ബാഷ്പാഞ്ജലി - അതിഥി
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

അതിഥി

ആരാണിച്ചുംബനനിര്‍വൃതിയില്‍
ഞാനറിയാതെന്നെ മുക്കിടുവോന്‍?
ആരമ്യസുസ്മിതം തൂകിയെത്തു-
മാതിഥേ, നീയെന്മരണമല്ലേ?
കൂരിരുളിങ്കലിരുന്നു നിന്നെ
ഞാനിത്രനാളും ഭജിച്ചിരുന്നു.
തീരാനിരാശയില്‍ക്കൂടി നിന്റെ
വേണുസംഗീതംഞാന്‍ കേട്ടിരുന്നു.
ഊഷ്മാവുയര്‍ന്നു പരന്നു തിങ്ങും
ഗ്രീഷ്മകാലാന്ത നിശീഥിനികള്‍,
ഏകാന്തതകളോടൊത്തുചേര്‍ന്നെന്‍-
ശോകാര്‍ദ്രശയ്യയിലെത്തിടുമ്പോള്‍,
മന്മലര്‍ത്തോപ്പില്‍നിന്നാഗമിക്കും
മര്‍മ്മരാരാവത്തിലാകമാനം
ഭാവനാപൂര്‍ണ്ണസുരമ്യമാം നി-
ന്നേതോ രഹസ്യം നിറഞ്ഞിരുന്നു.
ഹേമന്തം വന്നു ജഗത്തിലെല്ലാം
നീഹാരപൂരം പൊഴിഞ്ഞിടുമ്പോള്‍;
ഞാനെന്‍ സുഷുപ്തിയെനിക്കു തന്നോ-
രാനന്ദസ്വപ്നത്തില്‍ മുങ്ങിമുങ്ങി
മൂടിപ്പുതച്ചുകിടന്നു, കല്യ-
സൂര്യപ്രഭയേറ്റുണര്‍ന്നിടുമ്പോള്‍;
ജാലകമാര്‍ഗ്ഗമായുള്ളിലെത്തു-
മാലോലശീതളമന്ദാനിലനില്‍,
ദൂരെനിന്നവ്യക്തം നീ പൊഴിക്കു-
മോരോസന്ദേശം വഴിഞ്ഞിരുന്നു.
അന്നെല്ലാമാസന്നഭാവിയില്‍ നീ
വന്നെത്തുമെന്നു ഞാനോര്‍ത്തിരുന്നു!
ഹാ, ദിവ്യസാന്ത്വനമോതിയെത്തു-
മാതിഥേ, നീയെന്‍ മരണമല്ലേ?åå 12-2-1110

ക്ഷണികമീലോകം കപട, മിങ്ങെങ്ങും
കണികാനാനില്ല പരമാര്‍ത്ഥം.
ഇവിടെയെന്തിനാണമലസന്ധ്യകള്‍?
ഇവിടെയെന്തിനിപ്പുലരികള്‍?
മറിമായം തിങ്ങിനിറയുമീ മന്നില്‍
മതിയല്ലോ വെറുമിതള്മാത്രം!ååå13-5-1108