മല­യാ­ളം വി­ക്കി­ഗ്ര­ന്ഥ­ശാല ഒന്നാം പതി­പ്പു്
കമ്മ്യൂ­ണി­സ്റ്റ് മാ­നി­ഫെ­സ്റ്റോ

[തി­രു­ത്തുക]

ഫ്രെ­ഡ­റി­ക്ക് എംഗല്‍സ് - കമ്മ്യൂ­ണി­സ­ത്തി­ന്റെ തത്വ­ങ്ങള്‍

[തി­രു­ത്തുക] ചോ­ദ്യം 1: കമ്മ്യൂ­ണി­സ­മെ­ന്നാല്‍ എന്ത് ?

ഉത്ത­രം: തൊ­ഴി­ലാ­ളിവര്‍ഗ്ഗ­വി­മോ­ച­ന­ത്തി­നു­ള്ള ഉപാ­ധി­ക­ളു­ടെ സി­ദ്ധാ­ന്ത­മാ­ണ് കമ്മ്യൂ­ണി­സം.


[തി­രു­ത്തുക] ചോ­ദ്യം 2: തൊ­ഴി­ലാ­ളിവര്‍ഗ്ഗ­മെ­ന്നാല്‍ എന്താ­ണ് ?

ഉത്ത­രം: സമൂ­ഹ­ത്തി­ലെ ഏത് വര്‍ഗ്ഗ­മാ­ണോ ഏതെ­ങ്കി­ലും മൂ­ല­ധ­ന­ത്തില്‍ നി­ന്നു കി­ട്ടു­ന്ന ലാഭം കൊ­ണ്ട­ല്ലാ­തെ പൂര്‍ണ്ണ­മാ­യും സ്വ­ന്തം അദ്ധ്വാ­നം വില്‍ക്കു­ന്ന­തു വഴി മാ­ത്രം ഉപ­ജീ­വ­ന­മാര്‍ഗ്ഗം സമ്പാ­ദി­ക്കു­ന്ന­ത്, അവ­രാ­ണ് തൊ­ഴി­ലാ­ളി വര്‍ഗ്ഗം. അതി­ന്റെ സു­ഖ­വും ദു­ഖഃ­വും, ജീ­വി­ത­വും മര­ണ­വും, അതി­ന്റെ നി­ല­നി­ല്പാ­കെ­ത­ന്നെ ആശ്ര­യി­ച്ചി­രി­ക്കു­ന്ന­ത് അദ്ധ്വാ­ന­ത്തി­നു­ള്ള ആവ­ശ്യ­ക­തെ­യാ­ണ്. അതാ­യ­ത് ബി­സി­ന­സ്സി­ന്റെ നല്ല കാ­ല­വും ചീ­ത്ത­ക്കാ­ല­വും മാ­റി­മാ­റി­വ­രു­ന്ന­തി­നേ­യും അനി­യ­ന്ത്രി­ത­മായ മല്‍സര­ത്തില്‍ നി­ന്നു­ള്ള­വാ­കു­ന്ന ഏറ്റ­ക്കു­റ­ച്ചി­ലു­ക­ളേ­യു­മാ­ണ്. പ്രോ­ലെ­റ്റേ­റി­യേ­റ്റ്, അഥവാ പ്രോ­ലെ­റ്റേ­റി­യ­ന്മാ­രു­ടെ വര്‍ഗ്ഗം, ഒറ്റ വാ­ക്കില്‍ പറ­ഞ്ഞാല്‍, പത്തൊ­മ്പ­താം നൂ­റ്റാ­ണ്ടി­ലെ പണി­യാള വര്‍ഗ്ഗ­മാ­ണ്.


[തി­രു­ത്തുക] ചോ­ദ്യം 3: പ്രോ­ലി­റ്റേ­റി­യ­ന്മാര്‍ എക്കാ­ല­ത്തു­മു­ണ്ടാ­യി­രു­ന്നി­ല്ലെ­ന്ന­ല്ലേ ഇതി­ന്റെ അര്‍ത്ഥം ?

ഉത്ത­രം: അതെ. പാ­വ­ങ്ങ­ളും പണി­യെ­ടു­ക്കു­ന്ന വര്‍ഗ്ഗ­ങ്ങ­ളും എക്കാ­ല­ത്തും നി­ല­നി­ന്നി­ട്ടു­ണ്ട്. പണി­യെ­ടു­ക്കു­ന്ന വര്‍ഗ്ഗ­ങ്ങള്‍ സാ­ധാ­ര­ണ­ഗ­തി­യില്‍ പാ­വ­ങ്ങ­ളു­മാ­യി­രു­ന്നു. എന്നാല്‍ മല്‍സരം എക്കാ­ല­ത്തും സ്വ­ത­ന്ത്ര­വും അനി­യ­ന്ത്രി­ത­വു­മാ­യി­രു­ന്നി­ട്ടി­ല്ലെ­ന്ന­തു പോലെ തന്നെ, മുകളില്‍ പറഞ്ഞ സാ­ഹ­ച­ര്യ­ങ്ങ­ളില്‍ ജീ­വി­ക്കു­ന്ന തര­ത്തി­ലു­ള്ള പാ­വ­ങ്ങള്‍, തൊ­ഴി­ലാ­ളികള്‍, അതാ­യ­ത് പ്രോ­ലി­റ്റേ­റി­യ­ന്മാര്‍, എക്കാ­ല­ത്തും ഉണ്ടാ­യി­രു­ന്നി­ട്ടി­ല്ല.


[തി­രു­ത്തുക] ചോ­ദ്യം 4: പ്രോ­ലി­റ്റേ­റി­യേ­റ്റ് എങ്ങ­നെ ആവിര്‍ഭവി­ച്ചു ?

ഉത്ത­രം: കഴി­ഞ്ഞ നൂ­റ്റാ­ണ്ടി­ന്റെ ഉത്ത­രാര്‍ദ്ധ­ത്തില്‍ ഇം­ഗ്ല­ണ്ടില്‍ നട­ന്ന­തും അതി­നു­ശേ­ഷം ലോ­ക­ത്തി­ലെ എല്ലാ പരി­ഷ്കൃത രാ­ജ്യ­ങ്ങ­ളി­ലും ആവര്‍ത്തി­ച്ച­തു­മായ വ്യാ­വ­സാ­യിക വി­പ്ല­വ­ത്തി­ന്റെ ഫല­മാ­യി­ട്ടാ­ണ് തൊ­ഴി­ലാ­ളിവര്‍ഗ്ഗം ഉയര്‍ന്നു വന്ന­ത്. ആവി­യ­ന്ത്ര­ത്തി­ന്റെ­യും പലതരം നൂല്‍നൂ­ല്പു­യ­ന്ത്ര­ങ്ങ­ളു­ടെ­യും യന്ത്ര­ത്ത­റി­യു­ടെ­യും മറ്റ­നേ­കം യന്ത്രോ­പ­ക­ര­ണ­ങ്ങ­ളു­ടെ­യ്യും കണ്ടു­പി­ടു­ത്ത­മാ­ണ് ഈ വ്യാ­വ­സാ­യി­ക­വി­പ്ല­വ­ത്തെ നിലവില്‍ കൊ­ണ്ടു­വ­ന്ന­ത്. വളരെ വി­ല­പി­ടി­ച്ച­തും അതു­കൊ­ണ്ടു­ത­ന്നെ വലിയ മു­ത­ലാ­ളി­മാര്‍ക്ക് മാ­ത്രം വാ­ങ്ങാന്‍ കഴി­യു­ന്ന­തു­മായ ആ യന്ത്ര­ങ്ങള്‍ അതേ­വ­രെ നി­ല­നി­ന്നി­രു­ന്ന ഉല്പാ­ദ­ന­രീ­തി­ക­ളെ ആകെ മാ­റ്റി മറി­ച്ചു. അതേ­വ­രെ ഉണ്ടാ­യി­രു­ന്ന തൊ­ഴി­ലാ­ളി­ക­ളെ അവ പു­റ­ന്ത­ള്ളി. കാരണം, തൊ­ഴി­ലാ­ളികള്‍ക്ക് തങ്ങ­ളു­ടെ മോ­ശ­പ്പെ­ട്ട ചര്‍ക്ക­ക­ളും കൈ­ത്ത­റി­ക­ളും കൊ­ണ്ടു നിര്‍മ്മി­ക്കു­വാന്‍ കഴി­ഞ്ഞ­തി­നേ­ക്കാള്‍ വി­ല­കു­റ­ഞ്ഞ­തും മെ­ച്ച­പ്പെ­ട്ട­തു­മായ ചര­ക്കു­ക­ളെ യന്ത്ര­ങ്ങള്‍ ഉല്പാ­ദി­പ്പി­ച്ചു. അങ്ങ­നെ ഈ യന്ത്ര­ങ്ങള്‍ വ്യ­വ­സാ­യ­ത്തെ അപ്പാ­ടെ തന്നെ വലിയ മു­ത­ലാ­ളി­മാ­രു­ടെ കൈകളില്‍ ഏല്പി­ച്ചു­കൊ­ടു­ക്ക­യും തൊ­ഴി­ലാ­ളി­ക­ളു­ടെ തു­ച്ഛ­മായ സ്വ­ത്തി­ന് (പണി­യാ­യു­ധ­ങ്ങ­ളും കൈ­ത്ത­റി­ക­ളും മറ്റും) വി­ല­യി­ല്ലാ­താ­കു­ക­യും ചെ­യ്തു. താ­മ­സി­യാ­തെ സര്‍വ്വ­തും മു­ത­ലാ­ളി­മാ­രു­ടെ വക­യാ­യി. തൊ­ഴി­ലാ­ളികള്‍ക്ക് യാ­തൊ­ന്നും ശേ­ഷി­ച്ചി­ല്ല. ഇങ്ങ­നെ­യാ­ണ് തു­ണി­യു­ല്പാ­ദ­ന­രം­ഗ­ത്ത് ഫാ­ക്ട­റി സമ്പ്ര­ദാ­യം ഏര്‍പ്പെ­ടു­ത്തി­യ­ത്. യന്ത്രോ­പ­ക­ര­ണ­ങ്ങ­ളും ഫാ­ക്ട­റി സമ്പ്ര­ദാ­യ­വും ഏര്‍പ്പെ­ടു­ത്തു­ന്ന­തി­ന് ഒരി­ക്കല്‍ ഉത്തേ­ജ­നം കി­ട്ടി­യ­തോ­ടെ ഫാ­ക്ട­റി­സ­മ്പ്ര­ദാ­യം അതി­വേ­ഗം മറ്റെ­ല്ലാ വ്യ­വ­സാ­യ­ശാ­ഖ­ക­ളേ­യും കട­ന്നാ­ക്ര­മി­ച്ചു - വി­ശേ­ഷി­ച്ച് തുണി, പു­സ്ത­ക­മു­ദ്ര­ണം, കളിമണ്‍പാ­ത്ര­ങ്ങ­ളു­ടെ­യും ലോ­ഹ­പ­ദാര്‍ത്ഥ­ങ്ങ­ളു­ടെ­യും നിര്‍മ്മാ­ണം, എന്നീ വ്യ­വ­സാ­യ­ങ്ങ­ളെ. അദ്ധ്വാ­നം നി­ര­വ­ധി തൊ­ഴി­ലാ­ളികള്‍ക്കി­ട­യി­ലാ­യി കൂടുതല്‍ കൂടുതല്‍ വി­ഭ­ജി­ക്ക­പ്പെ­ട്ടു. മു­മ്പ് മുഴുവന്‍ ഉല്പ­ന്ന­വും നിര്‍മ്മി­ച്ചി­രു­ന്ന തൊ­ഴി­ലാ­ളി ഇപ്പോള്‍ അതി­ന്റെ ഒരു ഭാഗം മാ­ത്ര­മേ നിര്‍മ്മി­ക്കു­ന്നു­ള്ളൂ. ഈ തൊഴില്‍വി­ഭ­ജ­ന­ത്തി­ന്റെ ഫല­മാ­യി ഉല്പ­ന്ന­ങ്ങള്‍ കൂടുതല്‍ വേ­ഗ­ത്തി­ലും അങ്ങി­നെ വി­ല­കു­റ­ച്ചും നിര്‍മ്മി­ക്കു­വാന്‍ കഴി­ഞ്ഞു. അത് ഓരോ തൊ­ഴി­ലാ­ളി­യു­ടെ­യും അദ്ധ്വാ­ന­ത്തെ വള­രെ­യേ­റെ ലളി­ത­വും നി­ര­ന്ത­രം ആവര്‍ത്തി­ക്കു­ന്ന­തു­മായ യാ­ന്ത്രി­ക­പ്രവര്‍ത്തി­യാ­ക്കി ചു­രു­ക്കി. ഒരു യന്ത്ര­ത്തി­ന് അത്ര­ത­ന്നെ­യെ­ന്നു മാ­ത്ര­മ­ല്ല അതി­ലേ­റെ എത്രെ­യോ നന്നാ­യി ചെ­യ്യാ­വു­ന്ന പ്രവര്‍ത്തി­യാ­ണി­ത്.. അങ്ങ­നെ നൂല്‍നൂ­ല്പു-നെ­യ്ത്തു വ്യ­വ­സാ­യ­ത്തെ­പോ­ലെ­ത­ന്നെ ഈ വ്യ­വ­സാ­യ­ശാ­ഖ­ക­ളെ­യെ­ല്ലാം ഒന്നൊ­ന്നാ­യി ആവി­ശ­ക്തി­യു­ടെ­യും യന്ത്രോ­പ­ക­ര­ണ­ങ്ങ­ളു­ടെ­യും ഫാ­ക്ട­റി­സ­മ്പ്ര­ദാ­യ­ത്തി­ന്റെ­യും ആധി­പ­ത്യ­ത്തിന്‍ കീ­ഴി­ലാ­യി. എന്നാല്‍ അതു­വ­ഴി അവ­യെ­ല്ലാം വന്‍കി­ട­മു­ത­ലാ­ളി­മാ­രു­ടെ കൈകളില്‍ വന്നു­വീ­ഴു­ക­യാ­ണു­ണ്ടാ­യ­ത്. ഇവി­ടെ­യും തൊ­ഴി­ലാ­ളികള്‍ക്ക് സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ അവസാന ലാ­ഞ്ഛ­ന­യും നഷ്ട­പ്പെ­ട്ടു, ക്ര­മേണ, ശരി­ക്കു­ള്ള നിര്‍മ്മാ­ണ­ത്തൊ­ഴി­ലി­നു (മാ­നു­ഫാ­ക്ചര്‍) പുറമെ കൈ­ത്തൊ­ഴി­ലു­ക­ളും ഫാ­ക്ട­റി­സ­മ്പ്ര­ദാ­യ­ത്തി­ന്റെ മേ­ധാ­വി­ത്വ­ത്തി­ന് അടി­പ്പെ­ട്ടു. കാരണം വള­രെ­യേ­റെ ചെലവു ചു­രു­ക്കി­യും തൊ­ഴി­ലാ­ളികള്‍ക്കി­ട­യില്‍ അദ്ധ്വാ­നം വി­ഭ­ജി­ച്ചു­കൊ­ടു­ത്തും വലിയ പണി­ശാ­ലകള്‍ പണി­തു­കൊ­ണ്ട് ഇവി­ടെ­യും വലിയ മു­ത­ലാ­ളി­മാര്‍ ചെറിയ കൈ­വേ­ല­ക്കാ­രെ കൂടുതല്‍ കൂടുതല്‍ തള്ളി­മാ­റ്റി. പരി­ഷ്കൃ­ത­രാ­ജ്യ­ങ്ങ­ളില്‍ അദ്ധ്വാ­ന­ത്തി­ന്റെ ഏതാ­ണ്ടെ­ല്ലാ ശാ­ഖ­ക­ളും ഫാ­ക്ട­റി­സ­മ്പ്ര­ദാ­യ­ത്തിന്‍ കീഴില്‍ നട­ത്തി­വ­രാ­നും ആ ശാ­ഖ­ക­ളില്‍ ഒട്ടു­മി­ക്ക­തി­ലും വന്‍കിട വ്യ­വ­സാ­യം കൈ­ത്തൊ­ഴി­ലി­നേ­യും നിര്‍മ്മാ­ണ­ത്തൊ­ഴി­ലി­നേ­യും തള്ളി­പ്പു­റ­ത്താ­ക്ക്കു­വാ­നും ഇട­യാ­യ­ത് ഇങ്ങ­നെ­യാ­ണ്. ഇതി­ന്റെ ഫല­മാ­യി മു­മ്പ­ത്തെ ഇട­ത്ത­രം വര്‍ഗ്ഗ­ങ്ങള്‍, വി­ശേ­ഷി­ച്ച് ചെ­റു­കി­ട­കൈ­വേ­ല­ക്കാ­രായ മേ­സ്ത്രി­മാര്‍, അധി­ക­മ­ധി­കം നാ­ശ­ത്തി­ലേ­ക്കു തള്ളി­വി­ട­പ്പെ­ട്ടി­രി­ക്കു­ന്നു. തൊ­ഴി­ലാ­ളി­ക­ളു­ടെ മു­മ്പ­ത്തെ സ്ഥി­തി പാടെ മാ­റി­യി­ക്കു­ന്നു. മറ്റെ­ല്ലാ വര്‍ഗ്ഗ­ങ്ങ­ളെ­യും ക്ര­മേണ വി­ഴു­ങ്ങി­ക്കൊ­ണ്ട് രണ്ടു പുതിയ വര്‍ഗ്ഗ­ങ്ങള്‍ നിലവില്‍ വന്നി­രി­ക്കു­ന്നു. അതാ­യ­ത്: 1.വലിയ മു­ത­ലാ­ളി­മാ­രു­ടെ വര്‍ഗ്ഗം. എല്ലാ പരി­ഷ്കൃ­ത­രാ­ജ്യ­ങ്ങ­ളി­ലും എല്ലാ ഉപ­ജീ­വ­നോ­പാ­ധി­ക­ളും ആ ഉപ­ജീ­വ­നോ­പാ­ധികള്‍ ഉല്പാ­ദി­പ്പി­ക്കു­വാ­നാ­വ­ശ്യ­മായ അസം­സ്കൃ­ത­പ­ദാര്‍ത്ഥ­ങ്ങ­ളും ഉപ­ക­ര­ണ­ങ്ങ­ളും (യന്ത്രോ­പ­ക­ര­ണ­ങ്ങള്‍, ഫാ­ക്ട­റികള്‍ മു­ത­ലാ­യവ) ഏതാ­ണ്ട് പൂര്‍ണ്ണ­മാ­യും അവ­രു­ടെ വക­യാ­ണ്. ഈ വര്‍ഗ്ഗ­മാ­ണ് ബൂര്‍ഷ്വാവര്‍ഗ്ഗം അഥവാ ബൂര്‍ഷ്വാ­സി. 2.യാ­തൊ­ന്നും സ്വ­ന്ത­മാ­യി­ട്ടി­ല്ലാ­ത്ത­വ­രും അതു­കൊ­ണ്ട് അവ­ശ്യം വേണ്ട ഉപ­ജീ­വ­നോ­പാ­ധികള്‍ ലഭി­ക്കു­ന്ന­തി­നു പക­ര­മാ­യി തങ്ങ­ളു­ടെ അദ്ധ്വാ­നം ബൂര്‍ഷ്വാ­ക­ള്൬ക്കു വില്‍ക്കു­വാന്‍ നിര്‍ബന്ധി­ത­രാ­യി­ട്ടു­ള്ള­വ­രു­മായ ആളു­ക­ളു­ടെ വര്‍ഗ്ഗം. ഈ വര്‍ഗ്ഗ­ത്തെ തൊ­ഴി­ലാ­ളി വര്‍ഗ്ഗം അഥവാ പ്രോ­ലി­റ്റേ­റി­യ­റ്റ് എന്ന് വി­ളി­ക്കു­ന്നു.


[തി­രു­ത്തുക] ചോ­ദ്യം 5: തൊ­ഴി­ലാ­ളികള്‍ ബൂര്‍ഷ്വാകള്‍ക്ക് ഇങ്ങ­നെ അദ്ധ്വാ­നം വില്‍ക്കു­ന്ന­ത് ഏതു സാ­ഹ­ച­ര്യ­ത്തി­ലാ­ണ് ?

