മല­യാ­ളം വി­ക്കി­ഗ്ര­ന്ഥ­ശാല ഒന്നാം പതി­പ്പു്
കമ്മ്യൂ­ണി­സ്റ്റ് മാ­നി­ഫെ­സ്റ്റോ

[തി­രു­ത്തുക]

അനു­ബ­ന്ധം: 1888-ലെ ഇം­ഗ്ലി­ഷ് പതി­പ്പി­നു­ള്ള മു­ഖ­വുര

തി­ക­ച്ചു­മൊ­രു ജര്‍മ്മ­സം­ഘ­ട­ന­യാ­യാ­രം­ഭി­ച്ചു് പി­ന്നീ­ടൊ­രു സാര്‍വ്വ­ദേ­ശീയ സം­ഘ­ട­ന­യാ­യി വള­രു­ക­യും 1848-നു­മു­മ്പു­ള്ള യൂ­റോ­പ്യന്‍രാ­ഷ്ട്രീ­യ­പ­രി­സ്ഥി­തി­യില്‍ ഒരു രഹ­സ്യ­സം­ഘ­മാ­യി­ട്ടു­മാ­ത്രം പ്രവര്‍ത്തി­ക്കാന്‍ നിര്‍ബന്ധി­ത­മാ­കു­ക­യും ചെ­യ്തി­ട്ടു­ള്ള കമ്മ്യൂ­ണി­സ്റ്റ് ലീഗ് എന്ന തൊ­ഴി­ലാ­ളി സം­ഘ­ത്തി­ന്റെ പരി­പാ­ടി­യാ­യി­ട്ടാ­ണു് ഈ മാ­നി­ഫെ­സ്റ്റോ പ്ര­സി­ദ്ധീ­ക­രി­ക്ക­പ്പെ­ട്ടി­ട്ടു­ള്ള­തു്. പാര്‍ട്ടി­യു­ടെ താ­ത്വി­ക­വും പ്രാ­യോ­ഗി­ക­വു­മായ ഒരു സമ്പൂര്‍ണ്ണ­പ­രി­പാ­ടി പ്ര­സി­ദ്ധീ­ക­ര­ണ­ത്തി­നു­വേ­ണ്ടി തയ്യാ­റാ­ക്കാന്‍ 1847-ല്‍ ലണ്ട­നി­വ­ച്ചു ചേര്‍ന്ന കമ്മ്യൂ­ണി­സ്റ്റ് ലീ­ഗി­ന്റെ കോണ്‍ഗ്ര­സ്സ് മാര്‍ക്സി­നേ­യും എംഗല്‍സി­നേ­യും ഭര­ണ­മേ­ല്പി­ച്ചു. ജര്‍മ്മന്‍ ഭാഷയില്‍ 1848 ജനു­വ­രി­യില്‍ എഴു­ത­പ്പെ­ട്ട ആ പരി­പാ­ടി­യു­ടെ കയ്യെ­ഴു­ത്തു­പ്ര­തി ഫെ­ബ്രു­വ­രി 24-നു നടന്ന ഫ്ര­ഞ്ചു­വി­പ്ല­വ­ത്തി­നു് കു­റ­ച്ചാ­ഴ്ചകള്‍ക്കു­മു­മ്പു ലണ്ട­നി­ലു­ള്ള ഒരു പ്ര­സ്സി­ലേ­ക്കു് അയ­ച്ചു­കൊ­ടു­ത്തു. 1848 ജൂ­ണി­ലെ സാ­യു­ധ­ക­ലാ­പ­ത്തി­ന­ല്പം­മു­മ്പാ­യി പാ­രീ­സില്‍ ഇതി­ന്റെ ഒരു ഫ്ര­ഞ്ചു­പ­രി­ഭാഷ പു­റ­ത്തു­വ­ന്നു. മി­സ്സ് ഹെലന്‍ മാക്ഫര്‍ലേ­യി­ന്റെ ആദ്യ­ത്തെ ഇം­ഗ്ലീ­ഷ് പരി­ഭാഷ 1850- ല്‍ ജോര്‍ജ്ജ് ജൂലിയന്‍ ഹാര്‍ണി­യു­ടെ റെഡ് റി­പ്പ­ബ്ലി­ക്കന്‍ എന്ന ലണ്ടന്‍ പത്ര­ത്തില്‍ പ്ര­സി­ദ്ധീ­ക­രി­ക്ക­പ്പെ­ട്ടു. അതു­പോ­ലെ ഡാ­നി­ഷ് പതി­പ്പും പോ­ളി­ഷ് പതി­പ്പും പ്ര­സി­ദ്ധീ­ക­രി­ക്ക­പ്പെ­ടു­ക­യു­ണ്ടാ­യി.


