മല­യാ­ളം വി­ക്കി­ഗ്ര­ന്ഥ­ശാല ഒന്നാം പതി­പ്പു്
കമ്മ്യൂ­ണി­സ്റ്റ് മാ­നി­ഫെ­സ്റ്റോ

[തി­രു­ത്തുക]

അനു­ബ­ന്ധം: കു­റി­പ്പു­കള്‍

 1. ഫ്രാന്‍­സില്‍ നടന്ന 1848-ലെ ഫെ­ബ്രു­വ­രി വി­പ്ല­വ­ത്തെ­യാ­ണ് ഇവിടെ പരാ­മര്‍­ശി­ക്കു­ന്ന­ത്. - 5.
 2. 1848 ജൂണ്‍ 23-നും 26-നു­മി­ട­ക്ക് പാ­രീ­സി­ലെ തൊ­ഴി­ലാ­ളി വര്‍­ഗ്ഗം നട­ത്തിയ കലാ­പ­ത്തെ­ക്കു­റി­ച്ചാ­ണ് പരാ­മര്‍­ശം. യൂ­റോ­പ്പി­ലെ 1848-49 കാ­ല­ത്തെ വി­പ്ല­വ­ത്തി­ലെ വി­കാ­സ­പാ­ര­മ്യ­ത്തെ കു­റി­ക്കു­ന്ന­താ­യി­രു­ന്നു ജൂണ്‍­ക­ലാ­പം. -5.
 3. 1871-ലെ പാ­രീ­സ്ക­മ്മ്യൂണ്‍- പാ­രീ­സി­ലെ തൊ­ഴി­ലാ­ളി­വര്‍­ഗ്ഗ­വി­പ്ല­വം രൂ­പീ­ക­രി­ച്ച തൊ­ഴി­ലാ­ളി­വര്‍­ഗ്ഗ­വി­പ്ല­വ­സര്‍­ക്കാര്‍. ചരി­ത്ര­ത്തി­ലാ­ദ്യ­മാ­യി തൊ­ഴി­ലാ­ളി­വര്‍­ഗ്ഗ­സര്‍­വ്വാ­ധി­പ­ത്യം സ്ഥാ­പി­ക്കു­ന്ന­തി­ന്റെ അനു­ഭ­വ­മാ­യി­രു­ന്നു അതു്. 1871 മാര്‍­ച്ച് 18 മു­തല്‍ മേയ് 28 വരെ 72 ദി­വ­സ­ക്കാ­ലം പാ­രീ­സ് കമ്മ്യൂണ്‍ നില നി­ന്നു. -6.
 4. ഇവിടെ പരാ­മര്‍­ശി­ക്കു­ന്ന പതി­പ്പു് 1869-ലാ­ണ് പു­റ­ത്തു­വ­ന്ന­തു്. 1888-ലെ ഇം­ഗ്ലീ­ഷ് പതി­പ്പി­നു­ള്ള എഎം­ഗല്‍­സി­ന്റെ മു­ഖ­വു­ര­യി­ലും ഈ റഷ്യന്‍­വി­വര്‍­ത്ത­നം പ്ര­സി­ദ്ധീ­ക­രി­ച്ച വര്‍­ഷം തെ­റ്റാ­യി­ട്ടാ­ണ് കൊ­ടു­ത്തി­രി­ക്കു­ന്ന­തു്. (ഈ പു­സ്ത­ക­ത്തി­ന്റെ 14-ആം പേജ് നോ­ക്കുക).-8
 5. കോ­ലൊ­ക്കൊല്‍("മണി”)- 1857-67-ല്‍ അല­ക്സാ­ണ്ടര്‍ ഹെര്‍­ത്സ­ന്റേ­യും നി­ക്കൊ­ലാ­യ് ഒഗ­റ്യോ­വി­ന്റേ­യും പ്ര­സാ­ധ­ക­ത്വ­ത്തില്‍ ആദ്യം(1865 വരെ) ലണ്ട­നില്‍­നി­ന്നും പി­ന്നീ­ടു് ജനീ­വ­യില്‍­നി­ന്നും പു­റ­പ്പെ­ടു­വി­ച്ചി­രു­ന്ന, റഷ്യന്‍ വി­പ്ല­വ­ജ­നാ­ധി­പ­ത്യ­വാ­ദി­ക­ളു­ടെ പത്രം.-8.
 6. നാ­റോ­ദ്നി­ക് ഭീ­ക­ര­പ്ര­വര്‍­ത്ത­ക­രു­ടെ ഒരു രഹ­സ്യ­രാ­ഷ്ട്രീ­യ­സം­ഘ­ട­ന­യാ­യി­രു­ന്ന "നാ­റോ­ദ്നയ വോല്യ” (ജന­ഹി­തം) എന്ന സം­ഘ­ത്തി­ലെ അം­ഗ­ങ്ങള്‍ 1881 മാര്‍­ച്ച് 1-നു് സാര്‍ അല­ക്സാ­ണ്ടര്‍ രണ്ടാ­മ­നെ വധി­ച്ച­തി­നെ­ത്തു­ടര്‍­ന്നു് റഷ്യ­യി­ലു­ള­വായ സാ­ഹ­ച­ര്യ­ത്തെ­പ്പ­റ്റി­യാ­ണു് ഇവിടെ പ്ര­തി­പാ­ദി­ക്കു­ന്ന­തു്. പുതിയ സാര്‍ അല­ക്സാ­ണ്ടര്‍ മൂ­ന്നാ­മന്‍ ആ സമയം വി­പ്ല­വ­പ്ര­വര്‍­ത്ത­ന­ങ്ങ­ളേ­യും "നാ­റോ­ദ്നയ വോല്യ” യുടെ ഭാ­ഗ­ത്തു­നി­ന്നു­ള്ള കൂ­ടു­തല്‍ ഭീ­ക­ര­ന­ട­പ­ടി­ക­ളേ­യും ഭയ­ന്നു് സെ­ന്റ് പീ­റ്റേ­ഴ്സ്ബര്‍­ഗ്ഗി­നു സമീ­പ­ത്തു­ള്ള ഗാ­ത­ചി­ന­യ്ല്‍ കഴി­യു­ക­യാ­യി­രു­ന്നു.-9.
