മല­യാ­ളം വി­ക്കി­ഗ്ര­ന്ഥ­ശാല ഒന്നാം പതി­പ്പു്
കമ്മ്യൂ­ണി­സ്റ്റ് മാ­നി­ഫെ­സ്റ്റോ

[ തി­രു­ത്തുക ]

അനു­ബ­ന്ധം: 1872-­ലെ ജര്‍­മ്മന്‍ പതി­പ്പി­നു­ള്ള മു­ഖ­വുര

തൊ­ഴി­ലാ­ളി­ക­ളു­ടെ ഒരു സാര്‍­വ്വ­ദേ­ശീ­യ­സം­ഘ­ട­ന­യായ കമ്മ്യൂ­ണി­സ്റ്റു് ലീ­ഗു് -അ­ന്ന­ത്തെ സാ­ഹ­ച­ര്യ­ങ്ങ­ളില്‍ അതു് നി­ശ്ച­യ­മാ­യും ഒരു രഹ­സ്യ­സം­ഘ­ട­ന­യാ­വാ­നേ വഴി­യു­ണ്ടാ­യി­രു­ന്നു­ള്ളു- പ്ര­സ്തു­ത­പാര്‍­ട്ടി­യു­ടെ താ­ത്വി­ക­വും പ്രാ­യോ­ഗി­ക­വു­മായ ഒരു വി­ശ­ദ­പ­രി­പാ­ടി പ്ര­സി­ദ്ധീ­ക­ര­ണാര്‍­ത്ഥം തയ്യാ­റാ­ക്കു­ന്ന­തി­നു് 1847 നവം­മ്പ­റില്‍ ലണ്ട­നില്‍ ചേര്‍­ന്ന കോണ്‍­ഗ്ര­സ്സില്‍­വ­ച്ചു് ഈ മു­ഖ­വുര എഴു­തി­യ­വ­രെ ചു­മ­ത­ല­പ്പെ­ടു­ത്തു­ക­യു­ണ്ടാ­യി. ഈ മാ­നി­ഫെ­സ്റ്റോ­യു­ടെ ഉത്ഭ­വം അവി­ടെ നി­ന്നാ­ണു്. ഫെ­ബ്രു­വ­രി വി­പ്ല­വ­ത്തി­നു് ഏതാ­നു­മാ­ഴ്ച­കള്‍­ക്കു് മു­മ്പു് അതി­ന്റെ കൈ­യെ­ഴു­ത്തു് പ്ര­തി മു­ദ്ര­ണ­ത്തി­നാ­യി ലണ്ട­നി­ലെ­ത്തി­ച്ചേര്‍­ന്നു. ആദ്യ­ത്തെ പതി­പ്പു് ജര്‍­മ്മന്‍ ഭാ­ഷ­യി­ലാ­യി­രു­ന്നു. അതി­നു് ശേ­ഷം ജര്‍­മ്മ­നി­യി­ലും, ഇം­ഗ്ല­ണ്ടി­ലും, അമേ­രി­ക്ക­യി­ലു­മാ­യി ആ ഭാ­ഷ­യില്‍ തന്നെ കു­റ­ഞ്ഞ­തു് പന്ത്ര­ണ്ടു് വി­വി­ധ­പ­തി­പ്പു­കള്‍ പു­റ­ത്തി­റ­ങ്ങി­യി­ട്ടു­ണ്ടു്. 1850-­ലെ മി­സ്സ് ഹെ­ലന്‍ മാ­ക് ഫര്‍­ലെ­യില്‍ അതു് ആദ്യ­മാ­യി ഇം­ഗ്ലീ­ഷി­ലേ­ക്കു് വി­വര്‍­ത്ത­നം ചെ­യ്യു­ക­യും ലണ്ട­നി­ലെ 'റെ­ഡ് റി­പ്പ­ബ്ലി­കു­'­നില്‍ പ്ര­സി­ദ്ധ­പ്പെ­ടു­ത്തു­ക­യും ചെ­യ്തു. പി­ന്നീ­ടു് 1871-ല്‍ അമേ­രി­ക്ക­യില്‍ അതി­നു് കു­റ­ഞ്ഞ­തു് മൂ­ന്നു് വി­വര്‍­ത്ത­ന­ങ്ങ­ളു­ണ്ടാ­യി. 1848-­ലെ ജൂണ്‍ കലാ­പ­ത്തി­നു് അല്പം­മു­മ്പു് പാ­രീ­സി­ലും, ഈയി­ടെ­യാ­യി ന്യൂ­യോര്‍­ക്കി­ലെ 'ലെ സോ­സ്യ­ലി­സ്റ്റി­'­ലും അതി­ന്റെ ഫ്ര­ഞ്ചു­പ­രി­ഭാ­ഷ­കള്‍ പ്ര­ത്യ­ക്ഷ­പ്പെ­ട്ടു. ഒരു പു­തിയ വി­വര്‍­ത്ത­നം തയ്യാ­റാ­ക്ക­പ്പെ­ട്ടു­കൊ­ണ്ടി­രി­ക്കു­ക­യാ­ണു്. ജര്‍­മ്മന്‍ ഭാ­ഷ­യി­ലു­ള്ള ആദ്യ­ത്തെ പതി­പ്പി­നെ­ത്തു­ടര്‍­ന്നു് ലണ്ട­നില്‍ ഒരു പോ­ളി­ഷ് വി­വര്‍­ത്ത­ന­വും അറു­പ­തു­ക­ളില്‍ ജനീ­വ­യില്‍ ഒരു റഷ്യന്‍ വി­വര്‍­ത്ത­ന­വും പു­റ­ത്തി­റ­ങ്ങി. കൂ­ടാ­തെ ആദ്യം പു­റ­ത്തു­വ­ന്ന ഉടന്‍ ഡാ­നീ­ഷ് ഭാ­ഷ­യി­ലേ­ക്കും അതു് വി­വര്‍­ത്ത­നം ചെ­യ്യ­പ്പെ­ട്ടി­രു­ന്നു.


