മല­യാ­ളം വി­ക്കി­ഗ്ര­ന്ഥ­ശാല ഒന്നാം പതി­പ്പു്
കമ്മ്യൂ­ണി­സ്റ്റ് മാ­നി­ഫെ­സ്റ്റോ

[ തി­രു­ത്തുക ]

അനു­ബ­ന്ധം: 1890-­ലെ ജര്‍­മ്മന്‍ പതി­പ്പി­നു­ള്ള മു­ഖ­വുര

മു­ക­ളില്‍ കൊ­ടു­ത്തി­ട്ടു­ള്ള­ത് എഴു­തി­യ­ശേ­ഷം മാ­നി­ഫെ­സ്റ്റോ­യു­ടെ ഒരു പു­തിയ ജര്‍­മ്മന്‍ പതി­പ്പ് വീ­ണ്ടും ആവ­ശ്യ­മാ­യി­ത്തീര്‍­ന്നി­രി­ക്കു­ന്നു. അതി­നി­ട­യില്‍ മാ­നി­ഫെ­സ്റ്റോ­യ്ക്കു പല­തും സം­ഭ­വി­ച്ചി­ട്ടു­ണ്ട്. അവ ഇവി­ടെ രേ­ഖ­പ്പെ­ടു­ത്തേ­ണ്ട­തു­ണ്ടു്.

രണ്ടാ­മ­തൊ­രു റഷ്യന്‍ പരി­ഭാഷ ---­വേര സസൂ­ലി­ച്ച് ചെ­യ്ത­തു് -1882-ല്‍ ജനീ­വ­യില്‍ പ്ര­സി­ദ്ധീ­ക­രി­ക്ക­പ്പെ­ട്ടു. ഞാ­നും മാര്‍­ക്സും കൂ­ടി­യാ­ണ് അതി­നു മു­ഖ­വുര എഴു­തി­യ­ത് നിര്‍­ഭാ­ഗ്യ­വ­ശാല്‍ ജര്‍­മ്മന്‍ ഭാ­ഷ­യി­ലു­ള്ള അതി­ന്റെ കൈ­യെ­ഴു­ത്തു­പ്ര­തി നഷ്ട­പ്പെ­ട്ടി­രി­ക്കു­ന്നു. അതു­കൊ­ണ്ട് ഞാ­ന­തി­നെ റഷ്യ­യില്‍ നി­ന്നു ജര്‍­മ്മ­നി­യി­ലേ­ക്കു തി­രി­കെ പരി­ഭാ­ഷ­പ്പെ­ടു­ത്തേ­ണ്ടി­യി­രി­ക്കു­ന്നു. യാ­തൊ­രു­ത­ര­ത്തി­ലും മൂ­ല­ത്തേ­ക്കാള്‍ മെ­ച്ച­മാ­വി­ല്ലാ­ത്ത അതി­പ്ര­കാ­ര­മാ­ണ്.

ബൂ­ക്കൂ­നിന്‍ തര്‍­ജ്ജമ ചെ­യ്ത കമ്മ്യൂ­ണി­സ്റ്റ് മാ­നി­ഫെ­സ്റ്റോ­യു­ടെ ആദ്യ­ത്തെ റഷ്യന്‍­പ­തി­പ്പ് അറു­പ­തു­ക­ളു­ടെ ആരം­ഭ­ത്തില്‍ കോ­ലൊ­ക്കൊല്‍ പ്ര­സി­ദ്ധീ­ക­രണ ശാല പ്ര­സി­ദ്ധ­പ്പെ­ടു­ത്തി. അന്നു പാ­ശ്ചാ­ത്യ രാ­ജ്യ­ങ്ങള്‍­ക്ക് സാ­ഹി­ത്യ­പ­ര­മായ ഒരു കൌ­തു­ക­വ­സ്തു­വാ­യേ അതി­നെ (മാ­നി­ഫെ­സ്റ്റോ­യു­ടെ റഷ്യന്‍ പതി­പ്പി­നെ) കാ­ണാന്‍ കഴി­ഞ്ഞു­ള്ളൂ. അത്ത­ര­മൊ­ര­ഭി­പ്രാ­യം ഇന്ന് അസാ­ദ്ധ്യ­മാ­യി­രി­ക്കും.

അന്ന് , 1847 ഡി­സം­ബ­റില്‍ , തൊ­ഴി­ലാ­ളി പ്ര­സ്ഥാ­ന­ത്തി­ന്റെ പരി­ധി എത്ര­മാ­ത്രം പരി­മി­ത­മാ­യി­രു­ന്നു­വെ­ന്ന് മാ­നി­ഫെ­സ്റ്റോ­യു­ടെ അവ­സാ­ന­ഭാ­ഗം -വി­വി­ധ­രാ­ജ്യ­ങ്ങ­ളി­ലെ വി­വിധ പ്ര­തി­പ­ക്ഷ­ക­ക്ഷി­ക­ളോ­ടു­ള്ള കമ്മ്യൂ­ണി­സ്റ്റു­കാ­രു­ടെ നി­ല­പാ­ടി­നെ­ക്കു­റി­ച്ചു പ്ര­തി­പാ­ദി­ക്കു­ന്ന ഭാ­ഗം- തി­ക­ച്ചും വ്യ­ക്ത­മാ­ക്കു­ന്നു­ണ്ട്. റഷ്യ­യു­ടെ­യും അമേ­രി­ക്ക­യു­ടേ­യും പേ­രു­കള്‍ അതില്‍ ഇല്ല­ത­ന്നെ. റഷ്യ യൂ­റോ­പ്പ്യന്‍ പിന്‍­തി­രി­പ്പ­ത്ത­ത്തി­ന്റെ­യാ­കെ അവ­സാ­ന­ത്തെ വലിയ കരു­തല്‍ ശക്തി­യാ­യി നില്‍­ക്കു­ക­യും അമേ­രി­ക്ക് യൂ­റേ­പ്പി­ലെ അധി­ക­പ്പ­റ്റായ തൊ­ഴി­ലാ­ളി­ക­ളെ കു­ടി­യേ­റി­പ്പാര്‍­പ്പു­വ­ഴി ഉള്‍­ക്കൊ­ള്ളു­ക­യും ചെ­യ്തി­രു­ന്ന കാ­ല­മാ­യി­രു­ന്നു അതു്. ഇരു­രാ­ജ്യ­ങ്ങ­ളും യൂ­റോ­പ്പി­ന്റെ ആവ­ശ്യ­ത്തി­നു വേ­ണ്ട­തായ അസം­സ്കൃത സാ­ധ­ന­ങ്ങള്‍ ഒരു­ക്കി­ക്കൊ­ടു­ക്കു­ക­യും അതേ­സ­മ­യം അതി­ന്റെ വ്യ­വ­സാ­യോല്‍­പ്പ­ന്ന­ങ്ങള്‍ ചെ­ല­വ­ഴി­ക്കാ­നു­ള്ള കമ്പോ­ള­മാ­യി വര്‍­ത്തി­ക്കു­ക­യും ചെ­യ്തു. അതു­കൊ­ണ്ട് അന്ന് ആ രണ്ടു രാ­ജ്യ­ങ്ങ­ളും ഒരു നി­ല­യ്ക്ക­ല്ലെ­ങ്കില്‍ മറ്റൊ­രു നി­ല­യ്ക്ക് , അന്ന­ത്തെ യൂ­റോ­പ്യന്‍ വ്യ­വ­സ്ഥ­യു­ടെ നെ­ടും­തൂ­ണു­ക­ളാ­യി­രു­ന്നു.