 7. ഡാര്‍­വിന്‍, ചാര്‍­ത്സ് റോ­ബര്‍­ട്ട് (Darwin, Charles Robert, 1809-1882)- ഭൌതിക ജീ­വ­ശാ­സ്ത്ര­ത്തി­ന്റെ സ്ഥാ­പ­ക­നായ ഇം­ഗ്ലീ­ഷ് ശാ­സ്ത്ര­ജ്ഞന്‍. പ്ര­കൃ­തി സമൃ­ദ്ധ­മാ­യി പ്ര­ദാ­നം­ചെ­യ്യു­ന്ന വസ്തു­ത­ക­ളു­പ­യോ­ഗി­ച്ചു­കൊ­ണ്ടു്, സചേ­ത­ന­പ്ര­കൃ­തി­യു­ടെ വി­കാ­സ­ത്തെ­സ്സം­ബ­ന്ധി­ച്ച സി­ദ്ധാ­ത്തം ആദ്യ­മാ­യി സ്ഥാ­പി­ച്ച­തു് അദ്ദേ­ഹ­മാ­ണു്. സചേ­ത­ന­ലോ­ക­ത്തി­ന്റെ വളര്‍­ച്ച താ­ര­ത­മ്യേന കു­റ­ച്ചു സങ്കീര്‍­ണ്ണ­മായ രൂ­പ­ങ്ങ­ളില്‍­നി­ന്നും കൂ­ടു­തല്‍ സങ്കീര്‍­ണ്ണ­മാ­യ­വ­യി­ലേ­ക്കാ­ണെ­ന്നും പുതിയ രൂ­പ­ങ്ങ­ളു­ടെ ആവിര്‍­ഭാ­വം പഴ­യ­വ­യു­ടെ തി­രോ­ധാ­ന­ത്തെ­പ്പോ­ലെ­ത­ന്നെ പ്ര­കൃ­ത്യാ സം­ഭ­വി­ക്കു­ന്ന ചരി­ത്ര­പ­ര­മായ വളര്‍­ച്ച­യു­ടെ ഫല­മാ­ണെ­ന്നും ആദ്യ­മാ­യി തെ­ളി­യി­ച്ച­തു് അദ്ദേ­ഹ­മാ­ണു്. പ്ര­കൃ­തി­നിര്‍­ദ്ധാ­ര­ണ­വും കൃ­ത­ക­നിര്‍­ദ്ധാ­ര­ണ­വും മു­ഖേ­ന­യു­ള്ള ജീ­വി­ക­ളു­ടെ ഉല്‍­പ്പ­ത്തി­യെ­സ്സം­ബ­ന്ധി­ച്ച സി­ദ്ധാ­ന്ത­മാ­ണു് ഡാര്‍­വി­ന്റെ മുഖ്യ ആശയം. പരി­വര്‍­ത്ത­ന­ക്ഷ­മ­ത­യും വം­ശ­പാ­ര­മ്പ­ര്യ­വും ജൈ­വ­വ­സ്തു­ക്ക­ളില്‍ അന്തര്‍­ലീ­ന­മാ­ണെ­ന്നും ജന്തു­ക്ക­ളാ­യാ­ലും സസ്യ­ങ്ങ­ളാ­യാ­ലും ജീ­വി­ത­സ­മ­ര­ത്തില്‍ അവ­യ്ക്കു് അനു­ഗു­ണ­മായ മാ­റ്റ­ങ്ങള്‍ പര­മ്പ­രാ­ഗ­ത­മാ­യി അവ ആര്‍­ജ്ജി­ക്കു­ന്നു­ണ്ടെ­ന്നും പുതിയ ജന്തു­ക്ക­ളു­ടെ­യും സസ്യ­ങ്ങ­ളു­ടെ­യും ആവിര്‍­ഭാ­വ­ത്തി­നു് ഇതാ­ണു് ഹേ­തു­വെ­ന്നും ഡാര്‍­വിന്‍ സമര്‍­ത്ഥി­ക്കു­ക­യു­ണ്ടാ­യി. തന്റെ സി­ദ്ധാ­ന്ത­ത്തി­ന്റെ മു­ഖ്യ­ത­ത്വ­ങ്ങള്‍ തെ­ളി­വു­ക­ള­ട­ക്കം "ജീ­വി­ക­ളു­ടെ ഉല്‍­പ­ത്തി” (1859) എന്ന ഗ്ര­ന്ഥ­ത്തില്‍ ഡാര്‍­വിന്‍ വി­വ­രി­ച്ചി­ട്ടു­ണ്ട്.-7.
 8. 1-ആമ­ത്തെ കു­റി­പ്പു നോ­ക്കുക.
 9. പ്ര­ദോന്‍, പി­യെര്‍-ജോ­സ­ഫ് (Proudhon, Pierre-Joseph, 1809-1865)- ഫ്ര­ഞ്ച് സാ­മൂ­ഹ്യ­കാ­ര്യ­ലേ­ഖ­ക­നും ധന­ശാ­സ്ത്ര­ജ്ഞ­നും സാ­മൂ­ഹ്യ­ശാ­സ്ത്ര­ജ്ഞ­നും. ഇദ്ദേ­ഹം പെ­റ്റി­ബൂര്‍­ഷ്വാ­സി­യു­ടെ തത്വ­ശാ­സ്ത്ര­ജ്ഞ­നും അരാ­ജ­ക­വാ­ദ­ത്തി­ന്റെ സ്ഥാ­പ­ക­രി­ലൊ­രാ­ളു­മാ­യി­രു­ന്നു. ചെ­റു­കി­ട­സ്വ­കാ­ര്യ­സ്വ­ത്തു­ട­മ­സ്ഥത ചി­ര­കാ­ലം നി­ല­നിര്‍­ത്ത­ണ­മെ­ന്നു് പ്ര­ദോന്‍ സ്വ­പ്നം­ക­ണ്ടി­രു­ന്നു. വന്‍­കിട മു­ത­ലാ­ളി­ത്ത­സ്വ­ത്തു­ട­മ­സ്ഥ­ത­യെ ഇട­ത്ത­ര­ക്കാ­ര­ന്റെ നി­ല­പാ­ടില്‍ നി­ന്നു­കൊ­ണ്ടു് അദ്ദേ­ഹം വി­മര്‍­ശി­ക്ക­ക­യും ചെ­യ്തി­രു­ന്നു. “സൌ­ജ­ന്യ­വാ­യ്പ" യുടെ സഹാ­യ­ത്തോ­ടെ സ്വ­ന്തം ഉല്‍­പാ­ദ­നോ­പ­ക­ര­ണ­ങ്ങള്‍ വാ­ങ്ങി കര­കൌ­ശ­ല­ക്കാ­രാ­കാന്‍ തൊ­ഴി­ലാ­ളി­കള്‍­ക്കു് സാ­ധി­ക്ക­ത്ത­ക്ക­വ­ണ്ണം ഒരു പ്ര­ത്യേക "ജന­കീ­യ­ബാ­ങ്ക്" സ്ഥാ­പി­ക്ക­ണ­മെ­ന്നു് അദ്ദേ­ഹം നിര്‍­ദ്ദേ­ശി­ച്ചു. തങ്ങ­ളു­ടെ പ്ര­യ­ത്ന­ഫ­ല­മാ­യു­ണ്ടാ­ക്കു­ന്ന ഉല്പ­ന്ന­ങ്ങ­ളു­ടെ വി­ല്പന "ന്യാ­യ­മാ­യി" സം­ഘ­ടി­പ്പി­ക്കാന്‍ തൊ­ഴി­ലാ­ളി­കള്‍­ക്കു കഴി­യു­ക­യും അതേ­സ­മ­യം ഉല്‍­പാ­ദ­നോ­പ­ക­ര­ണ­ങ്ങ­ളും ഉപാ­ധി­ക­ളും സു­ര­ക്ഷി­ത­മാ­യി മു­ത­ലാ­ളി­ക­ളു­ടെ കയ്യി­ലി­രി­ക്കു­ക­യും ചെ­യ്യു­മാ­റു് പ്ര­ത്യേക "വി­നി­മ­യ­ബാ­ങ്കു­കള്‍" സ്ഥാ­പി­ക്ക­ണ­മെ­ന്ന പ്ര­ദോ­നി­ന്റെ മനോ­രാ­ജ്യ­വും അതു­പോ­ലെ തന്നെ പി­ന്തി­രി­പ്പി­ക്കു­നാ­യി­രു­ന്നു. തൊ­ഴി­ലാ­ളി­വര്‍­ഗ്ഗ­ത്തി­ന്റെ ചരി­ത്ര­പ­ര­മായ പങ്കെ­ന്താ­ണെ­ന്നു് പ്രു­ദോന്‍ മന­സ്സി­ലാ­ക്കി­യി­ല്ല. വര്‍­ഗ്ഗ­സ­മ­ര­ത്തോ­ടും തൊ­ഴി­ലാ­ളി­വര്‍­ഗ്ഗ­വി­പ്ല­വ­ത്തോ­ടും തൊ­ഴി­ലാ­ളി­വര്‍­ഗ്ഗ­സര്‍­വ്വാ­ധി­പ­ത്യ­ത്തോ­ടു­മു­ള്ള അദ്ദേ­ഹ­ത്തി­ന്റെ നി­ല­പാ­ടു് നി­ഷേ­ധാ­ത്മ­ക­മാ­യി­രു­ന്നു. ഭര­ണ­കു­ട­ത്തി­ന്റെ ആവ­ശ്യ­ക­ത­യെ അരാ­ജ­ക­വാ­ദ­പ­ര­മായ നി­ല­പാ­ടില്‍ നി­ന്നു് അദ്ദേ­ഹം നി­ഷേ­ധി­ച്ചു. തങ്ങ­ളു­ടെ വീ­ക്ഷ­ണ­ങ്ങള്‍ ഒന്നാം ഇന്റര്‍­നാ­ഷ­ന­ലില്‍ അടി­ച്ചേ­ല്പി­ക്കാ­നു­ള്ള പ്രു­ദോ­നി­സ്റ്റു­ക­ളു­ടെ ഉദ്യ­മ­ങ്ങള്‍­ക്കെ­തി­രാ­യി മാര്‍­ക്സും എം­ഗല്‍­സും നി­ര­ന്ത­രം പൊ­രു­തി. “തത്വ­ശാ­സ്ത്ര­ത്തി­ന്റെ ദാ­രി­ദ്ര്യം" എന്ന കൃ­തി­യില്‍ മാര്‍­ക്സ് പ്ര­ദോ­നി­സ­ത്തെ അതി­നി­ശി­ത­മാ­യി വി­മര്‍­ശി­ച്ചി­ട്ടു­ണ്ട്.-13.