ഉത്ത­രം: മറ്റേ­തൊ­രു ചര­ക്കി­നേ­യും പോലെ അദ്ധ്വാ­ന­വും ഒരു ചര­ക്കാ­ണ്. മറ്റേ­തൊ­രു ചര­ക്കി­ന്റെ­യും വിലയെ നിര്‍ണ്ണ­യി­ക്കു­ന്ന നി­യ­മ­ങ്ങള്‍ തന്നെ അതി­ന്റെ വിലയെ നിര്‍ണ്ണ­യി­ക്കു­ന്നു. വന്‍കി­ട­വ്യ­വ­സാ­യ­ത്തി­ന്റെ ആധി­പ­ത്യ­ത്തി­ന്റെ കീ­ഴി­ലാ­യാ­ലും (രണ്ടും ഒന്നു തന്നെ­യാ­ണെ­ന്ന് നാം വഴിയെ കാ­ണു­ന്ന­താ­ണ്) ഒരു ചര­ക്കി­ന്റെ വില. ശരാ­ശ­രി­യെ­ടു­ത്താല്‍, എപ്പോ­ഴും ആ ചര­ക്കി­ന്റെ ഉല്പാ­ദ­ന­ച്ചെ­ല­വി­നു തു­ല്യ­മാ­യി­രി­ക്കും. അതു­കൊ­ണ്ട് അദ്ധ്വാ­ന­ത്തി­ന്റെ വി­ല­യും അദ്ധ്വാ­ന­ത്തി­ന്റെ ഉല്പാ­ദ­ന­ച്ചെ­ല­വി­നു തു­ല്യ­മാ­ണെ­ന്നു വരു­ന്നു. തൊ­ഴി­ലാ­ളി­യെ അദ്ധ്വാ­ന­ത്തി­നു പ്രാ­പ്ത­നാ­ക്കാ­നും തൊ­ഴി­ലാ­ളിവര്‍ഗ്ഗം നാ­ശ­മ­ട­യാ­തി­രി­ക്കാ­നും ആവ­ശ്യ­മായ ഉപ­ജീ­വ­നോ­പാ­ധി­ക­ളു­ടെ തു­ക­യാ­ണ് കൃ­ത്യ­മാ­യും അദ്ധ്വാ­ന­ത്തി­ന്റെ ഉല്പാ­ദ­ന­ച്ചെ­ല­വില്‍ അട­ങ്ങി­യി­രി­ക്കു­ന്ന­ത്. എന്നു­വെ­ച്ചാല്‍, ഈ ഉദ്ദേ­ശ­ത്തി­നു വേ­ണ്ടി­വ­രു­ന്ന­തി­ലും കൂ­ടു­ത­ലാ­യി യാ­തൊ­ന്നും തൊ­ഴി­ലാ­ളി­ക്ക് തന്റെ അദ്ധ്വാ­ന­ത്തി­നു പ്ര­തി­ഫ­ല­മാ­യി ലഭി­ക്കു­ക­യി­ല്ലെ­ന്നര്‍ത്ഥം. ജീവന്‍ നിലനിര്‍ത്താന്‍ ഏറ്റ­വും ചു­രു­ങ്ങി­യ­ത്, ഏറ്റ­വും കു­റ­ഞ്ഞ­ത്, എത്ര വേണോ അതാ­യി­രി­ക്കും അദ്ധ്വാ­ന­ത്തി­ന്റെ വില അഥവാ കൂലി. വ്യാ­പാ­രം ചി­ല­പ്പോള്‍ മോ­ശ­വും ചി­ല­പ്പോള്‍ മെ­ച്ച­വു­മാ­യി­രി­ക്കു­മെ­ന്ന­തു കൊ­ണ്ട്, ഫാ­ക്ട­റി ഉട­മ­യ്ക്ക് തന്റെ ചര­ക്കി­ന് ഒരു സമ­യ­ത്ത് കൂ­ടു­ത­ലും വേ­റൊ­രു സമ­യ­ത്ത് കു­റ­ച്ചും കി­ട്ടു­ന്നു­വെ­ന്ന­പോ­ലെ­ത­ന്നെ തൊ­ഴി­ലാ­ളി­ക്ക് ചി­ല­പ്പോള്‍ കൂ­ടു­ത­ലും ചി­ല­പ്പോള്‍ കു­റ­ച്ചു­മാ­യി­രി­ക്കും കി­ട്ടു­ന്ന­ത്. എങ്കി­ലും നല്ല നല്ല കാ­ല­മാ­യാ­ലും ചീ­ത്ത­ക്കാ­ല­മാ­യാ­ലും ഫാ­ക്ട­റി ഉട­മ­യ്ക്ക് തന്റെ ചര­ക്കി­ന്റെ ശരാ­ശ­രി കി­ട്ടു­ന്ന­ത് അതി­ന്റെ ഉല്പാ­ദ­ന­ച്ചെ­ല­വി­നേ­ക്കാള്‍ കൂ­ടു­ത­ലോ കുറവോ ആയി­രി­ക്കി­ല്ല എന്ന­തു പോലെ തന്നെ, തൊ­ഴി­ലാ­ളി­ക്ക് ശരാ­ശ­രി കി­ട്ടു­ന്ന കു­റ­ഞ്ഞ (മി­നി­മം) കൂ­ലി­യേ­ക്കാള്‍ കൂ­ടു­ത­ലോ കുറവോ ആയി­രി­ക്കി­ല്ല. അദ്ധ്വാ­ന­ത്തി­ന്റെ എല്ലാ ശാ­ഖ­ക­ളെ­യും വന്‍കി­ട­വ്യ­വ­സാ­യം എത്ര­ക­ണ്ട് കൂടുതല്‍ ഏറ്റേ­ടു­ക്കു­ന്നു­വോ അത്ര­ക­ണ്ട് കൂടുതല്‍ കര്‍ശന­മാ­യി കൂ­ലി­യെ സം­ബ­ന്ധി­ച്ച ഈ സാ­മ്പ­ത്തിക നയം നട­പ്പാ­ക്ക­പ്പെ­ടു­ന്ന­താ­ണ്.


[തി­രു­ത്തുക] ചോ­ദ്യം 6: വ്യാ­വ­സാ­യി­ക­വി­പ്ല­വ­ത്തി­ന് മു­മ്പ്, എന്തെ­ല്ലാം പണി­യാ­ളവര്‍ഗ്ഗ­ങ്ങ­ളാ­ണ് നി­ല­വി­ലു­ണ്ടാ­യി­രു­ന്ന­ത് ?

ഉത്ത­രം: സമൂ­ഹ­ത്തി­ന്റെ വ്യ­ത്യ­സ്ത­വി­കാ­സ­ഘ­ട്ട­ങ്ങ­ള­നു­സ­രി­ച്ച് പണി­യാ­ളവര്‍ഗ്ഗ­ങ്ങള്‍ വ്യ­ത്യ­സ്ത­സാ­ഹ­ച­ര്യ­ങ്ങ­ളില്‍ ജീ­വി­ക്കു­ക­യും സ്വ­ത്തു­ട­മവര്‍ഗ്ഗ­ങ്ങ­ളും ഭര­ണാ­ധി­കാ­രി വര്‍ഗ്ഗ­ങ്ങ­ളു­മാ­യി വ്യ­ത്യ­സ്ത ബന്ധ­ങ്ങള്‍ വച്ചു പുലര്‍ത്തു­ക­യും ചെ­യ്തു­വ­ന്നു. പ്രാ­ചീ­ന­കാ­ല­ത്ത് പണി­യാളര്‍ തങ്ങ­ളു­ടെ ഉട­മ­ക­ളു­ടെ അടി­മ­ക­ളാ­യി­രു­ന്നു. പല പി­ന്നോ­ക്ക­രാ­ജ­യ­ങ്ങ­ളി­ലും ഐക്യ നാ­ടു­ക­ളി­ലെ തെക്കന്‍ പ്ര­ദേ­ശ­ങ്ങ­ളില്‍ പോലും അവര്‍ ഇന്നും അങ്ങ­നെ­യാ­ണ്. മദ്ധ്യ­യു­ഗ­ങ്ങ­ളി­ലും വ്യാ­വ­സാ­യി­ക­വി­പ്ല­വം നട­ക്കു­ന്ന­തു­വ­രെ­യും പട്ട­ണ­ങ്ങ­ളില്‍ പെ­റ്റി ബൂര്‍ഷ്വാ യജ­മാ­ന­ന്മാ­രു­ടെ കീഴില്‍ പണി­യെ­ടു­ക്കു­ന്ന കൈ­വേ­ല­ക്കാ­രു­ണ്താ­യി­രു­ന്നു. നിര്‍മ്മാ­ണ­ത്തൊ­ഴില്‍ വളര്‍ന്നു വന്ന­തോ­ടെ നിര്‍മ്മാ­ണ­ത്തൊ­ഴി­ലാ­ളികള്‍ ക്ര­മേണ രം­ഗ­ത്തു വന്നു. ഏറെ­ക്കു­റെ വലിയ മു­ത­ലാ­ളി­മാ­രാ­ണ് ഇപ്പോള്‍ അവരെ പണി­ക്കു വെ­ച്ചി­രി­ക്കു­ന്ന­ത്.


[തി­രു­ത്തുക] ചോ­ദ്യം 7: തൊ­ഴി­ലാ­ളി അടി­മ­യില്‍ നി­ന്നും വ്യ­ത്യാ­സ­പ്പെ­ട്ടി­രി­ക്കു­ന്ന­ത് ഏത് വി­ധ­ത്തി­ലാ­ണ് ?

ഉത്ത­രം: അടിമ എക്കാ­ല­ത്തേ­ക്കു­മാ­യി വില്‍ക്ക­പ്പെ­ടു­ന്നു. തൊ­ഴി­ലാ­ളി­ക്ക് ദിവസം തോറും സ്വയം വില്‍ക്കേ­ണ്ടി വരു­ന്നു. ഒരു നി­ശ്ചിത യജ­മാ­ന­ന്റെ സ്വ­ത്തായ ഓരോ പ്ര­ത്യേ­കം പ്ര­ത്യേ­കം അടി­മ­യ്ക്കും യജ­മാ­ന­ന്റെ താ­ല്പ­ര്യ­ത്തി­നു വേ­ണ്ടി മാ­ത്ര­മാ­ണെ­ങ്കി­ലും എത്ര തന്നെ മോ­ശ­പ്പെ­ട്ട­താ­ണെ­ങ്കി­ലും ഉപ­ജീ­വ­ന­ത്തി­ന് ഉറ­പ്പു­ണ്ട്. ഓരോ പ്ര­ത്യേ­കം പ്ര­ത്യേ­കം തൊ­ഴി­ലാ­ളി­യും ബൂര്‍ഷ്വാവര്‍ഗത്തി­ന്റെ­യാ­കെ സ്വ­ത്താ­ണെ­ന്ന് പറയാം. ആര്‍ക്കെ­ങ്കി­ലും ആവ­ശ്യ­മു­ള്ള­പ്പോള്‍ മാ­ത്ര­മേ അവ­ന്റെ അദ്ധ്വാ­ന­ത്തെ വാ­ങ്ങു­ന്നു­ള്ളൂ. ആ നി­ല­യ്ക്ക് അവ­ന്റെ ഉപ­ജീ­വ­ന­ത്തി­ന് ഉറ­പ്പി­ല്ല. തൊ­ഴി­ലാ­ളി വര്‍ഗത്തി­ന് മൊ­ത്ത­ത്തില്‍ മാ­ത്ര­മെ ഈ ഉപ­ജീ­വ­ന­ത്തി­ന് ഉറ­പ്പു­ള്ളൂ. അടിമ നി­ല്ക്കു­ന്ന­ത് മല്‍സര­ത്തി­ന് വെ­ളി­യി­ലാ­ണ്. തൊ­ഴി­ലാ­ളി നില്‍ക്കു­ന്ന­ത് അതി­ന­ക­ത്തും. അതി­ന്റെ എല്ലാ ചാ­ഞ്ചാ­ട്ട­ങ്ങ­ളും അവന്‍ അനു­ഭ­വി­ക്കു­ന്നു. അടി­മ­യെ കണ­ക്കാ­ക്കു­ന്ന­ത് ഒരു സാ­ധ­ന­മാ­യി­ട്ടാ­ണ്, സിവില്‍ സമൂ­ഹ­ത്തി­ലെ അം­ഗ­മാ­യി­ട്ട­ല്ല. തൊ­ഴി­ലാ­ളി­യെ വീ­ക്ഷി­ക്കു­ന്ന­ത് ഒരു വ്യ­ക്തി­യെ­ന്ന നി­ല­യി­ലാ­ണ്, സിവില്‍ സമൂ­ഹ­ത്തി­ലെ അം­ഗ­മെ­ന്ന നി­ല­യ്ക്കാ­ണ്. അങ്ങ­നെ അടിമ തൊ­ഴി­ലാ­ളി­യേ­ക്കാള്‍ ഭേ­ദ­പ്പെ­ട്ട ജീ­വി­തം നയി­ച്ചെ­ന്നു വരാം. എങ്കി­ലും തൊ­ഴി­ലാ­ളി സമൂ­ഹ­ത്തി­ന്റെ കൂ­ടു­ത­ലുയര്‍ന്ന ഒരു വി­കാ­സ­ഘ­ട്ട­ത്തില്‍ പെ­ട്ട­വ­നാ­ണ്. അടി­മ­യേ­ക്കാള്‍ ഉയര്‍ന്ന പടി­യി­ലാ­ണ് അവന്‍ നില്‍ക്കു­ന്ന­ത്. എല്ലാ സ്വ­കാ­ര്യ സ്വ­ത്തു­ടമ ബന്ധ­ങ്ങ­ളി­ലും വെ­ച്ച് അടി­മ­ത്ത ബന്ധ­ത്തെ മാ­ത്രം തകര്‍ത്തു­കൊ­ണ്ട് അടിമ മോചനം നേ­ടു­ക­യും അങ്ങ­നെ ഒരു തൊ­ഴി­ലാ­ളി­യാ­യി­ത്തീ­രു­ക­യും ചെ­യ്യു­ന്നു. പൊ­തു­വില്‍ സ്വ­കാ­ര്യ­സ്വ­ത്തി­നെ തന്നെ ഇല്ലാ­താ­ക്കി­ക്കൊ­ണ്ടു മാ­ത്ര­മേ തൊ­ഴി­ലാ­ളി­ക്ക് മോചനം നേ­ടു­വാന്‍ കഴിയൂ.


[തി­രു­ത്തുക] ചോ­ദ്യം 8: തൊ­ഴി­ലാ­ളി അടി­യാ­ള­നില്‍ നി­ന്നു വ്യ­ത്യാ­സ­പ്പെ­ട്ടി­രി­ക്കു­ന്ന­ത് ഏത് വി­ധ­ത്തി­ലാ­ണ് ?

ഉത്ത­രം: ഒരു ഉല്പാ­ദ­നോ­പ­ക­ര­ണം, ഒരു തു­ണ്ട് ഭൂമി, അടി­യാ­ള­ന്റെ കൈ­വ­ശ­ത്തി­ലും ഉപ­യോ­ഗ­ത്തി­ലു­മു­ണ്ട്. അതിനു പക­ര­മാ­യി അവന്‍ ഉല്പ­ന്ന­ത്തി­ന്റെ ഒരംശം ഏല്പി­ക്കു­ക­യോ പണി­യെ­ടു­ക്കു­ക­യോ ചെ­യ്യു­ന്നു. തൊ­ഴി­ലാ­ളി­യാ­ക­ട്ടെ, മറ്റൊ­രാ­ളി­ന്റെ വകയായ ഉല്പാ­ദ­നോ­പ­ക­ര­ണ­ങ്ങള്‍ വെ­ച്ച് പണി­യെ­ടു­ക്കു­ക­യും ഉല്പ­ന്ന­ത്തി­ന്റെ ഒരംശം പക­ര­മാ­യി അവന് കി­ട്ടു­ക­യും ചെ­യ്യു­ന്നു. അടി­യാളന്‍ കൊ­ടു­ക്കു­ന്നു, തൊ­ഴി­ലാ­ളി­ക്ക് കൊ­ടു­ക്ക­പ്പെ­ടു­ന്നു. അടി­യാ­ള­ന് ഉപ­ജീ­വ­ന­ത്തി­ന് ഉറ­പ്പു­ണ്ട്, തൊ­ഴി­ലാ­ളി­ക്ക് അതി­ല്ല. അടി­യാളന്‍ മല്‍സര­ത്തി­ന് പു­റ­ത്തും തൊ­ഴി­ലാ­ളി അതി­ന­ക­ത്തു­മാ­ണ്. പട്ട­ണ­ത്തി­ലേ­ക്ക് ഓടി­പ്പോ­യി അവിടെ ഒരു കൈ­വേ­ല­ക്കാ­ര­നാ­യി­ത്തീ­രു­ക­യോ, തന്റെ ഭൂ­വു­ട­മ­യ്ക്ക് അദ്ധ്വാ­ന­വും ഉല്പ­ന്ന­ങ്ങ­ളും കൊ­ടു­ക്കു­ന്ന­തി­ന് പകരം പണം കൊ­ടു­ത്ത് അതു­വ­ഴി ഒരു വെ­റു­മ്പാ­ട്ട­ക്കാ­ര­നാ­വു­ക­യോ, അതു­മ­ല്ലെ­ങ്കില്‍ തന്റെ ഫ്യൂഡല്‍ ഭൂ­പ്ര­ഭു­വി­നെ അടി­ച്ചോ­ടി­ച്ചി­ട്ട് താന്‍ തന്നെ സ്വ­ത്തു­ട­മ­യാ­വു­ക­യോ ചെ­യ്തി­ട്ടാ­ണ് - ചു­രു­ക്കി­പ്പ­റ­ഞ്ഞാല്‍, സ്വ­ത്തു­ട­മവര്‍ഗ്ഗ­ത്തി­ന്റെ അണി­ക­ളി­ലും മല്‍സര­ത്തി­ലും ഒരു വഴി­ക്ക­ല്ലെ­ങ്കില്‍ മറ്റൊ­രു വഴി­ക്ക് പ്ര­വേ­ശി­ച്ചു­കൊ­ണ്ടാ­ണ് - അടി­യാളന്‍ മോചനം നേ­ടു­ന്ന­ത്. മല്‍സരവും സ്വ­കാ­ര്യ­സ്വ­ത്തും എല്ലാ വര്‍ഗ്ഗ­വൈ­ജാ­ത്യ­ങ്ങ­ളും അവ­സാ­നി­പ്പി­ച്ചു­കൊ­ണ്ടാ­ണ് തൊ­ഴി­ലാ­ളി മോചനം നേ­ടു­ന്ന­ത്.


[തി­രു­ത്തുക] ചോ­ദ്യം 9: തൊ­ഴി­ലാ­ളി കൈ­വേ­ല­ക്കാ­ര­നില്‍ നി­ന്നും വ്യ­ത്യാ­സ­പ്പെ­ട്ടി­രി­ക്കു­ന്ന­ത് ഏത് വി­ധ­ത്തി­ലാ­ണ് ?

(ഉത്ത­ര­മെ­ഴു­താന്‍ വേ­ണ്ടി കയ്യെ­ഴു­ത്തു പ്ര­തി­യില്‍ എംഗല്‍സ് കു­റ­ച്ചു സ്ഥ­ല­മൊ­ഴി­ച്ചി­ട്ടു­ണ്ട്)


[തി­രു­ത്തുക] ചോ­ദ്യം 10: തൊ­ഴി­ലാ­ളി നിര്‍മ്മാ­ണ­ത്തൊ­ഴി­ലി­ലെ വേ­ല­ക്കാ­ര­നില്‍ നി­ന്നും വ്യ­ത്യാ­സ­പ്പെ­ട്ടി­രി­ക്കു­ന്ന ഏത് വി­ധ­ത്തി­ലാ­ണ് ?

ഉത്ത­രം: പതി­നാ­റാം നൂ­റ്റാ­ണ് തൊ­ട്ട് പതി­നെ­ട്ടാം നൂ­റ്റാ­ണ്ട് വരെ­യു­ള്ള കാ­ല­ത്തെ നിര്‍മ്മാ­ണ­ത്തൊ­ഴി­ലാ­ളി ഒട്ടു­മു­ക്കാ­ലും എല്ലാ­യി­ട­ത്തും തന്റെ ഉല്പാ­ദ­നോ­പ­ക­ര­ണ­ത്തി­ന്റെ - തന്റെ തറി­യു­ടെ­യും കു­ടു­മ്പ­ത്തി­ലെ ചര്‍ക്ക­യു­ടെ­യും - ഉട­മ­യാ­യി­രു­ന്നു. കൂ­ടാ­തെ, ഒഴിവു സമ­യ­ത്ത് കൃഷി ചെ­യ്തു­പോ­ന്ന ചെ­റി­യൊ­രു തു­ണ്ടു ഭൂ­മി­യും അവനു സ്വ­ന്ത­മാ­യി­ട്ടു­ണ്ടാ­യി­രു­ന്നു. തൊ­ഴി­ലാ­ളി­ക്ക് ഇതൊ­ന്നു­മി­ല്ല. തന്റെ ഭൂ­വു­ട­മ­യോ തൊ­ഴി­ലു­ട­മ­യോ ആയി ഏറെ­ക്കു­റെ പി­തൃ­ത­ന്ത്രാ­ത്മ­ക­മായ ബന്ധ­ങ്ങള്‍ പുലര്‍ത്തി­ക്കൊ­ണ്ട് ഏതാ­ണ്ട് പൂര്‍ണ്ണ­മാ­യും നാ­ട്ടിന്‍പു­റ­ത്തു തന്നെ­യാ­ണ് നിര്‍മ്മാ­ണ­ത്തൊ­ഴി­ലാ­ളി­യു­ടെ താമസം. തൊ­ഴി­ലാ­ളി­യാ­ക­ട്ടെ, ഒട്ടു­മു­ക്കാ­ലും താ­മ­സി­ക്കു­ന്ന­ത് വലിയ പട്ട­ണ­ങ്ങ­ളി­ലാ­ണ്. അവനും തൊ­ഴി­ലു­ട­മ­യും തമ്മില്‍ തനി പണ­ബ­ന്ധ­മാ­ണു­ള്ള­ത്. വന്‍കി­ട­വ്യ­വ­സാ­യം നിര്‍മ്മാ­ണ­ത്തൊ­ഴി­ലാ­ളി­യെ അവ­ന്റെ പി­തൃ­ത­ന്ത്രാ­ത്മക സാ­ഹ­ച­ര്യ­ങ്ങ­ളില്‍ നി­ന്നും പി­ഴു­തു മാ­റ്റു­ന്നു. സ്വ­ന്ത­മാ­യി­ട്ട് അപ്പോ­ഴും കൈ­വ­ശ­മു­ള്ള സ്വ­ത്ത് നഷ്ട­പ്പെ­ട്ട് അവന്‍ ഒരു തൊ­ഴി­ലാ­ളി­യാ­യി­ത്തീ­രു­ന്നു.


[തി­രു­ത്തുക] ചോ­ദ്യം 11: വ്യാ­വ­സാ­യി­ക­വി­പ്ല­വ­ത്തി­ന്റെ­യും സമൂഹം ബൂര്‍ഷ്വാ­യും തൊ­ഴി­ലാ­ളി­യു­മാ­യി വി­ഭ­ജി­ക്ക­പ്പെ­ട്ട­തി­ന്റെ­യും അടി­യ­ന്തിര ഫലങ്ങള്‍ എന്താ­യി­രു­ന്നു ?