ഇന്നോ­ ? സ്ഥി­തി എത്ര­വ്യ­ത്യാ­സ­പ്പെ­ട്ടി­രി­ക്കു­ന്നു! യൂ­റോ­പ്പില്‍ നി­ന്നു­ള്ള കു­ടി­യേ­റി­പ്പാര്‍­പ്പു­ത­ന്നെ­യാ­ണ് വട­ക്കേ അമേ­രി­ക്ക­യില്‍ ബൃ­ഹ­ത്തായ കാര്‍­ഷി­കോ­ല്പാ­ദ­ന­ത്തി­നു വഴി­വെ­ച്ച­തു്. അതില്‍ നി­ന്നു നേ­രി­ടേ­ണ്ടി­വ­രു­ന്ന മത്സ­രം കൊ­ണ്ടു് യൂ­റേ­പ്പി­ലെ വലു­തും ചറു­തു­മായ ഭൂ­വു­ട­മ­വ്യ­വ­സ്ഥ­യു­ടെ അടി­ത്ത­റ­ത­ന്നെ കു­ലു­ങ്ങി­ക്കൊ­ണ്ടി­രി­ക്കു­ക­യാ­ണ്. ഇതി­നു പു­റ­മേ പടി­ഞ്ഞാ­റന്‍ യൂ­റോ­പ്പി­ന്റെ പ്ര­ത്യേ­കി­ച്ച് ഇം­ഗ്ല­ണ്ടി­ന്റെ , അതേ­വ­രെ നി­ല­നി­ന്നു വന്നി­രു­ന്ന വ്യ­വ­സാ­യ­ക്കു­ത്ത­ക­യെ താ­മ­സം­വി­നാ പൊ­ള്ളി­ക്കു­മാ­റ് അമേ­രി­ക്ക­യ്ക്ക് അതി­ന്റെ വ്യ­വ­സാ­യിക വി­ഭ­വ­ങ്ങ­ളെ ഊര്‍­ജ്ജി­ത­മാ­യും വി­പു­ല­മായ തോ­തി­ലും ചൂ­ഷ­ണം ചെ­യ്യാന്‍ തല്‍­ഫ­ല­മാ­യി കഴി­ഞ്ഞു. ഈ രണ്ടു സാ­ഹ­ച­ര്യ­ങ്ങ­ളും വി­പ്ല­വ­ക­ര­മായ രീ­തി­യില്‍ അമേ­രി­ക്ക­യില്‍­ത്ത­ന്നെ ചില പ്ര­ത്യാ­ഘാ­ത­ങ്ങ­ളു­ള­വാ­ക്കു­ന്നു. ചെ­റു­കി­ട­യും ഇട­ത്ത­ര­വു­മായ ഭൂ­വു­ട­മ­സ­മ്പ്ര­ദാ­യം -അ­വി­ട­ത്തെ രാ­ഷ്ട്രീ­യ­ഘ­ട­ന­യു­ടെ­യാ­കെ അടി­ത്ത­റ­യി­താ­ണ്-­ക്ര­മേണ പടു­കൂ­റ്റന്‍ കൃ­ഷി­ക്ക­ള­ങ്ങ­ളു­ടെ മത്സ­ര­ത്തി­ന്റെ മു­മ്പില്‍ കീ­ഴ­ട­ങ്ങു­ന്നു; അതോ­ടൊ­പ്പം വ്യ­വ­സാ­യ­പ്ര­ദേ­ശ­ങ്ങ­ളി­ലാ­ക­ട്ടെ , ആദ്യ­മാ­യി , വമ്പി­ച്ച തൊ­ഴി­ലാ­ളി­വര്‍­ഗ്ഗ­വും ഭീ­മ­മായ മൂ­ല­ധ­ന­കേ­ന്ദ്രീ­ക­ര­ണ­വും വളര്‍­ന്നു­വ­രു­ന്നു.

പി­ന്നെ റഷ്യ! 1848-49-­ലെ വി­പ്ല­വ­കാ­ല­ത്തു് യൂ­റോ­പ്പി­ലെ രാ­ജാ­ക്ക­ന്മാ­രെ­ന്ന­ല്ല, ബൂര്‍­ഷ്വാ­സി­പോ­ലും, ഉണര്‍­ന്നു­തു­ട­ങ്ങു­ക­മാ­ത്രം ചെ­യ്തി­രു­ന്ന തൊ­ഴി­ലാ­ളി­വര്‍­ഗ്ഗ­ത്തില്‍ നി­ന്നു­ള്ള തങ്ങ­ളു­ടെ ഒരേ­യൊ­രു മോ­ക്ഷ­മാ­യി ഉറ്റു­നോ­ക്കി­യി­രു­ന്ന­തു് റഷ്യന്‍ ഇട­പെ­ട­ലി­നെ­യാ­ണ് . സാര്‍ യൂ­റോ­പ്യന്‍ പ്ര­തി­ലോമ ശക്തി­ക­ളു­ടെ നാ­യ­ക­നാ­യി വി­ളം­ബ­രം ചെ­യ്യ­പ്പെ­ട്ടു. എന്നാല്‍ ഇന്നാ­ക­ട്ടെ അയാള്‍ വി­പ്ല­വ­ത്തി­ന്റെ യു­ദ്ധ­ത്ത­ട­വു­കാ­ര­നാ­യി ഗാ­ത്ചി­ന­യില്‍ കഴി­യു­ക­യാ­ണ്. റഷ്യ യൂ­റോ­പ്പി­ലെ വി­പ്ല­വ­പ്ര­വര്‍­ത്ത­ന­ത്തി­ന്റെ മു­ന്ന­ണി­യാ­യി­ത്തീര്‍­ന്നി­രി­ക്കു­ന്നു.

