ന്ദ­നിര്‍­വൃ­തി­ക­ളെ അത് സ്വാര്‍­ത്ഥ­പ­ര­മായ കണ­ക്കു­കൂ­ട്ട­ലി­ന്റെ മഞ്ഞു­വെ­ള്ള­ത്തി­ലാ­ഴ്ത്തി. വ്യ­ക്തി­യോ­ഗ്യ­ത­യെ അത് വി­നി­മയ മൂ­ല്യ­മാ­ക്കി മാ­റ്റി. അനു­വ­ദി­ച്ചു­കി­ട്ട­യ­തും നേ­ടി­യെ­ടു­ത്ത­തു­മായ അസം­ഖ്യം സ്വാ­ത­ത­ന്ത്ര്യ­ങ്ങ­ളു­ടെ സ്ഥാ­ന­ത്ത് അത്, മന­സ്സാ­ക്ഷി­ക്കു­നി­ര­ക്കാ­ത്ത ഒരൊ­റ്റ സ്വ­ത­ത­ന്ത്ര്യ­ത്തെ - സ്വ­ത­ന്ത്ര വ്യാ­പാ­ര­ത്തെ - പ്ര­തി­ഷ്ഠി­ച്ചു. ഒറ്റ­വാ­ക്കില്‍ പറ­ഞ്ഞാല്‍, മത­പ­ര­വും രാ­ഷ്ട്രീ­യ­വു­മായ വ്യാ­മോ­ഹ­ങ്ങ­ളു­ടെ മൂ­ടു­പ­ട­മി­ട്ട ചൂ­ഷ­ണ­ത്തി­ന് പകരം നഗ്ന­വും നിര്‍­ല­ജ്ജ­വും പ്ര­ത്യ­ക്ഷ­വും മൃ­ഗീ­യ­വു­മായ ചൂഷണം അത് നട­പ്പാ­ക്കി.

ഇന്നു­വ­രെ ആദ­രി­ക്ക­പ്പെ­ടു­ക­യും ഭയ­ഭ­ക്തി­ക­ളോ­ടെ വീ­ക്ഷി­ക്ക­പ്പെ­ടു­ക­യും ചെ­യ്തു­പോ­ന്ന എല്ലാ തൊ­ഴി­ലു­ക­ളു­ടെ­യും പരി­വേ­ഷ­ത്തെ ബൂര്‍­ഷ്വാ­സി ഉരി­ഞ്ഞു­മാ­റ്റി. ഭി­ഷ­ഗ്വ­ര­നേ­യും അഭി­ഭാ­ഷ­ക­നേ­യും പു­രോ­ഹി­ത­നേ­യും കവി­യേ­യും ശാ­സ്ത്ര­ജ്ഞ­നേ­യു­മെ­ല്ലാം അത് സ്വ­ന്തം ശമ്പ­ളം പറ്റു­ന്ന കൂ­ലി­വേ­ല­ക്കാ­ര­നാ­ക്കി മാ­റ്റി. ബൂര്‍­ഷ്വാ­സി കു­ടും­ബ­ത്തി­ന്റെ വൈ­കാ­രിക മൂ­ടു­പ­ടം പി­ച്ചി­ച്ചീ­ന്തു­ക­യും കു­ടും­ബ­ത്തെ വെറും പണ­ത്തി­ന്റെ ബന്ധ­മാ­ക്കി ചു­രു­ക്കു­ക­യും ചെ­യ്തി­രി­ക്കു­ന്നു.

പ്ര­തി­ലോ­മ­വാ­ദി­കള്‍ അത്ര വള­രെ­യേ­റെ പാ­ടി­പു­ക­ഴ്ത്താ­റു­ള്ള, മദ്ധ്യ­കാ­ല­ങ്ങ­ളി­ലെ ഊര്‍­ജ്ജ­സ്വ­ല­ത­യു­ടെ മൃ­ഗീ­യ­പ്ര­ക­ട­ന­ങ്ങ­ളു­ടെ മറു­വ­ശം എന്നോ­ണം, ഏറ്റ­വും കര്‍­മ്മ­വി­മു­ഖ­മായ ആല­സ്യം നട­മാ­ടാന്‍ കാ­ര­ണ­മെ­ന്താ­ണെ­ന്ന് ബൂര്‍­ഷ്വാ­സി വെ­ളി­പ്പെ­ടു­ത്തി­യി­ട്ടു­ണ്ട്. മനു­ഷ്യ­ന്റെ പ്ര­വര്‍­ത്ത­ന­ങ്ങള്‍­ക്ക് എന്തെ­ല്ലാം നേ­ടാ­നാ­കു­മെ­ന്ന് ആദ്യ­മാ­യി കാ­ണി­ച്ച­ത് ബൂര്‍­ഷ്വാ­സി­യാ­ണ്. ഈജി­പ്തു­കാ­രു­ടെ പി­ര­മി­ഡു­ക­ളേ­യും, റോ­മാ­ക്കാ­രു­ടെ ജല-സം­ഭ­രണ വിതരണ പദ്ധ­തി­ക­ളു­ടെ­യും ഗോ­ഥി­ക് ദേ­വാ­ല­യ­ങ്ങ­ളു­ടെ വള­രെ­യേ­റെ അതി­ശ­യി­ക്കു­ന്ന മഹാ­ത്ഭു­ത­ങ്ങള്‍ അത് സാ­ധി­ച്ചി­ട്ടു­ണ്ട്. പണ്ട­ത്തെ കു­രി­ശു­യു­ദ്ധ­ങ്ങ­ളെ­യും ദേ­ശീ­യ­ജ­ന­ത­ക­ളു­ടെ കൂ­ട്ട­പ്പ­ലാ­യ­ന­ങ്ങ­ളേ­യും നി­ഷ്പ്ര­ഭ­മാ­ക്കു­ന്ന സാ­ഹ­സിക സം­രം­ഭ­ങ്ങള്‍ അതു നട­ത്തി­യി­ട്ടു­ണ്ട്.

ഉല്പാ­ദ­നോ­പ­ക­ര­ണ­ങ്ങ­ളി­ലും തദ്വാ­രാ, ഉല്പാ­ദ­ന­ബ­ന്ധ­ങ്ങ­ളി­ലും അതോ­ടൊ­പ്പം സാ­മൂ­ഹ്യ­ബ­ന്ധ­ങ്ങ­ളി­ലൊ­ട്ടാ­കെ­യും നി­ര­ന്ത­രം വി­പ്ല­വ­ക­ര­മായ പരി­വര്‍­ത്ത­നം വരു­ത്താ­തെ ബൂര്‍­ഷ്വാ­സി­ക്ക് നി­ല­നില്‍­ക്കാ­നാ­വി­ല്ല. നേ­രേ­മ­റി­ച്ച് ഇതിന് മു­മ്പു­ണ്ടാ­യി­രു­ന്ന എല്ലാ വ്യാ­വ­സാ­യിക വര്‍­ഗ്ഗ­ങ്ങ­ളു­ടെ­യും നി­ല­നില്‍­പ്പി­ന്റെ ആദ്യ­ത്തെ ഉപാധി, പഴയ ഉല്പാ­ദന രീ­തി­ക­ളെ യാ­തൊ­രു­മാ­റ്റ­വും കൂ­ടാ­തെ നി­ല­നിര്‍­ത്തു­ക­യെ­ന്ന­താ­യി­രു­ന്നു. ഉല്പാ­ദ­ന­ത്തി­ന്റെ നി­ര­ന്ത­രം വി­പ്ല­വ­ക­ര­മായ പരി­വര്‍­ത്ത­നം, എല്ലാ സാ­മൂ­ഹ്യ­ബ­ന്ധ­ങ്ങ­ളേ­യും ഇട­ത­ട­വി­ല്ലാ­തെ ഇള­ക്കി­മ­റി­ക്കല്‍, ശാ­ശ്വ­ത­മായ അനി­ശ്ചി­താ­വ­സ്ഥ­യും പ്ര­ക്ഷോ­ഭ­വും - ഇതെ­ല്ലാം ബൂര്‍­ഷ്വാ­കാ­ല­ഘ­ട്ട­ത്തെ എല്ലാ കാ­ല­ഘ­ട്ട­ങ്ങ­ളില്‍ നി­ന്നും വേര്‍­തി­രി­ക്കു­ന്നു. ഉറ­ച്ചു­ക­ട്ട­പി­ടി­ച്ച­തും നി­ശ്ച­ല­വു­മായ എല്ലാ ബന്ധ­ങ്ങ­ളും അവ­യു­ടെ കൂ­ട­പ്പി­റ­പ്പായ പു­രാ­ത­ന­വും ആദ­ര­ണീ­യ­വു­മായ മുന്‍­വി­ധി­ക­ളും അഭി­പ്രാ­യ­ങ്ങ­ളും തു­ട­ച്ചു­നീ­ക്ക­പ്പെ­ടു­ന്നു. തല്‍­സ്ഥാ­ന­ത്ത്, പു­തു­താ­യി ഉണ്ടാ­കു­ന്ന­വ­യ്ക്ക് ഉറ­ച്ചു­ക­ട്ടി­യാ­വാന്‍ സമയം കി­ട്ടു­ന്ന­തി­നു­മുന്‍­പ് അവ പഴ­ഞ്ച­നാ­യി­ത്തീ­രു­ന്നു. കട്ടി­യാ­യ­തെ­ല്ലാം വാ­യു­വില്‍ ഉരുകി ലയി­ക്കു­ന്നു, വി­ശു­ദ്ധ­മാ­യ­തെ­ല്ലാം അശു­ദ്ധ­മാ­യി­ത്തീ­രു­ന്നു. അങ്ങി­നെ അവ­സാ­നം മനു­ഷ്യന്‍ തന്റെ ജീ­വി­ത­യാ­ഥാര്‍­ത്ഥ്യ­ങ്ങ­ളെ­യും സഹ­ജീ­വി­ക­ളു­മാ­യു­ള്ള തന്റെ ബന്ധ­ങ്ങ­ളെ­യും സമ­ചി­ത്ത­ത­യോ­ടെ നേ­രി­ടാന്‍ നിര്‍­ബ­ന്ധി­ത­നാ­കു­ന്നു.

ഉല്പ­ന്ന­ങ്ങള്‍­ക്ക് അനു­സ്യൂ­തം വി­പു­ല­പ്പെ­ടു­ന്ന ഒരു കമ്പോ­ളം കണ്ടു­പി­ടി­ക്കേ­ണ്ട­തി­ന്റെ ആവ­ശ്യം ബൂര്‍­ഷ്വാ­സി­യെ ഭൂ­മ­ണ്ഡ­ല­മെ­ങ്ങും ഓടി­ക്കു­ന്നു. അതിന് എല്ലാ­യി­ട­ത്തും കൂട് കെ­ട്ട­ണം. എല്ലാ­യി­ട­ത്തും പാര്‍­പ്പു­റ­പ്പി­ക്ക­ണം, എല്ലാ­യി­ട­ത്തും ബന്ധ­ങ്ങള്‍ സ്ഥാ­പി­ക്ക­ണം.

