ഉല്പത്തി പുസ്തകം

അദ്ധ്യായം 39

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50

39:1
എന്നാല്‍ യോസേഫിനെ മിസ്രയീമിലേക്കു കൊണ്ടുപോയി; അവനെ അവിടെ കൊണ്ടുവന്ന യിശ്മായേല്യരുടെ കയ്യില്‍നിന്നു ഫറവോന്റെ ഒരു ഉദ്യോഗസ്ഥനായി അകമ്പടിനായകനായ പോത്തീഫര്‍ എന്ന ഒരു മിസ്രയീമ്യന്‍ അവനെ വിലെക്കു വാങ്ങി.

39:2
യഹോവ യോസേഫിനോടുകൂടെ ഉണ്ടായിരുന്നതുകൊണ്ടു അവന്‍ കൃതാര്‍ത്ഥനായി, മിസ്രയീമ്യനായ യജമാനന്റെ വീട്ടില്‍ പാര്‍ത്തു.

39:3
യഹോവ അവനോടുകൂടെ ഉണ്ടെന്നും അവന്‍ ചെയ്യുന്നതൊക്കെയും യഹോവ സാധിപ്പിക്കുന്നു എന്നും അവന്റെ യജമാനന്‍ കണ്ടു.

39:4
അതുകൊണ്ടു യേസേഫ് അവന്നു ഇഷ്ടനായി ശുശ്രൂഷചെയ്തു; അവന്‍ അവനെ ഗൃഹവിചാരകനാക്കി, തനിക്കുള്ളതൊക്കെയും അവന്റെ കയ്യില്‍ ഏല്പിച്ചു.

39:5
അവന്‍ തന്റെ വീട്ടിന്നും തനിക്കുള്ള സകലത്തിന്നും അവനെ വിചാരകനാക്കിയതുമുതല്‍ യഹോവ യോസേഫിന്റെ നിമിത്തം മിസ്രയീമ്യന്റെ വീട്ടിനെ അനുഗ്രഹിച്ചു; വീട്ടിലും വയലിലും അവന്നുള്ള സകലത്തിന്മേലും യഹോവയുടെ അനുഗ്രഹം ഉണ്ടായി.

39:6
അവന്‍ തനിക്കുള്ളതൊക്കെയും യോസേഫിന്റെ കയ്യില്‍ ഏല്പിച്ചു; താന്‍ ഭക്ഷിക്കുന്ന ഭക്ഷണം ഒഴികെ അവന്റെ വൈശം ഉള്ള മറ്റു യാതൊന്നും അവന്‍ അറിഞ്ഞില്ല.

39:7
യോസേഫ് കോമളനും മനോഹരരൂപിയും ആയിരുന്നതുകൊണ്ടു യജമാനന്റെ ഭാര്യ യോസേഫിന്മേല്‍ കണ്ണു പതിച്ചു: എന്നോടുകൂടെ ശയിക്ക എന്നു പറഞ്ഞു.

39:8
അവന്‍ അതിന്നു സമ്മതിക്കാതെ യജമാനന്റെ ഭാര്യയോടു: ഇതാ, വീട്ടില്‍ എന്റെ കൈവശമുള്ള യാതൊന്നും എന്റെ യജമാനന്‍ അറിയുന്നില്ല; തനിക്കുള്ളതൊക്കെയും എന്റെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു.

39:9
ഈ വീട്ടില്‍ എന്നെക്കാള്‍ വലിയവനില്ല; നീ അവന്റെ ഭാര്യയാകയാല്‍ നിന്നെയല്ലാതെ മറ്റു യാതൊന്നും അവന്‍ എനിക്കു വിരോധിച്ചിട്ടുമില്ല; അതുകൊണ്ടു ഞാന്‍ ഈ മഹാദോഷം പ്രവര്‍ത്തിച്ചു ദൈവത്തോടു പാപം ചെയ്യുന്നതു എങ്ങനെ എന്നു പറഞ്ഞു.

39:10
അവള്‍ ദിനം പ്രതിയും യോസേഫിനോടു പറഞ്ഞിട്ടും അവളോടുകൂടെ ശയിപ്പാനോ അവളുടെ അരികെ ഇരിപ്പാനോ അവന്‍ അവളെ അനുസരിച്ചില്ല.

