മല­യാ­ളം വി­ക്കി­ഗ്ര­ന്ഥ­ശാല ഒന്നാം പതി­പ്പു്
കമ്മ്യൂ­ണി­സ്റ്റ് മാ­നി­ഫെ­സ്റ്റോ

[ തി­രു­ത്തുക ]

അനു­ബ­ന്ധം: 1882-­ലെ റഷ്യന്‍ പതി­പ്പ­നു­ള്ള മു­ഖ­വുര

ബകൂ­നില്‍ തര്‍­ജ്ജ­മ­ചെ­യ്ത കമ്മ്യൂ­ണി­സ്റ്റ് മാ­നി­ഫെ­സ്റ്റോ­യു­ടെ ആദ്യ­ത്തെ റഷ്യന്‍ പതി­പ്പു് അറു­പ­തു­ക­ളു­ടെ ആരം­ഭ­ത്തില്‍ കോ­ലെ­ക്കൊല്‍ അച്ച­ടി­ശാല മു­ദ്ര­ണം ചെ­യ്തു. അന്നു് പാ­ശ്ചാ­ത്യ­രാ­ജ്യ­ങ്ങള്‍­ക്കു് സാ­ഹി­ത്യ­പ­ര­മായ കൌ­തു­ക­വ­സ്തു­വാ­യേ അതി­നെ ( മാ­നി­ഫെ­സ്റ്റോ­യു­ടെ റഷ്യന്‍ പതി­പ്പി­നെ) കാ­ണാന്‍ കഴി­ഞ്ഞു­ള്ളു. അത്ത­ര­മൊ­ര­ഭി­പ്രാ­യം ഇന്നു് അസാ­ദ്ധ്യ­മാ­യി­രി­ക്കും.


അ­ന്നു്, 1847 ഡി­സം­ബ­റില്‍, തൊ­ഴി­ലാ­ളി­പ്ര­സ്ഥാ­ന­ത്തി­ന്റെ പരി­ധി എത്ര­മാ­ത്രം പരി­മി­ത­മാ­യി­രു­ന്നു­വെ­ന്നു് മാ­നി­ഫെ­സ്റ്റോ­യു­ടെ അവ­സാ­ന­ഭാ­ഗം -വി­വി­ധ­രാ­ജ്യ­ങ്ങ­ളി­ലെ വി­വിധ പ്ര­തി­പ­ക്ഷ പാര്‍­ട്ടി­ക­ളോ­ടു­ള്ള കമ്മ്യൂ­ണി­സ്റ്റു­കാ­രു­ടെ നി­ല­പാ­ടി­നെ­പ്പ­റ്റി പരാ­മര്‍­ശി­ക്കു­ന്ന ഭാ­ഗം- തി­ക­ച്ചും വ്യ­ക്ത­മാ­ക്കു­ന്നു­ണ്ടു്. റഷ്യ­യു­ടേ­യും, അമേ­രി­ക്ക­യു­ടേ­യും പേ­രു­കള്‍ അതില്‍ ഇല്ല­ത­ന്നെ. റഷ്യ യൂ­റോ­പ്യന്‍ പി­ന്തി­രി­പ്പ­ത്ത­ത്തി­ന്റെ­യാ­കെ അവ­സാ­ന­ത്തെ വലിയ കരു­തല്‍ ശക്തി­യാ­യി നി­ല­നില്‍­ക്കു­ക­യും, അമേ­രി­ക്ക യൂ­റോ­പ്പി­ലെ അധി­ക­പ്പ­റ്റായ തൊ­ഴി­ലാ­ളി­ക­ളെ കു­ടി­യേ­റി­പ്പാര്‍­പ്പു­വ­ഴി ഉള്‍­ക്കൊ­ള്ളു­ക­യും ചെ­യ്തി­രു­ന്ന കാ­ല­മാ­യി­രു­ന്നു അതു്. ഇരു­രാ­ജ്യ­ങ്ങ­ളും യൂ­റോ­പ്പി­ന്റെ ആവ­ശ്യ­ത്തി­നു് വേ­ണ്ട­തായ അസം­സ്കൃ­ത­സാ­ധ­ന­ങ്ങള്‍ ഒരു­ക്കി­ക്കൊ­ടു­ക്കു­ക­യും അതേ­സ­മ­യം, അതി­ന്റെ വ്യ­വ­സാ­യോ­ല്പ­ന്ന­ങ്ങള്‍ ചെ­ല­വ­ഴി­ക്കാ­നു­ള്ള കമ്പോ­ള­മാ­യി വര്‍­ത്തി­ക്കു­ക­യും ചെ­യ്തു. അതു­കൊ­ണ്ടു്, അന്നു് ആ രണ്ടു് രാ­ജ്യ­ങ്ങ­ളും ഒരു നി­ല­യ്ക്ക­ല്ലെ­ങ്കില്‍ മറ്റൊ­രു നി­ല­യ്ക്കു്, അന്ന­ത്തെ യൂ­റോ­പ്യന്‍ വ്യ­വ­സ്ഥ­യു­ടെ നെ­ടും­തൂ­ണു­ക­ളാ­യി­രു­ന്നു.