ലോ­ക­ക­മ്പോ­ള­ത്തെ ചൂഷണം ചെ­യ്യു­ന്ന­തി­ലൂ­ടെ ബൂര്‍­ഷ്വാ­സി ഓരോ രാ­ജ്യ­ത്തി­ലെ­യും ഉല്പാ­ദ­ന­ത്തി­നും ഉപ­ഭോ­ഗ­ത്തി­നും ഒരു സാര്‍­വ്വ­ദേ­ശീയ സ്വ­ഭാ­വം നല്‍­കി­യി­ട്ടു­ണ്ട്. പ്ര­തി­ലോ­മ­വാ­ദി­ക­ളെ വള­രെ­യേ­റെ വേ­ദ­നി­പ്പി­ച്ചു­കൊ­ണ്ട്, വ്യ­വ­സാ­യ­ത്തി­ന്റെ കാല്‍­ക്കീ­ഴില്‍ നി­ന്ന് അത് നി­ല­യു­റ­പ്പി­ച്ചി­രു­ന്ന ദേ­ശീ­യാ­ടി­ത്ത­റ­യെ ബൂര്‍­ഷ്വാ­സി വലി­ച്ചു­മാ­റ്റി. പര­മ്പ­രാ­ഗ­ത­മായ എല്ലാ ദേ­ശീ­യ­വ്യ­വ­സാ­യ­ങ്ങ­ളെ­യും അത് നശി­പ്പി­ച്ചു; അഥവാ പ്ര­തി­ദി­നം നശി­പ്പി­ച്ചു­വ­രി­ക­യാ­ണ്. തല്‍­സ്ഥാ­നം പുതിയ വ്യ­വ­സാ­യ­ങ്ങള്‍ ഏറ്റെ­ടു­ക്കു­ന്നു. അവ ഏര്‍­പ്പെ­ടു­ത്തേ­ണ്ട­ത് എല്ലാ പരി­ഷ്കൃത രാ­ജ്യ­ങ്ങള്‍­ക്കും ജീ­വ­ന്മ­രണ പ്ര­ശ്ന­മാ­യി­ത്തീ­രു­ന്നു; ഈ പുതിയ വ്യ­വ­സാ­യ­ങ്ങള്‍ ഉപ­യോ­ഗി­ക്കു­ന്ന അസം­സ്കൃത സാ­ധ­ന­ങ്ങള്‍ തദ്ദേ­ശീ­യ­മ­ല്ല - അതി­വീ­ദൂ­ര­ദേ­ശ­ങ്ങ­ളില്‍ നി­ന്നും കൊ­ണ്ടു­വ­രു­ന്ന­വ­യാ­ണ്; അവ­യു­ടെ ഉല്പ­ന്ന­ങ്ങ­ളാ­ക­ട്ടെ, അത് നാ­ട്ടില്‍ മാ­ത്ര­മ­ല്ല, ലോ­ക­ത്തി­ന്റെ ഏതു കോ­ണി­ലും ഉപ­യോ­ഗി­ക്ക­പ്പെ­ടു­ന്നു­മു­ണ്ട്. സ്വ­ന്തം രാ­ജ്യ­ത്തെ ഉല്പ­ന്ന­ങ്ങള്‍ കൊ­ണ്ട് നി­റ­വേ­റ്റി­യി­രു­ന്ന പഴയ ആവ­ശ്യ­ങ്ങ­ളു­ടെ സ്ഥാ­ന­ത്ത് വി­ദൂ­ര­സ്ഥ­ങ്ങ­ളായ രാ­ജ്യ­ങ്ങ­ളി­ലേ­യും കാ­ലാ­വ­സ്ഥ­ക­ളി­ലേ­യും ഉല്പ­ന്ന­ങ്ങള്‍ കൊ­ണ്ടു­മാ­ത്രം തൃ­പ്തി­പ്പെ­ടു­ത്താന്‍ കഴി­യു­ന്ന പുതിയ ആവ­ശ്യ­ങ്ങള്‍ നാം കാ­ണു­ന്നു. പ്രാ­ദേ­ശി­ക­വും ദേ­ശീ­യ­വു­മായ ഏകാ­ന്ത­ത­യു­ടെ­യും സ്വ­യം­പ­ര്യാ­പ്ത­ത­യു­ടെ­യും സ്ഥാ­ന­ത്ത് രാ­ഷ്ട്ര­ങ്ങള്‍ തമ്മി­ലു­ള്ള നാ­നാ­മു­ഖ­മായ ബന്ധ­ങ്ങ­ളും പര­സ്പ­രാ­ശ്രി­ത­ത്വ­വു­മാ­ണ് ഇന്നു­ള്ള­ത്. ഭൗ­തി­കോ­ല്പാ­ദ­ന­ത്തി­ലെ­ന്ന­പോ­ലെ, ബു­ദ്ധി­പ­ര­മായ ഉല്പാ­ദ­ന­ത്തി­ലും ഇതേ മാ­റ്റ­ങ്ങ­ളു­ണ്ടാ­കു­ന്നു. പ്ര­ത്യേക രാ­ഷ്ട്ര­ങ്ങ­ളു­ടെ ബു­ദ്ധി­പ­ര­മായ സൃ­ഷ്ടി­കള്‍ പൊ­തു­സ്വ­ത്താ­യി­ത്തീ­രു­ന്നു. ദേ­ശീ­യ­മായ ഏക­പ­ക്ഷീ­യ­ത­യും സങ്കു­ചിത മന­സ്ഥി­തി­യും അധി­ക­മ­ധി­കം അസാ­ദ്ധ്യ­മാ­കു­ന്നു; ദേ­ശീ­യ­വും പ്രാ­ദേ­ശി­ക­വു­മായ നി­ര­വ­ധി സാ­ഹി­ത്യ­ങ്ങ­ളില്‍ നി­ന്ന് ഒരു വി­ശ്വ­സാ­ഹി­ത്യം ഉയര്‍­ന്നു­വ­രു­ന്നു.

എല്ലാ ഉല്പാ­ദ­നോ­പ­ക­ര­ണ­ങ്ങ­ളേ­യും അതി­വേ­ഗം മെ­ച്ച­പ്പെ­ടു­ത്തി­ക്കൊ­ണ്ടും ഗതാ­ഗ­ത­മാര്‍­ഗ്ഗ­ങ്ങള്‍ അങ്ങേ­യ­റ്റം സു­ഗ­മ­മാ­ക്കി­ക്കൊ­ണ്ടും, ബൂര്‍­ഷ്വാ­സി എല്ലാ രാ­ഷ്ട്ര­ങ്ങ­ളേ­യും, ഏറ്റ­വും അപ­രി­ഷ്‌കൃ­ത­ങ്ങ­ളാ­യ­വ­യെ­പ്പോ­ലും, നാ­ഗ­രി­ക­തി­ലേ­യ്ക്ക് കൊ­ണ്ടു­വ­രു­ന്നു. എല്ലാ ചൈ­നീ­സ് മതി­ലു­ക­ളേ­യും ഇടി­ച്ചു നി­ര­പ്പാ­ക്കു­ന്ന­തി­നും, വി­ദേ­ശീ­യ­രോ­ട് അപ­രി­ഷ്‌കൃ­ത­ജ­ന­ങ്ങള്‍­ക്കു­ള്ള വി­ടാ­പ്പി­ടി­യായ വെ­റു­പ്പി­നെ കീ­ഴ­ട­ങ്ങാന്‍ നിര്‍­ബ­ന്ധി­ക്കു­ന്ന­തി­നും ബൂര്‍­ഷ്വാ­സി പ്ര­യോ­ഗി­ക്കു­ന്ന കനത്ത പീ­ര­ങ്കി സ്വ­ന്തം ചര­ക്കു­ക­ളു­ടെ കു­റ­ഞ്ഞ വി­ല­യാ­ണ്. ബൂര്‍­ഷ്വാ ഉല്പാ­ദ­ന­രീ­തി സ്വീ­ക­രി­ക്കാന്‍ അത് എല്ലാ രാ­ഷ്ട്ര­ങ്ങ­ളേ­യും നിര്‍­ബ­ന്ധി­ക്കു­ന്നു. അല്ലെ­ങ്കില്‍ അവ­യ്ക്ക് സ്വയം നശി­ക്കു­ക­യേ ഗതി­യു­ള്ളൂ. നാ­ഗ­രി­ക­ത­യെ­ന്ന് അതു വി­ളി­ക്കു­ന്ന­തി­നെ തങ്ങള്‍­ക്കി­ട­യി­ലും നട­പ്പാ­ക്കാന്‍ - അഥവാ സ്വയം ബൂര്‍­ഷ്വാ­യാ­വാന്‍ - എല്ലാ രാ­ഷ്ട്ര­ങ്ങ­ളേ­യും ബൂര്‍­ഷ്വാ­സി നിര്‍­ബ­ന്ധി­ക്കു­ന്നു. ഒറ്റ വാ­ക്കില്‍ പറ­ഞ്ഞാല്‍, അത് സ്വ­ന്തം പ്ര­തി­ച്ഛാ­യ­യി­ലു­ള്ള ഒരു ലോകം സൃ­ഷ്ടി­ക്കു­ന്നു.

ബൂര്‍­ഷ്വാ­സി നഗ­ര­ങ്ങ­ളു­ടെ വാ­ഴ്ച­യ്ക്ക് ഗ്രാ­മ­ങ്ങ­ളെ കീഴ്‌പ്പെ­ടു­ത്തി­യി­രി­ക്കു­ന്നു. വമ്പി­ച്ച നഗ­ര­ങ്ങള്‍ സൃ­ഷ്ടി­ക്കു­ക­യും ഗ്രാ­മീ­ണ­ജ­ന­ത­യെ അപേ­ക്ഷി­ച്ച് നഗ­ര­ങ്ങ­ളി­ലെ ജന­സം­ഖ്യ ഗണ്യ­മാ­യി വര്‍­ദ്ധി­പ്പി­ക്കു­ക­യും ചെ­യ്തി­രി­ക്കു­ന്നു, അങ്ങി­നെ ജന­സം­ഖ്യ­യില്‍ വലി­യൊ­രു വി­ഭാ­ഗ­ത്തെ ഗ്രാ­മീ­ണ­ജീ­വി­ത­ത്തി­ന്റെ മൗ­ഢ്യ­ത്തില്‍ നി­ന്നും രക്ഷി­ച്ചി­രി­ക്കു­ന്നു. ഗ്രാ­മ­ങ്ങ­ളെ നഗ­ര­ങ്ങള്‍­ക്ക് വി­ധേ­യ­മാ­ക്കി­യ­തു­പോ­ലെ­ത­ന്നെ ബൂര്‍­ഷ്വാ­സി അപ­രി­ഷ്‌കൃ­ത­വും, അര്‍­ദ്ധ­പ­രി­ഷ്‌കൃ­ത­വു­മായ രാ­ജ്യ­ങ്ങ­ളെ പരിഷ്‌കൃ­ത­രാ­ജ്യ­ങ്ങള്‍­ക്കും, കര്‍­ഷക പ്ര­ധാ­ന­മായ ജന­ത­ക­ളെ ബൂര്‍­ഷ്വാ ജന­ത­കള്‍­ക്കും, പൗ­ര­സ്ത്യ­രെ പാ­ശ്ചാ­ത്യര്‍­ക്കും വി­ധേ­യ­മാ­ക്കി­യി­രി­ക്കു­ന്നു. ജന­സം­ഖ്യ­യു­ടെ­യും ഉല്പാ­ദ­നോ­പാ­ധി­ക­ളു­ടേ­യും സ്വ­ത്തു­ക്ക­ളു­ടേ­യും ഛി­ന്ന­ഭി­ന്നാ­വ­സ്ഥ­യെ ബൂര്‍­ഷ്വാ­സി കൂ­ടു­തല്‍ കൂ­ടു­തല്‍ ഇല്ലാ­താ­ക്കി­ക്കൊ­ണ്ടി­രി­ക്കു­ക­യാ­ണ്. അത് ജന­സം­ഖ്യ­യെ ഒന്നി­ച്ച് കൂ­ട്ടി­ച്ചേര്‍­ന്നി­രി­ക്കു­ന്നു ; ഉല്പാ­ദ­നോ­പാ­ധി­ക­ളെ കേ­ന്ദ്രീ­ക­രി­ക്കു­ക­യും, സ്വ­ത്ത് ഒരു­പി­ടി ആളു­ക­ളു­ടെ കൈ­ക­ളില്‍ സ്വ­രൂ­പി­ക്കു­ക­യും ചെ­യ്തി­രി­ക്കു­ന്നു. ഇതി­ന്റെ­യെ­ല്ലാം അനി­വാ­ര്യ­ഫ­ലം രാ­ഷ്ട്രീ­യാ­ധി­കാ­ര­ത്തി­ന്റെ കേ­ന്ദ്രീ­ക­ണ­മാ­യി­രു­ന്നു. പ്ര­ത്യേ­കം പ്ര­ത്യേ­ക­മായ താ­ല്പ­ര്യ­ങ്ങ­ളും, നി­യ­മ­ങ്ങ­ളും, ഭര­ണ­ക്ര­മ­ങ്ങ­ളും, നി­കു­തി സമ്പ്ര­ദാ­യ­ങ്ങ­ളു­മു­ള്ള, സ്വ­ത­ന്ത്ര­മോ അഥവാ അയഞ്ഞ ബന്ധ­ങ്ങള്‍ മാ­ത്ര­മു­ള്ള­തോ ആയ പ്ര­വി­ശ്യ­ക­ളെ ബൂര്‍­ഷ്വാ­സി ഒരൊ­റ്റ ഗവണ്‍­മെ­ന്റും, ഒരൊ­റ്റ നി­യ­മ­സം­ഹി­ത­യും, ഒരൊ­റ്റ ദേശീയ വര്‍­ഗ്ഗ­താ­ല്പ­ര്യ­വും, ഒരൊ­റ്റ അതിര്‍­ത്തി­യും, ഒരൊ­റ്റ ചു­ങ്ക­വ്യ­വ­സ്ഥ­യു­മു­ള്ള, ഒരൊ­റ്റ ദേ­ശീ­യ­രാ­ഷ്ട്ര­ത്തില്‍ കൂ­ട്ടി­ച്ചേര്‍­ത്തു.

കഷ്ടി­ച്ച് ഒരു നൂ­റ്റാ­ണ്ടു­കാ­ല­ത്തെ വാ­ഴ്ച­യ്ക്കി­ട­യില്‍ ബൂര്‍­ഷ്വാ­സി സൃ­ഷ്ടി­ച്ചി­ട്ടു­ള്ള ഉല്പാ­ദന ശക്തി­കള്‍, കഴി­ഞ്ഞു­പോല എല്ലാ തല­മു­റ­ക­ളും ചേര്‍­ന്ന് സൃ­ഷ്ടി­ച്ചു­ള്ള­തി­നേ­ക്കാള്‍ എത്ര­യോ വമ്പി­ച്ച­താ­ണ്, ഭീ­മ­മാ­ണ് ! പ്ര­കൃ­തി­യു­ടെ ശക്തി­ക­ളെ മനു­ഷ്യ­നു കീഴ്‌പ്പെ­ടു­ത്തല്‍, യന്ത്ര­സാ­മ­ഗ്രി­കള്‍, വ്യ­വ­സാ­യ­ത്തി­ലും കൃ­ഷി­യി­ലും രസ­ത­ന്ത്ര­ത്തി­ന്റെ ഉപ­യോ­ഗം, ആവി­ക്ക­പ്പ­ലും തീ­വ­ണ്ടി­യും കമ്പി­ത്ത­പാ­ലും, ഭൂ­ഖ­ണ്ഡ­ങ്ങ­ളെ­യാ­കെ കൃ­ഷി­ക്കു­വേ­ണ്ടി വെ­ട്ടി­ത്തെ­ളി­ക്കല്‍, നദി­ക­ളെ ചാ­ലു­കീ­റി ഉപ­യോ­ഗ­യോ­ഗ്യ­മാ­ക്കല്‍, ഇന്ദ്ര­ജാ­ല­പ്ര­യോ­ഗ­ത്താ­ലെ­ന്ന­പോ­ലെ വലിയ ജന­സ­ഞ്ച­യ­ങ്ങ­ളെ മണ്ണി­ന­ടി­യില്‍ നി­ന്ന് ഉണര്‍­ത്തി­ക്കൊ­ണ്ടു വരല്‍ - സാ­മൂ­ഹ്യാ­ദ്ധ്വാ­ന­ത്തി­ന്റെ മടി­ത്ത­ട്ടില്‍ ഇത്ത­രം ഉല്പാ­ദ­ന­ശ­ക്തി­കള്‍ ഉറ­ങ്ങി­ക്കി­ട­ക്കു­ന്നു­ണ്ടെ­ന്ന് മു­മ്പേ­തൊ­രു നൂ­റ്റാ­ണ്ടി­നാ­ണ് ഒരു സം­ശ­യ­മെ­ങ്കി­ലു­മു­ണ്ടാ­യി­ട്ടു­ള്ള­ത്?