ക­ഴി­ഞ്ഞ കാല്‍­നൂ­റ്റാ­ണ്ടി­നി­ട­യില്‍ സ്ഥി­തി­ഗ­തി­കള്‍­ക്കെ­ത്ര­ത­ന്നെ മാ­റ്റം വന്നി­ട്ടു­ണ്ടെ­ങ്കി­ലും ഈ മാ­നി­ഫെ­സ്റ്റോ­യില്‍ ആവി­ഷ്ക­രി­ച്ചി­ട്ടു­ള്ള പൊ­തു­ത­ത്വ­ങ്ങള്‍ അന്ന­ത്തെ­പ്പോ­ലെ­ത­ന്നെ ഇന്നും ശരി­യാ­ണു്. വി­ശ­ദാം­ശ­ങ്ങ­ളില്‍ അങ്ങു­മി­ങ്ങും ചില ഭേ­ദ­ഗ­തി­കള്‍ വരു­ത്താ­മാ­യി­രി­ക്കാം. മാ­നി­ഫെ­സ്റ്റോ­യില്‍­ത­ന്നെ പ്ര­സ്താ­വി­ച്ചി­ട്ടു­ള്ള­തു­പോ­ലെ, എവി­ടേ­യും എപ്പോ­ഴും ഈ തത്വ­ങ്ങള്‍ പ്ര­യോ­ഗ­ത്തില്‍ വരു­ത്തു­ന്ന കാ­ര്യം അതാ­തു് സമ­യ­ത്തു്, നി­ല­വി­ലു­ള്ള ചരി­ത്ര­പ­ര­മായ സ്ഥി­തി­ഗ­തി­ക­ളെ ആശ്ര­യി­ച്ചാ­ണി­രി­ക്കു­ക. അതു് കൊ­ണ്ടാ­ണു് രണ്ടാം ഭാ­ഗ­ത്തി­ന്റെ അവ­സാ­ന­ത്തില്‍ നിര്‍­ദ്ദേ­ശി­ച്ചി­ട്ടു­ള്ള വി­പ്ല­വ­ന­ട­പ­ടി­ക­ളു­ടെ കാ­ര്യ­ത്തില്‍ പ്ര­ത്യേ­കം ഊന്നല്‍ കൊ­ടു­ക്കാ­തി­രി­ന്നി­ട്ടു­ള്ള­തു്. ഇന്നാ­യി­രു­ന്നു­വെ­ങ്കില്‍ ആ ഭാ­ഗം പല പ്ര­കാ­ര­ത്തി­ലും വ്യ­ത്യ­സ്ത­രീ­തി­യി­ലാ­വും എഴു­തു­ക. കഴി­ഞ്ഞ കാല്‍­നൂ­റ്റാ­ണ്ടി­നി­ട­യില്‍ ആധു­നി­ക­വ്യ­വ­സാ­യ­ത്തി­ലു­ണ്ടാ­യി­ട്ടു­ള്ള വമ്പി­ച്ച പു­രോ­ഗ­തി, അതി­നെ­ത്തു­ടര്‍­ന്നു് തൊ­ഴി­ലാ­ളി വര്‍­ഗ്ഗ­ത്തി­ന്റെ പാര്‍­ട്ടി­സം­ഘ­ട­ന­യ്ക്കു് കൈ­വ­ന്നി­ട്ടു­ള്ള അഭി­വൃ­ദ്ധി­യും വി­കാ­സ­വും, ആദ്യം ഫെ­ബ്രു­വ­രി­വി­പ്ല­വ­ത്തില്‍ നി­ന്നും, പി­ന്നീ­ടു്, അതി­ലു­മു­പ­രി­യാ­യി, തൊ­ഴി­ലാ­ളി വര്‍­ഗ്ഗ­ത്തി­നു് ചരി­ത്ര­ത്തി­ലാ­ദ്യ­മാ­യി രണ്ടു­മാ­സം തി­ക­ച്ചും രാ­ഷ്ട്രീ­യാ­ധി­കാ­രം കൈ­വ­ശം­വെ­ക്കാ­നി­ട­യാ­ക്കിയ പാ­രീ­സ് കമ്യൂ­ണില്‍ നി­ന്നും ലഭി­ച്ച പ്രാ­യോ­ഗി­കാ­നു­ഭ­വ­ങ്ങള്‍ -ഇ­തെ­ല്ലാം­വ­ച്ചു് നോ­ക്കു­മ്പോള്‍, ഈ പരി­പാ­ടി ചില വി­ശ­ദാം­ശ­ങ്ങ­ളില്‍ പഴ­ഞ്ച­നാ­യി­ത്തീര്‍­ന്നി­ട്ടു­ണ്ടു്. പാ­രീ­സ് കമ്യൂണ്‍ പ്ര­ത്യേ­കി­ച്ചും തെ­ളി­യി­ച്ച­തു് ഒരു സം­ഗ­തി­യാ­ണു്. : "മു­മ്പു­ള്ള­വര്‍ തയ്യാര്‍­ചെ­യ്തു­വ­ച്ചി­ട്ടു­ള്ള ഭര­ണ­യ­ന്ത്ര­ത്തെ വെ­റു­തെ­യ­ങ്ങു് കൈ­വ­ശ­പ്പെ­ടു­ത്തി സ്വ­ന്തം ആവ­ശ്യ­ങ്ങള്‍­ക്കു­വേ­ണ്ടി ഉപ­യോ­ഗി­ക്കാന്‍ തൊ­ഴി­ലാ­ളി­വര്‍­ഗ്ഗ­ത്തി­നു് സാ­ദ്ധ്യ­മ­ല്ല." ("­ഫ്രന്‍­സി­ലെ ആഭ്യ­ന്ത­ര­യു­ദ്ധം. ഇന്റര്‍­നാ­ഷ­നല്‍ വര്‍­ക്കിം­ഗു് മെന്‍­സ് അസോ­സി­യേ­ഷ­ന്റെ ജന­റല്‍ കൌണ്‍­സില്‍ ആഹ്വാ­നം­", ലണ്ടന്‍, ട്രൂ­ല­വ്, 1871, പേ­ജു് 15, എന്ന­തില്‍ ഈ സം­ഗ­തി കൂ­ടു­തല്‍ വി­ശ­ദീ­ക­രി­ച്ചി­ട്ടു­ണ്ടു്) ഇതി­നും പു­റ­മേ, സോ­ഷ്യ­ലി­സ്റ്റ് സാ­ഹി­ത്യ­ത്തെ­പ്പ­റ്റി­യു­ള്ള നി­രൂ­പ­ണം, ഇന്ന­ത്തെ സ്ഥി­തി വച്ചു­നോ­ക്കു­മ്പോള്‍, അപൂര്‍­ണ്ണ­മാ­ണെ­ന്ന­തു് സ്വ­യം­സി­ദ്ധ­മാ­ണു്. കാ­ര­ണം 1847 വരെ­യു­ള്ള നി­രൂ­പ­ണ­മേ അതി­ലു­ള്ളു. കൂ­ടാ­തെ, കമ്മ്യൂ­ണി­സ്റ്റു­കാ­രും വി­വിധ പ്ര­തി­പ­ക്ഷ­പ്പാര്‍­ട്ടി­ക­ളും തമ്മി­ലു­ള്ള ബന്ധ­ത്തെ സം­ബ­ന്ധി­ച്ച പ്ര­സ്താ­വ­ങ്ങള്‍ (നാ­ലാം ഭാ­ഗം) താ­ത്വി­ക­മാ­യി ഇന്നും ശരി­യാ­ണെ­ങ്കി­ലും, പ്ര­യോ­ഗി­ക­മാ­യി കാ­ല­ഹ­ര­ണ­പ്പെ­ട്ടു­പോ­യി­രി­ക്കു­ന്നു. കാ­ര­ണം, രാ­ഷ്ട്രീ­യ­സ്ഥി­തി ഇന്നു് പാ­ടേ മാ­റി­യി­രി­ക്കു­ന്നു, മാ­ത്ര­മ­ല്ല, അതില്‍ പറ­ഞ്ഞി­ട്ടു­ള്ള രാ­ഷ്ട്രീ­യ­പ്പാര്‍­ട്ടി­യില്‍ അധി­ക­വും ചരി­ത്ര­ത്തി­ന്റെ പു­രോ­ഗ­തി­യില്‍ ഭൂ­മു­ഖ­ത്തു­നി­ന്നും തെ­റി­ച്ചു­പോ­യി­രി­ക്കു­ന്നു.