ഉത്ത­രം: ഒന്നാ­മ­ത്, യന്ത്രാ­ദ്ധ്വാ­നം വ്യാ­വ­സാ­യി­കോല്‍പ്പ­ന്ന­ങ്ങ­ളു­ടെ വില നി­ര­ന്ത­രം കു­റ­ച്ച­തു­കൊ­ണ്ട് കാ­യി­കാ­ദ്ധ്വാ­ന­ത്തില്‍ അധി­ഷ്ഠി­ത­മായ നിര്‍മ്മാ­ണ­ത്തൊ­ഴി­ലി­ന്റെ­യോ വ്യ­വ­സാ­യ­ത്തി­ന്റെ­യോ പഴയ സമ്പ്ര­ദാ­യ­ത്തി­ന് എല്ലാ രാ­ജ്യ­ങ്ങ­ളി­ലും സമ്പൂര്‍ണ്ണ­നാ­ശം സം­ഭ­വി­ച്ചു. ചരി­ത്ര­വി­കാ­സ­ത്തില്‍ നി­ന്ന് ഇതേ­വ­രെ ഏറെ­ക്കു­റെ ഒറ്റ­പ്പെ­ട്ട് നി­ന്നി­രു­ന്ന­തും നിര്‍മ്മാ­ണ­ത്തൊ­ഴി­ലി­നെ അടി­സ്ഥാ­ന­പ്പെ­ടു­ത്തിയ വ്യ­വ­സാ­യ­ത്തോ­ട് കൂ­ടി­യ­തു­മായ എല്ലാ അര്‍ദ്ധ­കി­രാത രാ­ജ്യ­ങ്ങ­ളും അങ്ങി­നെ നിര്‍ബ്ബ­ന്ധ­പൂര്‍വ്വം അവ­യു­ടെ ഏകാ­ന്ത­ത­യില്‍ നി­ന്ന് പു­റ­ത്തേ­ക്ക് കൊ­ണ്ടു­വ­ര­പ്പെ­ട്ടു. അവ ഇം­ഗ്ലീ­ഷു­കാ­രു­ടെ കു­റ­ഞ്ഞ ചര­ക്കുകള്‍ വാ­ങ്ങു­ക­യും സ്വ­ന്തം നിര്‍മ്മാ­ണ­ത്തൊ­ഴി­ലാ­ളി­ക­ളെ നശി­ക്കാ­ന­നു­വ­ദി­ക്കു­ക­യും ചെ­യ്തു. പര­സ­ഹ്ര­സം വര്‍ഷങ്ങ­ളാ­യി വളര്‍ച്ച മു­ട്ടി­ക്കി­ട­ന്നി­രു­ന്ന രാ­ജ്യ­ങ്ങള്‍ - ഉദാ­ഹ­ര­ണ­ത്തി­ന് ഇന്ത്യ - അടി­മു­ടി വി­പ്ല­വ­ക­ര­മാ­യി മാ­റ്റ­പ്പെ­ട്ട­ത് ഇങ്ങ­നെ­യാ­ണ്. ചൈന പോലും ഇപ്പോള്‍ ഒരു വി­പ്ല­വ­ത്തി­ലേ­ക്ക് മു­ന്നേ­റി­ക്കൊ­ണ്ടി­രി­ക്കു­ക­യാ­ണ്. ഇം­ഗ്ല­ണ്ടില്‍ ഇന്ന് കണ്ടു­പി­ടി­ച്ച ഒരു യന്ത്രം, ഒരു വര്‍ഷത്തി­നു­ശേ­ഷം ചൈ­ന­യി­ലെ ലക്ഷ­ക്ക­ണ­ക്കി­ന് തൊ­ഴി­ലാ­ളി­ക­ളു­ടെ പി­ഴ­പ്പ് മു­ട്ടി­ക്കു­മെ­ന്ന സ്ഥി­തി­വി­ശേ­ഷ­മാ­ണി­പ്പോള്‍ നിലനില്‍ക്കു­ന്ന­ത്. ഇങ്ങ­നെ വന്‍കിട വ്യ­വ­സാ­യം ലോ­ക­ത്തു­ള്ള എല്ലാ ജന­ത­ക­ളേ­യും പര­സ്പ­രം ബന്ധ­പ്പെ­ടു­ത്തു­ക­യും, ചെറിയ പ്രാ­ദേ­ശിക കമ്പോ­ള­ങ്ങ­ളെ­ല്ലാം ഒരൊ­റ്റ ലോ­ക­ക­മ്പോ­ള­മാ­യി ഒന്നി­ച്ച് ചേര്‍ക്കു­ക­യും, എല്ലാ­യി­ട­ത്തും നാ­ഗ­രി­ക­ത­യ്ക്കും പു­രോ­ഗ­തി­യ്ക്കും വഴി തെ­ളി­ക്കു­ക­യും ചെ­യ്തി­രി­ക്കു­ന്നു. പരി­ഷ്കൃ­ത­രാ­ജ്യ­ങ്ങ­ളില്‍ നട­ക്കു­ന്ന­തെ­ന്തും മറ്റെ­ല്ലാ രാ­ജ്യ­ങ്ങ­ളി­ലും പ്ര­ത്യാ­ഘാ­ത­ങ്ങ­ളു­ണ്ടാ­ക്കു­ന്ന ഒരു സ്ഥി­തി­യി­ലേ­ക്ക് കാ­ര്യ­ങ്ങള്‍ നീ­ങ്ങി­യി­രി­ക്കു­ന്നു. ഉദാ­ഹ­ര­ണ­ത്തി­ന് ഇം­ഗ്ല­ണ്ടി­ലേ­യോ, ഫ്രാന്‍സി­ലേ­യോ തൊ­ഴി­ലാ­ളികള്‍ ഇന്ന് മോചനം നേ­ടു­ന്ന­പ­ക്ഷം അത് മറ്റെ­ല്ലാ രാ­ജ്യ­ങ്ങ­ളി­ലും വി­പ്ല­വ­ങ്ങള്‍ക്കി­ട­വ­രു­ത്താ­തി­രി­ക്കി­ല്ല. അവ ഇന്ന­ല്ലെ­ങ്കില്‍ നാളെ അവി­ട­ങ്ങ­ളി­ലെ തൊ­ഴി­ലാ­ളി­ക­ളു­ടെ­യും മോ­ച­ന­ത്തി­ന് വഴി തെ­ളി­ക്കു­ന്ന­താ­ണ്.

രണ്ടാ­മ­ത്, എവി­ടെ­യൊ­ക്കെ വന്‍കി­ട­വ്യ­വ­സാ­യം നിര്‍മ്മാ­ണ­ത്തൊ­ഴി­ലി­ന്റെ സ്ഥാ­ന­മെ­ടു­ത്തു­വോ, അവി­ടെ­ല്ലാം വ്യാ­വ­സാ­യി­ക­വി­പ്ല­വം ബൂര്‍ഷ്വാ­സി­യു­ടെ­യും അതി­ന്റെ സമ്പ­ത്തി­നേ­യും അധി­കാ­ര­ത്തേ­യും പര­മാ­വ­ധി വളര്‍ത്തു­ക­യും അതിനെ ആ രാ­ജ്യ­ത്തി­ലെ ഒന്നാ­മ­ത്തെ വര്‍ഗ്ഗ­മാ­ക്കു­ക­യും ചെ­യ്തു. ഇതു സം­ഭ­വി­ച്ചി­ട­ത്തെ­ല്ലാം ബൂര്‍ഷ്വാ­സി രാ­ഷ്ട്രീ­യാ­ധി­കാ­രം സ്വ­ന്തം കയ്യി­ലെ­ടു­ക്കു­ക­യും അതു­വ­രെ ഭരണം നട­ത്തി­യി­രു­ന്ന വര്‍ഗ്ഗ­ങ്ങ­ളെ - പ്ര­ഭുവര്‍ഗ്ഗ­ത്തെ­യും, ഗില്‍ഡുകളില്‍ പെട്ട നഗ­ര­വാ­സി­ക­ളെ­യും, ആ രണ്ടു കൂ­ട്ട­രെ­യും പ്ര­തി­നി­ധാ­നം ചെയ്ത രാ­ജ­വാ­ഴ്ച­യേ­യും - പു­റ­ത്താ­ക്കു­ക­യും ചെ­യ്തു­വെ­ന്ന­താ­ണ് ഇതില്‍ നി­ന്നു­ള­വായ ഫലം. അവകാശ നിര്‍ണ്ണ­യ­മു­ള്ള ഭൂ­സ്വ­ത്തു­ക്കള്‍, അഥവാ ഭൂ­സ്വ­ത്തു­ക്കള്‍ വില്‍ക്ക­രു­തെ­ന്നു­ള്ള നി­രോ­ധ­ന­ങ്ങള്‍ അവ­സാ­നി­പ്പി­ച്ചു­കൊ­ണ്ടും കു­ലീ­നവര്‍ഗ്ഗ­ത്തി­ന്റെ വി­ശേ­ഷാ­വ­കാ­ശ­ങ്ങള്‍ എടു­ത്തു­ക­ള­ഞ്ഞു­കൊ­ണ്ടു­മാ­ണ് ബൂര്‍ഷ്വാ­സി കു­ലീ­നവര്‍ഗ്ഗ­ത്തി­ന്റെ, അതാ­യ­ത് പ്ര­ഭുവര്‍ഗ്ഗ­ത്തി­ന്റെ, അധി­കാ­രം തകര്‍ത്തെ­റി­ഞ്ഞ­ത്. എല്ലാ ഗില്‍ഡു­ക­ളും കൈ­വേ­ല­ക്കാ­രു­ടെ വി­ശേ­ഷാ­വ­കാ­ശ­ങ്ങ­ളും നിലനിര്‍ത്തി­ക്കൊ­ണ്ടാ­ണ് ബൂര്‍ഷ്വാ­സി ഗില്‍ഡു­ക­ളി­ലെ നഗ­ര­വാ­സി­ക­ളു­ടെ അധി­കാ­രം തകര്‍ത്തത്. അവ രണ്ടി­ന്റെ­യും സ്ഥാ­ന­ത്ത് അത് സ്വ­ത­ന്ത്ര­മ­ത്സ­ര­ത്തെ - അതാ­യ­ത്, ഏത് വ്യ­വ­സാ­യ­ശാഖ വേ­ണ­മെ­ങ്കി­ലും നട­ത്തി­ക്കൊ­ണ്ടു­പോ­കു­വാന്‍ അവ­കാ­ശ­മു­ള്ള­തും ആവ­ശ്യ­മാ­യ­ത്ര മൂ­ല­ധ­ന­ത്തി­ന്റെ കു­റ­വൊ­ഴി­ച്ച് മറ്റൊ­ന്നും തന്നെ അയാളെ ഇക്കാ­ര്യ­ത്തില്‍ തട­സ്സ­പ്പെ­ടു­ത്താ­ത്ത­തു­മായ ഒരു സാ­മൂ­ഹ്യ­വ്യ­വ­സ്ഥ­യെ - ഏര്‍പ്പെ­ടു­ത്തി. അതു­കൊ­ണ്ട് കൈ­വ­ശ­മു­ള്ള മൂ­ല­ധ­നം, അസ­മ­മാ­യി­ട­ത്തോ­ളം മാ­ത്ര­മേ സമൂ­ഹ­ത്തി­ലെ അം­ഗ­ങ്ങള്‍ തമ്മില്‍ അസ­മ­ത്വ­മു­ണ്ടാ­യി­രി­ക്കൂ എന്നും, മൂ­ല­ധ­ന­മാ­ണ് നിര്‍ണ്ണാ­യ­ക­ശ­ക്തി­യെ­ന്നും, അക്കാ­ര­ണ­ത്താല്‍ മു­ത­ലാ­ളികള്‍ അഥവാ ബൂര്‍ഷ്വാ­സി സമൂ­ഹ­ത്തി­ലെ ഒന്നാ­മ­ത്തെ വര്‍ഗ്ഗ­മാ­യി­ക്ക­ഴി­ഞ്ഞു­വെ­ന്നു­മു­ള്ള ഒരു പര­സ്യ­പ്ര­ഖ്യാ­പ­ന­മാ­ണ് സ്വ­ത­ന്ത്ര­മ­ത്സ­ര­ത്തി­ന്റെ ഏര്‍പ്പെ­ടു­ത്തല്‍. എന്നാല്‍ വന്‍കിട വ്യ­വ­സാ­യ­ത്തി­ന്റെ ആരം­ഭ­ത്തില്‍ സ്വ­ത­ന്ത്ര­മ­ത്സ­രം കൂ­ടി­യേ തീരൂ. കാരണം, ആ സാ­മൂ­ഹി­ക­വ്യ­വ­സ്ഥ­യില്‍ മാ­ത്ര­മേ വന്‍കി­ട­വ്യ­വ­സാ­യ­ത്തി­ന് വള­രാ­നൊ­ക്കൂ. അങ്ങി­നെ പ്ര­ഭുവര്‍ഗ്ഗ­ത്തി­ന്റെ­യും ഗില്‍ഡു­ക­ളി­ലെ നഗ­ര­വാ­സി­ക­ളേ­യും സാ­മൂ­ഹ്യാ­ധി­കാ­രം തകര്‍ത്ത­ശേ­ഷം ബൂര്‍ഷ്വാ­സി അവ­രു­ടെ രാ­ഷ്ട്രീ­യാ­ധി­കാ­ര­ത്തേ­യും തകര്‍ത്തു. സമൂ­ഹ­ത്തി­ലെ ഒന്നാ­മ­ത്തെ വര്‍ഗ്ഗ­മാ­യി­ക്ക­ഴി­ഞ്ഞ­തി­നു ശേഷം ബൂര്‍ഷ്വാ­സി രാ­ഷ്ട്രീ­യ­രം­ഗ­ത്തും ഒന്നാ­മ­ത്തെ വര്‍ഗ്ഗ­മാ­ണെ­ന്ന് സ്വയം പ്ര­ഖ്യാ­പി­ച്ചു. പ്രാ­തി­നി­ധ്യ­സ­മ്പ്ര­ദാ­യം ഏര്‍പ്പെ­ടു­ത്തി­ക്കൊ­ണ്ടാ­ണ് അത് അങ്ങി­നെ ചെ­യ്ത­ത്. നി­യ­മ­ത്തി­ന്റെ മു­ന്നി­ലു­ള്ള ബൂര്‍ഷ്വാ അസ­മ­ത്വ­ത്തി­ലും സ്വ­ത­ന്ത്ര മത്സ­ര­ത്തി­ന്റെ നി­യ­മ­പ­ര­മായ അം­ഗീ­ക­ര­ണ­ത്തി­ലും അധി­ഷ്ഠി­ത­മായ പ്ര­സ്ടു­ത­സ­മ്പ്ര­ദാ­യം യു­റോ­പ്യന്‍ രാ­ജ്യ­ങ്ങ­ളില്‍ നട­പ്പില്‍ വരു­ത്തി­യ­ത് വ്യ­വ­സ്ഥാ­പി­ത­രാ­ജ­വാ­ഴ്ച­യു­ടെ രൂ­പ­ത്തി­ലാ­ണ്. ആ വ്യ­വ­സ്ഥാ­പി­ത­രാ­ജ­വാ­ഴ്ച­ക­ളു­ടെ കീഴില്‍ കുറെ മൂ­ല­ധ­നം കൈ­വ­ശ­മു­ള്ളവര്‍ക്കു മാ­ത്ര­മേ - അതാ­യ­ത് ബൂര്‍ഷ്വാകള്‍ക്ക് മാ­ത്ര­മേ - വോ­ട്ട­വ­കാ­ശ­മു­ള്ളൂ. ആ ബൂര്‍ഷ്വാ വോട്ടര്‍മാര്‍ ജന­പ്ര­തി­നി­ധി­ക­ളെ തി­ര­ഞ്ഞെ­ടു­ക്കു­ന്നു. ആ ബൂര്‍ഷ്വാ ജന­പ്ര­തി­നി­ധികള്‍ നി­കു­തി ചു­മ­ത്താ­തി­രി­ക്കാ­നു­ള്ള അവ­കാ­ശ­മു­പ­യോ­ഗി­ച്ച് ബൂര്‍ഷ്വാ ഗവണ്‍മെ­ന്റി­ന്റെ തി­ര­ഞ്ഞെ­ടു­ക്കു­ന്നു.

മൂ­ന്നാ­മ­ത്, വ്യാ­വ­സാ­യിക വി­പ്ല­വം ബൂര്‍ഷ്വാ­സി­യെ വളര്‍ത്തി­ക്കൊ­ണ്ടു­വ­ന്നി­ട­ത്തോ­ളം തന്നെ തൊ­ഴി­ലാ­ളിവര്‍ഗ്ഗ­ത്തി­നേ­യും വളര്‍ത്തി­ക്കൊ­ണ്ടു­വ­ന്നു. ബൂര്‍ഷ്വാ­സി ധനമാര്‍ജ്ജി­ക്കു­ന്തോ­റും തൊ­ഴി­ലാ­ളികള്‍ എണ്ണ­ത്തില്‍ പെ­രു­കി വന്നു. മൂ­ല­ധ­ന­ത്തി­നു മാ­ത്ര­മേ തൊ­ഴി­ലാ­ളി­ക­ളെ പണി­ക്ക് വയ്ക്കു­വാന്‍ കഴി­യു­ക­യു­ള്ളൂ­വെ­ന്ന­തു­കൊ­ണ്ടും തൊ­ഴി­ലാ­ളി­ക­ളെ പണി­ക്കു വെ­ച്ചാല്‍ മാ­ത്ര­മേ മൂ­ല­ധ­നം വള­രു­ക­യു­ള്ളൂ­വെ­ന്ന­ത് കൊ­ണ്ടും മൂ­ല­ധ­ന­ത്തി­ന്റെ വളര്‍ച്ച­യു­ടെ തോതില്‍ത്ത­ന്നെ തൊ­ഴി­ലാ­ളിവര്‍ഗ്ഗ­ത്തി­ന്റെ വളര്‍ച്ച­യും നട­ക്കു­ന്നു. അതോ­ടൊ­പ്പം വ്യാ­വ­സാ­യിക വി­പ്ല­വം ബൂര്‍ഷ്വാ­ക­ളേ­യും തൊ­ഴി­ലാ­ളി­ക­ളേ­യും, വ്യ­വ­സാ­യം ഏറ്റ­വും ലാ­ഭ­ക­ര­മാ­യി നട­ത്തു­വാന്‍ കഴി­യു­ന്ന വലിയ പട്ട­ണ­ങ്ങ­ളി­ലേ­ക്ക് ഒന്നി­ച്ചു­കൊ­ണ്ടു­വ­രു­ന്നു. വമ്പി­ച്ച ജന­സ­ഞ്ച­യ­ങ്ങ­ളെ ഇങ്ങ­നെ ഒരൊ­റ്റ­യി­ട­ത്ത് തടു­ത്തു­കൂ­ട്ടു­ന്ന­തു­വ­ഴി അത് തൊ­ഴി­ലാ­ളി­ക­ളെ സ്വ­ന്തം ശക്തി­യെ­ക്കു­റി­ച്ച് ബോ­ധ­വാ­ന്മാ­രാ­ക്കു­ന്നു. മാ­ത്ര­മ­ല്ല, വ്യാ­വ­സാ­യി­ക­വി­പ്ല­വം വി­ക­സി­ച്ചു­വ­രു­ന്തോ­റും, കാ­യി­കാ­ദ്ധ്വാ­ന­ത്തെ പു­റ­ന്ത­ള്ളു­ന്ന യന്ത്ര­ങ്ങള്‍ കൂടുതല്‍ കൂടുതല്‍ കണ്ടു­പി­ടി­ക്കു­ന്തോ­റും മു­മ്പ് പറ­ഞ്ഞ­തു­പോ­ലെ വന്‍കി­ട­വ്യ­വ­സാ­യം ഏറ്റ­വും താണ നി­ല­വാ­ര­ത്തി­ലേ­ക്ക് കൂലി കു­റ­ച്ചു­കൊ­ണ്ടു­വ­രി­ക­യും അങ്ങി­നെ തൊ­ഴി­ലാ­ളി വര്‍ഗ്ഗ­ത്തി­ന്റെ സ്ഥി­തി കൂടുതല്‍ കൂടുതല്‍ ദു­സ്സ­ഹ­മാ­ക്കു­ക­യും ചെ­യ്യു­ന്നു. ഇങ്ങ­നെ ഒരു വശ­ത്ത് തൊ­ഴി­ലാ­ളി വര്‍ഗ്ഗ­ത്തി­ന്റെ അസം­തൃ­പ്തി വര്‍ദ്ധി­ച്ചു വരു­ന്ന­തി­നാ­ലും മറു­വ­ശ­ത്ത് അതി­ന്റെ ശക്തി വര്‍ദ്ധി­ച്ചു വരു­ന്ന­തി­നാ­ലും വ്യാ­വ­സാ­യി­ക­വി­പ്ല­വം തൊ­ഴി­ലാ­ളിവര്‍ഗ്ഗ­ത്താല്‍ നട­ത്ത­പ്പെ­ടു­ന്ന ഒരു സാ­മൂ­ഹ്യ­വി­പ്ല­വ­ത്തി­ന്റെ കള­മൊ­രു­ക്കു­ന്നു.

[തി­രു­ത്തുക] ചോ­ദ്യം 12: വ്യാ­വ­സാ­യി­ക­വി­പ്ല­വ­ത്തി­ന്റെ മറ്റു് അന­ന്തര ഫലങ്ങള്‍ എന്തെ­ല്ലാ­മാ­യി­രു­ന്നു ?

ഉത്ത­രം: ആവി­യ­ന്ത്ര­ത്തി­ന്റെ­യും മറ്റ് യന്ത്ര­ങ്ങ­ളു­ടെ­യും രൂ­പ­ത്തില്‍ വന്‍കി­ട­വ്യ­വ­സാ­യം, ചെ­റി­യൊ­രു കാ­ല­യ­ള­വി­ലേ­ക്കും ചു­രു­ങ്ങിയ ചെ­ല­വി­ലും വ്യാ­വ­സാ­യി­കോ­ല്പാ­ദ­നം അള­വ­റ്റ തോതില്‍ വര്‍ദ്ധി­പ്പി­ക്കു­വാന്‍ കഴി­യ­ത്ത­ക്ക ഉപാ­ധികള്‍ സൃ­ഷ്ടി­ച്ചു. ഉല്പാ­ദ­നം എളു­പ്പ­മാ­യ­തു­കൊ­ണ്ട് വന്‍കി­ട­വ്യ­വ­സാ­യ­ത്തി­ന്റെ ആവ­ശ്യ­ഫ­ല­മായ സ്വ­ത­ന്ത്ര­മ­ത്സ­രം താ­മ­സി­യാ­തെ അങ്ങേ­യ­റ്റം മൂര്‍ച്ഛി­ച്ചു. വള­രെ­യേ­റെ മു­ത­ലാ­ളി­മാര്‍ വ്യ­വ­സാ­യ­ത്തി­ലേ­ക്കി­റ­ങ്ങി. ഉപ­യോ­ഗി­ക്കാ­വു­ന്ന­തില്‍ കൂടുതല്‍ സാ­ധ­ന­ങ്ങള്‍ വളരെ വേഗം തന്നെ ഉല്പാ­ദി­പ്പി­ക്ക­പ്പെ­ട്ടു. അതി­ന്റെ ഫല­മാ­യി, നിര്‍മ്മിത സാ­മ­ഗ്രികള്‍ വി­റ്റ­ഴി­ക്കു­വാന്‍ കഴി­യാ­തെ­യാ­യി. വാ­ണി­ജ്യ­പ്ര­തി­സ­ന്ധി എന്നു പറ­യു­ന്ന സ്ഥി­തി സം­ജാ­ത­മാ­യി. ഫാ­ക്ട­റികള്‍ക്ക് പ്രവര്‍ത്തനം നിര്‍ത്തേ­ണ്ടി വന്നു. ഫാ­ക്ട­റി ഉടമകള്‍ പാ­പ്പ­രാ­യി. തൊ­ഴി­ലാ­ളികള്‍ക്ക് പി­ഴ­പ്പു മു­ട്ടി. കൊടിയ ദു­രി­തം സര്‍വ്വ­ത്ര നട­മാ­ടി. കു­റേ­ക്ക­ഴി­ഞ്ഞ് മി­ച്ചോല്‍പ്പ­ന­ങ്ങള്‍ വി­റ്റ­ഴി­ക്ക­പ്പെ­ട്ടു. ഫാ­ക്ട­റികള്‍ വീ­ണ്ടും പ്രവര്‍ത്ത­ന­നി­ര­ത­മാ­യി. കൂലി വര്‍ദ്ധി­ച്ചു. ക്ര­മേണ വ്യാ­പാ­രം പൂര്‍വ്വാ­ധി­കം ഊര്‍ജ്ജി­ത­മാ­യി നട­ക്കു­വാന്‍ തു­ട­ങ്ങി. എന്നാല്‍ അധികം താ­മ­സി­യാ­തെ ചര­ക്കുകള്‍ വീ­ണ്ടും ക്ര­മ­ത്തി­ലേ­റെ ഉല്പാ­ദി­പ്പി­ക്ക­പ്പെ­ട്ടു. മറ്റൊ­രു പ്ര­തി­സ­ന്ധി ആരം­ഭി­ച്ചു. അത് മു­മ്പ­ത്തേ­തി­ന്റെ ഗതി തന്നെ പി­ന്തുടര്‍ന്നു. ഇങ്ങ­നെ ഈ നൂ­റ്റാ­ണ്ടി­ന്റെ ആരംഭം തൊ­ട്ട് വ്യ­വ­സാ­യ­ത്തി­ന്റെ സ്ഥി­തി സമൃ­ദ്ധി­യു­ടെ­യും പ്ര­തി­സ­ന്ധി­യു­ടെ­യും കാ­ല­ഘ­ട്ട­ങ്ങള്‍ക്കി­ട­യില്‍ ആടി­ക്ക­ളി­ച്ചു­ക്കൊ­ണ്ടി­രി­ക്കു­ക­യാ­ണ്. ഒട്ടു­മു­ക്കാ­ലും കൃ­ത്യ­മാ­യി അഞ്ചു മുതല്‍ ഏഴു വരെ കൊ­ല്ല­ങ്ങ­ളി­ട­വി­ട്ട് ഇത്ത­രം പ്ര­തി­സ­ന്ധി ആവര്‍ത്തി­ച്ചു­വ­രി­ക­യാ­ണ്. ഓരോ തവ­ണ­യും അത് തൊ­ഴി­ലാ­ളികള്‍ക്ക് കൂടുതല്‍ ദു­സ്സ­ഹ­മായ ദു­രി­തം വരു­ത്തി­വ­യ്ക്കു­ന്നു, പൊ­തു­വി­പ്ല­വ­വി­ക്ഷോ­ഭ­വും നി­ല­വി­ലു­ള്ള വ്യ­വ­സ്ഥി­തി­ക്കൊ­ട്ടാ­കെ ഏറ്റ­വും വലിയ അപ­ക­ട­വും ഉള­വാ­ക്കു­ന്നു.