1848 ജൂണില്‍ പാ­രീ­സില്‍ നടന്ന സാ­യു­ധ­ക­ലാ­പം- തൊ­ഴി­ലാ­ളിവര്‍ഗ്ഗ­വും ബൂര്‍ഷ്വാ­സി­യും തമ്മില്‍ നടന്ന ആദ്യ­ത്തെ ഗംഭീര പോ­രാ­ട്ടം - പരാ­ജ­യ­പ്പെ­ട്ട­തി­നെ­ത്തുടര്‍ന്നു് യൂ­റോ­പ്യന്‍ തൊ­ഴി­ലാ­ളി വര്‍ഗ്ഗ­ത്തി­ന്റെ രാ­ഷ്ട്രീയ-സാ­മൂ­ഹ്യാ­ഭി­ലാ­ഷ­ങ്ങള്‍ക്കു് ഒരി­ക്കല്‍ക്കൂ­ടി തല്ക്കാ­ല­ത്തേ­ക്കു് ഒരു പി­ന്നോ­ട്ട­ടി­യു­ണ്ടാ­യി. അന്നു­മുതല്‍ അധി­കാ­ര­ത്തി­നു­വേ­ണ്ടി­യു­ള്ള സമരം വീ­ണ്ടും പഴ­യ­പ­ടി , ഫെ­ബ്രു­വ­രി വി­പ്ല­വ­ത്തി­നു­മു­മ്പു­ണ്ടാ­യി­രു­ന്ന­തു­പോ­ലെ­ത­ന്നെ , സ്വ­ത്തു­ട­മവര്‍ഗ്ഗ­ത്തി­ന്റെ വി­വി­ധ­ഭാ­ഗ­ങ്ങള്‍ തമ്മില്‍ മാ­ത്ര­മാ­യി­ത്തീര്‍ന്നു. രാ­ഷ്ട്രീ­യ­പ്രവര്‍ത്ത­ന­സ്വാ­ത­ന്ത്ര്യ­ത്തി­നു­വേ­ണ്ടി പോ­രാ­ടാ­നും ബൂര്‍ഷ്വാ­സി­യു­ടെ തീ­വ്ര­പ­ക്ഷ­ത്തു നി­ല­കൊ­ള്ളാ­നും തൊ­ഴി­ലാ­ളിവര്‍ഗ്ഗം നിര്‍ബ്ബ­ന്ധി­ത­മാ­യി. സ്വ­ത­ന്ത്ര തൊ­ഴി­ലാ­ളി­പ്ര­സ്ഥാ­ന­ങ്ങള്‍ക്കു് എവി­ടെ­യെ­ങ്കി­ലും ജീവന്‍ തെ­ല്ലു ശേ­ഷി­ച്ചി­ട്ടു­ണ്ടെ­ന്നു കണ്ടാല്‍ അവയെ തേ­ടി­പ്പി­ടി­ച്ചു നിര്‍ദ്ദയം നശി­പ്പി­ച്ചി­രു­ന്നു. അങ്ങ­നെ പ്ര­ഷ്യന്‍ പോ­ലീ­സ് അന്നു കൊ­ളോ­നില്‍ സ്ഥി­തി­ചെ­യ്തി­രു­ന്ന കമ്മ്യൂ­ണി­സ്റ്റ് ലീ­ഗി­ന്റെ കേ­ന്ദ്ര­ബോര്‍ഡിനെ വേ­ട്ട­യാ­യി­പ്പി­ടി­ച്ചു; അതി­ന്റെ അം­ഗ­ങ്ങ­ളെ അര­സ്റ്റ് ചെ­യ്തു. 18 മാസം തടവില്‍ പാര്‍പ്പി­ച്ച­തി­നു­ശേ­ഷം 1852 ഒക്ടോ­ബ­റില്‍ അവരെ വി­ചാ­ര­ണ­ചെ­യ്തു. പ്ര­സി­ദ്ധ­മായ ഈ കൊളോണ്‍ കമ്മ്യൂ­ണി­സ്റ്റ് വി­ചാ­രണ ഒക്ടോബര്‍ 4-ആം നു-മുതല്‍ നവംബര്‍ 12-ആം -നു- വരെ നീ­ണ്ടു­നി­ന്നു. തട­വു­കാ­രില്‍ ഏഴു­പേ­രെ 3 കൊ­ല്ലം മുതല്‍ 6 കൊ­ല്ലം വരെ­യു­ള്ള ജയില്‍ശി­ക്ഷ­ക്കു വി­ധി­ച്ചു. വി­ധി­പ­റ­ഞ്ഞ ഉടനെത‌ന്നെ ശേ­ഷി­ച്ച മെ­മ്പ­റ­ന്മാര്‍ ഔപ­ചാ­രി­ക­മാ­യി ലീഗു പി­രു­ച്ചു­വി­ട്ടു. മാ­നി­ഫെ­സ്റ്റോ­യെ­സ്സം­ബ­ന്ധി­ച്ചാ­ണെ­ങ്കില്‍ , അതു് അന്നു­മുതല്‍ വി­സ്മൃ­തി­യി­ലേ­ക്കു് തള്ള­പ്പെ­ട്ടു­വെ­ന്ന­താ­ണു് തോ­ന്നി­യ­തു്.


