നഷ്ട ഭാഗ്യസ്മൃതി
മഞ്ജുകരങ്ങളാല് മന്നിലെങ്ങും
പൊന്നലുക്കിട്ടിടും സുപ്രഭാതം
ആനന്ദനിദ്രയില്നിന്നു മന്ദ-
മാലിങ്ങനം ചെയ്തുണര്ത്തിയെന്നെ!
ചന്ദനത്തോപ്പിലെപ്പൂങ്കുയിലിന്-
സംഗീതധാരയില്‍ മുങ്ങിമുങ്ങി,
മന്മനോഭൃംഗം ക്ഷണത്തിലേതോ
വിണ്മലര് തേടിപ്പറന്നുപോയി!
മഞ്ജരീപുഞ്ജങ്ങളുമ്മവെച്ചും
മമ്മര്രഗാനരസം പൊഴിച്ചും
മന്ദസമീരന് മദാലസനായ്
മന്ദിരവാടിയില് സഞ്ചരിച്ചു.
കണ്ണീക്കര്ണങ്ങള് തുളുമ്പി വീഴും
കണ്ണിണ പിന്നെയുമൊപ്പിയൊപ്പി,
ആരബ്ധഖേദനായ് നില്ക്കുമെന്നെ-
യോരോ കുസുമവുമുറ്റു നോക്കി!
* * *
ജീവിതഭാരം ശിരസ്സിലേന്തി-
ക്കേവലം ചിന്താപരവശനായ്,
ഹാ, മമ സങ്കേതരംഗമെത്താന്
ഞാനിനിപ്പോകണമെത്ര ദൂരം?
രാവും പകലുമിടകലര്ത്തി
ലോകം രചിക്കും ചലനചിത്രം,
മന്ദസ്മിതം തൂകി മന്ദമന്ദ-
മെന്നെന്മിഴികളില്നിന്നകലും?
എന്മനം നീറുനു, സന്തതം ഞാ-
നെന്തിനെന്നില്ലാതെ കേണിടുന്നു.
കാലമേ, നിന്റെ യവനികയാല്‍
ചേലിലൊന്നെന്നെയും മൂടുമോനീ?
എത്ര പുലരികളിപ്രകാര-
മുദ്രസം വന്നെന്നെത്തൊട്ടുണര്‍ത്തി?
എന്നിട്ടുമെന്തായി?-നിഷ്ഫലം ഞാ-
നിന്നുമിരുളിലിരിക്കയല്ലേ?
മാമക മാനസം ദീനദീനം
ധപ്രമത്തെപ്പേര്ത്തും തിരഞ്ഞു കേണാല്‍-
അന്ധകാരത്തില്‍ ഞാനാഞ്ഞടിഞ്ഞാല്-
എന്താണോചേതം ജഗത്തിനാവോ!
ആയിരം രാഗാദ്രര്മാനസങ്ങ-
ളാഴക്കു ചാമ്പലായ് മാറിയാലും
ആദിത്യന് നാളെയും വന്നുദിക്കും;
ആനന്ദം വീണ്ടും തിരയടിക്കും!
ഇന്നോളമെത്രയോ പിഞ്ചുപൂക്കല്
മണ്ണായിമണ്ണിലടിഞ്ഞുപോയി?
ഇന്നോളമെത്ര വസന്ത മാസം
കണ്ണീരില്‍ മുങ്ങി മറഞ്ഞു പോയി?
കോകിലമെന്നിട്ടും പാടുന്നില്ലേ?
കോരകം, വീണ്ടും, വിരിയുന്നില്ലേ?
വിസ്മൃതി, വിസ്മൃതി!-സര്‍വ്വവു, മാ
നിശ്ശൂന്യഗത്തര്ത്തില്ത്താണുപോണം
ദീനഹൃദയനായ് ച്ചെന്നൊരുനാള്
ഞാനതില്‍ ത്താഴുമ്പോളാരുകേഴും?
* * *
സാന്ത്വന ശീതളച്ഛായയി,ലെന്-
താന്തഹൃദയം പോയ് വിശ്രമിക്കേ,
മാമകാത്മാവിന്റെ മൌനഗാന-
മോമനേ, നിന്നെയുണര്ത്തിയില്ലേ?
അന്നെന്റെ ചുംബനം നിന്നെയാരാ-
ലംബരത്തോളമുയര്ത്തിയില്ലേ?
ആനന്ദതുന്ദിലനായി ഞാന-
ന്നാകാശപ്പൂക്കളാല് മാലകോക്കെര്;
നീയൊരു മോഹനസ്വപ്നമായെന്-
ഭാവനയിങ്കല്ത്തെളിഞ്ഞിരുന്നു.
നീയെന്റെ നിമ്മര്ലമാനസ്സത്തില്
നീലനിലാവായലിഞ്ഞിരുന്നു.
ഇന്നേവം തേങ്ങിക്കരഞ്ഞിടും ഞാ-
നന്നൊരു സംഗീതമായിരുന്നു!
ഹാ, മരണത്തിന് തണുത്തഹസ്തം
മാമകസുസ്മിതം മായ്ക്കുവോളം,
ധന്യേ, നിനക്കുള്ള ചുംബനങ്ങ-
ളെന്നധരത്തില്ത്തുളുമ്പിനില്ക്കും.
നിസ്സാരജീവി ഞാനിപ്രകാരം
ദുസ്സഹവേദനം ദീനദീനം,
എത്രനാള്‍ കണ്ണീര് പൊഴിച്ചിടേണം,
നിസ്തുലേ, നിന്നടുത്തെത്തുവാനായ്?....
* * *
എന്മനം നീറുന്നു, സന്തതം ഞാ-
നെന്തിനെന്നില്ലാതെ കേണിടുന്നു.
കാലമേ, നിന്റെ യവനികയാല്‍
ചേലിലൊന്നെന്നെയും മൂടുമോനീ?..... 9-6-1107
വാടുന്ന പുഞ്ചിരിപ്പൂവൊന്നുമെന്മുഖ-
വാടിയില്‍ വന്നു വിടരേണ്ടൊരിക്കലും
ചാരിതാര്ത്ഥ്യത്തെപ്പുലര്ത്താന്, മിഴിയിണ
തോരാതിരുന്നാല് മതി, മരിപ്പോളവും! 14-2-1109