പുഷ്പവാടി - നിശാപ്രാര്‍ത്ഥന
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

കുമാരനാശാന്റെ
കൃതികള്‍

കുമാരനാശാന്‍
കാവ്യങ്ങള്‍

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയില്‍ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവര്‍ത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം

സ്തോത്ര കൃതികള്‍

സ്തോത്ര കൃതികള്‍

മറ്റു രചനകള്‍

മറ്റു രചനകള്‍പുഷ്പവാടി എന്ന കവിതാസമാഹാരത്തില്‍ നിന്ന്

വിളയാടിയ കുട്ടി തള്ളയെ-
ത്തളരുമ്പോള്‍ തിരയുന്നു ദൈവമേ
പലവൃത്തികളാല്‍ വലഞ്ഞു നിന്‍
നില നോക്കുന്നിതു രാവില്‍ ഞാനുമേ

ഉടലില്‍ ക്രിയ നില്‍ക്കുമെന്നെയി-
ങ്ങുടനേന്ദ്രിയമുള്ളവും വിഭോ
വെടിയും - പൊഴിയുന്ന പൂ നില-
ത്തടിയും പോലണയും ഭവാനില്‍ ഞാന്‍

ഘൃണയോടുമിരുട്ടില്‍ നില്‍ക്കണേ
തുണയായങ്ങ,വിടത്തെ വേഴ്ചയാല്‍
ഉണരാകണമേ നടേതിലും
ഗുണവാനായ് ജഗദീശ, നാളെ ഞാന്‍

ജഗതിക്കു സ‌മൃദ്ധി കൂടണം
ഭഗവന്‍, ത്വല്‍കൃപയെന്നില്‍ വായ്ക്കണം
അഘമൊക്കെയകന്നുദിക്കണം
സുഖമിങ്ങെന്റെ വിരോധികള്‍ക്കുമേ

ഒരു ദീപവുമിന്ദുവും സ്ഫുരി-
പ്പൊരു നക്ഷത്രവുമൊന്നുമെന്നിയേ
ഇരുള്‍മേലിരുളാം സുഷുപ്തിയില്‍
ശരണം ചിന്മയ ദേവ ദേവ നീ !

പുഷ്പവാടി എന്ന സമാഹാരത്തിലെ മറ്റു കവിതകള്‍