ബാഷ്പാഞ്ജലി - മാപ്പ്
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

 മാപ്പ്!
സഹതാപം-അല്ലെങ്കില്‍വേണ്ട, ഞാനി-
ന്നറിയാതതൊന്നു പറഞ്ഞുപോയി.
അപരാധമാണ,തെനിക്കതിനാല്‍
സദയം നീ ലോകമേ, മാപ്പുനല്‍കൂ!
കരുതിടാതാണതു ചൊന്നതു ഞാന്‍,
പരിഭവമല്‍പവും തോന്നരുതേ!
å ശിഥിലമായ്ത്തീരുമൊരാര്‍ദ്രചിത്തം
പലമട്ടു പിച്ചു പുലമ്പിയേയ്ക്കാം;
അവയിലെല്ലാറ്റിനുമിപ്രകാരം
ചെവികൊടുത്തീടൊല്ലേ, നിങ്ങളാരും!
å ഞെരിയുമൊരാത്മാവിന്‍ദീനനാദം
സുരപഥത്തോളം ചെന്നെത്തിയാലും,
ബധിരമീ ലോകം;- ഇതിനകത്തെന്‍-
പ്രണയംകൊ,ണ്ടയേ്യാ,പിന്നെന്തുകാര്യം?
å മിഴിനീരില്‍മുങ്ങി നനഞ്ഞുതിരും
മൊഴികളിലോലുന്ന മാര്‍ദ്ദവവും;
കദനം നിറഞ്ഞു തുളുമ്പിനില്‍ക്കും
കരളിന്‍നിരഘ മധുരിമയും;
പറയാതറിയുകയില്ലയെങ്കില്‍
പറയാം;- എന്നാലുമിതെന്തു മൌനം?
മതിമതി- പണ്ടു, മെന്‍ലോകമേ, നീ-
യിതുവിധം കര്‍ക്കശമായിരുന്നോ?
ദയനീയഗദ്ഗതം തിങ്ങിവിങ്ങും
ഗളനാളം ഞെക്കി ഞെരിക്കുവാനും
ഇടറാത്ത കൈകളിലുല്ലസിപ്പൂ
വിജയമേ, നിന്റെ വരണമാല്യം!
å കനകാംഗിയാകുമക്കാല്യലക്ഷ്മി
കലിതാനുരാഗം കരങ്ങള്‍ നീട്ടി,
തഴുകുവാന്‍ പോയാലും, സമ്മതിക്കാ-
തിരുളൊന്നിച്ചോടുന്നു താരകങ്ങള്‍!
പരിപൂര്‍ണ്ണതയിങ്കലേയ്ക്കു നമ്മെ-
യൊരുദിവ്യശക്തിയെടുത്തുയര്‍ത്തും;
അനുസരിക്കാതെ കുടഞ്ഞുനോക്കു-
മതിലുമടിയിലേയ്ക്കാഞ്ഞടിയും
അറിയുന്നീലെന്നാലിതൊന്നു,മയേ്യാ,
മറിമായംതന്നെയീ മന്നിലെന്തും
ഭുവനമേ, മാനവദൃഷ്ടിയിങ്കല്‍
വെറുതെയോ നീയൊരു മായയായി?
കളവേതു, സത്യമേ,താരു കണ്ടു?
ശിവനേ,യിതെല്ലാമെന്തിന്ദ്രജാലം!....
åå*åå*åå*
å കഥയെമ്മട്ടായാലും, കണ്ടുനിന്നു
കരയുവാന്‍മാത്രമെനിക്കറിയാം.
ക്ഷണികസൌന്ദര്യങ്ങള്‍ നോക്കിനോക്കി-
ത്തകരുന്നു, ഹാ, മനം മാമകീനം.
ഒരുപുഷ്പം വാടിക്കൊഴിഞ്ഞിടുമ്പോ-
ളൊരു നെടുവീര്‍പ്പെന്നിലങ്കുരിപ്പൂ!
....åååååå........ååååå ......
....åååååå........ååååå ......
ഇവയെല്ലാം മൂഢതയായിരിക്കാം;
സദയം നീ, ലോകമേ, മാപ്പുനല്‍കു!åå22-9-1109

നിഴലും വെളിച്ചവും മാറി മാറി
നിഴലിക്കും ജീവിതദര്‍പ്പണത്തില്‍,
ഒരുസത്യം മാത്രം നിലയ്ക്കുമെന്നും-
പരമാര്‍ത്ഥസ്നേഹത്തിന്‍ മന്ദഹാസം!åå 5-7-1108