വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്
കാമുകനെകാത്ത്
ലോകജീവിതം!ഹാഹാ!ശോകപൂരിതം, വ്യര്‍ത്ഥ-
മാകുമൊരാശാബദ്ധമാന്ത്രിക മായാസ്വപ്നം!
ഞാനിതിലോരോ തന്ത്രിമീട്ടിനോക്കയാ,ണെന്നാല്‍
ഗാനശൂന്യമീവീണ; വിഫലം മമ യത്നം!
ഭാവിതന്ചുടുതീയില് പൂഞ്ചിറകയേ്യാ, കരി-
ഞ്ഞാവിലം പിടയ്ക്കേണ്ട പൂമ്പാറ്റയാണെന് ചിത്തം!
"ഓമനേ, മടിക്കേണ്ട പോരികെ," ന്നെന്നെ സ്വയം
പ്രേമസല്ലാപത്തിനായ് ക്ഷണിക്കും മരണത്തെ,
ഞാനാദരിച്ചാലോ?-പാടില്ല; വേഗം ചെന്നെന്‍-
പാനഭാജനം കൈയില്‍ കൊടുപ്പതത്രേ കാമ്യം.
ഞങ്ങള്‍ തന് പരസ്പരപ്രഥമാശ്ലേഷി!- ഞാനാ
മംഗളരംഗം വെറും മടിയാല്‍ വൈകിച്ചല്ലോ!
å സംഗീതമയം, നിത്യശാന്തിദം, ഭവദീയ-
സംഗമമുഹൂര്ത്തം, ഞാന്‍ കാത്തുകാത്തിരിക്കട്ടെ!ååå 17-6-1109