ഒരു യാത്രാമംഗളം
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

കുമാരനാശാന്റെ
കൃതികള്‍

കുമാരനാശാന്‍
കാവ്യങ്ങള്‍

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയില്‍ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവര്‍ത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം

സ്തോത്ര കൃതികള്‍

സ്തോത്ര കൃതികള്‍

മറ്റു രചനകള്‍

മറ്റു രചനകള്‍വനമാല എന്ന കവിതാസമാഹാരത്തില്‍ നിന്ന്

പോകുന്നു നീ ദിനമണേ,യിവിടം വെടിഞ്ഞു
മാഴ്കുന്നു താമരകള്‍ ദിക്കുകള്‍ മങ്ങിടുന്നു,
ഹാ, കഷ്ടമായിഹ ജനങ്ങള്‍ കുഴങ്ങു,മന്യ-
ലോകത്തിലും പ്രഭകലര്‍ന്ന ഭവാ‍ന്‍ വിളങ്ങും.

ഏതാകിലും വരണമിങ്ങു വരേണ്ടതെല്ലം
ജ്ഞാതാക്കളായതില്ലെഴില്ല വ്യഥാ വിഷാദം
വീതാമയം ക്രമികമാമുദയങ്ങള്‍ കാല-
നേതാക്കള്‍ കാക്കുകയുമാണു ഭവാദൃശന്മാര്‍.

പാട്ടായി ചേര്‍ന്നഹഹ! പക്ഷികള്‍ ചേക്കതോറും,
തേട്ടിച്ചവച്ചഴലൊടാലയമെത്തി ഗോക്കള്‍,
ആട്ടം വെടിഞ്ഞിതു തരിക്കള്‍ ഭാവാനിലേവം
കാട്ടുന്നു നന്ദി പലമട്ടു ചരാചരങ്ങള്‍.

നാടൊക്കെയും സ്തുതി മുഴങ്ങുകിലും ഭവാനു
കേടറ്റതല്ലുലകമെന്നതു കാട്ടുവാനോ
രൂഢപ്രകോപമൊടിതാ വെളികൂട്ടിടുന്നു
മൂഢത്വമാര്‍ന്ന ചില മൂങ്ങകള്‍ മുക്കുതോറും.

അത്യന്തതീക്ഷ്ണകരനെന്നുമുപാഗതര്‍ക്കും
പ്രത്യര്‍ത്ഥികള്‍ക്കുമൊരുപോലെയഗമ്യനെന്നും
പ്രത്യക്ഷമായ് പഴി ദിവാന്ധരഹോ! കഥിപ്പൂ
പ്രത്യഗ്രപദ്മിനികള്‍തന്‍ പ്രിയനെന്നുപോലും.

ദോഷാന്ധകാരമതകറ്റിടുമെന്നുമാര്‍ക്കും
ഭോഷത്തമാര്‍ന്നു സമഭാവന കാട്ടുമെന്നും
ശേഷം ഗുണങ്ങളെയുമങ്ങനെ താന്‍ മറച്ചീ-
ദോഷൈകദൃക്കുകള്‍ പുലമ്പു-മിതാരു കേള്‍പ്പൂ

ആരിങ്ങു പൂര്‍ണ്ണഗുണവാനഥവാ ഖലന്മാര്‍
ക്കാരാണു മൂവുലകിലുള്ളതൊരാളവാച്യന്‍
ആരൊക്കെയേതരുളിയാലുമഹോ തുടര്‍ന്ന
നേരായ തന്റെ വഴിവിട്ടു മഹാന്‍ നടക്കാ.

വാചാലഭൂരിഗുണമാര്‍ന്നൊരു ‘രാജഗോപാ-
ലാചാരി’ ഞങ്ങളെ വിടുന്നൊരമാത്യവര്യന്‍
ഈ ചാരു സല്‍‌പ്രകൃതിയാര്‍ന്ന മഹാനുഭാവന്‍
നീചാന്യഭാഗ്യയുതനായ് നെടുനാള്‍ ജയിപ്പൂ.
                                                          - 1912

വനമാല എന്ന സമാഹാരത്തിലെ മറ്റു കവിതകള്‍