 10. ലാ­സ്സ­ലി­ന്റെ അനു­യാ­യി­കള്‍-ജര്‍­മ്മന്‍ പെ­റ്റി­ബൂര്‍­ഷ്വാ സോ­ഷ്യ­ലി­സ്റ്റാ­യി­രു­ന്ന ഫെര്‍­ഡി­നാന്‍­ഡ് ലസ്സാ­ലി­ന്റെ പക്ഷ­ക്കാ­രും അനു­യാ­യി­ക­ളും. 1863-ല്‍ ലൈ­പ്സി­ഗ്ഗില്‍ ചേര്‍­ന്ന തൊ­ഴി­ലാ­ളി­സ­മാ­ജ­ങ്ങ­ളു­ടെ കോണ്‍­ഗ്ര­സ്സില്‍ വച്ചു് രൂ­പീ­കൃ­ത­മായ "ജര്‍­മ്മന്‍ തൊ­ഴി­ലാ­ളി­ക­ളു­ടെ പൊ­തു­സം­ഘ­ടന" യിലെ (ജന­റല്‍ അസോ­സി­യേ­ഷന്‍ ഓഫ് ജര്‍­മ്മന്‍ വര്‍­ക്കേ­ഴ്സ്) അം­ഗ­ങ്ങ­ളാ­യി­രു­ന്നു ഇവര്‍. സം­ഘ­ട­ന­യു­ടെ ആദ്യ­ത്തെ പ്ര­സി­ഡ­ന്റ് ലസ്സ­ലാ­യി­രു­ന്നു. അതി­ന്റെ പരി­പാ­ടി­ക­ളും മൌ­ലി­ക­മായ അട­വു­ക­ളും ആവി­ഷ്ക­രി­ച്ച­തു് അദ്ദേ­ഹ­മാ­ണു്. തൊ­ഴി­ലാ­ളി­വര്‍­ഗ്ഗ­ത്തി­ന്റേ­തായ ഒരു ബഹു­ജ­ന­രാ­ഷ്ട്രീ­യ­പ്പാര്‍­ട്ടി­യു­ടെ രൂ­പീ­ക­ര­ണം ജര്‍­മ്മ­നി­യി­ലെ തൊ­ഴി­ലാ­ളി­പ്ര­സ്ഥാ­ന­ത്തി­ന്റെ വി­കാ­സ­ത്തില്‍ നി­സ്സം­ശ­യ­മാ­യും മു­ന്നോ­ട്ടു­ള്ള ഒരു കാല്‍­വ­യ്പാ­യി­രു­ന്നു. എന്നാല്‍ സി­ദ്ധാ­ന്ത­ത്തി­ന്റേ­യും നയ­ത്തി­ന്റേ­യും അടി­സ്ഥാ­ന­പ്ര­ശ്ന­ങ്ങ­ളില്‍ ലസ്സാ­ലും കൂ­ട്ട­രും അവ­സ­ര­വാ­ദ­പ­ര­മായ നി­ല­പാ­ടാ­ണു കൈ­ക്കൊ­ണ്ട­തു്. സാ­മൂ­ഹ്യ­പ്ര­ശ്ന­ങ്ങള്‍­ക്കു പരി­ഹാ­രം കാ­ണു­ന്ന കാ­ര്യ­ത്തില്‍ പ്ര­ഷ്യന്‍ സ്റ്റേ­റ്റി­നെ പ്ര­യോ­ജ­ന­പ്പെ­ടു­ത്താന്‍ കഴി­യു­മെ­ന്നു് ലസ്സാ­ലി­യ­ന്മാര്‍ വി­ചാ­രി­ച്ചു. പ്ര­ഷ്യന്‍ ഗവ­ണ്മി­ന്റി­ന്റെ തല­വ­നായ ബി­സ്മാര്‍­ക്കു­മാ­യി കൂ­ടി­യാ­ലോ­ചന നട­ത്താന്‍ അവര്‍ ശ്ര­മി­ച്ചു. ജര്‍­മ്മന്‍ തൊ­ഴി­ലാ­ളി­പ്ര­സ്ഥാ­ന­ത്തി­ലെ ഒരു അവ­സ­ര­വാ­ദ­പ്ര­വ­ണ­ത­യെ­ന്ന നി­ല­യ്ക്കു് ലസ്സാ­നി­യ­നി­സ­ത്തി­ന്റെ സി­ദ്ധാ­ന്ത­ത്തേ­യും അട­വു­ക­ളേ­യും സം­ഘ­ട­നാ­പ്ര­മാ­ണ­ങ്ങ­ളേ­യും മാര്‍­ക്സും എം­ഗല്‍­സും മൂര്‍­ച്ച­യേ­റിയ ഭാ­ഷ­യില്‍ ആവര്‍­ത്തി­ച്ചു വി­മര്‍­ശി­ച്ചി­ട്ടു­ണ്ടു്.-13.
 11. ഓവന്‍­പ­ക്ഷ­ക്കാര്‍ - ബ്ര­ട്ടീ­ഷ് ഉട്ടോ­പ്യന്‍ സോ­ഷ്യ­ലി­സ്റ്റായ റോ­ബര്‍­ട്ട് ഓവന്റെ (1771-1858) പക്ഷ­ക്കാ­രും അനു­യാ­യി­ക­ളും. ഓവന്‍ മു­ത­ലാ­ളി­ത്ത­വ്യ­വ­സ്ഥ­യെ നി­ശി­ത­മാ­യി വി­മര്‍­ശി­ച്ചെ­ങ്കി­ലും മു­ത­ലാ­ളി­ത്ത­ത്തി­ന്റെ വൈ­രു­ദ്ധ്യ­ങ്ങ­ളു­ടെ യഥാര്‍­ത്ഥ അടി­വേ­രു­കള്‍ അനാ­വ­ര­ണം ചെ­യ്യാന്‍ അദ്ദേ­ഹ­ത്തി­നു കഴി­ഞ്ഞി­ല്ല. മു­ത­ലാ­ളി­ത്ത­പ­ര­മായ ഉല്പാ­ദ­ന­രീ­തി­യ­ല്ല, പി­ന്നെ­യോ, വി­ദ്യാ­ഭ്യാ­സ­ത്തി­ന്റെ കു­റ­വാ­ണ് സാ­മൂ­ഹ്യ അസ­മ­ത്വ­ത്തി­ന്റെ മു­ഖ്യ­കാ­ര­ണ­മെ­ന്നു് അദ്ദേ­ഹം കരുതി. വി­ജ്ഞാ­ന­പ്ര­ചാ­ര­ണ­ത്തി­ലൂ­ടെ­യും സാ­മൂ­ഹ്യ­പ­രി­ഷ്കാ­ര­ങ്ങ­ളി­ലൂ­ടെ­യും ഈ അസ­മ­ത്വ­ത്തെ ഉച്ചാ­ട­നം ചെ­യ്യാന്‍ കഴി­യു­മെ­ന്നു് വി­ശ്വ­സി­ച്ചു­കൊ­ണ്ടു് അത്ത­രം പരി­ഷ്കാ­ര­ങ്ങ­ള­ട­ങ്ങു­ന്ന വി­പു­ല­മാ­യൊ­രു പരി­പാ­ടി അദ്ദേ­ഹം മു­ന്നോ­ട്ടു­വ­ച്ചു. ചെ­റു­ചെ­റു സ്വ­യം­ഭ­ര­ണ­ക­മ്മ്യൂ­ണു­ക­ളു­ടെ ഒരു സ്വ­ത­ന്ത്ര­ഫെ­ഡ­റേ­ഷ­നാ­യി­ട്ടാ­ണു് അദ്ദേ­ഹം "യു­ക്തി­യില്‍ അധി­ഷ്ഠി­ത­മായ" ഭാവി സമൂ­ഹ­ത്തെ വി­ഭാ­വ­നം ചെ­യ്ത­തു്. എന്നാല്‍ തന്റെ ആശ­യ­ങ്ങ­ളെ സാ­ക്ഷാല്‍­ക്ക­രി­ക്കാ­നു­ള്ള അദ്ദേ­ഹ­ത്തി­ന്റെ എല്ലാ ശ്ര­മ­ങ്ങ­ളും വി­ഫ­ല­മാ­യി.-15.