ഇ­ന്നോ? സ്ഥി­തി എത്ര വ്യ­ത്യാ­സ­പ്പെ­ട്ടി­രി­ക്കു­ന്നു! യു­റോ­പ്പില്‍ നി­ന്നു­ള്ള കു­ടി­യേ­റി­പ്പാര്‍­പ്പു­ത­ന്നെ­യാ­ണു് വട­ക്കെ അമേ­രി­ക്ക­യില്‍ ബൃ­ഹ­ത്തായ കാര്‍­ഷി­കോ­ല്പാ­ദ­ന­ത്തി­നു് വഴി­വ­ച്ച­തു്. അതില്‍­നി­ന്നു് നേ­രി­ടേ­ണ്ടി­വ­രു­ന്ന മത്സ­രം­കൊ­ണ്ടു് യൂ­റോ­പ്പി­ലെ വലു­തും ചെ­റു­തു­മായ ഭൂ­വു­ട­മാ­വ്യ­വ­സ്ഥ­യു­ടെ അടി­ത്ത­റ­ത­ന്നെ കു­ലു­ങ്ങി­ക്കൊ­ണ്ടി­രി­ക്കു­ക­യാ­ണു്. ഇതി­നു് പു­റ­മേ, പടി­ഞ്ഞാ­റന്‍ യൂ­റോ­പ്പി­ന്റെ, പ്ര­ത്യേ­കി­ച്ചു് ഇം­ഗ്ല­ണ്ടി­ന്റെ, ഇതേ­വ­രെ നി­ല­നി­നി­ന്നു­വ­ന്നി­രു­ന്ന വ്യ­വ­സാ­യ­കു­ത്ത­ക­യെ താ­മ­സം­വി­നാ പൊ­ളി­ക്കു­മാ­റ്, അമേ­രി­ക്ക­യ്ക്ക് അതി­ന്റെ വ്യാ­വ­സാ­യി­ക­വി­ഭ­വ­ങ്ങ­ളെ ഊര്‍­ജ്ജി­ത­മാ­യും വി­പു­ല­മായ തോ­തി­ലും ചൂ­ഷ­ണം­ചെ­യ്യാന്‍ തല്‍­ഫ­ല­മാ­യി കഴി­ഞ്ഞു. ഈ രണ്ടു സാ­ഹ­ച­ര്യ­ങ്ങ­ളും വി­പ്ല­വ­ക­ര­മായ രീ­തി­യില്‍ അമേ­രി­ക്ക­യില്‍­ത്ത­ന്നെ ചില പ്ര­ത്യാ­ഘാ­ത­ങ്ങ­ളു­ള­വാ­ക്കു­ന്നു. ചെ­റു­കി­ട­വും. ഇട­ത്ത­ര­വു­മായ ഭൂ­വു­ട­മാ­സ­മ്പ്ര­ദാ­യം -അ­വി­ട­ത്തെ രാ­ഷ്ട്രീ­യ­ഘ­ട­ന­യു­ടെ­യാ­കെ അടി­ത്ത­റ­യി­താ­ണു്- ക്ര­മേ­ണെ പടു­കൂ­റ്റന്‍ കൃ­ഷി­ക്ക­ള­ത്തി­ന്റെ മത്സ­ര­ത്തി­ന്റെ മു­മ്പില്‍ കീ­ഴ­ട­ങ്ങു­ന്നു. അതോ­ടൊ­പ്പം വ്യ­വ­സാ­യ­പ്ര­ദേ­ശ­ങ്ങ­ളി­ലാ­ക­ട്ടെ, ആദ്യ­മാ­യി, വമ്പി­ച്ച തൊ­ഴി­ലാ­ളി­വര്‍­ഗ്ഗ­വും ഭീ­മ­മായ മൂ­ല­ധ­ന­കേ­ന്ദ്രീ­ക­ര­ണ­വും വളര്‍­ന്നു­വ­രു­ന്നു.


