മയൂഖമാല - പൂക്കാരി
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

പൂക്കാരി(ടാഗോര്‍)

താമരപ്പച്ചിലപ്പൊതിക്കുള്ളിലാ-
ത്തൂമലര്‍മാല വെച്ചെനിക്കേകുവ ാന്‍,
അന്നുഷസ്സി,ലപ്പൂങ്കാവനത്തിങ്കള്‍
വന്നു നിന്നാളൊരന്ധയാം ബാലിക.
ഞാനതെന്‍ ഗളനാളത്തിലിട്ടപ്പോ-
ളാനന്ദാശ്രു പൊടിഞ്ഞിതെന്‍ കണ്‍കളില്‍.
ബന്ധുരാംഗിയെച്ചുംബിച്ചു ചൊല്ലി ഞാ-
നന്ധയാണു നീയിപ്പൂക്കളെന്നപോല്‍.
നിന്റെ സമ്മാനമെത്ര സമ്മോഹന-
മെന്നറിവീല നീതന്നെയോമനേ!...

-നവംബര്‍ 1932