സന്ധ്യാരുണന്‍ തന് കിരണവ്രജത്താല്‍
ചെഞ്ചായമിട്ടുര്‍വ്വി മിനുക്കിടുമ്പോള്‍
മിളദ്ദ്രസം മര്‍മ്മരഗീതി പാടി-
യിളംകുളുര്‍ത്തെന്നലലഞ്ഞിടുമ്പോള്‍.
മുദാന്വിതം പക്ഷികള്‍സൂക്തികൗഘം
മുഴക്കിയങ്ങിങ്ങു പറന്നിടുമ്പോള്‍,
ഒരോമനപ്പൂന്തൊടിതന്നകത്തു
വസിച്ചിരുന്നൂ പ്രണയാര്ദ്രി ഞങ്ങള്‍! (യുഗ്മകം)
ഒരഞ്ചിതപ്പൊന്പനിനീരലര്ച്ചെ-
ണ്ടണിഞ്ഞ തന് പാണികളൊന്നിനാലേ,
ഇടയ്ക്കിടെ, ബ്ബന്ധമഴിഞ്ഞു കാറ്റി-
ലുലഞ്ഞ പൂഞ്ചായലൊതുക്കിവെച്ചും.
ചിലപ്പോള്‍ വീര്പ്പേറ്റു തുളുമ്പീടും തന്
മനോജ്ഞമാം മാര്ത്തടവര്ത്തി ഹാരം
ചലിപ്പതോര്ക്കാതെയയൂ, മുജ്ജ്വലപ്പൂം-
സാരിത്തലത്തുമ്പു ചെടിപ്പടര്‍പ്പില്‍,
മരുത്തില്‍ മാറിച്ചെറുചില്ലയൊന്നില്-
ക്കുരുങ്ങിനില്ക്കുന്നതു കണ്ടിടാതെ
പ്രേമാര്‍ദ്രമായ് നര്മ്മവചസ്സു ചൊന്നും
മദീയചിത്തേശ്വരി വാണിരുന്നൂ!
അപാംഗവീക്ഷാവിശിഖാളിയേറ്റു
പിളര്‍ന്നു മന്മാനസകുംഭമപ്പോള്
അതിങ്കല്‍ നിന്നിങ്ങനെ നിര്ഗ്ഗളിച്ചൂ
പ്രേമസ്ഫുരന്മാധുരി മന്ദമന്ദം;
"ജീവാധിനാഥേ! ഭുവനം നമുക്കു-
തമോവൃതത്താല് നിറവുറ്റതല്ല
മിന്നിത്തിളങ്ങും പ്രണയപ്രദീപം
തെളിച്ചു സൗഭാഗ്യസുവര്ണ്ണസൗധം!"
"പാഴാക്കിടേണ്ടീക്കനകക്കതിര്ച്ചാര്-
ത്തണിഞ്ഞകാലം വ്യഥപൂണ്ടു നമ്മള്
വരുന്ന ഗാന്ധര്‍വ്വവിവാഹലക്ഷ്മീ-
പദങ്ങളില്ച്ചെന്നു പതിച്ചു കൂപ്പാം!"
കരങ്ങള്ചേര്ത്തക്കമനീയമായ
സന്ധ്യാവിലാസല് സുമുഹൂര്ത്തമൊന്നില്,
കടന്നു ദാമ്പത്യവിരിപ്രസൂന-
വാടിക്കകം രാഗഹൃദന്തര് ഞങ്ങള്‍!
ജയിക്ക ഗാന്ധര്‍വ്വവിവാഹലക്ഷ്മീ-
വിലാസവായ്പ്പേ, പ്രണയപ്പടര്പ്പേ
ജയിക്ക ദാമ്പത്യവിലാസലക്ഷ്മീ-
യപാംഗയുഗ്മപ്രഭതന് പകര്‍പ്പേ!