 12. ഫു­ര്യേ­പ­ക്ഷ­ക്കാര്‍- ഫ്ര­ഞ്ച് ഉട്ടോ­പ്യന്‍ സോ­ഷ്യ­ലി­സ്റ്റായ ഷാ­റല്‍ ഫു­ര്യേ (1772-1837)യുടെ പക്ഷ­ക്കാ­രും അനു­യാ­യി­ക­ളും. ബൂര്‍­ഷ്വാ­വ്യ­വ­സ്ഥ ഫു­ര്യ­യു­ടെ നി­ശി­ത­വും അവ­ഗാ­ഢ­വു­മായ വി­മര്‍­ശ­ന­ത്തി­നു പാ­ത്ര­മാ­യി. മാ­നു­ഷി­ക­വി­കാ­ര­ങ്ങ­ളെ­ക്കു­റി­ച്ചു­ള്ള സം­ജ്ഞാ­ന­ത്തെ അടി­സ്ഥാ­ന­പ്പെ­ടു­ത്തിയ "സമ­ഞ്ജ­സ­മായ" ഒരു മനു­ഷ്യ­സ­മൂ­ഹ­ത്തെ അദ്ദേ­ഹം വര­ച്ചു­കാ­ട്ടി. പല­പ്ര­യോ­ഗ­ത്തി­ലൂ­ടെ­യു­ള്ള വി­പ്ല­വ­ത്തി­നു് അദ്ദേ­ഹം എതി­രാ­യി­രു­ന്നു. സ്വേ­ച്ഛാ­നു­ശൃ­ത­വും ഹൃ­ദ്യ­വു­മായ അദ്ധ്വാ­നം മനു­ഷ്യ­ന്റെ ആവ­ശ്യ­മാ­യി­ത്തീ­രു­ന്ന മാ­തൃ­കാ­പ­ര­മായ "ഫലന്‍­സ്റ്റേ­റു­ക­ളെ" (തൊ­ഴി­ലാ­ളി സമാ­ജ­ങ്ങ­ളെ­ക്കു­റി­ച്ചു­ള്ള സമാ­ധാ­ന­പ­ര­മായ പ്ര­ചാ­ര­വേ­ല­യി­ലൂ­ടെ ഭാ­വി­യി­ലെ സോ­ഷ്യ­ലി­സ്റ്റ് സമൂ­ഹ­ത്തി­ലേ­ക്കു­ള്ള പരി­വര്‍­ത്ത­നം സാ­ദ്ധ്യ­മാ­ണെ­ന്നു് അദ്ദേ­ഹം വി­ശ്വ­സി­ച്ചു. എന്നാല്‍ സ്വ­കാ­ര്യ­സ്വ­ത്തു് ഇല്ലാ­താ­ക്കാന്‍ ഫു­ര്യേ ആഗ്ര­ഹി­ച്ചി­ല്ല. അദ്ദേ­ഹ­ത്തി­ന്റെ ഫലന്‍­സ്റ്റേ­റു­ക­ളില്‍ പണ­ക്കാ­രും പാ­വ­പ്പെ­ട്ട­വ­രു­മു­ണ്ടാ­യി­രു­ന്നു.-15.
 13. കബേ, എത്യേന്‍ (Cabet, Etienne, 1788-1856)-ഫ്രാന്‍­സി­ലെ ഒരു പെ­റ്റി­ബൂര്‍­ഷ്വാ­പ്ര­ചാ­ര­ക­നും ഉട്ടോ­പ്യന്‍ കമ്മ്യൂ­ണി­സ­ത്തി­ന്റെ ഒരു പ്ര­മു­ഖ­വ­ക്താ­വു­മാ­യി­രു­ന്നു ഇദ്ദേ­ഹം. സമൂ­ഹ­ത്തി­ന്റെ സമാ­ധാ­ന­പ­ര­മായ പരി­വര്‍­ത്ത­നം വഴി ബൂര്‍­ഷ്വാ­വ്യ­വ­സ്ഥ­യു­ടെ കു­റ­വു­കള്‍ നീ­ക്കാന്‍ കഴി­യു­മെ­ന്നു് കമ്പേ വാ­ദി­ച്ചു. തന്റെ അഭി­പ്രാ­യ­ങ്ങള്‍ "ഇക്കാ­റി­യാ­യി­ലെ യാ­ത്ര­കള്‍" (1840) എന്ന ഗ്ര­ന്ഥ­ത്തില്‍ അദ്ദേ­ഹം വി­വ­രി­ച്ചി­ട്ടു­ണ്ട്. അമേ­രി­ക്ക­യില്‍ കമ്മ്യൂ­ണു­കള്‍ സം­ഘ­ടി­പ്പി­ച്ചു­കൊ­ണ്ട് അവ പ്ര­യോ­ഗ­ത്തില്‍ വരു­ത്താന്‍ അദ്ദേ­ഹം ശ്ര­മി­ച്ചെ­ങ്കി­ലും ആ പരീ­ക്ഷ­ണം പരാ­ജ­യ­മ­ട­ങ്ങു­ക­യാ­ണു­ണ്ടാ­യ­തു്.വൈ­റ്റ്‌ലി­ങ്ങ്, വില്‍­ഹം (Weitling, Wilhelm, 1808-1871) ജെര്‍­മ്മന്‍ തൊ­ഴി­ലാ­ളി­പ്ര­സ്ഥാ­ന­ത്തി­ന്റെ പ്രാ­രം­ഭ­ദി­ശ­യി­ലെ ഒരു പ്ര­മു­ഖ­നേ­താ­വു്. സമ­ത്വീ­ക­ര­ണ­വാ­ദ­പ­ര­മായ ഉട്ടോ­പ്യന്‍ കമ്മ്യൂ­ണി­സ­ത്തി­ന്റെ സൈ­ദ്ധാ­ന്തി­ക­രി­ലൊ­രാള്‍. “ജര്‍­മ്മന്‍ തൊ­ഴി­ലാ­ളി­വര്‍­ഗ്ഗ­ത്തി­ന്റെ സ്വ­ത­ന്ത്ര­മായ ആദ്യ­ത്തെ സൈ­ദ്ധാ­ന്തിക പ്ര­സ്ഥാന" മെന്ന നി­ല്യ്ക്കു് വൈ­റ്റ്ലി­ലി­ങ്ങി­ന്റെ വി­ക്ഷ­ണ­ങ്ങള്‍ ക്രി­യാ­ത്മ­ക­മായ ഒരു പങ്കു വഹി­ച്ചെ­ന്നു് എം­ഗല്‍­സ് ചൂ­ണ്ടി­ക്കാ­ട്ടി­യി­ട്ടു­ണ്ട്.-16.