അപ്പോള്‍ നാം കാ­ണു­ന്നു : ബൂര്‍­ഷ്വാ­സി സ്വയം പടു­ത്തു­യര്‍­ത്തി­യ­ത് ഏതൊ­ര­ടി­ത്ത­റ­യി­ന്മേ­ലാ­ണോ ആ ഉല്പാ­ദന - വി­നി­മ­യോ­പാ­ധി­കള്‍ ഉട­ലെ­ടു­ത്ത­ത് ഫ്യൂ­ഡല്‍ സമൂ­ഹ­ത്തി­ലാ­ണ്. ഈ ഉല്പാ­ദന - വി­നി­ന­യോ­പാ­ധി­ക­ളു­ടെ വി­കാ­സം ഒരു പ്ര­ത്യേ­ക­ഘ­ട്ട­ത്തി­ലെ­ത്ത­യ­പ്പോള്‍, ഫ്യൂ­ഡ­ലി­സ­ത്തിന്‍­കീ­ഴില്‍ ഉല്പാ­ദ­ന­വും വി­നി­മ­യ­വും നട­ത്തി­യി­രു­ന്ന സാ­ഹ­ച­ര്യ­ങ്ങള്‍, കൃ­ഷി­യു­ടേ­യും വ്യ­വ­സാ­യ­ത്തി­ന്റേ­യും ഫ്യൂ­ഡല്‍ സംഘടന, ചു­രു­ക്കി­പ്പ­റ­ഞ്ഞാല്‍ ഫ്യൂ­ഡല്‍ സ്വ­ത്തു­ട­മ­ബ­ന്ധ­ങ്ങള്‍, വളര്‍­ന്നു കഴി­ഞ്ഞ ഉല്പാ­ദന ശക്തി­ക­ളു­മാ­യി പൊ­രു­ത്ത­പ്പെ­ടാ­ത്ത നില വന്നു. അവ ചങ്ങ­ല­ക്കെ­ട്ടു­ക­ളാ­യി മാറി. അവയെ ഭേ­ദി­ക്കേ­ണ്ട­താ­യി വന്നു. അവ ഭേ­ദി­ക്ക­പ്പെ­ടു­ക­യും ചെ­യ്തു.

അവ­യു­ടെ സ്ഥാ­ന­ത്തേ­യ്ക്ക് സ്വ­ത­ന്ത്ര­മ­ത്സ­രം കട­ന്നു­വ­ന്നു; അതേ­ത്തു­ടര്‍­ന്ന് അതിന് അനു­യോ­ജ്യ­മായ ഒരു സാ­മൂ­ഹ്യ - രാ­ഷ്ട്രീ­യ­സം­വി­ധാ­ന­വും ബൂര്‍­ഷ്വാ­വര്‍­ഗ്ഗ­ത്തി­ന്റെ സാ­മ്പ­ത്തിക - രാ­ഷ്ട്രീ­യാ­ധി­പ­ത്യ­വും സ്ഥാ­പി­ത­മാ­യി.

തത്തു­ല്യ­മായ ഒരു നീ­ക്കം നമ്മു­ടെ കണ്‍­മു­മ്പില്‍­ത്ത­ന്നെ നട­ന്നു­കൊ­ണ്ടി­രി­ക്കു­ന്നു. ഉല്പാ­ദ­ന­ത്തി­ന്റേ­യും വി­നി­മ­യ­ത്തി­ന്റേ­യും സ്വ­ത്തു­ട­മ­സ്ഥ­ത­യു­ടേ­യും ബൂര്‍­ഷ്വാ ബന്ധ­ങ്ങ­ളോ­ടു­കൂ­ടിയ ആധു­നിക ബൂര്‍­ഷ്വാ­സ­മൂ­ഹം, ഇത്ര­യം വമ്പി­ച്ച ഉല്പാ­ദന-വി­നി­മ­യോ­പാ­ധി­ക­ളെ ആവാ­ഹി­ച്ചു വരു­ത്തിയ ഒരു സമൂഹം, സ്വ­ന്തം മന്ത്ര­ശ­ക്തി­കൊ­ണ്ട് പാ­താ­ള­ലോ­ക­ത്തില്‍ നി­ന്ന് വി­ളി­ച്ചു­കൊ­ണ്ടു­വ­ന്ന ശക്തി­ക­ളെ നി­യ­ന്ത്രി­ച്ചു നിര്‍­ത്താന്‍ കഴി­യാ­തായ ഒരു മന്ത്ര­വാ­ദി­യെ­പ്പോ­ലെ­യാ­ണ്. കഴി­ഞ്ഞ പല ദശാ­ബ്ദ­ങ്ങ­ളി­ലേ­യും വ്യാ­പാ­ര­ത്തി­ന്റേ­യും വ്യ­വ­സാ­യ­ത്തി­ന്റേ­യും ചരി­ത്രം ആധു­നി­കോ­ല്പാ­ദ­ന­ശ­ക്തി­കള്‍ ആധു­നി­കോ­ല്പാ­ദ­ന­ബ­ന്ധ­ങ്ങള്‍­ക്കെ­തി­രാ­യി, ബൂര്‍­ഷ്വാ­സി­യു­ടെ നി­ല­നി­ല്പി­ന്റേ­യും ഭര­ണ­ത്തി­ന്റേ­യും ഉപാ­ധി­ക­ളായ സ്വ­ത്തു­ട­മ­ബ­ന്ധ­ങ്ങള്‍­ക്കെ­തി­രാ­യി, നട­ത്തു­ന്ന കലാ­പ­ത്തി­ന്റെ ചരി­ത്ര­മാ­ണ്. വ്യാ­പാര പ്ര­തി­സ­ന്ധി­ക­ളു­ടെ ഉദാ­ഹ­ര­ണ­മെ­ടു­ത്തു­നോ­ക്കി­യാല്‍ മതി. ആനു­കാ­ലി­ക­മാ­യി ആവര്‍­ത്തി­ക്കു­ന്ന ഈ പ്ര­തി­സ­ന്ധി­കള്‍ ഓരോ തവ­ണ­യും മു­മ്പ­ത്തെ­ക്കാള്‍ കൂ­ടു­തല്‍ ഭീ­ഷ­ണ­മായ രൂ­പ­ത്തില്‍ ബൂര്‍­ഷ്വാ­സ­മൂ­ഹ­ത്തി­ന്റെ­യാ­കെ നി­ല­നി­ല്പി­നെ പ്ര­തി­ക്കൂ­ട്ടില്‍ കയ­റ്റു­ന്നു. ഈ പ്ര­തി­സ­ന്ധി­ക­ളില്‍ നി­ല­വി­ലു­ള്ള ഉല്പ­ന്ന­ങ്ങ­ളു­ടെ മാ­ത്ര­മ­ല്ല, മു­മ്പ് ഉണ്ടാ­യി­ട്ടു­ള്ള ഉല്പാ­ദന ശക്തി­ക­ളു­ടെ തന്നെ ഒരു വലിയ ഭാഗം ആനു­കാ­ലി­ക­മാ­യി നശി­പ്പി­ക്ക­പ്പെ­ടു­ന്നു. മുന്‍­കാ­ല­ഘ­ട്ട­ങ്ങ­ളി­ലെ­ല്ലാം അസം­ബ­ന്ധ­മാ­യി തോ­ന്നി­യേ­ക്കാ­വു­ന്ന ഒരു പകര്‍­ച്ച­വ്യാ­ധി - അമി­തോ­ല്പാ­ദ­ന­മെ­ന്ന പകര്‍­ച്ച വ്യാ­ധി - ഈ പ്ര­തി­സ­ന്ധി­ക­ളില്‍ പൊ­ട്ടി­പ്പു­റ­പ്പെ­ടു­ന്നു. സമൂഹം പെ­ട്ടെ­ന്ന് ക്ഷ­ണി­ക­മായ കാ­ട­ത്ത­ത്തി­ന്റെ ഒരു സ്ഥി­തി വി­ശേ­ഷ­ത്തി­ലേ­യ്ക്ക് സ്വയം പു­റ­കോ­ട്ടു പി­ടി­ച്ചു­ത­ള്ള­പ്പെ­ട്ട­താ­യി കാ­ണു­ന്നു. ഒരു ക്ഷാ­മ­മോ സര്‍­വ്വ­സം­ഹാ­രി­യായ സാര്‍­വ്വ­ലൗ­കി­ക­യു­ദ്ധ­മോ എല്ലാ ഉപ­ജീ­വ­ന­മാര്‍­ഗ്ഗ­ങ്ങ­ളേ­യും കവര്‍­ന്ന­ടു­ത്ത­താ­യും, വ്യ­വ­സാ­യ­വും വ്യാ­പാ­ര­വും നശി­ക്ക­പ്പെ­ട്ട­താ­യും തോ­ന്നി­പ്പോ­കു­ന്നു. എന്തു­കൊ­ണ്ട് ? വളരം കൂ­ടു­തല്‍ നാ­ഗ­രി­ക­ത­യും വളരെ കൂ­ടു­തല്‍ ഉപ­ജീ­വ­ന­മാര്‍­ഗ്ഗ­ങ്ങ­ളും വളരെ കൂ­ടു­തല്‍ വ്യ­വ­സാ­യ­ങ്ങ­ളും വളരെ കൂ­ടു­തല്‍ വ്യാ­പാ­ര­വും വളര്‍­ന്നു വന്ന­തു­കൊ­ണ്ട്. സമൂ­ഹ­ത്തി­ന്റെ ചൊല്‍­പ്പ­ടി­യി­ലു­ള്ള ഉല്പാ­ദ­ന­ള­ക്തി­കള്‍ ബൂര്‍­ഷ്വാ സ്വ­ത്തു­ട­മ­ബ­ന്ധ­ങ്ങ­ളു­ടെ വി­കാ­സ­ത്തെ ഇനി­യും മു­ന്നോ­ട്ടു കൊ­ണ്ടു­പോ­കാ­നു­ള്ള പ്ര­വ­ണത കാ­ട്ടാ­താ­യി­രി­ക്കു­ന്നു. നേ­രേ­മ­റി­ച്ചു, അവ ഈ ബന്ധ­ങ്ങള്‍­ക്ക് താ­ങ്ങാ­നാ­വാ­ത്ത­വി­ധം കരു­ത്തേ­റി­യ­താ­യി­ത്തീര്‍­ന്നി­രി­ക്കു­ന്നു. അവ ഈ ചങ്ങ­ല­ക്കെ­ട്ടു­ക­ളെ കീ­ഴ­ട­ക്കേ­ണ്ട താമസം, ബൂര്‍­ഷ്വാ സമൂ­ഹ­ത്തി­ലാ­കെ കു­ഴ­പ്പ­മു­ണ്ടാ­ക്കു­ന്നു, ബൂര്‍­ഷ്വാ സ്വ­ത്തി­ന്റെ നി­ല­നി­ല്പി­നെ അപ­ക­ട­ത്തി­ലാ­ക്കു­ന്നു. ബൂര്‍­ഷ്വാ സമൂ­ഹ­ത്തി­ലെ ബന്ധ­ങ്ങള്‍ അവ സൃ­ഷ്ടി­ച്ചി­രി­ക്കു­ന്ന സമ്പ­ത്തി­നെ ഉള്‍­ക്കൊ­ള്ളാന്‍ കഴി­യാ­ത്ത വിധം സങ്കു­ചി­ത­മാ­ണ്. എങ്ങി­നെ­യാ­ണ് ബൂര്‍­ഷ്വാ­സി ഈ പ്ര­തി­സ­ന്ധി­ക­ളില്‍ നി­ന്ന് കര­ക­യ­റു­ന്ന­ത് ? ഒരു വശ­ത്ത് ഉല്പാ­ദ­ന­ശ­ക്തി­ക­ളില്‍ വലി­യൊ­രു ഭാ­ഗ­ത്തെ കല്പി­ച്ചു­കൂ­ട്ടി നശി­പ്പി­ച്ചി­ട്ട്, മറു­വ­ശ­ത്ത് പുതിയ കമ്പോ­ള­ങ്ങള്‍ വെ­ട്ടി­പ്പി­ടി­ച്ചി­ട്ടും പഴ­യ­വ­യെ കൂ­ടു­തല്‍ സമ­ഗ്ര­മാ­യി ചൂഷണം ചെ­യ്തി­ട്ടും; എന്നു­വ­ച്ചാല്‍, കൂ­ടു­തല്‍ വ്യാ­പ­ക­വും കൂ­ടു­തല്‍ വി­നാ­ശ­കാ­രി­യു­മായ പ്ര­തി­സ­ന്ധി­കള്‍­ക്ക് വഴി­തെ­ളി­ച്ചു­കൊ­ണ്ടും പ്ര­തി­സ­ന്ധി­ക­ളെ തട­യാ­നു­ള്ള മാര്‍­ഗ്ഗ­ങ്ങള്‍ അധി­ക­മ­ധി­കം അട­ച്ചു­കൊ­ണ്ടും.