[തി­രു­ത്തുക] ചോ­ദ്യം 13: മു­റ­യ്ക്കു് ആവര്‍ത്തി­ക്കു­ന്ന ഈ വാ­ണി­ജ്യ പ്ര­തി­സ­ന്ധി­ക­ളില്‍ നി­ന്നു് എത്തി­ചേ­രാ­വു­ന്ന നി­ഗ­മ­ന­ങ്ങള്‍ എന്തെ­ല്ലാ­മാ­ണു് ?

ഉത്ത­രം: ഒന്നാ­മ­ത്, വന്‍കി­ട­വ്യ­വ­സാ­യം തന്നെ­യാ­ണ് അതി­ന്റെ വി­കാ­സ­ത്തി­ലെ പ്രാ­രം­ഭ­ഘ­ട്ട­ങ്ങ­ളില്‍ സ്വ­ത­ന്ത്ര­മ­ത്സ­രം സൃ­ഷ്ടി­ച്ച­തെ­ങ്കി­ലും ഇപ്പോ­ഴ­ത് സ്വ­ത­ന്ത്ര­മ­ത്സ­ര­ത്തി­ന­പ്പു­റ­ത്തേ­ക്ക് വളര്‍ന്നി­രി­ക്കു­ന്നു. മത്സ­ര­വും പൊ­തു­വില്‍ വ്യ­ക്തികള്‍ ഒറ്റ­യ്ക്കൊ­റ്റ­യ്ക്ക് വ്യാ­വ­സാ­യി­കോ­ല്പാ­ദ­നം നട­ത്തു­ന്ന­തും വന്‍കി­ട­വ്യ­വ­സാ­യ­ത്തി­നൊ­രു വി­ല­ങ്ങാ­യി­ത്തീര്‍ന്നി­രി­ക്കു­ന്നു. ആ വി­ല­ങ്ങ് അതു പൊ­ട്ടി­ക്ക­ണം, പൊ­ട്ടി­ക്കു­ക­യും ചെ­യ്യും. വന്‍കി­ട­വ്യ­വ­സാ­യം ഇന്ന­ത്തെ അടി­സ്ഥാ­ന­ത്തില്‍ നട­ത്ത­പ്പെ­ടു­ന്ന കാ­ല­ത്തോ­ളം ഏഴു വര്‍ഷം കൂ­ടു­മ്പോള്‍ ആവര്‍ത്തി­ക്കു­ന്ന പൊ­തു­പ്ര­തി­സ­ന്ധി­യി­ലൂ­ടെ കട­ന്നു­പൊ­യ്ക്കൊ­ണ്ടു മാ­ത്ര­മേ അതിനു നിലനില്‍ക്കു­വാന്‍ കഴിയൂ. ആ കു­ഴ­പ്പം ഓരോ തവ­ണ­യും നാ­ഗ­രി­ക­ത­യെ ഒന്ന­ട­ങ്കം ഭീ­ഷ­ണി­പ്പെ­ടു­ത്തു­ന്നു. അത് തൊ­ഴി­ലാ­ളി­ക­ളെ ദു­രി­ത­ത്തി­ന്റെ പടു­കു­ഴി­യി­ലേ­ക്ക് വലി­ച്ചെ­റി­യു­ന്നു­വെ­ന്ന് മാ­ത്ര­മ­ല്ല, വള­രെ­യേ­റെ ബൂര്‍ഷ്വാ­ക­ളെ­ക്കൂ­ടി നശി­പ്പി­ക്കു­ന്നു. അതു­കൊ­ണ്ട് ഒന്നു­കില്‍ വന്‍കി­ട­വ്യ­വ­സാ­യ­ത്തെ ഉപേ­ക്ഷി­ക്ക­ണം. അതു സാ­ദ്ധ്യ­മ­ല്ലെ­ങ്കില്‍ പര­സ്പ­രം മത്സ­രി­ക്കു­ന്ന ഒറ്റ­യ്ക്കൊ­റ്റ­യ്ക്കു­ള്ള ഫാ­ക്ട­റി ഉടമകള്‍ക്കു പകരം സമൂ­ഹ­മൊ­ട്ടാ­കെ ഒരു നി­ശ്ചി­ത­പ­ദ്ധ­തി­യ­നു­സ­രി­ച്ചും എല്ലാ­വ­രു­ടെ­യും ആവ­ശ്യ­ങ്ങ­ള­നു­സ­രി­ച്ചും വ്യാ­വ­സാ­യി­കോ­ല്പാ­ദ­നം നട­ത്തി­ക്കൊ­ണ്ടു­പോ­കു­ന്ന തി­ക­ച്ചും പു­തി­യൊ­രു സാ­മൂ­ഹ്യ­സം­വി­ധാ­നം അത് ആവ­ശ്യ­മാ­ക്കി­ത്തീര്‍ക്കു­ന്നു.

രണ്ടാ­മ­ത്, സമൂ­ഹ­ത്തി­ലെ ഓരോ അം­ഗ­ത്തി­നും തി­ക­ഞ്ഞ സ്വാ­ത­ന്ത്ര്യ­ത്തോ­ടെ തന്റെ എല്ലാ ശക്തി­ക­ളും കഴി­വു­ക­ളും വി­ക­സി­പ്പി­ക്കു­വാ­നും പ്ര­യോ­ഗി­ക്കു­വാ­നും കഴി­യു­മാ­റ് ജീ­വി­ത­ത്തി­നാ­വ­ശ്യ­മായ എല്ലാ സാ­മ­ഗ്രി­ക­ളും അത്ര­യ­ധി­കം ഉല്പാ­ദി­പ്പി­ക്ക­പ്പെ­ടു­ന്ന ഒരു സാ­മൂ­ഹ്യ­ക്ര­മ­ത്തെ നിലവില്‍ കൊ­ണ്ടു­വ­രാന്‍ വന്‍കി­ട­വ്യ­വ­സാ­യ­ത്തി­നും അതു സാ­ദ്ധ്യ­മാ­ക്കി­ത്തീര്‍ത്തി­ട്ടു­ള്ള അപ­രി­മി­ത­മായ ഉല്പാ­ദന വി­ക­സ­ന­ത്തി­നും കഴി­യു­ന്ന­താ­ണ്. അങ്ങി­നെ ഇന്ന­ത്തെ സമൂ­ഹ­ത്തില്‍ എല്ലാ ദു­രി­ത­ങ്ങ­ളും എല്ലാ വാ­ണി­ജ്യ­പ്ര­തി­സ­ന്ധി­ക­ളും ഉള­വാ­ക്കു­ന്ന­ത് വന്‍കി­ട­വ്യ­വ­സാ­യ­ത്തി­ന്റെ ഏതു ഗു­ണ­മാ­ണോ അതേ ഗുണം തന്നെ­യാ­ണ് വ്യ­ത്യ­സ്ത­മാ­യൊ­രു സാ­മൂ­ഹ്യ­സം­വി­ധാ­ന­ത്തിന്‍ കീഴില്‍ ഈ ദു­രി­ത­ങ്ങ­ളും വി­നാ­ശ­ക­ര­മായ ചാ­ഞ്ചാ­ട്ട­ങ്ങ­ളും നശി­പ്പി­ക്കു­ന്ന­ത്. അങ്ങി­നെ, രണ്ടു കാ­ര്യ­ങ്ങള്‍ വ്യ­ക്ത­മാ­യും തെ­ളി­യി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്നു.

1. മേലാല്‍ ഈ ദോഷങ്ങളെല്ലാം നിലവിലുള്ള സ്ഥിതിഗതികളുമായി പൊരുത്തപ്പെടാതായിക്കഴിഞ്ഞ സാമൂഹ്യക്രമത്തിന്റെ മേല്‍ പൂര്‍ണ്ണമായും ആരോപിക്കാവുന്നതാണ്.

2. പുതിയൊരു സാമൂഹ്യക്രമം സ്ഥാപിക്കുന്നതിലൂടെ ഈ ദോഷങ്ങള്‍ പൂര്‍ണ്ണമായും നിര്‍മ്മാജനം ചെയ്യാനാവശ്യമായ ഉപാധികള്‍ ഇന്നു തന്നെ നിലവിലുണ്ട്.

[തി­രു­ത്തുക] ചോ­ദ്യം 14: ഈ പുതിയ സാ­മൂ­ഹ്യ­ക്ര­മം എത്ത­ര­ത്തി­ലു­ള്ള­താ­യി­രി­ക്ക­ണം ?

ഉത്ത­രം: ഒന്നാ­മ­ത്, പുതിയ സാ­മൂ­ഹ്യ­ക്ര­മം സാ­മാ­ന്യ­മാ­യി വ്യ­വ­സാ­യ­ത്തി­ന്റെ­യും ഉല്പാ­ദ­ന­ത്തി­ന്റെ എല്ലാ ശാ­ഖ­ക­ളു­ടെ­യും നട­ത്തി­പ്പ് പര­സ്പര മത്സ­ര­ത്തി­ലേര്‍പ്പെ­ട്ടു­കൊ­ണ്ട് വെ­വ്വേ­റെ നില്‍ക്കു­ന്ന വ്യ­ക്തി­ക­ളു­ടെ കൈകളില്‍ നി­ന്ന് മാ­റ്റു­ന്ന­താ­ണ്. പക­ര­മ­ത്, ആ ഉല്പാ­ദ­ന­ശാ­ഖ­ക­ളെ­യെ­ല്ലാം മുഴുവന്‍ സമൂ­ഹ­ത്തി­ന്റെ­യും പേരില്‍ - അതാ­യ­ത് സമൂ­ഹ­ത്തി­ന്റെ താ­ല്പ­ര്യാര്‍ത്ഥ­വും ഒരു സാ­മൂ­ഹ്യ­പ­ദ്ധ­തി­യ­നു­സ­രി­ച്ചും സമൂ­ഹ­ത്തി­ലെ എല്ലാ അം­ഗ­ങ്ങ­ളു­ടെ­യും പങ്കാ­ളി­ത്ത­ത്തോ­ടു കൂ­ടി­യും നട­ത്തും. അങ്ങി­നെ­യ­ത് മല്‍സരങ്ങള്‍ അവ­സാ­നി­പ്പി­ച്ച്, പകരം ആ സ്ഥാ­ന­ങ്ങ­ളില്‍ സഹ­ക­ര­ണാ­ടി­സ്ഥാ­ന­ത്തി­ലു­ള്ള സമ്പ്ര­ദാ­യ­ങ്ങള്‍ ഏര്‍പ്പെ­ടു­ത്തു­ന്ന­താ­യി­രി­ക്കും. വ്യ­ക്തികള്‍ ഒറ്റ­യ്ക്കൊ­റ്റ­യ്ക്ക് വ്യ­വ­സാ­യം നട­ത്തു­ന്ന­ത് അനി­വാ­ര്യ­മാ­യും സ്വ­കാ­ര്യ സ്വ­ത്തു­ട­മ­സ്ഥ­ത­യി­ലേ­ക്ക് വഴി­തെ­ളി­ക്കു­ന്ന­ത് കൊ­ണ്ടും, മത്സ­ര­മെ­ന്ന­ത് സ്വ­കാ­ര്യ­സ്വ­ത്തു­ട­മ­ക­ളായ വ്യ­ക്തികള്‍ വ്യ­വ­സാ­യം കട­ത്തി­ക്കൊ­ണ്ടു­പോ­കു­ന്ന വി­ധ­മ­ല്ലാ­തെ മറ്റൊ­ന്നു­മ­ല്ലാ­ത്ത­തു­കൊ­ണ്ടും, സ്വ­കാ­ര്യ­സ്വ­ത്തു­ട­മ­സ്ഥ­ത­യെ വ്യ­വ­സാ­യ­ത്തി­ന്റെ വ്യ­ക്തി­പ­ര­മായ നട­ത്തി­പ്പില്‍ നി­ന്നും വേര്‍തി­രി­ക്കു­വാ­നാ­കി­ല്ല. അതു­കൊ­ണ്ട് സ്വ­കാ­ര്യ­സ്വ­ത്തു­ട­മ­സ്ഥ­ത­യും അവ­സാ­നി­പ്പി­ക്കേ­ണ്ടി വരും. തല്‍സ്ഥാ­ന­ത്ത് എല്ലാ ഉല്പാ­ദ­നോ­പ­ക­ര­ണ­ങ്ങ­ളും പൊ­തു­വാ­യി ഉപ­യോ­ഗി­ക്ക­പ്പെ­ടും. എല്ലാ ഉല്പ­ന്ന­ങ്ങ­ളും പൊ­തു­ധാ­ര­ണ­യു­ടെ അടി­സ്ഥാ­ന­ത്തില്‍ വി­ത­ര­ണം ചെ­യ്യ­പ്പെ­ടും. അതാ­യ­ത്, പൊ­തു­വു­ട­മ­സ്ഥത എന്ന് പറ­യു­ന്ന സമ്പ്ര­ദാ­യം ഏര്‍പ്പെ­ടു­ത്തു­ന്ന­താ­യി­രി­ക്കും. സ്വ­കാ­ര്യ­സ്വ­ത്തു­ട­മ­സ്ഥ­ത­യു­ടെ നിര്‍മ്മാ­ജ­നം, വ്യ­വ­സാ­യ­ത്തി­ന്റെ വി­കാ­സ­ത്തില്‍ നി­ന്ന് അനി­വാ­ര്യ­മാ­യും ഉല്‍ഭൂ­ത­മാ­കു­ന്ന സാ­മൂ­ഹിക വ്യ­വ­സ്ഥ­യു­ടെ­യാ­കെ പരിവര്‍ത്ത­ന­ത്തി­ന്റെ ഏറ്റ­വും സം­ക്ഷി­പ്ത­വും സമ­ഗ്ര­വു­മായ പ്ര­കാ­ശ­ന­മാ­ണ്. അതു­കൊ­ണ്ട്, സ്വ­കാ­ര്യ­സ്വ­ത്തു­ട­മ­സ്ഥ­ത­യു­ടെ നിര്‍മ്മാ­ജ്ജ­നം മു­ഖ്യാ­വ­ശ്യ­മാ­യി കമ്മ്യൂ­ണി­സ്റ്റു­കാര്‍ മു­ന്നോ­ട്ട് വയ്ക്കു­ന്ന­ത് തി­ക­ച്ചും ശരി­യാ­ണ്.

[തി­രു­ത്തുക] ചോ­ദ്യം 15: സ്വ­കാ­ര്യ­സ്വ­ത്തു­ട­മ­സ്ഥ­ത­യു­ടെ നിര്‍മ്മാര്‍ജ്ജനം മു­മ്പ് അസാ­ദ്ധ്യ­മാ­യി­രു­ന്നു­വെ­ന്നാ­ണോ ഇതിനര്‍ത്ഥം ?

ഉത്ത­രം: അതെ, അസാ­ദ്ധ്യ­മാ­യി­രു­ന്നു. സാ­മൂ­ഹ്യ­ക്ര­മ­ത്തി­ലൂ­ടെ­യു­ണ്ടാ­കു­ന്ന ഓരോ മാ­റ്റ­വും സ്വ­ത്തു­ട­മാ­ബ­ന്ധ­ങ്ങ­ളി­ലു­ണ്ടാ­കു­ന്ന ഓരോ വി­പ്ല­വ­വും പഴയ സ്വ­ത്തു­ട­മ­ബ­ന്ധ­ങ്ങ­ളു­മാ­യി പൊ­രു­ത്ത­പ്പെ­ടാ­താ­യി­ക്ക­ഴി­ഞ്ഞ പുതിയ ഉല്പാ­ദന ശക്തികള്‍ സൃ­ഷ്ടി­ക്ക­പ്പെ­ടു­ന്ന­തി­ന്റെ അവ­ശ്യ­ഫ­ല­മാ­ണ്. സ്വ­കാ­ര്യ­സ്വ­ത്തു­ട­മ­സ്ഥത തന്നെ ഉത്ഭ­വി­ച്ച­ത് ഇങ്ങ­നെ­യാ­ണ്. സ്വ­കാ­ര്യ­സ്വ­ത്തു­ട­മ­സ്ഥത എക്കാ­ല­ത്തും നി­ല­വി­ലു­ണ്ടാ­യി­രു­ന്നി­ല്ല. മദ്ധ്യ­യു­ഗ­ങ്ങ­ളു­ടെ അവ­സാ­ന­ഘ­ട്ട­ത്തില്‍ നിര്‍മ്മാ­ണ­ത്തൊ­ഴി­ലി­ന്റെ രൂ­പ­ത്തില്‍ പു­തി­യൊ­രു ഉല്പാ­ദ­ന­രീ­തി രം­ഗ­പ്ര­വേ­ശം ചെ­യ്തു. അന്ന് നി­ല­വി­ലു­ണ്ടാ­യി­രു­ന്ന ഫ്യൂഡല്‍-ഗില്‍ഡ് സ്വ­ത്തു­ട­മ­സ്ഥ­ത­യു­മാ­യി പൊ­രു­ത്ത­പ്പെ­ടാ­ത്ത­താ­യി­രു­ന്നു­വ­ത്. പഴയ സ്വ­ത്തു­ട­മ­ബ­ന്ധ­ങ്ങള്‍ക്ക­പ്പു­റ­ത്തേ­ക്ക് വളര്‍ന്നു കഴി­ഞ്ഞി­രു­ന്ന നിര്‍മ്മാ­ണ­ത്തൊ­ഴി­ലി­ന്റെ രൂ­പ­ത്തില്‍ പു­തി­യൊ­രു ഉല്പാ­ദ­ന­രീ­തി രം­ഗ­പ്ര­വേ­ശം ചെ­യ്തു. അന്ന് നി­ല­വി­ലു­ണ്ടാ­യി­രു­ന്ന ഫ്യൂഡല്‍-ഗില്‍ഡ് സ്വ­ത്തു­ട­മ­ബ­ന്ധ­ങ്ങള്‍ക്ക­പ്പു­റ­ത്തേ­ക്ക് വളര്‍ന്നു­ക­ഴി­ഞ്ഞി­രു­ന്ന നിര്‍മ്മാ­ണ­ത്തൊ­ഴില്‍ പുതിയ രൂ­പ­ത്തി­ലു­ള്ള സ്വ­ത്തു­ട­മ­സ്ഥത സൃ­ഷ്ടി­ച്ചു. അതാണ് സ്വ­കാ­ര്യ­സ്വ­ത്തു­ട­മ­സ്ഥത അടി­സ്ഥാ­ന­പ്പെ­ടു­ത്തിയ നിര്‍മ്മാ­ണ­ത്തൊ­ഴി­ലി­ന്റെ കാ­ല­ഘ­ട്ട­ത്തി­ലും വന്‍കിട വ്യ­വ­സാ­യ­ത്തി­ന്റെ വി­കാ­സ­ത്തി­ന്റെ ആദ്യ­ഘ­ട്ട­ത്തി­ലും സ്വ­കാ­ര്യ സ്വ­ത്തു­ട­മ­സ്ഥ­ത­യ­ല്ലാ­തെ മറ്റൊ­രു രൂ­പാ­ത്തി­ലു­ള്ള സ്വ­ത്തു­ട­മ­സ്ഥത സാ­ദ്ധ്യ­മ­ല്ലാ­യി­രു­ന്നു. എല്ലാവര്‍ക്കും നല്‍കുവാന്‍ തി­ക­യു­ന്ന­തി­നു പുറമെ സാ­മൂ­ഹ്യ­മൂ­ല­ധ­നം വര്‍ദ്ധി­പ്പി­ക്കു­വാ­നും ഉല്പാ­ദ­ന­ശ­ക്തി­ക­ളെ കൂടുതല്‍ വി­ക­സി­പ്പി­ക്കു­വാ­നും വേ­ണ്ടി ഉല്പ­ന്ന­ങ്ങ­ളു­ടെ കുറെ മി­ച്ചം വയ്ക്കു­വാന്‍ കൂടി ആവ­ശ്യ­മാ­യ­ത്ര അളവില്‍ ഉല്പാ­ദ­നം നട­ത്തു­വാന്‍ കഴി­യാ­ത്ത കാ­ല­ത്തോ­ളം സമൂ­ഹ­ത്തി­ലെ ഉല്പാ­ദ­ന­ശ­ക്തി­ക­ളെ അട­ക്കി ഭരി­ക്കു­ന്ന ഒരു മേ­ധാ­വി വര്‍ഗ്ഗ­വും ദരി­ദ്ര­മായ ഒരു മര്‍ദ്ദി­തവര്‍ഗ്ഗ­വും എപ്പോ­ഴു­മു­ണ്ടാ­യേ തീരൂ. ഈ വര്‍ഗ്ഗ­ങ്ങള്‍ എത്ത­ര­ത്തി­ലു­ള്ള­താ­ണെ­ന്ന് ഉല്പാ­ദ­ന­ത്തി­ന്റെ വി­കാ­സ­ഘ­ട്ട­ത്തെ ആശ്ര­യി­ച്ചി­രി­ക്കും. കൃ­ഷി­യെ ആശ്ര­യി­ച്ചു നി­ല­നി­ന്ന മദ്ധ്യ­യു­ഗ­ങ്ങ­ളില്‍ നാം കാ­ണു­ന്ന­ത് ഭൂ­പ്ര­ഭു­വി­നെ­യും അടി­യാ­ള­നേ­യു­മാ­ണ്. മദ്ധ്യ­യു­ഗ­ങ്ങ­ളു­ടെ അവ­സാ­ന­കാ­ല­ത്ത് നഗ­ര­ങ്ങ­ളില്‍ ഗില്‍ഡ്‌മേ­സ്തി­രി­യും അയാ­ളു­ടെ കീഴില്‍ പണി­യെ­ടു­ക്കു­ന്ന അപ്ര­ന്റീ­സു­ക­ളേ­യും ദി­വ­സ­വേ­ല­ക്കാ­ര­നേ­യും കാണാം. പതി­നേ­ഴാം നൂ­റ്റാ­ണ്ടി­ലു­ണ്ടാ­യി­രു­ന്ന­ത് നിര്‍മ്മാ­ണ­ത്തൊ­ഴി­ലു­ട­മ­ക­ളും നിര്‍മ്മാ­ണ­ത്തൊ­ഴി­ലാ­ളി­ക­ളു­മാ­ണ്. പത്തൊ­മ്പ­താം നൂ­റ്റാ­ണ്ടി­ലു­ള്ള­ത് വന്‍കിട ഫാ­ക്ട­റി­യു­ട­മ­യും തൊ­ഴി­ലാ­ളി­യു­മാ­ണ്. എല്ലാവര്‍ക്കും മതി­യാ­യ­ത്ര അളവില്‍ ഇല്പാ­ദ­നം നട­ത്തു­വാ­നും സ്വ­കാ­ര്യ ഉട­മ­സ്ഥത ഉല്പാ­ദ­ന­ശ­ക്തികള്‍ക്കൊ­രു വി­ല­ങ്ങൗം പ്ര­തി­ബ­ന്ധ­വു­മാ­യി­ത്തീ­രു­വാ­നു­മാ­വ­ശ്യ­മാ­യ­ത്ര വി­പു­ല­മാ­യി ഉല്പാ­ദ­ന­ശ­ക്തികള്‍ ഇനി­യും വളര്‍ന്നി­ട്ടി­ല്ലെ­ന്ന­ത് വ്യ­ക്ത­മാ­ണ്. എന്നി­രു­ന്നാ­ലും ഒന്നാ­മ­ത്, വന്‍കി­ട­വ്യ­വ­സാ­യ­ത്തി­ന്റെ വി­ക­സ­നം ഇതേ­വ­രെ കേ­ട്ടു­കേള്‍വി പോ­ലു­മി­ല്ലാ­തി­രു­ന്ന തോതില്‍ മൂ­ല­ധ­ന­ത്തേ­യും ഉല്പാ­ദ­ന­ശ­ക്തി­ക­ളേ­യും ഇപ്പോള്‍ സൃ­ഷ്ടി­ച്ചി­രി­ക്കു­ന്നു. ആ ഉല്പാ­ദ­ന­ശ­ക്തി­ക­ളെ ചെ­റി­യൊ­രു കാ­ല­യ­ള­വില്‍ അവ­സാ­ന­മി­ല്ലാ­തെ വര്‍ദ്ധി­പ്പി­ക്കു­വാ­നു­ള്ള മാര്‍ഗ്ഗ­ങ്ങള്‍ ഇപ്പോള്‍ നി­ല­വി­ലു­ണ്ട്. രണ്ടാ­മ­ത്, ഈ ഉല്പാ­ദ­ന­ശ­ക്തികള്‍ കു­റ­ച്ച് ബൂര്‍ഷ്വാ­ക­ളു­ടെ കൈകളില്‍ കേ­ന്ദ്രീ­ക­രി­ച്ചി­രി­ക്കു­ക­യാ­ണ്. അതേ­സ­മ­യം, ജന­ങ്ങ­ളു­ടെ വമ്പി­ച്ച വി­ഭാ­ഗ­ങ്ങള്‍ തൊ­ഴി­ലാ­ളി വര്‍ഗ്ഗ­ത്തി­ന്റെ അണി­ക­ളി­ലേ­ക്ക് കൂടുതല്‍ കൂടുതല്‍ വീ­ണു­കൊ­ണ്ടി­രി­ക്കു­ന്നു. ബൂര്‍ഷ്വാ­ക­ളു­ടെ സമ്പ­ത്ത് പെ­രു­കു­ന്ന തോതില്‍ തന്നെ അവ­രു­ടെ സ്ഥി­തി കൂടുതല്‍ കൂടുതല്‍ ദു­രി­ത­പൂര്‍ണ്ണ­വും ദു­സ്സ­ഹ­വു­മാ­യി വരി­ക­യാ­ണ്. മൂ­ന്നാ­മ­ത്, ഊറ്റ­മേ­റി­യ­തും എളു­പ്പം പെ­രു­കു­ന്ന­തു­മായ ഈ ഉല്പാ­ദ­ന­ശ­ക്തികള്‍ സ്വ­കാ­ര്യ­സ്വ­ത്തു­ട­മ­സ്ഥ­ത­യ്ക്കും ബൂര്‍ഷ്വാകള്‍ക്കു­മ­പ്പു­റ­ത്തേ­ക്ക് വള­രെ­യേ­റെ വളര്‍ന്ന് കഴി­ഞ്ഞി­രി­ക്കു­ന്ന­തി­നാല്‍ അവ സാ­മൂ­ഹ്യ­ക്ര­മ­ത്തില്‍ പ്ര­ബ­ല­മായ കോ­ളി­ള­ക്ക­ങ്ങള്‍ക്ക് നി­ര­ന്ത­രം ഇട­യാ­ക്കു­ന്നു­ണ്ട്. ഇപ്പോള്‍ നിലനില്‍ക്കു­ന്ന ഈ സാ­ഹ­ച­ര്യ­ത്തില്‍ മാ­ത്ര­മാ­ണ്, സ്വ­കാ­ര്യ­സ്വ­ത്തു­ട­മ­സ്ഥ­ത­യു­ടെ നിര്‍മ്മാ­ജ­നം സാ­ദ്ധ്യ­വും അനു­പേ­ക്ഷ­ണീ­യ­വു­മാ­യി വന്നി­രി­ക്കു­ന്ന­ത്.