ഭര­ണാ­ധി­കാ­രിവര്‍ഗ്ഗ­ങ്ങ­ളു­ടെ നേര്‍ക്കു മറ്റൊ­രാ­ക്ര­മ­ണം നട­ത്ത­ത്ത­ക്ക കരു­ത്തു് യൂ­റോ­പ്യന്‍ തൊ­ഴി­ലാ­ളിവര്‍ഗ്ഗ­ത്തി­നു വീ­ണ്ടു­കി­ട്ടി­യ­പ്പോള്‍ സാര്‍വ്വ­ദേ­ശീ­യ­തൊ­ഴി­ലാ­ളി സംഘടന(ഇന്റര്‍നാഷണല്‍ വര്‍ക്കി­ങ്ങ് മെന്‍സ് അസോ­സി­യോഷന്‍) പൊ­ന്തി­വ­ന്നു. എന്നാല്‍ , യൂ­റോ­പ്പി­ലേ­യും അമേ­രി­ക്ക­യി­ലേ­യും സമ­ര­സ­ന്ന­ദ്ധ­രായ തൊ­വി­ലാ­ളിവര്‍ഗ്ഗ­ശ­ക്തി­ക­ളെ­യാ­കെ കൂ­ട്ടി­യി­ണ­ക്കി ഒരൊ­റ്റ­ക്കെ­ട്ടാ­യി നിര്‍ത്ത­ണ­മെ­ന്ന പ്ര­ഖ്യാ­പി­തോ­ദ്ദേ­ശ­ത്തോ­ടു­കൂ­ടി രൂ­പീ­ക­രി­ക്ക­പ്പെ­ട്ട ഈ സം­ഘ­ട­യ്ക്കു് ഈ മാ­നി­ഫെ­സ്റ്റോ­യി­ല­ട­ങ്ങി­യി­ട്ടു­ള്ള തത്വ­ങ്ങള്‍ പെ­ട്ട­ന്ന­ങ്ങ­നെ പ്ര­ഖ്യാ­പി­ക്കാന്‍ സാ­ധി­ക്കാ­തെ വന്നു. ഇം­ഗ്ല­ണ്ടി­ലെ ട്രേ­ഡ്യൂ­ണി­യ­നുകള്‍ക്കും ഫ്രാന്‍സി­ല­ലും ബല്‍ജി­യ­ത്തി­ലും ഇറ്റ­ലി­യി­ലും സ്പെ­യി­നി­ലു­മു­ള്ള പ്രു­ദോ­നി­ന്റെ അനു­യാ­യികള്‍ക്കും , ജര്‍മ്മ­നി­യി­ലെ ലസ്സാ­ലി­ന്റെ അനു­യാ­യികള്‍ക്കും ( ലസ്സാ­ലി­ന്റെ അനു­യാ­യികള്‍- താന്‍ മാര്‍ക്സി­ന്റെ ശി­ഷ്യ­നാ­ണെ­ന്നും ആ നി­ല­യ്ക്കു് മാ­നി­ഫെ­സ്റ്റോ­യു­ടെ അടി­സ്ഥാ­ന­ത്തില്‍ നി­ല­കൊ­ള്ളു­ന്നു­വെ­ന്നും ലസ്സാല്‍തന്നെ നേ­രി­ട്ടു് ഞങ്ങ­ളോ­ടു് എല്ലാ­യ്പോ­ഴും പ്ര­സ്താ­വി­ച്ചി­ട്ടു­ണ്ട്. എന്നാല്‍ അദ്ദേ­ഹം 1862-64 -ല്‍ നട­ത്തിയ പൊ­തു­പ്ര­ക്ഷോ­ഭ­ങ്ങ­ളില്‍ ഗവ­ണ്മെ­ന്റു­വാ­യ്പ­യു­ടെ സഹാ­യ­ത്തോ­ടു­കൂ­ടി നട­ത്തു­ന്ന ഉല്പാ­ദ­ന­സ­ഹ­ക­ര­ണ­സം­ഘ­ങ്ങള്‍ വേ­ണ­മെ­ന്ന ആവ­ശ്യ­ത്തി­ന­പ്പു­റം കട­ന്നി­ട്ടി­ല്ല. (എംഗല്‍സി­ന്റെ കു­റി­പ്പു്).) സ്വീ­കാ­ര്യ­മാ­വ­ത്ത­ക്ക­വ­ണ്ണം വി­പു­ല­മായ ഒരു പരി­പാ­ടി­യാ­ണ് , അതി­വി­പു­ല­മായ ഒരു പരി­പാ­ടി­യാ­ണു് , ഈ ഇന്റര്‍നാ­ഷ­ണ­ലി­നു് (സാര്‍വ്വ­ദേ­ശീയ സം­ഘ­ട­ന­യ്ക്കു്- പരി­ഭാ­ഷകന്‍) അവ­ശ്യം വേ­ണ്ടി­യി­രു­ന്ന­തു്. എല്ലാ കക്ഷികള്‍ക്കും തൃ­പ്തി­ക­ര­മായ നി­ല­യ്ക്കു് ഈ പരി­പാ­ടി തയ്യാ­റാ­ക്കിയ മാര്‍ക്സ് കൂ­ട്ടായ പ്രവര്‍ത്ത­ന­ത്ത­ന­ത്തി­ന്റേ­യും പര­സ്പര ചര്‍ച്ച­ക­ളു­ടേ­യും ഫല­മാ­യി തൊ­ഴി­ലാ­ളി വര്‍ഗ്ഗ­ത്തി­നു സം­ശ­യ­മെ­ന്യേ കൈ­വ­ന്നി­രി­ക്കേ­ണ്ട ബു­ദ്ധി­പ­ര­മായ വി­കാ­സ­ത്തില്‍ തി­ക­ച്ചും വി­ശ്വ­സി­ച്ചു. മു­ത­ലാ­ളി­ത്ത­ത്തി­നെ­തി­രാ­യു­ള്ള പോ­രാ­ട്ട­ത്തി­ന്റെ ഗതിയില്‍ നി­ന്നും ജയാ­പ­ജ­യ­ങ്ങ­ളില്‍നി­ന്നും - ജയ­ത്തേ­ക്കാ­ളേ­റെ പരാ­ജ­യ­ത്തില്‍നി­ന്നും - ജനങ്ങള്‍ക്കു് ഒരു കാ­ര്യം ബോ­ദ്ധ്യ­മാ­വാ­തെ തര­മി­ല്ലെ­ന്നു വന്നു. അതാ­യ­തു് , തങ്ങള്‍ക്കു ഹൃ­ദ്യ­മാ­യി തോ­ന്നി­യി­രു­ന്ന പല ഒറ്റ­മൂ­ലി­ക­ളും അപ­ര്യാ­പ്ത­മാ­ണെ­ന്നും തൊ­ഴി­ലാ­ളി വര്‍ഗ്ഗ­ത്തി­ന്റെ മോ­ച­ന­ത്തി­നു­ള്ള യഥാര്‍ത്ഥ ഉപാ­ധി­ക­ളെ­പ്പ­റ്റി കൂടുതല്‍ കൂ­ല­ങ്കു­ഷ­മാ­യി പരി­ശോ­ധി­ക്കേ­ണ്ട­തു­ണ്ടെ­ന്നും അവര്‍ക്കു ബോ­ധ്യ­പ്പെ­ട്ടു. മാര്‍തക്സി­ന്റെ കാ­ഴ്ച­പ്പാ­ടു് ശരി­യാ­യി­രു­ന്നു. 1864-ല്‍ ഇന്റര്‍ നാഷണല്‍ സ്ഥാ­പി­ച്ച­പ്പോ­ഴു­നൃ­ണ്ടാ­യി­രു­ന്ന തൊ­ഴി­ലാ­ളി വര്‍ഗ്ഗം 1874-ല്‍ അതു പി­രി­ഞ്ഞ­പ്പോ­ഴേ­ക്കു തീരെ മാ­റി­യി­ട്ടു­ണ്ടാ­യി­രു­ന്നു. ഫ്രാന്‍സിലെ പ്രു­ദോന്‍വാ­ദ­ഗ­തി­യും ജര്‍മ്മ­നി­യി­ലെ ലസ്സാ­ലെയന്‍വാ­ദ­ഗ­തി­യും അന്ത്യ­ശ്വാ­സം വലി­ക്കാന്‍ തു­ട­ങ്ങി­യി­ട്ടു­ണ്ടാ­യി­രു­ന്നു. മാ­ത്ര­മ­ല്ല ഇം­ഗ്ല­ണ്ടി­ലം യാ­ഥാ­സ്ഥി­തി­ക­ട്രേ­ഡ് യൂ­ണി­യ­നുകള്‍പോലും , അവയില്‍ മി­ക്ക­തും ഇന്റര്‍നാ­ഷ­മ­ലു­മാ­യി പണ്ടു­മുതല്‍ക്കു­ത­ന്നെ ബന്ധം വിടുര്‍ത്തിര്‍യി­ട്ടു­ണ്ടാ­യി­രു­ന്നെ­ങ്കില്‍കൂടി, യൂ­റോ­പ്യന്‍ വന്‍കര­യി­ലെ സോ­ഷ്യ­ലി­സ­ത്തെ ഞങ്ങള്‍ക്കു പേ­ടി­യി­ല്ലാ­താ­യി­രി­ക്കു­ന്നു എന്നു് കഴി­ഞ്ഞ വര്‍ഷം സ്വാന്‍സിയില്‍ നടന്ന കോണ്‍ഗ്ര­സ്സില്‍വെ­ച്ച് അതി­ന്റെ അദ്ധ്യ­ക്ഷ­നു് അവ­യു­ടെ പേരില്‍ പ്ര­സ്താ­വി­ക്കാന്‍ കഴി­ഞ്ഞ നി­ല­യി­ലേ­ക്കു ക്ര­മേണ നീ­ങ്ങി. വാ­സ്ത­വ­ത്തില്‍ മാ­നി­ഫെ­സ്റ്റോ­യി­ല­ട­ങ്ങി­യി­ട്ടു­ള്ള തത്വ­ങ്ങള്‍ക്കു് എല്ലാ രാ­ജ്യ­ങ്ങ­ളി­ലു­മു­ള്ള തൊ­ഴി­ലാ­ളികള്‍ക്കി­ട­യില്‍ പ്ര­ചു­ര­പ്ര­ചാ­രം സി­ദ്ധി­ച്ചി­രു­ന്നു.