ഫ്യൂ­ഡ­ലി­സ­ത്തെ വെ­ട്ടി­വീ­ഴ്ത്താന്‍ ബൂര്‍­ഷ്വാ­സി ഉപ­യോ­ഗി­ച്ച അതേ ആയു­ധ­ങ്ങള്‍­ത­ന്നെ ഇന്ന് ബൂര്‍­ഷ്വാ­സി­യു­ടെ നേര്‍­ക്ക് തി­രി­ഞ്ഞി­രി­ക്കു­ന്നു.

എന്നാല്‍ സ്വ­ന്തം മര­ണ­ത്തെ വി­ളി­ച്ചു­വ­രു­ത്താ­നു­ള്ള ആയു­ധ­ങ്ങള്‍ ഊട്ടി­യു­ണ്ടാ­ക്കുക മാ­ത്ര­മ­ല്ല ബൂര്‍­ഷ്വാ­സി ചെ­യ്തി­രി­ക്കു­ന്ന­ത് ; ഈ ആയു­ധ­ങ്ങ­ളെ­ടു­ത്ത് പ്ര­യോ­ഗി­ക്കാ­നു­ള്ള ആളു­ക­ളെ­ക്കൂ­ടി - ആധു­നിക തൊ­ഴി­ലാ­ളി വര്‍­ഗ്ഗ­ത്തെ - അത് സൃ­ഷ്ടി­ച്ചി­ട്ടു­ണ്ട്.

ബൂര്‍­ഷ്വാ­സി - അതാ­യ­ത് മൂ­ല­ധ­നം - വി­കാ­സം പ്രാ­പി­ക്കു­ന്ന അതേ അനു­പാ­ത­ത്തില്‍­ത്ത­ന്നെ ആധു­നി­ക­തൊ­ഴി­ലാ­ളി­വര്‍­ഗ്ഗ­വും വള­രു­ന്നു. ജോലി കി­ട്ടാന്‍ കഴി­യു­ന്ന കാ­ല­ത്തോ­ളം മാ­ത്രം ജീ­വി­ക്കു­ക­യും തങ്ങ­ളു­ടെ അദ്ധ്വാ­നം മൂ­ല­ധ­ന­ത്തെ വര്‍­ദ്ധി­പ്പി­ക്കു­ന്ന കാ­ല­ത്തോ­ളം­മാ­ത്രം ജോലി കി­ട്ടു­ക­യും ചെ­യ്യു­ന്ന പണി­ക്കാ­രു­ടെ ഒരു വര്‍­ഗ്ഗ­മാ­ണ് തൊ­ഴി­ലാ­ളി വര്‍­ഗ്ഗം. അല്പാ­ല്പ­മാ­യി സ്വയം വില്‍­ക്കേ­ണ്ടി­വ­രു­ന്ന ഈ വേ­ല­ക്കാര്‍ വ്യാ­പാ­ര­സാ­മ­ഗ്രി­യേ­യും പോലെ ഒരു ചര­ക്കാ­ണ്; തല്‍­ഫ­ല­മാ­യി, മത്സ­ര­ത്തി­ന്റെ എല്ലാ ഗതി­വി­ഗ­തി­കള്‍­ക്കും കമ്പോ­ള­ത്തി­ലെ എല്ലാ ചാ­ഞ്ചാ­ട്ട­ങ്ങള്‍­ക്കും അവര്‍ ഇര­യാ­യി­ത്തീ­രു­ന്നു.

വി­പു­ല­മായ തോ­തില്‍ യന്ത്ര­ങ്ങള്‍ ഉപ­യോ­ഗി­ക്കു­ന്ന­തു­കൊ­ണ്ടും തൊ­ഴില്‍ വി­ഭ­ജ­നം നി­മി­ത്ത­വും തൊ­ഴി­ലാ­ളി­യെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം എല്ലാ ആകര്‍­ഷ­ക­ത്വ­വും നശി­ച്ചി­രി­ക്കു­ന്നു. അവന്‍ യന്ത്ര­ത്തി­ന്റെ വെ­റു­മൊ­രു അനു­ബ­ന്ധ­മാ­യി­ത്തീ­രു­ന്നു. ഏറ്റ­വും ലളി­ത­വും ഏറ്റ­വും മു­ഷി­പ്പ­നും ഏറ്റ­വും എളു­പ്പ­ത്തില്‍ നേ­ടാ­വു­ന്ന­തു­മായ സാ­മര്‍­ത്ഥ്യം മാ­ത്രം അവ­നു­ണ്ടാ­യാല്‍ മതി. അതു­കൊ­ണ്ട് ഒരു തൊ­ഴി­ലാ­ളി­യു­ടെ ഉല്പാ­ദ­ന­ച്ചെ­ല­വ് അവ­ന്റെ നി­ല­നില്‍­പ്പി­നും വം­ശ­വര്‍­ദ്ധ­ന­വി­നും വേണ്ട ഉപ­ജീ­വ­ന­മാര്‍­ഗ്ഗ­ങ്ങ­ളില്‍ ഒട്ടു­മു­ക്കാ­ലും പൂര്‍­ണ്ണ­മാ­യി ഒതു­ങ്ങി­നില്‍­ക്കു­ന്നു. പക്ഷേ, ഒരു ചര­ക്കി­ന്റെ വി­ല­യും അതു­കൊ­ണ്ട് അദ്ധ്യാ­ന­ത്തി­ന്റെ വി­ല­യും അതി­ന്റെ ഉല്പാ­ദ­ന­ച്ചെ­ല­വി­നു സമ­മാ­ണ­ല്ലോ. അപ്പോള്‍ തൊ­ഴി­വാ­ന്റെ അനാ­കര്‍­ഷ­ത്വം എത്ര­ത്തോ­ളം വര്‍­ദ്ധി­ക്കു­ന്നു­വോ, അതേ തോ­തില്‍ കൂലി കു­റ­യു­ന്നു. മാ­ത്ര­വു­മ­ല്ല, യന്ത്ര­ങ്ങ­ളു­ടെ ഉപ­യോ­ഗ­വും തൊ­ഴില്‍ വി­ഭ­ജ­ന­വും വര്‍­ദ്ധി­ക്കു­ന്ന തോ­ത്തില്‍­ത്ത­ന്നെ അദ്ധ്വാ­ന­ത്തി­ന്റെ ഭാ­ര­വും കൂടി വരു­ന്നു- ഒന്നു­കില്‍ തൊ­ഴില്‍ സമയം നീ­ട്ടി­യി­ട്ട്, അല്ലെ­ങ്കില്‍ നി­ശ്ചി­ത­സ­മ­യ­ത്തി­നു­ള്ളില്‍ ഈടാ­ക്കു­ന്ന അദ്ധ്വാ­നം വര്‍­ദ്ധി­പ്പി­ച്ചി­ട്ട് അതു­മ­ല്ലെ­ങ്കില്‍ യന്ത്ര­ങ്ങ­ളു­ടെ വേഗത കൂ­ട്ടി­യി­ട്ട്, മറ്റു തര­ത്തി­ലും.

പി­തൃ­ത­ന്ത്രാ­ത്മ­ക­യ­ജ­മാ­ന­ന്റെ ചെറിയ തൊ­ഴില്‍­ശാ­ല­യെ ആധു­നി­ക­വ്യ­വ­സാ­യം വ്യ­വ­സാ­യി­ക­മു­ത­ലാ­ളി­യു­ടെ കൂ­റ്റന്‍ ഫാ­ക്ട­റി­യാ­യി മാ­റ്റി­യി­രി­ക്കു­ന്നു. ഫാ­ക്ട­റി­യില്‍ തള്ളി നി­റ­യ്ക്ക­പ്പെ­ട്ടു­ന്ന തൊ­ഴി­ലാ­ളി­ക­ളെ പട്ടാ­ള­ക്കാ­രെ­പ്പോ­ളെ­യാ­ണ് സം­ഘ­ടി­പ്പി­ച്ചി­രി­ക്കു­ന്ന­ത്. വ്യ­വ­സാ­യ­സൈ­ന്യ­ത്തി­ലെ സാ­ധാ­ര­ണ­പ­ട­യാ­ളി­ക­ളായ ഇവരെ ഓഫീ­സര്‍­മാ­രു­ടേ­യും സാര്‍­ജ­ന്റു­മാ­രു­ടേ­യും ഒരു പി­ശ­ക­റ്റ ശ്രേ­ണി നി­യ­ന്ത്രി­ക്കു­ന്നു. അവര്‍ ബൂര്‍­ഷ്വാ വര്‍­ഗ്ഗ­ത്തി­ന്റേ­യും ബൂര്‍­ഷ്വാ ഭര­ണ­കൂ­ട­ത്തി­ന്റേ­യും അടി­മ­ക­ളാ­ണെ­ന്നു മാ­ത്ര­മ­ല്ല, ഫാ­ക്ട­റി­യി­ലെ യന്ത്ര­വും അവി­ടു­ത്തെ മേ­സ്ത്രി­യും, സര്‍­വ്വേ­പ­രി ഫാ­ക്ട­റി ഉട­മ­സ്ഥ­നായ മു­ത­ലാ­ളി­ത­ന്നെ­യും അവരെ ഓരോ ദി­വ­സ­വും, ഓരോ മണി­ക്കൂ­റും അടി­മ­പ്പെ­ടു­ത്തു­ന്നു. ലാ­ഭ­മാ­ണ് സ്വ­ന്തം പര­മ­ല­ക്ഷ്യ­മെ­ന്ന് ഈ സ്വേ­ച്ഛാ­ധി­കാ­രം എത്ര­ത്തോ­ളം കൂ­ടു­തല്‍ പര­സ്യ­മാ­യി പ്ര­ഖ്യാ­പി­ക്കു­ന്നു­വോ, അത്ര­ത്തോ­ളം അതു കൂ­ടു­തല്‍ ക്ഷു­ദ്ര­വും കൂ­ടു­തല്‍ ഗര്‍­ഹ­ണീ­യ­വും കൂ­ടു­തല്‍ തി­ക്ത­വു­മാ­യി­ത്തീ­രു­ന്നു.

കാ­യി­കാ­ദ്ധ്വാ­ന­ത്തി­ലുള്‍­ട്ടേര്‍­ന്നി­ട്ടു­ള്ള സാ­മര്‍­ത്ഥ്യ­വും അതു ചെ­യ്യാ­നാ­വ­ശ്യ­മായ കരു­ത്തും ചു­രു­ങ്ങി­വ­രു­ന്തോ­റും, അതാ­യ­ത് ആധു­നിക വ്യ­വ­സാ­യം കൂ­ടു­തല്‍ വി­ക­സി­ത­മാ­കു­ന്തോ­റും, പു­രു­ഷ­ന്മാര്‍­ക്കു പകരം സ്ത്രി­ക­ളെ­ക്കൊ­ണ്ടു പണി­യെ­ടു­പ്പി­ക്കു­ക­യെ­ന്ന രീതി വര്‍­ദ്ധി­ച്ചു­വ­രു­ന്നു. തൊ­വി­ലാ­ളി­വര്‍­ഗ്ഗ­ത്തെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം പ്രാ­യ­വ്യ­ത്യാ­സ­ത്തി­നോ, സ്ത്രീ­പു­രു­ഷ­ഭേ­ദ­ത്തി­നോ യാ­തൊ­രു സാ­മൂ­ഹ്യ­സാ­ധു­ത­യു­മി­ല്ലാ­താ­യി­ത്തീ­രു­ന്നു. എല്ലാ­വ­രും അദ്ധ്വാ­നോ­പ­ക­ര­ണ­ങ്ങ­ളാ­ണ്; പ്രാ­യ­ഭേ­ദ­മ­നു­സ­രി­ച്ചും, സ്ത്രീ­പു­രു­ഷ­ഭേ­ദ­മ­നു­സ­രി­ച്ചും ചെലവു കൂ­ടു­ക­യോ കു­റ­യു­ക­യോ ചെ­യ്യു­മെ­ന്നു­മാ­ത്രം.

വ്യ­വ­സാ­യ­മു­ത­ലാ­ളി­യു­ടെ അതു­വ­രെ­യു­ള്ള ചൂഷണം അവ­സാ­നി­ക്കു­ക­യും, തൊ­ഴി­ലാ­ളി­കള്‍­ക്ക് അവ­രു­ടെ കൂലി രൊ­ക്കം പണ­മാ­യി­ട്ടു­കി­ട്ടു­ക­യും ചെ­യ്യേ­ണ്ട താമസം, ബൂര്‍­ഷ്വാ­സി­യു­ടെ മറ്റു­വി­ഭാ­ഗ­ങ്ങള്‍, വീ­ട്ടു­ട­മ­സ്ഥ­നും ഷോ­പ്പു­ട­മ­സ്ഥ­നും ഹു­ണ്ടി­ക­ക്കാ­ര­നും മറ്റും മറ്റും, അവ­രു­ടെ­മേല്‍ ചാ­ടി­വീ­ഴു­ക­യാ­യി.

