നീറുന്ന തീച്ചൂള - പാടാനും പാടില്ലേ?
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

  ണ്ടീ റ്റക്കുഴലുകളൊരു കൈമണിയൊരു കൊച്ചു
ചെണ്ടയും രണ്ടു കടുന്തുടിയും;
ഇവ മാത്രം-വിഹരിക്കുകയാണു ഞാനിവ തീര്‍ത്ത
സവിലാസഗന്ധര്‍വ്വ നഗരമൊന്നില്‍!
ആറാളുകളൊരുമിച്ചൊരു സംഗീതപ്പുഴതീര്‍ത്തതി-
ലാറാടുകയാണീപ്രപഞ്ചമെല്ലാം.
മതികവരും വിവിധതരലയതരളനിസ്സ്വനം
മദഭരിതനര്‍ത്തനം മധുരഗാനം.
പുലമാടമല്ലതു പുലയന്മാരല്ലവര്‍
പുളകത്തിന്‍നാ,ടവരോ ദേവദൂതര്‍ . . .

 മലനാട്ടില്‍ മകമെത്തി, കളമെല്ലാം മെതിനിര്‍ത്തി-
പുലയര്‍ക്കു മനസ്സില്‍ പൂക്കാലമെത്തി.
കഠിനപ്രയത്നത്തില്‍ മുരടിച്ച ജീവിതവും
കലയുമ്മവെച്ചപ്പോള്‍ പുളകംചാര്‍ത്തി.
ഒരു രാത്രിയില്‍ മാത്രം! മതി, പൊയ്ക്കൊള്ളും നാളത്തെ
പ്പൊരിവെയ്ലില്‍ വയലിലവര്‍ കട്ട തല്ലാന്‍.
ഒരുരാത്രിയിലെങ്കിലും നിങ്ങള്‍തന്‍ സ്വപ്നങ്ങ-
ളൊരുശകലമെങ്കിലും സ്വാദുനോക്കാന്‍
അരുളുക സമ്മതം മേലാളരേ, നിങ്ങ-
ളവരുമൊന്നോര്‍ക്കു മനുഷ്യരല്ലേ?
രക്തവും മാംസവും സ്പന്ദിക്കും ഹൃദയവും
സ്വപ്നഭ്രമവുമവര്‍ക്കുമില്ലേ?

 മത്സ്യക്കറിമദ്യത്തെളി സംഗീതനൃത്തമീ-
യുത്സവരാത്രിയിവര്‍ക്കെത്ര ഹൃദ്യം!
കുളിര്മുലകളിളകിയും കടമിഴികള്‍ കൂമ്പിയും
കുടിലായതകുന്തളമൂര്‍ന്നുലഞ്ഞും
ഉപകങ്കണസ്വാനങ്ങള്‍ക്കൊപ്പിച്ചു ചുവടുവെ-
ച്ചുപഹിതമദഭരഹൃദയകളായ്
അതിചപലപ്രാകൃത നടനങ്ങളാടുന്നി-
തുദിതരസമവരുടെ പെണ്‍കൊടിമാര്‍
ഞാനുമൊരു തൊണ്ടു കുടിക്കുകിലോ,തത്തിയ-
ഗ്ഗാനപ്രവാഹത്തിലൊഴുകുകിലോ
സകലവും വിസ്മരിച്ചപ്പെണ്‍ കൊടിമാരൊത്തു
സരസം കൈകോര്‍ത്തു നിന്നാടുകിലോ! . .
ഒരു രാത്രിയില്‍ മാത്രം-മതി നാളേക്കെന്‍åമണ്‍തടി
മരവിച്ചുപോകില്ലെന്നാരറിഞ്ഞു? . .
മരവിച്ചവ, മരവിച്ചവ-നാളത്തെ ലോകത്തില്‍
മറവികളല്ലല്ലീ നമ്മളെല്ലാം?
വൃന്ദാവനരംഗമതു, വ്രജസുന്ദരിമാരവര്‍
നന്ദാത്മജനായി ഞാന്‍ നടുവില്‍ നില്‍ക്കില്‍
മതി മനമേ വിഭ്രമം, തടയുന്നു സംസ്കാരം
ചതയുന്നു ചിതമുറ്റ കലാപ്രണയം!