 14. 7-ആമ­ത്തെ കു­റി­പ്പു നോ­ക്കുക
 15. 3-ആമ­ത്തെ കു­റി­പ്പു നോ­ക്കുക
 16. 2-ആമ­ത്തെ കു­റി­പ്പു നോ­ക്കുക.
 17. 1852 ഒക്ടോ­ബര്‍ 4 മു­തല്‍ നവം­ബര്‍ 12 വരെ പ്ര­ഷ്യന്‍­ഗ­വ­ണ്മെ­ന്റ് നട­ത്തിയ പ്ര­കോ­പ­ന­പ­ര­മായ വി­ചാ­ര­ണ­യെ­യാ­ണു് ഇവിടെ പരാ­മര്‍­ശി­ക്കു­ന്ന­തു്. കമ്മ്യൂ­ണി­സ്റ്റ് ലീഗ് (1847-52) എന്ന സാര്‍­വ്വ­ദേ­ശീയ കമ്മ്യൂ­ണി­സ്റ്റ് സം­ഘ­ട­ന­യി­ലെ പതി­നൊ­ന്നു് അം­ഗ­ങ്ങള്‍­ക്കെ­തി­രാ­യി ഗു­രു­ത­ര­മായ രാ­ജ്യ­ദ്രോ­ഹ­ക്കു­റ്റം ആരോ­പി­ക്ക­പ്പെ­ട്ടു. കള്ള­രേ­ഖ­ക­ളു­ടേ­യും വ്യാ­ജ­മായ തെ­ളി­വു­ക­ളു­ടേ­യും അടി­സ്ഥാ­ന­ത്തില്‍ പ്ര­തി­ക­ളില്‍ ഏഴു­പേ­രെ മൂ­ന്നു വര്‍­ഷം തൊ­ട്ടു് ആറു വര്‍­ഷം­വ­രെ­യു­ള്ള കാ­ല­യ­ള­വി­ലേ­ക്കു് കോ­ട്ട­യ്ക്കു­ള്ളില്‍ തട­വി­ലി­ടാന്‍ വി­ധി­ച്ചു-22.
 18. കാ­റല്‍ മാര്‍­ക്സ് എഴു­തിയ "ഇന്റര്‍­നാ­ഷ­നല്‍ വര്‍­ക്കിം­ഗ്‌മെന്‍­സ് അസോ­സി­യേ­ഷ­ന്റെ പൊ­തു­നി­യ­മാ­വ­ലി" നോ­ക്കുക.-23.
 19. 13-ആമ­ത്തെ കു­റി­പ്പു നോ­ക്കുക.
 20. 1814-15-ലെ വി­യ­ന്നാ കോണ്‍­ഗ്ര­സ്സി­ന്റെ തീ­രു­മാ­ന­മ­നു­സ­രി­ച്ചു് പോ­ളി­ഷ് രാ­ഷ്ട്രം എന്ന ഔദ്യോ­ഗി­ക­പേ­രില്‍ റഷ്യ­യു­മാ­യി ചേര്‍­ന്ന, പോ­ള­ണ്ടി­ന്റെ ഭാ­ഗ­ത്തെ­യാ­ണു് ഇവിടെ പരാ­മര്‍­ശി­ക്കു­ന്ന­തു്.-27.
 21. ലൂയി ബൊ­ണ­പ്പാര്‍­ട്ട് (Louis Bonaparte), നെ­പ്പോ­ളി­യന്‍ ഒന്നാ­മ­ന്റെ ഭാ­ഗി­നേ­യന്‍, രണ്ടാം റി­പ്പ­ബ്ലി­ക്കി­ന്റെ (1848-51) പ്ര­സി­ഡ­ന്റ്, ഫ്രാന്‍­സി­ലെ ചക്ര­വര്‍­ത്തി(1852-70). ഓട്ടോ ബി­സ്മാര്‍­ക്ക് (Bismarck, Otto, 1815-1898) -പ്ര­ഷ്യ­യി­ലേ­യും ജര്‍­മ്മ­നി­യി­ലേ­യും രാ­ജ്യ­ത­ന്ത്ര­ജ്ഞ­നും നയ­ത­ന്ത്ര­ജ്ഞ­നും. ആഭ്യ­ന്തര-വൈ­ദേ­ശി­ക­ന­യ­ങ്ങ­ളില്‍ യു­ങ്കര്‍­മാ­രു­ടേ­യും വന്‍­കി­ട­ബൂര്‍­ഷ്വാ­സി­യു­ടേ­യും താ­ല്പ­ര്യ­ങ്ങ­ളെ മുന്‍­നിര്‍­ത്തി പ്ര­വര്‍­ത്തി­ച്ചു. അപ­ഹ­ര­ണ­യു­ദ്ധ­ങ്ങ­ളി­ലൂ­ടെ­യും വി­ജ­യ­ക­ര­മായ നയ­ത­ന്ത്ര­ന­ട­പ­ടി­ക­ളി­ലൂ­ടെ­യും 1871-ല്‍ പ്ര­ഷ്യ­യു­ടെ നേ­തൃ­ത്വ­ത്തില്‍ ജര്‍­മ്മ­നി­യു­ടെ ഏകീ­ക­ര­ണം നട­പ്പാ­ക്കി. 1871 മു­തല്‍ 1890 വരെ ജര്‍­മ്മന്‍ സാ­മ്രാ­ജ്യ­ത്തി­ന്റ ചാന്‍­സ­ലര്‍. “നി­ര­വ­ധി മുന്‍­ഗാ­മി­ക­ളെ­പ്പോ­ലെ­ത­ന്നെ 1848-ലെ വി­പ്ല­വ­ത്തി­നും അതി­ന്റേ­തായ സഹ­യാ­ത്രി­ക­രും പി­ന്തു­ടര്‍­ച്ചാ­വ­കാ­ശി­ക­ളു­മു­ണ്ടാ­യി­രു­ന്നു. കാ­റല്‍ മാര്‍­ക്സ് പറ­യാ­റു­ണ്ടാ­യി­രു­ന്ന­തു­പോ­ലെ, അതിനെ അടി­ച്ച­മര്‍­ത്തി­യ­വര്‍­ത­ന്നെ അതി­ന്റെ വില്‍­പ്പ­ത്ര­ത്തി­ന്റെ നട­ത്തി­പ്പു­കാ­രാ­യി­ത്തീര്‍­ന്നു. സ്വ­ത­ന്ത്ര­മായ ഒരു ഏകീ­കൃത ഇറ്റ­ലി സ്ഥാ­പി­ക്കാന്‍ ലൂയി ബോ­ണ­പ്പാര്‍­ട്ട് നിര്‍­ബ­ന്ധി­ത­നാ­യി. അട്ടി­മ­റി എന്നു പറ­യാ­വു­ന്ന ഒന്നു് ജര്‍­മ്മ­നി­യില്‍ നട­ത്താ­നും ഹം­ഗ­റി­ക്കു് സ്വാ­ത­ന്ത്ര്യം മട­ക്കി­ക്കൊ­ടു­ക്കാ­നും ബി­സ്മാര്‍­ക്ക് നിര്‍­ബ­ന്ധി­ത­നാ­യി...”. ("ബ്ര­ട്ട­നി­ലെ തൊ­ഴി­ലാ­ളി­വര്‍­ഗ്ഗ­ത്തി­ന്റെ സ്ഥി­തി” എന്ന കൃ­തി­യു­ടെ ഇം­ഗ്ലീ­ഷ് പതി­പ്പി­നു് എം­ഗല്‍­സ് എഴു­തിയ മു­ഖ­വു­ര­യില്‍­നി­ന്നു്).-28
 22. റഷ്യന്‍ സാ­മ്രാ­ജ്യ­ത്തി­ന്റെ ഭാ­ഗ­മാ­യി­രു­ന്ന പോ­ളി­ഷ് ഭൂ­പ്ര­ദേ­ശ­ത്തു് 1863 ജനു­വ­രി­യില്‍ ആരം­ഭി­ച്ച ദേ­ശീ­യ­വി­മോ­ച­ന­ക­ലാ­പ­ത്തെ­ക്കു­റി­ച്ചാ­ണു് പരാ­മര്‍­ശം. സാ­റി­ന്റെ പട്ടാ­ളം കലാ­പ­ത്തെ മൃ­ഗീ­യ­മാ­യി അടി­ച്ച­മര്‍­ത്തി. പശ്ചി­മ­യൂ­റോ­പ്യന്‍­ഗ­വ­ണ്മെ­ന്റു­കള്‍ ഇട­പെ­ടു­മെ­ന്നു് കലാ­പ­ത്തി­ന്റെ നേ­താ­ക്ക­ളില്‍ ചി­ലര്‍ പ്ര­തീ­ക്ഷി­ച്ചെ­ങ്കി­ലും അവ നയ­ത­ന്ത്ര­ന­ട­പ­ടി­ക­ളില്‍ ഒതു­ങ്ങി നില്‍­ക്കു­ക­യും ഫല­ത്തില്‍ കലാ­പ­കാ­രി­ക­ളെ വഞ്ചി­ക്കു­ക­യു­മാ­ണു് ചെ­യ്ത­തു്.-28.
