വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്
എന്റെ ചോദ്യം
അനുനിമിഷമാത്മാവിലങ്കുരിക്കു-
മതിചപല നിശ്ശബ്ദരോദനങ്ങള്‍,
പരവശയായോമലേ, നീയിരിക്കും
മണിയറയിലെങ്ങനെ വന്നു ചേരും?
å സുമസുരഭിലാനിലന് സഞ്ചരിക്കും
വനികകളിലേകാന്തം വാണിടുമ്പോള്‍;
ചെറുകിളികള്‍ മാമരക്കൊമ്പുകളില്
മധുമധുരമെത്രമേല് പാടിയാലും,
ഒരുവിധവും ചിത്തം കുളുത്തര്ിടാതി-
ന്നതിവിവശമെന്തോ തിരഞ്ഞിടുന്നു.
å അകലെയൊരു മേടയി, ലാളിമാരൊ-
ത്തമിതരുചി വീശിയ പള്ളിമച്ചില്‍,
മൃദുകുസുമശയ്യയിലുല്ലസിക്കു-
മൊരു കനകവല്ലിയെത്തേടിത്തേടി,
മമ ഹൃദയരംഗം വികാരമൂകം
ചിറകുവിരിച്ചെത്തുന്നു വേഗവേഗം!
അയി മധുരഭാഷിണി, നിന്നെയോര്ത്തോര്-
ത്തനവരതം നീറുമെന്നാര്ദ്രചിത്തം,
തവ നികടവര്ത്തിയായ് നില്ക്കവേ, ഞാ-
നിവിടെയിരുന്നെമ്മട്ടൊന്നാശ്വസിക്കും? 2121119