ആധു­നിക ബൂര്‍­ഷ്വാ­സ്വ­ത്തു­ട­മ­സ­മ്പ്ര­ദാ­യ­ത്തി­ന്റെ വി­നാ­ശം അനി­വാ­ര്യം ആസ­ന്ന­വു­മാ­ണെ­ന്നു പ്ര­ഖ്യാ­പി­ക്കു­ക­യെ­ന്ന­താ­യി­രു­ന്നു കമ്മ്യൂ­ണി­സ്റ്റ് മാ­നി­ഫെ­സ്റ്റോ­യു­ടെ ലക്ഷ്യം. എന്നാല്‍ അതി­വേ­ഗം പെ­രു­കി­വ­രു­ന്ന മു­ത­ലാ­ളി­ത്ത­ക്കൊ­ള്ള­യ്ക്കും വള­രാന്‍ തു­ട­ങ്ങു­ക­മാ­ത്രം ചെ­യ്യു­ന്ന ബൂര്‍­ഷ്വാ­ഭൂ­വു­ട­മ­വ്യ­വ­സ്ഥ­യ്ക്കും അഭി­മു­ഖ­മാ­യി പകു­തി­യി­ലേ­റെ നി­ല­വും കൃ­ഷി­ക്കാ­രു­ടെ പൊ­തു­വു­ട­മ­യി­ലാ­ണെ­ന്ന വസ്തുത നാം റഷ്യ­യില്‍ കാ­ണു­ന്നു. അപ്പോള്‍ ചോ­ദ്യ­മി­താ­ണ് : സാ­ര­മാ­യി കോ­ട്ടം തട്ടി­യി­ട്ടു­ണ്ടെ­ന്നി­രി­ക്കി­ലും പ്രാ­ചീന പൊ­തു­ഭൂ­വു­ട­മ­യു­ടെ ഒരു രൂ­പ­മായ റഷ്യന്‍ 'ഒ­ബ്ഷ്ചി­ന'­യ്ക്ക് (ഗ്രാ­മ­സ­മു­ദാ­യം) കമ്മ്യൂ­ണി­സ്റ്റ് പൊ­തു­വു­ട­മ­യെ­ന്ന ഉയര്‍­ന്ന രൂ­പ­ത്തി­ലേ­ക്കു് നേ­രി­ട്ട് നീ­ങ്ങാന്‍ കഴി­യു­മോ­ ; അതോ , നേ­രേ­മ­റി­ച്ചു് , പാ­ശ്ചാ­ത്യ­രാ­ജ്യ­ങ്ങ­ളു­ടെ ചരി­ത്ര­പ­രി­ണാ­മ­ത്തി­ലു­ണ്ടാ­യ­പോ­ലെ അതി­നും അതേ വി­ഘ­ടന പ്ര­ക്രി­യ­യി­ലൂ­ടെ ആദ്യം കട­ന്നു­പോ­കേ­ണ്ടി വരു­മോ?

ഇന്ന­ത്തെ നി­ല­യ്ക്കു് ഇതി­ന് ഒരൊ­റ്റ ഉത്ത­ര­മേ സാ­ദ്ധ്യ­മാ­യി­ട്ടു­ള്ളൂ: റഷ്യന്‍ വി­പ്ല­വം പാ­ശ്ചാ­ത്യ­രാ­ജ്യ­ങ്ങ­ളി­ലെ തൊ­ഴി­ലാ­ളി­വര്‍­ഗ്ഗ വി­പ്ല­വ­ത്തി­ന്റെ മു­ന്നോ­ടി­യാ­വു­ക­യും അവ രണ്ടും അന്യോ­ന്യം പൂര്‍­ണ്ണ­മാ­യി ഭവി­ക്കു­ക­യും ചെ­യ്യു­ക­യാ­ണെ­ങ്കില്‍ റഷ്യ­യില്‍ ഇന്നു കാ­ണു­ന്ന പൊ­തു ഭൂ­വു­ടമ സമ്പ്ര­ദാ­യം കമ്മ്യൂ­ണി­സ്റ്റ് രൂ­പ­ത്തി­ലേ­ക്കു­ള്ള വി­കാ­സ­ത്തി­ന്റെ തു­ട­ക്ക­മാ­യി തീ­രാ­നി­ട­യു­ണ്ടു്.


ല­ണ്ടന്‍ ജനു­വ­രി 21, 1882


കാ­റല്‍ മാര്‍­ക്സ്, ഫെ­ഡ­റി­ക്ക് എം­ഗല്‍­സ്ഏ­താ­ണ്ട് അതേ കാ­ല­ത്തു് ജനീ­വ­യില്‍ മാ­നി­ഫേ­സ്റ്റ് കമ്മ്യൂ­ണി­സ്റ്റി­ച്ച്നി എന്ന പു­തി­യൊ­രു പോ­ളി­ഷ് പതി­പ്പ് പു­റ­ത്തി­റ­ങ്ങു­ക­യു­ണ്ടാ­യി. കൂ­ടാ­തെ 1885-ല്‍ കോ­പ്പ­ഹേ­ഗ­നി­ലെ സോ­ഷ്യ­ഡെ­മോ­ക്രാ­റ്റി­ക്സ് ബി­ബ്ലി­യൊ­ത്തേ­ക്ക് പു­തി­യൊ­രു ഡാ­നി­ഷ് പരി­ഭാഷ പ്ര­സി­ദ്ധം ചെ­യ്തു. നിര്‍­ഭാ­ഗ്യ­വ­ശാല്‍ അതു തി­ക­ച്ചും പൂര്‍­ണ്ണ­മ­ല്ല. പരി­ഭാ­ഷ­ക, പ്ര­യാ­സം തോ­ന്നി­യ­തു­കൊ­ണ്ടാ­വ­ണം , ചില പ്ര­ധാന ഭാ­ഗ­ങ്ങള്‍ വി­ട്ടു­ക­ള­ഞ്ഞി­രി­ക്കു­ന്നു. പു­റ­മേ അശ്ര­ദ്ധ­യു­ടെ സൂ­ച­ന­ക­ളും അങ്ങി­ങ്ങാ­യു­ണ്ടു്. അവ­യാ­ണെ­ങ്കില്‍ അസു­ഖ­ക­ര­മാം­വ­ണ്ണം മഴ­ച്ചു നി­ല്ക്കു­ന്നു­മു­ണ്ട്. കാ­ര­ണം പരി­ഭാ­ഷ­കന്‍ അല്പം­കൂ­ടി ശ്ര­ദ്ധി­ച്ചി­രു­ന്നെ­ങ്കില്‍ പരി­ഭാഷ ഒന്നാ­ന്ത­ര­മാ­കു­മാ­യി­രു­ന്നു­വെ­ന്ന് ചെ­യ്തേ­ട­ത്തോ­ളം­കൊ­ണ്ടു തെ­ളി­യു­ന്നു.

1886-ല്‍ പാ­രീ­സില്‍ നി­ന്നു പു­റ­പ്പെ­ടു­ന്ന 'ലെ സോ­ഷ്യ­ലി­സ്റ്റി­'ല്‍ ഒരു പു­തിയ ഫ്ര­ഞ്ചു­വി­വര്‍­ത്ത­നം പു­റ­ത്തു­വ­ന്നു. ഇതു­വ­രെ കണ്ട­തില്‍­വെ­ച്ചു് ഏറ്റ­വും നല്ല­താ­ണ് അതു്.