[തി­രു­ത്തുക] ചോ­ദ്യം 16: സ്വ­കാ­ര്യ സ്വ­ത്തു­ട­മ­സ്ഥ­ത­യെ സമാ­ധാ­ന­പ­ര­മായ മാര്‍ഗ്ഗ­ങ്ങ­ളി­ലൂ­ടെ നിര്‍മ്മാര്‍ജ്ജനം ചെ­യ്യാന്‍ കഴി­യു­മോ ?

ഉത്ത­രം: അങ്ങി­നെ സം­ഭ­വി­ക്കു­ന്ന­താ­ണ് അഭി­ല­ഷ­ണീ­യം. തീര്‍ച്ച­യാ­യും കമ്യൂ­ണി­സ്റ്റു­കാര്‍ അതി­നെ­തി­രാ­യി­ക്കി­ല്ല. എല്ലാ ഗൂ­ഢാ­ലോ­ച­ന­ക­ളും വ്യര്‍ത്ഥ­മാ­ണെ­ന്ന് മാ­ത്ര­മ­ല്ല ഹാ­നീ­ക­രം കൂ­ടി­യാ­ണെ­ന്ന് കമ്മ്യൂ­ണി­സ്റ്റു­കാര്‍ക്ക് എത്ര­യോ ഭം­ഗി­യാ­യി­ട്ട­റി­യാം. കല്പി­ച്ചു­കൂ­ട്ടി­യും സ്വേ­ച്ഛാ­നു­സൃ­ത­മാ­യും വി­പ്ല­വ­ങ്ങള്‍ നട­ത്താ­നാ­വി­ല്ലെ­ന്നും ഏതെ­ങ്കി­ലും പാര്‍ട്ടി­ളു­ടേ­യും മുഴുവന്‍ വര്‍ഗ്ഗ­ങ്ങ­ളു­ടേ­യും ഹി­ത­ത്തേ­യോ നേ­തൃ­ത്വ­ത്തേ­യോ തെ­ല്ലും ആശ്ര­യി­ക്കാ­ത്ത സാ­ഹ­ച­ര്യ­ങ്ങ­ളു­ടെ അവ­ശ്യ­മായ അന­ന്ത­ര­ഫ­ലം എന്ന നി­ല­യ്ക്കാ­ണ് എവി­ടെ­യും എക്കാ­ല­ത്തും വി­പ്ല­വ­ങ്ങള്‍ നട­ന്നി­ട്ടു­ള്ള­തെ­ന്നും അവര്‍ക്ക് എത്ര­യോ ഭം­ഗി­യാ­യി­ട്ട­റി­യാം. എന്നാല്‍ ഏതാ­ണ്ട് എല്ലാ പരി­ഷ്കൃത രാ­ജ്യ­ങ്ങ­ളി­ലും തെ­ഴി­ലാ­ളി വര്‍ഗ്ഗ­ത്തി­ന്റെ വി­കാ­സ­ത്തെ ബലം പ്ര­യോ­ഗി­ച്ച് അടി­ച്ചമര്‍ത്തു­ക­യാ­ണെ­ന്നും കമ്മ്യൂ­ണി­സ്റ്റു­കാ­രു­ടെ എതി­രാ­ളികള്‍ അതു­വ­ഴി വി­പ്ല­വ­ത്തെ സര്‍വ്വ­വി­ധേന പ്രോ­ത്സാ­ഹി­പ്പി­ക്കു­ക­യാ­ണെ­ന്നും കൂടി അവര്‍ കാ­ണു­ന്നു­ണ്ട്. മര്‍ദ്ദി­ത­രായ തൊ­ഴി­ലാ­ളിവര്‍ഗ്ഗം അവ­സാ­നം വി­പ്ല­വം നട­ത്താന്‍ നിര്‍ബ്ബ­ന്ധി­ത­രാ­യി­ത്തീ­രു­ക­യാ­ണെ­ങ്കില്‍ ഇപ്പോള്‍ വാ­ക്കാ­ലെ­ന്ന­പോ­ലെ പ്രവര്‍ത്തി­യി­ലും കമ്മ്യൂ­ണി­സ്റ്റു­കാ­രായ ഞങ്ങള്‍ തൊ­ഴി­ലാ­ളി­ക­ളു­ടെ ലക്ഷ്യ­ത്തെ കാ­ത്തു­ര­ക്ഷി­ക്കു­ന്ന­താ­ണ്.

[തി­രു­ത്തുക] ചോ­ദ്യം 17: സ്വ­കാ­ര്യ സ്വ­ത്തു­ട­മ­സ്ഥ­ത­യെ ഒറ്റ­യ­ടി­ക്കു് ഇല്ലാ­താ­ക്കാന്‍ കഴി­യു­മോ ?

ഉത്ത­രം: ഇല്ല, കൂ­ട്ടായ സമ്പ­ദ്‌വ്യ­വ­സ്ഥ­യെ സൃ­ഷ്ടി­ക്കാ­നാ­വ­ശ്യ­മായ അളവില്‍ നി­ല­വി­ലു­ള്ള ഉല്പാ­ദ­ന­ശ­ക്തി­യെ ഒറ്റ­യ­ടി­ക്ക് വര്‍ദ്ധി­പ്പി­ക്കാന്‍ സാ­ധ്യ­മ­ല്ലാ­ത്ത­തു­പോ­ലെ­ത­ന്നെ ഇതും സാ­ധ്യ­മ­ല്ല. അതു­കൊ­ണ്ട്, ആസ­ന്ന­മാ­യി­രി­ക്കു­ന്നു­വെ­ന്ന് എല്ലാ സൂ­ച­ന­ക­ളു­മു­ള്ള തൊ­ഴി­ലാ­ളിവര്‍ഗ്ഗ­വി­പ്ല­വ­ത്തി­നു് നി­ല­വി­ലു­ള്ള സമൂ­ഹ­ത്തെ ക്ര­മേണ രൂ­പാ­ന്ത­ര­പ്പെ­ടു­ത്താന്‍ മാ­ത്ര­മേ കഴിയൂ. ഉല്പാ­ദ­നോ­പാ­ധികള്‍ വേ­ണ്ട­ത്ര സൃ­ഷ്ടി­ച്ചു­ക­ഴി­യു­മ്പോള്‍ മാ­ത്ര­മേ അത് സ്വ­കാ­ര്യ­സ്വ­ത്തു­ട­മ­സ്ഥത അവ­സാ­നി­പ്പി­ക്കൂ.

[തി­രു­ത്തുക] ചോ­ദ്യം 18: ഈ വി­പ്ല­വ­ത്തി­ന്റെ ഗതി എന്താ­യി­രി­ക്കും ?

ഉത്ത­രം: ഒന്നാ­മ­ത്, അതു് ഒരു ജനാ­ധി­പ­ത്യ­ഭ­ര­ണ­ക്ര­മ­വും അങ്ങി­നെ പ്ര­ത്യ­ക്ഷ­മാ­യോ പരോ­ക്ഷ­മാ­യോ തൊ­ഴി­ലാ­ളിവര്‍ഗ്ഗ­ത്തി­ന്റെ രാ­ഷ്ട്രീ­യ­വാ­ഴ്ച­യും നിലവില്‍ കൊ­ണ്ടു­വ­രും. തൊ­ഴി­ലാ­ളിവര്‍ഗ്ഗം ഇപ്പോള്‍ത്ത­ന്നെ ജന­ങ്ങ­ളില്‍ ഭു­രി­പ­ക്ഷ­മാ­യി­ട്ടു­ള്ള ഇം­ഗ്ല­ണ്ടില്‍ ഇത് പ്ര­ത്യ­ക്ഷ­രൂ­പ­ത്തില്‍ നട­ക്കും. ഫ്രാന്‍സിലും ജര്‍മനി­യി­ലും അത് സം­ഭ­വി­ക്കു­ന്ന­ത് പരോ­ക്ഷ­മാ­യി­ട്ടാ­യി­രി­ക്കും. അവി­ട­ങ്ങ­ളില്‍ തൊ­ഴി­ലാ­ളികള്‍ക്ക് പുറമെ ചെ­റു­കി­ട­കൃ­ഷി­ക്കാ­രും പട്ട­ണ­ങ്ങ­ളി­ലെ ചെ­റു­കിട ബൂര്‍ഷ്വാ­ക­ളും കുടി ചേര്‍ന്നാ­ണ് ജന­ങ്ങ­ളില്‍ ഭൂ­രി­പ­ക്ഷം. ഇപ്പോള്‍ തൊ­ഴി­ലാ­ളിവര്‍ഗ്ഗ­മാ­യി മാ­റി­ക്കൊ­ണ്ടി­രി­ക്കു­ന്ന­വ­രും രാ­ഷ്ട്രീ­യ­താ­ല്പ­ര്യ­ങ്ങ­ളില്‍ തൊ­ഴി­ലാ­ളിവര്‍ഗ്ഗ­ത്തെ കൂടുതല്‍ കൂടുതല്‍ ആശ്ര­യി­ക്കേ­ണ്ടി­വ­രു­ന്ന­വ­രു­മാ­ണ് അവര്‍. അതു­കൊ­ണ്ട് അവര്‍ക്ക് താ­മ­സി­യാ­തെ തൊ­ഴി­ലാ­ളിവര്‍ഗ്ഗ­ത്തി­ന്റെ ആവ­ശ്യ­ങ്ങള്‍ അം­ഗീ­ക­രി­ക്കേ­ണ്ടി വരും. ഒരു­പ­ക്ഷേ ഇത് രണ്ടാ­മ­തൊ­രു പോ­രാ­ട്ട­ത്തി­ന് ഇട­യാ­ക്കി­യേ­ക്കും. ആ പോ­രാ­ട്ടം തൊ­ഴി­ലാ­ളിവര്‍ഗ്ഗ­ത്തി­ന്റെ വി­ജ­യ­ത്തി­ലേ കലാ­ശി­ക്കൂ. സ്വ­കാ­ര്യ­സ്വ­ത്തു­ട­മ­സ്ഥ­ത­യെ നേ­രി­ട്ടു കട­ന്നാ­ക്ര­മി­ക്കു­ക­യും തൊ­ഴി­ലാ­ളിവര്‍ഗ്ഗ­ത്തി­ന്റെ നി­ല­നി­ല്പി­ന് ഉറ­പ്പു­വ­രു­ത്തു­ക­യും ചെ­യ്യു­ന്ന അന­ന്ത­ര­ന­ട­പ­ടി­ക­ളെ­ടു­ക്കാ­നു­ള്ള ഒരു മാര്‍ഗ്ഗ­മാ­യി ജനാ­ധി­പ­ത്യ­ത്തെ ഉടനടി ഉപ­യോ­ഗ­പ്പെ­ടു­ത്താന്‍ കഴി­ഞ്ഞി­ല്ലെ­ങ്കില്‍ തൊ­ഴി­ലാ­ളിവര്‍ഗ്ഗ­ത്തി­ന് ജനാ­ധി­പ­ത്യം കൊ­ണ്ടു് യാ­തൊ­രു പ്ര­യോ­ജ­ന­വു­മി­ല്ല. നി­ല­വി­ലു­ള്ള സാ­ഹ­ച­ര്യ­ങ്ങ­ളില്‍ നി­ന്നു് ഇപ്പോ­ത്ത­ന്നെ ഉള­വാ­കു­ന്ന ആ നപ­ടി­ക­ളില്‍ ഏറ്റ­വും പ്ര­ധാ­നം താ­ഴെ­പ്പ­റ­യു­ന്ന­വ­യാ­ണു്.

 • ക്ര­മ­പ്ര­വൃ­ദ്ധ­മായ ആദാ­യ­നി­കു­തിക, ഉയര്‍ന്ന പി­ന്തുടര്‍ച്ചാ­വ­കാ­ശ­നി­കു­തികള്‍, ഭി­ന്ന­ശാ­ഖ­യി­ലു­ള്ളവര്‍ക്ക് (സഹോ­ദ­ര­ന്മാര്‍, അന­ന്തി­ര­വ­ന്മാര്‍, മു­ത­ലാ­യവര്‍ക്കു്) ലഭി­ക്കു­ന്ന പി­ന്തുടര്‍ച്ചാ­വ­കാ­ശം ഇല്ലാ­താ­ക്കല്‍, നിര്‍ബ്ബ­ന്ധി­ത­വാ­യ്പകള്‍ തു­ട­ങ്ങിയ മാര്‍ഗ്ഗ­ങ്ങ­ളി­ലൂ­ടെ സ്വ­കാ­ര്യ­സ്വ­ത്തു­ട­മ­സ്ഥത പരി­മി­ത­പ്പെ­ടു­ത്തുക.
 • ഭാ­ഗീ­ക­മാ­യി പൊ­തു­മേ­ഖ­ലാ­വ്യ­വ­സാ­യ­ങ്ങ­ളു­ടെ ഭാ­ഗ­ത്തു­നി­ന്നു­ള്ള മത്സ­രം വഴി­ക്കും ഭാ­ഗി­ക­മാ­യി നേ­രി­ട്ടു് കറന്‍സി­നോ­ട്ടു­ക­ളാ­യി നഷ്ട­പ­രി­ഹാ­രം നല്‍കിയും ഭൂ­സ്വ­ത്തു­ട­മ­ക­ളു­ടേ­യും ഫാ­ക്ട­റി ഉട­മ­ക­ളു­ടേ­യും റെയില്‍വേ-കപ്പല്‍ഗതാഗത ഉട­മ­ക­ളു­ടേ­യും സ്വ­ത്തു­ക്കള്‍ ക്ര­മേണ പി­ടി­ച്ചെ­ടു­ക്കുക.
 • എല്ലാ പ്ര­വാ­സി­ക­ളു­ടെ­യും ജന­ങ്ങ­ളു­ടെ ഭൂ­രി­പ­ക്ഷ­ത്തി­നെ­തി­രെ കലാപം നട­ത്തു­ന്ന­വ­രി­ടേ­യും സ്വ­ത്തു് കണ്ടു­കെ­ട്ടുക.
 • അദ്ധ്വാ­നം സം­ഘ­ടി­പ്പി­ക്കു­ന്ന­ത്, അഥവാ തൊ­ഴി­ലാ­ളി­ക­ളെ പണി­ക്കു വയ്കു­ന്ന­തു്, ദേശീയ എസ്റ്റേ­റ്റു­ക­ളി­ലും ഫാ­ക്ട­റി­ക­ളി­ലും വര്‍ക്ക്ഷോ­പ്പു­ക­ളി­ലു­മാ­യി­രി­ക്ക­ണം. അങ്ങി­നെ തൊ­ഴി­ലാ­ളികള്‍ക്കി­ട­യി­ലു­ള്ള മത്സ­രം അവ­സാ­നി­പ്പി­ക്കു­ക­യും ഫാ­ക്ട­റി ഉടമകള്‍ നിലനില്‍ക്കു­ന്ന കാ­ല­ത്തോ­ളം സ്റ്റേ­റ്റ് നല്‍കുന്ന ഉയര്‍ന്ന കൂലി കൊ­ടു­ക്കാന്‍ അവരെ നിര്‍ബ്ബ­ന്ധി­ക്കു­ക­യും ചെ­യ്യുക.
 • സ്വ­കാ­ര്യ­സ്വ­ത്തു­ട­മ­സ്ഥ­ത­യു­ടെ നിര്‍മ്മാര്‍ജ്ജനം പുര്‍ത്തി­യാ­ക്കു­ന്ന­തു­വ­രെ സമൂ­ഹ­ത്തി­ലെ എല്ലാ അം­ഗ­ങ്ങ­ളേ­യും പണി­യെ­ടു­ക്കാന്‍ ഒരു­പോ­ലെ ബാ­ദ്ധ്യ­സ്ഥ­രാ­ക്കുക. വ്യ­വ­സാ­യി­ക­സേ­നകള്‍ രൂ­പീ­ക­രി­ക്കുക - വി­ശേ­ഷി­ച്ചും കൃ­ഷി­ക്കു­വേ­ണ്ടി.
 • സ്റ്റേ­റ്റ് മൂ­ല­ധ­ന­ത്തോ­ടു­കൂ­ടിയ ദേ­ശീ­യ­ബാ­ങ്കു­വ­ഴി വായ്പ ബാ­ങ്കി­ങ്ങ് ഏര്‍പ്പാ­ടു­ക­ളെ സ്റ്റേ­റ്റി­ന്റെ കൈകളില്‍ കേ­ന്ദ്രീ­ക­രി­ക്കുക. ഏല്ലാ സ്വ­കാ­ര്യ­ബാ­ങ്കു­ക­ളും ബാങ്കര്‍മാ­രു­ടെ ആഫീ­സു­ക­ളും അട­ച്ചു­പൂ­ട്ടുക.
 • . രാ­ഷ്ട്ര­ത്തി­ന്റെ വരു­തി­യി­ലു­ള്ള മൂ­ല­ധ­ന­വും തൊ­ഴി­ലാ­ളി­ക­ളു­ടെ എണ്ണ­വും വര്‍ദ്ധി­ക്കു­ന്ന അതേ അനു­പാ­ത­ത്തില്‍ ദേ­ശീ­യ­ഫാ­ക്ട­റികള്‍, വര്‍ക്ക്ഷോ­പ്പുകള്‍, റെയില്‍വേകള്‍ , കപ്പ­ലുകള്‍ എന്നി­വ­യു­ടെ എണ്ണം കൂ­ട്ടുക, കൃ­ഷി­ചെ­യ്യാ­തെ കി­ട­ക്കു­ന്ന എല്ലാ ഭൂ­മി­യി­ക­ളി­ലും കൃഷി ചെ­യ്യുക; ഇപ്പോള്‍ത്ത­ന്നെ കൃ­ഷി­ചെ­യ്യു­ന്ന ഭൂ­മി­ക­ളില്‍ കൂടുതല്‍ മെ­ച്ച­മാ­യി കൃ­ഷി­ചെ­യ്യുക.
 • മാ­തൃ­സം­ര­ക്ഷ­ണ­ത്തി­ന്റെ ആവ­ശ്യ­മി­ല്ലാ­താ­വു­ന്ന­യുടന്‍തന്നെ എല്ലാ കു­ട്ടികള്‍ക്കും രാ­ഷ്ട്ര­ത്തി­ന്റെ ചെലവില്‍ ദേ­ശീ­യ­സ്ഥാ­പ­ന­ങ്ങ­ളില്‍ വി­ദ്യാ­ഭ്യാ­സം നല്‍കുക. വി­ദ്യാ­ഭ്യാ­സ­ത്തെ ഉല്പാ­ദ­ന­വു­മാ­യി കൂ­ട്ടി­യോ­ജി­പ്പി­ക്കുക.
 • വ്യ­വ­സാ­യ­ത്തി­ലും കൃ­ഷി­യി­ലും ഏര്‍പ്പെ­ട്ടി­ട്ടു­ള്ള പൌ­ര­ന്മാ­രു­ടെ കൂ­ട്ട­ങ്ങള്‍ക്ക് ഒന്നി­ച്ചു താ­മ­സി­ക്കാന്‍വേ­ണ്ടി ദേശീയ എസ്റ്റേ­റ്റു­ക­ളില്‍ വലിയ കൊ­ട്ടാ­ര­ങ്ങള്‍ പണി­യുക. പൌ­ര­ന്മാര്‍ക്കു് നഗ­ര­ജീ­വി­ത­ത്തി­ന്റേ­യോ, ഗ്രാ­മ­ജീ­വി­ത­ത്തി­ന്റേ­യോ ഏക­പ­ക്ഷീ­യ­ത­യും ദോ­ഷ­ങ്ങ­ളും അനു­ഭ­വ­പ്പെ­ടാ­ത്ത തര­ത്തില്‍ രണ്ടി­ന്റേ­യും മെ­ച്ച­ങ്ങ­ളെ കൂ­ട്ടി­യി­ണ­ക്കുക.
 • അനാ­രോ­ഗ്യ­ക­ര­വും മോ­ശ­മാ­യി പണി­തി­ട്ടു­ള്ള­തു­മായ എല്ലാ വീ­ടു­ക­ളും ആള്‍പ്പാര്‍പ്പി­നു­ള്ള കെ­ട്ടി­ട­ങ്ങ­ളും പൊ­ളി­ച്ചു കളയുക.
 • വി­വാ­ഹ­ബ­ന്ധ­ത്തി­ലൂ­ടെ­യും അല്ലാ­തെ­യും ജനി­ച്ച കു­ഞ്ഞു­ങ്ങള്‍ക്ക് തു­ല്യ­മായ പി­ന്തുടര്‍ച്ചാ­വ­കാ­ശം നല്‍കുക.
 • എല്ലാ ഗതാ­ഗ­ത­മാര്‍ഗ്ഗ­ങ്ങ­ളും രാ­ഷ്ട്ര­ത്തി­ന്റെ കൈകളില്‍ കേ­ന്ദ്രീ­ക­രി­ക്കുക.