ഇ­ങ്ങ­നെ­യൊ­ക്കെ­യാ­ണെ­ങ്കില്‍­ക്കൂ­ടി, ഈ മാ­നി­ഫെ­സ്റ്റോ ചരി­ത്ര­പ്ര­ധാ­ന­മായ ഒരു രേ­ഖ­യാ­യി­ത്തീര്‍­ന്നി­ട്ടു­ണ്ടു്. അതി­നെ മാ­റ്റാന്‍ ഞങ്ങള്‍­ക്കു് ഇനി­മേല്‍ യാ­തൊ­ര­ധി­കാ­ര­വും ഇല്ല. 1847 മു­തല്‍ ഇന്നു­വ­രെ­യു­ള്ള വി­ട­വു് നി­ക­ത്തി­ക്കൊ­ണ്ടു­ള്ള മു­ഖ­വു­ര­യോ­ടു­കൂ­ടിയ ഒരു പതി­പ്പു്, ഒരു പക്ഷേ പി­ന്നീ­ടു് പ്ര­സി­ദ്ധീ­ക­രി­ച്ചേ­ക്കാം. ഈ പതി­പ്പില്‍ അതി­നു­ള്ള സമ­യം ഞങ്ങള്‍­ക്കു് ലഭി­ച്ചി­ല്ല. അത്ര അപ്ര­തീ­ക്ഷി­ത­മാ­യി­രു­ന്നു അതു്.


ല­ണ്ടന്‍, ജൂണ്‍ 24, 1872

കാ­റല്‍ മാര്‍­ക്സ്, ഫെ­ഡ­റി­ക്ക് എം­ഗല്‍­സു്