പ്ര­സ്തുത ഫ്ര­ഞ്ചു പതി­പ്പില്‍­നി­ന്ന് അതേ കൊ­ല്ലം­ത­ന്നെ സ്പാ­നി­ഷി­ലേ­ക്ക് പരി­ഭാ­ഷ­പ്പെ­ടു­ത്തു­ക­യും അതു് ആദ്യം മാ­ഡ്രി­ഡി­ലെ എല്‍ സോ­ഷ്യ­ലി­സ്റ്റാ യി­ലും പി­ന്നീ­ട് ഒരു ലഘു­ലേ­ഖ­യാ­യും പ്ര­സി­ദ്ധീ­ക­രി­ക്കു­ക­യു­മു­ണ്ടാ­യി: മാ­നി­ഫെ­സ്റ്റോ ഡെല്‍­പാര്‍­ട്ടി ഡൊ കമ്മ്യൂ­ണി­സ്റ്റ് , പോര്‍ കാര്‍­ലോ­സ് മാര്‍­ക്സ് യ് എഫ്.­എം­ഗല്‍­സ് , മാ­ഡ്രി­ഡ് , അഡ്മി­നി­സ്ത്ര­സ്യോണ്‍ ഡി എല്‍ സോ­ഷ്യ­ലി­സ്റ്റ് , ഫെര്‍­നാന്‍ കോര്‍­ട്ടെ­സ്-8.

ഒരു രസ­മു­ള്ള സം­ഭ­വം­കൂ­ടി ഞാ­നി­വി­ടെ പറ­യാം. 1887-ല്‍ മാ­നി­ഫെ­സ്റ്റോ­യു­ടെ ആര്‍­മി­നീ­യന്‍ പരി­ഭാ­ഷ­യു­ടെ ഒരു കയ്യെ­ഴു­ത്തു­പ്ര­തി കോണ്‍­സ്റ്റാ­ന്റി­നോ­പ്പി­ളി­ലെ ഒരു പ്ര­സാ­ധ­ക­ന് നല്കു­ക­യു­ണ്ടാ­യി. എന്നാല്‍ ആ നല്ല മനു­ഷ്യ­ന് മാര്‍­ക്സി­ന്റെ പേ­രു് വെ­ച്ച് എന്തെ­ങ്കി­ലും പ്ര­സി­ദ്ധീ­ക­രി­ക്കാന്‍ ധൈ­ര്യ­മി­ല്ലാ­യി­രു­ന്നു. ഗ്ര­ന്ഥ­കര്‍­ത്താ­വി­ന്റെ സ്ഥാ­ന­ത്തു് പരി­ഭാ­ഷ­ക­ന്റെ പേ­രു വെ­യ്ക്ക­ണ­മെ­ന്ന അദ്ദേ­ഹ­ത്തി­ന്റെ നിര്‍­ദ്ദേ­ശം പരി­ഭാ­ഷ­കന്‍ നി­ര­സി­ക്കു­ക­യാ­ണു­ണ്ടാ­യ­ത്.

ഇം­ഗ്ല­ണ്ടില്‍ ഏറെ­ക്കൂ­റേ പി­ഴ­ക­ളു­ള്ള അമേ­രി­ക്കന്‍ പരി­ഭാ­ഷ­കള്‍ ഒന്നി­നു പു­റ­കെ മറ്റൊ­ന്നാ­യി പല­ത­വണ മു­ദ്ര­ണം ചെ­യ്യ­പ്പെ­ട്ട­തി­നു ശേ­ഷം അവ­സാ­നം 1888-ല്‍ വി­ശ്വ­സ­നീ­യ­മായ ഒരു പരി­ഭാഷ പ്ര­സി­ദ്ധീ­ക­രി­ക്ക­പ്പെ­ട്ടു. പരി­ഭാ­ഷ­പ്പെ­ടു­ത്തി­യ­തു് എന്റെ സ്നേ­ഹി­തന്‍ സാ­മു­വ­സല്‍ മൂ­റാ­യി­രു­ന്നു. ഞങ്ങള്‍ രണ്ടു­പേ­രും ചേര്‍­ന്നു് ഒരി­ക്കല്‍­ക്കൂ­ടി പരി­ശോ­ധി­ച്ച­തി­നു­ശേ­ഷ­മേ കൈ­യ്യെ­ഴു­ത്തു­പ്ര­തി പ്ര­സ്സി­ലേ­ക്ക­യ­ച്ചു­ള്ളൂ. അതി­ന്റെ പേ­രി­താ­ണു്: കമ്മ്യൂ­ണി­സ്റ്റ് പാര്‍­ട്ടി­യു­ടെ മാ­നി­ഫെ­സ്റ്റോ- കാ­റല്‍­മാ­ക്സും ഫ്ര­ഡ­റി­ക് എം­ഗല്‍­സും കൂ­ടി എഴു­തി­യ­തു്. എം­ഗല്‍­സ് പരി­ശോ­ധി­ക്കു­ക­യും കു­റി­പ്പു­ക­ളെ­ഴു­തു­ക­യും ചെ­യ്തി­ട്ടു­ള്ള അധി­കൃത ഇം­ഗ്ലീ­ഷ് പരി­ഭാ­ഷ. 1888, ലണ്ടന്‍ , വി­ല്ല്യം റീ­വ്സ് , 185 ഫ്ളീ­റ്റ് സ്ട്രീ­റ്റ് , ഇ.­സി- ആ പതി­പ്പി­നു ഞാന്‍ തയാ­റാ­ക്കിയ കു­റി­പ്പു­ക­ളില്‍ ചി­ല­തു് ഇതി­ലും ചേര്‍­ത്തി­ട്ടു­ണ്ടു്.

മാ­നി­ഫെ­സ്റ്റോ­യ്ക്കു് അതി­ന്റേ­തായ ഒരു ചരി­ത്ര­മു­ണ്ടു്. ശാ­സ്ത്രീ­യ­സോ­ഷ്യ­ലി­സ­ത്തി­ന്റെ മു­ന്ന­ണി­.- അന്ന­തു് തു­ലോം പരി­മി­ത­മാ­യി­രു­ന്നു­.- മാ­നി­ഫെ­സ്റ്റോ­യു­ടെ പി­റ­വി­യെ ആവേ­ശ­ത്തോ­ടെ സ്വാ­ഗ­തം ചെ­യ്തു. (ആ­ദ്യ­ത്തെ മു­ഖ­വു­ര­യില്‍ പരാ­മര്‍­ശി­ച്ചി­ട്ടു­ള്ള പരി­ഭാ­ഷ­ക­ളില്‍ നി­ന്ന് ഈ സം­ഗ­തി തെ­ളി­യു­ന്നു­ണ്ടു്.) എന്നാല്‍ അധി­കം താ­മ­സി­യാ­തെ, 1848 ജൂ­ണില്‍ പാ­രീ­സി­ലെ തൊ­ഴി­ലാ­ളി­കള്‍­ക്കു് നേ­രി­ട്ട പരാ­ജ­യ­ത്തോ­ടു­കൂ­ടി തു­ട­ങ്ങിയ പി­ന്തി­രി­പ്പ­ന്മാ­രു­ടെ മു­ന്നേ­റ്റ­ത്തി­ന്റെ ഫല­മാ­യി മാ­നി­ഫെ­സ്റ്റോ പി­ന്ത­ള്ള­പ്പെ­ടു­ക­യും. അവ­സാ­നം 1852 നവം­ബ­റില്‍ കൊ­ളോണ്‍ കമ്മ്യൂ­ണി­സ്റ്റു­കാര്‍ ശി­ക്ഷി­ക്ക­പ്പെ­ട്ട­തി­നെ­ത്തു­ടര്‍­ന്ന് നി­യ­മ­പ്ര­കാ­രം തന്നെ ഭ്ര­ഷ്ടാ­ക്ക­പ്പെ­ടു­ക­യും ചെ­യ്തു. അങ്ങി­നെ ഫെ­ബ്രു­വ­രി വി­പ്ല­വ­ത്തോ­ടു­കൂ­ടി ഉയര്‍­ന്നു­വ­ന്ന തൊ­ഴി­ലാ­ളി­പ്ര­സ്ഥാ­നം പൊ­തു­രം­ഗ­ത്തു­നി­ന്ന് അപ്ര­ത്യ­ക്ഷ­മാ­യ­തോ­ടെ മാ­നി­ഫെ­സ്റ്റോ­യ്ക്കും പി­ന്നോ­ട്ട­ടി സം­ഭ­വി­ച്ചു.

