ഓണപ്പൂക്കള്‍ - ദേവത
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

രുപക്ഷേ, കാലത്തിന്‍കല്‍പനയാ-
ലിരുവര്‍ നാമന്യോന്യം വേര്‍പിരിഞ്ഞാല്‍,
ശിഥിലമായ്ത്തീരില്ലേ, ശാലിനി, നാം
ശിരസാ നമിക്കുമീയാത്മബന്ധം?

അനഘമെന്‍ മുജ്ജന്മപുണ്യ്പൂരം
അനുഭവാകാരമെടുത്തപോലെ;
മുകുളിതം മാമകഭാഗധേയം
മുഴുവനുമൊന്നായ് വിടര്‍ന്നപോലെ;
അഴകിനെപ്പുല്‍ക്കുമെന്‍ പൊല്‍കിനാക്ക-
ളടിമുടി പൂത്തുതളിര്‍ത്തപോലെ;
അമൃതസാന്ദ്രാമലാര്‍ദ്രാംശുവായി-
ട്ടവതരിച്ചെത്തി നീയപ്സരസ്സേ!

പലപല ജന്മങ്ങള്‍ക്കപ്പുറംതൊ-
ട്ടുലകില്‍ നീയെന്‍ പ്രാണനായിരുന്നു.
ഇതുവരേയ്ക്കെന്തിനായ്പ്പിന്നെ, യേവം
ഇരുളില്‍ നീയൊറ്റയ്ക്കൊളിഞ്ഞുനിന്നു?
വിദലിതാര്‍ദ്രാശയരായി വീണ്ടും
വിധിവശാല്‍ നാമിദം കൂട്ടിമുട്ടി!

വിജനതയിങ്ക, ലെന്വിശ്രമങ്ങള്‍
വിരചിപ്പു നിന്‍ ചിത്രവിഭ്രമങ്ങള്‍
വിവശമെന്‍ ചിജ്ത്തിനസ്സുഖങ്ങള്‍
വികസിതശ്രീമയ വിസ്മയങ്ങള്‍!
നിനവിന്റെ നീലനികുഞ്ജത്തില്‍
നിറനിലാവായി നീയാഗമിയ്ക്കേ,
ചിതമോടുയര്‍ന്നും, തളര്‍ന്നടിഞ്ഞും
ചിറകടിയ്ക്കുന്നിതെന്‍ ചിത്തഭൃംഗം!
മഹിതമയൂഖമതല്ലികേ, നീ
മലരണിയിപ്പു, ഹാ, മന്മനസ്സില്‍!
മദകലിതോജ്ജ്വലമാകുമേതോ
മധുരപ്രതീക്ഷയില്‍ മഗ്നമായി,
തളരുമെന്‍ ചേതന മാറിമാറി-
ത്തഴുകുന്നു തങ്കക്കിനാവുകളെ!

ഒരുപക്ഷേ, സര്‍വ്വവും മിത്ഥ്യയാകാം;
ഇരുളില്‍ഞാന്‍ വീണ്ടുമടിഞ്ഞുചേരാം;
സവിധത്തിലെത്തുമിസ്വപ്നമെല്ലാം
സലിലരേഖോപമം മാഞ്ഞുപോകാം;
മൃതഭാഗ്യദര്‍ശനലോലനായ് ഞാന്‍
സ്മൃതികളെ മേലില്‍ച്ചെന്നാശ്രയിയ്ക്കാം;
പരിഭവമില്ലെനിയ്ക്കെങ്കിലും, ഞാന്‍
പരിതൃപ്തന്തന്നെയാണെന്തുകൊണ്ടും!

അനഘേ, നിന്‍ നിത്യസ്മരണയിലെ-
ന്നകളങ്കസ്നേഹം പ്രതിഫലിയ്ക്കില്‍,
ഇനിയൊരുനാളും ഹതാശനാവാ-
നിടയാവുകില്ലെനിയ്ക്കൊമലാളേ!
വിടതരൂദേവി, നിന്‍ മുന്നില്‍ നിത്യം
വികസിച്ചു നില്‍ക്കട്റ്റെ മംഗളങ്ങള്‍
അനുപമസൌഭാഗ്യശൃംഗകത്തി-
ലതിരൂഢയായ്, നീ ലസിയ്ക്ക നീണാള്‍!
                        2-6-1119
       4

ഷ്ടം, മനോഹരി, നാമോര്‍ത്തിരിക്കാതെ
വിട്ടുപോയല്ലോ വസന്തവും പൂക്കളും!
ശങ്കിച്ചതെയി, ല്ലൊടുങ്ങുമൊരിയ്ക്കല-
സ്സങ്കല്‍പസാന്ദ്രമാം നിര്‍വൃതിയെന്നു നാം.
കൃത്യശതങ്ങളെ നീന്തിനീന്തിക്കട-
ന്നെത്രദൂരത്തു നാം വന്നുചേര്‍ന്നൂ, സഖീ!
സ്വപ്നങ്ങള്‍കൊണ്ടു നാം രണ്ടുപേരും സ്വയം
സ്വര്‍ഗ്ഗം രചിക്കുവാന്‍ മത്സരിച്ചില്ലയോ?
ഇന്നതിന്‍ ജീര്‍ണ്ണിച്ചൊരസ്ഥിമാടം പോലു-
മൊന്നു കാണാന്‍ നമുക്കൊത്തെങ്കി, ലോമനേ!
                        6-11-1119
       5

സ്വപ്നമല്ലിതു പോരികിങ്ങോട്ടി-
സ്വര്‍ഗ്ഗദീപ്തിയില്‍ മുങ്ങി നീ!
അത്രമാത്രം വിജനമാണിന്നെന്‍-
ചിത്തകുഞ്ജമിതോമനേ!
നിന്നുദയത്താല്‍ വേണമിന്നിതു
പൊന്നലരുകള്‍ ചൂടുവാന്‍!
മുഗ്ദ്ധചിന്തയാല്‍ നിന്നെയിന്നൊരു
മുത്തുമാല ഞാന്‍ ചാര്‍ത്തുവന്‍!
                        12-7-1110

       6

നിര്‍മ്മലപ്രേമമേ, നിന്നടുത്തെത്തവേ
നിന്നെയുമെന്നെയും കാണുന്നതില്ല ഞാന്‍!
                        18-11-1111