കലാകേളി - രക്തദാഹം
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

ന്നസ്ഥിയോരോന്നൊടിച്ചെടുത്തു മുന്നോട്ടെന്റെ
കുഞ്ഞോടം തുഴഞ്ഞു ഞാന്‍ പോകിലും പ്രപഞ്ചമേ,
ഒന്നു തീര്‍ച്ചയാ, ണിരക്കില്ല നിന്നനുകമ്പ;
ചെന്നു ചേര്‍ന്നോളാമതുകൂടാതെന്‍ സങ്കേതത്തില്‍!
പാവനമെന്‍ ഹൃദ്രക്തം കുടിച്ചു തടിച്ചിട്ടോ
ഭാവിപ്പൂ സഹതാപമെന്നില്‍ നീ, ഭയാനകേ!
അന്ത്യനിശ്വാസത്തിലുംകൂടി, ഞാന്‍ മറക്കുകി-
ല്ലന്ധമാകുമീ നിന്റെ രക്തദാഹം ഞാന്‍, ദുഷ്ടേ!