ഭര­ണ­വര്‍­ഗ്ഗ­ങ്ങ­ളു­ടെ അധി­കാ­ര­ത്തി­നെ­തി­രാ­യി പു­തി­യൊ­രു ആക്ര­മ­ണം നട­ത്ത­ത്ത­ക്ക­ക­രു­ത്തു് യൂ­റോ­പ്യന്‍ തൊ­ഴി­ലാ­ളി­വര്‍­ഗ്ഗം വീ­ണ്ടും സം­ഭ­രി­ച്ചു­ക­ഴി­ഞ്ഞ­പ്പോള്‍ ഇന്റര്‍­നാ­ഷ­ണല്‍ വര്‍­ക്കി­ങ്ങ് മെന്‍­സ് അസോ­സി­യേ­ഷന്‍ ഉട­ലെ­ടു­ത്തു. യൂ­റോ­പ്പി­ലേ­യും അമേ­രി­ക്ക­യി­ലേ­യും സമ­ര­സ­ന്ന­ദ്ധ­രായ തെ­ഴി­ലാ­ളി­വര്‍­ഗ്ഗ­ശ­ക്തി­ക­ളെ­യാ­കെ ഒരൊ­റ്റ വമ്പി­ച്ച സേ­നാ­നി­ര­യില്‍ ഒന്നി­ച്ച­ണി­നി­ര­ത്തുക എന്ന­താ­യി­രു­ന്നു അതി­ന്റെ ലക്ഷ്യം. അതു­കൊ­ണ്ട് ആ സം­ഘ­ട­ന­യ്ക്ക് ആരം­ഭ­ത്തില്‍ മാ­നി­ഫെ­സ്റ്റോ­യി­ല­ട­ങ്ങി­യി­ട്ടു­ള്ള തത്വ­ങ്ങ­ളു­ടെ അടി­സ്ഥാ­ന­ത്തില്‍­നി­ന്നു പ്ര­വര്‍­ത്ത­നം തു­ട­ങ്ങാന്‍ നിര്‍­വ്വാ­ഹ­മു­ണ്ടാ­യി­രു­ന്നി­ല്ല. ഇം­ഗ്ലീ­ഷ് ട്രേ­ഡ് യൂ­ണി­യ­നു­കള്‍ , ഫ്രന്‍­സ് , ബല്‍­ജി­യം, ഇറ്റ­ലി, സ്പെ­യിന്‍ എന്നി­വി­ട­ങ്ങ­ളി­ലെ പ്രു­ദോന്‍ അനു­യാ­യി­കള്‍ , ജര്‍­മ്മ­നി­യി­ലെ ലസ്സാ­ലി­ന്റെ അനു­യാ­യി­കള്‍ എന്നി­വ­രു­ടെ നേര്‍­ക്ക് വാ­തില്‍ കൊ­ട്ടി­യ­ട­യ്ക്കാ­ത്ത ഒരു പരി­പാ­ടി­യാ­ണ് അതി­നു­ണ്ടാ­കേ­ണ്ടി­യി­രു­ന്ന­തു്. കൃ­ത­ഹ­സ്ത­ത­യോ­ടെ­യാ­ണ് മാര്‍­ക്സ് ഈ പരി­പാ­ടി - അതാ­യ­തു്, ഇന്റര്‍­നാ­ഷ­ണ­ലി­ന്റെ നി­യ­മാ­വ­ലി­യു­ടെ ആമു­ഖം- തയ്യാ­റാ­ക്കി­യ­തു്. ബക്കൂ­നി­നും അരാ­ജ­ക­വാ­ദി­ക­ളും കൂ­ടി ഈ വസ്തുത അം­ഗീ­ക­രി­ക്കു­ന്നു­ണ്ടു്. മാ­നി­ഫെ­സ്റ്റോ­യി­ലെ ആശ­യ­ങ്ങ­ളു­ടെ അന്ത്യ വി­ജ­യ­ത്തി­ന് മാര്‍­ക്സ് പൂര്‍­ണ്ണ­മാ­യും ആശ്ര­യി­ച്ച­ത് , കൂ­ട്ടായ പ്ര­വര്‍­ത്ത­ന­ത്തി­ന്റേ­യും ചര്‍­ച്ച­ക­ളു­ടേ­യും ഫല­മാ­യി തൊ­ഴി­ലാ­ളി­വര്‍­ഗ്ഗ­ത്തി­നു് അവ­ശ്യം കൈ­വ­ന്നി­രി­ക്കേ­ണ്ട ബു­ദ്ധി­പ­ര­മായ വി­കാ­സ­ത്തെ­യാ­ണ്. മു­ത­ലാ­ളി­ത്ത­ത്തി­നെ­തി­രായ പോ­രാ­ട്ട­ത്തി­ന്റെ ഗതി­വി­ഗ­തി­ക­ളില്‍­നി­ന്നും- സമ­രം ചെ­യ്യു­ന്ന ജന­ങ്ങള്‍­ക്കു് ഒരു­കാ­ര്യം ബോ­ദ്ധ്യ­മാ­വാ­തെ തര­മി­ല്ലെ­ന്നു വന്നു- തങ്ങള്‍ വി­ശ്വ­സി­ച്ചു­പോ­ന്നി­രു­ന്ന സാര്‍­വ്വ­ത്രി­ക­മായ ഒറ്റ­മൂ­ലി­കള്‍ അപ­ര്യാ­പ്ത­മാ­ണെ­ന്നും തൊ­ഴി­ലാ­ളി­വര്‍­ഗ്ഗ­ത്തി­ന്റെ മോ­ച­ന­ത്തി­നു­ള്ള യഥാര്‍­ത്ഥ ഉപാ­ധി­ക­ളെ­പ്പ­റ്റി തി­ക­ഞ്ഞ ധാ­രണ ആവ­ശ്യ­മാ­ണെ­ന്നു­ള്ള സം­ഗ­തി. മാര്‍­ക്സി­ന്റെ ഈ കാ­ഴ്ച­പ്പാ­ടു ശരി­യാ­യി­രു­ന്നു. 