ഓണപ്പൂക്കള്‍ - വിരുന്നുകാരന്‍
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

ക്കൊല്ലമോണത്തിനുണ്ടെന്റെ വീട്ടിലൊ-
രുള്‍ക്കുളിരേകും വിരുന്നുകാരന്‍
മായികജീവിതസ്വപ്നശതങ്ങളെ-
ച്ചായം പിടിപ്പിക്കും ചിത്രകാരന്‍
ശാന്തി തന്‍ ശാശ്വതസന്ദേശം വിണ്ണില്‍നി-
ന്നേന്തി വന്നെത്തിയ ദൈവദൂതന്‍.

നിന്‍ കനിവിന്‍ നിധികുംഭത്താലേവമെ-
ന്നങ്കസ്ഥലം നീയലങ്കരിയ്ക്കേ,
എന്തിനെനിയ്ക്കിനിയന്യസമ്പത്തുകള്‍
സംതൃപ്തനായ് ഞാന്‍ ജഗല്‍പിതാവേ!
ത്വല്‍ക്കൃപാബിന്ദുവും മൌലിയില്‍ച്ചൂടിയി-
പ്പുല്‍ക്കൊടി നില്‍പ്പു, ഹാ, നിര്‍വൃതിയില്‍!

ഭാവപ്രദീപ്തമാമെന്റെമനംപോലെ, യി-
പ്പൂവിട്ട മുറ്റം പരിലസിപ്പൂ;
പിച്ചവെച്ചെത്തുമെന്നോമനപ്പൈതലിന്‍-
കൊച്ചിളം കാലടിപ്പാടു ചൂടി!
ധന്യമായെന്മിഴി രണ്ടുമിന്നാനന്ദ-
ജന്യമായീടുമിക്കണ്ണുനീരില്‍!

   * * *

ആയിരം ജന്മങ്ങളാര്‍ജ്ജിച്ച പുണ്യങ്ങ-
ളാകാരമേന്തിയണഞ്ഞപോലെ,
കൈവല്യകേന്ദ്രമേ, കമ്പിതമായൊരെന്‍-
കൈകളിലെങ്ങനെ നീയൊതുങ്ങി?
                        4-1-1117
       8

ന്തിക്കതിരുകള്‍ സാരിയുടുപ്പിച്ചൊ-
രഞ്ചിതമാകുമിത്തോപ്പില്‍,
ആനന്ദലോലയായാടിയില്ലന്നൊക്കെ-
ഞാനെത്ര നാടകം, തോഴി!
ഏറെനാളായി ഞാന്‍ കാണാതിരുന്നൊരീ-
യാരാമകുഞ്ജങ്ങള്‍ കാണ്‍കേ,
മൊട്ടിട്ടിടുകയാണോമത്സ്മരണകള്‍
കഷ്ട, മെന്‍ ചിത്തത്തില്‍ വീണ്ടും!
                        26-6-1115

       9

ന്തരംഗത്തില്‍ വിഷാദം കൊളുത്തുവാ-
നെന്തിനുദിച്ചു നീ, യന്തിനക്ഷത്രമേ?
                        4-6-1111