സങ്കീര്‍ത്തനങ്ങള്‍
അദ്ധ്യായം 110
110:0
ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.
110:1
യഹോവ എന്റെ കര്‍ത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക.
110:2
നിന്റെ ബലമുള്ള ചെങ്കോല്‍ യഹോവ സീയോനില്‍നിന്നു നീട്ടും; നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക.
110:3
നിന്റെ സേനാദിവസത്തില്‍ നിന്റെ ജനം നിനക്കു സ്വമേധാദാനമായിരിക്കുന്നു; വിശുദ്ധ വസ്ത്രാലങ്കാരത്തോടുകൂടെ ഉഷസ്സിന്റെ ഉദരത്തില്‍നിന്നു യുവാക്കളായ മഞ്ഞു നിനക്കു വരുന്നു.
110:4
നീ മല്‍ക്കീസേദെക്കിന്റെ വിധത്തില്‍ എന്നേക്കും ഒരു പുരോഹിതന്‍ എന്നു യഹോവ സത്യം ചെയ്തു, അനുതപിക്കയുമില്ല.
110:5
നിന്റെ വലത്തുഭാഗത്തിരിക്കുന്ന കര്‍ത്താവു തന്റെ ക്രോധദിവസത്തില്‍ രാജാക്കന്മാരെ തകര്‍ത്തുകളയും.
110:6
അവന്‍ ജാതികളുടെ ഇടയില്‍ ന്യായംവിധിക്കും; അവന്‍ എല്ലാടവും ശവങ്ങള്‍കൊണ്ടു നിറെക്കും; അവന്‍ വിസ്താരമായ ദേശത്തിന്റെ തലവനെ തകര്‍ത്തുകളയും.
110:7
അവന്‍ വഴിയരികെയുള്ള തോട്ടില്‍നിന്നു കുടിക്കും; അതുകൊണ്ടു അവന്‍ തല ഉയര്‍ത്തും.