 കന്നിയിളം തിങ്കളക്കനകോജ്ജ്വലതാരകള്‍
കമ്രശ്ലഥരജതവലാഹകകള്‍.
തലയാടും തരുനിരകള്‍ തെന്നലതിന്‍ പശ്ചാ-
ത്തലവുംഹൃദയോത്തേജകമായിരുന്നു.
ശശികിരണരേഖകള്‍തന്‍ കുളിര്മുല്ലപ്പന്തലില്‍
ശകലിതച്ഛായാവിലാസിനികള്‍
അവരോടിടചേര്‍ന്നു കൈകോര്‍ത്തുനിന്നനുകരി-
ച്ചമരാത്മകമാസ്മരനൃത്തമാടി.
അതിനുലയമേകുവാനെന്നപോല്‍ രാക്കിളികള്‍
മതിമറന്നങ്ങനെ പാട്ടുപാടി.

 അവ്യക്ത രൂപികള്‍ ദേവതകളൊരുവശം
ഭവ്യദരെന്‍ സോദരര്‍ മറുവശവും.
ഇവരുടെ മദ്ധ്യത്തിലെന്മനസ്പന്ദങ്ങള്‍
കവിതകുടിച്ചു മദിച്ചുനിന്നു.
തളരുന്നതില്ലാരും-പിന്നെയും സംഗീതം
തരളായതമിഴിമാരുടെ നൃത്തഭേദം
പുതുമവന്നനുനിമിഷം കലയെപ്പുണരുമീ-
പ്പുളകത്തിന്‍ രാവേ, നീ പുലരരുതേ!
ഇവരിപ്പോള്‍ ഗന്ധര്‍വ്വര്‍-പുലര്‍വെട്ടം വന്നാലോ?
ശിവനേ ഞാന്‍ ഞെട്ടിത്തെറിച്ചുപോയി! . .
"ആരാണെട സാത്ഥനോ?" പിന്നില്‍നിന്നൊരു ശബ്ദം:
"കോതപ്പനുമയകനുമുണ്ടോടാ ഫൂ?"
ഗാനം നിലച്ചൂ - പൊടുന്നനവേ നര്‍ത്തനം
താനേ നിലച്ചു - പകച്ചു ഞങ്ങള്‍.
കഷ്ടമിക്കമനീയ സ്വര്‍ഗ്ഗത്തിന്‍ നടുവിലൊരു
കട്ടുറുമ്പെന്തിനിതു ചാടിവീണു? . .
ചെണ്ട നിലംപറ്റി കടുന്തുടികള്‍ മിണ്ടാതായ്
രണ്ടീറ്റക്കുഴലുകളും മൂകമായി!
അലറുന്നൂ കട്ടുറുമ്പ് "എന്തെടാ ഫട്ടികളേ!
നിലവിട്ടീത്ഥുള്ളണതു, ഴാത്രിയല്ലേ?
ഫേക്കൂത്തുകള്‍കാരണം ഫാതിരയായാലും
ഖേക്കാന്‍ പാടില്ലല്ലോ ഛെകിടും കണ്ണും . . .
ഖുടിതന്നെ ഖുടി ഖള്ളു ഖഴുവേഴികള്‍-ഫോ, ഛെന്നാ
വഴിയില്‍ക്കെടക്കണൊഴാക്കാഴു തള്ള്..."
"അടിയങ്ങള്‍" -എല്ലാരും-നടകൊണ്ടു കുടിക്കാത്തോ-
രുടയോനും പിന്നാലെ യാത്രയായി...

 കന്നിയിളം പൂന്തിങ്കള്‍ മാഞ്ഞുലസല്‍ച്ഛായകളു-
മൊന്നുചേര്‍ന്നെങ്ങോ പറന്നകന്നു.
രാക്കിളികള്‍ നിശ്ശബ്ദരായന്ധകാരത്തില്‍

വീര്‍പ്പിട്ടുനിന്നു തരുനിരകള്‍!
കവിതകുടിച്ചു പുളച്ച മല്‍സ്പന്തനങ്ങള്‍
കദനത്തിന്‍ കരിനിഴലില്‍ വീണടിഞ്ഞു.
ഒരുരാത്രിയിലൊരുകോണിലിരുന്നൊന്നു പാടാനു-
മരുതെന്നോ പാവങ്ങല്‍ക്കിജ്ജഗത്തില്‍?
3-8-1946