1864-­ഇ­ന്റര്‍­നാ­ഷ­ണല്‍ സ്ഥാ­പി­ച്ച­പ്പോ­ഴു­ണ്ടാ­യി­രു­ന്ന തൊ­ഴി­ലാ­ളി­വര്‍­ഗ്ഗം 1874-ല്‍ അതു- താന്‍ മാര്‍­ക്സി­ന്റെ ശി­ഷ്യ നാ­ണെ­ന്നും ആ നി­ല­യ്ക്ക് മാ­നി­ഫെ­സ്റ്റോ­യു­ടെ അടി­സ്ഥാ­ന­ത്തില്‍ നി­ല­കൊ­ള്ളു­ന്നു­വെ­ന്നും ലസ്സാല്‍­ത­ന്നെ നേ­രി­ട്ട് ഞങ്ങ­ളോ­ടു് എല്ലാ­യ്പോ­ഴും പ്ര­സ്താ­വി­ച്ചി­ട്ടു­ണ്ട്. എന്നാല്‍ അദ്ദേ­ഹ­ത്തി­ന്റെ അനു­യാ­യി­ക­ളില്‍ ചി­ലര്‍ ഒട്ടും അത്ത­ര­ത്തി­ലു­ള്ള­വ­രാ­യി­രു­ന്നി­ല്ല. ഗവ­ണ്മെ­ന്റ് വാ­യ്പ­യു­ടെ സഹാ­യ­ത്തോ­ടു­കൂ­ടി നട­ത്തു­ന്ന ഉല്പാ­ദ­ക­സ­ഹ­ക­ര­ണ­സം­ഘ­ങ്ങള്‍ വേ­ണ­മെ­ന്ന അദ്ദേ­ഹ­ത്തി­ന്റെ ആവ­ശ്യ­ത്തി­ന­പ്പു­റം അവര്‍ കട­ന്നി­രു­ന്നി­ല്ല. മാ­ത്ര­മ­ല്ല , അവര്‍ തൊ­ഴി­ലാ­ളി­വര്‍­ഗ്ഗ­ത്തെ­യാ­കെ ഗവ­ണ്മെ­ന്റ് സഹാ­യ­ത്തെ അനു­കൂ­ലി­ക്കു­ന്ന­വ­രും സ്വ­യം­സ­ഹാ­യ­ത്തെ - സ്വാ­ശ്ര­യ­ശ­ക്തി­യെ- അനു­കൂ­ലി­ക്കു­ന്ന­വ­രു­മെ­ന്ന രണ്ടു വി­ഭാ­ഗ­മാ­യി തി­രി­ക്കു­ക­യും ചെ­യ്തു. (എം­ഗല്‍­സി­ന്റെ കു­റി­പ്പ്.)­പി­രി­ഞ്ഞ­പ്പോ­ഴേ­ക്കും തീ­രെ മാ­റി­യി­ട്ടു­ണ്ടാ­യി­രു­ന്നു. ലാ­റ്റിന്‍ രാ­ജ്യ­ങ്ങ­ളി­ലെ പ്രു­ദോന്‍ വാ­ദ­ഗ­തി­യും ജര്‍­മ്മ­നി­യില്‍ നി­ല­നി­ന്നി­രു­ന്ന പ്ര­ത്യേ­ക­ല­സ്സാ­ലി­യ­വാ­ദ­ഗ­തി­യും അന്ത്യ­ശ്വാ­സം വലി­ക്കാന്‍ തു­ട­ങ്ങി­യി­ട്ടു­ണ്ടാ­യി­രു­ന്നു. മാ­ത്ര­മ­ല്ല , ഇം­ഗ്ല­ണ്ടി­ലെ മൂര്‍­ത്ത യാ­ഥാ­സ്ഥി­തിക ട്രേ­ഡ്യൂ­ണി­യ­നു­കള്‍­പോ­ലും , യൂ­റോ­പ്പി­ലെ സോ­ഷ്യ­ലി­സ­ത്തെ ഞങ്ങള്‍­ക്കു പേ­ടി­യി­ല്ലാ­താ­യി­രി­ക്കു­ന്നു എന്നു് അവ­രു­ടെ സ്വാന്‍­സി­കോണ്‍­ഗ്ര­സ്സി­ലെ ചെ­യര്‍­മാ­ന് അന­ധി­കൃ­ത­മാ­യി പ്ര­സ്താ­വി­ക്കാ­വു­ന്ന ഒരു നി­ല­യി­ലേ­ക്ക് സാ­വ­ധാ­നം നീ­ങ്ങി­ത്തു­ട­ങ്ങി­യി­രി­ക്കു­ന്നു. എന്നാല്‍ , വാ­സ്ത­വ­ത്തില്‍ 1887 ആയ­പ്പോ­ഴേ­ക്കും യൂ­റോ­പ്പി­ലെ സോ­ഷ്യ­ലി­സ­മെ­ന്നാല്‍ മാ­നി­ഫെ­സ്റ്റോ­യില്‍ പ്ര­ഖ്യാ­പി­ത­മായ മി­ക്ക­വാ­റും അതേ തത്വ­സിം­ഹി­ത­ത­ന്നെ­യാ­യി­രു­ന്നു. ഇങ്ങ­നെ മാ­നി­ഫെ­സ്റ്റോ­യു­ടെ ചരി­ത്രം ഒര­തിര്‍­ത്തി­വ­രെ 1848 -നു­ശേ­ഷ­മു­ള്ള ആധു­നിക തൊ­ഴി­ലാ­ളി­വര്‍­ഗ്ഗ­പ്ര­സ്ഥാ­ന­ത്തി­ന്റെ ചരി­ത്ര­ത്തെ­യാ­ണ് പ്ര­തി­ഫ­ലി­പ്പി­ക്കു­ന്ന­തു്. ഇന്ന് സോ­ഷ്യ­ലി­സ്റ്റ് സാ­ഹി­ത്യ­ങ്ങ­ളില്‍­വ­ച്ച് ഏറ്റ­വും പ്ര­ചാ­ര­മു­ള്ള­തും ഏറ്റ­വും സാര്‍­വ്വ­ദേ­ശീ­യ­സ്വ­ഭാ­വ­മു­ള്ള­തു­മായ പ്ര­സി­ദ്ധീ­ക­ര­ണം ഈ മാ­നി­ഫെ­സ്റ്റോ ആണെ­ന്ന­തില്‍ യാ­തൊ­രു സന്ദേ­ഹ­വു­മി­ല്ല. സൈ­ബീ­രി­യ­തൊ­ട്ടു് കാ­ലി­ഫോര്‍­ണി­യ­വ­രെ­യു­ള്ള രാ­ജ്യ­ങ്ങ­ളി­ലെ കോ­ടാ­നു­കോ­ടി തൊ­ഴി­ലാ­ളി­കള്‍ ഇതി­നെ തങ്ങ­ളു­ടെ പൊ­തു­പ­രി­പാ­ടി­യാ­യി അം­ഗീ­ക­രി­ച്ചി­ട്ടു­ണ്ടെ­ന്നു­ള്ള­ത് നി­സ്സം­ശ­യ­മാ­ണ്.