തിര്‍ച്ച­യാ­യും ഈ നട­പ­ടി­ക­ളെ­ല്ലാം ഒറ്റ­യ­ടി­ക്ക് നട­പ്പാ­ക്കാന്‍ സാ­ധ്യ­മ­ല്ല പക്ഷേ എപ്പോ­ഴും ഒന്നു് മറ്റൊ­ന്നി­ലേ­ക്ക വഴി തെ­ളി­യി­ക്കും. സ്വ­കാ­ര്യ­സ്വ­ത്തു­ട­മ­സ്ഥ­ത­യ്ക്കെ­തി­രെ ആദ്യ­ത്തെ സമു­ല­മായ കട­ന്നാ­ക്ര­മ­ണം നട­ത്തി­ക്ക­ഴി­ഞ്ഞാല്‍ കൂടുതല്‍ കൂടുതല്‍ മു­ന്പോ­ട്ട് പോ­കാ­നും എല്ലാ മൂ­ല­ധ­ന­വും , എല്ലാ കൃ­ഷി­യും, എല്ലാ വ്യ­വ­സാ­യ­വും, എല്ലാ ഗതാ­ഗ­ത­വും, എല്ലാ വി­നി­മ­യോ­പാ­ധി­ക­ളും സ്റ്റേ­റ്റി­ന്റെ കൈകളില്‍ കൂടുതല്‍ കൂടുതല്‍ കേ­ന്ദ്രീ­ക­രി­ക്കാ­നും തൊ­ഴി­ലാ­ളി വര്‍ഗ്ഗം നിര്‍ബ്ബ­ന്ധി­ത­രാ­യി­ത്തീ­രും. ഈ നട­പ­ടി­ക­ളെ­ല്ലാം തന്നെ നയി­ക്കു­ന്ന­ത് അതി­ലേ­ക്കാ­ണ്. തൊ­ഴി­ലാ­ളി വര്‍ഗ്ഗ­ത്തി­ന്റെ അധ്വാ­ന­ഫ­ല­മാ­യി രാ­ജ്യ­ത്തി­ന്റെ ഉല്പാ­ദ­ന­ശ­ക്തികള്‍ പെ­രു­കു­ന്ന അതേ അനു­പാ­ത­ത്തില്‍ അവ പ്ര­യോ­ഗ­ക്ഷ­മ­മാ­യി­ത്തീ­രു­ക­യും അവ­യു­ടെ കേ­ന്ദ്രീ­ക­രണ ഫലങ്ങള്‍ വള­രു­ക­യും ചെ­യ്യും. ഒടുവില്‍ എല്ലാ മൂ­ല­ധ­ന­വും എല്ലാ ഉത്പാ­ദ­ന­വും എല്ലാ വി­നി­മ­യ­വും രാ­ഷ്ട്ര­ത്തി­ന്റെ കൈകളില്‍ കേ­ന്ദ്രീ­ക­രി­ക്ക­പ്പെ­ട്ടു­ക­ഴി­യു­മ്പോള്‍, സ്വ­കാ­ര്യ­സ്വ­ത്തു­ട­മ­സ്ഥത തനിയെ നിലനില്‍ക്കാ­താ­വും. പണം അധി­ക­പ്പെ­റ്റാ­വും. ഉല്പാ­ദ­നം അത്ര­മാ­ത്രം വര്‍ധി­ക്കു­ക­യും മനു­ഷ്യര്‍ അത്ര­മാ­ത്രം മാ­റു­ക­യും ചെ­യ്യു­ന്ന­തി­ന്റെ ഫല­മാ­യി പഴയ സാ­മു­ഹ്യ­ബ­ന്ധ­ങ്ങ­ളു­ടെ അവ­സാ­ന­രൂ­പ­ങ്ങള്‍ക്കു­കൂ­ടി കൊ­ഴി­ഞ്ഞു­പോ­കാന്‍ കഴി­യും.

[തി­രു­ത്തുക] ചോ­ദ്യം 19: ഈ വി­പ്ല­വം ഒരു രാ­ജ്യ­ത്തു് മാ­ത്ര­മാ­യി നട­ക്കാന്‍ സാ­ദ്ധ്യ­മാ­ണോ ?

ഉത്ത­രം: അല്ല, ഒരു ലോ­ക­ക­മ്പോ­ളം ഇതി­ന­കം തന്നെ സൃ­ഷ്ടി­ച്ചു­ക­ഴി­ഞ്ഞി­ട്ടു­ള്ള വന്‍കിട വ്യ­വ­സാ­യം അതു­വ­ഴി ലോ­ക­ത്തു­ള്ള എല്ലാ ജന­ത­ക­ളെ­യും -വി­ശേ­ഷി­ച്ചു് പരി­ഷ്കൃ­ത­ജ­ന­ത­ക­ളെ- പര­സ്പ­രം വള­രെ­യ­ധി­കം ബന്ധ­പ്പെ­ടു­ത്തി­യി­ട്ടു­ള്ള­തി­നാല്‍ ഒരു ജന­ത­യ്ക്ക് എന്തു സം­ഭ­വി­ക്കു­ന്നു എന്ന­തി­നെ ആശ്ര­യി­ച്ചാ­ണ് മറ്റൊ­രു ജനത നി­ല­കൊ­ള്ളു­ന്ന­തു്. മാ­ത്ര­മ­ല്ല, വന്‍കിട വ്യ­വ­സാ­യം എല്ലാ പരി­ഷ്കൃത രാ­ജ്യ­ങ്ങ­ളു­ടേ­യും സാ­മു­ഹ്യ വി­കാ­സ­ത്തെ വള­രെ­യ­ധി­കം തട്ടി­നി­ര­പ്പാ­ക്കി­യ­തി­ന്റെ ഫല­മാ­യി ഈ രാ­ജ്യ­ങ്ങ­ളി­ലെ­ല്ലാം ബൂര്‍ഷ്വാ­സി­യും തൊ­ഴി­ലാ­ളിവര്‍ഗ്ഗ­വും സമൂ­ഹ­ത്തി­ലെ രണ്ടു് നിര്‍ണ്ണാ­യക വര്‍ഗ്ഗ­ങ്ങ­ളാ­യി തീര്‍ന്നി­രി­ക്കു­ന്നു. അവ തമ്മി­ലു­ള്ള സമരം ഇന്ന­ത്തെ മു­ഖ്യ­സ­മ­ര­മാ­യി തീര്‍ന്നി­രി­ക്കു­ന്നു. അതു­കൊ­ണ്ട് കമ്മൂ­ണി­സ്റ്റ് വി­പ്ല­വം ഒരു ദേശീയ വി­പ്ല­വം മാ­ത്ര­മാ­യി­രി­ക്കി­ല്ല. അത് എല്ലാ പരി­ഷ്കൃത രാ­ജ്യ­ങ്ങ­ളി­ലും -ചു­രു­ങ്ങി­യ­ത് ഇം­ഗ്ല­ണ്ട്, അമേ­രി­ക്ക, ഫ്രാന്‍സ്, ജര്‍മനി എന്നീ രാ­ജ്യ­ങ്ങ­ളി­ലെ­ങ്കി­ലും- ഒരേ­സ­മ­യ­ത്ത് നട­ക്കു­ന്ന­താ­ണ്. ആ രാ­ജ്യ­ങ്ങ­ളി­ലോ­രോ­ന്നി­ലും അത് വളര്‍ന്നു­വ­രാന്‍ കൂടുതല്‍ സമയം എടു­ക്കു­മോ കു­റ­ച്ച സമയം എടു­ക്ക­മോ എന്ന­ത് അവ­യി­ലേ­തി­നാ­ണ് കൂടുതല്‍ വി­ക­സി­ച്ച വ്യ­വ­സാ­യ­വും കൂടുതല്‍ സമ്പ­ത്തും ഉല്പാ­ദന ശക്തി­ക­ളു­ടെ കൂടുതല്‍ വലിയ സഞ്ച­യ­വു­മു­ള്ള­ത് എന്ന­തി­നെ ആശ്ര­യി­ച്ചി­രി­ക്കും. അതു­കൊ­ണ്ട് അത് ഏറ്റ­വും മന്ദ­മാ­യും ഏറ്റ­വും പ്ര­യാ­സ­മാ­യും നട­ക്കു­ന്ന­ത് ജര്‍മനി­യി­ലാ­യി­രി­ക്കും. ഏറ്റ­വും വേ­ഗ­ത്തി­ലും എളു­പ്പ­വും നട­ക്കു­ന്ന­ത് ഇം­ഗ്ല­ണ്ടി­ലാ­യി­രി­ക്കും. അതു് ലോ­ക­ത്തി­ലെ മറ്റു രാ­ജ്യ­ങ്ങ­ളു­ടെ മേലും ഗണ്യ­മായ സ്വാ­ധീ­നം ചെ­ലു­ത്തു­ന്ന­താ­ണ്. അതു് അവ­യു­ടെ വി­കാ­സ­ത്തി­ന്റെ ഇതേ­വ­രെ­യു­ള്ള രീതി പാടേ മാ­റ്റു­ക­യും അതിനെ വള­രെ­യേ­റെ ത്വ­രി­പ്പി­ക്കു­ക­യും ചെ­യ്യും. അതൊരു ആഗോള വി­പ്ല­വ­മാ­യി­രി­ക്കും. അക്കാ­ര­ണ­ത്താല്‍ ആഗോ­ള­വ്യാ­പ­ക­മാ­യി­ട്ടാ­യി­രി­ക്കും അത് നട­ക്കു­ന്ന­ത്.

[തി­രു­ത്തുക] ചോ­ദ്യം 20: സ്വ­കാ­ര്യ സ്വ­ത്തു­ട­മ­സ്ഥത നി­ശ്ശേ­ഷം നിര്‍മ്മാര്‍ജ്ജനം ചെ­യ്യു­ന്ന­തി­ന്റെ അന­ന്ത­ര­ഫ­ല­ങ്ങള്‍ എന്തെ­ല്ലാ­മാ­യി­രി­ക്കും ?