ചെ­റു­കി­ട­വ്യ­വ­സാ­യി­കള്‍, ചെറിയ ഷോ­പ്പു­ട­മ­സ്ഥര്‍, പൊ­തു­വില്‍ പറ­ഞ്ഞാല്‍, ജോ­ലി­യില്‍ നി­ന്നും പി­രി­ഞ്ഞ ചെ­റു­കിട വ്യാ­പാ­രി­കള്‍, കൈ­വേ­ല­ക്കാര്‍, കൃ­ഷി­ക്കാര്‍ തു­ട­ങ്ങി ഇട­ത്ത­ര­ക്കാ­രില്‍­ത്ത­ന്നെ കി­ഴേ­ത്ത­ട്ടില്‍ ഉള്ള­വ­രെ­ല്ലാം ക്ര­മേണ തൊ­ഴി­ലാ­ളി­വര്‍­ഗ്ഗ­മാ­യി അധ:പതി­ക്കു­ന്നു. കാരണം, ഭാ­ഗി­ക­മാ­യി, അവ­രു­ടെ ചു­രു­ങ്ങിയ മൂ­ല­ധ­നം ആധു­നി­ക­വ്യ­വ­സാ­യം നട­ത്തി­ക്കൊ­ണ്ടു­പോ­കാന്‍ അപ­ര്യാ­പ്ത­മാ­ണ്, വന്‍­കി­ട­മു­ത­ലാ­ളി­ക­ളു­മാ­യു­ള്ള മത്സ­ര­ത്തില്‍ അത് മു­ങ്ങി­പ്പോ­കു­ന്നു. ഭാ­ഗി­ക­മാ­യി, പുതിയ ഉല്പാ­ദ­ന­രീ­തി­കള്‍ അവ­രു­ടെ പ്ര­ത്യേ­ക­വൈ­ദ­ഗ്ദ്ധ്യ­ത്തി­നു വി­ല­യി­ല്ലാ­താ­ക്കി­യി­രി­ക്കു­ന്നു. ഇങ്ങ­നെ ജന­സം­ഖ്യ­യി­ലെ എല്ലാ വി­ഭാ­ഗ­ങ്ങ­ളില്‍ നി­ന്നും തൊ­ളി­ലാ­ളി­വര്‍­ഗ്ഗ­ത്തി­ലേ­ക്ക് ആളു­കള്‍ ചേര്‍­ന്നു­കൊ­ണ്ടി­രി­ക്കു­ന്നു.

തൊ­ഴി­ലാ­ളി­വര്‍­ഗ്ഗം വി­കാ­സ­ത്തി­ന്റെ പല ഘട്ട­ങ്ങ­ളി­ലൂ­ടെ കട­ന്നു­പോ­കു­ന്നു. ബൂര്‍­ഷ്വ­സി­യു­മാ­യു­ള്ള സമരം അതി­ന്റെ പി­റ­വി­യോ­ടു­കൂ­ടി ആരം­ഭി­ക്കു­ന്നു, ആദ്യ­മൊ­ക്കെ ഈ പോ­രാ­ട്ടം നട­ത്തു­ന്ന­ത് തൊ­ഴി­ലാ­ളി­കള്‍ ഒറ്റ­യ്ക്കാ­ണ്, പി­ന്നീ­ട് ഒരു ഫാ­ക്ട­റി­യി­ലെ തൊ­ഴി­ലാ­ളി­ക­ളെ­ല്ലാം ചേര്‍­ന്നും, തു­ടര്‍­ന്ന് ഒരു പ്ര­ദേ­ശ­ത്തു­ള്ള ഒരു വ്യ­വ­സാ­യ­ത്തി­ലെ തൊ­ഴി­ലാ­ളി­ക­ളെ­ല്ലാം ചേര്‍­ന്ന് തങ്ങ­ളെ നേ­രി­ട്ട് ചൂഷണം ചെ­യ്യു­ന്ന മു­ത­ലാ­ളി­ക്കെ­തി­രാ­യും. ഉല്പാ­ദ­ന­ത്തി­ന്റെ ബൂര്‍­ഷ്വാ­ബ­ന്ധ­ങ്ങള്‍­ക്കെ­തി­രാ­യി­ട്ടി­ല്ല. ഉല്പാ­ദ­നോ­പ­ക­ര­ണ­ങ്ങ­ളു­ടെ നേര്‍­ക്കാ­ണ് അവര്‍ അവ­രു­ടെ ആക്ര­മ­മം തി­രി­ച്ചു­വി­ടു­ന്ന­ത്. ത്ങ­ളു­ടെ അദ്ധ്വാ­ന­വു­മാ­യി മത്സ­രി­ക്കു­ന്ന ഇറ­ക്കു­മ­തി സാ­ധ­ന­ങ്ങ­ളെ അവര്‍ നശി­പ്പി­ക്കു­ന്നു, യന്ത്ര­ങ്ങള്‍ തല്ലി­ത്ത­കര്‍­ക്കു­ന്നു; ഫാ­ക്ട­റി­കള്‍ കൊ­ള്ളി­വ­യ്ക്കു­ന്നു, മദ്ധ്യ­കാ­ല­ത്തി­ലെ തൊ­ഴി­ലാ­ളി­യു­ടെ മണ്‍­മ­റ­ഞ്ഞ മാ­ന്യ­സ്ഥ­നം ബലാല്‍­ക്കാ­ര­മാ­യി വീ­ണ്ടെ­ടു­ക്കാന്‍ അവര്‍ ശ്ര­മി­ക്കു­ന്നു.

ഈ ഘട്ട­ത്തില്‍ തൊ­ഴി­വാ­ളി­കള്‍ അപ്പോ­ഴും രാ­ജ്യ­ത്താ­ക­മാ­ണം ചി­ന്നി­ച്ചി­ത­റി­ക്കി­ട­ക്കു­ന്ന­തും അന്യേ­ന്യ­മു­ള്ള കി­ട­മ­ത്സ­ര­ത്താല്‍ പി­ളര്‍­ന്ന­തു­മായ, കെ­ട്ടു­റ­പ്പി­ല്ലാ­ത്ത ഒരു കൂ­ട്ട­മാ­ണ്. എവി­ടെ­യെ­ങ്കി­ലും അവര്‍ കൂ­ടു­തല്‍ ഭദ്ര­മായ സം­ഘ­ങ്ങള്‍ ഉണ്ടാ­ക്കാന്‍ ഏകോ­പി­ച്ചു­വെ­ങ്കില്‍ അത് ഇനി­യും അവ­രു­ടെ സ്വ­ന്തം സജീ­വ­സ­ഹ­ക­ര­ണ­ത്തി­ന്റെ ഫല­മ­ല്ല, നേ­രേ­മ­റി­ച്ച്, ബൂര്‍­ഷ്വാ­സി­യു­ടെ ഏകീ­ക­ര­ണ­ത്തി­ന്റെ ഫല­മാ­ണ്. കാരണം, സ്വ­ന്തം രാ­ഷ്ട്രീ­യ­ല­ക്ഷ്യ­ങ്ങള്‍ നേ­ടു­ന്ന­തി­നു­വേ­ണ്ടി, തൊ­ഴി­ലാ­ളി വര്‍­ഗ്ഗ­ത്തെ ആക­മാ­നം ഇള­ക്കി­വി­ടാന്‍ ബൂര്‍­ഷ്വാ­സി നിര്‍­ബ­ന്ധി­ത­മാ­വു­ന്നു. അവര്‍­ക്ക് അപ്പോ­ഴും അങ്ങി­നെ ചെ­യ്യാന്‍ കഴി­യു­ക­യും ചെ­യ്യു­ന്നു. അതു­കൊ­ണ്ട് ഈ ഘട്ട­ത്തില്‍ തൊ­ഴി­ലാ­ളി­വര്‍­ഗ്ഗം തങ്ങ­ളു­ടെ ശത്രു­ക്ക­ളോ­ട­ല്ല, ശത്രു­ക്ക­ളു­ടെ ശത്രു­ക്ക­ളോ­ടാ­ണ്- സ്വേ­ച്ഛാ­പ്ര­ഭു­ത്വ­പ­ര­മായ രാ­ജ­വാ­ഴ്ച­യു­ടെ അവ­ശി­ഷ്ട­ങ്ങ­ളു­ടേ­യും ജന്മി­ക­ളു­ടേ­യും വ്യ­വ­സാ­യി­ക­ള­ല്ലാ­ത്ത ബൂര്‍­ഷ്വാ­ക­ളു­ടേ­യും പെ­റ്റി­ബൂര്‍­ഷ്വാ­ക­ളു­ടേ­യും നേര്‍­ക്കാ­ണ് - സമരം നട­ത്തു­ന്ന­ത്. അങ്ങി­നെ ചരി­ത്ര­പ­ര­മായ പ്ര­സ്ഥാ­ന­മാ­കെ ബൂര്‍­ഷ്വാ­സി­യു­ടെ കൈ­ക­ളില്‍ കേ­ന്ദ്രീ­ക­രി­ച്ചി­രി­ക്കു­ന്നു; ആ മത്സ­ര­ത്തില്‍ നേ­ടു­ന്ന ഓരോ വി­ജ­യ­വും ബൂര്‍­ഷ്വാ­സി­യു­ടെ വി­ജ­യ­മാ­ണ്.

പക്ഷേ, വ്യ­വ­സാ­യ­ത്തി­ന്റെ വി­കാ­സ­ത്തോ­ടു­കൂ­ടി തൊ­ഴി­ലാ­ളി­വര്‍­ഗ്ഗം എണ്ണ­ത്തില്‍ പെ­രു­കുക മാ­ത്ര­മ­ല്ല ചെ­യ്യു­ന്ന­ത്; കൂ­ടു­തല്‍ വലിയ സഞ്ച­യ­ങ്ങ­ളില്‍ കേ­ന്ദ്രീ­കൃ­ത­മാ­യി­ത്തീ­രു­ക­യും അവ­രു­ടെ കരു­ത്തു വള­രു­ക­യും, ആ കരു­ത്തി­നെ­പ്പ­റ്റി അവര്‍­ക്കു കൂ­ടു­തല്‍ ബോ­ധ­മു­ണ്ടാ­വു­ക­യും ചെ­യ്യു­ന്നു. യന്ത്രോ­പ­ക­ര­ണ­ങ്ങള്‍ തൊ­ഴി­ലു­കള്‍ തമ്മി­ലു­ള്ള വ്യ­ത്യാ­സ­ങ്ങ­ളെ­തേ­ച്ചു­മാ­ച്ചു­ക­ള­യു­ക­യും മി­ക്ക­വാ­റും എല്ലാ­യി­ട­ത്തും കൂ­ലി­നി­ര­ക്ക് ഒരേ താ­ഴ്ന്ന നി­ല­വാ­ര­ത്തി­ലേ­ക്കു ചു­രു­ക്കു­ക­യും ചെ­യ്യു­ന്ന­തി­ന­നു­സ­രി­ച്ച് തൊ­ഴി­ലാ­ളി­വര്‍­ഗ്ഗ­ത്തി­ന്റെ അണി­കള്‍­ക്കു­ള്ളി­ലു­ള്ള വി­വി­ധ­താ­ല്പ­ര്യ­ങ്ങ­ളും വ്യ­ത്യ­സ്ത ജീ­വി­ത­സാ­ഹ­ച­ര്യ­ങ്ങ­ളും അധി­ക­മ­ധി­കം സമീ­ക­രി­ക്ക­പ്പെ­ടു­ന്നു. മു­ത­ലാ­ളി­കള്‍ തമ്മില്‍ മൂ­ത്തു­വ­രു­ന്ന കി­ട­മ­ത്സ­ര­വും തല്‍­ഫ­ല­മായ വ്യാ­പാ­ര­പ്ര­തി­സ­ന്ധി­ക­ളും തൊ­ഴി­ലാ­ളി­ക­ളു­ടെ കൂലി അധി­ക­മ­ധി­കം അസ്ഥി­ര­മാ­ക്കി­ത്തീര്‍­ക്കു­ന്നു. അധി­ക­മ­ധി­കം വേ­ഗ­ത്തില്‍ വി­ക­സി­ച്ചു കൊ­ണ്ടി­രി­ക്കു­ന്ന യന്ത്രോ­പ­ക­ര­ണ­ങ്ങ­ളു­ടെ അവി­രാ­മ­മായ അഭി­വൃ­ദ്ധി തൊ­ഴി­ലാ­ളി­ക­ളു­ടെ ഉപ­ജീ­വ­ന­ത്തെ വര്‍­ദ്ധ­മാ­ന­മായ അള­വില്‍ അപ­ക­ട­ത്തി­ലാ­ക്കു­ന്നു. മു­ത­ലാ­ളി­യും തൊ­ഴി­ലാ­ളി­യും തമ്മില്‍ ഒറ്റ­യ്ക്കാ­റ്റ­യ്ക്കു­ണ്ടാ­വു­ന്ന സം­ഘ­ട്ട­ന­ങ്ങള്‍ രണ്ടു വര്‍­ഗ്ഗ­ങ്ങള്‍ തമ്മി­ലു­ള്ള സം­ഘ­ട്ട­ന­ങ്ങ­ളു­ടെ സ്വ­ഭാ­വം അധി­ക­മ­ധി­കം കൈ­ക്കൊ­ള്ളു­ന്നു. അതോടെ തൊ­ഴി­ലാ­ളി­കള്‍ ബൂര്‍­ഷ്വാ­സി­ക്കെ­തി­രാ­യി സം­ഘ­ങ്ങള്‍ (ട്രേ­ഡ് യൂ­ണി­യ­നു­കള്‍) രൂ­പീ­ക­രി­ക്കാന്‍ തു­ട­ങ്ങു­ന്നു, കൂ­ലി­നി­ര­ക്കു നി­ല­നിര്‍­ത്താന്‍ വേ­ണ്ടി അവര്‍ ഒന്നി­ച്ചു ചേ­രു­ന്നു. ഇട­യ്ക്കു­ണ്ടാ­വു­ന്ന ഈ കലാ­പ­ങ്ങള്‍ നട­ത്താന്‍ മുന്‍­കൂ­ട്ടി തയ്യാ­റെ­ടു­ക്കു­ന്ന­തി­നു­വേ­ണ്ടി അവര്‍ സ്ഥി­രം സം­ഘ­ങ്ങള്‍ രൂ­പീ­ക­രി­ക്കു­ന്നു. ചി­ലേ­ട­ത്ത് ഈ സമ­ര­ങ്ങള്‍ ലഹ­ള­ക­ളാ­യി പൊ­ട്ടി­പു­റ­പ്പെ­ടു­ന്നു.