എങ്കി­ലും അതെ­ഴു­തിയ കാ­ല­ത്തു് അതി­നെ സോ­ഷ്യ­ലി­സ്റ്റ് മാ­നി­ഫെ­സ്റ്റോ എന്ന് വി­ളി­ക്കാന്‍ ഞങ്ങള്‍­ക്കു നിര്‍­വ്വാ­ഹ­മി­ല്ലാ­യി­രു­ന്നു. 1847-ല്‍ രണ്ടു­കൂ­ട്ടര്‍ സോ­ഷ്യ­ലി­സ്റ്റു­കാ­രാ­യി ഗണി­ക്ക­പ്പെ­ട്ടി­രു­ന്നു: ഒരു ഭാ­ഗ­ത്തു് പല തര­ത്തി­ലു­ള്ള ഉട്ടോ­പ്യന്‍ സോ­ഷ്യ­ലി­സ്റ്റ് സി­ദ്ധാ­ന്ത­ങ്ങ­ളു­ടെ അനു­യാ­യി­കള്‍- അവ­രില്‍ പ്ര­ധാ­നി­കള്‍ ഇം­ഗ്ല­ണ്ടി­ലെ ഓവന്‍­പ­ക്ഷ­ക്കാ­രും ഫ്രാന്‍­സി­ലെ ഫര്യേ­പ­ക്ഷ­ക്കാ­രു­മാ­ണു്. രണ്ടു കക്ഷി­ക­ളും ക്ര­മേണ നാ­മാ­വ­ശേ­ഷ­മാ­കാന്‍ തു­ട­ങ്ങി­യി­ട്ടു­ള്ള ചെ­റു സം­ഘ­ങ്ങ­ളാ­യി അന്നു­ത­ന്നെ ശോ­ഷി­ച്ചു­ക­ഴി­ഞ്ഞി­രു­ന്നു. മറു­ഭാ­ഗ­ത്താ­ണെ­ങ്കില്‍ വി­വി­ധ­ത­രം സാ­മൂ­ഹ്യ­മു­റി­വൈ­ദ്യ­ന്മാര്‍ , മൂ­ല­ധ­ന­ത്തി­നും ലാ­ഭ­ത്തി­നും തെ­ല്ലും ഹാ­നി തട്ടി­ക്കാ­തെ പല­ത­ര­ത്തി­ലു­ള്ള ഒറ്റ­മൂ­ലി­ക­ളും പൊ­ടി­വി­ദ്യ­ക­ളും പ്ര­യോ­ഗി­ച്ച് സാ­മൂ­ഹ്യ­രോ­ഗ­ങ്ങള്‍ മാ­റ്റാന്‍ അവര്‍ ആഗ്ര­ഹി­ച്ചു. ഈ രണ്ടു­കൂ­ട്ട­രും തൊ­ഴി­ലാ­ളി­പ്ര­സ്ഥാ­ന­ത്തി­നു പു­റ­ത്തു നി­ല്ക്കു­ക­യും സഹാ­യ­ത്തി­നാ­യി അഭ്യ­സ്ത­വി­ദ്യ രു­ടെ വര്‍­ഗ്ഗ­ങ്ങ­ളു­ടെ നേര്‍­ക്കു് ഉറ്റു­നോ­ക്കു­ക­യു­മാ­ണു ചെ­യ്ത­തു്. വെ­റും രാ­ഷ്ട്രീയ വി­പ്ല­വ­ങ്ങള്‍ മാ­ത്രം പോ­രെ­ന്ന­ബോ­ദ്ധ്യ­പ്പെ­ട്ടു് സമൂ­ഹ­ത്തി­ന്റെ സമൂ­ല­പു­നര്‍­നിര്‍­മ്മാ­ണം ആവ­ശ്യ­പ്പെ­ട്ട തൊ­ഴി­ലാ­ളി­വി­ഭാ­ഗം സ്വ­യം കമ്മ്യൂ­ണി­സ്റ്റ് എന്ന് വി­ളി­ച്ചു. ചെ­ത്തി­മി­നു­ക്കാ­ത്ത, വെ­റും വാ­സ­നാ­വി­ശേ­ഷ­ത്തി­ന്റെ സന്ത­തി മാ­ക­ത്ര­മാ­യ, പല­പ്പോ­ഴും അസം­സ്കൃ­ത­വും പരു­ക്കന്‍­മ­ട്ടി­ലു­ള്ള­തു­മായ കമ്മ്യൂ­ണി­സ­മാ­യി­രു­ന്നു അതു്. എങ്കി­ലും രണ്ട് തര­ത്തി­ലു­ള്ള ഉട്ടോ­പ്യന്‍ കമ്മ്യൂ­ണി­സ്റ്റ് സി­ദ്ധാ­ന്ത­ങ്ങള്‍-­ഫ്രാന്‍­സില്‍ കബേ­യു­ടെ ഇക്കാ­റി­യന്‍ കമ്മ്യൂ­ണി­സ­വും ജര്‍­മ്മ­നി­യില്‍ വൈ­റ്റ്ലി­ങ്ങി­ന്റെ കമ്മ്യൂ­ണി­സ­വും - സൃ­ഷ്ടി­ക്ക­ത്ത­ക്ക ശക്തി അതി­ന് ഉണ്ടാ­യി­രു­ന്നു. 1847-ല്‍ സോ­ഷ്യ­ലി­സം ഒരു ബൂര്‍­ഷ്വാ­പ്ര­സ്ഥാ­ന­വും കമ്മ്യൂ­ണി­സം തൊ­ഴി­ലാ­ളി­വര്‍­ഗ്ഗ­പ്ര­സ്ഥാ­ന­വു­മാ­യി­രു­ന്ന്. യൂ­റോ­പ്പി­ലെ­ങ്കി­ലും സോ­ഷ്യ­ലി­സ­ത്തി­നു തി­ക­ഞ്ഞ മാ­ന്യത യു­ണ്ടാ­യി­രു­ന്നു. കമ്മ്യൂ­ണി­സ­ത്തി­ന്റെ കാ­ര്യ­മാ­ക­ട്ടെ നേ­രെ­മ­റി­ച്ചാ­യി­രു­ന്നു. മാ­ത്ര­മ­ല്ല, തൊ­ഴി­ലാ­ളി­വര്‍­ഗ്ഗ­ത്തി­ന്റെ മോ­ച­നം തൊ­ഴി­ലാ­ളി­വര്‍­ഗ്ഗം­ത­ന്നെ സാ­ധി­ക്കേ­േ­ണ്ട­തായ ഒരു കൃ­ത്യ­മാ­ണെ ന്ന ഉറ­ച്ച ബോ­ദ്ധ്യം ആദ്യം മു­തല്‍­ക്കേ ഞങ്ങള്‍­ക്കു് ഉണ്ടാ­യി­രു­ന്ന­തു­കൊ­ണ്ടു് ഈ രണ്ട് പേ­രു­ക­ളില്‍ ഏതാ­ണ്ട് സ്വീ­ക­രി­ക്കേ­ണ്ട­തെ­ന്ന കാ­ര്യ­ത്തില്‍ ഞങ്ഹള്‍­ക്കു സം­ശ­യ­മേ ഇല്ലാ­യി­രു­ന്നു; പി­ന്നീ­ടു് ഈ പേര്‍ നി­രാ­ക­രി­ക്ക­ണ­മെ­ന്ന് ഞങ്ങള്‍­ക്ക് ഒരി­ക്ക­ലും തോ­ന്നി­യി­ട്ടു­മി­ല്ല.