അങ്ങ­നെ­യാ­ണു് ഈ മാ­നി­ഫെ­സ്റ്റോ വീ­ണ്ടും അര­ങ്ങ­ത്തു വന്ന­തു്. അതി­ന്റെ ജര്‍മ്മന്‍പതി­പ്പു­ത­ന്നെ 1850-നു ശേഷം സ്വി­റ്റ്സര്‍ലണ്ടി­ലും ഇം­ഗ്ല­ണ്ടി­ലും അമേ­രി­ക്ക­യി­ലും എത്ര­യോ തവണ അച്ച­ടി­ച്ചി­റ­ക്കി. 1872-ല്‍ ന്യൂ­യോര്‍ക്കി­വെ­ച്ചു് അതി­ന്റെ ഇം­ഗ്ലീ­ഷ് പരി­ഭാഷ വി­ഡ്ഹാള്‍ ആന്റ് ക്ലാ­ഫ്ളിന്‍സ് വീ­ക്കി­ലി യില്‍ പ്ര­സി­ദ്ധീ­ക­രി­ക്ക­പ്പെ­ട്ടു. ഈ ഇം­ഗ്ലീ­ഷ് പരി­ഭാ­ഷ­യില്‍ നി­ന്നും ഒരു ഫ്ര­ഞ്ചു­പ­രി­ഭാഷ ന്യൂ­യോര്‍ക്കി­ലെ ലെ സോ­ഷ്യ­ലി­സ്റ്റ് പ്ര­സി­ദ്ധീ­ക­രി­ച്ചു. അതിനു ശേഷം അമേ­രി­ക്ക­യില്‍ ചു­രു­ങ്ങി­യ­തു രണ്ടു് ഇം­ഗ്ലീ­ഷ് പരി­ഭാ­ഷകള്‍കൂടി പു­റ­ത്തു­വ­രി­ക­യു­ണ്ടാ­യി. രണ്ടും ഏറെ­ക്കു­റേ വി­ക‍­ത­ങ്ങ­ളാ­യി­രു­ന്നു. അവ­യി­ലൊ­ന്നു് ഇം­ഗ്ല­ണ്ടില്‍ വീ­ണ്ടും അച്ച­ടി­ച്ചി­റ­ക്കി­യി­ട്ടു­ണ്ടു്. ബു­ക്കൂ­നി­നാ­ണ് ഇതി­നു് ഒന്നാ­മ­താ­യൊ­രു റഷ്യന്‍ പരി­ഭാ­ഷ­യു­ണ്ടാ­ക്കി­യ­തു്. ആ പരി­ഭാഷ സുമാര്‍ 1863-ല്‍ ജനീ­വ­യില്‍ വെ­ച്ചു് ഹെര്‍ത്സ­ന്റെ കോ­ലൊ­ക്കോല്‍ പത്ര­മാ­ഫീ­സി­നി­ന്നും പ്ര­സി­ദ്ധീ­ക­രി­ച്ചു. രണ്ടാ­മ­ത്തെ റഷ്യന്‍ വിവര്‍ത്തനം വീ­ര­വ­നി­ത­യായ വേര സസൂ­ലി­ച്ചി­ന്റേ­താ­യി­രു­ന്നു. അതും 1882-ല്‍ ജനീ­വ­യില്‍ത്ത­ന്നെ പ്ര­സി­ദ്ധീ­ക­രി­ച്ചു. 1885- ല്‍ ഇതി­ന്റെ പു­തി­യൊ­രു ഢാ­നി­ഷ് പതി­പ്പു് കോപ്പന്‍ഹേഗനില്‍ സോഷ്യല്‍ ഡെ­മോ­ക്രാ­റ്റി­സ് ബി­ബ്ലി­യൊ­ത്തേ­ക്കില്‍ പ്ര­സി­ദ്ധീ­ക­രി­ച്ച­താ­യി കാ­ണു­ന്നു­ണ്ടു്. മറ്റൊ­രു പുത്തന്‍ ഫ്ര­ഞ്ചു­പ­രി­ഭാഷ 1886-ല്‍ പാ­രീ­സില്‍ നി­ന്നു പു­റ­പ്പെ­ടു­ന്ന ലെ സോ­ഷ്യ­ലി­സ്റ്റ് പ്ര­സി­ദ്ധീ­ക­രി­ച്ചു. ഈ ഒടുവില്‍ പറഞ്ഞ ഫ്ര­ഞ്ചു­വിവര്‍ത്ത­ന­ത്തില്‍നി­ന്നു് ഒരു സ്പാ­നി­ഷ് പരി­ഭാഷ 1886-ല്‍ മാ­ഡ്രി­ഡില്‍ പ്ര­സി­ദ്ധീ­ക­രി­ച്ചു. ജര്‍മ്മന്‍ ഭാഷയില്‍ എത്ര­പു­തിയ പതി­പ്പു­ക­ളാ­ണു­ണ്ടാ­യി­ട്ടു­ള്ള­തെ­ന്നു്. എണ്ണി­ക്ക­ണ­ക്കാ­ക്കാന്‍ സാ­ദ്ധ്യ­മ­ല്ല- ചു­രു­ങ്ങി­യ­തു് ഒരു ഡസ­നു­ണ്ടാ­വ­ണം. കോണ്‍സ്റ്റാ­ന്റി­നോ­പ്പി­ളില്‍ ഒരു ആര്‍മിനിയന്‍ പരി­ഭാഷ കു­റ­ച്ചു മാ­സം­മു­മ്പ് പ്ര­സി­ദ്ധീ­ക­രി­ക്ക­പ്പെ­ടാ­നി­രു­ന്നെ­ങ്കി­ലും അതു പു­റ­ത്തു വന്നി­ല്ല. മാര്‍ക്സി­ന്റെ പേ­രു­വെ­ച്ച ഒരു പു­സ്ത­കം പ്ര­സി­ദ്ധീ­ക­രി­ക്കാന്‍ പ്ര­സാ­ധ­ക­നു­ള്ള ഭയവും , ഈ കൃതി തന്റേ­താ­ണെ­ന്നു പറയാന്‍ പരി­ഭാ­ഷ­ക­നു­ള്ള വൈ­മ­ന­സ്യ­വു­മാ­ണു് ഇതി­നു­ള്ള കാ­ര­ണ­മെ­ന്നാ­ണു് ഞാ­ന­റി­ഞ്ഞ­തു്. മറ്റു പല ഭാ­ഷ­ക­ളി­ലും ഇതി­ന്റെ പരി­ഭാഷ വന്നി­ട്ടു­ണ്ടെ­ന്നു ഞാന്‍ കേ­ട്ടി­ട്ടു­ണ്ടു്. പക്ഷേ , ഞാന്‍ അവ­യൊ­ന്നും കണ്ടി­ട്ടി­ല്ല. ഇങ്ങ­നെ ഈ മാ­നി­ഫെ­സ്റ്റോ­യു­ടെ ചരി­ത്രം ഒരു വലിയ പരി­ധി­വ­രെ ആധു­നിക തൊ­ഴി­ലാ­ളിവര്‍ഗ്ഗ­പ്ര­സ്ഥാ­ന­ത്തി­ന്റെ ചരി­ത്ര­ത്തെ­യാ­ണു് പ്ര­തി­ഫ­ലി­പ്പി­ക്കു­ന്ന­തു് ; ഇന്ന­ത്തെ സോ­ഷ്യ­ലി­സ്റ്റ് സാ­ഹി­ത്യ­ങ്ങ­ളില്‍വെ­ച്ചു് ഏറ്റ­വും പ്ര­ചാ­ര­മു­ള്ള­തും ഏറ്റ­വും സാര്‍വ്വ­ദേ­ശീ­യ­സ്വ­ഭാ­വ­മു­ള്ള­തു­മായ പ്ര­സി­ദ്ധീ­ക­ര­ണ­മി­താ­ണെ­ന്ന കാ­ര്യ­ത്തില്‍ യാ­തൊ­രു സം­ശ­യ­വു­മി­ല്ല. സൈ­ബീ­രി­യ­തൊ­ട്ടു് കാ­ലി­ഫോര്‍ണി­യ­വ­രെ­യു­ള്ള കോ­ടാ­നു­കോ­ടി തൊ­ഴി­ലാ­ളികള്‍ ഇതിനെ തങ്ങ­ളു­ടെ പൊ­തു­പ­രി­പാ­ടി­യാ­യി അം­ഗീ­ക­രി­ച്ചി­ട്ടു­ണ്ടെ­ന്നു­ള്ള­തു് നി­സ്സം­ശ­യ­മാ­ണു്.


