മല­യാ­ളം വി­ക്കി­ഗ്ര­ന്ഥ­ശാല ഒന്നാം പതി­പ്പു്
കമ്മ്യൂ­ണി­സ്റ്റ് മാ­നി­ഫെ­സ്റ്റോ

[ തി­രു­ത്തുക ]

IV: നി­ല­വി­ലു­ള്ള വി­വിധ പ്ര­തി­പ­ക്ഷ പാര്‍ട്ടി­ക­ളോ­ടു­ള്ള കമ്മ്യൂ­ണി­സ്റ്റു­കാ­രു­ടെ നി­ല­പാ­ട്

ഇം­ഗ്ല­ണ്ടി­ലെ ചാര്‍ട്ടി­സ്റ്റ് പ്ര­സ്ഥാ­ന­ക്കാര്‍, അമേ­രി­ക്ക­യി­ലെ കാര്‍ഷി­ക­പ­രി­ഷ്ക­ര­ണ­വാ­ദി­കള്‍ തു­ട­ങ്ങിയ നി­ല­വി­ലു­ള്ള തൊ­ഴി­ലാ­ളി വര്‍ഗ്ഗ­പ്പാര്‍ട്ടി­ക­ളും കമ്മ്യൂ­ണി­സ്റ്റു­കാ­രും തമ്മി­ലു­ള്ള ബന്ധം രണ്ടാം അദ്ധ്യാ­യ­ത്തില്‍ വ്യ­ക്ത­മാ­ക്കി­യി­ട്ടു­ണ്ട്.

തൊ­ഴി­ലാ­ളി വര്‍ഗ്ഗ­ത്തി­ന്റെ അടി­യ­ന്തി­ര­ല­ക്ഷ്യ­ങ്ങള്‍ നേ­ടു­വാ­നും അവ­രു­ടെ താല്‍ക്കാ­ലിക താ­ല്പ­ര്യ­ങ്ങള്‍ നട­പ്പി­ലാ­ക്കു­വാ­നും വേ­ണ്ടി കമ്മ്യൂ­ണി­സ്റ്റു­കാര്‍ പൊ­രു­തു­ന്നു. എന്നാല്‍ വര്‍ത്ത­മാ­ന­കാ­ല­ത്തെ പ്ര­സ്ഥാ­ന­ത്തില്‍, ആ പ്ര­സ്ഥാ­ന­ത്തി­ന്റെ ഭാ­വി­യേ­യും അവര്‍ പ്ര­തി­നി­ധാ­നം ചെ­യ്യു­ക­യും കാ­ത്തു­ര­ക്ഷി­ക്കു­ക­യും ചെ­യ്യു­ന്നു­ണ്ട്. ഫ്രാന്‍സില്‍ യാ­ഥാ­സ്ഥി­തി­ക­രും സമൂ­ല­പ­രി­വര്‍ത്ത­ന­വാ­ദി­ക­ളു­മാ­യി ബൂര്‍ഷ്വാ­സി­ക്കെ­തി­രാ­യി കമ്മ്യൂ­ണി­സ്റ്റു­കാര്‍ സോ­ഷ്യല്‍ ഡെ­മോ­ക്രാ­റ്റു­ക­ക്ഷി­യു­മാ­യി സഖ്യ­മു­ണ്ടാ­ക്കു­ന്നു. പക്ഷെ, മഹ­ത്തായ ഫ്ര­ഞ്ചു വി­പ്ല­വ­ത്തി­ന്റെ പൈ­തൃ­ക­മെ­ന്നോ­ണം കൈ­മാ­റി വന്നി­ട്ടു­ള്ള വാ­ക്കു­ക­ളു­ടെ­യും വ്യാ­മോ­ഹ­ങ്ങ­ളു­ടെ­യും കാ­ര്യ­ത്തില്‍ വി­മര്‍ശ­ന­പ­ര­മായ ഒരു നി­ല­പാ­ടെ­ടു­ക്കു­വാ­നു­ള്ള അവ­കാ­ശം കമ്മ്യൂ­ണി­സ്റ്റു­കാര്‍ കൈ­വി­ടു­ക­യി­ല്ല.

സ്വി­റ്റ്സര്‍ല­ണ്ടില്‍ അവര്‍ റാ­ഡി­ക്കല്‍ കക്ഷി­യെ അനു­കൂ­ലി­ക്കു­ന്നു. പക്ഷെ, ആ കക്ഷി­യില്‍ വി­രു­ദ്ധ­ശ­ക്തി­കള്‍ - ഭാ­ഗി­ക­മാ­യി ഡെ­മോ­ക്രാ­റ്റി­ക് സോ­ഷ്യ­ലി­സ്റ്റു­കാ­രും (ഫ്ര­ഞ്ച് അര്‍ത്ഥ­ത്തില്‍) ഭാ­ഗി­ക­മാ­യി റാ­ഡി­ക്കല്‍ ബൂര്‍ഷ്വാ­ക­ളും - അട­ങ്ങി­യി­ട്ടു­ണ്ടെ­ന്ന യാ­ഥാര്‍ത്ഥ്യം അവര്‍ വി­സ്മ­രി­ക്കു­ന്നി­ല്ല.

