ശിഥിലചിന്ത
ഒന്നുമില്ലായ്മയില്നിന്നുമൊരിക്കലീ
ബ്രഹ്മാണ്ഡം പെട്ടെന്നുദിച്ചുയര്ന്നു
കമ്മര്പ്രവാഹത്തിന്കല്ലോലമാലയി-
ലിമ്മട്ടു താലോലമാടിയാടി,
സുന്ദരമാകും പരിപൂര്ണ്ണതയിലി-
തെന്നൊരു നാളിനിച്ചെന്നുചേരും?
åå *ååå*ååå*
അത്ഭുതസ്വപ്നമണച്ചുകൊണ്ടിന്നോള-
മെത്ര സൌന്ദര്യങ്ങള്‍ മണ്ണടിഞ്ഞു!
നിസ്തുലനിര്വൃതികൊണ്ടു നിറഞ്ഞതാ-
മെത്ര പുളകങ്ങള്‍ തേഞ്ഞുമാഞ്ഞു!
എന്നിട്ടും- അയ്യയേ്യാ! ലോകമേ, ഹാ, നിന-
ക്കെന്നിട്ടുമെന്തിത്തണുത്ത മൌനം?
åå *åå *åå *
മാറാത്ത കൂരിരുള്‍!- എന്നാലതിലെല്ലാം
നേരിയ തങ്കത്തടില്ലതകള്!
ഘോരമേഘാരവം! എന്നാലതിലൊരു
ചാരു സംഗീത രംഗപൂരം!
പാഴ്ക്കൊടുംകാറ്റടി!- എന്നാലതിലൊരു
പൂക്കുളിര്വായുവിന്ലോലനാളം!.....
åå *åå *åå *
ചിന്താശക്തിക്കുമൊരാകായ്കയാകുമി-
തെന്തുകപടമാ,ണാരറിഞ്ഞു?
ഈവിശ്വം നാനാതരത്തില് നിഴലിക്കും
ജീവിതദര്പ്പണമുറ്റുനോക്കി,
മര്‍ത്ത്യ, നീ നിന്നിട്ടും, നിന്കണ്ണിലെത്താത്തോ-
രെത്ര രഹസ്യങ്ങളുണ്ടിനിയും!
åå *åå *åå *
സത്യത്തിനുള്ള വെളിച്ചത്തിലേയ്ക്കൊന്നെന്-
നിത്യതേ, നീയല്പം നീങ്ങിനില്‍ക്കൂ!
കാണട്ടെനിന്നെയെന് കണ്ണീരിലൂടെ , നിന്-
ചേണെഴും രൂപം ഞാന്‍ നല്ലപോലെ.
കാണാന്‍ കഴിഞ്ഞീല പണ്ടൊന്നും,- കണ്ണഞ്ചി-
ച്ചാനന്ദമെന്നെയന്നന്ധനാക്കി!
åå *åå *åå *
പിന്നിട്ട മാര്‍ഗ്ഗങ്ങളൊക്കെ പ്രഭാമയം,
മുന്നിലെവിടെയുമന്ധകാരം,
വീതവിരാമമെന്യാനമൊടുവിലി-
തേതു പാതാളത്തിനുള്ളിലേയ്ക്കോ?
ഇത്രകുറച്ചേ ഞാന്‍ പോന്നതുള്ളെങ്കിലു-
മെത്ര കാല്‍വെയ്പു പിഴച്ചുപോയി!!
åå *åå *åå *
'അയേ്യാ, തിമിരം തിമിര!'- മെന്നോതിയെന്‍-
കൈകാല്‍ തളര്‍ന്നു ഞാന്‍ വീണുപോയാല്‍
ആവാതെ, ന്തെന്നെ വിഴുങ്ങുവാന്‍ ഗര്‍ത്തങ്ങള്‍
വാ പിളര്‍ത്തിക്കൊണ്ടു നില്ക്കയല്ലേ?
മണ്ണടിയേണ്ടുമിപ്പുല്ലാങ്കുഴലിനെ-
ക്കണ്ണീരില്‍ മുക്കിയിട്ടെന്തുവേണം?
åå *ååå*ååå*
നില്‍ക്കാതെ നീണ്ടുപോമെന്നാത്മരോദനം
ചക്രവാളത്തെയതിക്രമിച്ചും,
നിശ്ശൂന്യതയില്‍ മറഞ്ഞുകഴിഞ്ഞാലീ
നിസ്സാരചിത്രം പിന്നോര്പ്പതാരോ!
ഇന്നത്തെപ്പൂവിന്റെ നാളത്തെസ്സംഭവ-
മെന്നെന്നും വന്നു ചതിക്കുമല്ലോ!!åå 20-2-1110
യമുനാതീരത്തെ പ്രണയസാരമെന്-
ഹൃദയസൂനത്തില്‍ നിറയവെ,
അമരസങ്കല്പ സഖികളെന്ചുറ്റും
പുളകഭിക്ഷയ്ക്കായണയുന്നു.ååååå 8-4-1108åå