എങ്കി­ലും അതെ­ഴു­തിയ കാ­ല­ത്തു് അതിനെ സോ­ഷ്യ­ലി­സ്റ്റ് മാ­നി­ഫെ­സ്റ്റോ­യെ­ന്നു് നാ­മ­ക­ര­ണം ചെ­യ്യാന്‍ ഞങ്ങള്‍ക്കു നിര്‍വ്വാ­ഹ­മു­ണ്ടാ­യി­രു­ന്നി­ല്ല. 1877- ല്‍ സോ­ഷ്യ­ലി­സ്റ്റു­കാര്‍ എന്ന പേരില്‍ അറി­യ­പ്പെ­ട്ടി­രു­ന്നവര്‍ രണ്ടു­ത­ര­ക്കാ­രാ­യി­രു­ന്നു. ഒരു ഭാ­ഗ­ത്തു് വിവിധ തര­ത്തി­ലു­ള്ള സാങ്കല്‍പ്പിക സി­ദ്ധാ­ന്ത­ക്കാര്‍ - ഉദാ­ഹ­ര­ണ­ത്തി­നു് ഇം­ഗ്ല­ണ്ടി­ലെ ഓവന്‍പക്ഷ­ക്കാ­രും ഫ്രാന്‍സിലെ ഫു­ര്യേ പക്,ക്കാ­രും ; രണ്ടു കൂ­ട്ട­രും ക്ര­മേണ നാ­മാ­വ­ശേ­ഷ­മാ­കാന്‍ തു­ട­ങ്ങി­യി­ട്ടു­ള്ള ചെ­റു­സം­ഘ­ങ്ഹ­ളാ­യി അന്നു­ത­ന്നെ ശോ­ഷി­ച്ചു­ക­ഴി­ഞ്ഞി­രു­ന്നു. മറു­ഭാ­ഗ­ത്താ­ണെ­ങ്കില്‍ എണ്ണി­യാ­ലൊ­ടു­ങ്ങാ­ത്ത സാ­മൂ­ഹ്യ­മു­റി­വൈ­ദ്യന്‍മാര്‍. മൂ­ല­ധ­ന­ന­ത്തി­നും ലാ­ഭ­ത്തി­നും ഹാ­നി­ത­ട്ടി­ക്കാ­ത്ത എല്ലാ­ത്ത­രം കു­രു­ട്ടു­വി­ദ്യ­ക­ളും പ്ര­യോ­ഗി­ച്ചു­കൊ­ണ്ട് സര്‍വ്വ­വിധ സാ­മൂ­ഹ്യ­പീ­ഡ­ക­ളും ശമി­പ്പി­ക്കാ­മെ­ന്നു­പ­റ­യു­ന്ന­വ­രാ­ണി­ക്കൂ­ട്ടര്‍. ഇരു­കൂ­ട്ട­രും തൊ­ഴി­ലാ­ളി­പ്ര­സ്ഥാ­ന­ത്തി­ന്റെ പു­റ­ത്താ­ണ് നി­ല­ക്കു­ന്ന­ത് ; അഭ്യ­സ്ത­വി­ദ്യ വര്‍ഗ്ഗ­ങ്ങ­ളു­ടെ നേര്‍ക്കാ­ണു് സഹാ­യ­ത്തി­നു­റ്റു­നോ­ക്കു­ന്ന­തു്. വെറും രാ­ഷ്ട്രീ­യ­വി­പ്ല­വ­ങ്ങള്‍ കൊ­ണ്ടു­മാ­ത്രം മതി­യാ­വി­ല്ലെ­ന്നും സമൂ­ഹ­ത്തി­ന്റെ സമൂ­ല­പ­രിവര്‍ത്തനം കൂ­ടി­യേ കഴി­യൂ­വെ­ന്നും ബോ­ദ്ധ്യം­വ­ന്ന തൊ­ഴി­ലാ­ളി­വി­ഭാ­ഗ­ങ്ങ­ളെ­ല്ലാം സ്വയം കമ്മ്യൂ­ണി­സ്റ്റ് എന്ന പേര്‍ കൈ­ക്കൊ­ണ്ടു. വെ­റു­മൊ­രു­വാ­സ­നാ­വി­ശേ­ഷ­ത്തി­ന്റെ സന്ത­തി­യായ, ഒരു തരം അസം­സ്കൃ­ത­വും പരു­ക്കന്‍ മട്ടി­ലു­ള്ള­തു­മായ കമ്മ്യൂ­ണി­സ­മാ­യി­രു­ന്നു അതു് ; എങ്കില്‍ക്കൂ­ടി അതു് കാ­ര്യ­ത്തി­ന്റെ കാതല്‍ സ്പര്‍ശി­ച്ചു­വെ­ന്നു് തന്നെ­യ­ല്ല ഫ്രാന്‍സില്‍ കബേ­യു­ടേ­യും ജര്‍മ്മ­നി­യില്‍ വൈ­റ്റ്ലി­ങ്ങി­ന്റെ­യും സാ­ങ്ക­ല്പിക കമ്മ്യൂ­ണി­സം ഉള­വാ­ക്ക­ത്ത­ക്ക ശക്തി അതി­നു് തൊ­ഴി­ലാ­ളി വര്‍ഗ്ഗ­ത്തി­നി­ട­യില്‍ സി­ദ്ധി­ച്ചു. അങ്ങി­നെ 1847-ല്‍ സോ­ഷ്യ­ലി­സം ഇട­ത്ത­ര­ക്കാ­രു­ടേ­തായ ഒരു പ്ര­സ്ഥാ­ന­വും കമ്മ്യൂ­ണി­സം തൊ­ഴി­ലാ­ളുവര്‍ഗ്ഗ­ത്തി­ന്റേ­തായ ഒരു പ്ര­സ്ഥാ­ന­വു­മാ­യി­രു­ന്നു; സോ­ഷ്യ­ലി­സ­ത്തി­നു യൂ­റോ­പ്പി­ലെ­ങ്കി­ലും മാ­ന്യത ഉണ്ടാ­യി­രു­ന്നു; കമ്മ്യൂ­ണി­സ­ത്തി­ന്റെ കാ­ര്യ­മാ­ക­ട്ടെ നേ­രെ­മ­റി­ച്ചാ­യി­രു­ന്നു. മാ­ത്ര­മ­ല്ല , തൊ­ഴി­ലാ­ളി വര്‍ഗ്ഗ­ത്തി­ന്റെ മോചനം , തൊ­ഴി­ലാ­ളിവര്‍ഗ്ഗം­ത­ന്നം സാ­ധി­ക്കേ­ണ്ട ഒരു കൃ­ത്യ­മാ­ണെന്നു­ള്ള ബോ­ദ്ധ്യം ആദ്യം­മു­ത­ല്ക്കേ ഞങ്ങള്‍ക്കു­ണ്ടാ­യി­രു­ന്ന­തു­കൊ­ണ്ടു് ഈ രണ്ടു പേ­രു­ക­ളില്‍ ഒതാ­ണ്ടു് സ്വീ­ക­രി­ക്കേ­ണ്ട­തെ­ന്ന കാ­ര്യ­ത്തില്‍ ഞങ്ങള്‍ക്കു സം­ശ­യ­മേ ഇല്ലാ­യി­രു­ന്നു. ഞങ്ങള്‍ അതു പി­ന്നീ­ടൊ­രി­ക്ക­ലും നി­രാ­ക­രി­ച്ചി­ട്ടു­മി­ല്ല. ‌‌


