ഒരു ചരമം
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

കുമാരനാശാന്റെ
കൃതികള്‍

കുമാരനാശാന്‍
കാവ്യങ്ങള്‍

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയില്‍ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവര്‍ത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം

സ്തോത്ര കൃതികള്‍

സ്തോത്ര കൃതികള്‍

മറ്റു രചനകള്‍

മറ്റു രചനകള്‍വനമാല എന്ന കവിതാസമാഹാരത്തില്‍ നിന്ന്

സഹനീയമല്ല കരിതേച്ച കത്തതില്‍
സഹസാ കുറിച്ച കഥ സത്യമോ സഖേ?
മഹനീയ, നിങ്ങളുടെയമ്മ മാന്യയാ-
ഗൃഹലക്ഷ്മി നമ്മളെ വെടിഞ്ഞുതന്നെയോ!

സ്നേഹത്തിനില്ല മൃതിയിന്നതുമല്ലതിന്റെ
മാഹാത്മ്യ മദ്ഭുതവുമാണു സഖേയതല്ലീ?
ദേഹം വെടിഞ്ഞ കഥ താനറിയാതെ ഹൃത്താം
ഗേഹത്തിലിന്നുമവര്‍ പുഞ്ചിരിതൂകി നില്പൂ!

വനമാല എന്ന സമാഹാരത്തിലെ മറ്റു കവിതകള്‍