ശ്മശാനത്തിലെ തുളസി - തിരുവനന്തപുരം ആര്‍ട്ട്സ്കോളേജില്‍
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

ല്ലാപത്തിന്നൊരുങ്ങിക്കമലജ കലഹം-

വിട്ടു വാഗ്ദേവിയോടൊ-

ത്തുല്ലാസം....വാര്‍ന്നരികിലിരുവശം

ചേര്‍ന്നുനിന്നും പുണര്‍ന്നും,

കല്യാണം കൈവളര്‍ന്നും, നിയമപടുതതന്‍

വെണ്‍പുകള്‍പ്പൂനിലാവില്‍

കല്ലോലച്ചാര്‍ത്തുതിര്‍ന്നും മഹിമയുടലെടു-

ത്തുള്ള മള്ളൂര്‍ ജയിപ്പൂ!


നിത്യം, സൌഭാഗ്യകല്‍പദ്രുമനിബിഡതയാല്‍

നന്ദനത്തെജ്ജയിച്ചി-

ട്ടുത്തുംഗാമോദമോലും തവ ശിശിരിതസല്‍-

ജീവിതാരാമഭൂവില്‍

എത്തിപ്പാടട്ടെ ചഞ്ചല്‍ച്ചിറകുകളുതിര്‍-

ന്നായുരാരോഗ്യ, മെന്നും

നൃത്തംചെയ്യട്ടെ മൊട്ടിട്ടനുപമവിഭവ-

ശ്രീമണിപ്പൊന്‍കിനാക്കള്‍!


മാതാവേ, മഹിതോല്‍ക്കടപ്രതിഭതന്‍

സങ്കേതഭൂവേ, ജയ-

ശ്രീതാവും ചരിതോജ്ജ്വലേ, മമ കലാ-

ശാലേ, ജയിക്കുന്നു നീ!

സ്ഫീതാംശം തവ കാല്‍ക്കലെന്‍ സഹജരും

ഞാനും സമര്‍പ്പിക്കുമീ-

യേതാനും ചില കാട്ടുപൂക്കള്‍ സദയം

കൈക്കൊള്‍ക നീയംബികേ!


സഹസ്ര വിദ്യാര്‍ത്ഥികള്‍തന്‍ പഠിപ്പാം
സഹാറപോലുള്ള മണല്‍പ്പരപ്പില്‍
സഹായമായിന്നു സമുല്ലസിക്കും
സഹസ്രനാമയ്യര്‍ ജയിക്ക മേന്മേല്‍!

എന്നും നിന്‍ പുകള്‍പൊങ്ങുമാറതുലമാം

വിഞ്ജാനസമ്പൂര്‍ത്തിതന്‍

പൊന്നോടക്കുഴലൂതിയൂതി വിലസും

നിന്നദ്രിമാരാധകന്‍

ധന്യന്‍, സദ്ഗുണപൂര്‍ണ്ണ, നദ്വിജവരന്‍

സൌമ്യന്‍ സഹസ്രാഭിധന്‍

മിന്നുന്നൂ തവമുന്നില്‍ നിന്‍ ഹൃദയമാം

വിണ്ണില്‍ കലാനായകന്‍!


സാഹിത്യക്ഷീരവാരാന്നിധിയി, ലനുപമ-

ശ്രീവിലാസത്തിന്‍, മര്‍ത്ത്യര്‍-

ക്കൂഹിക്കാന്‍പോലുമാകാത്തൊരു നിശിതമഹാ-

ബുദ്ധിശക്തിത്തഴപ്പില്‍,

സ്നേഹത്തിന്‍ പൊല്‍ത്തിടമ്പായ് വിമലതരയശോ-

രാശിയായ് മന്നിലാരും

മോഹിക്കും ജ്ഞാനഭാഗ്യത്തികവിലലമന-

ന്താഭിധന്‍ ലാലസിപ്പൂ!


അനല്‍പഭക്ത്യാദരപൂര്‍വമങ്ങ-
യ്ക്കാശിസ്സു നേരുന്നു കിടാങ്ങള്‍ ഞങ്ങള്‍
അനന്തഭാഗ്യങ്ങള്‍ ഗുരോ, ഭവാനി-
ന്നാതിത്ഥ്യമേകാനണയട്ടെ മേന്മേല്‍.

സാമര്‍ത്ഥ്യമോടു സതതം മലയാളഭാഹാ-
സാഹിത്യസത്തമസമാജരഥം സഹര്‍ഷം
സാരസ്യമാര്‍ന്നു വഴിപോലെ നയിച്ചു നിത്യ-
സാരസ്വതാര്‍ത്ഥി, വിജയിക്കുക കേശവാഖ്യന്‍!

ശ്രീമദ്സൌഹൃദദീപ്തിവീശി വികസി-

ച്ചീടും മയൂഖങ്ങളേ,

പ്രേമപ്പൊയ്കയില്‍ നീന്തി നീന്തി വിഹരി-

ച്ചീടും മരാളങ്ങളേ!

ഹാ, മല്‍പ്രാണസഖാക്കളേ, സഖികളേ!

സൌഭാഗ്യസമ്പല്‍സുഖ-

ക്ഷേമാരോഗ്യജയോന്മദങ്ങള്‍ നിഖിലം

നിങ്ങള്‍ക്കു നേരുന്നു ഞാന്‍.