ഈ മാ­നി­ഫെ­സ്റ്റോ ഞങ്ങള്‍ രണ്ടു­പേ­രും ചേര്‍ന്നു തയ്യാ­റാ­ക്കി­യ­താ­ണെ­ന്നി­രി­ക്കെ, ഇതി­ന്റെ ഉള്‍ക്കാ­മ്പാ­യി നി­ല്ക്കു­ന്ന മൌ­ലി­ക­പ്ര­മേ­യം മാര്‍ക്സി­ന്റേ­താ­ണെ­ന്നു­ള്ള വസ്തുത ഇവിടെ പ്ര­സ്താ­വി­ക്കേ­ണ്ട­തു് എന്റെ കര്‍ത്ത­വ്യ­മാ­യി ഞാന്‍ കരു­തു­ന്നു. ആ പ്ര­മേ­യ­മി­താ­ണു് : ചരി­ത്ര­ത്തി­ന്റെ ഓരോ കാ­ല­ഘ­ട്ട­ത്തി­ലും അന്ന­ന്നു നി­ല­വി­ലു­ള്ള സാ­മ്പ­ത്തി­കേ­ല്പാ­ദ­ന­വി­നി­മ­യ­ങ്ങ­ളു­ടെ രീ­തി­യും അതില്‍നി­ന്നു് അനി­വാ­ര്യ­മാ­യി ഉട­ലെ­ടു­ക്കു­ന്ന സാ­മൂ­ഹ്യ­ഘ­ട­ന­യു­മാ­ണു് അതാതു കാ­ല­ഘ­ട്ട­ത്തി­ലെ രാ­ഷ്ട്രീയ-സാം­സ്ക്കാ­രി­ക­ച­രി­ത്ര­ത്തി­ന്റെ അടി­ത്ത­റ­യാ­യി­ത്തീ­രു­ന്ന­തു്. ഈ അടി­ത്തറ കണ്ട­റി­ഞ്ഞാല്‍ മാ­ത്ര­മേ അന്ന­ന്ന­ത്തെ ചരി­ത്ര­ത്തി­ന്റെ അര്‍ത്ഥ­വും മന­സ്സി­ലാ­വു­മ­ക­ള്ളു. (ഭൂമി പൊ­തു­സ്വ­ത്താ­ക്കി നി­റു­ത്തി­യി­രു­ന്ന പണ്ട­ത്തെ പ്രാ­കൃ­ത­സ­മ്പ്ര­ദാ­യ­ങ്ങ­ളു­ടെ സാ­മൂ­ഹ്യ­ഘ­ടന അവ­സാ­നി­ച്ച­തി­നു ശേ­ഷ­മു­ണ്ടാ­യി­ട്ടു­ള്ള) മനു­ഷ്യ­വം­ശ­ച­രി­ത്ര­മാ­കെ­ത്ത­ന്നെ വര്‍ഗ്ഗ­സ­മ­ര­ങ്ങ­ളു­ടെ ചരി­ത്ര­മാ­ണു്; ചൂ­ഷ­ക­രും ചൂ­ഷി­ത­രും , ഭരി­ക്കു­ന്ന­വ­രും മര്‍ദ്ദി­ത­രും , തമ്മി­ലു­ള്ള പോ­രാ­ട്ട­ത്തി­ന്റെ ചരി­ത്ര­മാ­ണു്; ഈ വര്‍ഗ്ഗ­സ­മ­ര­ച­രി­ത്രം പലപല പരി­ണാ­മ­ങ്ങ­ളി­ലൂ­ടെ­യും കട­ന്നു­പോ­ന്നു് ഇന്നു് ഒരു പ്ര­ത്യേ­ക­ഘ­ട്ട­ത്തി­ലെ­ത്തി­യി­രി­ക്കു­ക­യാ­ണു്. ഈ ഘട്ട­ത്തി­ന്റെ സവി­ശേ­ഷത ഇതാ­ണു് ; തങ്ങ­ളോ­ടൊ­പ്പം­ത­ന്നെ സമൂ­ഹ­ത്തെ­യാ­കെ സര്‍വ്വ­വി­ധ­ചൂ­ഷ­ണ­ത്തില്‍നി­ന്നും മര്‍ദ്ദ­ന­ത്തില്‍നി­ന്നും വര്‍ഗ്ഗ­വ്യ­ത്യാ­സ­ത്തില്‍നി­ന്നും വര്‍ഗ്ഗ­സ­മ­ര­ങ്ങ­ളില്‍ നി­ന്നും എന്ന­ന്നേ­ക്കു­മാ­യി മോ­ചി­പ്പി­ക്കാ­തെ, ചൂ­ഷ­ണ­വും മര്‍ദ്ദ­ന­വും നട­ത്തു­ന്ന വര്‍ഗ്ഗ­ത്തി­ന്റെ - ബൂര്‍ഷ്വാ­സി­യു­ടെ-പി­ടി­യി­നി­ന്നു് ചൂ­ഷ­ണ­വും മര്‍ദ്ദ­ന­വു­മ­നു­ഭ­വി­ക്കു­ന്ന വര്‍ഗ്ഗ­ത്തി­നു്-തൊ­ഴി­ലാ­ളി വര്‍ഗ്ഗ­ത്തി­നു് - രക്ഷ നേ­ടാ­നാ­വി­ല്ല.


