ബാഷ്പാഞ്ജലി - വിയോഗിനി
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

 വിയോഗിനി
മന്ദഹസിതാര്‍ദ്രമാം വിണ്‍മുഖത്തില്‍
ചന്ദ്രകല മിന്നിത്തെളിഞ്ഞിരുന്നു.
തങ്കരുചി തങ്കിന താരകകള്‍
പുഞ്ചിരിയിട്ടങ്ങിങ്ങു നിന്നിരുന്നു,
സഞ്ജനിതസൌരഭസാന്ദ്രമാകും
തെന്നലല തല്ലിത്തളര്‍ന്നിരുന്നു.
അമ്മധുരരംഗത്തില്‍പ്പോലു,മന്നെന്‍-
കണ്‍മുനകള്‍ രണ്ടും നനഞ്ഞിരുന്നു!
å അന്നുഭവാനേകിയ രാഗലേഖ-
മുണ്‍മയിലെന്‍ മാറോടണച്ചു പുല്‍കി,
ഉള്‍പ്പുളകമാര്‍ന്നു ഞാനാ നിശയൊ-
രുത്സവമായ്ത്തന്നെ കഴിച്ചുകൂട്ടി.
സ്നേഹമയചിന്തതന്നിര്‍വൃതി, വ-
ന്നോമനയെക്കണ്ണീരില്‍ മുക്കി മന്ദം.
ഭൂവിതി,ലാവത്തര്‍നകാമ്യമാകു
മീ മധുരശോകാദ്രര്‍മായ ജന്മം,
ആമരണം മോദാലടുത്തണഞ്ഞൊ-
രാവരണം കൊണ്ടു പൊതിഞ്ഞിടുമ്പോള്‍-
ശൂന്യതയില്ത്തൂവുമെന്‍ പ്രേമഗാനം
പൂര്‍ണ്ണതയില്‍ മാറ്റൊലിക്കൊണ്ടിടുമ്പോള്‍-
ആ നിമിഷമ്പോലും ഭവല്‍സ്വരൂപ-
ധ്യാനപരമാകില്‍ കൃതാര്‍ത്ഥയായ് ഞാന്‍.
åå*åå*åå*
å സുന്ദരമീ രാഗാദയത്തില്‍,ഞാനി-
ന്നെന്തു നിരഘാനന്ദമാസ്വദിപ്പൂ!
എത്രയുഗം മുന്‍പേതന്നീവിധ,മെന്‍-
ചിത്തമിതിനായിക്കൊതിച്ചിരുന്നു!
കൂരിരുളില്‍ ഘോരവിജനതയില്‍
ജീവനുണര്‍ന്നെത്ര വാവിട്ടു കേണു!
മല്‍ക്ഷണികസ്വപ്നങ്ങളൊക്കെയു,മീ-
യക്ഷയ നിര്‍വ്വാണത്തെ ലക്ഷ്യമാക്കി,
ഭൂവില്‍ ബഹുജനങ്ങള്‍ താണ്ടിവന്ന-
തീ വിരഹയാതനയ്ക്കായിരുന്നോ!
åå*åå*åå*
å ഉന്നതകൌതൂഹലമന്നൊരുനാ-
ളെന്നരികിലെത്തുമെന്നോര്‍ത്തു, കഷ്ടം,
ഇന്നുവരെയെത്ര നിശീഥിനികള്‍
കണ്ണിണ കൂട്ടാതെ ഞാന്‍ കത്തിരുന്നു!
നിഷ്ഫലമായ് നിത്യവുമെന്തിനോ ഞാന്‍
പുഷ്പസുഖതല്‍പങ്ങള്‍ സജ്ജമാക്കി.
ഹാ,നിമിഷംതോറും ഞാന്‍ മാറിമാറി
ക്കോമളമാം സാരിയെടുത്തു ചാര്‍ത്തി.
അല്ലെതിര്‍വാര്‍കൂന്തലഴിച്ചു കെട്ടി
മുല്ലമലര്‍ മാല കൊരുത്തുചൂടി.
മഞ്ജൂതരസിന്ദൂരചിത്രകത്താ-
ലെന്മൃദലഫാലം സുരമ്യമാക്കി.
നല്‍കനകഭൂഷതന്‍കാന്തിയിങ്കല്‍
മല്‍തനു ഞാന്‍ മുക്കിയൊരുങ്ങിനില്‍പായ്
-ഹന്ത, ഭവദാഗമമില്ലയെങ്കി-
ലെന്തിനു ഞാനീവിധം പാടുപെട്ടു!
എങ്കിലു,മസ്സാന്നിധ്യശൂന്യതയു-
മെങ്കരളിനാശ്വാസമായിരുന്നു.
എന്നൊരു നാളെങ്കിലു;മെന്നരികില്‍
വന്നിടുകി,ലന്നെന്‍വസന്തമായി!
ആ മഹിതരംഗമണയുവോളം
ഞാനിനിയുമീവിധം കാത്തിരിക്കും.
അന്നുവരെക്കൊച്ചുകിടാവിളക്കൊ-
ന്നെന്റെ മുറിയില്‍ക്കൂട്ടിനു കാത്തിരിക്കും!åå 11-7-1108

മമ ജീവമാധുരിക്കെന്നൊടൊട്ടും
പരിഭവം തോന്നുവാനില്ല മാര്‍ഗ്ഗം,
അനഘനിര്‍വ്വാണദമാണെനിയി-
ന്നവളെക്കുറിച്ചുള്ള ചിന്തപോലും!åå24-4-1108