ആത്മാര്‍പ്പണം
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

കുമാരനാശാന്റെ
കൃതികള്‍

കുമാരനാശാന്‍
കാവ്യങ്ങള്‍

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയില്‍ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവര്‍ത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം

സ്തോത്ര കൃതികള്‍

സ്തോത്ര കൃതികള്‍

മറ്റു രചനകള്‍

മറ്റു രചനകള്‍മണിമാല എന്ന കവിതാസമാഹാരത്തില്‍ നിന്ന്

സചേതനാചേതനമിപ്രപഞ്ചം
സര്‍വം വിളക്കുന്ന കെടാവിളക്കേ
സമസ്തഭവ്യങ്ങളുമുള്ളിലാഴ്ത്തും
സ്നേഹപ്പരപ്പിന്‍‌കടലേ, തൊഴുന്നേന്‍.

തെളിക്കയെന്‍‌കണ്ണുകള്‍ കൂരിരുട്ടും
തിക്കുന്ന മഞ്ഞും ഭഗവന്‍, തുടയ്ക്ക
വിളിക്കയമ്പാര്‍ന്നവിടുത്തെ മുന്‍പില്‍
വിരഞ്ഞു തപ്പിത്തടയുന്നൊരെന്നെ.

അല്ലെങ്കിലിക്കാടുകള്‍ വെട്ടിനീക്കി-
യകത്തെഴുന്നള്ളുക,യെന്‍‌കുടിഞ്ഞില്‍
അരക്ഷണം വിശ്രമമഞ്ചമാക്കി-
യങ്ങെന്റെ “ആത്മാര്‍പ്പണ”മേറ്റുകൊള്‍ക.

മഹാവനം നിന്‍ മലര്‍വാടിയാക,
മുള്ളൊക്കെയും നന്‍‌മുകുളങ്ങളാക,
മഹേശ, നിന്‍ സന്നിധികൊണ്ടു ദുഷ്ട-
മൃഗങ്ങളും ഗായകദേവരാക.

സര്‍വം മറന്നിന്നൊരു പാറ്റപോല്‍ നിന്‍-
സംസര്‍ഗ്ഗനിര്‍വാണരസത്തില്‍ മുങ്ങാന്‍
കാമിപ്പൂ ഞാനീശ്വര, കാല്‍ക്ഷണം നീ
കാണിക്കയമ്പാര്‍ന്ന മുഖാരവിന്ദം.

മണിമാല എന്ന സമാഹാരത്തിലെ മറ്റു കവിതകള്‍