ബാഷ്പാഞ്ജലി - സങ്കേതം
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

സങ്കേതം

അല്ലെങ്കില്‍ വേണ്ട;-ഞാനെന്നുമെന്നു-
മല്ലലില്‍ത്തന്നെ കഴിച്ചുകൊള്ളാം.
ലോകവും ഞാനുമായുള്ള ബന്ധ-
മാസന്നഭാവിയില്‍ നഷ്ടമായാല്‍,
ആലംബമില്ലാത്തൊരെന്നെയോര്‍ത്ത-
ന്നാരുമൊരാളും കരഞ്ഞിടേണ്ട!
എന്നന്ത്യവിശ്രമരംഗമാരും
പൊന്നലര്‍കൊണ്ടു പൊതിഞ്ഞിടേണ്ട!
å മാനവപാദസമ്പര്‍ക്കമറ്റ
കാനനാന്തത്തിങ്കല്‍ വല്ലിടത്തും,
തിങ്ങിടും പച്ചപ്പടര്‍പ്പിനുള്ളില്‍
നിങ്ങളെന്‍കല്ലറ തീര്‍ക്കുമെങ്കില്‍,
പോരും!-മലിനമാമീയുലകില്‍,
ചാരിതാര്‍ത്ഥ്യമിനിക്കില്ല വേറെ!
ഞാനുമെന്‍ മൂകപ്രണയവുമൊ-
ത്താ വനാന്തത്തിലടിഞ്ഞുകൊള്ളാം!å 17-1-1108