  ളഹസ്തം ചെയ്യുംപോല്‍ ഗളഹസ്തം!-അല്ലല്ലാ
ഗളഹസ്തം വെറുമൊരു ചൊറികുത്താണോ?
ഗളമുണ്ടു കുനിയാത്ത ഗളമുണ്ടു ഗര്‍ജ്ജിക്കും
ഗളമുണ്ടതിലൂടൊത്തിടിവെട്ടും ഞങ്ങള്‍.
അതു കേട്ടുറക്കം വിട്ടുണരുന്നു വാ പൊളി-
ച്ചതുമിതും പിച്ചുകഥിപ്പൂ നിങ്ങള്‍.
ചെറുപൈതല്‍ മാതിരി ചിരിതൂകി, സ്വപ്നത്തില്‍
മറയുടെ മുലനാലും നുണവൂ നിങ്ങള്‍.
ഇടയില്‍ വസിഷ്ഠനും വാല്‍മീകിയുമേകുമ-
ത്തൊടലിപ്പഴമുമിനീരിലലിയിപ്പൂ നിങ്ങള്‍!

  ഗളഹസ്തംചെയ്യും പോല്‍ ഗളഹസ്തം?-ഞങ്ങള്‍ക്കു
ഗളമുണ്ടൊരുകൈയൊന്നുയര്‍ത്തൂ നിങ്ങള്‍!
അല്ലല്ലാ തളര്‍വാതം വന്നുവോ?- ഹാ, നിങ്ങള്‍-
ക്കെല്ലില്ലേ? സിരകളില്‍ ചോരയില്ലേ?
അതുമാറ്റാന്‍ നോക്കുകൊന്നാദ്യമായ്, വേണെങ്കി-
ലതുവരെയുമീ ഞങ്ങള്‍ കാത്തുനില്‍ക്കാം.
ഗളഹസ്തം ചെയ്യുമ്പോല്‍!- ചെയ്യുവിന്‍ കാണട്ടെ
ചളപളെനിന്നെന്തിനിദം വീരവാദം?

  സാരസ്യം നുകരുവാന്‍ പനയോലക്കെട്ടുകളില്‍
സാഹിത്യം പരതും സന്യാസിമാരേ,
അതു വാണീദേവിതന്നൊരു മുലയല്ലറിയുവി-
നഴകിലിതിന്‍ കണ്ണോന്നു ഞെരടി നോക്കാന്‍.
സാഹിത്യ സിംഹമിന്നതു കൊല്ലും നിങ്ങളെ
സാമവേദക്കാരേ, പറപറക്കിന്‍!
കവിത കടക്കണ്ണേറാല്‍ ചിലര്‍ നിങ്ങളെയെങ്ങാനും
കപിയാക്കുമൊരു കള്ളക്കമനിയാകാം.
അവള്‍തന്‍ മൂക്കെള്ളിന്‍ പൂവായിടാം കണ്ണുകള്‍
കവലയമാകാം ചുണ്ടമൃതമാകാം.
ഞങ്ങള്‍ക്കാക്കവിതയൊ'രവക്കു'മ'ല്ലതു' മാത്രം
ഞങ്ങളതു നിങ്ങള്‍തന്‍ നേര്‍ക്കുവീശും.
അതു ഞങ്ങള്‍ക്കായുധമതിനിശിതമായുധം
അഴിമതികള്‍ക്കരുളുവാന്‍ കണ്ഠവേധം.
കവിതാ കാമുകരല്ല കവികള്‍ കവിതായുധര്‍
കരളൂറ്റം കത്തുന കര്‍മ്മയോധര്‍.
അവരെഗ്ഗളഹസ്തം ചെയ്താട്ടിയോടിപ്പതാ-
രരമനപ്പൂങ്കളിത്തത്തകളോ?
കലരുന്നതു ഞങ്ങള്‍തന്‍ ശബ്ദത്തില്‍ ഞങ്ങള്‍തന്‍
കരളിലെച്ചോരയാണോര്‍മ്മവേണം.
ഒരുവരിയില്‍ ഞങ്ങള്‍ തന്നൊരുവരിയില്‍ ഗര്‍ജ്ജിപ്പ-
തൊരുലക്ഷം ഗളമാണതോര്‍മ്മവേണം.
പാടിത്തരുമോരോവരി പാലുംകുടിച്ചേറ്റു-
പാടാന്‍ പരിശീലിച്ചവരല്ല ഞങ്ങള്‍.