 23. പോ­പ്പു്, പയസ് ഒമ്പ­താ­മന്‍- 1846-ല്‍ മാര്‍­പ്പാ­പ്പ­യാ­യി തി­ര­ഞ്ഞെ­ടു­ക്ക­പ്പെ­ട്ടു. ഒരു "ഉല്പ­തി­ഷ്ണ" വായി അക്കാ­ല­ത്തു് കരു­ത­പ്പെ­ട്ടി­രു­ന്നെ­ങ്കി­ലും, 1848-ലെ വി­പ്ല­വ­ത്തി­നു മു­മ്പു­ത­ന്നെ യൂ­റോ­പ്പി­ലെ സാ­യു­ധ­പോ­ലീ­സു­കാ­ര­ന്റെ പങ്കു വഹി­ച്ചി­രു­ന്ന റഷ്യന്‍ സാര്‍ നി­ക്കോ­ലാ­സ് ഒന്നാ­മ­നോ­ളം തന്നെ സോ­ഷ്യ­ലി­സ­ത്തോ­ടു് ശത്രുത പു­ലര്‍­ത്തി. മെ­റ്റൈര്‍­നി­ക്ക് - ആസ്ട്രി­യന്‍ സാ­മ്രാ­ജ്യ­ത്തി­ന്റെ ചാന്‍­സി­ലര്‍; ഗി­സോ­യു­മാ­യി അക്കാ­ല­ത്തു് വി­ശേ­ഷി­ച്ചും ഗാ­ഢ­മായ ബന്ധം പു­ലര്‍­ത്തി. ചരി­ത്ര­കാ­ര­നും ഫ്ര­ഞ്ച് മന്ത്രി­യു­മാ­യി­രു­ന്ന ഗിസോ ഫി­നാന്‍­സ് പ്ര­ഭു­ക്ക­ളും വ്യ­വ­സാ­യി­ക­ളു­മായ ഫ്രാന്‍­സി­ലെ വന്‍­കി­ട­ബൂര്‍­ഷ്വാ­സി­യു­ടെ പ്ര­ത്യ­യ­ശാ­സ്ത്ര­ജ്ഞ­നും തൊ­ഴി­ലാ­ളി വര്‍­ഗ്ഗ­ത്തി­ന്റെ ബദ്ധ­ശ­ത്രു­വു­മാ­യി­രു­ന്നു. പ്ര­ഷ്യന്‍ ഗവ­ണ്മ­ന്റി­ന്റെ ആവ­ശ്യ­പ്ര­കാ­രം ഗിസോ മാര്‍­ക്സി­നെ പാ­രി­സില്‍ നി­ന്നു് ബഹി­ഷ്ക­രി­ച്ചു. ജര്‍­മ്മന്‍ പോ­ലീ­സു് ജര്‍­മ്മ­നി­യി­ലെ­ന്ന­ല്ല ഫ്രാന്‍­സി­ലും ബല്‍­ജി­യ­ത്തി­ലും സ്വി­റ്റ­സര്‍­ല­ണ്ടില്‍­പോ­ലും കമ്മ്യൂ­ണി­സ്റ്റു­കാ­രെ ദ്രോ­ഹി­ക്കു­ക­യും അവ­രു­ടെ പ്ര­ചാ­ര­വേ­ല­യെ എല്ലാ വി­ധ­ത്തി­ലും തട­സ്സ­പ്പെ­ടു­ത്താന്‍ സര്‍­വ്വ­ക­ഴി­വു­ക­ളും പ്ര­യോ­ഗി­ക്കു­ക­യും ചെ­യ്തു. -33.
 24. ഹക്സ്ത്ഹൌ­സന്‍, ഓഗസ്റ്റ് (Haxthausen, August, 1792-1866)- 1843-44 കാ­ല­ത്തു് റഷ്യ­യില്‍ വന്നു് അവി­ട­ത്തെ കാര്‍­ഷി­ക­വ്യ­വ­സ്ഥ­യെ­ക്കു­റി­ച്ചും റഷ്യന്‍ കര്‍­ഷ­ക­രു­ടെ ജീ­വി­ത­ത്തെ­ക്കു­റി­ച്ചും പഠനം നട­ത്താന്‍ സാര്‍ നി­ക്കൊ­ലാ­സ് ഒന്നാ­മ­നില്‍­നി­ന്നു് അനു­മ­തി ലഭി­ച്ച ഒരു പ്ര­ഷ്യന്‍ പ്രഭു. റഷ്യ­യി­ലെ ഭൂ­വു­ട­മ­ബ­ന്ധ­ങ്ങ­ളി­ലു­ള്ള പൊ­തു­വു­ട­മ­സ­മ്പ്ര­ദാ­യ­ത്തി­ന്റെ അവ­ശി­ഷ­ങ്ങ­ളെ­ക്കു­റി­ച്ച് ഒരു പു­സ്ത­ക­മെ­ഴു­തി­യി­ട്ടു­ണ്ടു്.-34.
 25. മൌ­റര്‍, ഗി­യോര്‍­ഗ്ഗ് ലു­ദ്വി­ഗ് (Maurer, Georg Ludwig, 1790-1872)- പ്രാ­ചീന-മദ്ധ്യ­കാ­ലി­ക­ജര്‍­മ്മ­നി­യി­ലെ സാ­മൂ­ഹ്യ­വ­സ്ഥ­യെ­ക്ക­റി­ച്ചു ഗവേ­ഷ­ണം നട­ത്തി­യി­ട്ടു­ള്ള ജര്‍­മ്മന്‍ ചരി­ത്ര­കാ­രന്‍. മദ്ധ്യ­കാ­ലി­ക­ക­മ്മ്യൂ­ണി­ന്റെ ചരി­ത്ര­ത്തെ­ക്കു­റി­ച്ചു­ള്ള പഠ­ന­ത്തി­നു് സു­പ്ര­ധാ­ന­സെ­ഭാ­വ­ന­കള്‍ നല്‍­കി­യ്ട്ടു­ള­ണ്ടു്. -34.