ജീ­വ­ശാ­സ്ത്ര­ത്തില്‍ ഡാര്‍വ്വി­ന്റെ സി­ദ്ധാ­ന്തം എന്തൊ­രു പങ്കാ­ണോ നിര്‍വ്വ­ഹി­ച്ചി­ട്ടു­ള്ള­തു് , ആ പങ്കു് ചരി­ത്ര­ത്തെ സം­ബ­ന്ധി­ച്ച­ടു­ത്തോ­ളം നി­റ­വേ­റ്റാന്‍ പരി­ക­ല്പി­ത­മാ­ണു് ഈ പ്ര­മേ­യം എന്നാ­ണു് എന്റെ അഭി­പ്രാ­യം. 1845-നു­മു­മ്പു­ള്ള ഏതാ­നും കൊ­ല്ല­ങ്ങ­ളാ­യി ഞഞ­ങ്ങ­ളി­രു­പേ­രും ഈ പ്ര­മേ­യ­ത്തി­ലേ­ക്കെ­ത്താന്‍ തു­ട­ങ്ങി­യി­ട്ടു­ണ്ടാ­യി­രു­ന്നു. ഞാന്‍ സ്വ­ന്ത­മാ­യി , സ്വ­ത­ന്ത്ര­മാ­യി , അതി­ലേ­ക്കെ­ത്ര­ക­ണ്ടു­പു­രോ­ഗ­മി­ച്ചി­ട്ടു­ണ്ടാ­യി­രു­ന്നു­വെ­ന്ന­തു് ഞാ­നെ­ഴു­തി­യി­ട്ടു­ള്ള ഇം­ഗ്ല­ണ്ടി­ലെ തൊ­ഴി­ലാ­ളി വര്‍ഗ്ഗ­ത്തി­ന്റെ സ്ഥി­തി എന്ന പു­സ്ത­ക­ത്തില്‍നി­ന്നു് സ്പ­ഷ്ട­മാ­കും. എന്നാല്‍ , 1845-ലെ വസ­ന്ത­ത്തില്‍ ബ്രസല്‍സി­വെ­ച്ചു ഞാന്‍ മാര്‍ക്സി­നെ വീ­ണ്ടും കണ്ട­പ്പോ­ഴേ­ക്കും അദ്ദേ­ഹം അതു് നിര്‍വ്വ­ഹി­ച്ചു­ക­ഴി­ഞ്ഞി­രു­വെ­ന്നു മാ­ത്ര­മ­ല്ല , ഞാന്‍ മുകളില്‍ പ്ര­സ്താ­വി­ച്ച രീ­തി­യില്‍ , മി­ക്ക­വാ­റും അത്ര­ത­ന്നെ വ്യ­ക്ത­മായ വി­ധ­ത്തില്‍ , അതു് എന്റെ മു­മ്പില്‍ വെ­യ്ക്കു­ക­യും ചെ­യ്തു.