39:11
ഒരു ദിവസം അവന്‍ തന്റെ പ്രവൃത്തി ചെയ്‍വാന്‍ വീട്ടിന്നകത്തു ചെന്നു; വീട്ടിലുള്ളവര്‍ ആരും അവിടെ ഇല്ലായിരുന്നു.

39:12
അവള്‍ അവന്റെ വസ്ത്രം പിടിച്ചു: എന്നോടു കൂടെ ശയിക്ക എന്നു പറഞ്ഞു: എന്നാല്‍ അവന്‍ തന്റെ വസ്ത്രം അവളുടെ കയ്യില്‍ വിട്ടേച്ചു പുറത്തേക്കു ഓടിക്കളഞ്ഞു.

39:13
അവന്‍ വസ്ത്രം തന്റെ കയ്യില്‍ വിട്ടേച്ചു പുറത്തേക്കു ഓടിപ്പോയി എന്നു കണ്ടപ്പോള്‍,

39:14
അവള്‍ വീട്ടിലുള്ളവരെ വിളിച്ചു അവരോടു: കണ്ടോ, നമ്മെ ഹാസ്യമാക്കേണ്ടതിന്നു അവന്‍ ഒരു എബ്രായനെ കൊണ്ടുവന്നിട്ടിരിക്കുന്നു; അവന്‍ എന്നോടുകൂടെ ശയിക്കേണ്ടതിന്നു എന്റെ അടുക്കല്‍ വന്നു; എന്നാല്‍ ഞാന്‍ ഉറക്കെ നിലവിളിച്ചു.

39:15
ഞാന്‍ ഉറക്കെ നിലവിളിച്ചതു കേട്ടപ്പോള്‍ അവന്‍ തന്റെ വസ്ത്രം എന്റെ അടുക്കല്‍ വിട്ടേച്ചു ഓടി പൊയ്ക്കളഞ്ഞു എന്നു പറഞ്ഞു.

39:16
യജമാനന്‍ വീട്ടില്‍ വരുവോളം അവള്‍ ആ വസ്ത്രം തന്റെ പക്കല്‍ വെച്ചുകൊണ്ടിരുന്നു.

39:17
അവനോടു അവള്‍ അവ്വണം തന്നേ സംസാരിച്ചു: നീ കൊണ്ടുവന്നിരിക്കുന്ന എബ്രായദാസന്‍ എന്നെ ഹാസ്യമാക്കുവാന്‍ എന്റെ അടുക്കല്‍ വന്നു.

39:18
ഞാന്‍ ഉറക്കെ നിലവിളിച്ചപ്പോള്‍ അവന്‍ തന്റെ വസ്ത്രം എന്റെ അടുക്കല്‍ വിട്ടേച്ചു പുറത്തേക്കു ഓടിപ്പോയി എന്നു പറഞ്ഞു.

39:19
നിന്റെ ദാസന്‍ ഇങ്ങനെ എന്നോടു ചെയ്തു എന്നു തന്റെ ഭാര്യ പറഞ്ഞ വാക്കു യജമാനന്‍ കേട്ടപ്പോള്‍ അവന്നു കോപം ജ്വലിച്ചു.

39:20
യോസേഫിന്റെ യജമാനന്‍ അവനെ പിടിച്ചു രാജാവിന്റെ ബദ്ധന്മാര്‍ കിടക്കുന്ന കാരാഗൃഹത്തില്‍ ആക്കി; അങ്ങനെ അവന്‍ കാരാഗൃഹത്തില്‍ കിടന്നു.

39:21
എന്നാല്‍ യഹോവ യോസേഫിനോടുകൂടെ ഇരുന്നു, കാരാഗൃഹപ്രമാണിക്കു അവനോടു ദയ തോന്നത്തക്കവണ്ണം അവന്നു കൃപ നല്കി.

39:22
കാരാഗൃഹത്തിലെ സകലബദ്ധന്മാരെയും കാരാഗൃഹപ്രമാണി യോസേഫിന്റെ കയ്യില്‍ ഏല്പിച്ചു; അവരുടെ പ്രവൃത്തിക്കൊക്കെയും അവന്‍ വിചാരകനായിരുന്നു.

39:23
യഹോവ അവനോടുകൂടെ ഇരുന്നു അവന്‍ ചെയ്തതൊക്കെയും സഫലമാക്കുകകൊണ്ടു അവന്റെ കൈക്കീഴുള്ള യാതൊന്നും കാരാഗൃഹ പ്രമാണി നോക്കിയില്ല.