 26. മോര്‍­ഗന്‍ ലൂ­യി­സ് ഹെന്‍­റി (Morgan, Lewis Henry, 1818-1881)-അമേ­രി­ക്കന്‍ നര­വം­ശ­ശാ­സ്ത്ര­ജ്ഞ­നും പു­രാ­വ­സ്തു­ഗ­വേ­ഷ­ക­നും ചരി­ത്ര­കാ­ര­നും. അമേ­രി­ക്കന്‍ ഇന്ത്യാ­ക്കാ­രു­ടെ സാ­മൂ­ഹ്യ­വ്യ­വ­സ്ഥ­യേ­യും ദൈ­നം­ദി­ന­ജീ­വി­ത­ത്തേ­യും കു­റി­ച്ചു­ള്ള പഠ­ന­ത്തി­നി­ട­യില്‍ വി­പു­ല­മായ തോ­തില്‍ ശേ­ഖ­രി­ച്ച നര­വം­ശ­ശാ­സ്ത്ര­വ­സ്തു­ത­ക­ളു­ടെ അടി­സ്ഥാ­ന­ത്തില്‍ പ്രാ­കൃ­ത­ക­മ്മ്യൂണ്‍­വ്യ­വ­സ്ഥ­യു­ടെ മൌ­ലി­ക­രൂ­പം ഗോ­ത്ര­വര്‍­ഗ്ഗ­ത്തി­ന്റെ വി­കാ­സ­മാ­ണെ­ന്ന സി­ദ്ധാ­ന്തം അദ്ദേ­ഹം ആവി­ഷ്ക­രി­ച്ചു. വര്‍­ഗ്ഗ­ങ്ങള്‍ രൂ­പം­കൊ­ള്ളു­ന്ന­തി­നു മു­മ്പു­ണ്ടാ­യി­രു­ന്ന സമൂ­ഹ­ത്തി­ന്റെ ചരി­ത്ര­ത്തെ പല കാ­ല­ഘ­ട്ട­ങ്ങ­ളാ­യി വേര്‍­തി­രി­ക്കാ­നും അദ്ദേ­ഹം ഒരു ശ്രമം നട­ത്തി. മാര്‍­ക്സും എം­ഗല്‍­സും മോര്‍­ഗ­ന്റെ കൃ­തി­ക­ളെ വള­രെ­യേ­റെ വി­ല­മ­തി­ച്ചി­രു­ന്നു. അദ്ദേ­ഹ­ത്തി­ന്റെ "പ്രാ­ചീ­ന­സ­മൂ­ഹം"(1877) എന്ന പു­സ്ത­ക­ത്തി­ന്റെ വി­ശ­ദ­മാ­യൊ­രു സം­ഗ്ര­ഹം മാര്‍­ക്സ് തയ്യാ­റാ­ക്കു­ക­യു­ണ്ടാ­യി. “കു­ടും­ബം, സ്വ­കാ­ര്യ­സ്വ­ത്തു്, ഭര­ണ­കൂ­ടം, എന്നി­വ­യു­ടെ ഉല്പ­ത്തി" എന്ന കൃ­തി­യില്‍ എം­ഗല്‍­സ് മോര്‍­ഗന്‍ ശേ­ഖ­രി­ച്ച വസ്തു­ത­ക­ളെ പരാ­മര്‍­ശി­ച്ചി­ട്ടു­ണ്ടു്.-34.
 27. യറു­ശ­ലേ­മി­ലേ­യും ഇതര "പു­ണ്യ­സ്ഥല" ങ്ങ­ളി­ലെ­യും ക്രി­സ്തു­മത ആരാ­ധ­നാ­വ­സ്തു­ക്ക­ളെ മു­സ്ലി­ങ്ങ­ളില്‍­നി­ന്നും വി­മോ­ചി­പ്പി­ക്കാ­നെ­ന്ന പേ­രില്‍ മത­ത്തി­ന്റെ കൊ­ടി­യു­മേ­ന്തി­ക്കൊ­ണ്ടു് 11-ആം ശത­ക­ത്തി­നും 13-ആം ശത­ക­ത്തി­നു­മി­ട­യില്‍ പശ്ചി­മ­യൂ­റോ­പ്യന്‍ നാ­ടു­വാ­ഴി­ക­ളും മാ­ട­മ്പി­മാ­രും സൈ­നി­കാ­ധി­നി­വേ­ശാര്‍­ത്ഥം പൌ­ര­സ്ത്യ ദേ­ശ­ങ്ങ­ളില്‍ നട­ത്തിയ യു­ദ്ധ­ങ്ങ­ളാ­യി­രു­ന്നു ഇവ.-38.
 28. "അദ്ധ്വാ­ന­ശ­ക്തി­യു­ടെ മൂ­ല്യം", “അദ്ധ്വാ­ന­ശ­ക്തി­യു­ടെ വില" -മാര്‍­ക്സ് നിര്‍­ദ്ദേ­ശി­ച്ച, കു­റേ­ക്കൂ­ടെ സൂ­ക്ഷ്മ­മായ ഈ പദ­ങ്ങ­ളാ­ണു് "അദ്ധ്വാ­ന­ത്തി­ന്റെ മൂല്യ" ത്തി­നും. “അദ്ധ്വാ­ന­ത്തി­ന്റെ വില "യ്ക്കും പകരം മാര്‍­ക്സും എം­ഗല്‍­സും തങ്ങ­ളു­ടെ പി­ന്നീ­ടു­ള്ള കൃ­തി­ക­ളില്‍ പ്ര­യോ­ഗി­ച്ച­തു്.-43.
 29. ബ്രി­ട്ട­നി­ലെ തി­ര­ഞ്ഞെ­ടു­പ്പു­നി­യ­മ­പ­രി­ഷ്ക­ര­ണ­ത്തെ­ക്കു­റി­ച്ചാ­ണു് പരാ­മര്‍­ശം. ജന­സ­മ്മര്‍­ദ്ദ­ത്തി­ന്റെ ഫല­മാ­യി തല്‍­സം­ബ­ന്ധ­മായ ഒരു ബി­ല്ലു് 1831-ല്‍ കോ­മണ്‍­സ്സഭ പാ­സ്സാ­ക്കു­ക­യും 1832 ജൂ­ണില്‍ പ്ര­ഭു­സഭ സ്ഥി­രീ­ക­രി­ക്കു­ക­യും ചെ­യ്തു. ഭൂ­പ്ര­ഭു­ക്ക­ളു­ടേ­യും ഫി­നാന്‍­സ് പ്ര­ഭു­ക്ക­ളു­ടേ­യും രാ­ഷ്ട്രീ­യ­കു­ത്ത­ക­യ്ക്കെ­തി­രാ­യി ലാ­ക്കാ­ക്കി­യി­രു­ന്ന പ്ര­സ്തു­ത­പ­രി­ഷ്ക­ര­ണം വ്യാ­വ­സാ­യി­ക­ബൂര്‍­ഷ്വാ­സി­യു­ടെ പ്ര­തി­നി­ധി­കള്‍­ക്ക് പാര്‍­ല­മെ­ണ്ടി­ലേ­ക്കു­ള്ള വഴി തു­റ­ന്നു കൊ­ടു­ത്തു. പരി­ഷ്ക­ര­ണ­ത്തി­നു­വേ­ണ്ടി­യു­ള്ള സമ­ര­ത്തി­ലെ മു­ഖ്യ­ശ­ക്തി­ക­ളാ­യി­രു­ന്ന തൊ­ഴി­ലാ­ളി­വര്‍­ഗ്ഗ­ത്തേ­യും പെ­റ്റി­ബൂര്‍­ഷ്വാ­സി­യേ­യും ലി­ബ­റല്‍ ബൂര്‍­ഷ്വാ­സി വഞ്ചി­ച്ചു. അവര്‍­ക്കു് വോ­ട്ട­വ­കാ­ശം ലഭി­ച്ചി­ല്ല.-64.
