തൊഴിലാളികളുടെ സാര്‍വ്വദേശീയ സംഘടനയായിരുന്ന കമ്മ്യൂണിസ്റ്റ് ലീഗിന്റെ 1847 നവംബറില്‍ ലണ്ടനില്‍ ചേര്‍ന്ന കോണ്‍ഗ്രസ്സിന്റെ ആവശ്യപ്രകാരം പ്രസ്തുത പാര്‍ട്ടിയുടെ താത്വികവും പ്രായോഗികവുമായ ഒരു വിശദ പരിപാടി തയ്യാറാക്കുന്നതിന് കാറല്‍ മാര്‍ക്സിനേയും ഫ്രെഡറിക് എംഗത്സിനേയും ചുമതലപ്പെടുത്തി. ഇപ്രകാരം 1847 ഡിസംബറില്‍ ആരംഭിച്ച് 1848 ഫെബ്രുവരി 21 -ന് മാര്‍ക്സും-എംഗത്സും ചേര്‍ന്ന് ജര്‍മ്മന്‍ ഭാഷയില്‍ എഴുതി പ്രസിദ്ധീകരിച്ച കൃതിയാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ. 1850- ല്‍ മിസ്. ഹെലന് മാക്ഫര്‍ലെയിന്‍ അതിന്റെ ആദ്യ ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കി.സര്‍വ്വ രാജ്യതൊഴിലാളികളേ ഏകോപിക്കുവിന്‍ എന്ന മുദ്രാവാക്യത്തോടെ അവസാനിക്കുന്ന കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍, വര്‍ഗ്ഗ സമരത്തിന്റെ ചരിത്രപരവും കാലികവുമായ ചിത്രീകരണം, മുതലാളിത്തക്കുഴപ്പങ്ങളും കമ്മ്യൂണിസത്തിന്റെ ഭാവി രൂപങ്ങളും സംബന്ധിച്ച പ്രവചനങ്ങള്‍ക്കൊപ്പം അവതരിപ്പിച്ചിരിക്കുന്നു. ലോകത്ത് ഏറ്റവുമധികം സ്വാധീനം ചെലുത്തിയ രാഷ്ട്രീയ രചനകളിലൊന്നാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ.