കൃഷ്ണഗാഥ - രണ്ടാം ഭാഗം - സന്താനഗോപാലം
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

1 പാലിച്ചുനിന്ന ജഗത്തിനെയെല്ലാമേ
2 പാലെന്നപോലെ കുടിച്ചു പിന്നെ
3 അന്തമറ്റീടുന്ന സന്താനതോയത്തില്‍
4 ചന്തമായ് ചെന്നു കിടന്നുറങ്ങി
5 മേവിനിന്നീടുന്ന കേലവന്തന്നുടെ
6 സേവയെച്ചെയ്വതിനായിച്ചെമ്മേ
7 വേദങ്ങള്‍ ചെന്നു പൂകണ്ണതു ചിന്തിച്ചാല്‍
8 വേലയുണ്ടിങ്ങനെയെന്നു ചൊല്‍വാന്‍.
9 പാതകം പോക്കുവാന്മാധവന്തന്നുടെ
10 നൂതനക്രീഡകളുണ്ടല്ലൊതാന്‍.

11 കോലെടുത്തീടിനാല്‍ കൊല്‍കയാമെങ്കിലോ
12 വേലെടുത്തീടിനാല്‍ വേലയെന്ത് ?
13 പീലികളായൊരു പീയുഷവാരിയില്‍
14 മാനസം ചെന്നങ്ങു മുങ്ങുകയാല്‍
15 മാധവന്തന്നുടെ ലീലകള്‍ തന്നെയേ
16 മാനിച്ചു ചൊല്ലുന്നുതിന്നും ഞാനോ.
17 ദ്വാരകതന്നിലേ ഗേഹമായ്പോരുന്നോ-
18 രാരണന്തന്നുടെ ദാരകന്മാര്‍
19 ജാതരായ് മേവുന്നു യാതൊരു ഭൂമിയില്‍
20 പ്രേതരായ്പോകുന്നോരന്നിലത്തേ.

21 പിന്നെയും പിന്നെയുമിങ്ങനെ കണ്ടപ്പോള്‍
22 ഖിന്നനായ് നിന്നുള്ളൊരാരണന്താന്‍
23 ചേതന പോയൊരു ബാലകന്തന്നെയും
24 വേദനപൂണ്ടങ്ങെടുത്തു മെല്ലെ
25 മാധവലീലകളായി വിളങ്ങുന്ന
26 പീയുഷവാരിതന്‍ പൂരംതന്നില്‍
27 മാനസം ചെന്നു തലപ്പെട്ടു നിന്നിട്ടു
28 പാരാതെ തങ്കലേ തങ്ങുകയാല്‍
29 രാജാവിന്‍കോയിക്കല്‍ പാരാതെ ചെന്നിട്ടു
30 രാജാവോടായിട്ടു ചൊന്നാന്‍ പിന്നെ

31 ""പാലനം വല്ലാത രാജാവു വാഴുന്നാള്‍
32 കാലന്തന്‍ കോയില്‍ പൂം ബാലകന്മാര്‍
33 എന്നുള്ള വാര്‍ത്തകള്‍ നിര്‍ണ്ണയമായ് വന്നു-
34 തെന്നുടെ ബാലകര്‍ ചാകയാലേ.
35 ധര്‍മ്മിഷ്ഠനായുള്ള രാജാവിന്‍നാട്ടിലേ
36 നമ്മുടെ വാസത്തിന്‍ചേര്‍ച്ചയുള്ളൂ.
37 ഇന്നാടു കൈവെടിഞ്ഞെങ്കിലോ പോകുന്നേന്‍
38 നന്നായി വാഴുന്ന നാടു നോക്കി.""
39 ആരണനിങ്ങനെ ചൊന്നതു കേട്ടപ്പോള്‍
40 വീരനാം പാര്‍ത്ഥനുമോര്‍ത്തുചൊന്നാന്‍

41 ""നിന്നുടെ ബാലകന്തന്നുടെ പാലനം
42 എന്നോടു ചൊല്ലുകിലിന്നേ ചെയ്യാം.
43 ഇന്നാടു കൈവടിഞ്ഞന്യമാം നാട്ടിലി-
44 ന്നെന്നതുകൊണ്ടു നീ പോകവേണ്ടാ.""
45 ഇങ്ങനെ ചൊന്നവന്താനുമായ്പോയവന്‍
46 മന്ദിരംതന്നിലും ചെന്നു പിന്നെ
47 ആര്‍ത്തിയെപ്പോക്കുമക്കാലവും ചിന്തിച്ചു
48 പാര്‍ത്തുനിന്നീടിനാന്‍ പാര്‍ത്ഥനപ്പോള്‍.
49 സൂതികകാലങ്ങാഗമിച്ചീടുമ്പോള്‍
50 ഭീതനായ് ചൊല്ലിനാനാരണന്താന്‍:

51 ""പാലിക്കവേണ്ടുന്ന കാലമോ വന്നുതേ
52 പാര്‍ത്തുനിന്നീടൊല്ല""യെന്നിങ്ങനെ.
53 പാണ്ഡവന്താനതു കേട്ടൊരുനേരത്തു
54 ഗാണ്ഡീവംവില്ലു തങ്കയ്യിലാക്കി
55 അസ്ത്രങ്ങള്‍ കൊണ്ടു ചെറുത്തുനിന്നീടിനാ-
56 നക്ഷണം ചെന്നുനിന്നാശയെല്ലാം.
57 ബാണങ്ങള്‍കൊണ്ടൊരു പഞ്ജരം നിര്‍മ്മിച്ചാന്‍
58 ത്രാണത്തിനായിട്ടപ്പൈതല്‍തന്നെ.
59 ചാലെപ്പിറന്നു നിലത്തു വീണീടിനാന്‍
60 ബാലകന്താനുമക്കാലത്തപ്പോള്‍:

61 ചുറ്റും നിന്നീടുന്നോര്‍ നോക്കിനിന്നീടവേ
62 തെറ്റെന്നു കണ്ടില്ലയെന്നേയുള്ളു.
63 സജ്ജനായ് നിന്നുള്ളൊരര്‍ജ്ജുനന്താനപ്പോള്‍
64 ലജ്ജയും പൂണ്ടു പുറപ്പെട്ടുടന്‍
65 പാരിടമെങ്ങുമേയാരാഞ്ഞുനിന്നിട്ട-
66 ദ്ദാരകന്തന്നെയകപ്പെടാതെ
67 പിന്നെയും പോന്നിങ്ങു ഖിന്നനായ് നിന്നിട്ടു
68 തന്നെയും നിന്ദിച്ചു ചൊല്ലീടിനാന്‍
69 സാകൂതമായിച്ചിരിച്ചു ചൊല്ലീടിനാന്‍
70 മാഴ്കാതെന്നിങ്ങനെ മാധവന്താന്‍.

71 ആര്‍ത്തിയെപ്പോക്കുവാന്തേര്‍ത്തടം തന്നിലായ്
72 പാര്‍ത്ഥനും താനുമായ്മെല്ലെ മെല്ലെ
73 പശ്ചിമയായൊരു ദിക്കിനേ മുന്നിട്ടു
74 നിശ്ചയം പൂണ്ടുള്ളൊരുള്ളവുമായ്
75 പോകുന്ന നേരത്തു കുരിരുട്ടായിട്ടു
76 പോകരുതാതെയങ്ങായനേരം
77 ചക്രത്തെക്കൊണ്ടു ശമിപ്പിച്ചുനിന്നുട
78 നുഗ്രമായ്മേവുമക്കുരിട്ടും.
79 പാരാതെ പിന്നെയും, പോകുന്നനേരത്തു
80 പാലാഴിതന്നെയും കാണായ് വന്നു.