ഒരുപത്തടി പോവുംമുമ്പുയിരറ്റു പോവും മാ-
റ്റൊലികളല്ല ഞങ്ങ,ളറിയിന്‍ നിങ്ങള്‍.
പിരമിഡ്ഡുകള്‍ പണിതനാള്‍ കടലിലെക്കാറ്റുകള്‍
പിരിയിളകിപ്പലതും പിറുപിറുത്തു.
ചിലതോണികള്‍ പണ്ടെങ്ങോ മുക്കിയ വീമ്പടി-
ച്ചലയുമവരൊരുമിച്ചു സംഘടിച്ചു.
ഗമയിലവരൊന്നിച്ചൊരായിരം പ്രാവശ്യം
ഗളഹസ്തത്തിനുവേണ്ടിത്തറ്റുടുത്തു.
എന്നിട്ടോ?- പിരമിഡ്ഡുകള്‍ തവിടുപൊടിയായല്ലോ
മന്നിലിക്കഥയെന്താ പുത്തരിയോ?
ഉല്‍ക്കര്‍ഷപ്പിരമിഡ്ഡുകളീജിപ്തിലല്ലുലകി-
ലൊക്കെയുയര്‍ത്താന്‍ ഞങ്ങളുദ്യമിപ്പൂ.
വിജയിപ്പൂതാക നീ സര്‍വ്വോല്‍ക്കര്‍ഷേണ ചിരം
വിജയിപ്പൂതാക ഗളഹസ്തമേ നീ!

  സുദിനങ്ങള്‍ കൊയ്യുവാന്‍ സഹനസത്യങ്ങളെ-
സ്സദയം വിതയ്ക്കുന്ന സമിതികളേ,
പരമാര്‍ത്ഥം പറയാമോ-ഖദര്‍കോണ്ടും പൊതിയാമോ
പരശതം കപടങ്ങള്‍ പരയൂ നിങ്ങള്‍!
അസമത്വത്തറിയിലധോഗതി നെയ്യാതൊത്തൊരുമി-
ച്ചരിവാള്‍കൊണ്ടഭ്യുദയം കൊയ്താല്‍പ്പോരേ?
അകലത്തി,ലുയരത്തി ലതിരറ്റ ഗഗനത്തി-
ലതിസൂക്ഷ്മദൃഷ്ടിയോടലയുവോരേ,
ശതവര്‍ഷം പലതായി പഴകിയ സംസ്കാര-
ശവഗര്‍ത്തം ചികയുവാന്‍ തുനിയരുതേ!
കൊന്നോളു ഞങ്ങളെ വേണെങ്കില്‍ ചുറ്റിക്കാ-
നെന്നാലുമെടുക്കല്ലേ കാവിവസ്ത്രം!
അന്നമയം ജീവിതമാത്മാവിനെയോര്‍ക്കുന്നതു
പിന്നെയാണന്നതിനു വഴിതെളിക്കൂ!
അതു കഴിഞ്ഞാനകളും ഭജനകളും കോവിലു-
മരുതു വിശന്നി,ട്ടാദ്യമന്നമേകൂ!
അട്ടകളായ് ച്ചുരുളുന്നോരഗ്നികളായലറുന്നോ-
രത്ഭുതമാണാഹാരമറിയിന്‍ നിങ്ങള്‍.
അതു ചുടും നിങ്ങളിപ്പറയുന്നോരാത്മാവ-
ല്ലതില്‍ വലുതൊന്നുണ്ടെങ്കിലതിനെപ്പോലും!
തടയല്ലേ ഭക്ഷണം തടയല്ലേഭാഷണം
തടയുവിന്‍ ചൂഷണം തരുവിന്‍ ധാന്യം!
തവിടുപൊടിയായിപ്പോം നിങ്ങളും, നിങ്ങള്‍തന്‍
തണലുകളും, അല്ലെങ്കില്‍ കണ്ടുകൊള്‍വിന്‍!

  വേദാന്തം കൊണ്ടു വിശപ്പാറുമോ?- വെളുവെള്ള-
വേദത്തിന്‍ മണ്ണിലും നിണമൊഴുകും
മാവേലിവിഹരിച്ച , മാമാങ്കം വികസിച്ച
മലനാടിന്‍ കണ്ണിലും മഷിയിളകും
വഴിയതിനേകല്ലേ, വക്കാണം കൂട്ടല്ലേ,
വഴിമാറൂ മുന്നോട്ടു പോട്ടേ ഞങ്ങള്‍.