 30. ഫ്ര­ഞ്ച് ലെ­ജി­റ്റി­മി­സ്റ്റു­കാര്‍-പര­മ്പ­രാ­ഗ­ത­മാ­യി­ത്ത­ന്നെ വമ്പി­ച്ച ഭൂ­സ്വ­ത്തു­ട­മ­ക­ളാ­യി­രു­ന്ന പ്ര­ഭു­വര്‍­ഗ്ഗ­ത്തി­ന്റെ താ­ല്പ­ര്യ­ങ്ങ­ളെ പ്ര­തി­നി­ധാ­നം ചെ­യ്തി­രു­ന്ന­തും 1830-ല്‍ സ്ഥാ­ന­ഭ്ര­മ­ശം­വ­ന്ന­തു­മായ ബുര്‍­ബോന്‍ രാ­ജ­വം­ശ­ത്തി­ന്റെ പക്ഷ­ക്കാര്‍. ഫി­നാന്‍­സ് പ്ര­ഭു­ക്ക­ളേ­യും വന്‍­കി­ട­ബൂര്‍­ഷ്വാ­സി­യേ­യും ആശ്ര­യി­ച്ചു­കൊ­ണ്ടു് ഭര­ണാ­ധി­കാ­ര­ത്തി­ലി­രു­ന്ന ഓര്‍­ലി­യന്‍­സ് രാ­ജ­വം­ശ­ത്തി­നെ­തി­രായ സമ­ര­ത്തില്‍ ലെ­ജി­റ്റി­മി­സ്റ്റു­കാ­രില്‍ ഒരു വി­ഭാ­ഗം പല­പ്പോ­ഴും സോ­ഷ്യല്‍ ചപ്പ­ടാ­ച്ചി പ്ര­യോ­ഗി­ക്കു­ക­യും ബൂര്‍­ഷ്വാ­സി­യു­ടെ ചൂ­ഷ­ണ­ത്തില്‍­നി­ന്നു പണി­യാ­ള­രെ സം­ര­ക്ഷി­ക്കു­ന്ന­വ­രാ­യി നട­ക്കു­ക­യും ചെ­യ്തു.യങ്ങ് ഇം­ഗ്ല­ണ്ട് (“Young England”)-ബ്രി­ട്ട­നി­ലെ ടോറി കക്ഷി­യില്‍­പ്പെ­ട്ട രാ­ഷ്ട്രീ­യ­പ്ര­വര്‍­ത്ത­ക­രു­ടേ­യും സാ­ഹി­ത്യ­കാ­ര­ന്മാ­രു­ടേ­യും ഒരു ഗ്രൂ­പ്പു്. 1840-കളു­ടെ ആരം­ഭ­ത്തി­ലാ­ണു് അതു് രൂ­പ­മെ­ടു­ത്ത­തു്. ബൂര്‍­ഷ്വാ­സി­യു­ടെ വര്‍­ദ്ധി­ച്ചു­വ­രു­ന്ന സാ­മ്പ­ത്തിക-രാ­ഷ്ട്രീ­യ­ക്ക­രു­ത്തില്‍ ഭൂ­പ്ര­ഭു­ക്കള്‍­ക്കു­ണ്ടാ­യി­രു­ന്ന അസം­തൃ­പ്തി­യെ പ്ര­കാ­ശി­പ്പി­ക്കു­മ്പോള്‍­ത്ത­ന്നെ തൊ­ഴി­ലാ­ളി­വര്‍­ഗ്ഗ­ത്തെ പാ­ട്ടി­ലാ­ക്കാ­നും ബൂര്‍­ഷ്വാ­സി­കള്‍­ക്കെ­തി­രായ തങ്ങ­ളു­ടെ സമ­ര­ത്തി­ലെ കരു­ക്ക­ളാ­ക്കാ­നും­വേ­ണ്ടി "യങ്ങ് ഇം­ഗ്ല­ണ്ട്" നേ­താ­ക്കള്‍ ചപ്പ­ടാ­ച്ചി പ്ര­യോ­ഗി­ച്ചു.-65.
 31. സിസ്‌മൊ­ണ്ടി, ഴാന്‍-ഷാ­റല്‍ സി­മോ­ണ്ട് ഡി (Sismondi, Jean-Charles Simonde de, 1773-1842)- സ്വി­സ്സ് ധന­ശാ­സ്ത്ര­ജ്ഞ­നും ചരി­ത്ര­കാ­ര­നും. പെ­റ്റി­ബൂര്‍­ഷ്വാ സോ­ഷ്യ­ലി­സ­ത്തി­ന്റെ പ്ര­തി­നി­ധി.വന്‍­കിട മു­ത­ലാ­ളി­ത്ത ഉല്പാ­ദ­ന­ത്തി­ന്റെ പു­രോ­ഗ­മ­ന­പ­ര­മായ പ്ര­വ­ണ­ത­ക­ളെ സിസ്‌മൊ­ണ്ടി­ക്കു മന­സ്സി­ലാ­യി­ല്ല. പഴയ സാ­മൂ­ഹ്യ­ക്ര­മ­ങ്ങ­ളി­ലും പാ­ര­മ്പ­ര്യ­ങ്ങ­ളി­ലും - മാറിയ സാ­മ്പ­ത്തി­ക­പ­രി­ത­സ്ഥി­തി­കള്‍­ക്കു് ഒട്ടും യോ­ജി­ക്കാ­ത്ത ഗില്‍­ഡ് രൂ­പ­ത്തി­ലു­ള്ള വ്യ­വ­സാ­യി­ക­സം­വി­ധാ­ന­ത്തി­ലും പി­തൃ­ത­ന്ത്രാ­ത്മക കൃ­ഷി­സ­മ്പ്ര­ദാ­യ­ത്തി­ലും- മാ­തൃ­ക­കള്‍ കണ്ടെ­ത്താന്‍ അദ്ദേ­ഹം ശ്ര­മി­ച്ചു.-67.
 32. യു­ങ്കര്‍­മാര്‍(Junkers)-ഭൂ­സ്വ­ത്തു­ട­മ­ക­ളായ പ്ര­ഷ്യ­യി­ലെ പ്ര­ഭു­വര്‍­ഗ്ഗം.-
 33. ഗ്ര്യൂന്‍ കാ­റല്‍ (Grun, Karl, 1817-1887)-ജര്‍­മ്മന്‍ പെ­റ്റി ബൂര്‍­ഷ്വാ സാ­മൂ­ഹ്യ­കാ­ര്യ­ലേ­ഖ­കന്‍.-72.
 34. ബബേഫ്, ഗ്രാ­ക്ക­സ് (Babeuf, Gracchus); യാ­ഥാര്‍­ത്ഥ നാമം: ഫ്രന്‍­സ്വാ-നോ­യെല്‍ (Erancois-Noel, 1760-1797)-ഫ്ര­ഞ്ചു വി­പ്ല­വ­കാ­രി­യും ഉട്ടോ­പ്യന്‍ കമ്മ്യൂ­ണി­സ­ത്തി­ന്റെ പ്ര­മു­ഖ­പ്ര­തി­നി­ധി­യും. അദ്ദേ­ഹം സം­ഘ­ടി­പ്പി­ച്ച രഹ­സ്യ­സം­ഘ­ടന ബഹു­ജ­ന­ങ്ങ­ളു­ടെ താല്‍­പ­ര്യ­സം­ര­ക്ഷി­ണാര്‍­ത്ഥം വി­പ്ല­വ­സര്‍­വ്വാ­ധി­പ­ത്യം സ്ഥാ­പി­ക്കു­ന്ന­തി­ലേ­ക്കാ­യി ഒരു സാ­യു­ധ­ക­ലാ­പ­ത്തി­നൊ­രു­ക്കു­കൂ­ട്ടി. ഗൂ­ഢാ­ലോ­ചന കണ്ടു­പി­ടി­ക്ക­പ്പെ­ട്ട­തി­നെ­ത്തു­ടര്‍­ന്നു് 1797 മെയ് 27-നു് ബബേ­ഫി­നെ വധി­ക്കു­ക­യു­ണ്ടാ­യി.-73.