81 രത്നങ്ങളാളുമദ്വീപിന്മേല്‍ കാണായി-
82 തുത്തമമായൊരു മന്ദിരത്തേ.
83 തന്നിലും ചെന്നപ്പളുന്നതമായൊരു
84 പന്നഗനായകന്തന്നുടെമേല്‍
85 വേദങ്ങള്‍തന്നുടെ കാതലായ്മേവുന്ന
86 ദേവനെത്തന്നെയും കാണായ്യപ്പോള്‍
87 ശ്രീഭൂമിമാരായ ദേവിമാര്‍പൂണ്ടുള്ള
88 ശോഭയെപ്പൂണ്ടൊരു മെയ്യുമായി.
89 കൂപ്പിനനേരത്തു വായ്പോടു ചൊല്ലി-നാന്‍
90 കേള്‍പ്പിനിന്നിങ്ങളെന്നങ്ങവന്താന്‍:

91 നിങ്ങളെക്കാണ്മാനിദ്ദാരകന്മാരെയി--
92 ന്നിങ്ങനെ നിന്നു ഞാന്‍ കൊണ്ടുപോന്നു.
93 പാരിടംതന്നുടെ പാലനമെല്ലാമേ
94 പാഴായിപ്പോകാതെ ചെയ്യേണമെ.
95 ഭൂഭാരംതന്നെയും വ്യാപാദിച്ചീടിനാല്‍
96 പാരാതെ പോന്നിങ്ങു വന്നുകൊള്‍വൂ.""
97 ഇങ്ങനെ ചൊന്നൊരു വാര്‍ത്തയെക്കേട്ടവ-
98 രങ്ങനെയാകെന്നു ചൊല്ലിപ്പിന്നെ
99 ബാലകന്മാരെയും പാരാതെ കൊണ്ടന്നി-
100 ട്ടാരണനായിട്ടുനല്കിനിന്നാര്‍.

101 ദാരകന്മാരെത്തന്‍ ചാരത്തു കണ്ടുള്ളൊ-
102 രാരണന്‍ ചൊന്നുള്ളൊരാശിക്കെല്ലാം
103 ചീര്‍ത്തൊരു മോദത്താലാര്‍ത്തിയും തീര്‍ത്തങ്ങു
104 പാത്രമായുള്ളൊരു പാര്‍ത്ഥനുമായ്
105 ധന്യമായുള്ളൊരു തന്നുടെ മന്ദിരം-
106 തന്നിലും ചെന്നു സുഖിച്ചു പിന്നെ
107 ആര്യനായുള്ളൊരു രാമനും താനുമായ്
108 കാര്യവിചാരങ്ങളാചരിച്ചാര്‍.
109 സൂതികകാലങ്ങാഗമിച്ചീടുമ്പോള്‍
110 ഭീതനായ് ചൊല്ലിനാനാരണന്താന്‍:

111 "പാലിക്കവേണ്ടുന്ന കാലമോ വന്നുതേ
112 പാര്‍ത്തുനിന്നീടൊല്ല"യെന്നിങ്ങനെ.
113 പാണ്ഡവന്താനതു കേട്ടൊരുനേരത്തു
114 ഗാണ്ഡീവംവില്ലു തങ്കയ്യിലാക്കി
115 അസ്ത്രങ്ങള്‍ കൊണ്ടു ചെറുത്തുനിന്നീടിനാ
116 നക്ഷണം ചെന്നുനിന്നാശയെല്ലാം.
117 ബാണങ്ങള്‍കൊണ്ടൊരു പഞ്ജരം നിര്‍മ്മിച്ചാന്‍
118 ത്രാണത്തിനായിട്ടപ്പൈതല്‍തന്നെ.
119 ചാലെപ്പിറന്നു നിലത്തു വീണീടിനാന്‍
120 ബാലകന്താനുമക്കാലത്തപ്പോള്‍:

121 ചുറ്റും നിന്നീടുന്നോര്‍ നോക്കിനിന്നീടവേ
122 തെറ്റെന്നു കണ്ടില്ലയെന്നേയുള്ളു.
123 സജ്ജനായ് നിന്നുള്ളൊരര്‍ജ്ജുനന്താനപ്പോള്‍
124 ലജ്ജയും പൂണ്ടു പുറപ്പെട്ടുടന്‍
125 പാരിടമെങ്ങുമേയാരാഞ്ഞുനിന്നിട്ട
126 ദ്ദാരകന്തന്നെയകപ്പെടാതെ
127 പിന്നെയും പോന്നിങ്ങു ഖിന്നനായ് നിന്നിട്ടു
128 തന്നെയും നിന്ദിച്ചു ചൊല്ലീടിനാന്‍
129 സാകൂതമായിച്ചിരിച്ചു ചൊല്ലീടിനാന്‍
130 മാഴ്കാതെന്നിങ്ങനെ മാധവന്താന്‍.

