കാമിനീഗര്‍ഹണം
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

കാമിനീഗര്‍ഹണം


മണ്ണപ്പുമാരുതമിവറ്റില്‍ മുളച്ചെഴുന്ന-
പിണ്ഡത്തിലും പെരുമയെന്തു നമുക്കു പാര്‍ത്താല്‍
കണ്ണേറുകൊണ്ടു കലുഷക്കടലില്‍ക്കമഴ്ത്തും
പെണ്ണുങ്ങളും പുഴുവു തിന്നു പൊലിഞ്ഞുപോകും.

പൂഞ്ചേല കൊണ്ടു പുതുമേനി പുതച്ചു പാരം
കൊഞ്ചിക്കുഴഞ്ഞു കുഴല്‍ കെട്ടി വരുന്ന പെണ്ണും
പഞ്ചത്വമായ് പെരിയ പേക്കഴുവിന്‍ മുഴുത്ത
ചഞ്ചുപുടത്തിനിരയായ്‌ച്ചമയുന്നു കണ്ടോ?

പൊന്താളച്ചെറുകുളിര്‍കൊങ്ക ചേലചുറ്റി-
ച്ചെന്‍താളിന്‍പ്രതിയധരങ്ങള്‍ പൊത്തി മെല്ലേ
പന്തോളം പൊലിമപെറുന്ന കുണ്ഡലത്തില്‍
ചുന്തോളം ചുടുമിഴി ചുണ്ടിനിന്നു കൊല്ലും.

സംസാരാദികരാളഭാവശിഖിയില്‍-

ച്ച്ടിച്ചുടുന്നേരമ-

ക്കംസാരാതി കൃപാകടാക്ഷമഴയൊ-

ന്നേവര്‍ക്കുമാലംബനം

അംസേ രാഗഭരണേ ബാഹുലതയാ

കെട്ടിപ്പുണര്‍ന്നക്രമം

സംസാരിപ്പവരോടു ചേച്ച സുകൃത-

ച്ചോര്‍ച്ചയ്ക്കു നല്‍ക്കാരണം.


ഏഴപ്പെണ്ണിലിരങ്ങുമിമ്പമതിലി-

ന്നെന്തിത്ര കാര്യം വൃഥാ

കീഴില്‍ക്കേവലശീലമിക്കൃമികളും

ക്രീഡിച്ചു കണ്ടീലയോ

താഴത്തുന്നു കരേറിവന്നു തപസാ

സിദ്ധിച്ചൊരിപ്പൗരുഷം

പാഴില്‍ കൈവെടിയൊല്ല പാപമതിലേ

പോകൊല്ല പൊന്നുള്ളമേ!


ഘോരാകാരാട്ടഹാസപ്രകടിതകലഹം

മൃത്യു വന്നെത്തിനോക്കു-

ന്നേരം നാരീജനാനാം കളികളുമിളിയും

നോക്കമൂക്കുള്ള വാക്കും

പോരാ പോരില്‍ത്തടുപ്പാന്‍ പരമശിവപദാം-

ഭോജരേണുപ്രസാദം

പോരാ പോരും കൃതാന്തപ്രതിഭയമകല-

ത്താക്കുവാനാര്‍ക്കുപോലും.


പൂന്തേന്‍വാണികളോടിടഞ്ഞനുദിനം

താന്തോന്നിവാസം പറ-

ഞ്ഞെന്തയ്യോ! മദനാന്തകാരിമനനം-

പോലും മറന്നീവിധം

സന്തോഷിച്ചു തകര്‍ത്തിടുന്നു, മുസലം

കൈക്കൊണ്ടു കാലാന്തകന്‍

വന്തിട്ടാന്‍ തകരാറുതന്നെ തകരും

നിന്മേനി നന്മോഹനം.


(അപൂര്‍ണ്ണം)
"http://ml.wikisource.org/wiki/%E0%B4%95%E0%B4%BE%E0%B4%AE%E0%B4%BF%E0%B4%A8%E0%B5%80%E0%B4%97%E0%B5%BC%E0%B4%B9%E0%B4%A3%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്