ഉത്ത­രം: എല്ലാ ഉല്പാ­ദ­ന­ശ­ക്തി­ക­ളു­ടേ­യും സമ്പര്‍ക്കോ­പാ­ധി­ക­ളു­ടേ­യും ഉപ­യോ­ഗ­വും ഉല്പ­ന്ന­ങ്ങ­ളു­ടെ വി­നി­മ­യ­വും വി­ത­ര­ണ­വും സ്വ­കാ­ര്യ­മു­ത­ലാ­ളി­മാ­രു­ടെ കൈകളില്‍നി­ന്നു് സമൂഹം ഏറ്റെ­ടു­ക്കു­ന്ന­തു­കൊ­ണ്ടും ലഭ്യ­മായ വി­ഭ­വ­ങ്ങ­ളേ­യും സമൂ­ഹ­ത്തി­ന്റെ­യൊ­ട്ടാ­കെ ആവ­ശ്യ­ങ്ങ­ളേ­യും അടി­സ്ഥാ­ന­പ്പെ­ടു­ത്തിയ ഒരു പദ്ധ­തി­യ­നു­സ­രി­ച്ചു് സമൂഹം അവയെ നട­ത്തി­ക്കൊ­ണ്ടു­പോ­കു­മെ­ന്ന­തു­കൊ­ണ്ടും ഒന്നാ­മ­താ­യി വന്‍കി­ട­വ്യ­വ­സാ­യ­ത്തി­നി­ന്നു് ഇന്നു­ള­വാ­കു­ന്ന ദു­ഷ്ഫ­ല­ങ്ങള്‍ ദു­രീ­ക­രി­ക്ക­പ്പെ­ടും. പ്ര­തി­നി­ധികള്‍ അപ്ര­ത്യ­ക്ഷ­മാ­കും. ഇന്ന­ത്തെ സാ­മൂ­ഹ്യ­വ്യ­വ­സ്ഥ­യിന്‍കീഴില്‍ അമി­തോ­ല്പാ­ദ­ന­ത്തി­നി­ട­യാ­ക്കു­ന്ന­തും ദു­രി­ത­ങ്ങള്‍ക്കു­ള്ള ഊറ്റ­മേ­റിയ ഒരു കാ­ര­ണ­മാ­യി­ത്തീ­രു­ന്ന­തു­മായ വി­പു­ലീ­കൃ­തോ­ല്പാ­ദ­നം അന്ന് മതി­യാ­കു­ക­പോ­ലു­മി­ല്ല. അതിനെ കൂടുതല്‍ വി­പു­ലീ­ക­രി­ക്കേ­ണ്ടി­വ­രും. സമൂ­ഹ­ത്തി­ന്റെ അടി­യ­ന്തി­രാ­വ­ശ്യ­ങ്ങ­ക്കു­ള്ള­തു കഴി­ച്ചു­ള്ള അധി­കോ­ല്പാ­ദ­നം ദു­രി­ത­ത്തി­നി­ട­വ­രു­ത്തു­ന്ന­തി­നു പകരം എല്ലാ­വ­രു­ടെ­യും ആവ­ശ്യ­ങ്ങള്‍ നി­റ­വേ­റ്റു­ക­യും പുതിയ ആവ­ശ്യ­ങ്ങ­ളു­ള­വാ­ക്കു­ക­യും അതോ­ടൊ­പ്പം അവ നി­റ­വേ­റ്റ­നു­ള്ള ഉപാ­ധികള്‍ സൃ­ഷ്ടി­ക്കു­ക­യും ചെ­യ്യും. അതു് കൂടുതല്‍ പു­രോ­ഗ­തി­ക്കു­ള്ള വ്യ­വ­സ്ഥ­യും ഉത്തേ­ജ­ന­വു­മാ­യി­ത്തീ­രും.. ഇതേ­വ­രെ നട­ന്നി­ട്ടു­ള്ള­തു­പോ­ലെ സാ­മൂ­ഹ്യ­ക്ര­മ­ത്ത­യൊ­ട്ടാ­കെ കു­ഴ­ച്ചു­മ­റി­ച്ചി­ട്ട­ല്ല അത് പു­രോ­ഗ­തി നേ­ടു­ന്ന­തു്. സ്വ­കാ­ര്യ­സ്വ­ത്തു­ട­മ­സ്ഥ­ത­യു­ടെ നു­ക­ത്തി­ന­ടി­യില്‍നി­ന്നു മോചനം ലഭി­ക്കു­ന്ന­തോ­ടെ, വന്‍കി­ട­വ്യ­വ­സാ­യം വന്‍തോതില്‍ വി­ക­സി­ക്കു­ന്ന­താ­ണ്. അന്ന­ത്ത വന്‍കി­ട­വ്യ­വ­സാ­യ­ത്തെ അപേ­ക്ഷി­ച്ച് നിര്‍മ്മാ­ണ­ത്തൊ­ഴില്‍ എത്ര­ത്തോ­ളം നി­സ്സാ­ര­മാ­യി നമു­ക്ക് തോ­ന്നു­ന്നു­വോ, അത്ര­ത്തോ­ളം തന്നെ വന്‍കി­ട­വ്യ­വ­സാ­യ­ത്തി­ന്റെ ഇന്ന­ത്തെ വി­കാ­സ­നി­ല­വാ­രം അന്നു് നി­സ്സാ­ര­മാ­യി­ത്തോ­ന്നു­ന്ന­താ­ണ്. വ്യ­വ­സാ­യ­ത്തി­ന്റെ ഈ വി­ക­സ­ന­ത്തില്‍ നി­ന്നു് എല്ലാ­വ­രു­ടേ­യും ആവ­ശ്യ­ങ്ങള്‍ നി­റ­വേ­റ്റാന്‍ മതി­യാ­യ­ത്ര ഉല്പ­ന്ന­ങ്ങള്‍ സമൂ­ഹ­ത്തി­നു ലഭി­ക്കും. സ്വ­കാ­ര്യ­സ്വ­ത്തു­ട­മ­സ്ഥ­ത­യു­ടെ സമ്മര്‍ദം കൊ­ണ്ടും ഭൂമി തു­ണ്ടു­തു­ണ്ടാ­യി വെ­ട്ടി­മു­റി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്ന­തു­കൊ­ണ്ടും, ലഭ്യ­മായ പരി­ഷ്കാ­ര­ങ്ങ­ളും ശാ­സ്ത്രീ­യ­നേ­ട്ട­ങ്ങ­ളും പ്ര­യോ­ഗി­ക്കാന്‍ കഴി­യാ­തെ­വ­ന്നി­ട്ടു­ള്ള കൃ­ഷി­യി­ലും പു­തി­യൊ­രു മു­ന്നേ­റ്റം നട­ക്കും. അതു് സമൂ­ഹ­ത്തി­നു് ധാ­രാ­ളം ഉല്പ­ന്ന­ങ്ങള്‍ ലഭ്യ­മാ­ക്കും. ഇങ്ങ­നെ എല്ലാ അം­ഗ­ങ്ങ­ളു­ടേ­യും ആവ­ശ്യ­ങ്ങള്‍ നി­റ­വേ­റ്റു­ന്ന തര­ത്തില്‍ വി­ത­ര­ണം ചെ­യ്യാന്‍ മതി­യാ­യ­ത്ര ഉല്പ­ന്ന­ങ്ങള്‍ സമൂഹം ഉല്പാ­ദി­പ്പി­ക്കും. വി­വി­ധ­ശ­ത്രുവര്‍ഗ്ഗ­ങ്ങ­ളെ­ന്ന നി­ല­യ്ക്കു­ള്ള സമൂ­ഹ­ത്തി­ന്റെ വി­ഭ­ജ­നം അതോടെ അധി­ക­പ്പെ­റ്റാ­യി­ത്തീ­രും. അധി­ക­പ്പെ­റ്റാ­യി­രി­ക്കു­മെ­ന്നു­മാ­ത്ര­മ­ല്ല, അതു് പുതിയ സാ­മൂ­ഹ്യ­ക്ര­മ­വു­മാ­യി പൊ­രു­ത്ത­പ്പെ­ടു­ക­പോ­ലു­മി­ല്ല. തൊഴില്‍വി­ഭ­ജ­ന­ത്തി­ലൂ­ടെ­യാ­ണ് വര്‍ഗ്ഗ­ങ്ങള്‍ നിലവില്‍ വന്ന­തു്. ഇതേ­വ­രെ­യു­ണ്ടാ­യി­ട്ടു­ള്ള രൂ­പ­ത്തില്‍ തൊഴില്‍വി­ഭ­ജ­നം പാടേ അപ്ര­ത്യ­ക്ഷ­മാ­കും. വ്യ­വ­സാ­യി­കോ­ല്പാ­ദ­ന­ത്തേ­യും കാര്‍ഷി­കോ­ല്പാ­ദ­ന­ത്തേ­യും മുകളില്‍ വി­വ­രി­ച്ച ഔന്ന­ത്യ­ങ്ങ­ളി­ലേ­ക്കു വി­ക­സി­പ്പി­ക്കു­ന്ന­തി­നു് യാ­ന്ത്രി­ക­വും രസ­ത­ന്ത്ര­പ­ര­വു­മായ സഹായക സാ­മ­ഗ്രികള്‍ മാ­ത്രം പോരാ. ആ സഹാ­യ­ക­സാ­മ­ഗ്രി­ക­ളെ കര്‍മ്മ­നി­ര­ത­മാ­ക്കു­ന്ന മനു­ഷ്യ­രു­ടെ കഴി­വു­ക­ളും തദ­നു­സൃ­ത­മാ­യി വളര്‍ത്തണം. കഴി­ഞ്ഞ നൂ­റ്റാ­ണ്ടില്‍ വന്‍കി­ട­വ്യ­വ­സാ­യ­ത്തി­ലേ­ക്ക് ആകൃ­ഷ്ട­രാ­യ­പ്പോള്‍ കൃ­ഷി­ക്കാര്‍ക്കും നിര്‍മ്മാ­ണ­ത്തൊ­ഴി­ലാ­ളികള്‍ക്കും തങ്ങ­ളു­ടെ ജീ­വി­ത­രീ­തി­യാ­കെ­ത്ത­ന്നെ മാ­റ്റേ­ണ്ടി വരി­ക­യും അവര്‍ തി­ക­ച്ചും വ്യ­ത്യ­സ്ത­മ­നു­ഷ്യ­രാ­യി­ത്തീ­രു­ക­യും ചെ­യ്ത­തു­പോ­ലെ­ത­ന്നെ സമൂ­ഹ­മൊ­ട്ടാ­കെ നിര്‍വഹി­ക്കു­ന്ന ഉല്പാ­ദ­ന­ത്തി­ന്റെ കൂ­ട്ടായ നട­ത്തി­പ്പി­നും അതി­ന്റെ ഫല­മാ­യി ഉല്പാ­ദ­ന­ത്തി­നു­ണ്ടാ­കു­ന്ന പുതിയ വി­ക­സ­ന­ത്തി­നും തി­ക­ച്ചും വ്യ­ത്യ­സ്ത­രായ മനു­ഷ്യ­രെ വേ­ണ്ടി­വ­രും. അവരെ അതു് വാര്‍ത്തെ­ടു­ക്കു­ക­യും ചെ­യ്യും. ഉല്പാ­ദ­ന­ത്തി­ന്റെ കു­ട്ടായ നട­ത്തി­പ്പ് ഇന്ന­ത്തെ മനു­ഷ്യ­രെ­ക്കൊ­ണ്ടു് നി­റ­വേ­റ്റാ­നാ­വി­ല്ല. ഇന്നു് ഓരോ വ്യ­ക്തി­യും ഉല്പാ­ദ­ന­ത്തി­ന്റെ ഏതെ­ങ്കി­ലും ഒരു ശാഖയില്‍ മാ­ത്രം പണി­യെ­ടു­ക്കു­ന്നു, അതു­മാ­യി കെ­ട്ടി­യി­ട­പ്പെ­ട്ടി­രി­ക്കു­ന്നു, അതിനാല്‍ ചൂഷണം ചെ­യ്യ­പ്പെ­ടു­ന്നു. ഓരോ വ്യ­ക്തി­യും തന്റെ കഴി­വു­ക­ളില്‍ ഏതെ­ങ്കി­ലും ഒന്നു­മാ­ത്രം മറ്റു­ള്ള­വ­യു­ടെ ചെലവില്‍ വി­ക­സി­പ്പി­ക്കു­ന്നു മൊ­ത്തം ഉല്പാ­ദ­ന­ത്തി­ന്റെ ഒരു ശാഖയോ ശാ­ഖ­യു­ടെ ശാഖയോ മാ­ത്ര­മാ­ണ് അയാള്‍ക്ക­റി­യാ­വു­ന്ന­ത്. ഇന്ന­ത്തെ വ്യ­വ­സാ­യ­ത്തി­നു­പോ­ലും അത്ത­ര­ക്കാ­രെ­ക്കൊ­ണ്ടു­ള്ള പ്ര­യോ­ജ­നം കു­റ­ഞ്ഞു­വ­രി­ക­യാ­ണ്. സമൂ­ഹ­മൊ­ട്ടാ­കെ കൂ­ട്ടാ­യും നട­ത്തി­ക്കൊ­ണ്ടു­പോ­കു­ന്ന വ്യ­വ­സാ­യ­ത്തി­നു്, കഴി­വുകള്‍ സര്‍വ്വ­തോ­മു­ഖ­മാ­യി വി­ക­സി­ച്ചു­വ­രും. ഉല്പാ­ദ­ന­വ്യ­വ­സ്ഥ­യു­ടെ ഒട്ടു­മൊ­ത്തം മേ­നോ­ട്ടം വഹി­ക്കാന്‍ കഴി­വു­ള്ള­വ­രു­മായ ആളുകള്‍ തീര്‍ത്തും ആവ­ശ്യ­മാ­ണ്. അങ്ങി­നെ ഒരാളെ കൃ­ഷി­ക്കാ­ര­നും മറ്റൊ­രാ­ളെ ചെ­രി­പ്പു­കു­ത്തി­യും മൂ­നാ­മ­തൊ­രാ­ളെ ഫാ­ക്ട­റി­ത്തൊ­ഴി­ലാ­ളി­യും നാ­ലാ­മ­തൊ­രാ­ളെ സ്റ്റോ­ക്ക് എക്സ്ചേ­ഞ്ചി­ലെ ഊഹ­ക്ക­ച്ച­വ­ട­ക്കാ­ര­നു­മാ­ക്കു­ന്ന യന്ത്ര­സ­മ്പ്ര­ദാ­യം ഇപ്പോള്‍തന്നെ തകര്‍ത്തു­കൊ­ണ്ടി­രി­ക്കു­ന്ന തൊ­ഴി­വി­ഭ­ജ­നം നി­ശ്ശേ­ഷം അപ്ര­ത്യ­ക്ഷ­മാ­കും. മൊ­ത്തം ഉല്പാ­ദ­ന­സ­മ്പ്ര­ദാ­യ­വു­മാ­യി വേഗം പരി­ച­യ­പ്പെ­ടാന്‍ വി­ദ്യാ­ഭ്യാ­സം ചെ­റു­പ്പ­ക്കാ­രെ പ്രാ­പ്ത­രാ­ക്കും. സാ­മൂ­ഹ്യാ­വ­ശ്യ­ങ്ങ­ളോ സ്വ­ന്തം വാ­സ­ന­ക­ളോ അനു­സ­രി­ച്ച് ഒരു വ്യ­വ­സാ­യ­ശാ­ഖ­യില്‍നി­ന്നു മറ്റൊ­ന്നി­ലേ­ക്ക് കട­ക്കാന്‍ അവര്‍ക്കു കഴി­വു­ണ്ടാ­കും. അതു­കൊ­ണ്ട് ഇന്ന­ത്തെ തൊഴില്‍ വി­ഭ­ജ­നം എല്ലാ­വ­രി­ലും അടി­ച്ചേ­ല്പി­ക്കു­ന്ന ഏക­പ­ക്ഷീ­യ­മായ വി­ക­സ­ന­ത്തി­ന് അതു് അറു­തി­വ­രു­ത്തും. അങ്ങി­നെ തങ്ങ­ളു­ടെ സര്‍വ്വ­തോ­മു­ഖ­മാ­യി വി­ക­സി­പ്പി­ച്ചി­ട്ടു­ള്ള കഴി­വു­ക­ളെ സര്‍വ്വ­തോ­മു­ഖ­മായ വി­ധ­ത്തില്‍ ഉപ­യോ­ഗ­പ്പെ­ടു­ത്താ­നു­ള്ള അവസരം എല്ലാ അം­ഗ­ങ്ങള്‍ക്കും നല്‍കാന്‍ കമ്മ്യൂ­ണി­സ്റ്റ് രീ­തി­യില്‍ സം­ഘ­ടി­പ്പി­ക്ക­പ്പെ­ട്ട സമൂ­ഹ­ത്തി­നു കഴി­യും. എന്നാല്‍ അതി­നോ­ടൊ­പ്പം വിവധവര്‍ഗ്ഗ­ങ്ങള്‍ അവ­ശ്യ­മാ­യും അപ്ര­ത്യ­ക്ഷ­മാ­കു­ന്ന­താ­ണു്. അങ്ങി­നെ ഒരു­വ­ശ­ത്ത്, കമ്മ്യൂ­ണി­സ്റ്റ് രീ­തി­യില്‍ സം­ഘ­ടി­പ്പി­ക്ക­പ്പെ­ട്ട സമൂഹം വര്‍ഗ്ഗ­ങ്ങ­ളു­ടെ നി­ല­നി­ല്പു­മാ­യി പൊ­രു­ത്ത­പ്പെ­ടു­ക­യി­ല്ല. മറു­വ­ശ­ത്ത്, ഈ സമൂ­ഹ­ത്തി­ന്റെ നിര്‍മ്മി­തി തന്നെ ആ വര്‍ഗ്ഗ­വൈ­ചാ­ത്യ­ങ്ങള്‍ ഇല്ലാ­താ­ക്കാ­നു­ള്ള ഉപാ­ധികള്‍ സൃ­ഷ്ടി­ക്കു­ന്നു. നഗ­ര­വും നാ­ട്ടിന്‍പു­റ­വും തമ്മി­ലു­ള്ള വൈ­പ­രീ­ത്യ­വും ഇതേ പോ­ലെ­ത­ന്നെ അപ്ര­ത്യ­ക്ഷ­മാ­വു­മെ­ന്നു് ഇതില്‍നി­ന്നെ­ല്ലാം സി­ദ്ധി­ക്കു­ന്നു. രണ്ടു വ്യ­ത്യ­സ്തവര്‍ഗ്ഗ­ങ്ങള്‍ക്കു പകരം ഒരേ­യാ­ളു­ക­ളാ­യി­രി­ക്കും കൃ­ഷി­യും വ്യ­വ­സാ­യി­കോ­ല്പാ­ദ­ന­വും നട­ന്ന­തു്. കേവലം ഭൌ­തി­ക­മായ കാ­ര­ണ­ങ്ങള്‍കൊ­ണ്ടു­പോ­ലും ഇതു് കമ്മ്യൂ­ണി­സ്റ്റ് രീ­തി­യി­ലു­ള്ള സഹ­ക­ര­ണ­ത്തി­ന് അനു­പേ­ക്ഷ­ണീ­യ­മായ ഒരു ഉപാ­ധി­യാ­ണ്. കൃ­ഷി­പ്പ­ണി­യി­ലേര്‍പ്പെ­ട്ടി­രി­ക്കു­ന്നവര്‍ നാ­ട്ടിന്‍പു­റ­ങ്ങ­ളി­ലൊ­ട്ടാ­കെ ചി­ന്നി­ച്ചി­ത­റി­ക്കി­ട­ക്കു­ക­യും അതേ­സ­മ­യം വ്യ­വ­സാ­യ­ത്തി­ലേര്‍പ്പെ­ട്ടി­രി­ക്കു­ന്നവര്‍ വലിയ നഗ­ര­ങ്ങ­ളില്‍ തി­ങ്ങി­ക്കൂ­ടി­യി­രി­ക്കു­ക­യും ചെ­യ്യു­ന്ന­തു് കൃ­ഷി­യു­ടേ­യും വ്യ­വ­സാ­യ­ത്തി­ന്റേ­യും അവി­ക­സിത ഘട്ട­ത്തി­നു മാ­ത്രം പര്യാ­പ്ത­മായ ഒര­വ­സ്ഥ­യാ­ണു്. തുടര്‍ന്നു­ള്ള എല്ലാ വി­ക­സ­ന­ത്തി­നും പ്ര­തി­ബ­ന്ധ­മാ­ണ­തു്. ഇപ്പോള്‍ത്ത­ന്നെ ഇതു് ശക്തി­യാ­യി അനു­ഭ­വ­പ്പെ­ടു­ന്നു­ണ്ടു്.ഉല്പാ­ദ­ന­ശ­ക്തി­ക­ളെ കൂ­ട്ടാ­യും ആസൂ­ത്രി­ത­മാ­യും ചൂഷണം ചെ­യ്യു­ന്ന­തി­ന് സമൂ­ഹ­ത്തി­ലെ എല്ലാ അം­ഗ­ങ്ങ­ളു­ടേ­യും പൊ­തു­സ­ഹ­ക­ര­ണം; എല്ലാ­വ­രു­ടേ­യും ആവ­ശ്യ­ങ്ങള്‍ നി­റ­വേ­റ്റാന്‍ മതി­യാ­യ­ത്ര അളവില്‍ ഉല്പാ­ദ­ന­ത്തി­ന്റെ വി­ക­സ­നം; ചി­ല­രു­ടെ ആവ­ശ്യ­ങ്ങള്‍ മറ്റു­ള്ള­വ­രു­ടെ ചെലവില്‍ നി­റ­വേ­റ്റ­പ്പെ­ടു­ന്ന സ്ഥി­തി അവ­സാ­നി­പ്പി­ക്കല്‍; വര്‍ഗ്ഗ­ങ്ങ­ളേ­യും അവ തമ്മി­ലു­ള്ള വൈ­പ­രീ­ത്യ­ങ്ങ­ളേ­യും നി­ശ്ശേ­ഷം ഇല്ലാ­താ­ക്ക; ഇതേ­വ­രെ നി­ല­നി­ന്നി­രു­ന്ന തൊഴില്‍വി­ഭ­ജ­നം അവ­സാ­നി­പ്പി­ക്കു­ന്ന­തി­ലൂ­ടെ, വ്യാ­വ­സാ­യി­കാ­ഭ്യ­സ­ന­ത്തി­ലൂ­ടെ, പലതരം ജോലികള്‍ മാ­റി­മാ­റി ചെ­യ്യു­ന്ന­തി­ലൂ­ടെ, എല്ലാ­വ­രും ഭാ­ഗ­ഭാ­ക്കാ­കു­ന്ന­തി­ലൂ­ടെ, നഗ­ര­വും നാ­ട്ടിന്‍പു­റ­വും ഒന്നി­ച്ചു­ല­യി­പ്പി­ക്കു­ന്ന­തി­ലൂ­ടെ, സമൂ­ഹ­ത്തി­ലെ എല്ലാ അം­ഗ­ങ്ങ­ളു­ടേ­യും കഴി­വുകള്‍ സര്‍വ്വ­തോ­മു­ഖ­മാ­യി വി­ക­സി­പ്പി­ക്കല്‍ - ഇവ­യാ­ണു് സ്വ­കാ­ര്യ­സ്വ­ത്തു­ട­മ­സ്ഥത അവ­സാ­നി­പ്പി­ക്കു­ന്ന­തില്‍നി­ന്നു് പ്ര­തീ­ക്ഷി­ക്കാ­വു­ന്ന മു­ഖ്യ­ഫ­ല­ങ്ങള്‍.

[തി­രു­ത്തുക] ചോ­ദ്യം 21: കമ്മ്യൂ­ണി­സ്റ്റ് രീ­തി­യി­ലു­ള്ള സാ­മൂ­ഹ്യ­ക്ര­മ­ത്തി­നു് കു­ടും­ബ­ത്തി­ന്റെ­മേ­ലു­ള്ള സ്വാ­ധീ­ന­മെ­ന്താ­യി­രി­ക്കും ?

ഉത്ത­രം: അത് സ്ത്രീ പു­രു­ഷ­ബ­ന്ധ­ങ്ങ­ളെ ബന്ധ­പ്പെ­ട്ട വ്യ­ക്തി­ക­ളെ മാ­ത്രം ബാ­ധി­ക്കു­ന്ന­തും സമൂ­ഹ­ത്തി­ന്റെ ഇടപെടല്‍ ആവ­ശ്യ­മി­ല്ലാ­ത്ത­തു­മായ തി­ക­ച്ചും സ്വ­കാ­ര്യ­മായ ഒരു സം­ഗ­തി­യാ­ക്കു­ന്ന­താ­ണ്. സ്വ­കാ­ര്യ­സ്വ­ത്ത് അവ­സാ­നി­പ്പി­ക്കു­ക­യും കു­ട്ടികള്‍ക്ക് സാ­മൂ­ഹ്യ­വി­ദ്യാ­ഭ്യാ­സം ചെ­യ്യു­ക­യും ചെ­യ്യു­ന്ന­തു­കൊ­ണ്ടാ­ണ് അതിന് ഇതു സാ­ദ്ധ്യ­മാ­കു­ന്ന­ത്. ഇതു­വ­രെ നി­ല­നി­ന്നി­ട്ടു­ള്ള വി­വാ­ഹ­ത്തി­ന്റെ, സ്വ­കാ­ര്യ സ്വ­ത്തു­മാ­യി ബന്ധ­പ്പെ­ട്ട് ആണികള്‍ രണ്ടും - അതാ­യ­ത് ഭാര്യ ഭര്‍ത്താ­വി­നെ­യും കു­ട്ടികള്‍ മാ­താ­പി­താ­ക്ക­ളേ­യും ആശ്ര­യി­ച്ച് കഴി­യു­ന്ന രീതി - അതു­വ­ഴി തകര്‍ക്ക­പ്പെ­ടു­ന്നു. സദാ­ചാ­രം പ്ര­സം­ഗി­ക്കു­ന്ന ഫി­ലി­സ്റ്റൈ­നുകള്‍ കമ്മ്യൂ­ണി­സ്റ്റ് രീ­തി­യി­ലു­ള്ള പൊ­തു­ഭാ­ര്യ സമ്പ്ര­ദാ­യ­ത്തി­നെ­തി­രെ നട­ത്തു­ന്ന മു­റ­വി­ളികള്‍ക്കു­ള്ള മറു­പ­ടി ഇതാണ്. ബൂര്‍ഷ്വാ­സ­മൂ­ഹ­ത്തി­ന്റെ മാ­ത്രം വക­യാ­യി­ട്ടു­ള്ള­തും വ്യ­ഭി­ചാ­ര­ത്തി­ന്റെ അന്യൂന രൂ­പ­ത്തില്‍ ഇന്നു നിലനില്‍ക്കു­ന്ന­തു­മായ ഒരു ബന്ധ­മാ­ണ് പൊ­തു­ഭാ­ര്യാ സമ്പ്ര­ദാ­യം. എന്നാല്‍ വ്യ­ഭി­ചാ­രം സ്വ­കാ­ര്യ സ്വ­ത്തില്‍ അധി­ഷ്ഠി­ത­മാ­ക­യാല്‍ അതോ­ടൊ­പ്പം അതും നശി­ക്കു­ന്നു. അതു­കൊ­ണ്ട് കമ്മ്യൂ­ണി­സ്റ്റ് രീ­തി­യി­ലു­ള്ള സംഘടന പൊ­തു­ഭാ­ര്യാ­ത്വം ഏര്‍പ്പെ­ടു­ത്തു­ക­യ­ല്ല, നേ­രേ­മ­റി­ച്ച്, അവ­സാ­നി­പ്പി­ക്കു­ക­യാ­ണ് ചെ­യ്യു­ന്ന­ത്.

[തി­രു­ത്തുക] ചോ­ദ്യം 22: നി­ല­വി­ലു­ള്ള ദേ­ശീ­യ­ജ­ന­വി­ഭാ­ഗ­ങ്ങ­ളോ­ടു് കമ്മ്യൂ­ണി­സ്റ്റ് രീ­തി­യി­ലു­ള്ള സം­ഘ­ട­ന­യു­ടെ അതി­ന്റെ മനോ­ഭാ­വ­മെ­ന്താ­യി­രി­ക്കും ?

( ഉത്തരം അവശേഷിക്കുന്നു. )


[തി­രു­ത്തുക] ചോ­ദ്യം 23: നി­ല­വി­ലു­ള്ള മത­ങ്ങ­ളോ­ടു് അതി­ന്റെ മനോ­ഭാ­വ­മെ­ന്താ­യി­രി­ക്കും ?

( ഉത്തരം അവശേഷിക്കുന്നു. )


[തി­രു­ത്തുക] ചോ­ദ്യം 24: കമ്മ്യൂ­ണി­സ്റ്റു­കാ­രും സോ­ഷ്യ­ലി­സ്റ്റു­കാ­രും തമ്മി­ലു­ള്ള വ്യ­ത്യാ­സ­മെ­ന്താ­ണു്  ?

ഉത്ത­രം:സോ­ഷ്യ­ലി­സ്റ്റു­കാ­രെ­ന്നു പറ­യു­ന്ന­വ­രെ മൂ­ന്ന് ഗ്രൂ­പ്പു­ക­ളാ­യി തി­രി­ക്കാം.

വന്‍കി­ട­വ്യ­വ­സാ­യ­വും ലോ­ക­വാ­ണി­ജ്യ­വും അവ നിലവില്‍ കൊ­ണ്ടു­വ­ന്ന ബൂര്‍ഷ്വാ സമൂ­ഹ­വും നശി­പ്പി­ച്ചി­ട്ടു­ള്ള, ഇന്നും നി­ത്യേന നശി­പ്പി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന, ഫ്യൂഡല്‍ -പി­തൃ­ത­ന്ത്രാ­ത്മ­ക­സ­മൂ­ഹ­ത്തി­ന്റെ പക്ഷ­ക്കാ­രാ­ണ് ആദ്യ­ത്തെ ഗ്രൂ­പ്പില്‍പെ­ടു­ന്ന­ത്. ഇന്ന­ത്തെ സമൂ­ഹ­ത്തി­ന്റെ ദോ­ഷ­ങ്ങ­ളില്‍ നി­ന്ന് അവര്‍എത്തേ­ച്ചേ­രു­ന്ന നി­ഗ­മ­നം ഇതാണ്: ഫ്യൂഡല്‍-പിത-തന്ത്രാ­ത്മ­ക­സ­മൂ­ഹ­ത്തെ പു­നഃ­സ്ഥാ­പി­ക്ക­ണം. കാരണം, ഈ ദോ­ഷ­ങ്ങള്‍ അവ­യി­ലി­ല്ലാ­യി­രു­ന്നു. അവ­രു­ടെ എല്ലാ നിര്‍ദ്ദേ­ശ­ങ്ങ­ളും പ്ര­ത്യ­ക്ഷ­മാ­യോ പരോ­ക്ഷ­മാ­യോ ചെ­ന്നെ­ത്തു­ന്ന­ത് ഈയൊരു ലക്ഷ്യ­ത്തി­ലാ­ണ്. പി­ന്തി­രി­പ്പന്‍ സോ­ഷ്യ­ലി­സ്റ്റു­കാ­രു­ടേ­തായ ഈ ഗ്രൂ­പ്പ് തൊ­ഴി­ലാ­ളിവര്‍ഗ്ഗ­ത്തി­ന്റെ ദു­രി­ത­ങ്ങ­ളോ­ട് സഹ­താ­പം ഭാ­വി­ക്കു­ക­യും അവ­യെ­പ്പ­റ്റി കണ്ണു­നീ­രൊ­ഴു­ക്കു­ക­യും ചെ­യ്യു­ന്നു­ണ്ടെ­ങ്കി­ലും അവരെ കമ്മ്യൂ­ണി­സ്റ്റു­കാര്‍ ശക്തി­യു­ക്തം എതിര്‍ക്കു­ന്ന­താ­ണ്. എന്തു­കൊ­ണ്ടെ­ന്നാല്‍ ;

1. തി­ക­ച്ചും അസാ­ദ്ധ്യ­മായ ഒന്നി­നു­വേ­ണ്ടി­യാ­ണ് അവര്‍ ശ്ര­മി­ക്കു­ന്ന­ത്.