ചി­ല­പ്പോള്‍ തൊ­ളി­ലാ­ളി­കള്‍ വി­ജ­യി­ക്കും; പക്ഷേ, തല്‍­ക്കാ­ല­ത്തേ­ക്കു­മാ­ത്രം. അവര്‍ നട­ത്തു­ന്ന പോ­രാ­ട്ട­ങ്ങ­ളു­ടെ യഥാര്‍­ത്ഥ­ഫ­ലം കി­ട­ക്കു­ന്ന­ത് അടി­യ­ന്തി­ര­നേ­ട്ട­ങ്ങ­ളി­ല­ല്ല, നേ­രേ­മ­റി­ച്ച് തൊ­ഴി­ലാ­ളി­ക­ളു­ടെ നി­ത്യേന വി­പു­ല­പ്പെ­ടു­ന്ന ഏകീ­ക­ര­ണ­ത്തി­ലാ­ണ്. ആധു­നി­ക­വ്യ­വ­സാ­യം സൃ­ഷ്ടി­ക്കു­ന്ന­തും, വി­ഭി­ന്ന­പ്ര­ദേ­ശ­ങ്ങ­ളി­ലെ തൊ­ഴി­ലാ­ളി­കള്‍­ക്ക് പര­സ്പ­രം ബന്ധം വയ്ക്കാന്‍ സൗ­ക­ര്യ­മു­ണ്ടാ­ക്കു­ന്ന­തു­മായ മെ­ച്ച­പ്പെ­ട്ട ഗതാ­ഗ­ത­മാര്‍­ഗ്ഗ­ങ്ങള്‍ ഈ ഏകീ­ക­ര­ണ­ത്തെ സഹാ­യി­ക്കു­ന്നു. ഒരേ സ്വ­ഭാ­വ­ത്തി­ലു­ള്ള അനേകം പ്രാ­ദേ­ശി­ക­സ­മ­ര­ങ്ങ­ളെ വര്‍­ഗ്ഗ­ങ്ങള്‍ തമ്മി­ലു­ള്ള ഒരൊ­റ്റ ദേ­ശീ­യ­സ­മ­ര­ത്തി­ന്റെ രൂ­പ­ത്തില്‍ കേ­ന്ദ്രീ­ക­രി­ക്കാന്‍ ഈ ബന്ധം തന്നെ­യാ­ണ് വേ­ണ്ടി­യി­രു­ന്ന­ത്. എന്നാല്‍ ഓരോ വര്‍­ഗ്ഗ­സ­മ­ര­വും രാ­ഷ്ട്രീ­യ­സ­മ­ര­മാ­ണ്. ദയ­നീ­യ­മായ പെ­രു­വ­ഴി­ക­ളോ­ടു­കൂ­ടിയ മദ്ധ്യ­യു­ഗ­ത്തില്‍ നഗ­ര­നി­വാ­സി­കള്‍­ക്ക് ഇത്ത­ര­മൊ­രു ഏകീ­ക­ര­ണം നേ­ടാന്‍ നൂ­റ്റാ­ണ്ടു­കള്‍ വേ­ണ്ടി­വ­ന്ന­പ്പോള്‍ ഇന്ന­ത്തെ തൊ­ഴി­ലാ­ളി­വര്‍­ഗ്ഗം റെ­യില്‍­വേ­യു­ടെ സഹാ­യ­ത്താല്‍ ഏതാ­നും കൊ­ല്ലം­കൊ­ണ്ട് അത് നേടി.

ഒരു വര്‍­ഗ്ഗ­മെ­ന്ന നി­ല­യ്ക്കും തന്മൂ­ലം ഒരു രാ­ഷ്ട്രീ­യ­പ്പാര്‍­ട്ടി­യെ­ന്ന നി­ല­യ്ക്കു­മു­ള്ള തൊ­ഴി­ലാ­ളി­ക­ളു­ടെ ഈ സംഘടന, തൊ­ഴി­ലാ­ളി­കള്‍­ക്കി­ട­യില്‍­ത്ത­ന്നെ­യു­ള്ള മത്സ­രം കാരണം തു­ടര്‍­ച്ച­യാ­യി തകി­ടം­മ­റി­ക്ക­പ്പെ­ടു­ന്നു. പക്ഷേ, അത് എപ്പോ­ഴും വീ­ണ്ടും ഉയിര്‍­ത്തെ­ഴു­ന്നേ­ല്ക്കു­ന്നു - കൂ­ടു­തല്‍ ഊക്കോ­ടു­കൂ­ടി, ഉറ­പ്പോ­ടു­കൂ­ടി, കരു­ത്തോ­ടു­കൂ­ടി. ബൂര്‍­ഷ്വാ­സി­ക്കി­ട­യില്‍­ത്ത­ന്നെ­യു­ള്ള ഭി­ന്നി­പ്പു­ക­ളെ ഉപ­യോ­ഗി­ച്ചു­കൊ­ണ്ട് തൊ­ഴി­ലാ­ളി­ക­ളു­ടെ ചില താ­ല്പ­ര്യ­ങ്ങള്‍­ക്ക് നി­യ­മ­നിര്‍­മ്മാ­ണം വഴി അം­ഗീ­കാ­രം നല്‍­കാന്‍ അത് നിര്‍­ബ്ബ­ന്ധി­ക്കു­ന്നു. ഇങ്ങ­നെ­യാ­ണ് ഇം­ഗ്ല­ണ്ടില്‍ പത്തു­മ­ണി­ക്കൂര്‍ ബില്‍ (പ്ര­വൃ­ത്തി­സ­മ­യം പത്തു മണി­ക്കൂ­റാ­യി ചു­രു­ക്കു­ന്ന ബില്‍) പാ­സ്സാ­യ­ത്.

ആക­പ്പാ­ടെ നോ­ക്കു­മ്പോള്‍ പഴയ സമൂ­ഹ­ത്തി­ലെ വര്‍­ങ്ങള്‍­ത­മ്മി­ലു­ള്ള ഏറ്റ­മു­ട്ട­ലു­കള്‍ തൊ­ഴി­ലാ­ളി­വര്‍­ഗ്ഗ­ത്തി­ന്റെ വി­കാ­സ­ഗ­തി­യെ പല­പ്ര­കാ­ര­ത്തി­ലും സഹാ­യി­ക്കു­ന്നു. ബൂര്‍­ഷ്വാ­സി നി­ര­ന്ത­ര­മായ ഒരു സമ­ര­ത്തില്‍ സ്വയം ചെ­ന്നു­പെ­ട്ടി­രി­ക്കു­ന്നു. ആദ്യം പ്ര­ഭു­വര്‍­ഗ്ഗ­ത്തോ­ട്; പി­ന്നീ­ട് വ്യ­വ­സാ­യ­പു­രോ­ഗ­തി­ക്കു വി­രു­ദ്ധ­മായ താ­ല്പ­ര്യ­ങ്ങ­ളു­ള്ളം ബൂര്‍­ഷ്വാ­സി­യു­ടെ­ത­ന്നെ ചില വി­ഭാ­ഗ­ങ്ങ­ളോ­ട്; എല്ലാ സമ­യ­ത്തും അന്യ­രാ­ജ്യ­ങ്ങ­ളി­ലെ ബൂര്‍­ഷ്വാ­സി­യോ­ട്. ഈ സമ­ര­ങ്ങ­ളി­ലെ­ല്ലാം തന്നെ തൊ­ഴി­ലാ­ളി­വര്‍­ഗ്ഗ­ത്തോ­ട് അഭ്യര്‍­ത്ഥി­ക്കാ­നും, അതി­ന്റെ സഹായം തേ­ടാ­നും അങ്ങി­നെ അതിനെ രാ­ഷ്ട്രീ­യ­രെ­ഗ­ത്തി­ലേ­ക്കും വലി­ച്ചു­കൊ­ണ്ടു­വ­രാ­നും ബൂര്‍­ഷ്വാ­സി സ്വയം നിര്‍­ബ­ന്ധി­ത­മാ­യി­ത്തീ­രു­ക­യും ചെ­യ്യു­ന്നു. അതു­കൊ­ണ്ട് തൊ­ഴി­ലാ­ളി­വര്‍­ഗ്ഗ­ത്തി­ന് രാ­ഷ്ട്രീ­യ­വും സാ­മാ­ന്യ­വു­മായ വി­ദ്യാ­ഭ്യാ­സ­ത്തി­ന്റെ സ്വ­ന്തം ആദ്യ­പാ­ഠ­ങ്ങള്‍ നല്‍­കു­ന്ന­തു ബൂര്‍­ഷ്വാ­സി­ത­ന്നെ­യാ­ണ്. മറ്റൊ­രു വി­ധ­ത്തില്‍ പറ­യു­ക­യാ­ണെ­ങ്കില്‍, ബൂര്‍­ഷ്വാ­സ­യാ­ണ് അനെ­തി­രാ­യി പോ­രാ­ടാന്‍ ആവ­ശ്യ­മായ ആയു­ധ­ങ്ങള്‍ തൊ­ഴി­ലാ­ളി­വര്‍­ഗ്ഗ­ത്തി­ന് നല്‍­കി­യ­ത്.

ഇതി­നു­പു­റ­മേ, നാം കണ്ടു­ക­ഴി­ഞ്ഞ­തു­പോ­ലെ , വ്യ­വ­സാ­യ­പു­രോ­ഗ­തി ഭര­മ­വര്‍­ഗ്ഗ­ങ്ങ­ളില്‍ ചില വി­ഭാ­ഗ­ങ്ങ­ളെ ഒന്ന­ട­ങ്കം തൊ­ഴി­ലാ­ളി വര്‍­ഗ്ഗ­ത്തി­ലേ­ക്കു് തള്ളി­വി­ടു­ന്നു, അഥവാ അവ­രു­ടെ നി­ല­നി­ല്പി­നു­ള്ള സാ­ഹ­ച­ര്യ­ങ്ങ­ളെ ഭീ­ഷ­ണി­പ്പെ­ടു­ത്തു­ക­യെ­ങ്കി­ലും ചെ­യ്യു­ന്നു. ഈ വി­ഭാ­ഗ­ങ്ങ­ളും തൊ­ഴി­ലാ­ളി വര്‍­ഗ്ഗ­ത്തി­നു് പു­രോ­ഗ­തി­യു­ടേ­യും വി­ജ്ഞാ­ന­ത്തി­ന്റെ­യും നവ­ബീ­ജ­ങ്ങള്‍ പ്ര­ദാ­നം ചെ­യ്യു­ന്നു.

