മയൂഖമാല - അവളുടെ സൗന്ദര്യം
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

അവളുടെ സൗന്ദര്യം (ഒരു ഇംഗ്ലീഷ് കവിത ᜭᅳതോമസ് മൂര്‍)

ശാരദാംബരമെന്തുകൊണ്ടെന്നും
ചാരുനീലിമ ചാര്‍ത്തുന്നു?
ഓമനേ, നിന്റെ തൂമിഴികള്‍പോല്‍
കോമളമായിത്തീരുവാന്‍!
ചേണെഴും പനീര്‍പ്പൂക്കളെന്തിനു
ശോണകാന്തിയണിയുന്നു?
നിന്നിളംപൂങ്കവിള്‍ത്തുടുപ്പിനോ-
ടൊന്നു മത്സരിച്ചീടുവാന്‍!
മന്നിലെന്തെന്തും നിന്നെ നോക്കിയാം
സുന്ദരമാവതോമലേ!
ഭൂവില്‍ വീഴുന്ന മൂടല്‍മഞ്ഞിത്ര
ധാവള്യമേന്തുന്നെന്തിനായ്?
മാര്‍ദ്ദവമുള്ളിലേറെയുള്ള നിന്‍
മാര്‍ത്തടത്തിനോടൊക്കുവാന്‍!
ബാലഭാസ്കരലോലരശ്മികള്‍
ചേലിലെന്തിത്ര മിന്നുന്നു?
സ്വര്‍ണ്ണക്കമ്പികള്‍പോലെയുള്ള, നിന്‍
ചൂര്‍ണ്ണകേശംപോലാകുവാന്‍!
മന്നിലെന്തെന്തും നിന്നെ നോക്കിയാം
സുന്ദരമാവതോമലേ!

എന്തുകാരണ,മിപ്രകൃതിയാ-
ലതരംഗം കുളുര്‍ത്തിടാന്‍?
ധന്യയാകുമവളില്‍ ഞാന്‍, നിര്‍മ്മലേ!
മാനസം ഭ്രമിപ്പിച്ചിടും ശക്തി
ഗാനത്തിലെന്തേ കാണുന്നു?
ബാലേ, നീ തൂകും തേന്മൊഴികള്‍‌തന്‍
ശ്രീലമാധുരിയുണ്ടതില്‍!
ᜭᅳമന്നിലെന്തിലും നിന്നുടെയൊരു
സുന്ദരച്ഛായ കാണ്മു ഞാന്‍!...

ᜭᅳഒക്ടോടബര്‍ 1933