സര്‍­വ്വ­രാ­ജ്യ­തൊ­ഴി­ലാ­ളി­ക­ളേ, ഏകോ­പി­പ്പിന്‍ ! നാ­ല്പ­ത്തി­ര­ണ്ടു വര്‍­ഷം­മു­മ്പു് , തൊ­ഴി­ലാ­ളി­വര്‍­ഗ്ഗം സ്വ­ന്ത­മായ ആവ­ശ്യ­ങ്ങ­ളു­മാ­യി ആദ്യ­മാ­യി മു­ന്നോ­ട്ടു­വ­ന്ന ആ പാ­രീ­സ് വി­പ്ല­വം തു­ട­ങ്ങു­ന്ന­തി­നു തൊ­ട്ടു­മു­മ്പ് , ഞങ്ങള്‍ ഈ വാ­ക്കു­കള്‍ ലോ­ക­സ­മ­ക്ഷം പ്ര­ഖ്യാ­പി­ച്ച­പ്പോള്‍ കു­റ­ച്ചു­പേ­രെ അതു് ഏറ്റു­പ­റ­യാന്‍ ഉണ്ടാ­യി­രു­ന്നു­ള്ളു. എന്നാല്‍ 1864 സെ­പ്തം­ബര്‍ 28-­ആം ന-­മി­ക്ക പാ­ശ്ചാ­ത്യ­യൂ­റോ­പ്യന്‍ രാ­ജ്യ­ങ്ങ­ളി­ലെ തൊ­ഴി­ലാ­ളി­ക­ളും മഹ­നീ­യ­സ്മ­ര­ണ­ക­ളു­ണര്‍­ത്തു­ന്ന ആ ഇന്റര്‍­നാ­ഷ­ണല്‍ വര്‍­ക്കിം­ഗ്മെന്‍­സ് അസോ­സി­യേ­ഷ­ന്റെ കീ­ഴില്‍ ഏകോ­പി­പ്പി­ച്ചു­നി­ന്നു. ശരി­യാ­ണ്, ഇന്റര്‍­നാ­ഷ­ണല്‍ ഒമ്പ­തു­കൊ­ല്ല­മ­ല്ലേ ജീ­വി­ച്ചി­രു­ന്നു­ള്ളൂ. എന്നാല്‍ അതു സൃ­ഷ്ടി­ച്ച ലോ­ക­തൊ­ഴി­ലാ­ളി­ക­ളു­ടെ ശാ­ശ്വ­തൈ­ക്യം ഇന്നും ജീ­വി­ക്കു­ന്നു, മു­മ്പെ­ന്ന­ത്തെ­ക്കാ­ളും ഓജ­സ്സോ­ടു­കൂ­ടി ജീ­വി­ക്കു­ന്നു. ഇക്കാ­ലം അതി­ന് ഏറ്റ­വും നല്ല സാ­ക്ഷ്യം വഹി­ക്കു­ന്നു. എന്തു­കൊ­ണ്ടെ­ന്നാല്‍, ഇന്നു ഞാന്‍ ഈ വരി­കള്‍ കു­റി­ച്ചു­കൊ­ണ്ടി­രി­ക്കു­മ്പോള്‍ യൂ­റോ­പ്പി­ലേ­യും അമേ­രി­ക്ക­യി­ലേ­യും തൊ­ഴി­ലാ­ളി­വര്‍­ഗ്ഗം തങ്ങ­ളു­ടെ സമ­ര­ശ­ക്തി­ക­ളെ­ക്കു­റി­ച്ചു് പു­ന­ര­വ­ലോ­ക­നം ചെ­യ്തു­കൊ­ണ്ടി­രി­ക്കു­ക­യാ­ണ് . ആ സമ­ര­ശ­ക്തി­കള്‍ ഇന്നാ­ദ്യ­മാ­യി ഒരേ ഒരു അടി­യ­ന്തി­രാ­വ­ശ്യ­ത്തി­നു­വേ­ണ്ടി ഒരേ ഒരു കൊ­ടി­ക്കീ­ഴില്‍ നി­ന്നു പൊ­രു­തു­ന്ന ഒരേ ഒരു സൈ­നി­ക­വ്യൂ­ഹ­മാ­യി സം­ഘ­ടി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്നു. എട്ടു­മ­ണി­ക്കൂര്‍ തൊ­ഴില്‍­ദി­വ­സം നി­യ­മ­നിര്‍­മ്മാ­ണം വഴി നട­പ്പാ­ക്ക­മ­മെ­ന്ന­താ­ണു് അവ­രു­ടെ അടി­യ­ന്തി­രാ­വ­ശ്യം. 1866-ല്‍ കൂ­ടിയ ഇന്റര്‍­നാ­ഷ­ണ­ലി­ന്റെ ജനീ­വാ­കോണ്‍­ഗ്ര­സ്സും വീ­ണ്ടും 1889-­ലെ പാ­രീ­സ് തൊ­ഴി­ലാ­ളി­കോണ്‍­ഗ്ര­സ്സും ഈ ആവ­ശ്യം പ്ര­ഖ്യാ­പി­ച്ചി­ട്ടു­ള്ള­താ­ണ്. എല്ലാം രാ­ജ്യ­ങ്ങ­ളി­ലേ­യും തൊ­ഴി­ലാ­ളി­കള്‍ ഇന്ന് ഏകോ­പി­ച്ചി­രി­ക്കു­ന്നു­വെ­ന്ന അനി­ഷേ­ധ്യ­യാ­ഥാര്‍­ത്ഥ്യ­ത്തി­ന്റെ നേര്‍­ക്കു് ഇന്ന­ത്തെ ഈ കാ­ഴ്ച മു­ത­ലാ­ളി­ക­ളു­ടേ­യും ഭൂ­വു­ട­മ­ക­ളു­ടേ­യും കണ്ണു­തു­റ­പ്പി­ക്കു­ന്ന­താ­ണ്.

സ്വ­ന്തം കണ്ണു­കൊ­ണ്ടു­ത­ന്നെ ഈ കാ­ഴ്ച കാ­ണാന്‍ മാര്‍­ക്സു­കൂ­ടി എന്നോ­ടൊ­പ്പം ഉണ്ടാ­യി­രു­ന്നു­വെ­ങ്കില്‍!


ല­ണ്ടന്‍ മേ­യ് 1, 1890


എ­ഫ്.­എം­ഗല്‍­സ്