131 ആര്‍ത്തിയെപ്പോക്കുവാന്തേര്‍ത്തടം തന്നിലായ്
132 പാര്‍ത്ഥനും താനുമായ്മെല്ലെ മെല്ലെ
133 പശ്ചിമയായൊരു ദിക്കിനേ മുന്നിട്ടു
134 നിശ്ചയം പൂണ്ടുള്ളൊരുള്ളവുമായ്
135 പോകുന്ന നേരത്തു കുരിരുട്ടായിട്ടു
136 പോകരുതാതെയങ്ങായനേരം
137 ചക്രത്തെക്കൊണ്ടു ശമിപ്പിച്ചുനിന്നുട
138 നുഗ്രമായ്മേവുമക്കുരിട്ടും.
139 പാരാതെ പിന്നെയും, പോകുന്നനേരത്തു
140 പാലാഴിതന്നെയും കാണായ് വന്നു.

141 രത്നങ്ങളാളുമദ്വീപിന്മേല്‍ കാണായി
142 തുത്തമമായൊരു മന്ദിരത്തേ.
143 തന്നിലും ചെന്നപ്പളുന്നതമായൊരു
144 പന്നഗനായകന്തന്നുടെമേല്‍
145 വേദങ്ങള്‍തന്നുടെ കാതലായ്മേവുന്ന
146 ദേവനെത്തന്നെയും കാണായ്യപ്പോള്‍
147 ശ്രീഭൂമിമാരായ ദേവിമാര്‍പൂണ്ടുള്ള
148 ശോഭയെപ്പൂണ്ടൊരു മെയ്യുമായി.
149 കൂപ്പിനനേരത്തു വായ്പോടു ചൊല്ലിനാന്‍
150 കേള്‍പ്പിനിന്നിങ്ങളെന്നങ്ങവന്താന്‍:

151 നിങ്ങളെക്കാണ്മാനിദ്ദാരകന്മാരെയി
152 ന്നിങ്ങനെ നിന്നു ഞാന്‍ കൊണ്ടുപോന്നു.
153 പാരിടംതന്നുടെ പാലനമെല്ലാമേ
154 പാഴായിപ്പോകാതെ ചെയ്യേണമെ.
155 ഭൂഭാരംതന്നെയും വ്യാപാദിച്ചീടിനാല്‍
156 പാരാതെ പോന്നിങ്ങു വന്നുകൊള്‍വൂ."
157 ഇങ്ങനെ ചൊന്നൊരു വാര്‍ത്തയെക്കേട്ടവ
158 രങ്ങനെയാകെന്നു ചൊല്ലിപ്പിന്നെ
159 ബാലകന്മാരെയും പാരാതെ കൊണ്ടന്നി
160 ട്ടാരണനായിട്ടുനല്കിനിന്നാര്‍.

161 ദാരകന്മാരെത്തന്‍ ചാരത്തു കണ്ടുള്ളൊ
162 രാരണന്‍ ചൊന്നുള്ളൊരാശിക്കെല്ലാം
163 ചീര്‍ത്തൊരു മോദത്താലാര്‍ത്തിയും തീര്‍ത്തങ്ങു
164 പാത്രമായുള്ളൊരു പാര്‍ത്ഥനുമായ്
165 ധന്യമായുള്ളൊരു തന്നുടെ മന്ദിരം
166 തന്നിലും ചെന്നു സുഖിച്ചു പിന്നെ
167 ആര്യനായുള്ളൊരു രാമനും താനുമായ്
168 കാര്യവിചാരങ്ങളാചരിച്ചാര്‍.