അന്നും ഇന്നും
അനഘമാകുമപ്പൂവനം കാണുവാ-
നിനിയുമെത്ര ഞാന്‍ പിന്നോട്ടു പോകണം!
പരമനിമ്മര്ലസ്നേഹസമന്വിത-
സരളലോല വികാരതരളിതം,
വിവിധചിത്രസമാകുലശ്രീമയ-
വിജനരംഗമാ മംഗള ശൈശവം.
å നിഹിതനായൊരെന്ജീവിതവാടിതന്-
കുസുമകാലമേ, നീയിനിയെത്തുമോ?
തവമനോഹരമനുസ്മിതോജ്ജ്വല-
വദനദര്ശനം സാധ്യമല്ലെങ്കിലും-
സ്മരണയെന്നെത്തടുക്കുംവരേയ്ക്കു,നി-
ന്നരികിലെന്നും പറന്നെത്തുമെന്മനം!
å നവസുഷമകള്‍ തിങ്ങിത്തുളുമ്പിയി-
ബ്ഭുവനമന്നെത്ര കാമ്യമായ്ത്തോന്നി മേ!
പരമശൂന്യമിതെന്നാ,ലിതിനിദ-
മിരുളുവന്നു നിറഞ്ഞതിന്നെങ്ങനെ?
å സഖികളോടു ചേര്ന്നാടിയും പാടിയും
സമയമന്നു കഴിച്ചു ഞാന്‍ സസ്പൃഹം.
അപരചിന്തകളില്ലന്നു ഞങ്ങളി-
ലമലകേളികളാടുകയെന്നിയേ.
അമരസൌഖ്യങ്ങളാസ്വദിച്ചാസ്വദി-
ച്ചമിതസംതൃപ്തരായുല്ലസിക്കവെ,
ഭരിതവാത്സല്യമന്നാളിലേവനു-
മരുളി ഞങ്ങള്ക്കനുഗഹാശംസകള്!
å അപജയത്തിനടിത്തറകെട്ടുമി-
ച്ചപലയൌവനമാശിപ്പതില്ല ഞാന്‍!
മധുരശൈശവം വീണ്ടും ലഭിക്കിലീ
മഹിയിലെന്തിലുമ്മീതെ ഞാന്‍ മിന്നുവന്;
ഇടവിടാതിരുന്നെത്ര ഭജിക്കിലെ-
ന്തിനി വരികയില്ലാ വസന്തോത്സവം!
å സതതമന്നൊരു കൊച്ചുപൂഞ്ചോലപോല്
മൃദുലഹാസം പൊഴിച്ചു സുഖിച്ചു ഞാന്‍.
ചിറകടിച്ചുചിലച്ചു ചരിച്ചിടും
കുരുവിപോലെ പറന്നു കളിച്ചുഞാന്.
പരിചിതമല്ലെനിക്കൊരു താപവും,
പരവശനല്ല ഞാനൊരു നേരവും.
കപടമെന്തെന്നറിയാത്തകാരണം
കവിതയാണന്നു കാണുന്നതൊക്കയും!-
ഇനിയതോരോന്നുമോത്തേര്ാത്തര്ു തപ്തനായ്-
ക്കഴികയല്ലാതെയില്ലൊരു മാര്‍ഗ്ഗവും!
å മഴമുകിലിന്‍ മണിമേട തീര്‍ക്കുവാന്‍
മനമുഴറി മരുവുന്നതില്പ്പരം,
ഒരു ചെറിയ പൂമ്പാറ്റതന്‍ പിന്നിലൂ-
ടനുഗമിക്കുന്നതാണെനിക്കുത്സവം!
å ചെറുതരംഗച്ചുരുളുകള് ചിന്നുമീ
ഹൃദയഹാരിയാം നൈതലാമ്പല്‍ക്കുളം,
സദയമെന്നെ ക്ഷണിപ്പതുണ്ടിപ്പൊഴും
സലിലകേളിക്കു സാക്ഷ്യം വഹിക്കുവാന്‍,
പുളകമേകിയില്ലെത്ര, യന്നൊക്കെ,യ-
പ്പുളിനഭൂവിനെന് കാലടിപ്പാടുകള്‍!
å അലരണിത്തോപ്പിലിന്നും ലസിപ്പതു-
ണ്ടരിയ ചന്ദനശീതളച്ഛായകള്
എവിടെയിന്നു മറഞ്ഞുപോയ്, ക്കഷ്ട ,മ-
ന്നവിടെ വന്നെത്തുമെന്കൂട്ടുകാരികള്?
മൃദുലമഞ്ജുളമഞ്ജീരശിഞ്ജിത-
മുഖരിതമാണവിടമന്നൊക്കയും.
തകരുകയാണു, വാടിക്കരിഞ്ഞൊരീ
ബകുളപുഷ്പങ്ങള് കാണുമ്പോളെന്‍ മനം!
അവ പെറുക്കുവാനെന്തു കോലാഹല-
മവിടെ ഞങ്ങള്‍ നടത്തീല നിത്യവും!
å സ്മരണയെത്തട്ടി വീണ്ടുമുണര്ത്തുമി-
ശ്ശിശിരവായുവിന് ശീതളാലിംഗനം;
അശുഭഭാവിയെനിക്കണച്ചീടുമെ-
ന്നണുവുമന്നൊന്നുമോര്ത്തിരുന്നില്ല ഞാന്‍.
ഇരുളിനുള്ള മുഖവുരമാത്രമാ-
ണുദയരശ്മിതന് മന്ദസ്മിതാങ്കുരം!
å അതുലമായൊരാ രംഗങ്ങളോര്ത്തിനി
മതി കരഞ്ഞതെന് മന്ദഹൃദയമേ!
സുദിനമൊക്കെക്കഴിഞ്ഞു-ഹാ, ദുസ്സഹ-
കദനപൂര്ണ്ണമിനി മമ ജീവിതം.
ചിരസമാര്ജ്ജിതപുസ്തകജ്ഞാനമേ,
കരിയിലപോലെ ശുഷ്കമല്ലല്ലി നീ?
എരിയുമാത്മാവിനാശ്വാസമേകുവാ-
നുതകുമെന്നു ഭ്രമിച്ചുപോയ് നിന്നെ ഞാന്‍!
å ഉലകിനെത്ര രുചിക്കുമെന് ജീവിത-
ചലനചിത്രം, കഠിനശോകാത്മകം?
മതി,-യിതെങ്ങാനുമീവിധം നീണ്ടുനീ-
ണ്ടൊടുവി,ലത്യന്ത ശോകമായെങ്കിലോ!
ഇതിനു പൂര്ണ്ണവിരാമമിട്ടീടുവാ-
നിനി വിളംബമരുതരുതല്പവും!
å വിജയലക്ഷ്മി വന്നെന്നെത്തലോടുവാന്
ഭജനലോലനായെത്ര നാള് കാത്തു ഞാന്‍!
അവളനുകൂലയല്ലെനി,ക്കാകയാ-
ലവനതാസ്യനായ് പിന്മടങ്ങട്ടെ ഞാന്‍!
åå *åå *åå *
å ഒരുമരതകപ്പച്ചിലക്കാട്ടിലെന്-
മരണശയ്യ വിരിക്കൂ സഖാക്കളേ!
വസുധയോടൊരു വാക്കു ചൊന്നിട്ടിതാ
വരികയായി ഞാന്‍-അല്പം ക്ഷമിക്കണേ!!å 23-5-1109