ബാഷ്പാഞ്ജലി - ആവോ!
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

ആവോ!
å ഉദയസൂര്യനെ നോക്കി നോക്കി സ്വയം
ഹിമകണികകള്‍ മന്ദഹസിക്കവെ;
പ്രണയഗാനങ്ങള്‍ പാടിയൊഴുകുമീ-
ത്തടിനിതന്‍ തടത്തിങ്കല്‍ ഞാനേകനായ്,
ഒരു സുമംഗള വിഗഹദര്‍ശന-
കുതുകിയായിട്ടിരിക്ക,യാണെന്തിനോ!
å തരിവളകള്‍തന്‍ സംഗീതധാരയില്‍
മമ ഹൃദയം മുഴുകുമാറങ്ങനെ,
ജലഘടവും നിറച്ചുകൊണ്ടീ വഴി-
യ്ക്കവള്‍ വരാത്തതിനെന്തിന്നുകാരണം?
മധുരനിദ്രയിലെന്നെ മയക്കുമാ
മൃദുലമഞ്ജീരശിഞ്ജിതമെങ്ങു പോയ്?
å അമലനീലാംബരത്തില്‍ പൊടുന്നനെ-
ക്കരിമുകില്‍മാല മൂടിയതെങ്ങനെ?åå14-6-1108