ഭാരതമയൂരം അഥവാ നമ്മുടെ മയില്‍
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

കുമാരനാശാന്റെ
കൃതികള്‍

കുമാരനാശാന്‍
കാവ്യങ്ങള്‍

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയില്‍ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവര്‍ത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം

സ്തോത്ര കൃതികള്‍

സ്തോത്ര കൃതികള്‍

മറ്റു രചനകള്‍

മറ്റു രചനകള്‍മണിമാല എന്ന കവിതാസമാഹാരത്തില്‍ നിന്ന്


ഇങ്ങനെ ഭംഗിയിണങ്ങിവിളങ്ങുമൊ-

രീശ്വരസൃഷ്ടിയുണ്ടോ-

യിങ്ങെങ്ങുപാര്‍ത്താലുമേഴാഴി ചൂഴ്ന്നെഴു-

മൂഴിയില്‍ തേടിയാലും?

പൊങ്ങിയ പാറമേല്‍ പൂമ്പീലിച്ചര്‍ത്തു

വിതുര്‍ത്തിമ്മയിലാടുന്നൂ

നിങ്ങള്‍ മിഴിതുറന്നൊന്നഹോ! നോക്കുവിന്‍

നോക്കുവിന്‍! സോദരരേ.


കൊണ്ടല്പോയ് താരങ്ങള്‍ മിന്നും കുവലയ-

നീലമാം വിണ്‍പരപ്പോ

വണ്ടൊളിവാര്‍വനം പൂത്തു വിലസും

വസുമതിമണ്ഡലമോ

തിണ്ടാടി വട്ടത്തില്‍ തൂവര്‍ണ്ണധോരണി

തൂവുന്നു നീയിതുകള്‍,

രണ്ടിനുമുള്ളില്‍ മഴവില്ലോ രണ്ടുമോ

മൂനുമോ പൂമ്മയിലേ.


പച്ചപ്പുല്‍ക്കാന്തി ചിതറും മരതകം

നീലം ചെമ്പദ്മരാഗം

സ്വച്ഛമാം തൂവൈരം സാഗരമൌക്തികം

സൌ‍വര്‍ണ്ണഗോമേദകം

ഇച്ചൊന്ന രത്നങ്ങള്‍ പെറ്റെഴുമിന്ത്യയെ-

ന്നമ്മയെന്നോമയിലേ-

യുച്ചത്തില്‍ പാടിയുദഞ്ചിതകൌതുകം

താണ്ഡവം ചെയ്യുന്നു നീ?


പാവനയോഗികള്‍ കാട്ടില്‍ നിന്‍പാദത്തി-

ലാസനം ശീലിക്കുന്നു,

ദേവസേനാപതി വന്‍‌പടമുമ്പില്‍ സ-

വാരിചെയ്യുന്നു നിന്നില്‍

ഹാ! വന്മുഗളനൃപാസനമായി നീ-

യാംഗലാധീനമായി,

കേവലം ചാരുമയൂരമേ കാണ്മവ-

ര്‍ക്കാര്‍ക്കു നീ കാമ്യമല്ല?


ഉന്നമ്രചൂടാമകുടവുമുദ്ഗള-
നാളമണിച്ചെങ്കോലും
മിന്നും ചിറകിന്‍‌തഴകളും മോഹന-

പിഞ്ഛാതപത്രംതാനും

ധന്യമയൂരമേ നിന്നില്‍ തെളിയിച്ചു

നിത്യസ്വരാജ്യമാളും

അന്യൂനശ്രീയമ്മഭാരതഭൂമിതാ-

നാനന്ദാവാസഭൂമി.


മണിമാല എന്ന സമാഹാരത്തിലെ മറ്റു കവിതകള്‍