1872-ല്‍ പ്ര­സി­ദ്ധീ­ക­രി­ച്ച ജര്‍മ്മന്‍ പകി­പ്പി­നു ഞങ്ങള്‍ കൂ­ട്ടാ­യെ­ഴു­തിയ മു­ഖ­വു­ര­യില്‍നി­ന്നു ഞാന്‍ താഴെ കാ­ണു­ന്ന ഭാഗം ഉദ്ധ­രി­ച്ചു­കൊ­ള്ളു­ന്നു: കഴി­ഞ്ഞ കാല്‍നൂ­റ്റാ­ണ്ടി­നി­ട­യില്‍ സ്ഥി­തി­ഗ­തികള്‍ക്കു് എത്ര­ത­ന്നെ മാ­റ്റം വന്നി­ട്ടു­ണ്ടെ­ങ്കി­ലും ഈ മാ­നി­ഫെ­സ്റ്റോ­യില്‍ ആവി­ഷ്ക്ക­രി­ച്ചി­ട്ടു­ള്ള­തു­പോ­ലെ , െവി­ടെ­യും എപ്പോ­ഴും ഈ തത്വ­ങ്ങള്‍ പ്ര­യോ­ഗ­ത്തില്‍ വരു­ത്തു­ന്ന കാ­ര്യം അതാതു സമ­യ­ത്തു് നി­ല­വി­ലു­ള്ള ചരി­ത­ത്ര­പ­ര­മായ സ്ഥി­തി­ഗ­തി­ക­ളെ ആശ്ര­യി­ച്ചാ­ണി­രി­ക്കുക. അതു­കൊ­ണ്ടാ­ണു് രണ്ടാം ഭാ­ഗ­ത്തി­ന്റെ അവ­സാ­ന­ത്തില്‍ നിര്‍ദ്ദേ­ശി­ച്ചി­ട്ടു­ള്ള വി­പ്ല­വ­ന­ട­പ­ടി­ക­ളു­ടെ കാ­ര്യ­ത്തില്‍ പ്ര­ത്യേ­കം ഊന്നല്‍ കൊ­ടു­ക്കാ­തി­രു­ന്നി­ട്ടു­ള്ള­തു്. ഇന്നാ­യി­രു­ന്നു­വെ­ങ്കില്‍ ആ ഭാഗം പല പ്ര­കാ­ര­ത്തി­ലും വ്യ­ത്യ­സ്ത­രീ­തി­യി­ലാ­വും എഴു­തുക. കഴി­ഞ്ഞ നാ­ല്പ­തു വര്‍ഷത്തി­നി­ട­യില്‍ ആധു­നി­ക­വ്യ­വ­സാ­യ­ത്തി­ലു­ണ്ടാ­യി­ട്ടു­ള്ള വമ്പി­ച്ച പു­രോ­ഗ­തി, അതി­നെ­ത്തുടര്‍ന്നു് തൊ­ഴി­ലാ­ളിവര്‍ഗ്ഗ­ത്തി­ന്റെ പാര്‍ട്ടി­സം­ഘ­ട­ന­യ്ക്കു കൈ­വ­ന്നി­ട്ടു­ള്ള അഭി­വൃ­ദി­ധി­യും വി­കാ­സ­വും , ആദ്യം ഫെ­ബ്രു­വ­രി­വി­പ്ല­വ­ത്തില്‍വനി­ന്നും പി­ന്നീ­ടു് , അതി­ലു­മു­പ­രി­യാ­യി , തൊ­ഴി­ലാ­ളിവര്‍ഗ്ഗ­ത്തി­നു ചരി­ക­ത്ര­ത്തി­ലാ­ദ്യ­മാ­യി രണ്ടു മാസം തി­ക­ച്ചും രാ­ഷ്ട്രീ­യാ­ധി­കാ­രം കൈ­വ­ശം­വെ­യ്ക്കാ­നി­ട­യാ­ക്കിയ പാ­രീ­സ് കമ്മ്യൂ­ണില്‍ നി­ന്നും ലഭി­ച്ച പ്രാ­യോ­ഗി­കാ­നു­ഭ­വ­ങ്ങ- ഇതെ­ല്ലാം വെ­ച്ചു­നോ­ക്കു­മ്പോള്‍ ഈ പരി­പാ­ടി ചില വി­ശ­ദാം­ശ­ങ്ങ­ളില്‍ പഴ­ഞ്ച­നാ­യി­ത്തീര്‍ന്നി­ട്ടു­ണ്ടു്. പാ­രീ­സ് കമ്മ്യൂണ്‍ പ്ര­ത്യേ­കി­ച്ചും തെ­ളി­യി­ച്ച­തു് ഒരു സം­ഗ­തി­യാ­ണു്: ' മു­മ്പു­ള്ളവര്‍ തയ്യാര്‍ ചെ­യ്തു­വ­ച്ചി­ട്ടു­ള്ള ഭര­ണ­യ­ന്ത്ര­ത്തെ വെ­റു­തെ­യ­ങ്ങു് കൈ­വ­ശ­പ്പെ­ടു­ത്തി സ്വ­ന്തം ആവ­ശ്യ­ങ്ങള്‍ക്കു­വേ­ണ്ടി ഉപ­യോ­ഗി­ക്കു­വാന്‍ തൊ­ഴി­ലീ­ളിവര്‍ഗ്ഗ­ത്തി­നു സാ­ദ്ധ്യ­മ­ല്ല.' (ഫ്രാന്‍സിലെ ആഭ്യ­ന്ത­ര­യു­ദ്ധം. ഇന്റ്ര്‍നാഷമല്‍ വര്‍ക്കി­ങ്ങ് മെന്‍സ് അസോ­സി­യേ­ഷ­ന്റെ ജനറല്‍ കൌണ്‍സി­ലി­ന്റെ ആഹ്വാ­നം , ലണ്ടന്‍ , ട്രൂ­ല­വ് , 19871, പേജ് 15 , എന്ന­തില്‍ ഈ സംഗതി കൂടുതല്‍ വി­ശ­ദീ­ക­രി­ച്ചി­ട്ടു­ണ്ടു്.) ഇതി­നു­പു­റ­മേ സോ­ഷ്യ­ലി­സ്റ്റ് സാ­ഹി­ത്യ­ത്തെ­പ്പ­റ്റി­യു­ള്ള വിമര്‍ശനം ഇന്ന­ത്തെ സ്ഥി­തി വെ­ച്ചു­നോ­ക്കു­മ്പോള്‍ അപൂര്‍ണ്ണ­മാ­ണെ­ന്ന­തു് സ്വ­യം­സി­ദ്ധ­മാ­ണു്. കാരണം , 1847 വരെ­യു­ള്ള വിമര്‍ശനമേ അതി­ലു­ള്ളൂ. കൂ­ടാ­തെ കമ്മ്യൂ­ണി­സ്റ്റു­കാ­രും വിവിധ പ്ര­തി­പ­ക്ഷ­ക­ക്ഷി­ക­ളും തമ്മി­ലു­ള്ള ബന്ധ­ത്തെ സം­ബ­ന്ധി­ച്ച പ്ര­സ്താ­വ­ങ്ങ(നാലാം ഭാഗം) താ­ത്വ­ക­മാ­യി ഇന്നും ശരി­യാ­ണെ­ങ്കി­ലും പ്രാ­യോ­ഗി­ക­മാ­യി കാ­ല­ഹ­ര­മ­പ്പെ­ട്ടി­രി­ക്കു­ന്നു. കാരണം , രാ­ഷ്ട്രീ­യ­സ്ഥി­തി ഇന്നു പാടേ മാ­രി­യി­രി­ക്കു­ന്നു; മാ­ത്ര­മ­ല്ല , അതില്‍ പറ­ഞ്ഞി­ട്ടു­ള്ള രാ­ഷ്ട്രീയ കക്ഷി­ക­ളില്‍ അധി­ക­വും ചരി­ത്ര­ത്തി­ന്റെ പു­രോ­ഗ­തി­യില്‍ ഭൂ­മു­ഖ­ത്തു­നി­ന്നും തെ­റി­ച്ചു­പോ­യി­രി­ക്കു­ന്നു.


ഇങ്ങ­നെ­യേ­ൊ­ക്കെ­യാ­ണെ­ങ്കില്‍ക്കൂ­ടി, ഈ മാ­നി­ഫെ­സ്റ്റോ ചരി­ത്ര­പ്ര­ധാ­ന­മായ ഒരു രേ­ഖ­യാ­യി­ത്തീര്‍ന്നി­ട്ടു­ണ്ടു്. അതി­നെ­മാ­റ്റാന്‍ ഞങ്ങള്‍ക്കു് ഇനിമേല്‍ യാ­തൊ­ര­ധി­കാ­ര­വു­മി­ല്ല.


മാര്‍ക്സി­ന്റെ മൂലധനത്തി­ന്റെ അധി­ക­ഭാ­ഗ­വും പരി­ഭാ­ഷ­പ്പെ­ടു­ത്തിയ മി.സാമുവല്‍ മൂ­റാ­ണു് ഈ വിവര്‍ത്ത­ന­ത്തി­ന്റെ കര്‍ത്താ­വു്. ഞങ്ങള്‍ രണ്ടു­പേ­രും­കൂ­ടി അതിനെ പു­നഃ­പ­രി­ശോ­ധി­ക്കു­ക­യും ചരി­ത്ര­വി­ഷ­യ­ക­മായ ഏതാ­നും വി­ശ­ദീ­ക­ര­ണ­ക്കു­റി­പ്പുകള്‍ ഞാന്‍ കൂ­ട്ടി­ച്ചേര്‍ക്കു­ക­യും ചെ­യ്തി­ട്ടു­ണ്ടു്.


ലണ്ടന്‍

ജനു­വ­രി 30, 1888


ഫെ­ഡ­റി­ക് എംഗല്‍സ്