അവ­സാ­ന­മാ­യി, വര്‍­ഗ്ഗ­സ­മ­ര­ത്തി­ന്റെ നിര്‍­ണ്ണാ­യ­ക­ഘ­ട്ടം ആസ­ന്ന­മാ­കു­മ്പോള്‍ , ഭര­ണ­വര്‍­ഗ്ഗ­ത്തി­ന­ക­ത്തു്-വാ­സ്ത­വം പറ­ഞ്ഞാല്‍ , പഴ­യ­സ­മൂ­ഹ­ത്തി­ല­ടി­മു­ടി - നട­ക്കു­ന്ന ശി­ഥി­ലീ­ക­ര­ണ­പ്ര­ക്രിയ പ്ര­ത്യ­ക്ഷ­വും­അ­തി­രൂ­ക്ഷ­വു­മായ രൂപം കൈ­ക്കൊ­ള്ളു­ക­യും , തല്ഫ­ല­മാ­യി ആ വര്‍­ഗ്ഗ­ത്തി­ലെ ഒരു ചെറിയ വി­ഭാ­ഗം അതില്‍­നി­ന്നു സ്വയം വേര്‍­പെ­ട്ടു­പോ­കു­ക­യും , വി­പ്ല­വ­കാ­രി­യായ വര്‍­ഗ്ഗ­ത്തി­ന്റെ ഭാ­വി­യു­ടെ ഭാ­ഗ­ധേ­യം സ്വ­ന്തം കര­ങ്ങ­ളില്‍ വഹി­ക്കു­ന്ന വര്‍­ഗ്ഗ­ത്തി­ന്റെ ഭാ­ഗ­ത്തു ചേ­രു­ക­യും ചെ­യ്യു­ന്നു. അതു­കൊ­ണ്ടു് മു­മ്പൊ­രു ഘട്ട­ത്തി­ന്റെ പ്ര­ഭു­വര്‍­ഗ്ഗ­ത്തില്‍ ഒരു വി­ഭാ­ഗം ബൂര്‍­ഷ്വാ­സി­യു­ടെ ഭാ­ഗ­ത്തു് ചേര്‍­ന്ന­തു­പോ­ലെ­ത­ന്നെ ബൂര്‍­ഷ്വാ­സി­യില്‍ ഒരു വി­ഭാ­ഗം - വി­ശേ­ഷി­ച്ചും; ചരി­ത്ര­പ­ര­മായ ഈ പ്ര­സ്ഥാ­ന­ത്തെ­യൊ­ട്ടാ­കെ താ­ത്വി­ക­മാ­യി ഗ്ര­ഹി­ക്കാന്‍ കഴി­വു­ണ്ടാ­ക്ക­ത്ത­ക്ക നി­ല­യി­ലേ­ക്കു് സ്വയെ ഉയര്‍­ന്നി­ട്ടു­ള്ള ബൂര്‍­ഷ്വാ പ്ര­ത്യ­ശാ­സ്ത്ര­ജ്ഞ­ന്മ­രില്‍ ഒരു വി­ഭാ­ഗം - തൊ­ഴി­ലാ­ളി വര്‍­ഗ്ഗ­ത്തി­ന്റെ ഭാ­ഗ­ത്തേ­ക്കു പോ­കു­ന്നു.

ഇന്നു് ബൂര്‍­ഷ്വാ­സി­ക്കു് അഭി­മു­ഖ­മാ­യി നി­ല്ക്കു­ന്ന എല്ലാ വര്‍­ഗ്ഗ­ങ്ങ­ളി­ലും­വെ­ച്ചു് യഥാര്‍­ത്ഥ­ത്തില്‍ വി­പ്ല­വ­കാ­രി­യായ ഒരേ­യൊ­രു വര്‍­ഗ്ഗം തൊ­ഴി­ലാ­ളി­വര്‍­ഗ്ഗ­മാ­ണു്. ആധു­നി­ക­വ്യ­വ­സാ­യ­ത്തി­ന്റെ മു­മ്പില്‍ മറ്റു വര്‍­ഗ്ഗ­ങ്ങ­ളെ­ല്ലാം ക്ഷ­യി­ക്കു­ക­യും , ഒടു­വില്‍ തി­രോ­ഭ­വി­ക്കു­ക­യും ചെ­യ്യു­ന്നു. തൊ­ഴി­ലാ­ളി­വര്‍­ഗ്ഗ­മാ­ണു് അതി­ന്റെ സവി­ശേ­ഷ­വും സാ­ര­ത്തു­മായ ഉല്പ­ന്നം .

ഇട­ത്ത­ര­വര്‍­ഗ്ഗ­ത്തി­ന്റെ വി­ഭാ­ഗ­ങ്ങ­ളെ­ന്ന നി­ല­യ്ക്കു­ള്ള തങ്ങ­ളു­ടെ നി­ല­നി­ല്പി­നെ നാ­ശ­ത്തില്‍­നി­ന്നും രക്ഷി­ക്കാന്‍­വേ­ണ്ടി താ­ഴേ­ക്കി­ട­യി­ലു­ള്ള ഇട­ത്ത­ര­ക്കാ­രായ ചെ­റു­കി­ട­വ്യ­വ­സാ­യി­കള്‍ , ഷോ­പ്പു­ട­മ­കള്‍ , കൈ­വേ­ല­ക്കാര്‍ , കൃ­ഷി­ക്കാര്‍ തു­ട­ങ്ങി­യ­വ­രെ­ല്ലാം തന്നെ ബൂര്‍­ഷ്വാ­സി­ക്കെ­തി­രൊ­യി പോ­രാ­ടു­ന്നു. അതു­കൊ­ണ്ടു് അവര്‍ വി­പ്ല­വ­കാ­രി­കള്‍ അല്ല, യാ­ഥാ­സ്ഥി­തി­ക­ന്മാ­രാ­ണു് , പോരാ , പി­ന്തി­രി­പ്പ­ന്മാ­രാ­ണു്. കാരണം , അവര്‍ ചരി­ത്ര­ത്തി­ന്റെ ചക്രം പു­റ­കോ­ട്ടു തി­രി­ക്കാ­നാ­ണു് ശ്ര­മി­ക്കു­ന്ന­തു്. ഇനി സം­ഗ­തി­വ­ശാല്‍ അവര്‍ വി­പ്ല­വ­കാ­രി­കള്‍ ആണെ­ങ്കില്‍ അതി­നു­ള്ള കാരണം അവര്‍ താ­മ­സി­യാ­തെ തൊ­ഴി­ലാ­ളി­വര്‍­ഗ്ഗ­ത്തി­ലേ­ക്കു മാ­റു­മെ­ന്ന വസ്തുത മാ­ത്ര­മാ­ണു്. അപ്പോള്‍ തങ്ങ­ളു­ടെ ഭാ­വി­താ­ല്പ­ര്യ­ങ്ങ­ളെ­യാ­ണു് , ഇന്ന­ത്തെ താ­ല്പ­ര്യ­ങ്ങ­ളെ­യ­ല്ല , അവര്‍ സം­ര­ക്ഷി­ക്കു­ന്ന­തു്. തൊ­ഴി­ലാ­ളി­വര്‍­ഗ്ഗ­ത്തി­ന്റെ നി­ല­പാ­ടില്‍ നി­ല­കൊ­ള്ളാന്‍­വേ­ണ്ടി അവര്‍ അവ­രു­ടെ സ്വ­ന്ത­മായ നി­ല­പാ­ടു് ഉപേ­ക്ഷി­ക്കു­ന്നു.

ആപല്‍­ക്കാ­രി­യായ വര്‍­ഗ്ഗത്തെ, സമൂ­ഹ­ത്തി­ലെ ചെ­റ്റ­ക­ളെ , പഴയ സമൂ­ഹ­ത്തി­ന്റെ ഏറ്റ­വും അടി­ത്ത­ട്ടില്‍ നി­ന്നും എടു­ത്തെ­റി­യ­പ്പെ­ട്ട­വ­രും നി­ഷ്ക്രി­യ­മാ­യി നശി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന­വ­രു­മായ കൂ­ട്ട­ത്തെ , തൊ­ഴി­ലാ­ളി­വി­പ്ല­വം അവി­ട­വി­ടെ പ്ര­സ്ഥാ­ന­ത്തി­ലേ­ക്കു് അടി­ച്ചു­കൊ­ണ്ടു­വ­ന്നു എന്നു വരാം. എന്നാല്‍ അവ­രു­ടെ ജീ­വി­ത­സാ­ഹ­ച­ര്യ­ങ്ങള്‍ പി­ന്തി­രി­പ്പ­ന്മാ­രു­ടെ ഉപ­ജാ­പ­ങ്ങള്‍­ക്കു­വേ­ണ്ടി കൂ­ലി­ക്കെ­ടു­ക്കാ­വു­ന്ന ചട്ട­ക­മാ­യി പ്ര­വര്‍­ത്തി­ക്കാ­നാ­ണു് അവരെ കൂ­ടു­ത­ലാ­യും സജ്ജ­മാ­ക്കു­ന്ന­തു്.

തൊ­ഴി­ലാ­ളി വര്‍­ഗ്ഗ­ത്തി­ന്റെ ജീ­വി­ത­സാ­ഹ­ച­ര്യ­ങ്ങ­ളില്‍ , പഴയ സമൂ­ഹ­ത്തി­ന്റെ ജീ­വി­ത­സാ­ഹ­ച­ര്യ­ങ്ങ­ളെ­ല്ലാം ഇപ്പോള്‍­ത്ത­ന്നെ ഫല­ത്തില്‍ മു­ങ്ങി­പ്പോ­യി­രി­ക്കു­ന്നു. തൊ­ഴി­ലാ­ളി­ക്കു് സ്വ­ത്തി­ല്ല, ഭാ­ര്യ­യും കു­ട്ടി­ക­ളു­മാ­യു­ള്ള അവ­ന്റെ ബന്ധ­ത്തി­നു ബൂര്‍­ഷ്വാ കു­ടും­ബ­ബ­ന്ധ­ങ്ങ­ളു­മാ­യു­ള്ള അവ­ന്റെ ബന്ധ­ത്തി­നു ബൂര്‍­ഷ്വാ കു­ടും­ബ­ബ­ന്ധ­ങ്ങ­ളു­മാ­യി യാ­തൊ­രു സാ­ദൃ­ശ്യ­വു­മി­ല്ലാ­താ­യി­ത്തീര്‍­ന്നി­രി­ക്കു­ന്നു. ആധു­നി­ക­വ്യ­വ­സാ­യ­ങ്ങ­ളി­ലെ അദ്ധ്വാ­നം , മൂ­ല­ധ­ന­ത്തിന്‍­കീ­ഴി­ലു­ള്ള ആധു­നിക അടി­മ­ത്തം , ഫ്രാന്‍­സി­ലെ­ന്ന­പോ­ലെ ഇം­ഗ്ല­ണ്ടി­ലും , ജര്‍­മ്മ­നി­യി­ലെ­ന്ന­പോ­ലെ അമേ­രി­ക്ക­യി­ലും ഒന്നു­ത­ന്നെ­യാ­ണു്. അതു് തൊ­ഴി­ലാ­ളി­യില്‍­നി­ന്നു് ദേ­ശീ­യ­സ്വ­ഭാ­വ­ത്തി­ന്റെ എല്ലാ ലാ­ഞ്ഛ­ന­യും തു­ട­ച്ചു­മാ­റ്റി­യി­രി­ക്കു­ന്നു. അവനെ സം­ബ­ന്ധി­ച്ച­ടു­ത്തോ­ളം , നി­യ­മ­വും സദാ­ചാ­ര­വും മത­വു­മെ­ല്ലാം ബൂര്‍­ഷ്വാ മുന്‍­വി­ധി­കള്‍ മാ­ത്ര­മാ­ണു്. അവ­യു­ടെ ഓരോ­ന്നി­ന്റെ­യും പി­ന്നില്‍ അത്ര­ത­ന്നെ ബൂര്‍­ഷ്വാ താ­ല്പ­ര്യ­ങ്ങള്‍ പകി­യി­രി­ക്കു­ന്ന­താ­യി­ട്ടാ­ണു് അവന്‍ കാ­ണു­ന്ന­തു്.

ഇതി­നു­മു­മ്പ് ആധി­പ­ത്യം നേ­ടി­യി­ട്ടു­ള്ള എല്ലാ വര്‍­ഗ്ഗ­ങ്ങ­ളും , തങ്ങള്‍ നേ­ടി­ക്ക­ഴി­ഞ്ഞ പദ­വി­യെ ഉറ­പ്പി­ച്ചു­നിര്‍­ത്താന്‍ വേ­ണ്ടി സമൂ­ഹ­ത്തെ ആകെ തങ്ങ­ളെ ധന­സ­മ്പാ­ദ­നോ­പാ­ധി­കള്‍­ക്കു് കീ­ഴ്പ്പെ­ടു­ത്താന്‍ നോ­ക്കി. തങ്ങ­ളു­ടെ സ്വ­ന്തം പഴയ ധന­സ­മ്പാ­ദ­ന­രീ­തി­യേ­യും തദ്വാ­രാ അതി­നു­മു­മ്പു­ള്ള മറ്റെ­ല്ലാ ധന­സ­മ്പാ­ദ­ന­രീ­തി­ക­ളേ­യും നിര്‍­മ്മാര്‍­ജ്ജ­നം ചെ­യ്യു­ന്ന­തി­ലൂ­ടെ­യ­ല്ലാ­തെ തൊ­ഴി­ലാ­ളി­വര്‍­ഗ്ഗ­ത്തി­നു് സമൂ­ഹ­ത്തി­ന്റെ ഉല്പാ­ദ­ന­ശ­ക്തി­ക­ളു­ടെ നാ­ഥ­ന്മാ­രാ­കാന്‍ സാ­ധി­ക്കു­ക­യി­ല്ല. നേ­ടി­യെ­ടു­ക്കാ­നോ , കാ­ത്തു­ര­ക്ഷി­ക്കാ­നോ അവര്‍­ക്കു് തങ്ങ­ളു­ടേ­താ­യി യാ­തൊ­ന്നും തന്നെ­യി­ല്ല. വ്യ­ത­ക്തി­പ­ര­മായ സ്വ­ത്തി­നു­വേ­ണ്ടി­യു­ള്ള എല്ലാ രക്ഷാ­വ്യ­വ­സ്ഥ­ക­ളേ­യും ഉറ­പ്പു­ക­ളേ­യും നശി­പ്പി­ക്കു­ക­യാ­ണു് അവ­രു­ടെ ദൌ­ത്യം.