വളരെയിനിപ്പറയല്ലേ, ചുടുകെന്നു നിങ്ങള്‍തന്‍
വഴിക്കിലെയിപ്പീറപ്പക്ഷിശാസ്ത്രം.
ഒരു മത്തുപിടിപെട്ടു മതികെട്ടു-നിങ്ങള്‍ക്കിനി
മഴമാത്രം, സ്മൃതിസൂത്രശ്വാനമൂത്രം.
അല്ലല്ലതിലും വലുതാ, ണാത്മാവിനു വളമേകാന്‍
സ്വര്‍ല്ലോകമൊഴുക്കുന്ന പവിത്ര തീര്‍ത്ഥം!

  പെരുമാക്കന്മാരുടെ കഴല്‍ നക്കിച്ചുണകെട്ട
തിരുനാവായ്ക്കപ്പുറവുമുണ്ടു ലോകം.
നിളയെക്കാള്‍ കഥപറയാന്‍ കഴിവുള്ള നദികളും
പുളിനങ്ങളുമിന്നുമുണ്ടിജ്ജഗത്തില്‍.
ഒരു കേരളമല്ലൊരു നവലോകം സൃഷ്ടിക്കാ-
നൊരുമയെപ്പുണരുവോരാണു ഞങ്ങള്‍!
മനമെന്നൊന്നുണ്ടെങ്കിലതിനോടു ചോദിക്കൂ
മരവുരിക്കാര്‍ നിങ്ങള്‍ മനുഷ്യരാണോ?
മരണം നടമാടുന്നു, ശവമങ്ങനെ ചീയുന്നു
മയിലാഞ്ചിയരയ്ക്കുന്നോ രാമരാജ്യം?
ചോരച്ചുവയറിയാത്ത തല്ലല്ലോ ഭാരതം
ചോദിക്കൂ ചരിത്രത്തോടതുപറയും!
അതു പറയും "ചോര തളിച്ചു വിതയ്ക്കാകില്‍
കതിരുകള്‍ മുഴുവനും പതിരായ്പ്പോകും ..."

  യന്ത്രത്തോക്കലറുമ്പോ, ളാറ്റംബോബെറിയുമ്പോള്‍
മന്ത്രങ്ങള്‍ വിളിക്കുന്നോ മണികിലുക്കാന്‍?
പറയുമതു നേടിടാം പലതുമെന്ന ദ്വൈതം
പറയും-അതുപക്ഷേ, പതിരുമാത്രം
അതു നേടിയതാണല്ലോ നമ്മള്‍ക്കിപ്പട്ടിണിയും
ഗതികേടും-മതിയാക്കുക വീരവാദം.
പരിഹാസച്ചിരിതൂകുമതു കേറ്റു പരമാര്‍ത്ഥം
പകപോക്കുക, പോക്കാത്ത താണനര്‍ത്ഥം.
മറവികള്‍, മാപ്പുകള്‍-മര്‍ത്ത്യനെ വഞ്ചിക്കും
മതമണല്‍ക്കാട്ടിന്‍ മരീചികകള്‍!
അവയെപ്പിന്തുടരല്ലേ, കുഴയുമക്കാലുക-
ളവശരായ് നിങ്ങള്‍ മലര്‍ന്നടിയും.
പരമാര്‍ത്ഥം പരുപരുത്തുള്ളതാമീ ലോകം
പരലോകമൊരു വെറും സ്വപ്ന ലോകം.
അതിനായിട്ടദ്യൈതം ചികയല്ലേ, നിങ്ങള്‍ക്കു
ചതിപറ്റും-മണ്ണിന്റെ മഹിമ കൂട്ടൂ!
മണ്ണാണൂ നര,നവനു മണ്ണിനോടാണിഷ്ടം
വിണ്ണിന്‍ കൈവിഷമവനേകരുതേ!

  പച്ചവിരിപ്പാടത്തു പശു കേറിയനേരത്തു
പത്തലൊടിച്ചീല നാം പാനപാടി
കണ്ടില്ലേ പത്തായം ചിതല്‍ മുറ്റിയ, തെന്നിട്ടതു
മിണ്ടുമ്പോള്‍ ഗന്ധര്‍വന്‍ തുള്ളിയാലോ!
നന്മനിറഞ്ഞൂറിയ നാന്മറ പണ്ടെങ്ങാനും

പൊന്മുട്ടകളൊട്ടധികമിട്ടിരിക്കാം.
അതു പക്ഷേ, ജീവിക്കാനനുവദിച്ചില്ലല്ലോ
അഴിമതികുത്തിയിറക്കിയല്ലോ!
എന്തിനിനിപ്പൊക്കിപ്പിടിപ്പതത്തൂവലുകള്‍
ചിന്തയ്ക്കു ചിരിവരുമിന്നതു കാണുമ്പോള്‍!