2. കലീ­ന­ന്മാ­രു­ടേ­യും ഗില്‍ഡേ­മേ­സ്ത്രി­മാ­രു­ടേ­യും നിര്‍മ്മാ­ണ­ത്തൊ­ഴി­ലു­ട­മ­ക­ളു­ടേ­യും അവ­രു­ടെ പരി­വാ­ര­ങ്ങ­ളായ ഏക­ച്ഛ­ത്രാ­ധി­പ­തി­ക­ളോ നാ­ടു­വാ­ഴി­ക­ളോ ആയ രാ­ജാ­ക്ക­ന്മാ­രു­ടേ­യും ഉദ്യോ­ഗ­സ്ഥ­ന്മാ­രു­ടേ­യും പട്ടാ­ള­ക്കാ­രു­ടേ­യും പു­രോ­ഹി­ത­ന്മാ­രു­ടേ­യും വാഴ്ച പു­നഃ­സ്ഥാ­പി­ക്കാ­നാ­ണ് അവ­രു­ടെ ശ്രമം. ഇന്ന­ത്തെ സമൂ­ഹ­ത്തി­ന്റെ ദോ­ഷ­ങ്ങ­ളി­ല്ലാ­യി­രു­ന്നെ­ങ്കി­ലും ആ സമൂ­ഹ­ത്തി­ന് അതി­ന്റേ­താ­യി ചു­രു­ങ്ങി­യ­ത് ഇത്ര­യെ­ങ്കി­ലും തി­ന്മ­ക­ളു­ണ്ടാ­യി­രു­ന്നു. മര്‍ദ്ദി­ത­രായ തൊ­ഴി­ലാ­ളികള്‍ക്ക് കമ്മ്യൂ­ണി­സ്റ്റ് രീ­തി­യി­ലു­ള്ള സം­ഘ­ട­ന­യി­ലൂ­ടെ മോചനം നേ­ടാ­നു­ള്ള യാ­തൊ­രു സാ­ദ്ധ്യ­ത­യും അതി­ലു­ണ്ടാ­യി­രു­ന്നി­ല്ല.

3. തൊ­ഴി­ലാ­ളിവര്‍ഗ്ഗം വി­പ്ല­വ­സ്വ­ഭാ­വ­വും കമ്മ്യൂ­ണി­സ്റ്റ് സ്വ­ഭാ­വ­വും ആര്‍ജ്ജി­ക്കു­മ്പോ­ഴെ­ല്ലാം അവര്‍ തങ്ങ­ളു­ടെ യഥാര്‍ത്ഥ­മായ ഉദ്ദേ­ശ­ങ്ങള്‍ വെ­ളി­പ്പെ­ടു­ത്തു­ന്നു. അത്ത­രം സന്ദര്‍ഭങ്ങ­ളില്‍ അവര്‍ ഉടന്‍ തൊ­ഴി­ലാ­ളി വര്‍ഗ്ഗ­ത്തി­നെ­തി­രെ ബൂര്‍ഷ്വാ­സി­യു­ടെ കൂടെ ഒത്തു­ചേ­രു­ന്നു.

ഇന്ന­ത്തെ സമൂ­ഹ­ത്തി­ന്റെ പക്ഷ­ക്കാ­ര­ട­ങ്ങി­യ­താ­ണ് രണ്ടാ­മ­ത്തെ ഗ്രൂ­പ്പ്. ആ സമൂ­ഹ­ത്തി­ന്റെ അനി­വാ­ര്യ­ഫ­ല­ങ്ങ­ളായ ദോ­ഷ­ങ്ങള്‍ അതി­ന്റെ നിലനില്‍പ്പി­നെ­ക്കു­റി­ച്ചു­ള്ള ഉല്‍കണ്ഠ അവരില്‍ ഉള­വാ­ക്കി­യി­രി­ക്കു­ന്നു. അതു­കൊ­ണ്ട് ഇന്ന­ത്തെ സമൂ­ഹ­ത്തെ ഭദ്ര­മാ­യി നിലനിര്‍ത്താ­നും എന്നാല്‍ അതു­മാ­യി ബന്ധ­പ്പെ­ട്ട ദോ­ഷ­ങ്ങള്‍ ഇല്ലാ­താ­ക്കാ­നു­മാ­ണ് അവ­രു­ടെ ശ്രമം. ഈ ലക്ഷ്യം മുന്‍നിര്‍ത്തി അവരില്‍ ചിലര്‍ പലതരം പരോ­പ­കാ­ര­ന­ട­പ­ടികള്‍ നിര്‍ദ്ദേ­ശി­ക്കു­ന്നു. വേറെ ചിലര്‍ ഉജ്ജ്വ­ല­ങ്ങ­ളായ പരിഷ്‌ക്ക­ര­ണ­പ­ദ്ധ­തികള്‍ മു­ന്നോ­ട്ടു­വ­യ്ക്കു­ന്നു. സമൂ­ഹ­ത്തെ പു­നഃ­സം­ഘ­ടി­പ്പി­ക്കു­ക­യാ­ണെ­ന്ന് നടി­ച്ചു­കൊ­ണ്ട് അവ ഇന്ന­ത്തെ സമൂ­ഹ­ത്തി­ന്റെ അടി­ത്ത­റ­ക­ളേ­യും അങ്ങി­നെ ഇന്ന­ത്തെ സമൂ­ഹ­ത്തെ­ത്ത­ന്നെ­യും നിലനിര്‍ത്തു­ന്ന­താ­ണ്. ഈ ബൂര്‍ഷ്വാ സോ­ഷ്യ­ലി­സ്റ്റു­കാര്‍ക്കെ­തി­രാ­യും കമ്മ്യൂ­ണി­സ്റ്റു­കാര്‍ക്ക് അക്ഷീ­ണം പൊ­രു­തേ­ണ്ടി­വ­രും. കാരണം, അവര്‍ കമ്മ്യൂ­ണി­സ്റ്റു­കാ­രു­ടെ ശത്രു­ക്കള്‍ക്കു­വേ­ണ്ടി പ്രവര്‍ത്തി­ക്കു­ന്ന­വ­രാ­ണ്, കമ്മ്യൂ­ണി­സ്റ്റു­കാര്‍ നശി­പ്പി­ക്കാന്‍ ആഗ്ര­ഹി­ക്കു­ന്ന സമൂ­ഹ­ത്തെ കാ­ത്തു­ര­ക്ഷി­ക്കു­ന്ന­വ­രാ­ണ്.

അവ­സാ­ന­മാ­യി, മൂ­ന്നാ­മ­ത്തെ ഗ്രൂ­പ്പി­ലു­ള്ള­ത് ജനാ­ധി­പ­ത്യ­സോ­ഷ്യ­ലി­സ്റ്റു­കാ­രാ­ണ്... ചോ­ദ്യ­ത്തില്‍ ചൂ­ണ്ടി­ക്കാ­ണി­ച്ചി­ട്ടു­ള്ള നട­പ­ടി­ക­ളു­ടെ ഒരു ഭാഗം നട­പ്പാ­ക്ക­ണ­മെ­ന്ന് കമ്മ്യൂ­ണി­സ്റ്റു­കാ­രെ­പ്പോ­ലെ അവരും ആഗ്ര­ഹി­ക്കു­ന്നു­ണ്ട്. എന്നാല്‍ കമ്മ്യൂ­ണി­സ­ത്തി­ലേ­യ്ക്ക് നയി­ക്കു­ന്ന പരിവര്‍ത്ത­ന­ന­ട­പ­ടി­ക­ളെ­ന്ന നി­ല­യ്ക്ക­ല്ല, ഇന്ന­ത്തെ സമൂ­ഹ­ത്തി­ലെ ദു­രി­ത­ങ്ങ­ളും ദോ­ഷ­ങ്ങ­ളും ഇല്ലാ­താ­ക്കു­ന്ന­തി­ന് മതി­യായ നട­പ­ടി­ക­ളെ­ന്ന നി­ല­യ്ക്കാ­ണ്, അവര്‍ അവയെ കാ­ണു­ന്ന­ത്. ഈ ജനാ­ധി­പ­ത്യ സോ­ഷ്യ­ലി­സ്റ്റു­കാര്‍ ഒന്നു­കില്‍ തങ്ങ­ളു­ടെ വര്‍ഗ്ഗ­ത്തി­ന്റെ വി­മോ­ച­ന­ത്തി­നു­ള്ള ഉപാ­ധി­ക­ളെ സം­ബ­ന്ധി­ച്ച് ഇനി­യും വേ­ണ്ട­ത്ര ബോ­ധ­വാ­ന്മാ­രാ­യി­ട്ടി­ല്ലാ­ത്ത തൊ­ഴി­ലാ­ളി­ക­ളോ, അല്ലെ­ങ്കില്‍ ജനാ­ധി­പ­ത്യം നേ­ടു­ക­യും അതെ­ത്തുടര്‍ന്നു­ള്ള സോ­ഷ്യ­ലി­സ്റ്റ് നട­പ­ടികള്‍ നട­പ്പാ­വു­ക­യും ചെ­യ്യു­ന്ന­തു­വ­രെ പല കാ­ര്യ­ത്തി­ലും തൊ­ഴി­ലാ­ളിവര്‍ഗ്ഗ­ത്തി­ന്റെ തന്നെ താ­ല്പ­ര്യ­ങ്ങ­ളു­ള്ള പെ­റ്റി­ബൂര്‍ഷ്വാ­സി­യു­ടെ വര്‍ഗ്ഗ­ത്തില്‍പെ­ട്ട­വ­രോ ആണ്. അതു­കൊ­ണ്ട് സമ­ര­ത്തി­ന്റെ ഘട്ട­ങ്ങ­ളില്‍ കമ്മ്യൂ­ണി­സ്റ്റു­കാര്‍ ജനാ­ധി­പ­ത്യ­സോ­ഷ്യ­ലി­സ്റ്റു­കാ­രു­മാ­യി ധാ­ര­ണ­യി­ലെ­ത്തു­ക­യും സാ­മാ­ന്യ­മാ­യി സാ­ദ്ധ്യ­മാ­കു­ന്നേ­ട­ത്തോ­ളം തല്‍ക്കാ­ല­ത്തേ­യ്‌ക്കെ­ങ്കി­ലും അവ­രു­മാ­യി ചേര്‍ന്ന് ഒരു പൊ­തു­ന­യം അനുവര്‍ത്തി­ക്കു­ക­യും വേണം. ഈ ജനാ­ധി­പ­ത്യ­സോ­ഷ്യ­ലി­സ്റ്റു­കാര്‍ ഭര­ണാ­ധി­കാ­രി­ക­ളായ ബൂര്‍ഷ്വാ­സി­യു­ടെ സേ­വ­ക­ന്മാ­രാ­വു­ക­യും കമ്മ്യൂ­ണി­സ്റ്റു­കാ­രെ എതിര്‍ക്കു­ക­യും ചെ­യ്തി­ല്ലെ­ങ്കില്‍ മാ­ത്ര­മാ­ണി­ത്. യോ­ജി­ച്ച സമരം അവ­രു­മാ­യു­ള്ള അഭി­പ്രാ­യ­വ്യ­ത്യാ­സ­ങ്ങ­ളെ സം­ബ­ന്ധി­ച്ച ചര്‍ച്ച­ക­ളെ ഒഴി­വാ­ക്കു­ന്നി­ല്ലെ­ന്ന് വ്യ­ക്ത­മാ­ണ്.

[തി­രു­ത്തുക] ചോ­ദ്യം 25: ഇക്കാ­ല­ത്തെ മറ്റു് രാ­ഷ്ട്രീ­യ­പ്പാര്‍ട്ടി­ക­ളോ­ടു­ള്ള കമ്മ്യൂ­ണി­സ്റ്റു­കാ­രു­ടെ മനോ­ഭാ­വ­മെ­ന്താ­ണു് ?

ഉത്ത­രം:ഈ മനോ­ഭാ­വം ഓരോ രാ­ജ്യ­ത്തി­ലും ഓരോ­ന്നാ­യി­രി­ക്കും. ബൂര്‍ഷ്വാ­സി ഭരി­ക്കു­ന്ന ഇം­ഗ്ല­ണ്ടി­ലും ഫ്രാന്‍സിലും ബല്‍ജി­യ­ത്തി­ലും കമ്മ്യൂ­ണി­സ്റ്റു­കാര്‍ക്ക് പലതരം ജനാ­ധി­പ­ത്യ­പ്പാര്‍ട്ടി­ക­ളു­മാ­യി ഇപ്പോ­ഴും തല്‍ക്കാ­ല­ത്തേ­യ്ക്ക് പൊ­തു­താ­ല്പ­ര്യ­ങ്ങ­ളു­ണ്ട്. ജനാ­ധി­പ­ത്യ­വാ­ദികള്‍ ഇപ്പോള്‍ എല്ലാ­യി­ട­ത്തും മു­ന്നോ­ട്ടു­വ­യ്ക്കു­ന്ന സോ­ഷ്യ­ലി­സ്റ്റ് നട­പ­ടി­ക­ളെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം അവര്‍ എത്ര­ക­ണ്ട് കമ്മ്യൂ­ണി­സ്റ്റു­കാ­രു­ടെ ലക്ഷ്യ­ങ്ങ­ളോ­ട­ടു­ക്കു­ന്നു­വോ, അതാ­യ­ത് അവര്‍ എത്ര­ക­ണ്ട് വ്യ­ക്ത­മാ­യും ഖണ്ഡി­ത­മാ­യും തൊ­ഴി­ലാ­ളിവര്‍ഗ്ഗ­ത്തെ താ­ല്പ­ര്യ­ങ്ങള്‍ ഉയര്‍ത്തി­പ്പി­ടി­ക്കു­ന്നു­വോ, എത്ര­ക­ണ്ട് തൊ­ഴി­ലാ­ളിവര്‍ഗ്ഗ­ത്തെ ആശ്ര­യി­ക്കു­ന്നു­വോ, അത്ര­ക­ണ്ട് ഈ താ­ല്പ­രൈ്യ­ക്യം വര്‍ദ്ധി­ക്കു­ന്ന­താ­ണ്. ഉദാ­ഹ­ര­ണ­ത്തി­ന് ഇം­ഗ്ല­ണ്ടില്‍. തൊ­ഴി­ലാ­ളികള്‍ക്കി­ട­യില്‍ നി­ന്നും രൂ­പ­മെ­ടു­ത്തി­ട്ടു­ള്ള ചാര്‍ട്ടി­സ്റ്റു­കാര്‍ ജനാ­ധി­പ­ത്യ­വാ­ദി­ക­ളായ പെ­റ്റി­ബൂര്‍ഷ്വാ­ക­ളേ­ക്കാള്‍ - അഥവാ റാ­ഡി­ക്ക­ലു­ക­ളെ­ന്നും വി­ളി­ക്ക­പ്പെ­ടു­ന്ന­വ­രേ­ക്കാള്‍ - എത്ര­യോ കൂടുതല്‍ കമ്മ്യൂ­ണി­സ്റ്റു­കാ­രോ­ട് അടു­ത്തു­നില്‍ക്കു­ന്നു.

ഒരു ജനാ­ധി­പ­ത്യ­ഭ­ര­ണ­ഘ­ടന ഏര്‍പ്പെ­ടു­ത്തി­യി­ട്ടു­ള്ള അമേ­രി­ക്ക­യില്‍, ആ ഭര­ണ­ഘ­ട­ന­യെ ബൂര്‍ഷ്വാ­സി­ക്കെ­തി­രെ പ്ര­യോ­ഗി­ക്കു­ക­യും തൊ­ഴി­ലാ­ളി വര്‍ഗ്ഗ­ത്തി­ന്റെ താ­ല്പ­ര്യ­ങ്ങള്‍ക്കു­വേ­ണ്ടി ഉപ­യോ­ഗ­പ്പെ­ടു­ത്തു­ക­യും ചെ­യ്യു­ന്ന പാര്‍ട്ടി­യെ­യാ­ണ്, അതാ­യ­ത് ദേശീയ കാര്‍ഷിക പരിഷ്‌ക്ക­ര­ണ­വാ­ദി­ക­ളെ­യാ­ണ്, കമ്മ്യൂ­ണി­സ്റ്റു­കാര്‍ പി­ന്താ­ങ്ങേ­ണ്ട­ത്.

സ്വി­റ്റ്‌സര്‍ലണ്ടില്‍ റാ­ഡി­ക്ക­ലുകള്‍ ഇപ്പോ­ഴും ഒരു സങ്ക­ര­ക­ക്ഷി­യാ­ണെ­ങ്കി­ലും കമ്മ്യൂ­ണി­സ്റ്റു­കാര്‍ക്ക് ധാ­ര­ണ­യി­ലെ­ത്താ­വു­ന്ന ഒരേ­യൊ­രു കൂട്ടര്‍ അവ­രാ­ണ്. ഈ റാ­ഡി­ക്ക­ലു­ക­ളു­ടെ കൂ­ട്ട­ത്തില്‍ത്ത­ന്നെ വോദി, ജനീവ എന്നീ ജി­ല്ല­ക­ളി­ലു­ള്ള­വ­രാ­ണ് ഏറ്റ­വും പു­രോ­ഗ­മ­ന­വാ­ദികള്‍.

അവ­സാ­ന­മാ­യി, ജര്‍മ്മ­നി­യില്‍ ബൂര്‍ഷ്വാ­സി­യും ഏക­ച്ഛ­ത്രാ­ധി­പ­ത്യ­വും തമ്മി­ലു­ള്ള നിര്‍ണ്ണാ­യ­ക­സ­മ­രം ഇനി­യും നട­ക്കാ­നി­രി­ക്കു­ന്ന­തേ­യു­ള്ളൂ. എന്നാല്‍ ബൂര്‍ഷ്വാ­സി അധി­കാ­ര­ത്തില്‍ വരു­ന്ന­തി­നു മു­മ്പ് അതു­മാ­യി നിര്‍ണ്ണാ­യ­ക­സ­മ­ര­ത്തി­ലേര്‍പ്പെ­ടു­ന്ന കാ­ര്യം കണ­ക്കി­ലെ­ടു­ക്കാന്‍ കമ്മ്യൂ­ണി­സ്റ്റു­കാര്‍ക്ക് നിര്‍വ്വാ­ഹ­മി­ല്ലാ­ത്ത­തി­നാല്‍ എത്ര­യും വേഗം അധി­കാ­ര­ത്തില്‍ നി­ന്നി­റ­ക്കാന്‍വേ­ണ്ടി എത്ര­യും വേഗം അധി­കാ­ര­ത്തി­ലേ­റാന്‍ ബൂര്‍ഷ്വാ­സി­യെ സഹാ­യി­ക്കു­ക­യെ­ന്ന­ത് കമ്മ്യൂ­ണി­സ്റ്റു­കാ­രു­ടെ താ­ല്പ­ര്യ­മാ­ണ്. അതു­കൊ­ണ്ട് കമ്മ്യൂ­ണി­സ്റ്റു­കാര്‍ എപ്പോ­ഴും ഗവണ്‍മെ­ന്റുകള്‍ക്കെ­തി­രാ­യി ലിബറല്‍ ബൂര്‍ഷ്വാ­ക­ളു­ടെ ഭാ­ഗ­ത്ത് നില്‍ക്കണം. എന്നാല്‍ ബൂര്‍ഷ്വാ­ക­ളു­ടെ ആത്മ­വ­ഞ്ച­ന­യില്‍ പങ്കു­കൊ­ള്ളാ­തി­രി­ക്കാ­നും തങ്ങ­ളു­ടെ വിജയം തൊ­ഴി­ലാ­ളിവര്‍ഗ്ഗ­ത്തി­ന് നന്മ­വ­രു­ത്തു­മെ­ന്ന ബൂര്‍ഷ്വാ­സി­യു­ടെ പ്ര­ലോ­ഭ­നീ­യ­ങ്ങ­ളായ പ്ര­ഖ്യാ­പ­ന­ങ്ങള്‍ വി­ശ്വ­സി­ക്കാ­തി­രി­ക്കാ­നും അവര്‍ ജാ­ഗ്രത പുലര്‍ത്തണം. ബൂര്‍ഷ്വാ­സി­യു­ടെ വിജയം കമ്മ്യൂ­ണി­സ്റ്റു­കാര്‍ക്ക് കൈ­വ­രു­ത്തു­ന്ന പ്ര­യോ­ജ­ന­ങ്ങള്‍ ഇത്ര മാ­ത്ര­മാ­ണ് : 1) തങ്ങ­ളു­ടെ തത്വ­ങ്ങള്‍ ഉയര്‍ത്തി­പ്പി­ടി­ക്കാ­നും ചര്‍ച്ച ചെ­യ്യാ­നും പ്ര­ച­രി­പ്പി­ക്കാ­നും അങ്ങി­നെ തൊ­ഴി­ലാ­ളിവര്‍ഗ്ഗ­ത്തെ കെ­ട്ടി­റ­പ്പും സമ­ര­സ­ന്ന­ദ്ധ­ത­യു­മു­ള്ള ഒരു സു­സം­ഘ­ടി­തവര്‍ഗ്ഗ­മാ­യി ഏകോ­പി­പ്പി­ക്കാ­നും കമ്മ്യൂ­ണി­സ്റ്റു­കാര്‍ക്ക് കൂടുതല്‍ എളു­പ്പ­മാ­ക്കി­ത്തീര്‍ക്കു­ന്ന പലതരം വി­ട്ടു­വീ­ഴ്ചകള്‍; 2) ഏക­ച്ഛ­ത്രാ­ധി­പ­ത്യ­ഗവണ്‍മെ­ന്റുകള്‍ നിഷ്‌കാ­സി­ത­മാ­വു­ന്ന ദി­വ­സം­തൊ­ട്ടു­ത­ന്നെ ബൂര്‍ഷ്വാ­സി­യും തൊ­ഴി­ലാ­ളിവര്‍ഗ്ഗ­വും തമ്മി­ലു­ള്ള സമ­ര­ത്തി­ന്റെ ഊഴം വരു­മെ­ന്ന ഉറ­പ്പ്. ആ ദി­വ­സം­തൊ­ട്ട് ഇവി­ട­ത്തെ കമ്മ്യൂ­ണി­സ്റ്റു­കാ­രു­ടെ പാര്‍ട്ടി­ന­യം ബൂര്‍ഷ്വാ­സി ഇപ്പോള്‍ ഭരണം നട­ത്തു­ന്ന രാ­ജ്യ­ങ്ങ­ളി­ലേ­തു­പോ­ലെ തന്നെ­യാ­യി­രി­ക്കും.

മൂ­ല­പാ­ഠം ജര്‍മ്മനില്‍

1847 ഒക്‌ടോ­ബ­റ­വ­സാ­ന­ത്തി­ലും നവം­ബ­റി­ലും എഴു­തി­യ­ത്.

1914-ല്‍ പ്ര­ത്യേ­ക­പ­തി­പ്പാ­യി ആദ്യം പ്ര­സി­ദ്ധീ­ക­രി­ച്ചു.