ദേ­ശീ­യ­മോ­ച­ന­ത്തി­നു­ള്ള പ്രാ­ഥ­മി­ക­മായ ഉപാ­ധി എന്ന നി­ല­യില്‍ കാര്‍ഷിക വി­പ്ല­വ­ത്തില്‍ ഊന്നി­പ്പ­റ­യു­ന്ന പാര്‍ട്ടി­യെ­യാ­ണ്, 1846-ല്‍ ക്ര­ക്കോ­വി­ലെ സാ­യു­ധ­ക­ലാ­പം ഇള­ക്കി­വി­ട്ട പാര്‍ട്ടി­യെ­യാ­ണ്, പോ­ള­ണ്ടില്‍ കമ്മ്യൂ­ണി­സ്റ്റു­കാര്‍ പി­ന്താ­ങ്ങു­ന്ന­ത്.

സ്വേ­ച്ഛാ­ധി­പ­ത്യ­പ­ര­മായ രാ­ജ­വാ­ഴ്ച­യ്ക്കും ഫ്യൂ­ഡല്‍ ദു­ഷ്‌­പ്ര­ഭു­ത്വ­ത്തി­നും പെ­റ്റി­ബൂര്‍ഷ്വാ­സി­ക്കു­മെ­തി­രാ­യി വി­പ്ല­വ­ക­ര­മായ രീ­തി­യില്‍ ജര്‍മ്മ­നി­യി­ലെ ബൂര്‍ഷ്വാ­സി എപ്പോ­ഴെ­ല്ലാം പ്ര­വര്‍ത്തി­ക്കു­ന്നു­വോ അപ്പോ­ഴെ­ല്ലാം കമ്മ്യൂ­ണി­സ്റ്റു­കാര്‍ അവ­രോ­ടൊ­പ്പം പോ­രാ­ടു­ന്നു.

എന്നാല്‍ ബൂര്‍ഷ്വാ­സി­ക്ക് ആധി­പ­ത്യം കി­ട്ടു­ന്ന­തോ­ടു­കൂ­ടി അത് നി­ല­വില്‍ വരു­ത്താ­തി­രി­ക്കു­വാന്‍ നിര്‍വ്വാ­ഹ­മി­ല്ലാ­ത്ത സാ­മൂ­ഹ്യ-­രാ­ഷ്ട്രീയ സാ­ഹ­ച­ര്യ­ങ്ങ­ളെ ഉടന്‍ത­ന്നെ ബൂര്‍ഷ്വാ­സി­ക്കെ­തി­രാ­യി അത്ര­യും ആയു­ധ­ങ്ങ­ളാ­യി മാ­റ്റു­വാ­നും ജര്‍മ്മ­നി­യില്‍ പി­ന്തി­രി­പ്പന്‍ വര്‍ഗ്ഗ­ങ്ങള്‍ നി­ലം­പ­തി­ച്ചു കഴി­ഞ്ഞാല്‍ ഉട­ന­ടി ബൂര്‍ഷ്വാ­സി­ക്കെ­തി­രായ പോ­രാ­ട്ടം ആരം­ഭി­ക്കു­വാ­നും വേ­ണ്ടി ബൂര്‍ഷ്വാ­സി­യും തൊ­ഴി­ലാ­ളി­വര്‍ഗ്ഗ­വും തമ്മി­ലു­ള്ള വര്‍ഗ്ഗ­വൈ­ര­ത്തെ­ക്കു­റി­ച്ച് സാ­ദ്ധ്യ­മാ­യ­ത്ര ഏറ്റ­വും വ്യ­ക്ത­മായ ബോ­ധം തൊ­ഴി­ലാ­ളി­വര്‍ഗ്ഗ­ത്തില്‍ ഉള­വാ­ക്കു­ന്ന­തി­ന് അവര്‍ അന­വ­ര­തം പ്ര­വര്‍ത്തി­ക്കും.