പി­ന്നെ റഷ്യ! 1848-1849-­ലെ വി­പ്ല­വ­കാ­ല­ത്തു് യൂ­റോ­പ്പി­ലെ രാ­ജാ­ക്കന്‍­മാ­രെ­ന്ന­ല്ല, ബൂര്‍­ഷ്യാ­സി­പോ­ലും, ഉണര്‍­ന്നു­തു­ട­ങ്ങു­ക­മാ­ത്രം ചെ­യ്തി­രു­ന്ന തൊ­ഴി­ലാ­ളി­വര്‍­ഗ്ഗ­ത്തില്‍­നി­ന്നു­ള്ള, തങ്ങ­ളു­ടെ ഒരേ­യൊ­രു മോ­ക്ഷ­മാ­യി ഇറ്റു­നോ­ക്കി­യി­രു­ന്ന­തു് റഷ്യന്‍ ഇട­പെ­ട­ലി­നെ­യാ­ണു്. സാര്‍ യൂ­റോ­പ്യന്‍ പ്ര­തി­ലോ­മ­ശ­ക്തി­ക­ളു­ടെ നാ­യ­ക­നാ­യി വി­ളം­ബ­രം ചെ­യ്യ­പ്പെ­ട്ടു. എന്നാല്‍ ഇന്നാ­ക­ട്ടെ അയാള്‍ വി­പ്ല­വ­ത്തി­ന്റെ യു­ദ്ധ­ത്ത­ട­വു­കാ­ര­നാ­യി ഗാ­ത്|­ചി­ന­യില്‍ കഴി­യു­ക­യാ­ണു്. റഷ്യ യു­റോ­പ്പി­ലെ വി­പ്ല­വ­പ്ര­വര്‍­ത്ത­ന­ത്തി­ന്റെ മു­ന്ന­ണി­യാ­യി­ത്തീര്‍­ന്നി­രി­ക്കു­ന്നു.