ഇതു­വ­രെ ചരി­ത്ര­ത്തി­ലു­ണ്ടാ­യി­ട്ടു­ള്ള എല്ലാ പ്ര­സ്ഥാ­ന­ങ­ങ­ളും ന്യൂ­ന­ന­പ­ക്ഷ­ങ്ങ­ളു­ടേ­തോ , ന്യൂ­ന­പ­ക്ഷ­താ­ല്പ­ര്യ­ങ്ങള്‍­ക്കു­വേ­ണ്ടി­യു­ള്ള­തോ ആയ പ്ര­സ്ഥാ­ന­ങ്ങ­ളാ­യി­രു­ന്നു. തൊ­ഴി­ലാ­ളി പ്ര­സ്ഥാ­ന­മാ­ക­ട്ടെ , ബഹൂ­ഭൂ­രി­പ­ക്ഷ­ത്തി­ന്റെ താ­ല്പ­ര്യ­ത്തി­നു­വേ­മ്ടി­യു­ള്ള, ബഹു­ഭൂ­രി­പ­ക്ഷ­ത്തി­ന്റെ സ്വ­ത­ന്ത്ര­വും ബോ­ധ­പൂര്‍­വ്വ­വു­മായ പ്ര­സ്ഥാ­ന­മാ­ണു്. തങ്ങ­ളു­ടെ മു­ക­ളി­ലു­ള്ള ഔദ്യോ­ഗി­ക­സ­മൂ­ഹ­ത്തി­ന്റെ എല്ലാ അട്ടി­ക­ളേ­യും വാ­യു­വി­ലേ­ക്കു് എടു­ത്തെ­റി­യാ­തെ , ഇന്ന­ത്തെ നമ്മു­ടെ സമൂ­ഹ­ത്തി­ന്റെ ഏറ്റ­വും താ­ഴ്ന്ന തട്ടായ തൊ­ഴി­ലാ­ളി വര്‍­ഗ്ഗ­ത്തി­നു് അന­ങ്ങാ­നാ­വി­ല്ല , സ്വയം എഴു­ന്നേല്‍­ക്കാ­നാ­വി­ല്ല.

തൊ­ഴി­ലാ­ളി­വര്‍­ഗ്ഗം ബൂര്‍­ഷ്വാ­സി­ക്കെ­തി­രാ­യി നട­ത്തു­ന്ന സമരം , ഭാ­വ­ത്തി­ലെ­ങ്കി­ലും രൂ­പ­ത്തില്‍ ആദ്യം ഒരു ദേശീയ സമ­ര­മാ­ണു്. ഒരോ രാ­ജ്യ­ത്തി­ലേ­യും തൊ­ഴി­ലാ­ളി വര്‍­ഗ്ഗ­ത്തി­നു് ആദ്യ­മാ­യി സ്വ­ന്തം ബൂര്‍­ഷ്വാ­സി­യു­മാ­യി കണ­ക്കു തീര്‍­ക്കേ­ണ്ട­തു­ണ്ട­ല്ലോ.

തൊ­ഴി­ലാ­ളി­വര്‍­ഗ്ഗ­ത്തി­ന്റെ വി­കാ­സ­ത്തി­ലെ ഏറ്റ­വും സാ­മാ­ന്യ­മായ ഘട്ട­ങ്ങ­ളെ വി­വ­രി­ക്കു­ന്ന അവ­സാ­ര­ത്തില്‍ , ഇന്ന­ത്തെ സമൂ­ഹ­ത്തി­ന­ക­ത്തു് നീ­റി­പ്പി­ടി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന­തും ഏറിയ തോ­തി­ലോ കു­റ­ഞ്ഞ തോ­തി­ലോ മൂ­ടി­വ­ച്ചി­രി­ക്കു­ന് തുമായ ആഭ്യ­ന്ത­ര­യു­ദ്ധ­ത്തെ , അതൊരു തു­റ­ന്ന വി­പ്ല­വ­മാ­യി പൊ­ട്ടി­പ്പു­റ­പ്പെ­ടു­ന്ന ‌ഘട്ടം­വ­രെ, ബൂര്‍­ഷ്വാ­വാ­സി­യെ ബലാല്‍­ക്കാ­രേണ അട്ടി­മ­റി­ക്കു­ന്ന­തി­ലൂ­ടെ തൊ­ഴി­ലാ­ളി­വര്‍­ഗ്ഗ­ത്തി­ന്റെ ആധി­പ­ത്യ­ത്തി­നു­ള്ള അടി­ത്ത­റ­യി­ടു­ക­യെ­ന്ന ഘട്ടം­വ­രെ , നാം വര­ച്ചു­കാ­ണി­ച്ചു­ക­ഴി­ഞ്ഞു.

ഇതു­വ­രെ­യു­ണ്ടാ­യി­ട്ടു­ള്ള സമൂ­ഹ­ത്തി­ന്റെ എല്ലാ രൂ­പ­ങ്ങ­ളു­ടേ­യും അടി­സ്ഥാ­നം മര്‍­ദ്ദ­ക­വര്‍­ഗ്ഗ­ങ്ങ­ളും മര്‍­ദ്ദി­ത­വര്‍­ഗ്ഗ­ളും തമ്മി­ലു­ള്ള ശത്രു­ത­യാ­ണെ­ന്നു നാം കണ്ടു­ക­ഴി­ഞ്ഞു­വ­ല്ലോ. എന്നാല്‍ ഒരു വര്‍­ഗ്ഗ­ത്തെ മര്‍­ദ്ദി­ക്ക­ണ­മെ­ങ്കില്‍ , അടി­മ­യാ­യി­ട്ടെ­ങ്കി­ലും ജീ­വി­തം തു­ടര്‍­ന്നു­പോ­കേ­വേ­ണ്ടി ചില ഉപാ­ധി­കള്‍ അതി­നു് ഉറ­പ്പു­വ­രു­ത്ത­ണം. അടി­യാ­യ്മ­യു­ടെ കാ­ല­ഘ­ട്ട­ത്തില്‍ , അടി­യാന്‍ നഗ­ര­സ­ഭാം­ഗ­മാ­യി സ്വയം ഉയ­യര്‍­ന്നു, അതു­പോ­ലെ തന്നെ ഫ്യൂ­ഡല്‍ - സ്വേ­ച്ഛാ­പ്ര­ഭു­ത്വ­ത്തി­ന്റെ നു­ക­ത്തിന്‍­കീ­ഴില്‍ പെ­റ്റി­ബൂര്‍­ഷ്വാ­യ്ക്കു് ബൂര്‍­ഷ്വാ­യാ­യി വള­രാന്‍ കഴി­ഞ്ഞു. നേ­രേ­മ­റി­ച്ചു് ഇന്ന­ത്തെ തൊ­ഴി­ലാ­ളി­യാ­ക­ട്ടെ , വ്യ­വ­സ്ഥാ­യം പു­രോ­ഗ­മി­ക്കു­ന്ന­തോ­ടൊ­പ്പെ ഉയ­രു­ന്ന­തി­നു പകരം സ്വ­ന്തം വര്‍­ഗ്ഗ­ത്തി­ന്റെ ജീ­വി­ത­സാ­ഹ­ച­ര്യ­ങ്ങ­ളി­നി­ന്നു­പോ­ലും അധി­ക­മ­ധി­കം അഃ­ധ­പ­തി­ക്കു­കാ­ണു ചെ­യ്യു­ന്ന­തു്. അവര്‍ പാ­പ്രാ­യി­ത്തീ­രു­ന്നു. ജന­സം­ഖ്യ­യെ­ക്കാ­ളും സമ്പ­ത്തി­നെ­ക്കാ­ളും എത്ര­യോ കൂ­ടു­തല്‍ വേ­ഗ­ത്തില്‍ പാ­പ്പ­ര­ത്തം വല­രു­ന്നു. മേ­ലില്‍ സമൂ­ഹ­ത്തി­ലെ ഭര­ണ­വര്‍­ഗ്ഗ­മാ­യി നി­ല­നില്‍­ക്കാ­നും അതി­ന്റെ ജീ­വി­തോ­പാ­ധി­ക­ളെ ഒരു പര­മോ­ന്ന­ത­നി­യ­മ­മെ­ന്നോ­ണം സമൂ­ഹ­ത്തി­ന്റെ മേല്‍ അടി­ച്ചേല്‍­പ്പി­ക്കാ­നും ബൂര്‍­ഷ്വാ­സി­ക്കു് യോ­ഗ്യ­ത­യി­ല്ലെ­ന്നു് അങ്ങി­നെ തെ­ളി­യു­ന്നു. അതിനു ഭരി­ക്കാന്‍ അര്‍­ഹ­ത­യി­ല്ല, കാരണം അതി­ന്റെ അടി­മ­യ്ക്കു് ആ അടി­മ­ത്ത­ത്തിന്‍­കീ­ഴില്‍­പ്പോ­ലും ഉപ­ജീ­വ­ന­ത്തി­നു് ഉറ­പ്പു­നല്‍­കാന്‍ അതിനു കഴി­വി­ല്ല. അടിമ ബൂര്‍­ഷ്വാ­സി­യെ തീ­റ്റി­പ്പോ­റ്റു­ന്ന­തി­നു­പ­ക­രം , അടി­മ­യെ തീ­റ്റി­പ്പോ­റ്റേ­ണ്ടി­വ­രു­ന്ന ഗതി­കേ­ടാ­ണു് ബൂര്‍­ഷ്വാ­സി­ക്കു് വന്നു­ചേര്‍­ന്നി­ട്ടു­ള്ള­തു് . അത്ര­യും ആഴ­ത്തി­ലേ­ക്കു് അവന്‍ ആണ്ടു­പോ­കു­ന്ന­തി­നെ തട­ഞ്ഞു­നിര്‍­ത്താന്‍ ബൂര്‍­ഷ്വാ­സി­ക്ക് സാ­ധി­ക്കാ­താ­യി­രു­ന്നു. ഈ ബൂര്‍­ഷ്വാ­സി­യു­ടെ കീ­ഴില്‍ സമൂ­ങ­ത്തി­നു ജീ­വി­ക്കാന്‍ ഇനി സാ­ദ്ധ്യ­മ­ല്ല. മറ്റൊ­രു വി­ധ­ത്തില്‍ പറ­ഞ്ഞാല്‍ , അതി­ന്റെ നി­ല­നി­ല്പു് സമൂ­ഹ­വു­മാ­യി പൊ­രു­ത്ത­പ്പെ­ടാ­താ­യി­ക്ക­ഴി­ഞ്ഞു.

ബൂര്‍­ഷ്വാ­സി­യു­ടെ നി­ല­നി­ല്പി­നും ആധി­പ­ത്യ­ത്തി­നു­മു­ള്ള അനു­പേ­ക്ഷ­ണീ­യ­മായ ഉപാധി മൂ­ല­ധ­ന­ത്തി­ന്റെ രൂ­പീ­ക­ര­ണ­വും വര്‍­ദ്ധ­ന­വു­മാ­ണു്. മൂ­ല­ധ­ന­ത്തി­ന്റെ ഉപാ­ധി­യാ­ക­ട്ടെ , കൂ­ലി­വേ­ല­യും കൂ­ലി­വേല തൊ­ഴി­ലാ­ളി­കള്‍­ക്കി­ട­യി­ലു­ള്ള മത്സ­ര­ത്തെ മാ­ത്ര­മാ­ണു് ആശ്ര­യി­ച്ചി­രി­ക്കു­ന്ന­തു്. വ്യ­വ­സാ­യ­ത്തി­ന്റെ മു­ന്നേ­റ്റം - ഇതിനെ അറി­യാ­തെ പ്രോ­ത്സാ­ഹി­പ്പി­ക്കു­ന്ന­തു് ബൂര്‍­ഷ്വാ­സി­യാ­ണു്- മത്സ­രം നി­മി­ത്ത­മായ തൊ­ഴി­ലാ­ളി­ക­ളു­ടെ തമ്മില്‍­ത­മ്മി­ലു­ള്ള അകല്‍­ച്ച­യു­ടെ­സ്ഥാ­ന­ത്തു് , സഹ­ക­ര­ണ­ത്തി­ന്റെ ഫല­മാ­യു­ള­വാ­കു­ന്ന വി­പ്ല­വ­ക­ര­മായ കൂ­ട്ടു­കെ­ട്ടി­നെ കൊ­ണ്ടു­വ­രു­ന്നു. അതു­കൊ­ണ്ടു് ബൂര്‍­ഷ്വാ­സി ഉല്പാ­ദി­പ്പി­ക്കു­ക­യും ഉല്പ­ന്ന­ങ്ങള്‍ സ്വാ­യ­ക്ത­മാ­ക്കു­ക­യും ചെ­യ്യു­ന്ന­തി­ന്റെ അടി­സ്ഥാ­ന­ത്തെ ആധു­നി­ക­വ്യ­വ­സാ­യ­ത്തി­ന്റെ വി­കാ­സം തട്ടി­മാ­റ്റു­ന്നു. അതു­കൊ­ണ്ടു് ബൂര്‍­ഷ്വാ­സി സൃ­ഷ്ടി­ക്കു­ന്ന­തു് , സര്‍­വ്വോ­പ­രി അതി­ന്റെ സ്വ­ന്തം ശവ­ക്കു­ഴി തോ­ണ്ടു­ന്ന­വ­രെ­യാ­ണു്. അതി­ന്റെ പത­ന­വും തൊ­ഴി­ലാ­ളി­വര്‍­ഗ്ഗ­ത്തി­ന്റെ വി­ജ­യ­വും ഒരു­പോ­ലെ അനി­വാ­ര്യ­മാ­ണു്.