യൂ­റോ­പ്യന്‍ നാ­ഗ­രി­ക­ത­യു­ടെ കൂ­ടു­തല്‍ വി­ക­സി­ച്ച സാ­ഹ­ച­ര്യ­ങ്ങ­ളി­ലും 17-­ആം നൂ­റ്റാ­ണ്ടി­ലെ ഇം­ഗ്ല­ണ്ടി­ലേ­യും 18-­ആം നൂ­റ്റാ­ണ്ടി­ലെ ഫ്രാന്‍സി­ലേ­യും തൊ­ഴി­ലാ­ളി­വര്‍ഗ്ഗ­ത്തേ­ക്കാള്‍ എത്ര­യോ അധി­കം വളര്‍ന്നി­ട്ടു­ള്ള ഒരു തൊ­ഴി­ലാ­ളി­വര്‍ഗ്ഗ­ത്തി­ന്റെ പിന്‍ബ­ല­ത്തോ­ടു­കൂ­ടി­യും നട­ക്കു­മെ­ന്നു­റ­പ്പി­ക്കാ­വു­ന്ന ഒരു ബൂര്‍ഷ്വാ­വി­പ്ല­വ­ത്തി­ന്റെ വക്ക­ത്ത് ജര്‍മ്മ­നി എത്തി­ച്ചേര്‍ന്നി­രി­ക്കു­ന്ന­തു­കൊ­ണ്ടും ജര്‍മ്മ­നി­യി­ലെ ബൂര്‍ഷ്വാ വി­പ്ല­വം അതേ­ത്തു­ടര്‍ന്ന് ഉട­ന­ടി­യു­ണ്ടാ­ക്കു­ന്ന തൊ­ഴി­ലാ­ളി വര്‍ഗ്ഗ­വി­പ്ല­വ­ത്തി­ന്റെ നാ­ന്ദി മാ­ത്ര­മാ­യി­രി­ക്കു­മെ­ന്ന­തു­കൊ­ണ്ടും കമ്മ്യൂ­ണി­സ്റ്റു­കാര്‍ തങ്ങ­ളു­ടെ ശ്ര­ദ്ധ പ്ര­ധാ­ന­മാ­യും ജര്‍മ്മ­നി­യില്‍ കേ­ന്ദ്രീ­ക­രി­ക്കു­ന്നു.

ചു­രു­ക്ക­ത്തില്‍ കമ്മ്യൂ­ണി­സ്റ്റു­കാര്‍ എല്ലാ­യി­ട­ത്തും നി­ല­വി­ലു­ള്ള സാ­മൂ­ഹ്യ-­രാ­ഷ്ട്രീ­യ­ക്ര­മ­ങ്ങള്‍ക്കെ­തി­രായ എല്ലാ വി­പ്ല­വ­പ്ര­സ്ഥാ­ന­ങ്ങ­ളേ­യും പി­ന്താ­ങ്ങു­ന്നു.

ഈ പ്ര­സ്ഥാ­ന­ങ്ങ­ളി­ലെ­ല്ലാം തന്നെ കമ്മ്യൂ­ണി­സ്റ്റു­കാര്‍ സ്വ­ത്തു­ട­മ­യു­ടെ പ്ര­ശ്ന­ത്തെ - ആ സമ­യ­ത്ത് അത് എത്ര­ത്തോ­ളം വളര്‍ന്നി­ട്ടു­ണ്ടെ­ന്ന് നോ­ക്കാ­തെ - പ്ര­മുഖ പ്ര­ശ്ന­മാ­യി മു­ന്നോ­ട്ടു­കൊ­ണ്ടു വരു­ന്നു.

അവ­സാ­ന­മാ­യി അവര്‍ എല്ലാ രാ­ജ്യ­ങ്ങ­ളി­ലു­മു­ള്ള ജനാ­ധി­പ­ത്യ­പാര്‍ട്ടി­കള്‍ തമ്മില്‍ യോ­ജി­പ്പും ധാ­ര­ണ­യും ഉണ്ടാ­ക്കു­ന്ന­തി­നു­വേ­ണ്ടി­യാ­ണ് എല്ലാ­യി­ട­ത്തും പരി­ശ്ര­മി­ക്കു­ക.

സ്വാ­ഭി­പ്രാ­യ­ങ്ങ­ളേ­യും ലക്ഷ്യ­ങ്ങ­ളേ­യും മൂ­ടി­വ­യ്ക്കു­ന്ന­തി­നെ കമ്മ്യൂ­ണി­സ്റ്റു­കാര്‍ വെ­റു­ക്കു­ന്നു. നി­ല­വി­ലു­ള്ള സാ­മൂ­ഹ്യ വ്യ­വ­സ്ഥ­യെ­യാ­കെ ബലം പ്ര­യോ­ഗി­ച്ച് മറി­ച്ചി­ട്ടാല്‍ മാ­ത്ര­മേ തങ്ങ­ളു­ടെ ലക്ഷ്യ­ങ്ങള്‍ നേ­ടാ­നാ­വൂ എന്ന് അവര്‍ പര­സ്യ­മാ­യി പ്ര­ഖ്യാ­പി­ക്കു­ന്നു. കമ്മ്യൂ­ണി­സ്റ്റ് വി­പ്ല­വ­ത്തെ ഓര്‍ത്ത് ഭര­ണാ­ധി­കാ­രി­വര്‍ഗ്ഗ­ങ്ങള്‍ കി­ടി­ലം കൊ­ള്ള­ട്ടെ. തൊ­ഴി­ലാ­ളി­കള്‍ക്ക് സ്വ­ന്തം ചങ്ങ­ല­ക്കെ­ടു­ക­ള­ല്ലാ­തെ മറ്റൊ­ന്നും നഷ്ട­പ്പെ­ടു­വാ­നി­ല്ല. അവര്‍ക്കു നേ­ടു­വാ­നോ ഒരു ലോ­ക­മു­ണ്ടു­താ­നും.


wz
സര്‍വ്വ­രാ­ജ്യ­തൊ­ഴി­ലാ­ളി­ക­ളേ,
ഏ­കോ­പി­ക്കു­വിന്‍!