ഓണപ്പൂക്കള്‍ - കാരാഗൃഹത്തില്‍
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

ങ്കല്‍പം ഹൃദയത്തിന്‍-
ഭിത്തിമേലെഴുതുന്നി-
തെന്‍ കളിത്തോഴിയുടെ
മോഹനചിത്രം വീണ്ടും,

ഇനിയും കുട്ടിക്കാലം
വീണ്ടുകിട്ടുകയില്ല-
ക്കനകക്കിനാവിന്റെ
നിഴലായ് പിന്‍പേ പോകാന്‍.

താരുണ്യം പ്രശംസതന്‍-
രത്നകോടീരം ചൂടി-
ച്ചരുസുസ്മിതം തൂകി-
ച്ചാരെ നിന്നാശ്ലേഷിപ്പൂ.

ഇക്കൊടുംതുറുങ്കില്‍ ഞാ-
നെന്നെന്നും കഴിയാനോ
കര്‍ക്കശപ്രപഞ്ചമേ,
നീയെന്നെ യുവാവാക്കി?

വേണ്ടെനിക്കുല്‍ക്കര്‍ഷത്തിന്‍-
പൊന്‍മണിക്കിരീടം-പൊ-
ന്നാണ്ടുകള്‍ പറന്നല്ലോ,
വെളിച്ചം മറഞ്ഞല്ലോ!

നിഴലില്‍ത്തപ്പിത്തപ്പി
നിങ്ങളെത്തിരക്കുന്നൂ
നിഹതന്‍ ഞാനിന്നെന്റെ
ശൈശവസ്വപ്നങ്ങളേ!

എങ്കിലും, നിരുപമേ,
നിന്‍ ചിത്രം വരയ്ക്കു, മി-
സ്സങ്കല്‍പം പിരിയുകി-
ല്ലെന്നെ-ഞാന്‍ ചരിതാര്‍ത്ഥന്‍!
                        24-5-1115
       7

വനിയി, ലെന്‍കാമുകനാമധേയം
അയി സഖീ, നീയാരോടും ചൊല്ലരുതേ!
ഒരു നിമിഷം നീയൊന്നു കണ്ണടയ്ക്കൂ
വിരവിലതീ മണ്ണിലെഴുതിടാം ഞാന്‍.
അതിചപലതാരകളന്തിവാനി-
ലതു ശകലമെങ്ങാനും കണ്ടൂപോയാല്‍,
അതിലധികം വേണ്ടൊന്നും ലോകമൊട്ടു-
ക്കതു മുഴുവന്‍ നാളെപ്പരസ്യമാകാന്‍!
ഇവിടെ, മണിക്കൂട്ടിലെത്തത്തപോലും
കളിമൊഴിയാല്‍പ്പിന്നെന്നെക്കല്ലെറിയും!
                        20-9-1108