ആ­ധു­നിക ബൂര്‍­ഷ്വാ­സ്വ­ത്തു­ട­മാ­സ­മ്പ്ര­ദാ­യ­ത്തി­ന്റെ വി­നാ­ശം അനി­വാ­ര്യ­വും, ആസ­ന്ന­വു­മാ­ണെ­ന്നു് പ്ര­ഖ്യാ­പി­ക്കു­ക­യെ­ന്ന­താ­യി­രു­ന്നു കമ്മ്യൂ­ണി­സ്റ്റ് മാ­നി­ഫെ­സ്റ്റോ­യു­ടെ ലക്ഷ്യം. എന്നാല്‍ അതി­വേ­ഗം പെ­രു­കി­വ­രു­ന്ന മു­ത­ലാ­ളി­ത്ത­ക്കൊ­ള്ള­യ്ക്കും വള­രാന്‍ തു­ട­ങ്ങു­ക­മാ­ത്രം ചെ­യ്യു­ന്ന ബൂര്‍­ഷ്വാ­ഭൂ­വു­ട­മാ­വ്യ­വ­സ്ഥ­യ്ക്കും അഭി­മു­ഖ­മാ­യി പകു­തി­യി­ലേ­റെ നി­ല­വും കൃ­ഷി­ക്കാ­രു­ടെ പൊ­തു­വു­ട­മ­യി­ലാ­ണെ­ന്ന വസ്തുത നാം റഷ്യ­യില്‍ കാ­ണു­ന്നു. അപ്പോള്‍ ചോ­ദ്യ­മി­താ­ണു്: സാ­ര­മാ­യി കോ­ട്ടം തട്ടി­യി­ട്ടു­ണ്ടെ­ന്നി­രി­ക്കി­ലും പ്രാ­ചീന പൊ­തു­ഭൂ­വു­ട­മ­യു­ടെ ഒരു രൂ­പ­മായ റഷ്യന്‍ "ഒ­ബ്ഷ്ചി­ന"­യ്ക്കു് (ഗ്രാ­മ­സ­മു­ദാ­യം) കമ്മ്യൂ­ണി­സ്റ്റ് പൊ­തു­വു­ട­മ­യെ­ന്ന ഉയര്‍­ന്ന രൂ­പ­ത്തി­ലേ­ക്കു് നേ­രി­ട്ടു് നീ­ങ്ങാന്‍ കഴി­യു­മോ, അതോ നേ­രേ­മ­റി­ച്ചു്, പാ­ശ്ചാ­ത്യ­രാ­ജ്യ­ങ്ങ­ളു­ടെ ചരി­ത്ര പരി­ണാ­മ­ത്തി­ലു­ണ്ടാ­യ­പോ­ലെ അതി­നും അതേ വി­ഘ­ട­ന­പ്ര­ക്രീ­യ­യി­ലൂ­ടെ ആദ്യം കട­ന്നു­പോ­കേ­ണ്ടി­വ­രു­മോ­ ?


ഇ­ന്ന­ത്തെ നി­ല­യ്ക്കു് ഇതി­നു് ഒരൊ­റ്റ ഉത്ത­ര­മേ സാ­ദ്ധ്യ­മാ­യി­ട്ടു­ള്ളു: റഷ്യന്‍ വി­പ്ല­വം പാ­ശ്ചാ­ത്യ­രാ­ജ്യ­ങ്ങ­ളി­ലെ തൊ­ഴി­ലാ­ളി­വര്‍­ഗ്ഗ വി­പ്ല­വ­ത്തി­ന്റെ മു­ന്നോ­ടി­യാ­വു­ക­യും, അവ രണ്ടും അന്യോ­ന്യം പൂ­ര­ണ­മാ­യി­ഭ­വി­ക്കു­ക­യും ചെ­യ്യു­ക­യാ­ണെ­ങ്കില്‍ റഷ്യ­യില്‍ ഇന്നു് കാ­ണു­ന്ന പൊ­തു­ഭൂ­വു­ട­മാ­സ­മ്പ്ര­ദാ­യം കമ്മ്യൂ­ണി­സ്റ്റ് രൂ­പ­ത്തി­ലേ­ക്കു­ള്ള വി­കാ­സ­ത്തി­ന്റെ തു­ട­ക്ക­മാ­യി­ത്തീ­രാ­നി­ട­യു­ണ്ടു്.


ല­ണ്ടന്‍

ജനു­വ­രി 21, 1882


കാ­റല്‍ മാര്‍­ക്സ്

ഫെ­ഡ­റി­ക്ക് എം­ഗല്‍­സു്