  ബിരിയാണി മറിയുന്ന വയറേവം പറയുന്നു;
വരികൊന്നിഗ്ഗീതയിലെ വരി വായിക്കൂ!
അഹമൊന്നൊന്നില്ലതൊക്കെ'തത്വം' മാത്രം! മറ്റുള്ള-
തകിലമജ്ഞാനത്തിന്‍ തോന്നല്‍ മാത്രം!..
എരിയുന്ന വയറതു കേട്ടലറുന്നുഃ "തീയിലേ-
ക്കെറിയിനെടുത്താക്കീറക്കാവിവസ്ത്രം!..."
ചത്തുചീഞ്ഞളിയുന്ന മാംസങ്ങള്‍ പട്ടിണിയില്‍
'തത്ത്വമസി' ക്കുണ്ടുപോല്‍ സെന്റുകുപ്പി!

  പറകളില്‍ പകുതിയിലധികവും വലകെട്ടി
പറയുകൊന്നവയാണോ നിറപറകള്‍?
അവയായിരിക്കയില്ലതു ശരിയാ,ണുണ്ടു കുറെ
നിറപറകളവ ഞ്ങ്ങളടിച്ചുടയ്ക്കും.
അവയില്‍നിന്നുതിരുമാ നെന്മണികള്‍ കണ്‍മണികള്‍
അവശതകള്‍ക്കവരാദ്യമൊരുമ്മയേകും.
അതുകഴിഞ്ഞവരുടെ വയറിലെത്തീ കെടു-
ത്തവരെയവര്‍ താങ്ങിപ്പിടിച്ചുനിര്‍ത്തും.
അതുകഴിഞ്ഞവരല്‍പം ശ്വാസംവിടുന്നേര-
മവര്‍ ചെവിയില്‍ മന്ത്രിക്കുമിപ്രകാരം:

  "സമതയുടെ സന്ദേശം പുഷ്പിച്ചു. സ്വപ്നങ്ങള്‍
  സകലം ഫലിച്ചു-സമാശ്വസിക്കൂ.
  ജട ഞങ്ങളെയിന്നോളമറകളില്‍ സ്വാര്‍ഥത്തിനു
  തടവെയ്ക്കാനൊരുമിച്ചടച്ചുപൂട്ടി.
  ഇനി നിങ്ങളുണ്ണാതെ തളരേണ്ട-ചെങ്കൊടിതന്‍
  ധ്വനിതന്നൂ ഞങ്ങള്‍ക്കു ശാപമോക്ഷം!
  ഞങ്ങളിനി നെന്മണികള്‍ നിങ്ങളുടെ കണ്മണികള്‍
  നിങ്ങളുടെ കണ്മണികള്‍ നെന്മണികള്‍
  ഞങ്ങളിനിപ്പിരിയില്ലാ നിങ്ങളെപ്പിരിയില്ലാ
  ഞങ്ങളെ നിങ്ങളും-ഇനിയാണോണം! .."


  ചെങ്കൊടിതന്‍ ധ്വനിയിലൊരുസാന്ത്വനം രക്തത്തിന്‍
"കുങ്കുമം പച്ചകളില്‍ പവിഴം ചാര്‍ത്തും!"
വിളവെടുപ്പാകട്ടെ, വെമ്പല്ലേ, ഞങ്ങളെ-
ഗ്ഗളഹസ്തം ചെയ്തോളൂ പിന്നെ നിങ്ങള്‍!....

  മരണംകൊണ്ടെന്നെ ഞാന്‍ വരിയുകയാണനുദിനം
മമ ശബ്ദമിടിവെട്ടു, മിടിവാള്‍ വീശും.
സമതതന്‍ സമരത്തിനെന്നാത്മസിദ്ധികള്‍

സകലം സമര്‍പ്പിപ്പാന്‍ സന്നദ്ധന്‍ ഞാന്‍!
അതിലിനി ഞാനഴലുകില്ലലറു,മെന്തീപ്പൊരിക-
ളഴിമതിയേപ്പൊള്ളിക്കുമനീതി വേവും.
അതിനെന്നെഗ്ഗളഹസ്തം ചെയ്യുകില്‍, ചെയ്യുവാ-
നണയുവിന്‍, വേഗമെന്നനിയന്മാരേ!
4-8-1946